Contents
Displaying 12711-12720 of 25148 results.
Content:
13036
Category: 13
Sub Category:
Heading: 'എനിക്കിനി സമാധാനത്തോടെ പോകാം': അന്ത്യകൂദാശക്കു ശേഷമുള്ള കോവിഡ് രോഗിയുടെ വാക്കുകള്‍ ട്വീറ്റ് ചെയ്ത് വൈദികന്‍
Content: ബ്ലൂമിംഗ്ടണ്‍: മരണത്തിന്റെ പടിവാതില്‍ക്കല്‍ എത്തിയ കൊറോണ രോഗിക്കു അന്ത്യകൂദാശ നല്‍കിയ ശേഷമുള്ള അനുഭവം വിവരിച്ചുകൊണ്ടുള്ള വൈദികന്റെ ട്വീറ്റ് ചര്‍ച്ചയാകുന്നു. രോഗിയെ അഭിഷേകം ചെയ്യുന്നതിനിടയില്‍ തനിക്കുണ്ടായ ശക്തമായ അനുഭവത്തെക്കുറിച്ച് ഡൊമിനിക്കന്‍ പുരോഹിതനായ ഫാ. പാട്രിക്ക് ഹൈഡെയുടെ ട്വീറ്റാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുന്നത്. “കൂദാശകളുടെ ശക്തിയാണിത്. അതുകൊണ്ടാണ് ഞാന്‍ ഒരു പുരോഹിതനായിരിക്കുന്നത്” എന്നാണ് ഫാ. പാട്രിക്ക് തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് പറയുന്നത്. “ഇന്നലെ ഞാന്‍ ഒരു കോവിഡ്-19 രോഗിയെ അഭിഷേകം ചെയ്യുവാന്‍ പോവുകയുണ്ടായി. എന്റെ ശബ്ദം തിരിച്ചറിഞ്ഞപ്പോള്‍ അവനുണ്ടായ നിഷ്കളങ്കമായ ആനന്ദം എന്റെ വിശ്വാസ ജീവിതത്തിലുണ്ടായ ഏറ്റവും ശക്തമായ അനുഭവങ്ങളിലൊന്നാണ്". 'ഫാദര്‍ നിങ്ങള്‍ ഇവിടെ വന്നതില്‍ ഞാന്‍ വളരെയേറെ സന്തോഷവാനാണ്. എനിക്കിനി സമാധാനത്തോടെ പോകുവാന്‍ കഴിയും'. എന്ന്‍ രോഗി പറഞ്ഞതായി അദ്ദേഹം ട്വീറ്റില്‍ സാക്ഷ്യപ്പെടുത്തുന്നു.

Yesterday, I anointed someone dying from COVID19.
His sheer joy when he recognized my voice was one of the most beautiful & powerful experiences of faith in my life.
“Father, I’m so glad you’re here. Now I can go in peace.”
This is the power of the Sacraments & why I’m a priest.
— Fr. Patrick Hyde, OP (@frpatrickop) April 22, 2020

ഇതുവരെ നൂറ്റിയറുപതോളം കമന്റുകളും, ആയിരത്തോളം റീട്വീറ്റുകളും, ഏഴായിരം ലൈക്കുകളുമാണ് ഈ ട്വീറ്റിന് ലഭിച്ചിരിക്കുന്നത്. അപകടം നിറഞ്ഞ സാഹചര്യങ്ങളില്‍ തങ്ങളുടെ ജീവന്‍ പണയംവെച്ചും രോഗികള്‍ക്ക് കൂദാശകള്‍ നല്‍കുവാന്‍ ധൈര്യം കാണിക്കുന്ന വൈദികര്‍ക്ക് നന്ദിപറഞ്ഞുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ‘ഫാദര്‍ അവിടെ എത്തിയതില്‍ സന്തോഷമുണ്ട്, ആ മനുഷ്യന്റെ ആത്മാവ് സമാധാനത്തില്‍ അന്ത്യവിശ്രമം കൊള്ളട്ടെ’- ഇത്തരത്തിലുള്ള നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
Image: /content_image/News/News-2020-04-25-09:43:25.jpg
Keywords:

13037
Category: 1
Sub Category:
Heading: സൂക്ഷിക്കുക: സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ട് വട്ടായിലച്ചന്റെ പേരില്‍ വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട്
Content: മണ്ണാര്‍ക്കാട്: പ്രശസ്ത വചനപ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടറുമായ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിന്റെ പേരില്‍ വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട്. സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടാണ് അജ്ഞാതര്‍ അക്കൗണ്ട് ആരംഭിച്ചിരിക്കുന്നതെന്ന് വ്യക്തമായിരിക്കുകയാണ്. ശുശ്രൂഷക്കായി പണം നല്‍കണമെന്ന അഭ്യര്‍ത്ഥന ഉള്‍പ്പെടുന്ന സന്ദേശങ്ങളാണ് വ്യാജ അക്കൗണ്ടില്‍ നിന്ന്‍ വിശ്വാസികള്‍ ലഭിച്ചത്. ഇത് അനേകരില്‍ സംശയമുളവാക്കിയതിനെ തുടര്‍ന്നു സെഹിയോന്‍ ധ്യാനകേന്ദ്രവുമായി ബന്ധപ്പെട്ടു.

എന്നാല്‍ ഇത് വ്യാജമാണെന്ന് ധ്യാനകേന്ദ്ര നേതൃത്വം സ്ഥിരീകരിക്കുകയായിരിന്നു. തുടര്‍ച്ചയായ അന്വേഷണങ്ങളുടെ പശ്ചാത്തലത്തില്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ തന്നെ വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. പണം അഭ്യര്‍ത്ഥിക്കുന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ക്ക് സെഹിയോന്‍ മിനിസ്ട്രീസുമായി യാതൊരു ബന്ധവുമില്ലെന്നും വിഷയത്തില്‍ നിയമ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GlQ3P9Kq5jF1Vzqgd3kAwU}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-04-25-11:06:15.jpg
Keywords: നുണ, വ്യാജ

13038
Category: 1
Sub Category:
Heading: നിരീശ്വര സംഘടനയുടെ സമ്മര്‍ദ്ധം: ക്രിസ്തീയ ഉള്ളടക്കമുള്ള യുഎസ് ആര്‍മിയുടെ പോസ്റ്റുകള്‍ നീക്കം ചെയ്തു
Content: ന്യൂയോര്‍ക്ക്: കൊറോണ പശ്ചാത്തലത്തില്‍ വടക്കന്‍ ന്യൂയോര്‍ക്കിലെ ഫോര്‍ട്ട് ഡ്രം ആര്‍മി ബേസിന്റെ ഭാഗമായ ടെന്‍ത് മൗണ്ടന്‍ ഡിവിഷന്‍ സസ്റ്റൈന്‍മെന്റ് ബ്രിഗേഡിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്ന ക്രൈസ്തവ അനുകൂല വീഡിയോകളും പോസ്റ്റുകളും നിരീശ്വര സംഘടനയുടെ ഇടപെടലിനെ തുടര്‍ന്നു നീക്കം ചെയ്തു. ബൈബിള്‍ വാക്യങ്ങളും, ആത്മീയ ബോധ്യങ്ങളിലേക്ക് തിരിയുവാന്‍ സൈനികരെ പ്രോത്സാഹിപ്പിക്കുകയും ജീവിതത്തില്‍ യേശു ക്രിസ്തുവിനുള്ള പ്രാധാന്യത്തെ സംബന്ധിച്ചു ഓര്‍മ്മിപ്പിക്കുന്നതുമായ വീഡിയോകളാണ് നീക്കം ചെയ്തിരിക്കുന്നത്.

മാര്‍ച്ച് 25നാണ് ചാപ്ലൈന്‍ സ്കോട്ട് ഇന്‍ഗ്രാം പുതിയ നിയമത്തിലെ ചില വാക്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ആദ്യ വീഡിയോ പോസ്റ്റ് ചെയ്തത്. ഏപ്രില്‍ 2ന് പോസ്റ്റ് ചെയ്ത രണ്ടാമത്തെ വീഡിയോയില്‍ “പരിഭ്രാന്തരാകരുതെന്ന്‍ ദൈവം നമ്മെ പ്രോത്സാഹിപ്പിക്കുന്നു. നമുക്ക് ദൈവത്തെ ആശ്രയിക്കുവാന്‍ കഴിയും. പ്രകൃത്യാതീത ശക്തിക്കെതിരെ നമുക്കൊരുമിച്ച് മുന്നേറാം” എന്ന ഉള്ളടക്കത്തോട് കൂടിയ വീഡിയോ ആണ് പോസ്റ്റ് ചെയ്തത്. എന്നാല്‍ മിലിട്ടറി റിലീജിയസ് ഫ്രീഡം ഫൗണ്ടേഷന്‍ (എം.ആര്‍.എഫ്.എഫ്) നിരീശ്വര സംഘടന കത്തയച്ചതിനെ തുടര്‍ന്നാണ് ഈ വീഡിയോകള്‍ നീക്കം ചെയ്തത്.

അതേസമയം ഫസ്റ്റ് ലിബര്‍ട്ടി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അഭിഭാഷകനായ മൈക്ക് ബെറിയെ പോലെയുള്ള പ്രമുഖര്‍ വീഡിയോ നീക്കം ചെയ്ത നടപടിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. രാഷ്ട്രത്തിനു മുറിവേല്‍ക്കുകയും, ജനങ്ങള്‍ പ്രതീക്ഷയില്ലാത്തവരായി ജീവിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വെയിന്‍സ്റ്റെയിനെ പോലെയുള്ളവര്‍ പ്രാര്‍ത്ഥനക്കെതിരെ തിരിയുന്നത് എന്തിനെന്നാണ് ബെറി ചോദിക്കുന്നത്. മതവിരുദ്ധ ശക്തിക്ക് ടെന്‍ത് മൗണ്ടന്‍ ഡിവിഷന്‍ കീഴടങ്ങിയെന്നും, പ്രാര്‍ത്ഥിക്കുന്നതില്‍ നിന്നും അമേരിക്കന്‍ പട്ടാളക്കാരെ വിലക്കുവാന്‍ ആര്‍ക്കും അധികാരമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Image: /content_image/News/News-2020-04-25-12:53:40.jpg
Keywords: നിരീശ്വര

13039
Category: 18
Sub Category:
Heading: 'പ്രവാസികളുടെ മൃതദേഹം കൊണ്ടുവരുവാൻ സർക്കാർ ഇടപെടണം'
Content: കൊച്ചി: കൊറോണ വൈറസ് മൂലമല്ലാതെ വിദേശ രാജ്യങ്ങളിൽവെച്ച് മരിച്ചവരുടെ മൃതശരീരം സ്വന്തം നാട്ടിൽ എത്തിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ശ്രമിക്കണമെന്ന് കെസിബിസി പ്രോലൈഫ് സമിതി പ്രസിഡന്റ് സാബു ജോസ് ആവശ്യപ്പെട്ടു. അർഹിക്കുന്ന ആദരവ് മൃതശരീരത്തിന് ലഭിക്കേണ്ടതുണ്ട്. മാതാപിതാക്കൾ, ജീവിത പങ്കാളികൾ, മക്കൾ എന്നിങ്ങനെ വേർപെട്ടുപോയവരെ കാണുവാനോ ആദരാജ്ഞലികൾ അർപ്പിക്കാനോ കഴിയാത്തത് ഏറെ വേദനാജനകമാണ്. ജോലിയും വരുമാനവുമില്ലാത്ത വിഷമിക്കുന്ന പ്രവാസികളെ, പരിശോധനയ്ക്ക് ശേഷം നമ്മുടെ നാട്ടിൽ എത്തിക്കണം. നിശ്ചിത ദിവസം ക്വാറന്റെയിനിൽ താമസിപ്പിച്ച ശേഷം ഭവനങ്ങളിൽ എത്തിക്കുവാനും ശ്രമിക്കണം. വിദേശത്തു വിഷമിക്കുന്നവരുടെ വിവരശേഖരണം ഉടനെ ആരംഭിക്കണം. രോഗികൾ, ഗർഭിണികൾ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്ക് പരിഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Image: /content_image/India/India-2020-04-26-03:14:39.jpg
Keywords: പ്രവാസി

13040
Category: 10
Sub Category:
Heading: കുടുംബങ്ങളിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കുക: പാപ്പയുടെ ആഹ്വാനം
Content: വത്തിക്കാൻ സിറ്റി: പരിശുദ്ധ കന്യകാമറിയത്തിന് പ്രത്യേകം സമർപ്പിതമായ മേയ് മാസത്തിൽ കുടുംബങ്ങളിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനം. കഴിഞ്ഞ ദിവസം വത്തിക്കാൻ പ്രസിദ്ധീകരിച്ച കത്തിലൂടെയായിരുന്നു പാപ്പയുടെ ആഹ്വാനം. കുടുംബങ്ങളിൽ ജപമാല പ്രത്യേകം ചൊല്ലുന്ന പാരമ്പര്യത്തെക്കുറിച്ച് ഓർമിപ്പിച്ച പാപ്പ, മറിയത്തിന്റെ ഹൃദയഭാവത്തോടുകൂടി ക്രിസ്തുവിന്റെ മുഖം നാം ധ്യാനിക്കുകയാണെങ്കിൽ അത് നമ്മെ ആധ്യാത്മിക കുടുംബത്തിൽ കൂടുതൽ ഐക്യപ്പെടുത്താനും ഇന്നത്തെ പരീക്ഷണങ്ങളെ അതിജീവിക്കാനും സഹായിക്കുമെന്നും പറഞ്ഞു. കൊറോണ മഹാമാരിയുടെ പിടിയിലകപ്പെട്ട ലോകത്തിനുമേൽ കരുണയുണ്ടാകാനും പാപ്പ കത്തിൽ പ്രാർത്ഥിക്കുന്നുണ്ട്. മരണപ്പെട്ട പ്രിയപ്പെട്ടവരെ ഓർത്ത് സങ്കടപ്പെടുന്നവർക്ക് സാന്ത്വനം ലഭിക്കുവാനും രോഗാണുവിനെതിരെ ശരിയായ പരിഹാരങ്ങൾ കണ്ടെത്താൻ ശാസ്ത്രജ്ഞരുടെ ബുദ്ധിയെ പ്രകാശിപ്പിക്കുവാനും പ്രതിസന്ധിയുടെ ഘട്ടത്തിൽ ജനങ്ങൾക്കാവശ്യമായവ നൽകാൻ ഭരണാധികാരികളെ സഹായിക്കണമെയെന്നും കത്തിൽ പ്രാർത്ഥിക്കുന്നു. സാഹചര്യത്തിന് അനുസൃതമായി കൂട്ടമായോ ഒറ്റക്കോ ജപമാല ചൊല്ലി പ്രാർത്ഥിക്കുവാനും പാപ്പ കത്തിൽ ആഹ്വാനം ചെയ്തു. എല്ലാവർക്കും പ്രത്യേകിച്ച് സഹനമനുഭവിക്കുന്നവർക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നുവെന്നും നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും ഓർക്കണമെന്ന് കുറിച്ചുകൊണ്ടുമാണ് പാപ്പയുടെ കത്ത് അവസാനിക്കുന്നത്.
Image: /content_image/News/News-2020-04-26-04:46:15.jpg
Keywords: ജപമാല

13041
Category: 18
Sub Category:
Heading: കൊറോണ കാലത്ത് സാന്ത്വനവുമായി ആര്‍ച്ച് ബിഷപ്പ് സൂസപാക്യത്തിന്റെ സര്‍ക്കുലര്‍: പൂര്‍ണ്ണരൂപം
Content: കൊറോണ വൈറസ് എന്ന മഹാമാരിയുടെ പ്രതിരോധനത്തിൻറെ രണ്ടാം ഘട്ടത്തിലേയ്ക്ക് നാം കടന്നിരിക്കുകയാണല്ലോ. മനുഷ്യരാശിയെ മുഴുവൻ വിറപ്പിച്ച ഈ മഹാമാരിയുടെ വ്യാപനത്തെ ഫലപ്രദമായി ചെറുക്കാൻ നമ്മുടെ സംസ്ഥാനത്തിന് സാധിച്ചു എന്നത് നിസ്സാരമായ ഒരു കാര്യമല്ല. നമ്മുടെ മാതൃരാജ്യത്തിലെ പലേടങ്ങളിലും ഇന്നും ഈ മഹാമാരി ഒരു ഭീഷണിയായി തുടരുന്നു എന്നത് നമ്മെ അസ്വസ്ഥരാക്കുന്നു. ശാസ്ത്ര-സാങ്കേതിക-സാമ്പത്തിക മേഖലകളിൽ അഭൂതപൂർവ്വമായ നേട്ടങ്ങൾ കൈവരിച്ച പല രാജ്യങ്ങളിലും വിലപ്പെട്ട മനുഷ്യ ജീവനുകൾ കൂട്ടത്തേടെ കൊഴിഞ്ഞു വീഴുന്ന ഹൃദയഭേദകമായ കാഴ്ച്ച നമ്മെ ഓരോരുത്തരേയും അതീവ ദുഃഖിതരാക്കുന്നു. പ്രത്യേകിച്ച്, ഇവരിൽ നല്ലൊരു ശതമാനവും നമ്മുടെ വിശ്വാസത്തിൽ പങ്കുചേരുന്നവരും വികസ്വര രാഷ്ട്രങ്ങൾക്ക് നിർലോഭമായ സഹായങ്ങൾ നൽകുന്നതിൽ എന്നും മുൻപന്തിയിൽ നിൽക്കുന്നവരുമാണ്. കോവിഡ്-19 ബാധിച്ച് വിവിധ രാജ്യങ്ങളിലായി ഇതിനകം മരണമടഞ്ഞ ഒരു ലക്ഷത്തി അറുപത്തിയെണ്ണായിരത്തിലധികം വരുന്ന സഹോദരങ്ങളെ ദൈവകരങ്ങളിൽ നമുക്ക് സമർപ്പിക്കാം; രോഗബാധിതരായ ഇരുപത്തിനാല് ലക്ഷത്തോളം വരുന്ന സഹോദരങ്ങൾ അതിവേഗം സുഖം പ്രാപിക്കട്ടെ എന്ന് ഹൃദയമുരുകി ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്യാം. കോവിഡ്-19 പ്രതിരോധനത്തിൻറെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാരുകളും ജില്ലാ ഭരണകൂടവും ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ ഞാൻ നിങ്ങളെ അറിയിച്ചിരുന്നു. പ്രത്യേകിച്ചും ആരാധനാ ക്രമാനുഷ്ഠാനങ്ങളെക്കറുച്ച് സഭാധികാരികൾ നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾ, മാർച്ച് ആദ്യവാരം മുതൽ നിങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നുണ്ടായിരുന്നു. നമ്മുടെ ഓർമ്മയിൽ, കുരുത്തോല വിതരണവും പ്രദക്ഷിണവും ഇല്ലാത്ത ഓശാന ഞായറും, പാദക്ഷാളന കർമ്മവും ദിവ്യകാരുണ്യാരാധനയും ഇല്ലാത്ത പെസഹാ വ്യാഴവും, കുരിശാരാധനയും കുരിശു ചുംബനവും ഇല്ലാത്ത ദുഃഖവെള്ളിയുമൊക്കെ ചിന്താതീതവും സങ്കൽപ്പാതീതവും തന്നെയാണ്. ഓർമ്മവച്ച നാൾ മുതൽ നാം ശീലിച്ചുവന്ന ഭക്താഭ്യാസങ്ങളിൽ പൊടുന്നനവേ വന്ന ഈ വ്യതിയാനം ഉൾക്കൊള്ളുക അത്ര എളുപ്പമായിരുന്നില്ല. മാനസിക പിരിമുറുക്കത്തിൻറെയും ആത്മീയ വേലിയേറ്റത്തിൻറെയും കർമ്മാനുഷ്ടാനങ്ങളുടെ താളം തെറ്റലിൻറെയും മദ്ധ്യത്തിലൂം നമ്മുടെ ജനങ്ങളെ ആശ്വസിപ്പിച്ചും സാന്ത്വനിപ്പിച്ചും അനുവദനീയമായ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിശുദ്ധവാര തിരുകർമ്മങ്ങളും മറ്റ് അനുബന്ധ ആരാധനാക്രമങ്ങളും അനുഷ്ടിച്ച ബഹുമാനപ്പെട്ട എല്ലാ വൈദീകരെയും ശുശ്രൂഷകരെയും ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു; അവർക്ക് നന്ദി പറയുന്നു. സർവ്വോപരി, കൊറോണ വൈറസ് എന്ന മഹാമാരിയെക്കുറിച്ചോ അതിൻറെ വ്യാപനം തടയുന്നതിന് ഭരണാധികാരികൾ സ്വീകരിക്കുന്ന കർശന നിയന്ത്രണങ്ങളെക്കുറിച്ചോ അധികമൊന്നും അറിയാതെ, അടച്ചിട്ട ദേവാലയങ്ങളെ വേദനയോടെ നോക്കിനിന്ന ധാരാളം വിശ്വാസികളുടെ ഹൃദയനൊമ്പരങ്ങൾ ഞാൻ മനസ്സിലാക്കുന്നു. ഇതിൽ ആത്മാർത്ഥമായി പങ്കുചേരുകയും സമൃദ്ധമായ അനുഗ്രഹങ്ങളാൽ ദൈവം നിങ്ങളെ സമ്പന്നരാക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു. നമ്മുടെ ഭദ്രാസന ദേവാലയത്തിലും മറ്റ് അനേകം ദേവാലയങ്ങളിലും വിശുദ്ധവാര തിരുക്കർമ്മങ്ങൾ ഫെയ്‌സ്ബുക്കിലൂടെയും, യൂ-ട്യൂബിലൂടെയും മറ്റു സോഷ്യൽ മീഡിയയിലൂടെയും ചില ചാനലുകളിലൂടെയും തത്സമയ സംപ്രേക്ഷണം ചെയ്തത് അനേകം പേർക്ക് ആശ്വാസകരമായി. അതിരൂപതാ മീഡിയാ കമ്മീഷനും വിവിധ ദേവാലയങ്ങളിൽ സംവിധാനങ്ങൾ ഏർപ്പെടുത്തിയ ടെക്‌നീഷ്യൻമാരും ഈയവസരത്തിൽ അനുഷ്ടിച്ച സേവനം വിലപ്പെട്ടതാണ്. അവസരോചിതമായ സേവനം കാഴ്ചവെച്ച അവരെയെല്ലാം ഞാൻ അഭിനന്ദിക്കുന്നു. സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചതിനോടനുബന്ധിച്ച് ഞാൻ നൽകിയ നിർദ്ദേശങ്ങളിൽ സുപ്രധാനമായ ഒന്ന്, ലോക്ഡൗൺ കാരണം സാധാരണ ജനജീവിതവും ജീവസന്ധാരണ മാർഗ്ഗങ്ങളും തടസ്സപ്പെടുന്നതുമൂലം അവശതയും ദാരിദ്ര്യവും അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളുടെ അവസ്ഥയെക്കുറിച്ചാണ്. ഭക്ഷണമില്ലാതെ പട്ടിണി കിടക്കുന്നവരും മരുന്നില്ലാതെ വലയുന്നവരുമായി നമ്മുടെ ഇടവക സമൂഹത്തിൽ ആരും തന്നെ ഉണ്ടാകരുത് എന്ന് ഉറപ്പുവരുത്താനും, അവർക്കെല്ലാം ആവശ്യമായ സഹായം എത്തിക്കാനും ഇടവക വികാരിമാരും ഇടവക കൗൺസിൽ അംഗങ്ങളും, ബി.സി.സി. ഭാരവാഹികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും പ്രസ്തുത കത്തിൽ നിർദ്ദേശിച്ചിരുന്നു. ഇക്കാര്യത്തിൽ ഇടവക ധനം ആവശ്യമെന്നു കണ്ടാൽ ഉപയോഗിക്കാനും അനുവാദം നൽകിയിരുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഇടവകകളെ അതേ ഫോറോനയിലെ മറ്റു ഇടവകകൾ സഹായിക്കണമെന്നും, ആവശ്യമെന്ന് കണ്ടാൽ ഇക്കാര്യത്തിൽ അതിരൂപതാ സാമൂഹ്യ ശുശ്രൂഷാ സമിതിയേയും, ടി.എസ്.എസ്.എസ്സിനെയും സമീപിക്കാവുന്നതാണെന്നും വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ പല ഇടവകകളും മാതൃകാപരമായ ഇടപെടലുകൾ നടത്തിയതായി കാണുന്നു. സാധാരണ ജനജീവിതം തടസ്സപ്പെടുകയും ലോക്ഡൗൺ കാലാവധി അനിശ്ചിതമായി നീണ്ടുപോകുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇത്തരം അടിയന്തിര സഹായങ്ങൾ ആവശ്യക്കാർക്ക് എത്തിക്കുന്നതിൽ ഇടവക നേതൃത്വവും ടി.എസ്.എസ്.എസ്സ് തുടങ്ങി മറ്റു രൂപതാ സംവിധാനങ്ങളും ആവശ്യമായ കരുതലും ജാഗ്രതയും തുടരണമെന്നു തന്നെയാണ് എനിക്ക് നിർദ്ദേശിക്കാനുള്ളത്. ലോക്ഡൗൺ നിയന്ത്രണങ്ങൾ കാരണം മത്സ്യബന്ധനവും വിപണനവും ഒരു വലിയ പ്രതിസന്ധി നേരിടുന്നു എന്ന് നമുക്കറിയാം. ഒരു അടിയന്തിരാവസ്ഥക്കാലത്തിന് സമാനമായ സാഹചര്യത്തിലൂടെ നമ്മുടെ നാടും രാജ്യവും ലോകവുമെല്ലാം കടന്നു പോകുമ്പോൾ, മത്സ്യബന്ധനത്തിനും വിപണനത്തിനും ഭരണകൂടം നിർദ്ദേശിക്കുന്ന നിയന്ത്രണങ്ങൾക്ക് നാം വിധേയരാകേണ്ടതാണ്. ന്യായാന്യായവും ലാഭനഷ്ടവും നോക്കി തർക്കിച്ചു നിൽക്കാനുള്ള അവസരമല്ല ഇത്. ഉത്തരവുകൾ പാലിച്ചുകൊണ്ടുതന്നെ ന്യായമായ അവകാശങ്ങൾ അധികാരികളെ ബോദ്ധ്യപ്പെടുത്താൻ നമുക്കാവണം. നമ്മുടെ ചില തീരദേശഭാഗങ്ങളിൽ കൂടെക്കൂടെ ഉണ്ടാകുന്ന കടൽക്ഷോഭം കാരണം വീടുകൾ നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടിവരികയാണ്. നേരത്തെ ഉണ്ടായ കടൽക്ഷോഭത്തിൽ വീടുകൾ നഷ്ടപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്നവരുടെ സ്ഥിതി ശോചനീയം തന്നെയാണ്. ശാശ്വതമായ തീരസംരക്ഷണവും ഭവനരഹിതരായി താൽക്കാലിക ക്യാമ്പുകളിലും ഗോഡൗണുകളിലുമായി അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ കഴിയുന്ന ഇരുനൂറിൽപ്പരം വരുന്ന നമ്മുടെ സഹോദരങ്ങളുടെ പുനരധിവാസവുമെല്ലാം പലപ്പോഴും വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങിപ്പോകുന്നു എന്നതും ദുഃഖകരമായ വസ്തുതയാണ്. ലോക്ഡൗൺ കാലയളവും കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളും അവസാനിക്കുന്ന മുറയ്ക്ക്, ഇത്തരം പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരത്തിനായി ഗവൺമെൻറിൻറെ സത്വര ശ്രദ്ധ തിരിക്കാൻ നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാം. നമ്മുടെ അതിരൂപതയിലെ ഉൾനാടൻ പ്രദേശങ്ങളിൽ വസിക്കുന്ന കർഷകരും നിർമ്മാണതൊഴിലാളികളും ചെറുതും വലുതുമായ സ്ഥാപനങ്ങളിൽ ദിവസ ശമ്പളത്തിന് ജോലി ചെയ്യുന്നവരുമായ നല്ലൊരു വിഭാഗം ആളുകളുടെ ഇന്നത്തെ സ്ഥിതി പരിതാപകരം തന്നെയാണ്. വരൾച്ചയുടെയും വറുതിയുടെയും ഈ കാലഘട്ടത്തിൽ അവരിലേയ്ക്കും നമ്മുടെ ശ്രദ്ധയും സഹായഹസ്തവും നീളേണ്ടതാണ്. ഈയവസരത്തിൽ നമ്മുടെ മനസ്സിനെ മഥിക്കുന്ന മറ്റൊരു പ്രധാന പ്രശ്‌നം, നമ്മുടെ പ്രവാസി സഹോദരരെക്കുറിച്ചുള്ള ആകാംക്ഷയും ഉൽക്കണ്ഠയുമാണ്. ഗൾഫ് രാജ്യങ്ങളിലും മറ്റ് വിദേശരാജ്യങ്ങളിലുമായി സമ്പൂർണ്ണ ലോക്ഡൗൺ കാരണം കുടുങ്ങിപ്പോയ അനേക ശതം അതിരൂപാതംഗങ്ങളുടെ ശോച്യാവസ്ഥയെക്കുറിച്ച് നമുക്ക് പൂർണ്ണബോധ്യമുണ്ട്. അവരുടെ കാര്യത്തിൽ ഇടപെടണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മേൽ ആവശ്യമായ സമ്മർദ്ദം ചെലുത്തണമെന്നും അഭ്യർത്ഥിച്ചുകൊണ്ട് നിരവധി ഫോൺ കോളുകളും സന്ദേശങ്ങളും ഇവിടെ ലഭിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഫലപ്രദമായൊന്നും ഇപ്പോൾ ചെയ്യാൻ സാധിക്കുന്നില്ല എന്നതാണ് വസ്തുത. എന്നിരുന്നാലും, പ്രവാസികൾക്കായുള്ള അതിരൂപതാ കമ്മിഷനും മത്സ്യമേഖല കമ്മിഷനും സംയുക്തമായി നോർക്കാ റൂട്ട്‌സ് ഏജൻസികളെ നിരന്തരം സമീപിച്ച് ഇക്കാര്യങ്ങൾ ധരിപ്പിക്കുന്നുണ്ട്. സംസ്ഥാന മുഖ്യമന്ത്രിയുടെയും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുടെയും ശ്രദ്ധയിൽ ഇക്കാര്യങ്ങൾ ഒന്നിലധികം തവണ ഞങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. അന്തർദ്ദേശീയ വിമാന സർവീസുകൾ എന്ന് പുനരാരംഭിക്കുന്നോ ആ അവസരത്തിലല്ലാതെ, ഇക്കാര്യത്തിൽ മറ്റൊന്നും ചെയ്യാൻ ഇപ്പോൾ സാധിക്കുകയില്ല എന്ന മറുപടിയാണ് ലഭിക്കുന്നത്. പക്ഷേ ഒരു കാര്യത്തിൽ അൽപ്പം ആശ്വാസത്തിനു വകയുണ്ട്: നമ്മുടെ സഹോദരങ്ങൾ ഇപ്പോൾ വസിക്കുന്ന രാജ്യങ്ങളിലെ എംബസികളുമായി ബന്ധപ്പെട്ട് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാൻ ശ്രമിക്കാം എന്ന് വിദേശകാര്യമന്ത്രാലയം ഉറപ്പുനൽകിയിട്ടുണ്ട്. നമ്മുടെ പ്രവാസി സഹോദരങ്ങൾ എന്ന് നാട്ടിൽ തിരിച്ചെത്തും എന്ന് നമുക്ക് യാതൊരു നിശ്ചയവുമില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ്: അതിവിദൂരമല്ലാത്ത ഭാവിയിൽ അവർ ഇവിടെ മടങ്ങിയെത്തും. അവർ ഇവിടെ എത്തിക്കഴിയുമ്പോൾ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് ഇപ്പോൾത്തന്നെ നമുക്ക് വ്യക്തമായൊരു ധാരണ വേണം. വിദേശത്തു നിന്നും മടങ്ങിയെത്തുന്നവർ ആവശ്യം പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകളും, പ്രത്യേകിച്ച് ആരോഗ്യ വകുപ്പും ജില്ലാഭരണ കൂടവും നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ നാമെല്ലാവരും ബാദ്ധ്യസ്ഥരാണ്. നിരീക്ഷണ – ക്വാറൻൻറെയൻ കാലയളവ് കർശനമായി പാലിക്കപ്പെടുന്നു എന്നു നാം ഉറപ്പു വരുത്തണം. അശ്രദ്ധയും അനാസ്ഥയും ദുരന്തം വിളിച്ചുവരുത്തുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കേരളത്തിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള തീരദേശ ഗ്രാമങ്ങൾ നമ്മുടെ അതിരൂപതയിലാണ് എന്ന് നാം ഓർക്കുക. പൊട്ടിപ്പുറപ്പെട്ടാൽ പിടിച്ചുനിറുത്താൻ അസാദ്ധ്യമായ ഈ മഹാമാരിയെ നേരിടുന്നതിൽ തെല്ലും അലംഭാവം പാടില്ല. പതിനായിരക്കണക്കിന് മനുഷ്യരുടെ ജീവൻ അപഹരിച്ച കൊറോണ വൈറസിൻറെ രൗദ്രമുഖം നമുക്കു കാണാൻ ഇടവരാതിരിക്കട്ടെ. ലോക് ഡൗണിൻറെ രണ്ടാം ഘട്ടം മേയ് 3-ന് അവസാനിക്കുമെന്ന് പ്രതീക്ഷിക്കാം. എങ്കിലും വടക്കേ ഇൻഡ്യൻ സംസ്ഥാനങ്ങളിൽ കോവിഡ്-19 ബാധിച്ചവരുടെ എണ്ണം അനുദിനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനം സാധാരണ നിലയിൽ പുനരാരംഭിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നു. അത് എന്തുതന്നെയുമാകട്ടെ, സിവിൽ ഭരണകൂടം ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ നാം കർശനമായി പാലിച്ചേ തീരൂ. അതേസമയം, നമ്മുടെ ജനത്തിൻറെ ആത്മീയ ചൈതന്യവും ദൈവാഭിമുഖ്യവും കേടുകൂടാതെ കാത്തുസൂക്ഷിക്കാനും പരിപോഷിപ്പിക്കാനും ആവുന്നതെല്ലാം നാം ചെയ്യേണ്ടതാണ്. ദിവ്യബലിയിലെ സജീവഭാഗഭാഗിത്വവും കൂദാശകളുടെ സ്വീകരണവും ഈ കാലഘട്ടത്തിൽ സാധ്യമല്ലെങ്കിലും; – ദൃശ്യമാദ്ധ്യമങ്ങളിലൂടെ ലഭിക്കുന്ന അവസരങ്ങളും ആനുകൂല്യങ്ങളും പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുക. – നമ്മുടെ ഭവനങ്ങളിൽ കുടുംബസമേതം സന്ധ്യാപ്രാർത്ഥന ചൊല്ലുന്ന ശീലം ഇന്നത്തെ സാഹചര്യത്തിൽ ഒന്നുകൂടി സജീവമാക്കുക. – മേയ് മാസത്തിൽ പ്രത്യേകിച്ചും രക്ഷാകര രഹസ്യങ്ങളെക്കുറിച്ച് ധ്യാനിച്ചുകൊണ്ട് ജപമാല ചൊല്ലി പരിശുദ്ധ അമ്മയുടെ ശക്തമായ മാദ്ധ്യസ്ഥ്യത്തിനായി അപേക്ഷിക്കുക. – കുടുംബകൂട്ടായ്മകളുടെ അഭാവത്തിൽ ഓരോ കുടുംബവും ഒന്നുചേർന്ന് ഒരു നിശ്ചിത സമയം വചനപാരായണത്തിനും വിചിന്തനത്തിനും, ജീവിതവിശുദ്ധീകരണത്തിനുമായി വിനിയോഗിക്കുക. – ഇന്നത്തെ സാഹചര്യങ്ങളെ അതിജീവിക്കാനായി ഇതിനകം തന്നെ നിങ്ങൾക്കു ലഭിച്ച ഫ്രാൻസിസ് മാർപാപ്പ രചിച്ച പ്രാർത്ഥനയും ഭാരതത്തിലെയും കേരളത്തിലെയും മെത്രാൻ സമിതികൾ തയ്യാറാക്കി നൽകിയ പ്രാർത്ഥനകളും സൗകര്യപ്രദമായി ഉപയോഗിക്കാവുന്നതാണ്. കരുണക്കൊന്തയും ഇപ്രകാരം തന്നെ ഫലപ്രദമായ ഒരു പ്രാർത്ഥനയാണ്. ഇതുപോലെ തന്നെ പ്രാധാന്യമർഹിക്കുന്ന മറ്റൊരു കാര്യം, നമ്മുടെ ഇടവക സംവിധാനങ്ങൾ നിർജ്ജീവമായിപ്പോകാതെ സൂക്ഷിക്കുക എന്നതാണ്. ഇടവക കൗൺസിൽ യോഗങ്ങൾ, ബി.സി.സി. യോഗങ്ങൾ ചേരുക ഇന്നത്തെ പ്രത്യേക സഹചര്യത്തിൽ പ്രായോഗികമല്ലെങ്കിലും, ഇടവക സമൂഹത്തിലെ കിടപ്പുരോഗികൾ, വൃദ്ധജനങ്ങൾ, ജീവിതത്തിൽ ഒറ്റപ്പെട്ടുപോയവർ എന്നിവർക്ക് ആശ്വാസവും സാന്ത്വനവും എത്തിക്കാൻ സാമൂഹ്യ അകലം പാലിച്ചുകൊണ്ടും മറ്റു മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ടും നാം മുന്നിട്ടിറങ്ങേണ്ടതാണ്. ഈ ലോക്ഡൗൺ കാലഘട്ടത്തിൽ ഒറ്റപ്പെട്ടു പോകുന്ന ഒരു ജീവനും പരസഹായം ലഭിക്കാതെ നഷ്ടപ്പെട്ടു പോകുന്ന ദുരവസ്ഥ നമുക്കു ചുറ്റും ഉണ്ടാകാതിരിക്കട്ടെ. ഇക്കാര്യത്തിൽ ജാതി-മത പരിഗണനകൾ തീർത്തും അപ്രസക്തങ്ങളാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പരിമിതികൾക്കും നിയന്ത്രണങ്ങൾക്കും ഉള്ളിൽ നിന്നുകൊണ്ടു തന്നെ ‘പ്രത്യാശയുടെ തിരുനാൾ’, ഈസ്റ്റർ, നാം ആഘോഷിച്ചു. ക്രിസ്തുവിൽ സർവ്വതും നവീകരിക്കുകയും പുനരുദ്ധരിക്കുകയും ചെയ്യുന്ന സർവ്വശക്തനായ പരമപിതാവിൻറെ കരുണ്യം ഈ ലോകത്തിന് സമൃദ്ധിയായി ലഭിച്ച് ഈ മഹാമാരിയിൽ നിന്നും ലോകജനത മുക്തി പ്രാപിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
Image: /content_image/India/India-2020-04-26-06:08:11.jpg
Keywords: സൂസ, സര്‍ക്കു

13042
Category: 7
Sub Category:
Heading: 'ദയവായി ഞങ്ങള്‍ക്ക് ദേവാലയങ്ങൾ തുറന്നു നൽകൂ': ബ്രിട്ടീഷ് ക്രൈസ്തവരുടെ വീഡിയോ ശ്രദ്ധേയമാകുന്നു
Content: ലണ്ടന്‍: ദേവാലയങ്ങൾ തുറന്നു നൽകി കൂദാശകളിൽ പങ്കെടുക്കാൻ അവസരം നൽകണമെന്ന് മെത്രാന്മാരോട് അഭ്യർത്ഥിച്ചുകൊണ്ടു ബ്രിട്ടീഷ് ക്രൈസ്തവരുടെ വീഡിയോ. മെത്രാന്മാർ എല്ലാവരും വളരെയേറെ ബുദ്ധിമുട്ടുള്ള അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് മനസ്സിലാക്കുന്നുവെന്നും, അപ്രകാരം ഒരു അവസ്ഥയിലൂടെ തന്നെയാണ് തങ്ങളും കടന്നു പോകുന്നതെന്നും പറഞ്ഞുകൊണ്ട് ഒരു യുവതിയാണ് വീഡിയോയിൽ ആദ്യം പ്രത്യക്ഷപ്പെടുന്നത്. വിശുദ്ധ കുർബാന സ്വീകരിക്കാൻ സാധിക്കില്ലെങ്കിലും ദിവ്യകാരുണ്യ ഈശോയുമായി ഉണ്ടാകേണ്ട അടുപ്പത്തിന്റെ ആവശ്യകത നിരവധിപേർ വീഡിയോയിൽ വിശദീകരിക്കുന്നതു കാണാം. വീഡിയോ, രാജ്യത്തെ എല്ലാ മെത്രാന്മാർക്കും അയച്ചു കൊടുത്തിട്ടുണ്ട്. ദൈവത്തിൽ നിന്നും, കൂദാശകളിൽ നിന്നും, മനുഷ്യനിൽ നിന്നും ഒഴിഞ്ഞുമാറി, വ്യത്യസ്തമായ ഒരു വിശ്വാസ ജീവിതം നയിക്കാൻ ആളുകൾക്ക് ഓൺലൈൻ കുർബാനകൾ വഴിയൊരുക്കുമെന്ന് മാർപാപ്പ പങ്കുവെച്ച ആശങ്ക, വീഡിയോയിൽ ഒരു യുവതി ഉദ്ധരിച്ചു. ഇസബെൽ വോഗൻ സ്പ്രൂസ്, ബെൻ താച്ചർ, സാറ താച്ചർ എന്നിവർ ചേർന്നാണ് വീഡിയോ നിർമ്മിച്ചത്. ദേവാലയങ്ങൾ തുറക്കാൻ തങ്ങളുടെ ഭാഗത്തുനിന്ന് എന്തെങ്കിലും ചെയ്യണമെന്ന ആവശ്യവുമായി നിരവധി വിശ്വാസികൾ തന്നെ സമീപിച്ചിരുന്നുവെന്ന് ഇസബെൽ വോഗൻ സ്പ്രൂസ് പറഞ്ഞു. ദിവ്യകാരുണ്യ ഈശോടുളള സ്നേഹമാണ് വീഡിയോ പിറവിയെടുക്കാൻ മുഖ്യകാരണമെന്ന് അവർ വിശദീകരിക്കുന്നു. കുമ്പസാരിക്കാനുള്ള ആഗ്രഹവും, ഈയൊരു അവസ്ഥയിൽ ധൈര്യമായി മുന്നോട്ടു പോകാൻ വൈദികർക്കും, മെത്രാൻമാർക്കും പിന്തുണ നൽകണമെന്ന് ചിന്തയും ഇങ്ങനെ ഒരു വീഡിയോ നിർമ്മിക്കാൻ പ്രേരണ ഘടകമായെന്നും ഇസബെൽ വോഗൻ കൂട്ടിച്ചേർത്തു. സൂപ്പർമാർക്കറ്റ് സന്ദർശിക്കുവാന്‍ അനുവാദം നല്‍കുന്നതിന് സമാനമായി ദേവാലയ സന്ദർശനവും കുമ്പസാരവും, സുരക്ഷിതമായി ചെയ്യാമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സൗജന്യ പോണോഗ്രഫി പോലുള്ളവ പല വെബ്സൈറ്റുകളും ഈ നാളുകളിൽ നൽകുന്നതിനാൽ, കുമ്പസാരിക്കാൻ പോകാൻ സാധിക്കാതെ പലയാളുകളും ആശങ്കപ്പെടാൻ സാധ്യതയുണ്ടെന്നും ഇസബെൽ വോഗൻ ചൂണ്ടിക്കാട്ടി. പ്രോലൈഫ് ആക്ടിവിസ്റ്റായ റോബർട്ട് കോൾക്യൂനും വീഡിയോയിൽ സംസാരിക്കുന്നുണ്ട്. സാമൂഹ്യ അകലം പാലിച്ചു കൊണ്ട് തന്നെ ദേവാലയങ്ങള്‍ തുറന്നുനല്‍കി കൂദാശകൾ പരികർമ്മം ചെയ്യാൻ സാധിക്കുമെന്ന സന്ദേശമാണ് വീഡിയോയിലൂടെ നൽകാൻ ഉദ്ദേശിച്ചതെന്ന് റോബർട്ട് പറഞ്ഞു. വിശ്വാസികളുടെ അഭ്യര്‍ത്ഥനക്ക് മറുപടിയുമായി ചില മെത്രാന്‍മാര്‍ രംഗത്തെത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. വീഡിയോയിലൂടെ വിശ്വാസികൾ ഉന്നയിച്ച ആവശ്യങ്ങൾ തന്നെ സ്പർശിച്ചുവെന്ന് സ്കോട്ടിഷ് ബിഷപ്പ് ജോൺ കീനൻ പറഞ്ഞു. ദേവാലയങ്ങൾ തുറക്കുന്നതിനെ പറ്റി സർക്കാരുമായി ചർച്ച നടത്താമെന്ന് നിരവധി മെത്രാന്മാർ വീഡിയോയുടെ സംഘാടകർക്ക് ഉറപ്പു നൽകിയിട്ടുണ്ട്. അടുത്തയാഴ്ച ഇംഗ്ലീഷ് - വെയിൽസ് മെത്രാൻ സമിതി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ദേവാലയങ്ങൾ തുറക്കാനുള്ള തങ്ങളുടെ ആവശ്യം ഔദ്യോഗികമായി തന്നെ പ്രസ്തുത കൂടിക്കാഴ്ചയിൽ മെത്രാന്മാർ ചർച്ച ചെയ്യുമെന്ന ആത്മവിശ്വാസം ഇസബെൽ വോഗൻ സ്പ്രൂസ് പ്രകടിപ്പിച്ചു. മാർച്ച് ഇരുപതാം തീയതിയാണ് പൊതുജന പങ്കാളിത്തതോടെയുള്ള ബലിയര്‍പ്പണം ബ്രിട്ടനിൽ നിർത്തിവെച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GlQ3P9Kq5jF1Vzqgd3kAwU}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-26-07:19:06.jpg
Keywords: ബ്രിട്ടനി, ബ്രിട്ടീ

13043
Category: 24
Sub Category:
Heading: ജപമാലക്കു ശേഷം ചൊല്ലേണ്ട പ്രാര്‍ത്ഥന: ഫ്രാന്‍സിസ് പാപ്പ തയാറാക്കിയ പ്രാര്‍ത്ഥനകളുടെ മലയാള വിവര്‍ത്തനം
Content: വത്തിക്കാന്‍ സിറ്റി: ലോകം മുഴുവൻ കൊറോണയുടെ പിടിയിൽ അമർന്നിരിക്കുന്ന സാഹചര്യത്തില്‍ മെയ് മാസത്തിൽ കുടുംബങ്ങളില്‍ ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നതിൻ്റെ പ്രാധാന്യത്തെപ്പറ്റി ഫ്രാന്‍സിസ് പാപ്പ ഇന്നലെ കത്തിലൂടെ വ്യക്തമാക്കിയിരിന്നു. {{ വാര്‍ത്ത വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/news/13040 }} ജപമാലക്കുശേഷം ആഗോള കത്തോലിക്ക സമൂഹം പ്രാർത്ഥിക്കേണ്ട രണ്ട് പ്രാർത്ഥനകളും ഫ്രാന്‍സിസ് പാപ്പ കത്തില്‍ സൂചിപ്പിച്ചിരിന്നു. ആ പ്രാര്‍ത്ഥനകളുടെ മലയാള വിവർത്തനം താഴെ നല്‍കുന്നു. #{black->none->b->ഒന്നാമത്തെ പ്രാർത്ഥന }# ഓ മറിയമേ, എപ്പോഴും നീ ഞങ്ങളുടെ പാതയിൽ തിളങ്ങുന്നു, നീ രക്ഷയുടെയും പ്രത്യാശയുടെയും അടയാളമാണ്. ഞങ്ങൾ നിന്നിൽ ആശ്രയിക്കുന്നു ഒപ്പം, രോഗികളായവരുടെ ആരോഗ്യവും നിൻ്റെ കരങ്ങളിൽ ഏല്പിക്കുന്നു. നിൻ്റെ വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ട് ക്രൂശിതനായ ക്രിസ്തുവിൻ്റെ വേദനകളിൽ അമ്മേ, നീയും പങ്കുപറ്റിയില്ലേ! കഷ്ടതകളിൽ കൂടി കടന്നു പോകുന്ന ഈ ജനതയുടെ രക്ഷയ്ക്കുവേണ്ടി എന്താണ് വേണ്ടതെന്ന് നിനക്കറിയാംഅമ്മേ, നീ ഞങ്ങളെ സഹായിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. കാരണം, ഗലീലിയിലെ കാനായിൽ എന്നപോലെ ഈ പരീക്ഷണകാലഘട്ടം കഴിഞ്ഞ് സന്തോഷവും ആഘോഷവും മടങ്ങിവരട്ടെ. പിതാവിന്റെ ഹിതത്തിന് അനുസൃതമായി യേശു ഞങ്ങളോടു പറയുന്നതു ചെയ്യാൻ ദിവ്യസ്നേഹത്തിന്റെ മാതാവേ, ഞങ്ങളെ സഹായിക്കണമേ. ഞങ്ങളുടെ സഹനങ്ങൾ സ്വയം ഏറ്റെടുത്ത ക്രിസ്തു പുനരുത്ഥാനത്തിന്റെ സന്തോഷത്തിലേക്ക് ഞങ്ങളെ നയിക്കാൻ കുരിശിലൂടെ ഞങ്ങളുടെ വേദനകൾ ഏറ്റെടുത്തു. ദൈവത്തിന്റെ പരിശുദ്ധ അമ്മയായ നിന്റെ സംരക്ഷണത്തിൽ ഞങ്ങൾ അഭയം തേടുന്നു. നിരവധി പരീക്ഷണങ്ങളെ നേരിടുന്ന ഞങ്ങളുടെ അപേക്ഷകളെ ഉപേക്ഷിക്കരുതേ, മഹത്വപൂർണ്ണയും അനുഗൃഹീതയുമായ പരി. കന്യകയേ, എല്ലാ അപകടങ്ങളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കണമെ. ആമേൻ. #{black->none->b->രണ്ടാമത്തെ പ്രാർത്ഥന: }# ദൈവത്തിന്റെ പരിശുദ്ധ അമ്മയായ നിന്റെ സംരക്ഷണത്തിൽ ഞങ്ങൾ അഭയം തേടുന്നു. കന്യാമറിയമേ, ഈ കൊറോണ വ്യാധിയുടെ പിടിയിലായിരിക്കുന്ന ഞങ്ങളുടെ മേൽ നിൻ്റെ കരുണയുള്ള കണ്ണുകൾ തിരിക്കുക. പ്രിയപ്പെട്ടവരുടെ മരണവും, മനസ്സിനെ ഭാരപ്പെടുത്തുന്ന തരത്തിൽ ചില സാഹചര്യങ്ങളിൽ ഉണ്ടായ മൃതസംസ്കാരവും ഓർത്ത് വേദനയിലും ദു:ഖത്തിലും കഴിയുന്നവരെ ആശ്വസിപ്പിക്കണമേ. രോഗം മൂലം ദുരിതമനുഭവിക്കുന്നവരെയും അമ്മേ, നീ പിന്തുണയ്ക്കണമേ. പകർച്ചവ്യാധി തടയാനുള്ള പരിശ്രമത്തിൽ പ്രിയപ്പെട്ടവരിൽ നിന്ന് അകറ്റപ്പെട്ടവരെയും ഭാവിയെക്കുറിച്ച് ആകുലതപ്പെടുന്നവരെയും സമ്പദ്‌വ്യവസ്ഥയിലെ അനിശ്ചിതത്വം മൂലം ജോലിയിലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ഓർത്ത് വിഷമിക്കുന്നവരെയും അമ്മേ, നീ ആത്മവിശ്വാസം കൊണ്ട് നിറയ്ക്കണമേ. ഈ കഠിനമായ പരീക്ഷണങ്ങൾ അവസാനിച്ച് പ്രതീക്ഷയുടെയും സമാധാനത്തിന്റെയും ഒരു പുതിയ ചക്രവാളം ആരംഭിക്കാൻ ദൈവത്തിൻ്റെയും ഞങ്ങളുടെയും അമ്മയായ പരി. കന്യാമറിയമേ, കരുണയുള്ള പിതാവിന്റെ മുമ്പിൽ നീ ഞങ്ങൾക്കായി യാചിക്കുമോ..? നിൻ്റെ ദിവ്യപുത്രനോടൊപ്പം, കാനായിലെന്നപോലെ ഇടപെടണമേ. രോഗികളുടെയും മരണത്തിന് ഇരയായവരുടെയും കുടുംബങ്ങളെ ആശ്വസിപ്പിക്കാനും അവരുടെ ഹൃദയം വിശ്വസത്തിലേക്ക് തുറക്കാനും നിൻ്റെ പ്രിയ പുത്രനോട് ആവശ്യപ്പെടണമേ. പകർച്ചവ്യാധിമൂലം കഷ്ടത അനുഭവിക്കുന്ന ഈ കാലയളവിൽ ഡോക്ടർമാർ, നഴ്‌സുമാർ, ആരോഗ്യ പ്രവർത്തകർ, സന്നദ്ധപ്രവർത്തകർ എന്നിവരെ അമ്മേ, നീ സംരക്ഷിക്കണമേ. അപരൻ്റ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ അപകടത്തിലാക്കി മുൻപന്തിയിൽ നിന്ന് സേവനം ചെയ്യുന്ന അവരുടെ വീരോചിതമായ പരിശ്രമത്തിനൊപ്പം അവർക്ക് ശക്തിയും നന്മയും ആരോഗ്യവും നൽകണമേ. രാവും പകലും രോഗികളെ സഹായിക്കുന്നവരോടൊപ്പവും, സുവിശേഷത്തോടുള്ള പ്രതിജ്ഞാബദ്ധതയോടെ എല്ലാവരെയും സഹായിക്കാനും പിന്തുണയ്ക്കാനും പരിശ്രമിക്കുന്ന പുരോഹിതരോടൊപ്പവും അമ്മേ, നീ ആയിരിക്കണമെ. പരി. കന്യകാമാതാവേ, ശാസ്ത്രമേഖലയിൽ പ്രവർത്തിക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും മനസ്സിനെ നീ പ്രകാശിപ്പിക്കുന്നതുവഴി ഈ വൈറസിനെ കീഴ്പ്പെടുത്താനുള്ള യഥാർത്ഥ പരിഹാരമാർഗം കണ്ടെത്തുന്നതിന് ഇടവരട്ടെ. ദാരിദ്ര്യം മൂലം ജീവിക്കാൻ കഷ്ടപ്പെടുന്നവരെ ജ്ഞാനത്താലും ഉദാരമനസ്കതയാലും, ഉത്കണ്ഠയോടെയും സഹായിക്കാനും, സാമൂഹിക - സാമ്പത്തിക പരിഹാരങ്ങൾ ആസൂത്രണം ചെയ്യുകവഴി ദീർഘവീക്ഷണത്തോടെ ഐക്യദാർഢ്യത്തോടെയും പ്രവർത്തിക്കാനും അമ്മേ, എല്ലാ രാഷ്ട്രനേതാക്കളെയും നീ സഹായിക്കണമേ. പരി. കന്യകാമറിയമേ, രാഷ്ട്രനേതാക്കൻമാരുടെ മനസ്സാക്ഷിയെ നീ സ്പർശിക്കണമേ. ആയുധശക്തി വർദ്ധിപ്പിക്കാനായി ചെലവിടുന്ന പണം ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ തടയുവാനുള്ള പഠനങ്ങൾ പ്രോത്സാഹിപ്പിക്കുവാൻ വേണ്ടി അവർ വിനിയോഗിക്കട്ടെ. പ്രിയപ്പെട്ട അമ്മേ, ലോകം എന്ന വലിയ ഒരു കുടുംബത്തിലെ അംഗമാണെന്ന ചിന്തയിലും, പ്രത്യേകിച്ച് എല്ലാവരെയും ഒന്നിപ്പിക്കുന്ന ബന്ധത്തെക്കുറിച്ചുള്ള സ്വയാവബോധത്തിലും, വളർന്നു വരുവാൻ ഞങ്ങളെ സഹായിക്കണമേ. കാരണം സാഹോദര്യ മനോഭാവത്തോടെയുംഐക്യദാർഢ്യത്തോടെയും നിരവധി ദരിദ്രരെയും, ദുരിതത്തിൽ പെട്ടിരിക്കുന്നവരെയും സഹായിക്കാൻ ഞങ്ങൾക്ക് ഇതുവഴി സാധിക്കും. വിശ്വാസത്തിലുള്ള ഉറച്ച പ്രോത്സാഹനവും, അപരനെ സേവിക്കുന്നതിലുള്ള സ്ഥിരോത്സാഹവും, പ്രാർത്ഥനയിലുള്ള സ്ഥിരതയും ഞങ്ങൾക്ക് നൽകണമേ. ഓ മറിയമേ. എളിയവരുടെ സങ്കേതമേ, അങ്ങേ കരവലയത്തിൽ നിൻ്റെ എല്ലാ വേദനിക്കുന്ന മക്കളെയും കാത്തുകൊള്ളണമേ. ഈ ഭയാനകമായ പകർച്ചവ്യാധിയിൽ നിന്ന് ഞങ്ങളെ മോചിപ്പിക്കാൻ സർവശക്തനായ ദൈവം തൻ്റെ ശക്തമായ കരങ്ങളോടെ കടന്നുവരുവാൻ നീ ഇടയാക്കണമെ.. അങ്ങനെ ശാന്തമായതും സാധാരണ ഗതിയിലുള്ളതുമായ ഒരു ജീവിതം പുനരാരംഭിക്കാൻ ഇടവരുത്തണമെ. രക്ഷയുടെയും പ്രത്യാശയുടെയും അടയാളമായി ഞങ്ങളുടെ പാതയിൽ തിളങ്ങുന്ന നിന്നിൽ ഞങ്ങൾ ആശ്രയിക്കുന്നു, കരുണയും, വാത്സല്യവും, മാധുര്യവും നിറഞ്ഞ കന്യാമറിയമേ ആമേൻ. #{black->none->b-> പ്രാര്‍ത്ഥനയുടെ വിവര്‍ത്തനം: }# സി. സോണിയ തെരേസ് ഡി. എസ്. ജെ
Image: /content_image/News/News-2020-04-26-10:48:37.jpg
Keywords: പ്രാര്‍ത്ഥന

13044
Category: 1
Sub Category:
Heading: വിയറ്റ്നാമിലെ 3 രൂപതകളിൽ പൊതുവായുള്ള വിശുദ്ധ കുർബാന പുനരാരംഭിച്ചു
Content: കൊറോണ വൈറസ് നിയന്ത്രണങ്ങളിൽ സർക്കാർ ഇളവുകൾ അനുവദിച്ചതിനു പിന്നാലെ, വിയറ്റ്നാമിലെ 3 രൂപതകളിൽ പൊതുവായുള്ള വിശുദ്ധ കുർബാന പുനരാരംഭിച്ചു. വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റാനായി ദേവാലയം തുറന്ന് വിശുദ്ധ കുർബാന അർപ്പിക്കാനുളള അനുവാദം വിൻഹ് രൂപതയുടെ മെത്രാനായ അൽഫോൻസ് ന്യൂജൻ ഹ്യൂ ലോങ്ങ്, തന്റെ രൂപതയിലെ വൈദികർക്ക് നൽകി. ഓൺലൈൻ വിശുദ്ധ കുർബാന അർപ്പണം ഏപ്രിൽ 25 ആം തീയതി മുതൽ കാണില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. നീ ആൻ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന രൂപത ഒരു മാസം മുമ്പാണ് പൊതു ബലിയർപ്പണം നിർത്തലാക്കിയത്. വിശുദ്ധ കുർബാനയുടെ ദൈർഘ്യം കുറയ്ക്കണമെന്നും, വളരെ കുറച്ച് ആളുകളെ മാത്രമേ കുർബാനയിൽ പങ്കെടുപ്പിക്കാൻ പാടുള്ളൂവെന്നും ബിഷപ്പ് അൽഫോൻസ് ന്യൂജൻ നിർദേശിച്ചിട്ടുണ്ട്. 290,000 വിശ്വാസികളും, 183 വൈദികരുമാണ് വിൻഹ് രൂപതയിലുള്ളത്. മാസ്ക് ധരിച്ചുകൊണ്ട് കുർബാനയ്ക്ക് എത്തണമെന്നും, കൈകൾ നന്നായി കഴിക്കണമെന്നും, വിശുദ്ധ കുർബാന കൈകളിൽ സ്വീകരിക്കണമെന്നും തുടങ്ങിയ നിർദ്ദേശങ്ങളും രൂപത മെത്രാൻ നൽകിയിട്ടുണ്ട്. ആരോഗ്യത്തെ പറ്റി കരുതൽ ഉണ്ടായിരിക്കണമെന്നും, വൈറസ് പൂർണമായി ഇല്ലാതാക്കാൻ സാധിക്കുന്നതെല്ലാം ചെയ്യണമെന്നും അൽഫോൻസ് ന്യൂജൻ വിശ്വാസി സമൂഹത്തോട് പറഞ്ഞു. ചെറിയ ജനപങ്കാളിത്തത്തോടെ പൊതു കുർബാന അർപ്പിക്കാൻ ഹാ തിൻഹ് രൂപതയുടെ മെത്രാനായ പോൾ ന്യൂജൻ, രൂപതയിലെ 132 വൈദികർക്ക് അനുവാദം നൽകി. വിശ്വാസികൾ ചെറിയ സംഘങ്ങളായി വേണം ഞായറാഴ്ചകളിലും, മറ്റേ തിരുനാൾ ദിവസങ്ങളിലും കുർബാനയിൽ പങ്കെടുക്കേണ്ടതെന്ന നിർദ്ദേശവും അദ്ദേഹം നൽകിയിട്ടുണ്ട്. പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർ, ദേവാലയത്തിലേക്ക് വരരുതെന്നും ബിഷപ്പ് പോൾ ന്യൂജൻ പറഞ്ഞു. ആവശ്യമായ അകലം പാലിച്ച് മാസ്ക് ധരിച്ച് വിശ്വാസികളെ കുമ്പസാരിക്കാനുള്ള അധികാരവും അദ്ദേഹം വൈദികർക്ക് നൽകി. ദക്ഷിണ വിയറ്റ്നാമിലെ മൈ തോ രൂപതയും, സർക്കാർ അനുവാദത്തോടുകൂടി പൊതു തിരുക്കർമ്മങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചു. ഏപ്രിൽ 24 വരെയുള്ള കണക്കുകൾ പ്രകാരം 270 പേർക്കാണ് വിയറ്റ്നാമിൽ കോവിഡ് 19 വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.
Image: /content_image/News/News-2020-04-27-10:14:42.jpg
Keywords: കുർബാന,വിയറ്റ്നാ,കൊറോണ

13045
Category: 1
Sub Category:
Heading: വത്തിക്കാന്‍റെ എല്ലാവിഭാഗങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും
Content: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് അടച്ചുപൂട്ടിയ വത്തിക്കാന്‍റെ എല്ലാവിഭാഗങ്ങളും മെയ് 4 തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി. സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രൊ പരോളിന്‍റെ അദ്ധ്യക്ഷതയില്‍, വത്തിക്കാന്‍റെ വിവിധ വകുപ്പുകളുടെ അദ്ധ്യക്ഷന്മാര്‍ ബുധനാഴ്ച രാവിലെ ചേര്‍ന്ന സമ്മേളനത്തിലാണ് കോവിഡ് 19 ദേശീയ പ്രതിരോധ പദ്ധതിയുടെ രണ്ടാംഘട്ടത്തിന് അനുസൃതമായി പ്രവര്‍ത്തനങ്ങള്‍ മെയ് 4-ന് തുടങ്ങാമെന്നു തീരുമാനിച്ചത്. രാജ്യത്തെ വൈറസ് ബാധയുടെ പ്രതിസന്ധികള്‍ ഇനിയും സുസ്ഥിതി പ്രാപിക്കാനിരിക്കെ, വളരെ കരുതലോടെയായിരിക്കും വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നത്. വൈറസ്ബാധയുടെ വ്യാപനം തടയാനുള്ള എല്ലാകരുതലുകളും ഇനിയും പാലിച്ചുകൊണ്ടായിരിക്കണം പാപ്പായുടെയും ആഗോളസഭയുടെയും സേവനം ഉറപ്പുവരുത്താന്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് വിവിധ വകുപ്പുകളുടെ തലവന്മാരോട് കര്‍ദ്ദിനാള്‍ പരോളിന്‍ ആവശ്യപ്പെട്ടു. ഇറ്റലിയുടെയും വത്തിക്കാന്‍റെയും ആദ്യഘട്ട നിയന്ത്രണങ്ങളോട് ഏറെ സുസ്ഥിരമായ വിധത്തില്‍ എല്ലാവകുപ്പുകളും സഹകരിച്ചതിന് കര്‍ദ്ദിനാള്‍ പരോളിന്‍ സമ്മേളനത്തില്‍ പ്രത്യേകം നന്ദിപറഞ്ഞു.
Image: /content_image/News/News-2020-04-27-10:47:54.jpg
Keywords: കൊറോണ,വത്തിക്കാ,കര്‍ദ്ദിനാള്‍