Contents

Displaying 12731-12740 of 25148 results.
Content: 13056
Category: 1
Sub Category:
Heading: സംയുക്ത പ്രാര്‍ത്ഥനാദിനത്തിന് ആഹ്വാനവുമായി മതനേതാക്കള്‍
Content: കൊച്ചി: കൊറോണ വൈറസ്ബാധമൂലം ചികില്‍സയിലായിരിക്കുന്നവര്‍ക്കും മരണമടഞ്ഞവര്‍ക്കും വൈറസിന്റെ വ്യാപനത്തെ പ്രതിരോധിക്കുന്നതിന് അക്ഷീണം പ്രയത്‌നിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും വേണ്ടി പ്രാര്‍ത്ഥനാദിന ആചരണത്തിനുള്ള ആഹ്വാനവുമായി കേരളത്തിലെ വിവിധ മതനേതാക്കള്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ ലോക് ഡൗണ്‍ിന്റെ അവസാനദിനമായ മെയ് മൂന്ന് ഞായറാഴ്ച പ്രാര്‍ത്ഥനാദിനമായി ആചരിക്കാനാണ് മതനേതാക്കളുടെ ആഹ്വാനം. കേരളം കോവിഡ്-19 പ്രതിരോധത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ കൂട്ടായ്മയും ഐക്യവും ജാതിമത വ്യത്യാസമില്ലാതെ ഇക്കാര്യത്തില്‍ ഇനിയും ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് കേരളം ഒരുമിച്ച് ഭാരതത്തിനുവേണ്ടിയും ലോകം മുഴുവനും വേണ്ടി പ്രാര്‍ത്ഥിക്കുന്നത്. കോഴിക്കോട് അദ്വൈതാശ്രമാധിപന്‍ സ്വാമി ചിദാനന്ദപുരി, പുറനാട്ടുകര ശ്രീരാമകൃഷ്ണ മഠാധിപന്‍ സ്വാമി സദ്ഭവാനന്ദ, ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, തൃശൂര്‍ തെക്കേമഠാധിപന്‍ ശ്രിമദ് വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി, പാണക്കാട് സെയ്ദ് ഹൈദരലി ശിഹാബ് തങ്ങള്‍, കാന്തപുരം എ. പി. അബുബക്കര്‍ മുസിലിയാര്‍, ഡോ. ഹുസൈന്‍ മടവൂര്‍, തിരുവനന്തപുരം പാളയം ഇമാം വി. പി. സുഹൈബ് മൗലവി, സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോമലങ്കരസഭാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമിസ്, ഓര്‍ത്തഡോക്‌സ് സഭാദ്ധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ ദ്വിതീയന്‍ കത്തോലിക്കാ ബാവ, ബിഷപ്പ് ഡോ. ജോസഫ് കരിയില്‍, യാക്കോബായ സഭാ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ്, മാര്‍ത്തോമ സഭാദ്ധ്യക്ഷന്‍ ജോസഫ് മാര്‍ തേമാ മെത്രാപ്പോലീത്താ, സി. എസ്. ഐ മോഡറേറ്റര്‍ ബിഷപ്പ് ധര്‍മ്മരാജ് റസാലം, തൃശൂര്‍ ഈസ്റ്റ് സിറിയന്‍ ചര്‍ച്ച് മെത്രാപ്പോലീത്ത ഡോ. മാര്‍ അപ്രേം എന്നിവരാണ് പ്രാര്‍ത്ഥനാ ദിനാചരണത്തിനുള്ള ആഹ്വാനം നടത്തിയിരിക്കുന്നത്.
Image: /content_image/News/News-2020-04-29-03:33:37.jpg
Keywords: സംയുക്ത
Content: 13057
Category: 18
Sub Category:
Heading: ലോക്ക് ഡൗണില്‍ മദ്യനിരോധനം സമൂഹത്തിന് അനിവാര്യമാണെന്നു വ്യക്തമായി: കെ‌സി‌ബി‌സി
Content: കൊച്ചി: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തപ്പെട്ട ലോക്ക് ഡൗണ്‍ സമൂഹജീവിതത്തെ സാരമായി ബാധിക്കുമ്പോഴും മദ്യവിപണന മേഖലയെ സംബന്ധിച്ച് അതു വലിയൊരു നന്മയായി രൂപപ്പെട്ടുവെന്നു കെസിബിസി. മനുഷ്യന്റെ ജീവനും ആരോഗ്യത്തിനും കുടുംബസമാധാനത്തിനും സാമ്പത്തിക ഭദ്രതയ്ക്കും അതു വഴിതെളിച്ചു. ലോക്ക് ഡൗണിന്റെ ആദ്യദിനങ്ങളില്‍ നടന്ന ഏതാനും ആത്മഹത്യകളെ മാറ്റിനിര്‍ത്തിയാല്‍ ഗവണ്‍മെന്റിന്റെയും സമൂഹ്യ സന്നദ്ധസംഘടനകളുടെയും സമയബന്ധിതമായ ഇടപെടല്‍ മൂലം മദ്യാസക്തിയെ ചികിത്സയിലൂടെയും കൗണ്‍സിലിംഗിലൂടെയും ഫലപ്രദമായി നേരിടാനായി. അധികാരികള്‍ ഭയപ്പെട്ടതുപോലെ ആത്മഹത്യാ നിരക്കുകള്‍ ഉയര്‍ന്നില്ല. മദ്യപാനം മൂലമുണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ വളരെ കുറഞ്ഞു. വാഹനാപകടങ്ങള്‍ കുടുംബകലഹങ്ങള്‍, കൊലപാതകങ്ങള്‍, വിവിധ രോഗങ്ങള്‍ ഇവയ്‌ക്കെല്ലാം വലിയ ശമനമുണ്ടായെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. മദ്യവിപണനം ഗവണ്‍മെന്റിന്റെ നിലനില്‍പ്പിനാവശ്യമാണെന്ന ന്യായവാദം തെറ്റാണെന്നും തെളിഞ്ഞു. പകരം, മദ്യനിരോധനം സമൂഹത്തിന് അനിവാര്യമാണെന്ന തിരിച്ചറിവുമുണ്ടായി. ലോക്ക് ഡൗണ്‍ സംബന്ധിച്ചു കൂടുതല്‍ ഇളവുകള്‍ മേയ് മൂന്നു കഴിയുമ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നു കരുതുന്നു. ഈ രോഗം മനുഷ്യസമൂഹത്തില്‍ ഉണ്ടാക്കിയിട്ടുള്ളതും ഇനിയും ഉണ്ടാക്കാന്‍ സാധ്യതയുള്ളതുമായ ദോഷഫലങ്ങളെ കൂടുതല്‍ വഷളാക്കാന്‍ സര്‍ക്കാരിന്റെ മദ്യനയങ്ങള്‍ ഇടയാക്കരുതെന്നും കെസിബിസി ടെമ്പറന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര പരിഗണനയ്ക്കായി ഏഴു നിര്‍ദേശങ്ങളും കെസിബിസി കമ്മീഷന്‍ നല്‍കി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Erf54n3xCxuL7hjGauwOFu}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-04-29-04:27:20.jpg
Keywords: കെ‌സി‌ബി‌സി, മദ്യ
Content: 13058
Category: 1
Sub Category:
Heading: കോവിഡ്: അമേരിക്കയില്‍ മരണമടയുന്ന സന്യസ്ഥരുടെ എണ്ണം വര്‍ദ്ധിക്കുന്നു
Content: ന്യൂയോര്‍ക്ക്: ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള അമേരിക്കയില്‍ രോഗം ബാധിച്ച് മരണമടയുന്ന വൈദികരുടെയും സിസ്റ്റേഴ്സിന്റെയും സംഖ്യയും വര്‍ദ്ധിക്കുന്നു. ഏപ്രില്‍ ആദ്യ ആഴ്ച മുതല്‍ മേരിക്നോള്‍ സമൂഹത്തിന് അമേരിക്കയില്‍ മാത്രമായി ഒരു ഡസനിലധികം വൈദികരെ നഷ്ടപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോർട്ടുകൾ പറയുന്നു. ഇവരിൽ രണ്ടുപേർക്കു മാത്രമാണ് കോവിഡ്-19 സ്ഥിരീകരിച്ചതെങ്കിലും മറ്റ് എട്ട് പേരും സമാന ലക്ഷണങ്ങളോടെ മരിക്കുകയായിരുന്നുവെന്ന് ഐവിറ്റ്നസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സന്യാസ സമൂഹത്തില്‍ തന്നെ കോവിഡ് ബാധിച്ചവരുടെ എണ്ണം അന്‍പതോളമായി. ഓസ്നിംഗിലെ മേരിക്നോള്‍ സെന്ററിൽ മുന്നൂറിലധികം വൈദികരും സന്യാസിനിമാരും താമസിക്കുന്നുണ്ട്. മറ്റ് സന്യാസിനി സമൂഹങ്ങളിലും കൊറോണ വൈറസ് പോസിറ്റീവ് നിരീക്ഷിച്ചവര്‍ ധാരാളമുണ്ട്. മേരിക്നോള്‍ എന്ന സെന്ററിലെ മുപ്പതോളം സന്യസിനിമാര്‍ക്കും വൈറസ് ബാധിച്ചിട്ടുണ്ട്. ആഗോള തലത്തില്‍ കോവിഡ് 19 ബാധിച്ച് മരിക്കുന്ന വൈദികരുടെയും സന്യസ്ഥരുടെയും എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരിന്നു. ഏപ്രില്‍ പകുതിവരെയുള്ള കണക്കുകള്‍ പ്രകാരം ഇറ്റലിയില്‍ മാത്രം 130- ല്‍ അധികം വൈദികരാണ് മരണപ്പെട്ടിരിക്കുന്നത്. കൂദാശകള്‍ നല്‍കുന്നതിനിടെയും ആതുര സേവനത്തിനിടെയുമാണ് മിക്കവരും മരണപ്പെട്ടിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Erf54n3xCxuL7hjGauwOFu}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-29-05:45:43.jpg
Keywords: അമേരിക്ക
Content: 13059
Category: 14
Sub Category:
Heading: ആയിരം വര്‍ഷങ്ങള്‍ പഴക്കമുള്ള എത്യോപ്യന്‍ ദേവാലയത്തിന്റെ അവശേഷിപ്പ് കണ്ടെത്തി
Content: എത്യോപ്യ: ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ നിന്നും ആയിരത്തോളം വര്‍ഷങ്ങളുടെ പഴക്കമുള്ള ദേവാലയത്തിന്റെ അവശേഷിപ്പ് പോളിഷ് പുരാവസ്തുഗവേഷകര്‍ കണ്ടെത്തി. വാര്‍സോ യൂണിവേഴ്സിറ്റിയിലെ സെന്റര്‍ ഓഫ് മെഡിറ്ററേനിയന്‍ ആര്‍ക്കിയോളജിയിലെ പുരാവസ്തു ഗവേഷകരാണ് ചരിത്ര പ്രാധാന്യമുള്ള കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്. എത്യോപ്യയിലെ ‘ജോര്‍ജ്ജിയോസ് ആശ്രമത്തില്‍’ ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഉദ്ഖനനം ആരംഭിച്ചത്. കൊറോണയെ തുടര്‍ന്ന്‍ എട്ടു ദിവസങ്ങള്‍ക്ക് ശേഷം ഉദ്ഖനനം നിര്‍ത്തിവേക്കേണ്ടി വന്നിട്ടും ഡോ. മൈക്കേല ഗ്വാഡിയല്ലോയുടെ നേതൃത്വത്തിലുള്ള പുരാവസ്തു ഗവേഷക സംഘം ഡ്രോണിന്റെ സഹായത്തോടെ ഗവേഷണം തുടരുവാന്‍ തീരുമാനിക്കുകയായിരുന്നു. ജോര്‍ജ്ജിയോസ് ആശ്രമത്തില്‍ സ്ഥിതി ചെയ്തിരുന്ന മധ്യകാല ദേവാലയത്തിന്റെ ഏതാനും മീറ്ററുകള്‍ നീളമുള്ള കല്‍തൂണുകള്‍ മാത്രമാണ് ഇപ്പോള്‍ കാണുവാന്‍ കഴിയുന്നത്. അവിടെ ഒരു ദേവാലയമുണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ക്കു അറിയാമയിരുന്നുവെന്ന്‍ ഡോ. ഗ്വാഡിയല്ലോ വ്യക്തമാക്കി. എന്നാല്‍ ഈ ദേവാലയം പണികഴിപ്പിച്ച കാലഘട്ടം അറിയില്ലായിരുന്നു. അവിടെ നടത്തിയ രണ്ടു പുരാവസ്തു ഉദ്ഖനനങ്ങളിലും മധ്യകാലഘട്ട ദേവാലയത്തിന്റെ പുറം മതില്‍ എന്ന് അനുമാനിക്കപ്പെടുന്ന മതിലുകള്‍ പുരാവസ്തുഗവേഷകരുടെ ശ്രദ്ധയില്‍പെട്ടിരുന്നു. ദേവാലയത്തിന്റെ തറയില്‍ ഗായകസംഘത്തിന്റെ ഇരിപ്പിടം പോലെ അര്‍ദ്ധവൃത്താകൃതിയിലുള്ള ഒരു നിര്‍മ്മിതിയുടെ അവശേഷിപ്പുകളും കണ്ടെത്തിയിട്ടുണ്ട്. എത്യോപ്യന്‍ ഭാഷയില്‍ ആലേഖനം ചെയ്തിട്ടുള്ള ഇഷ്ടികയും, കളിമണ്‍ പാത്രങ്ങളും കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നു. ഇവയില്‍ നടത്തിയ പരിശോധനയില്‍ നിന്നും എ.ഡി 700-നും 1100-നും ഇടയില്‍ നിര്‍മ്മിക്കപ്പെട്ട ദേവാലയമായിരിക്കാം ഇതെന്നാണ് അനുമാനിക്കുന്നത്. ഇഷ്ടികയിലെ ആലേഖനത്തിന്റെ തര്‍ജ്ജമ പുരോഗമിക്കുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FUFTCOK0JiI27uSWwaacbD}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-29-07:12:54.jpg
Keywords: പഴക്ക
Content: 13060
Category: 1
Sub Category:
Heading: 'ഫാമിലീസ് വിത്തൗട് ഹംഗർ': കോവിഡില്‍ പാവങ്ങളുടെ വിശപ്പകറ്റാൻ മെക്സിക്കൻ സഭ
Content: മെക്സിക്കോ സിറ്റി: കൊറോണ വൈറസ് വ്യാപനം മൂലം ജോലിയും, മറ്റു വരുമാനങ്ങളും നഷ്ടപ്പെട്ട പാവങ്ങളുടെ വിശപ്പകറ്റാൻ 'ഫാമിലീസ് വിത്തൗട് ഹംഗർ' എന്ന പദ്ധതിയുമായി മെക്സിക്കൻ മെത്രാന്മാർ. ഭക്ഷണസാധനങ്ങൾ ഇടവകകളിലൂടെ ജനങ്ങൾക്ക് കൈമാറുവാനാണ് പദ്ധതി. കത്തോലിക്കാ സഭയുടെ സന്നദ്ധ സംഘടനയായ കാരിത്താസിന്റെ ശൃംഖലയും, പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ഉപയോഗിക്കുവാന്‍ മെത്രാന്‍മാര്‍ തീരുമാനിച്ചിട്ടുണ്ട്. എന്തെങ്കിലും വിധത്തില്‍ ആവശ്യം വന്നെങ്കിൽ ഇടവകകളെ ബന്ധപ്പെടണമെന്നും, അയൽവീടുകളിൽ ജീവിക്കുന്നവർ പരസ്പരം എന്തെങ്കിലും ആവശ്യമുണ്ടോയെന്ന് തിരക്കണമെന്നും കാരിത്താസ് മെക്സിക്കോയുടെ അധ്യക്ഷനായ ഫാ. റോജീലിയോ നർവാസ് പറഞ്ഞു. മറ്റ് സംഘടനകളുമായുള്ള സഹകരണത്തോടെയായിരിക്കും വിവിധ പദ്ധതികൾ നടപ്പിലാക്കുക. മാനസിക പ്രശ്നങ്ങൾ നേരിടുന്നവർക്ക് ഹെൽപ്പ് ലൈനും മെത്രാന്മാർ ആരംഭിച്ചു. ആരോഗ്യ, ഭക്ഷണ കിറ്റുകൾ നൽകുന്നതിനായി സാമ്പത്തിക സഹായത്തിനായി മെത്രാന്മാർ അഭ്യർത്ഥിച്ചിട്ടുണ്ട്. വലിയ വികസന പദ്ധതികൾക്ക് പണം ചെലവാക്കാതെ, കൊറോണ മൂലം ദുരിതം നേരിടുന്ന കുടുംബങ്ങൾക്ക് സാമ്പത്തിക സഹായങ്ങൾ നൽകുന്നതിന് ഊന്നൽ നൽകണമെന്നും, ഏപ്രിൽ ഇരുപത്തിനാലാം തീയതി പുറത്തുവിട്ട പത്രക്കുറിപ്പിൽ മെത്രാന്മാർ സർക്കാരിനോട് ആവശ്യപ്പെട്ടു. വ്യക്തിപരവും, രാഷ്ട്രീയപരവും, മതപരവുമായുള്ള വ്യത്യാസങ്ങൾ മാറ്റിവെച്ച് മനുഷ്യ ജീവൻ സംരക്ഷിക്കുന്നതിനായി രാജ്യം മുഴുവൻ ഒന്നിക്കണമെന്ന് അവർ പത്രക്കുറിപ്പിലൂടെ ആഹ്വാനം ചെയ്തു. വരുമാനമില്ലാത്തതിനാൽ നിരവധി കുടുംബങ്ങളിലെയും അവസ്ഥ വളരെ പരിതാപകരമാണെന്നാണ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മേഖലകളിൽ ശുശ്രൂഷ ചെയ്യുന്ന വൈദികർ വെളിപ്പെടുത്തുന്നത്. ഇതിനിടയിൽ പുറത്തിറങ്ങി നടക്കുന്ന ആളുകൾക്ക് പിഴ ചുമത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചതിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. പട്ടിണിയിലൂടെ കടന്നുപോകുന്ന ആളുകളോട് പുറത്തിറങ്ങരുതെന്ന് പറയുന്നത് ശരിയായ കാര്യമല്ലെന്ന് മിച്ചോക്കാൻ സംസ്ഥാനത്ത് ശുശ്രൂഷ ചെയ്യുന്നു ഫാ. ആന്ധ്രസ് ലാറിയോസ് പറഞ്ഞു. വീട്ടിൽ ഇരിക്കണമെന്ന് പറയാൻ എളുപ്പമുണ്ടെന്നും എന്നാൽ അത് ജനങ്ങളെ സംബന്ധിച്ച് എളുപ്പമുള്ള കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെ 1569 പേരാണ് കൊറോണ വൈറസ് ബാധിച്ച് മെക്സിക്കോയിൽ മരണമടഞ്ഞത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Erf54n3xCxuL7hjGauwOFu}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-29-09:47:17.jpg
Keywords: മെക്സി
Content: 13061
Category: 18
Sub Category:
Heading: കോവിഡ് മഹാമാരിക്കെതിരെ വരാപ്പുഴ അതിരൂപതയിൽ വൈദികരുടെ അഖണ്ഡ ദിവ്യകാരുണ്യ ആരാധന
Content: വരാപ്പുഴ: കോവിഡ് 19 മഹാമാരിയുടെയും ലോക്ക് ഡൗണിൻ്റെയും പശ്ചാത്തലത്തിൽ, വരാപ്പുഴ അതിരൂപതയിൽ കരുതലിൻ്റെ സ്നേഹപ്രവർത്തികൾക്കൊപ്പം പ്രാർത്ഥനയുടെ കരങ്ങളും ഉയരുന്നു. ലോകത്തെ ഭീതിയിലാഴ്ത്തിയ അണുബാധയ്ക്ക് എതിരെയുള്ള ആത്മീയ പ്രതിരോധമായിട്ടാണ് വരാപ്പുഴ അതിരൂപത അദ്ധ്യക്ഷൻ ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിൻ്റെ ആത്മീയ നേതൃത്വത്തില്‍ അഖണ്ഡ ദിവ്യകാരുണ്യ ആരാധന നടത്തിയത്. അതിരൂപതയിലും വിദേശത്തും ശുശ്രൂഷ ചെയ്യുന്ന ഇരുന്നൂറ്റിനാല്‍പ്പതോളം വൈദികർ ഇതിൽ പങ്കാളികളായി. ഏപ്രിൽ 17 വെള്ളി മുതൽ 25 ശനി വരെ എല്ലാ ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെയായിരുന്നു അഖണ്ഡ ദിവ്യകാരുണ്യ ആരാധന. വൈദികര്‍ അവർ ആയിരിക്കുന്ന ദേവാലയങ്ങളിലും, സ്ഥാപനങ്ങളിലും, ആശ്രമങ്ങളിലുമായിരുന്ന് തിരുമണിക്കൂർ നടത്തി ഈ പ്രാർത്ഥനശുശ്രൂഷയിൽ പങ്കുചേർന്നു. അതിരൂപത പ്രൊക്ലമേഷൻ കമ്മീഷൻ്റെ നേതൃത്വത്തിൽ 8 ഫൊറോനകളിലെയും ഫോറോന വികാരിമാരുടെ സഹകരണത്തോടെയാണ് ഈ പ്രാർത്ഥനായജ്ഞം ഒരുക്കപ്പെട്ടത്. ലോകജനതയ്ക്കു വേണ്ടിയും, രോഗികളായവർക്ക് വേണ്ടിയും പ്രത്യേക പ്രാർത്ഥനകൾ ഉയര്‍ന്നു. ഏപ്രിൽ 26 ഞായറാഴ്ച 'അഖണ്ഡ ദിവ്യകാരുണ്യ ആരാധന'യുടെ അതിരൂപതതല സമാപനമായി ഒരു മണിക്കൂർ 'പൊതുആരാധനയും പ്രാർത്ഥനാ ശുശ്രൂഷയും" നടത്തപ്പെട്ടു. അന്നേ ദിവസം രാത്രി 7 മുതൽ 8 വരെ, ആര്‍ച്ച് ബിഷപ്പിനോടൊപ്പം അതിരൂപതയിലെ എല്ലാ ഇടവക ദേവാലയങ്ങളിലും, ആശ്രമങ്ങളിലും, സ്ഥാപനങ്ങളിലും, കോൺവെൻ്റുകളിലും ദിവ്യകാരുണ്യ ആരാധന നടത്തപ്പെട്ടു. ഇതേസമയം അതിരൂപതയിലെ എല്ലാ കുടുംബങ്ങളും ജപമാലയും മറ്റു പ്രാർത്ഥനകളുമായി പൊതു ആരാധനയിൽ ഭവനത്തിലായിരുന്നുതന്നെ പങ്കുചേർന്നു. ആകുലപ്പെടുത്തുന്ന ഈ മഹാമാരിയിൽ നിന്ന് ലോകം അതിവേഗം മോചിതമാകുവാൻ വരാപ്പുഴ അതിരൂപത ഈ സമയം പ്രത്യേകം പ്രാർത്ഥിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Erf54n3xCxuL7hjGauwOFu}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-04-29-10:06:28.jpg
Keywords: ദിവ്യകാരുണ്യ
Content: 13062
Category: 18
Sub Category:
Heading: 600 കുടുംബങ്ങൾക്ക് വള്ളുവള്ളി ദേവാലയം ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു
Content: വള്ളുവള്ളി: കോവിഡ് 19 മൂലമുള്ള ലോക്ഡൗണിൻെറ പശ്ചാത്തലത്തിൽ, എറണാകുളം- അങ്കമാലി അതിരൂപതയിലെ വള്ളുവള്ളി, കൊച്ചാൽ സെന്റ് ആൻറണീസ് പള്ളി, ഇടവകയിലെ 600 കുടുംബങ്ങൾക്ക് ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു. വികാരി ഫാ. ഡോ.ജോൺ തേയ്ക്കാനത്ത് കിറ്റുകൾ വിതരണം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റിമാരായ ജോസ് ഫ്രാൻസിസ് സോളമൻ പുന്നക്കാട്ട്, വൈസ് ചെയർമാൻ ആൻറണി ചകൃത്ത്,പാരീഷ് കൗൺസിൽ സെക്രട്ടറി ബിനോയി പുതുശ്ശേരി എന്നിവർ സന്നിഹിതരായിരുന്നു. കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് കിറ്റുകൾ വിതരണം നടത്തിയത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Erf54n3xCxuL7hjGauwOFu}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-04-29-10:44:31.jpg
Keywords: വിതരണ
Content: 13063
Category: 13
Sub Category:
Heading: ആഗോള വിശ്വാസികള്‍ക്ക് ജപമാലയില്‍ ഒരുമിക്കാനുള്ള വെബ്സൈറ്റ് ശ്രദ്ധയാകര്‍ഷിക്കുന്നു
Content: ഒന്‍റാരിയോ: കൊറോണയുടെ പശ്ചാത്തലത്തില്‍ ലോകമെങ്ങുമുള്ള വിശ്വാസികള്‍ക്ക് ജപമാലയില്‍ ഒരുമിച്ച് ഒന്നിക്കുന്നതിനായി യുവ സുഹൃത്തുക്കള്‍ തയ്യാറാക്കിയ വെബ്സൈറ്റ് ശ്രദ്ധയാകര്‍ഷിക്കുന്നു. ആഗോള വിശ്വാസികള്‍ക്ക് തങ്ങളുടെ പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ പോസ്റ്റ്‌ ചെയ്യുവാനും ആ നിയോഗങ്ങളെ മുന്‍നിറുത്തി ലോകത്തിന്റെ വിവിധ കോണുകളിലുള്ളവര്‍ക്ക് ജപമാല ചൊല്ലുവാനും സൗകര്യമൊരുക്കുകയാണ് “മാപ്പ് ഓഫ് ഹോപ്‌” എന്ന പുതിയ വെബ്സൈറ്റ് ചെയ്യുന്നത്. ലളിതമായ ഉള്‍ക്കാഴ്ചയില്‍ നിന്നുമാണ് മാപ്പ് ഓഫ് ഹോപ്‌ രൂപം കൊണ്ടതെന്നാണ് ജോ കിം, ജൊവാന്ന ഹെര്‍ണാണ്ടസ്, മൈക്ക് ഡെല്‍ പോണ്ടെ എന്നിവരടങ്ങുന്ന ടീം പറയുന്നത്. കൊറോണ വൈറസിനെ പിന്തുടരുന്ന മാപ്പുകളിലാണ് നമ്മുടെ ഇപ്പോഴത്തെ ശ്രദ്ധ. അതിനുപകരം ഓരോ വ്യക്തിയുടേയും പ്രാര്‍ത്ഥനാ സ്ഥലം പിന്തുടരുകയാണ് പുതിയ വെബ്സൈറ്റ് ചെയ്യുന്നത്. കൊറോണ വൈറസും അതേ തുടര്‍ന്നുള്ള ഭയവും എപ്രകാരം ലോകത്തെ കീഴടക്കുന്നുവെന്ന് കാണിക്കുന്ന കൊറോണ മാപ്പുകള്‍ ജനങ്ങളില്‍ ആശങ്കകള്‍ സൃഷ്ടിക്കുകയും കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആളുകള്‍ക്ക് പ്രതീക്ഷ നല്‍കുന്ന എന്തെങ്കിലും സൃഷ്ടിച്ചാല്‍ എങ്ങനെയിരിക്കും എന്ന തങ്ങളുടെ ചോദ്യത്തിനുത്തരമാണ് പുതിയ വെബ്സൈറ്റെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതുവരെ ഏതാണ്ട് ആയിരത്തിമുന്നൂറോളം പ്രാര്‍ത്ഥനാ നിയോഗങ്ങളാണ് സൈറ്റില്‍ പോസ്റ്റ്‌ ചെയ്യപ്പെട്ടിരിക്കുന്നത്. നിയോഗങ്ങള്‍ക്ക് വേണ്ടി ജപമാല ചൊല്ലുവാന്‍ ലോകത്തിന്റെ വിവിധ ദേശങ്ങളിലുള്ള വിശ്വാസി സമൂഹത്തോട് മാപ്പ് ഓഫ് ഹോപ്‌ അഭ്യര്‍ത്ഥിക്കുന്നു. വരുന്ന മെയ് മാസത്തിലുടനീളം കുടുംബങ്ങളില്‍ പ്രത്യേകമാം വിധം ജപമാല ചൊല്ലണമെന്ന് ആഗോള വിശ്വാസീ സമൂഹത്തോടു ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്ത പശ്ചാത്തലത്തില്‍ ‘മാപ്പ് ഓഫ് ഹോപ്‌’ന് പ്രത്യേക പ്രാധാന്യമാണുള്ളത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FUFTCOK0JiI27uSWwaacbD}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-29-11:04:17.jpg
Keywords: ജപമാല
Content: 13064
Category: 1
Sub Category:
Heading: ഇന്ത്യയില്‍ മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു: വീണ്ടും അമേരിക്കന്‍ കമ്മീഷന്‍
Content: വാഷിംഗ്ടണ്‍ ഡി‌സി: ഭരണകൂടത്തിന്റെ പിന്തുണയോടെ ഇന്ത്യയില്‍ മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുവെന്ന് അമേരിക്കയിലെ അന്താരാഷ്ട്ര മതസ്വാതന്ത്ര കമ്മീഷന്‍. ഇന്ത്യയിലും പാക്കിസ്ഥാന്‍, ചൈന, സൗദി അറേബ്യ, വടക്കന്‍ കൊറിയ, സിറിയ, ഇറാന്‍, റഷ്യ തുടങ്ങിയ 14 രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങളുടെ സ്വാതന്ത്ര ലംഘനങ്ങള്‍ ആശങ്കാജനകമാണെന്ന് യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷ്ണല്‍ റിലിജിയസ് ഫ്രീഡമാണ് (യുഎസ്സിഐആര്‍എഫ്) പ്രസ്താവിച്ചിരിക്കുന്നത്. ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങള്‍ക്കെതിരേ അക്രമം നടത്തുന്ന ചില ഗ്രൂപ്പുകള്‍ക്ക് പരോക്ഷ സംരക്ഷണം കിട്ടുന്നുണ്ടെന്നു കാണാനായെന്ന് അമേരിക്കന്‍ മതസ്വാതന്ത്ര്യ കമ്മീഷന്‍ ചെയര്‍മാന്‍ ടോണി പെര്‍കിന്‍സ് പറഞ്ഞു. നേരത്തെ രണ്ടാം തട്ടിലായിരുന്ന ഇന്ത്യയെ ഇക്കുറി ആശങ്കാജനകമായ രാജ്യങ്ങളുടെ ഒന്നാം പട്ടികയിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. ലോകരാജ്യങ്ങളിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ട് നല്‍കുന്നതിനു യുഎസ് കോണ്‍ഗ്രസ് രൂപീകരിച്ച സ്വതന്ത്ര കമ്മീഷനാണ് യുഎസ്സിഐആര്‍എഫ്. എന്നാല്‍ അമേരിക്കയുടെ കണ്ടെത്തലിനെ ഇന്ത്യ പാടെ നിരാകരിച്ചു. അമേരിക്കന്‍ മതസ്വാതന്ത്ര്യ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിരീക്ഷണങ്ങള്‍ ഇന്ത്യ തളളുന്നതായി വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ഇന്ത്യക്കെതിരായ പരാമര്‍ശങ്ങള്‍ പക്ഷപാതപരവും തെറ്റായ പ്രവണതയുമാണ്. ഇതു പുതിയ സംഭവമല്ല. എന്നാല്‍ ഇത്തവണ തെറ്റായ റിപ്പോര്‍ട്ടിംഗ് പുതിയ തലത്തിലാണെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. കമ്മീഷന്റെ ഇന്ത്യക്കെതിരായ പരാമര്‍ശങ്ങള്‍ വേദനാജനകമെങ്കിലും സ്വാഗതാര്‍ഹമാണെന്ന് അമേരിക്ക ആസ്ഥാനമായുള്ള ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് സംഘടന വ്യക്തമാക്കി. വിശ്വാസ്യതയുള്ള ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച അമേരിക്കന്‍ കമ്മീഷനു ഹൈന്ദവ സംഘടന നന്ദി പറഞ്ഞു. സത്യം പറഞ്ഞ അമേരിക്കന്‍ കമ്മീഷനെ കുറ്റപ്പെടുത്തുന്നതില്‍ നിന്ന് ഇന്ത്യയിലെ മോദി സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും സംഘടന ആവശ്യപ്പെട്ടു. ഭാരതത്തില്‍ കഴിഞ്ഞ നാലു മാസത്തിനിടെ ക്രൈസ്തവര്‍ക്ക് നേരെ നിരവധി അക്രമ സംഭവങ്ങള്‍ ഉണ്ടായതായി യൂണൈറ്റൈഡ് ക്രിസ്ത്യന്‍ ഫോറം കണക്കുകളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Erf54n3xCxuL7hjGauwOFu}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-30-04:41:04.jpg
Keywords: ക്രൈസ്തവ, പീഡി
Content: 13065
Category: 18
Sub Category:
Heading: ക്രൈസ്തവ വിശ്വാസത്തെ നിന്ദിച്ച് സര്‍ക്കാര്‍ ജീവനക്കാരന്‍: തഹസീല്‍ദാര്‍ക്കു പരാതി
Content: ചമ്പക്കുളം: ക്രൈസ്തവ മതവികാരത്തെ വൃണപ്പെടുത്തുന്ന വിധത്തില്‍ സമൂഹ്യമാധ്യമത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ഗ്രൂപ്പില്‍ പോസ്റ്റ് ഇട്ട ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വില്ലേജ് ഓഫീസ് ജീവനക്കാരനെതിരെ തഹസീല്‍ദാര്‍ക്കു പരാതി. വീഡിയോ വിശ്വാസത്തെ അപമാനിക്കുന്നതാണെന്ന് ഗ്രൂപ്പിലെ ചില അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍പ്പോലും സംഭവത്തെ ന്യായീകരിക്കാനാണ് അയാള്‍ തുനിഞ്ഞത്. വിവിധ ജാതി മത വിഭാഗത്തില്‍ ഉള്‍പ്പെട്ട നൂറിലധികം അംഗങ്ങളുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ ഗ്രൂപ്പില്‍ ഉത്തരവാദിത്വപ്പെട്ട ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍, ക്രിസ്തുവിനെ അപമാനിച്ച് പോസ്റ്റ് ഇട്ടത് ഗുരുതരമായ തെറ്റാണെന്നും ഇയാള്‍ക്കെതിരേ നിയമപരമായും, സര്‍വീസ് ചട്ടങ്ങള്‍ അനുസരിച്ചും നടപടി സ്വീകരിക്കണമെന്ന് കുട്ടനാട് തഹസില്‍ദാര്‍ക്ക് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Erf54n3xCxuL7hjGauwOFu}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-04-30-05:05:18.jpg
Keywords: അവഹേള