Contents
Displaying 12721-12730 of 25148 results.
Content:
13046
Category: 13
Sub Category:
Heading: ഇടയൻറെ അധികാരം സേവനമാണ്, അതിൽ നിന്നു വ്യതിചലിച്ചാൽ ഇടയൻ സ്വന്തം വിളിയെ ഇല്ലാതാക്കുന്നു: ഫ്രാൻസിസ് പാപ്പാ
Content: ഇടയൻറെ അധികാരം സേവനമാണെന്നും, അതിൽ നിന്നു വ്യതിചലിച്ചാൽ ഇടയൻ സ്വന്തം വിളിയെ ഇല്ലാതാക്കുകയും, ഇടയൻ ഇടയനല്ലാതാകുകയും വെറും കാര്യസ്ഥനായി മാറുകയും ചെയ്യുമെന്ന് ഫ്രാൻസീസ് പാപ്പാ. വെള്ളിയാഴ്ച ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട, യേശു അപ്പവും മീനും വർദ്ധിപ്പിക്കുന്ന സുവിശേഷ ഭാഗം വിശദീകരിച്ചുകൊണ്ടാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്. ജനങ്ങളോടൊപ്പം ആയിരിക്കാൻ ശ്രമിക്കുന്ന യേശു, ജനങ്ങളെ തന്നിലേക്കടുപ്പിക്കാതിരിക്കാൻ ചിലപ്പോൾ ശ്രമിക്കുന്ന ശിഷ്യരെ തിരുത്തുന്നുവെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ഇടയന്മാരെ തേടുകയും സമൂർത്തമായ കാര്യങ്ങൾ ഇടയന്മാരോട് ആവശ്യപ്പെടുകയും ചെയ്യുന്ന ദൈവജനം ഇടയന്മാരെ തളർത്തിയെന്നുവരാം എന്നാൽ, ഇടയന്മാർ ദൈവജനത്തിൻറെ ആവശ്യങ്ങൾ നറവേറ്റിക്കൊടുക്കേണ്ടവരാണെന്നും സദാ അവരുടെ കൂടെ ആയിരിക്കേണ്ടവരാണെന്നും ഓർമ്മിപ്പിച്ചു. ജനത്തിന് ആഹാരം നല്കിയതിനു ശേഷം യേശു, പിതാവിനോടു പ്രാർത്ഥിക്കാൻ മലയിലേക്കു പോകുന്നതിനെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ ഇത് ഇടയനുണ്ടായിരിക്കേണ്ട “ചാരെ ആയിരിക്കുക” എന്ന കടമയുടെ രണ്ടു മാനങ്ങളാണെന്ന് വ്യക്തമാക്കി. അതായത് ഒരേ സമയം ജനത്തിൻറെയും ദൈവപിതാവിൻറെയും ചാരെ ആയിരിക്കണം ഇടയൻ എന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ഭക്ഷിച്ചു തൃപ്തരായപ്പോൾ ചിലർ യേശുവിനെ രാജാവാക്കാൻ ശ്രമിക്കുന്നതിനെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ അധികാരമെന്ന പ്രലോഭനമാണ് ഇവിടെ വിവക്ഷ എന്നു വ്യക്തമാക്കി. ഇടയൻറെ അധികാരം സേവനമാണെന്നും, അതിൽ നിന്നു വ്യതിചലിച്ചാൽ ഇടൻ സ്വന്തം വിളിയെ ഇല്ലാതാക്കുകയായിരിക്കും ചെയ്യുകയെന്നും, അവിടെ ഇടയൻ ഇടയനല്ലാതാകുകയും വെറും കാര്യസ്ഥനായി മാറുകയും ചെയ്യുമെന്നും പാപ്പാ പറഞ്ഞു.
Image: /content_image/News/News-2020-04-27-12:25:04.jpg
Keywords: ഇടയ,പാപ്പാ,സുവിശേഷ

13047
Category: 18
Sub Category:
Heading: മാര്‍ ക്രിസോസ്റ്റമിന്റെ നൂറ്റിമൂന്നാം പിറന്നാള്‍ ആഘോഷം തീര്‍ത്തും ലളിതമായി
Content: കുമ്പനാട്: മാര്‍ത്തോമ്മാ സഭയുടെ വലിയ മെത്രാപ്പോലീത്ത ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റമിന്റെ നൂറ്റിമൂന്നാം പിറന്നാള്‍ ലളിതമായി ആഘോഷിച്ചു. 1918 ഏപ്രില്‍ 27നാണ് മെത്രാപ്പോലീത്തയുടെ ജനനം. ആഗോള ക്രൈസ്തവ സഭകളില്‍ പ്രായംകൊണ്ടും ദീര്‍ഘമായ പൗരോഹിത്യ ശുശ്രൂഷയിലും മുന്നില്‍ നില്ക്കുന്ന മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്തയുടെ ജന്മദിനാഘോഷം ലളിതമായി കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിലാണ് നടന്നത്. രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കും പ്രത്യേക പ്രാര്‍ത്ഥനയ്ക്കും സഭാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത നേതൃത്വം നല്‍കി. തുടര്‍ന്ന് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത വട്ടയപ്പം മുറിച്ച് വലിയ മെത്രാപ്പോലീത്തയ്ക്ക് നല്‍കി. ശാരീരികാസ്വസ്ഥതകള്‍ ഉണ്ടായിരുന്നെങ്കിലും ആശംസകള്‍ നിറഞ്ഞ സന്തോഷത്തോടെ മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത സ്വീകരിച്ചു. സഭാ സെക്രട്ടറി റവ.കെ. ജി. ജോസഫ്, ട്രഷറാര്‍ പി.പി. അച്ചന്‍കുഞ്ഞ്, റവ. ബിനു വര്‍ഗീസ് എന്നിവരാണ് മെത്രാപ്പോലീത്തയ്‌ക്കൊപ്പം ആശംസകള്‍ നേര്‍ന്നത്. എംഎല്‍എമാരായ രാജു ഏബ്രഹാം, വീണാ ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ബ്ലോക്ക് പഞ്ചായത്തംഗം ബിജിലി പി. ഈശോ എന്നിവരും ആശുപത്രിയിലെത്തിയിരുന്നു. ജന്മദിനത്തിന് വട്ടയപ്പം മുറിക്കുന്ന പതിവാണ് മാര്‍ ക്രിസോസ്റ്റമിനുള്ളത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ, മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, വി.എം. സുധീരന്‍ തുടങ്ങിയവര്‍ ഫോണിലൂടെ ആശംസകള്‍ നേര്‍ന്നു.
Image: /content_image/India/India-2020-04-28-02:57:49.jpg
Keywords: ക്രിസോസ്റ്റ

13048
Category: 14
Sub Category:
Heading: ‘ഗോ ഗോ ഗോ കൊറോണ’: തരംഗമായി സിഎംസി സന്യാസിനികളുടെ ഗാനം
Content: ആലുവ: കൊറോണ കാലത്ത് ഭവനങ്ങളിലായിരിക്കുന്നവര്‍ക്ക് പ്രചോദനവുമായി സിഎംസി സന്യാസിനികള്‍ നിര്‍മ്മിച്ച ഗാനം ശ്രദ്ധയാകര്‍ഷിക്കുന്നു. വിവിധ ശുശ്രൂഷകളിലൂടെ ഈ കൊറോണക്കാലത്ത് നമുക്ക് അതിജീവിക്കുവാന്‍ സാധിക്കുമെന്നുള്ള ഒരു പ്രചോദനമാണ് ഗാനത്തിലൂടെ പ്രേഷകരുടെ മുന്‍പില്‍ അവതരിപ്പിക്കുന്നത്. നാല്‍പതോളം സിഎംസി സിസ്റ്റേഴ്സിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായിട്ടാണ് ഈ ഗാനം പുറത്തിറങ്ങിയിട്ടുള്ളത്. ആലുവായിലുള്ള മൌണ്ട് കാര്‍മ്മല്‍ ജനറല്‍ ഹൗസിലെ മദര്‍ സിബിയും കൌണ്‍സിലേഴ്സും ആണ് ഈ ഗാനത്തിന്റെ പ്രൊഡക്ഷന്‍ നിര്‍വഹിച്ചിരിക്കുന്നത്. സിസ്റ്റര്‍ അക്വീന സിഎംസി ഗാനത്തിന്റെ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. ഹെൻട്രി ജോയ് പടിഞ്ഞാക്കര സംവിധാനം, ക്യാമറ, എഡിറ്റിംഗ്, ഓഡിയോ മിക്സിംഗ് എന്നിവ നിര്‍വഹിച്ചിരിക്കുന്നു. സി. അക്വിന, സി. ജെയ്സി, സി. മരിയ ആന്റോ, സി. ഗ്ലോറി മരിയ, സി. ജിസ് മരിയ, സി. ഹിത, സി. ജെസ്മി എന്നീ ഏഴു സിസ്റ്റേഴ്സ് ഈ സംരംഭത്തില്‍ പാട്ടുപാടുവാനായി മാത്രം ഒന്നുചേര്‍ന്നിട്ടുണ്ട്. സി. ഷാരോണ്‍, സി. നോയല്‍, സി. ഗ്ലോറി മരിയ, സി. ആന്‍സി, സി. ആനി ഡേവിസ് എന്നിവർ ഇതിന്റെ വിവിധ പിന്നണി പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. സഹസംവിധാനം സി.ഷാരോൺ സിഎംസിയും നിർമ്മാണ നിയന്ത്രണം സി.ആനി ഡേവീസ് സിഎംസിയും നിർവ്വഹിച്ചിരിക്കുന്നു. പ്രൊഡക്ഷൻ അസിസ്റ്റൻസ് ആയി സി. നോയൽ സിഎംസി, സി. ഗ്ലോറി മരിയ സിഎംസി, സി.ആൻസി സിഎംസി എന്നിവരും ഈ ഗാനത്തിൻ്റെ പിന്നണിയിലുണ്ട്.
Image: /content_image/India/India-2020-04-28-03:43:49.jpg
Keywords: ഗാന, സംഗീ

13049
Category: 1
Sub Category:
Heading: മഹാമാരിക്കെതിരെ ആത്മീയ പ്രതിരോധം ഉയർത്താൻ ഡൊമിനിക്കൻ സന്യാസിനികള്‍
Content: റോം: ലോകമെങ്ങും പടര്‍ന്നിരിക്കുന്ന കൊറോണ മഹാമാരിക്കെതിരെ ആത്മീയ പ്രതിരോധം ഉയർത്താൻ അന്താരാഷ്ട്രതലത്തിൽ അഖണ്ഡ ജപമാലയത്നം ഒരുങ്ങുന്നു. ലോകമെമ്പാടുമുള്ള ഡൊമിനിക്കൻ ആശ്രമങ്ങളിലും സന്യാസിനീ മഠങ്ങളിലും ദിവ്യകാരുണ്യം എഴുന്നള്ളിച്ചുവെച്ചുള്ള ജപമാല സമര്‍പ്പണം നാളെ (ഏപ്രിൽ 29) പ്രാദേശികസമയം രാത്രി 9 മുതൽ നടത്താനാണ് ഡൊമിനിക്കൻ സഭയുടെ പ്രൊമോട്ടർ ജനറൽ ഫാ. ലോറൻസ് ലേ സഭാംഗങ്ങളോട് നിർദേശിച്ചിരിക്കുന്നത്. ഡൊമിനിക്കൻ സഭയോട് ചേർന്ന് പ്രവർത്തിച്ചിരുന്ന വിശുദ്ധ കാതറിൻ ഓഫ് സിയന്നയുടെ തിരുനാൾ ദിനം ആയതിനാലാണ് ഏപ്രിൽ 29തന്നെ ജപമാല അർപ്പണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നതെന്ന് കോണ്‍ഗ്രിഗേഷന്‍ നേതൃത്വം വ്യക്തമാക്കി. സാധ്യമെങ്കിൽ അതത് രാജ്യങ്ങളിൽനിന്നുള്ള ഡൊമിനിക്കൻ സഭാംഗങ്ങളുടെ ജപമാലയർപ്പണം സമൂഹമാധ്യമങ്ങളിലൂടെ തത്സമയം സംപ്രേഷണം ചെയ്യണമെന്നു ഫാ. ലോറൻസ് ലേ പറഞ്ഞു. നേരത്തെ ഫാത്തിമയിലുള്ള ഡൊമിനിക്കൻ സഭയുടെ സന്യാസിനീ മഠം സന്ദർശിക്കവേയാണ്, കൊറോണയ്‌ക്കെതിരെ അഖണ്ഡ ജപമാല എന്ന ആശയവുമായി സന്യാസിനികൾ പ്രൊമോട്ടർ ജനറൽ ഫാ. ലോറൻസിനെ സമീപിച്ചത്. തുടർന്ന് പ്രതിസന്ധിഘട്ടത്തിൽ പരിശുദ്ധ അമ്മയുടെ സംരക്ഷണം തേടി പ്രാർത്ഥിക്കാൻ അഖണ്ഡ ജപമാലയജ്ഞത്തിന് ആഹ്വാനം നല്‍കുകയായിരിന്നു. മഹാമാരി പടര്‍ന്ന് പിടിച്ചപ്പോള്‍ ഇതിന് മുന്‍പും അഖണ്ഡ ജപമാലയത്നം സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. 17-ാം നൂറ്റാണ്ടിൽ പൊട്ടിപ്പുറപ്പെട്ട പ്ലേഗിനെ പ്രതിരോധിക്കാൻ ഇറ്റാലിയൻ സന്യാസിയായ ജോൺ റിസിയാർഡിയാണ് അഖണ്ഡ ജപമാല അർപ്പണം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Erf54n3xCxuL7hjGauwOFu}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-28-04:00:55.jpg
Keywords: ജപമാല

13050
Category: 1
Sub Category:
Heading: പൊതു വിശുദ്ധ കുര്‍ബാന നീളുന്നതിനെതിരെ ഇറ്റാലിയന്‍ മെത്രാന്‍ സമിതി: സര്‍ക്കാരിന് കത്തയച്ചു
Content: റോം: ഇറ്റലിയില്‍ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണ നടപടികളുടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ചതില്‍ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സഭക്ക് അംഗീകരിക്കുവാന്‍ കഴിയുകയില്ലെന്ന് ഇറ്റാലിയന്‍ മെത്രാന്‍ സമിതി. പ്രധാനമന്ത്രി മുന്നോട്ട് വെച്ച രണ്ടാം ഘട്ട നയപരിപാടികളില്‍ പൊതുജനപങ്കാളിത്തത്തോടെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാനുള്ള സാധ്യതകള്‍ ഏകപക്ഷീയമായി ഒഴിവാക്കപ്പെട്ടിരിക്കുകയാണെന്ന് ഇതുമായി ബന്ധപ്പെട്ട് മെത്രാന്‍ സമിതി സര്‍ക്കാരിനയച്ച കത്തില്‍ പറയുന്നു. ഞായറാഴ്ച വൈകിട്ടായിരുന്നു ഇറ്റാലിയന്‍ പ്രധാനമന്ത്രി ജ്യൂസെപ്പെ കോന്‍റെ കോവിഡ് പ്രതിരോധം സംബന്ധിച്ച രണ്ടാം ഘട്ട നടപടികളെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. അജപാലന പരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനുള്ള സഭയുടെ കഴിവിനെ നിയന്ത്രിക്കുന്ന ഒരു നടപടിയും സ്വീകാര്യമല്ലെന്നും മതസ്വാതന്ത്ര്യത്തെ ബാധിക്കുന്ന നീക്കങ്ങളെ അംഗീകരിക്കുവാന്‍ കഴിയില്ലെന്നും മെത്രാന്‍ സമിതിയുടെ കത്തില്‍ പറയുന്നു. ഈ അടിയന്തിരാവസ്ഥയില്‍ കൗദാശികമായ ദൗത്യങ്ങള്‍ ഉള്‍പ്പെടെ പാവങ്ങളെ സേവിക്കുവാനുള്ള സഭയുടെ പ്രതിബദ്ധത വിശ്വാസത്തില്‍ നിന്നും മുളപൊട്ടിയതാണ്. അത് പരിപോഷിപ്പിക്കപ്പെടേണ്ടതാണെന്നും ഇറ്റലിയില്‍ സഭ നടത്തുന്ന സുപ്രധാന സേവനങ്ങളെ അക്കമിട്ട് ചൂണ്ടിക്കാട്ടികൊണ്ട് മെത്രാന്‍ സമിതി പറഞ്ഞു. ആരാധന സ്വാതന്ത്ര്യം നടപ്പിലാക്കുവാനുള്ള വിശാലമായ പദ്ധതികളെക്കുറിച്ച് സര്‍ക്കാര്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന്‍, സി.ഇ.ഐ ജനറല്‍ സെക്രട്ടറിയേറ്റും, ആഭ്യന്തരമന്ത്രാലയവും നടത്തിയ ചര്‍ച്ചക്ക് ശേഷം ആഭ്യന്തരമന്ത്രി നടത്തിയ പ്രസ്താവനയും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതിനെ കാറ്റില്‍ പറത്തിക്കൊണ്ടാണ് ഏകപക്ഷീയമായ തീരുമാനം പുറത്തുവന്നിരിക്കുന്നത്. രോഗബാധയുടെ ആരംഭത്തില്‍ അജപാലക പ്രവര്‍ത്തനങ്ങള്‍ക്കേര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റണമെന്ന്‍ ചര്‍ച്ചക്കിടയില്‍ സഭ ആവശ്യപ്പെട്ടിരുന്നതായും, സഭാ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുവാന്‍ അനുവദിക്കണമെന്ന് വീണ്ടും ആവശ്യപ്പെടുകയാണെന്നും കത്തിലൂടെ മെത്രാന്‍ സമിതി വ്യക്തമാക്കി. മാര്‍ച്ച് ആദ്യവാരത്തില്‍ തന്നെ റോമില്‍ പൊതുജന പങ്കാളിത്തതോടെയുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പണം റദ്ദാക്കിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Erf54n3xCxuL7hjGauwOFu}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-28-06:12:20.jpg
Keywords: ഇറ്റലി, ഇറ്റാലി

13051
Category: 13
Sub Category:
Heading: ഓണ്‍ലൈന്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേര്‍ന്ന് ട്രംപ്: ക്ഷണം സ്വീകരിച്ചതിന് നന്ദിയുമായി കര്‍ദ്ദിനാള്‍ ഡോളന്‍
Content: ന്യൂയോര്‍ക്ക്: തന്റെ ക്ഷണം സ്വീകരിച്ച് സെന്റ് പാട്രിക് കത്തീഡ്രലില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ ഓണ്‍ലൈന്‍ മുഖേന പങ്കുചേര്‍ന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് നന്ദിയറിയിച്ച് കര്‍ദ്ദിനാള്‍ തിമോത്തി ഡോളന്‍. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കര്‍ദ്ദിനാള്‍ ഡോളന്റെ ക്ഷണം സ്വീകരിച്ച് ട്രംപ് വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേര്‍ന്നത്. ഇതിന് പിന്നാലെ കര്‍ദ്ദിനാള്‍ നന്ദിയറിയിക്കുകയായിരിന്നു. കൊറോണ പകര്‍ച്ചവ്യാധിക്കിടയിലും മതസമുദായത്തെ സഹായിക്കുന്ന ട്രംപിന് അഭിനന്ദനവും നന്ദിയും അറിയിച്ച് ശനിയാഴ്ച കര്‍ദ്ദിനാള്‍ രംഗത്ത് വന്നിരിന്നു. പ്രസിഡന്റിന് സഭയോട് പ്രത്യേക മമതയുണ്ടെന്നും, അദ്ദേഹത്തിന്റെ നേതൃത്വത്തെ താന്‍ അഭിനന്ദിക്കുന്നുവെന്നും ‘ഫോക്സ് ആന്‍ഡ് ഫ്രണ്ട്സ്’നു നല്‍കിയ അഭിമുഖത്തില്‍ മെത്രാപ്പോലീത്ത വ്യക്തമാക്കി. </p> <blockquote class="twitter-tweet"><p lang="en" dir="ltr">.<a href="https://twitter.com/CardinalDolan?ref_src=twsrc%5Etfw">@CardinalDolan</a> Thank you for a great call yesterday with Catholic Leaders, and a great Service today from <a href="https://twitter.com/StPatsNYC?ref_src=twsrc%5Etfw">@StPatsNYC</a>!</p>— Donald J. Trump (@realDonaldTrump) <a href="https://twitter.com/realDonaldTrump/status/1254465783821934595?ref_src=twsrc%5Etfw">April 26, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ഇക്കഴിഞ്ഞ ശനിയാഴ്ച ട്രംപ് അറുനൂറിലധിലം കത്തോലിക്കാ നേതാക്കളുമായി ടെലിഫോണ്‍ കോണ്‍ഫറന്‍സ് നടത്തിയിരിന്നു. കോണ്‍ഫറന്‍സിന് ശേഷം ഞായറാഴ്ച തത്സമയ സംപ്രേഷണം ചെയ്യുന്ന വിശുദ്ധ കുര്‍ബാനയിലേക്ക് മെത്രാപ്പോലീത്ത ട്രംപിനെ ക്ഷണിക്കുകയായിരിന്നു. പ്രസിഡന്റ് ട്രംപും മാന്‍ഹട്ടനിലെ സെന്റ് പാട്രിക്ക്സ് കത്തീഡ്രല്‍ ഇടവകക്കാരും ഞായറാഴ്ചത്തെ വിശുദ്ധ കുര്‍ബാനയില്‍ വ്യക്തിപരമായി പങ്കെടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും, എന്നാല്‍ കൊറോണ ബാധ ശക്തമായ സംസ്ഥാനങ്ങളിലൊന്നായതിനാല്‍ സാമൂഹ്യ അകലം പാലിക്കേണ്ടതുണ്ടെന്ന കാര്യം താന്‍ അംഗീകരിക്കുന്നുവെന്നുമാണ് മെത്രാപ്പോലീത്ത പറഞ്ഞത്. </p> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script type="text/javascript" src="https://video.foxnews.com/v/embed.js?id=6152326738001&w=466&h=263"></script><noscript>Watch the latest video at <a href="https://www.foxnews.com">foxnews.com</a></noscript> <p> മെത്രാപ്പോലീത്തയുടെ ക്ഷണത്തിന് ട്വിറ്ററിലൂടെ നന്ദി അറിയിച്ച ട്രംപ് ബലിയര്‍പ്പണത്തില്‍ പങ്കുചേരുകയായിരിന്നു. ആളുകള്‍ക്ക് ജോലിക്ക് പോകുവാന്‍ കഴിയാത്തതിനാല്‍ വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ഇപ്പോള്‍ സഭക്ക് സംഭാവനകള്‍ നല്‍കുന്നുവെന്ന കാര്യം മെത്രാപ്പോലീത്തയും മറ്റ് മതനേതാക്കളും ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന്‍ കത്തോലിക്ക സ്കൂളുകളെ താന്‍ സഹായിക്കുമെന്നും സഭയുടെ പ്രോലൈഫ് പ്രവര്‍ത്തനങ്ങളെ പിന്തുണക്കുമെന്നും ട്രംപ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
Image: /content_image/News/News-2020-04-28-08:57:36.jpg
Keywords: ട്രംപ, യുഎസ് പ്രസി

13052
Category: 18
Sub Category:
Heading: കോർപ്പറേഷന്റെ കോൾ സെന്ററില്‍ സേവകനായി കണ്ണൂർ രൂപതാ ബിഷപ്പ്
Content: കണ്ണൂർ: കൊറോണാ വ്യാപനത്തെ തുടർന്ന് ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ അവശ്യസാധനങ്ങൾ വീട്ടിലെത്തിച്ചു നൽകാൻ കണ്ണൂർ കോർപ്പറേഷൻ ആരംഭിച്ച കോൾ സെന്ററില്‍ സേവകനായി കണ്ണൂർ രൂപതാ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല. നിയന്ത്രണങ്ങൾ കർക്കശമാക്കിയതിനെ തുടർന്ന് ഭക്ഷ്യവസ്തുക്കൾ കടയിലെത്തി വാങ്ങുക പ്രയാസമായതിനാൽ കോർപ്പറേഷൻ ഇക്കഴിഞ്ഞ ദിവസം സേവനത്തിന് തുടക്കം കുറിക്കുകയായിരുന്നു. രണ്ടാം ദിവസമാണ് ഫോൺ അറ്റന്റ് ചെയ്യാൻ നിയോഗിക്കപ്പെട്ട അഞ്ച് പേരിൽ ഒരാളായി ഡോ. വടക്കുംതല അവിടെ സന്നദ്ധ സേവനത്തിനെത്തിയത്. കോൾ സെന്ററിലെ ഈ അനുഭവം ഡോ. അലക്‌സ് വടക്കുംതലയ്ക്ക് മാത്രമല്ല, അദേഹത്തെ വിളിച്ചവർക്കും പുത്തൻ അനുഭവമായി. ചിലർക്ക് ഭക്ഷണ സാധനങ്ങൾ മാത്രമല്ല മരുന്നുകളും വേണമായിരുന്നു. എന്തായാലും അവരുടെ മനസിന്റെ നൊമ്പരമെല്ലാം വാക്കുകളിലൂടെ അറിയാൻ സാധിച്ചുവെന്നും അവർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കാനും ലഭിച്ച അവസരവുമായിരുന്നു ഇതെന്നും ഡോ. അലക്സ് വടക്കുംതല പറഞ്ഞു. രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ‘കെയ്‌റോ’സിലൂടെ നിരവധി പേർക്ക് ഭക്ഷവസ്തുക്കളുടെ കിറ്റുകൾ ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്. അടിയന്തര ആവശ്യം എന്ന നിലയിൽ അത് ഇനിയും തുടരണമെന്നാണ് ആലോചിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Erf54n3xCxuL7hjGauwOFu}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-28-09:41:14.jpg
Keywords: സേവന, സേവ

13053
Category: 24
Sub Category:
Heading: കണ്ണൂരിലെ മരിയന്‍ ദര്‍ശനത്തില്‍ വിശദീകരണവുമായി മാര്‍ ജോസഫ് പാംപ്ലാനി
Content: ഇരിട്ടി: കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്ത് രണ്ടാംകടവില്‍ മാതാവിന്റെ ദര്‍ശനമുണ്ടായതുമായി ബന്ധപ്പെട്ട് വിവാദങ്ങളും അനാവശ്യ പ്രചാരണങ്ങളും ഒഴിവാക്കണമെന്ന് തലശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി. തലശ്ശേരി അതിരൂപതയിൽ ഈസ്റ്റര്‍ ഞായറാഴ്ച ലഭിച്ച മരിയൻ ദര്‍ശനം ആധികാരികമായി വിലയിരുത്തുന്നത് സഭയിൽ ഇത്തരം ദര്‍ശനങ്ങളും അതിസ്വാഭാവിക സംഭവങ്ങൾ വിലയിരുത്തുന്നത്തിനു വ്യവസ്ഥാപിതമായ മാര്‍ഗങ്ങളുണ്ട്. കോൺഗ്രിഗേഷൻ ഓഫ് ഡോക്ടറെയ്ൻ ഫെയ്ത് പുറത്തിറക്കിയ ഒരു മാർഗ്ഗരേഖയുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ഫാത്തിമയിലെ രഹസ്യം പുറത്തിറക്കിയ മറ്റൊരു മാർഗ്ഗരേഖയുണ്ട്. രേഖ പരിഷ്കരിച്ചുകൊണ്ട് വീണ്ടും വിശ്വാസ തിരുസംഘം മാർഗരേഖ പുറത്തിറക്കിയിട്ടുണ്ട്. ഈ മാർഗരേഖകളുടെ വെളിച്ചത്തിൽ ആണ് ഇത്തരം സംഭവങ്ങളെ സഭ വിശകലനം ചെയ്യുന്നതും പഠന വിധേയമാക്കുന്നതും അതിന്റെ ആധികാരികത നിര്‍ണ്ണയിക്കുന്നതും. വാസ്തവത്തിൽ ഇപ്രകാരം ഒരു പഠനം ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ വാട്സ്ആപ്, ഫേസ്ബുക്ക് പോലെയുള്ള മാധ്യമങ്ങളിലൂടെ വ്യക്തികൾ തന്നെ പ്രചാരണം നടത്തുന്നത് സഭയുടെ നിലപാടിന് എതിരായുള്ള വസ്തുതയാണ്. പരിശുദ്ധ പിതാവ് ബെനഡിക്ട് മാർപാപ്പ വിശ്വസതിരുസംഘത്തിന്റെ തലവനായിരുന്നപ്പോൾ പുറത്തിറക്കിയ മാർഗ്ഗരേഖയിൽ രണ്ടു തരം വെളിപാട് സഭയിലുണ്ടെന്ന് വിശദീകരിക്കുന്നു. ഒന്നാമത്തേത് പൊതു വെളിപാട്, മറ്റൊന്ന് സ്വകാര്യ വെളിപാട്. ദൈവമായ കർത്താവു രക്ഷാകര പദ്ധതി പൂർത്തീകരിച്ച വെളിപാട്, വിശുദ്ധ ഗ്രന്ഥത്തിൽ രചിക്കപ്പെട്ടിട്ടുള്ള വെളിപാടിനെയാണ് പൊതു വെളിപാടു എന്ന് പറയുന്നത്. സ്വകാര്യ വെളിപാട് എന്ന് പറയുന്നത് ഒരു വ്യക്തിയ്ക്ക് സ്വർഗത്തിൽ നിന്നോ ദൈവത്തിൽ നിന്നോ ലഭിക്കുന്ന ഉൾക്കാഴ്ചകൾ അല്ലെങ്കിൽ അരുളപ്പാടുകൾ, സന്ദേശങ്ങൾ എന്നിവയാണ്. പൊതു വെളിപാട് എല്ലാ വിശ്വാസികളും അംഗീകരിക്കേണ്ടതും വിശ്വസിക്കേണ്ടതുമായ സത്യമാണ്. എന്നാൽ സ്വകാര്യ വെളിപാടുകൾ എല്ലാവരും അംഗീകരിക്കണമെന്ന് സഭ നിർബന്ധം പിടിക്കുന്നില്ല. ഒരു സ്വകാര്യ വെളിപാടിന്റെ ആധികാരികത സഭ അംഗീകരിച്ചാൽ പോലും, ആ സ്വകാര്യ വെളിപാടിനെ അംഗീകരിക്കണമോ സ്വീകരിക്കണമോ എന്ന് വിവേചന ബുദ്ധിയോടെ തീരുമാനം എടുക്കാനുള്ള അവകാശം വിശ്വാസികൾക്ക് ഉണ്ട് എന്നതാണ് സഭയുടെ നിലപാട്. രണ്ടാമതായി ഈ പൊതുവെളിപാടു ഈശോമിശിഹായിൽ പൂർത്തീകരിക്കപ്പെട്ട സത്യമാണ്. ഈശോയിൽ പൂർത്തീകരിക്കപ്പെട്ടതു ബൈബിളിൽ രേഖപെടുത്തിയതുമായതുമായ വെളിപാടിനേക്കാൾ അധികമായി ഒരു വെളിപാടും ഈ ഭൂമിക്കു ലഭിക്കാനില്ല എന്നതാണ് സഭയുടെ നിലപാട്. അതുകൊണ്ടു തന്നെ ഒരു സ്വകാര്യ വെളിപാടിലൂടെ പുതിയ ആശയങ്ങളോ വിശ്വാസസംഹിതകളോ രൂപപെടുമെന്നു പരിശുദ്ധ കത്തോലിക്ക സഭ പഠിപ്പിക്കുന്നില്ലെന്നും നാം തിരിച്ചറിയണം. സ്വകാര്യ വെളിപാടിനെ വിശദീകരിക്കുമ്പോൾ അഥവാ നിജസ്ഥിതി വെളിപ്പെടുത്താൻ പരിശ്രമിക്കുമ്പോൾ നമ്മൾ പരിശോധിക്കേണ്ടതു ചില വസ്തുതകളിലൂടെയാണ്. ഒന്നാമതായി ഇത്തരം ദർശനങ്ങളുടെ സ്വഭാവം നിർണയിക്കും. ദർശനങ്ങൾ കണ്ണ് കൊണ്ട് കാണുന്നതാകാം, അല്ലെങ്കിൽ ധ്യാനത്തിലായിരിക്കുമ്പോൾ ലഭിക്കുന്ന ആന്തരികമായ ഉള്‍കാഴ്ചകളാകാം. എന്നാൽ ഇവ ദൈവിക ദർശനങ്ങൾ അല്ല. പല വിശുദ്ധ ആത്മാക്കൾക്കും ഇതിനോടകം ഇത്തരം ദര്‍ശനങ്ങൾ ലഭിച്ചതായി സഭ അംഗീകരിച്ചിട്ടുണ്ട്. ദൈവിക ദർശനങ്ങളെ മനോവൈകല്യങ്ങൾ കൊണ്ട് ലഭിക്കുന്നതാണോ എന്നറിയാൻ ആ വ്യക്തിയെ മനോവിദഗ്ധന്മാർ പരിശോധിക്കേണ്ടതുണ്ട്, എന്നത് സഭയുടെ നിബന്ധനയാണ്. ഇനി മറ്റൊരു സാധ്യത ദൈവിക ദര്‍ശനങ്ങളുടെ രൂപത്തിൽ ചില പൈശാചിക ശക്തികൾ ദര്‍ശനം തരും. അതായതു, ഒരു വെളിപാട് വ്യക്തിക്ക് ലഭിച്ചു എന്ന് പറയുമ്പോൾ അത് അംഗീകരിച്ചു പ്രസിദ്ധപ്പെടുത്തണമെന്ന നിർബന്ധബുദ്ധി ആർക്കും പാടില്ല. സഭ ഇതേക്കുറിച്ചു നൽകിയിരിക്കുന്ന നിർദ്ദേശം, സ്വകാര്യ വെളിപാടിനെ കുറിച്ച് പഠിക്കാൻ ആവശ്യത്തിന് സമയം എടുക്കണം എന്നുള്ളതാണ്. . ആവശ്യത്തിന് സമയം എടുക്കണമെന്ന് പറയുമ്പോൾ രണ്ടു കാര്യമാണ് ഉണ്ട്. ഒന്ന് പ്രസ്തുത വെളിപാട് ആ വ്യക്തിക്ക് മാത്രം നല്കപ്പെടുന്നതോ ആ കുടുംബത്തിന് നല്കപ്പെടുന്നതോ ആയിരിക്കാം. സാർവത്രിക സഭയ്ക്കു മുഴുവനുള്ള വെളിപാടുകൾ ആകണമെന്നില്ല. അതുകൊണ്ടു തന്നെ ഈ വെളിപാടുകൾ നമ്മൾ പഠിക്കുന്നതിനു സമയമെടുക്കും. രണ്ട്- ഈ വെളിപാടുകൾ ആ വ്യക്തിയ്ക്ക് ലഭിക്കുന്നത് നാളുകൾ കൊണ്ടായിരിക്കും .സ്വർഗ്ഗീയമായ വെളിപാടുകൾ ലഭിക്കുന്ന വ്യക്തികൾക്ക് അത് പൂർണതയിൽ മനസിലാക്കണമെന്നില്ല. ലൂർദിലും ഫാത്തിമയിലും മാതാവ് പ്രത്യക്ഷപെട്ടു സംസാരിച്ചപ്പോൾ മാതാവ് പറഞ്ഞ കാര്യങ്ങൾ ആ കുഞ്ഞുങ്ങൾക്ക് മനസിലായത് വളരെ വൈകിയാണ്. മാതാവ് തന്നെ അവർക്കു വിശദീകരിച്ചു കൊടുക്കുകയും ചെയ്തിരുന്നു. അതിനാൽ ഇത്തരം വെളിപാടികൾ വിലയിരുത്താൻ നിർദ്ദേശിച്ചിരിക്കുന്നത് അതാതു പ്രദേശത്തെ മെത്രാനെയോ മെത്രാപ്പോലീത്തായോയാണ്. തലശ്ശേരി അതിരൂപത മെത്രാൻ മാർ ജോർജ് ഞരളക്കാട്ട് പിതാവാണ് ഈ ദര്‍ശനത്തെക്കുറിച്ചു ആധികാരികമായി സംസാരിക്കേണ്ടത്. പിതാവ് ഈ വസ്തുതകൾ അറിഞ്ഞു ഇതിനെ പഠിക്കുവാൻ സമിതിയെ നിയോഗിക്കും. തുടർന്ന് സീറോ മലബാർ സിനഡ് ചർച്ച ചെയ്യും. തുടർന്ന് റോമിലെ വിശ്വാസ കാര്യാലയത്തിലേക്കു ഈ കാര്യം നിർദ്ദേശിക്കാവുന്നതാണ്. തലശ്ശേരി അതിരൂപതയിലെ വിളക്കന്നൂർ ദിവ്യകാരുണ്യ അത്ഭുതം ഇപ്പോൾ റോമിലെ വിശ്വാസകാര്യാലയത്തിന്റെ പഠനത്തിലാണ്. തിരുസഭയിൽ ദർശനങ്ങൾ കൈകാര്യം ചെയ്യുന്നതിന് തിരുസഭാമാതാവ് നൽകിയ നിർദ്ദേശങ്ങൾ നിലനിൽക്കുമ്പോൾ സാമൂഹ്യമാധ്യമങ്ങളിലൂടെ ചർച്ച ചെയുന്നത് തീർത്തും ഒഴിവാക്കേണ്ടതാണ്. കൂടുതൽ പഠനത്തിന് ശേഷം മാത്രമാണ് വെളിപാടുകൾ സഭ അംഗീകരിക്കുന്നത്. വെളിപാട് ലഭിക്കുന്ന സഹോദരനോട് സന്ദേശങ്ങള്‍ രേഖപ്പെടുത്തി വെക്കുവാന്‍ അതിരൂപത ആവശ്യപ്പെട്ടിട്ടുണ്ട്. അത് ആ സഹോദരന്‍ ചെയ്യുന്നുമുണ്ട്. അനാവശ്യ ചർച്ചകൾ ഒഴിവാക്കി സ്വർഗ്ഗം ആഗ്രഹിക്കുന്ന സമയത്തു സഭാമക്കൾക്കു ഔദ്യോഗികമായി വിശദീകരിക്കും വരെ സഭാമക്കളെല്ലാം ഇക്കാര്യത്തിൽ സംയമനം പാലിച്ചു സഭയോടൊപ്പം നിലകൊള്ളണമെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FUFTCOK0JiI27uSWwaacbD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-28-11:32:16.jpg
Keywords: പാംപ്ലാ

13054
Category: 18
Sub Category:
Heading: നാനാജാതി മതസ്ഥര്‍ക്ക് പതിനഞ്ചോളം സാധനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്ത് തേവർകാട് ദേവാലയം
Content: തേവർകാട്: ലോക്ക് ഡൗൺ ഞെരുക്കത്തിലായ ഇടവക അംഗങ്ങൾക്കും മറ്റ് മതസ്ഥർക്കുമായി ആശ്വാസ പ്രവർത്തനങ്ങളുടെ നാലാം ഘട്ടമായി പതിനഞ്ചോളം അവശ്യസാധനങ്ങൾ അടങ്ങിയ 650 കിറ്റുകൾ വിതരണം ചെയ്ത് വരാപ്പുഴ അതിരൂപതയിലെ തേവർകാട് തിരുഹൃദയ ദേവാലയം. 3,00,000/- രൂപയുടെ കിറ്റുകളാണ് വിതരണം ചെയ്തിരിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ആദ്യഘട്ടമായി ദേവാലയത്തിന് മുൻപിലും ബസ് സ്റ്റോപ്പിലും കൈകൾ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. രണ്ടാംഘട്ടത്തിൽ, എല്ലാ കുടുംബങ്ങളിലേക്കും മാസ്കുകളും ഹാൻഡ് സാനിറ്ററെസറുകളും വിതരണം ചെയ്തു. ഈസ്റ്റർ തിരുനാളിനോട് അനുബന്ധിച്ച് കുടുംബ യൂണിറ്റുകളിലെ 63 കുടുംബങ്ങൾക്കായി 63,000/- രൂപയും നൽകിയിട്ടുണ്ട്. ഇടവക കേന്ദ്രസമിതിയുടെയും ട്രസ്റ്റിമാരുടെയും നേതൃത്വത്തിൽ സിസ്റ്റേഴ്സിൻ്റെയും മറ്റു സുമനസ്സുകളുടെയും സഹായത്തോടെയാണ് ആശ്വാസ പ്രവർത്തനങ്ങൾ നടത്തപ്പെടുന്നത്. നിലവിലുള്ള സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാ ഭവനങ്ങളിലേക്കും നിശ്ചിത എണ്ണം മാസ്കുകൾ നൽകുവാനുള്ള ക്രമീകരണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇസബെല്ല ദെ റോസിസ് കോൺവെൻ്റിലെ സിസ്റ്റേഴ്സിനും, ദേവാലയ ട്രസ്റ്റിമാർ ഷാജൻ കാനപ്പിള്ളി, ഷിബു ഡിക്രൂസ് എന്നിവർക്കും, കേന്ദ്രസമിതി ലീഡർമാർ ജോസി തണ്ണിക്കോട്ട് സേവി മണലിപ്പറമ്പിൽ എന്നിവർക്കും, ബ്ലോക്ക് ഭാരവാഹികൾക്കും, കുടുംബയൂണിറ്റ് ഭാരവാഹികൾക്കും, മാസ്ക് നിർമാണത്തിനും കിറ്റുകൾ ഒരുക്കുവാനും സഹായിച്ച കെഎല്‍എം, കെഎല്‍സിഎം സംഘടനകൾക്കും, ഡോ. ത്യാഗരാജനും, മറ്റു സുമനസ്സുകൾക്കും ഇടവക കുടുംബത്തിൻ്റെ നന്ദി അറിയിക്കുന്നതായി ഫാ. ആന്റണി ഷൈന്‍ കാട്ടുപറമ്പില്‍ പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Erf54n3xCxuL7hjGauwOFu}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-04-28-12:22:29.jpg
Keywords: സഹായ, ദാന

13055
Category: 1
Sub Category:
Heading: ബ്രസീൽ സുപ്രീംകോടതിയില്‍ നിന്ന് പ്രോലൈഫ് വിധി
Content: സാവോപോളോ: സിക്ക വൈറസ് ബാധിച്ച സ്ത്രീകൾക്ക് ഗർഭഛിദ്രം ക്രിമിനൽ കുറ്റമാക്കരുതെന്ന അപ്പീൽ ബ്രസീൽ സുപ്രീംകോടതി തള്ളി. പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് ആഹ്ലാദം പകരുന്നതാണ് വിധി. 2016ലാണ് ദേശീയ പൊതു രക്ഷാസമിതി (ANADEP) സിക്കാ വൈറസ് ബാധിച്ച സ്ത്രീകൾക്ക് ഗർഭചിദ്രം ഒരു അത്യാവശ്യമായി കണക്കാക്കണമെന്ന് അപ്പീൽ നൽകിയത്. ഇത്തരം ഒരു നടപടി ബ്രസീലിയൻ കുറ്റകൃത്യ നിയമം മുൻകൂട്ടി കണ്ടിരുന്നില്ല. ഇതിന്‍റെ പരിശോധനക്കെതിരെ ശക്തമായ പ്രതിഷേധവുമായി കത്തോലിക്ക സഭയും പ്രോലൈഫ് സംഘടനകളും രംഗത്ത് വരികയായിരിന്നു. ഏപ്രിൽ 24ന് നടപടി ക്രമങ്ങൾ പുനരാരംഭിച്ചപ്പോൾ ബ്രസീലിയൻ മെത്രാൻ സമിതി ജനങ്ങളോടു അവരുടെ പ്രതിഷേധം സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കാൻ ആഹ്വാനം ചെയ്തിരുന്നു. ഇതോടൊപ്പം മോൺ.ഫെർണാണ്ടോ അരായാസ് റിഫാൻ മെത്രാൻ സമിതിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ മനുഷ്യ ജീവന്‍റെ അലംഘനീയത ഭരണഘടന ഉറച്ചു നൽകുന്നുവെന്ന് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ട്രൈബുണിലെ പതിനൊന്നിൽ ആറ് പേരും അപ്പീലിനെതിരെ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയതോടെയാണ് പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് അനുകൂലമായ വിധി സംജാതമായിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Erf54n3xCxuL7hjGauwOFu}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-28-13:44:45.jpg
Keywords: ബ്രസീ