Contents

Displaying 12781-12790 of 25148 results.
Content: 13112
Category: 1
Sub Category:
Heading: അന്താരാഷ്ട്രതലത്തില്‍ ശാസ്ത്ര സഹകരണത്തിന് ആഹ്വാനവുമായി പാപ്പ
Content: വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസിനെതിരായ വാക്‌സിന്‍ വികസിപ്പിക്കുന്നതിന് അന്താരാഷ്ട്ര തലത്തില്‍ ശാസ്ത്ര സഹകരണത്തിന് ആഹ്വാനംചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. വാക്‌സിന്‍ വികസിപ്പിക്കാനായാല്‍ അതു ലോകത്തില്‍ എല്ലായിടത്തും ലഭ്യമാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഞായറാഴ്ച വത്തിക്കാനിലെ അപ്പസ്‌തോലിക കൊട്ടാരത്തിലെ ലൈബ്രറിയില്‍നിന്നു സന്ദേശം നല്കുകയായിരുന്നു മാര്‍പാപ്പ. വാക്‌സിന്‍ കണ്ടുപിടിക്കാന്‍ ശാസ്ത്രീയമായ നേട്ടങ്ങളും കഴിവുകളും അന്താരാഷ്ട്രതലത്തില്‍ ഒന്നിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. ലോക്ക് ഡൗണ്‍ കാലത്ത് അവശ്യ സേവനങ്ങള്‍ നല്കുന്നവര്‍ക്കു മാര്‍പാപ്പ നന്ദി പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BIsBWw7PZ5K4RpPdqyeoDF}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-04-06:37:07.jpg
Keywords: ശാസ്ത്ര
Content: 13113
Category: 1
Sub Category:
Heading: കോവിഡിന്റെ മറവിൽ ലോകം മുഴുവൻ ഭ്രൂണഹത്യ വ്യാപിപ്പിക്കാൻ ശ്രമവുമായി ഐക്യരാഷ്ട്രസഭ
Content: ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ഭീതിയിലൂടെ ലോകരാജ്യങ്ങൾ കടന്നുപോകുമ്പോൾ ആഗോള തലത്തില്‍ ഭ്രൂണഹത്യ വ്യാപിപ്പിക്കാനുള്ള ശ്രമവുമായി ഐക്യരാഷ്ട്ര സഭ. "കൊറോണ വൈറസ് സ്ത്രീകളുടെമേൽ ഏൽപ്പിക്കുന്ന ആഘാതം" എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി കൊറോണ വൈറസിൽ നിന്നും സ്ത്രീകളെ രക്ഷിക്കുന്നതിനായി എടുക്കേണ്ട നടപടികളെപ്പറ്റിയുളള രത്നചുരുക്കം ഈസ്റ്ററിന് മുന്‍പ് സെക്രട്ടറി ജനറൽ അൻേറാണിയോ ഗുട്ടെറസ് ഐക്യരാഷ്ട്രസഭയിൽ അവതരിപ്പിച്ചിരുന്നു. സെക്രട്ടറി ജനറൽ മുന്നോട്ടുവെച്ച നിർദ്ദേശങ്ങളിൽ ഭ്രൂണഹത്യ വ്യാപിപ്പിക്കുന്നതിനെ പറ്റിയുള്ള പരാമർശമുണ്ട്. ഗുട്ടെറസിന്റെ നിർദേശങ്ങളെ അടിസ്ഥാനപ്പെടുത്തി രണ്ട് കരട് പ്രമേയങ്ങൾ ഐക്യരാഷ്ട്രസഭ ഈ ആഴ്ച ചർച്ചയ്ക്ക് എടുത്തിരുന്നു. ഭ്രൂണഹത്യ അനുവദിക്കുന്നതിന് രാജ്യങ്ങൾക്കുള്ള അവകാശം എന്നതിനെപ്പറ്റിയായിരുന്നു പ്രധാന ചർച്ച. സൗദി അറേബ്യ, ഈജിപ്ത്, ചൈന തുടങ്ങിയ രാജ്യങ്ങൾ കൊണ്ടുവന്ന പ്രമേയം, ഭ്രൂണഹത്യയെ സംബന്ധിച്ച തീരുമാനം എടുക്കുന്നതിന് രാജ്യങ്ങൾക്കായിരിക്കണം കൂടുതൽ അവകാശമെന്ന് പറയുന്നു. എന്നാൽ യൂറോപ്യൻ രാജ്യങ്ങൾ കൊണ്ടുവന്ന പ്രമേയം, ഭ്രൂണഹത്യ സംബന്ധിച്ച തീരുമാനം എടുക്കുന്നതിന്, രാജ്യങ്ങളെക്കാൾ ഉപരിയായി ഐക്യരാഷ്ട്രസഭയ്ക്കായിരിക്കണം അധികാരമെന്ന നിർദ്ദേശമാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. രാജ്യങ്ങളുടെ മേൽ ഐക്യരാഷ്ട്രസഭക്കുള്ള അധികാരത്തെ സംബന്ധിച്ച തർക്കം നിലനിൽക്കുന്നുണ്ടെങ്കിലും, രണ്ടു കരടു രേഖകളും ഭ്രൂണഹത്യയെ ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. കൊറോണ വൈറസ് മൂലം ഐക്യരാഷ്ട്രസഭയിൽ നടക്കുന്ന ചർച്ചകളുടെ സുതാര്യത നഷ്ടപ്പെട്ടിരിക്കുന്നു സാഹചര്യമാണ് നിലവിലുള്ളത്. മാർച്ച് പകുതി മുതൽ ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനം വളരെ അത്യാവശ്യ കാര്യങ്ങളിലേക്ക് മാത്രം ചുരുങ്ങിയിരിക്കുകയാണ്. പ്രമേയങ്ങളുടെ മേൽ ചർച്ചകൾ നടക്കുമ്പോൾ, അതിനെ എതിർക്കാൻ രാജ്യങ്ങളുടെ അധികാരം വളരെ പരിമിതമായി മാറിയ സാഹചര്യത്തിലാണ് ഗര്‍ഭഛിദ്രത്തിന് വേണ്ടി അന്താരാഷ്ട്ര തലത്തില്‍ നടപടി സജീവമായിരിക്കുന്നത്. വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ എതിർപ്പ് ഉന്നയിച്ചില്ലെങ്കിൽ നിശ്ചയിച്ചിരിക്കുന്ന സമയപരിധി കഴിഞ്ഞാൽ പ്രമേയം പാസാക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. കൊറോണ വൈറസിനെ ഒരു പകർച്ചവ്യാധിയായി പ്രഖ്യാപിക്കുന്നത് മുന്‍പേ തന്നെ, ഐക്യരാഷ്ട്രസഭയുടെ ഏജൻസികൾ അത്യാവശ്യ സേവനങ്ങളുടെ പട്ടികയിലേക്ക് ഭ്രൂണഹത്യയെയും ഉൾപ്പെടുത്തിയിരിക്കുന്നത് സംഘടനയുടെ ജീവന്‍ വിരുദ്ധ നിലപാടിനെ ഒരിക്കലും കൂടി സ്ഥിരീകരിക്കുകയാണ്. ഐക്യരാഷ്ട്ര സഭയുടെ അബോര്‍ഷന്‍ അനുകൂല നിലപാട് ഇതിനു മുന്‍പും പുറത്തുവന്നിരിന്നു. ഇതിനെതിരെ അമേരിക്ക, ഹംഗറി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BIsBWw7PZ5K4RpPdqyeoDF}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-04-08:06:53.jpg
Keywords: യു‌എന്ന, ഐക്യരാഷ്ട്ര
Content: 13114
Category: 4
Sub Category:
Heading: പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗീയ ഇടപെടലില്‍ വിരിഞ്ഞ 'ബര്‍ണര്‍ദീത്തായുടെ ഗീതം'
Content: ഹിറ്റ്‌ലര്‍ ജര്‍മ്മനിയില്‍ യഹൂദ മര്‍ദ്ദനം ആരംഭിച്ചപ്പോള്‍ അനേകം യഹൂദന്മാര്‍ ജര്‍മനിയില്‍ നിന്നും പലായനം ചെയ്തു. അക്കൂട്ടത്തില്‍പെട്ട ഫ്രാന്‍സ് വെര്‍ഫെല്‍, പിരണീസ് പര്‍വ്വതങ്ങളുടെ സമീപത്ത് എത്തി. എന്നാല്‍ ജര്‍മ്മന്‍ സൈന്യം അദ്ദേഹത്തെ വളഞ്ഞു. രക്ഷപ്പെടുവാന്‍ മാനുഷികമായ വിധത്തില്‍ അസാദ്ധ്യമെന്നു തോന്നിയ ഫ്രാന്‍സ് വെര്‍ഫെല്‍, പിരണീസ് പര്‍വത പാര്‍ശ്വത്തില്‍ സ്ഥിതിചെയ്തിരുന്ന ലൂര്‍ദ്ദിലെ അമലോത്ഭവ ജനനിയുടെ ദേവാലയത്തിലേക്ക് നോക്കി ഇപ്രകാരം നേര്‍ച്ച നേര്‍ന്നു. "ലൂര്‍ദ്ദിലെ നാഥേ, നീ ഉണ്ടെങ്കില്‍, നിനക്കു ശക്തിയുണ്ടെങ്കില്‍, ഞാന്‍ ജര്‍മ്മന്‍ സൈന്യത്തിന്‍റെ കരങ്ങളില്‍ നിന്ന് രക്ഷപ്രാപിച്ച് അമേരിക്കയില്‍ എത്തിച്ചേരുന്ന പക്ഷം നിന്നെക്കുറിച്ച് ഞാന്‍ ഒരു സംഗീതശില്‍പം രചിക്കുന്നതാണ്". വെര്‍ഫെല്‍ അത്ഭുതകരമായിത്തന്നെ ജര്‍മ്മന്‍ സൈന്യത്തിന്‍റെ കരങ്ങളില്‍ നിന്നും രക്ഷപ്പെട്ടു. അതിനു കൃതജ്ഞതയായി അദ്ദേഹം രചിച്ചതാണ് "ബര്‍ണര്‍ദീത്തായുടെ ഗീതം" എന്ന വിശ്വവിഖ്യാതമായ ഗ്രന്ഥം. ( ഇന്നത്തെ പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസത്തില്‍ നിന്ന്‌ ). ** {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/5?type=15}}
Image: /content_image/Mirror/Mirror-2020-05-04-08:59:45.jpg
Keywords: മാതാവ
Content: 13115
Category: 10
Sub Category:
Heading: 'മാറ്റമില്ലാത്ത അത്ഭുതം' തുടരുന്നു: വിശുദ്ധ ജാനുയേരിയസിന്റെ രക്തകട്ട വീണ്ടും രക്തം
Content: റോം: ഇറ്റാലിയന്‍ നഗരമായ നേപ്പിള്‍സിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന മൂന്നാം നൂറ്റാണ്ടിലെ രക്തസാക്ഷി വിശുദ്ധ ജാനുയേരിയസിന്റെ ഖരരൂപത്തിലുള്ള രക്തം ദ്രവരൂപത്തിലാകുന്ന അത്ഭുത പ്രതിഭാസം പതിവ് തെറ്റിക്കാതെ വീണ്ടും ആവര്‍ത്തിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് അത്ഭുതം ആവര്‍ത്തിച്ചത്. കൊറോണ പകര്‍ച്ചവ്യാധിക്കിടയില്‍ ദേവാലയത്തില്‍ നടന്ന അത്ഭുതത്തെക്കുറിച്ചുള്ള വാര്‍ത്ത നേപ്പിള്‍സ് മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ക്രെസെന്‍സിയോ സെപ്പെ തന്നെയാണ് പുറത്തുവിട്ടത്. വര്‍ഷത്തില്‍ മൂന്ന്‍ പ്രാവശ്യമാണ് ഈ അത്ഭുതം സംഭവിക്കുന്നത്. അത്ഭുതം സംഭവിച്ച ഉടന്‍ തന്നെ കര്‍ദ്ദിനാള്‍ സെപ്പെ അസംപ്ഷന്‍ ഓഫ് മേരി കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും തത്സമയ സംപ്രേഷണം നടത്തുകയും ചെയ്തു. പ്ലേഗ്, കോളറ പോലെയുള്ള മഹാമാരികളില്‍ നിന്നും വിശുദ്ധന്റെ ഇടപെടല്‍ നിരവധി തവണ നഗരവാസികളെ രക്ഷിച്ചിട്ടുണ്ടെന്നും, വിശുദ്ധ ജാനുയേരിയസ് നേപ്പിള്‍സിന്റെ യഥാര്‍ത്ഥ ആത്മാവാണെന്നും പ്രസംഗത്തില്‍ കര്‍ദ്ദിനാള്‍ പറഞ്ഞു. ദിവ്യബലിക്ക് ശേഷം വിശുദ്ധന്റെ അത്ഭുത തിരുശേഷിപ്പുമായി നഗരത്തെ ആശീര്‍വദിച്ചു. അത്ഭുതം നടക്കുമ്പോള്‍ ചുവപ്പ് നിറത്തില്‍ ഉണങ്ങി ഖരരൂപത്തിലിരിക്കുന്ന വിശുദ്ധന്റെ രക്തപിണ്ഡം അലിഞ്ഞ് ദ്രവരൂപത്തിലായി തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന പാത്രത്തില്‍ പടരുകയാണ് ചെയ്യുന്നത്. മൂന്നാം നൂറ്റാണ്ടിലെ മെത്രാനായ വിശുദ്ധ ജാനുയേരിയസ് നേപ്പിള്‍സ് നഗരത്തിന്റെ മാധ്യസ്ഥ വിശുദ്ധനാണ്. ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ മതപീഡനത്തിനിടയില്‍ രക്തസാക്ഷിത്വം വരിച്ച വിശുദ്ധന്റെ എല്ലുകളും രക്തവും തിരുശേഷിപ്പായി നേപ്പിള്‍സിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. ശിരഛേദനം ചെയ്യപ്പെട്ട വിശുദ്ധന്റെ രക്തം യൂസേബിയ എന്ന സ്ത്രീയാണ് കുപ്പിയില്‍ ശേഖരിച്ചത്. വിശുദ്ധന്റെ നാമഹേതു തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 19-നും, മെയ് മാസത്തിലെ ആദ്യ ഞായറിന് മുന്‍പുള്ള ശനിയാഴ്ചയിലും, ഡിസംബര്‍ 16നുമാണ് ഈ അത്ഭുതം സംഭവിക്കാറുള്ളത്. ഉണങ്ങി കട്ടപിടിച്ച ഈ രക്തം അലിയുന്ന പ്രതിഭാസത്തെ വിവരിക്കുവാന്‍ ശാസ്ത്രജ്ഞര്‍ക്കു ഇതുവരെ കഴിഞ്ഞിട്ടില്ല.
Image: /content_image/News/News-2020-05-04-09:50:06.jpg
Keywords: ജാനുയേരി
Content: 13116
Category: 1
Sub Category:
Heading: കോവിഡ് 19: സൗത്ത് കരോളിനയില്‍ സംസ്ഥാന വ്യാപക പ്രാര്‍ത്ഥനാ ദിനമായി ആചരിച്ചു
Content: കൊളംബിയ: കൊറോണ പകര്‍ച്ചവ്യാധി പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ സംസ്ഥാനമായ സൗത്ത് കരോലിന ഗവര്‍ണര്‍ ഹെന്‍റി മക് മാസ്റ്ററിന്റെ നിര്‍ദ്ദേശ പ്രകാരം ഇന്നലെ മെയ് മൂന്നു ഞായറാഴ്ച സംസ്ഥാന വ്യാപകമായി പ്രാര്‍ത്ഥനാദിനമായി ആചരിച്ചു. നേരത്തെ വെള്ളിയാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലൂടെയാണ് ഗവര്‍ണര്‍ സംസ്ഥാന വ്യാപക പ്രാര്‍ത്ഥനാ ദിനാചരണം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സൗത്ത് കരോളിനക്കാരുടെ ജീവിതങ്ങളെ ഇതുവരെ കൊണ്ടെത്തിച്ചതിന് ദൈവത്തോട് നന്ദി പറയാം. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരേയും, നഷ്ടപ്പെടുവാനിരിക്കുന്നവരേയും, അവരുടെ സുഹൃത്തുക്കളേയും, കുടുംബാംഗങ്ങളേയും ആശ്വസിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നുവെന്നും ഗവര്‍ണര്‍ മക് മാസ്റ്റര്‍ പറഞ്ഞു. കൊറോണയില്‍ നിന്നും കരകയറിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരേയും, കൊറോണക്കെതിരെ മുന്‍നിരയില്‍ നിന്ന് പോരാടുന്നവരേയും ആദരിക്കുവാന്‍ കൂടിയാണ് ഇതെന്നാണ് ഗവര്‍ണറുടെ ഒരു ട്വീറ്റില്‍ ചൂണ്ടിക്കാട്ടുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഇതിനോടകം തന്നെ പ്രാര്‍ത്ഥന ദിനമായി ആചരണം നടത്തിയിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BIsBWw7PZ5K4RpPdqyeoDF}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-04-13:03:04.jpg
Keywords: പ്രാര്‍ത്ഥന
Content: 13117
Category: 18
Sub Category:
Heading: മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ മൃതസംസ്കാരം ഇന്ന്
Content: ഇടുക്കി: കാലം ചെയ്ത, ഇടുക്കി രൂപതയുടെ പ്രഥമ ഇടയന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ സംസ്‌കാര ശുശ്രൂഷകള്‍ ഇന്നു 2.30നു വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയില്‍ നടക്കും. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. മാര്‍ മാത്യു അറയ്ക്കല്‍ അനുശോചനസന്ദേശം നല്‍കും. മൂന്നു ഘട്ടങ്ങളായാണ് സംസ്‌കാര ശുശ്രൂഷകള്‍ നടക്കുക ഒന്നാം ഘട്ടം കുഞ്ചിത്തണ്ണിയിലെ ഭവനത്തില്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ കാര്‍മികത്വത്തില്‍ നടന്നു. മൃതസംസ്കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം ഷെക്കെയ്ന ചാനലില്‍ ഒരുക്കുന്നുണ്ട്.
Image: /content_image/India/India-2020-05-05-02:43:24.jpg
Keywords: ആനിക്കുഴി
Content: 13118
Category: 18
Sub Category:
Heading: കോവിഡ്: കോട്ടയം അതിരൂപത നടപ്പിലാക്കിയത് ഒന്നേകാല്‍ കോടി രൂപയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍
Content: കോട്ടയം: കോവിഡ് പശ്ചാത്തലത്തില്‍ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നല്‍കിയ നിര്‍ദേശമനുസരിച്ച് അതിരൂപതയിലെ ഇടവകകളുടെയും അല്മായ സംഘടനകളുടെയും സാമൂഹ്യസേവന വിഭാഗങ്ങളുടെയും ആശുപത്രികളുടെയും സമര്‍പ്പിതസമൂഹങ്ങളുടെയും നേതൃത്വത്തില്‍ ഇതിനോടകം ഒരുകോടി ഇരുപത്തിരണ്ട് ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി. അതിരൂപതയിലെ ഇടവകകള്‍ വഴി 16,26,000 രൂപയുടെയും അല്‍മായ സംഘടനകള്‍ വഴിയായി 3,54,000 രൂപയുടെയും സാമൂഹ്യസേവന വിഭാഗങ്ങള്‍ വഴി 65,00,000 രൂപയുടെയും ആശുപത്രി വഴി 11,90,000 രൂപയുടെയും സമര്‍പ്പിത സമൂഹങ്ങള്‍ വഴി 25,30,000 രൂപയുടെയും പ്രവര്‍ത്തനങ്ങളാണ് ഇതിനോടകം നടപ്പിലാക്കിയിട്ടുള്ളതെന്നു വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അറിയിച്ചു.
Image: /content_image/India/India-2020-05-05-03:59:08.jpg
Keywords: ക്നാനായ, മൂല
Content: 13119
Category: 18
Sub Category:
Heading: 'മനുഷ്യ പ്രീതിയേക്കാളുപരി ദൈവപ്രീതി അന്വേഷിച്ച ഇടയശ്രേഷ്ഠന്‍'
Content: ചങ്ങനാശ്ശേരി: അജപാലന ശുശ്രൂഷയില്‍ മനുഷ്യപ്രീതിയേക്കാളുപരി ദൈവപ്രീതി അന്വേഷിച്ച ഇടയശ്രേഷ്ഠനായിരുന്നു മാര്‍ ആനിക്കുഴിക്കാട്ടിലെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍. അദ്ദേഹത്തിന്റെ ഇടയനടുത്ത ശുശ്രൂഷയില്‍ 'മിശിഹായില്‍ ദൈവീകരണം' എന്ന ആപ്തവാക്യംതന്നെ അദ്ദേഹത്തിന്റെ മേല്‍പട്ട ശുശ്രൂഷയുടെ ലക്ഷ്യവും പ്രാധാന്യവും ദൗത്യവും എന്തായിരുന്നു എന്നു തെളിയിക്കുന്നതാണെന്ന് പിതാവ് സ്മരിച്ചു. സീറോ മലബാര്‍ സഭയുടെ സുറിയാനി പൈതൃകത്തേയും ആരാധനയെയും അങ്ങേയറ്റം സ്‌നേഹിക്കുകയും തന്നാലാവുംവിധം അതിനോടു വിശ്വസ്തതപുലര്‍ത്തുകയും ചെയ്ത വ്യക്തിയാണ് മാര്‍ ആനിക്കുഴിക്കാട്ടില്‍. ഇടുക്കി രൂപതയുടെ ശൈശവദശയില്‍ ബുദ്ധിമുട്ടുകളും പരിമിതികളും ഏറെ ഉണ്ടായിരുന്നപ്പോഴും എല്ലാറ്റിലുമുപരി ദൈവാരാധനയില്‍ കേന്ദ്രീകൃതമായ ഒരു സഭാസമൂഹത്തെ അദ്ദേഹം ആദ്യമേതന്നെ രൂപപ്പെടുത്തി. ദൈവസ്‌നേഹവും പരസ്‌നേഹവും അദ്ദേഹത്തിന്റെ മേല്‍പട്ടശുശ്രൂഷയുടെ രണ്ടു പ്രധാന ശ്രദ്ധാകേന്ദ്രങ്ങളായിരുന്നു. കുടിയേറ്റ ജനതയ്ക്കുവേണ്ടി മോശയെപ്പോലെ അദ്ദേഹം മാധ്യസ്ഥ്യം വഹിച്ചു. കുടിയേറ്റ കര്‍ഷക കുടുംബത്തിലെ ഒരംഗമെന്നനിലയില്‍ മനുഷ്യന്റെ വേദനകളെ പച്ചമനുഷ്യന്റെ തീവ്രതയില്‍ത്തന്നെ അദ്ദേഹം ഏറ്റെടുക്കുകയും അവകാശങ്ങള്‍ക്കുവേണ്ടി പോരാടുകയും ചെയ്തു. ഇടുക്കിയിലെ മലയോരമേഖലയില്‍ സാമൂഹ്യ, സാംസ്‌കാരിക, കാര്‍ഷിക, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളിലെല്ലാം ശക്തവും ഫലപ്രദവുമായി ഇടപെട്ട ഒരു ആധ്യാത്മിക ആചാര്യനായിരുന്നു അഭിവന്ദ്യ ആനിക്കുഴിക്കാട്ടില്‍ പിതാവ്. ആഴമേറിയ പ്രാര്‍ത്ഥനയുടെയും അറിവിന്റെയും അനുഭവത്തിന്റെയും ആധികാരികതയും അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് അടിസ്ഥാനമായിരുന്നു. ജീവിതലാളിത്യംകൊണ്ടും പെരുമാറ്റത്തിലെ ആര്‍ജവത്വംകൊണ്ടും ശ്രദ്ധേയമായ നേതൃത്വമായിരുന്നു സഭയ്ക്കും സമൂഹത്തിനും അദ്ദേഹം നല്കിയത്. ഇടുക്കി രൂപതയോടും പ്രത്യേകമായി അഭിവന്ദ്യ ജോണ്‍ നെല്ലിക്കുന്നേല്‍ പിതാവിനോടും ആനിക്കുഴിക്കാട്ടില്‍ പിതാവിന്റെ ദൈവവിളികളാല്‍ സന്പന്നമായ കുടുംബാംഗങ്ങളോടുമുള്ള അനുശോചനവും പ്രാര്‍ത്ഥനയും അറിയിക്കുന്നുവെന്നും മാര്‍ ജോസഫ് പവ്വത്തില്‍ സ്മരിച്ചു.
Image: /content_image/India/India-2020-05-05-04:17:55.jpg
Keywords: ആനിക്കുഴി
Content: 13120
Category: 1
Sub Category:
Heading: 'കൊല്ലാന്‍ കാരണം നിരന്തരം ക്രിസ്തുവിനെ പ്രഘോഷിച്ചത്': നൈജീരിയന്‍ സെമിനാരി വിദ്യാര്‍ത്ഥിയുടെ ഘാതകന്റെ വെളിപ്പെടുത്തല്‍
Content: അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ നിന്ന്‍ തട്ടിക്കൊണ്ടുപോയി പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സെമിനാരി വിദ്യാര്‍ത്ഥി മൈക്കല്‍ നാഡിയുടെ മരണത്തില്‍ വെളിപ്പെടുത്തലുമായി ഘാതകന്‍. ബന്ധിതനായിട്ടും ഭയംകൂടാതെ നിരന്തരം ക്രിസ്തുവിനെ പ്രഘോഷിച്ചതാണ് മൈക്കിളിനെ കൊലപ്പെടുത്താൻ കാരണമെന്ന് കൊലപാതകിയായ മുഹമ്മദ് മുസ്തഫ ജയിലില്‍ നിന്ന്‍ വെളിപ്പെടുത്തിയതായാണ് നൈജീരിയൻ ദിനപത്രമായ ‘ഡെയ്‌ലി സൺ’ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജയിൽ ശിക്ഷ അനുഭവിക്കുന്ന ഇയാൾ ജയില്‍ അധികാരികളുടെ അനുമതിയോടെ നടത്തിയ ടെലിഫോൺ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. "ബന്ധനത്തിൽ കഴിയുമ്പോഴും ഭയപ്പെടാതെ ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കുകയായിരുന്നു മൈക്കിൾ. തെറ്റിന്റെ വഴിയിൽനിന്ന് പിന്മാറണമെന്ന് എന്റെ മുഖത്തുനോക്കി മൈക്കിൾ പറഞ്ഞു. ഇതിനാല്‍ ഞങ്ങള്‍ അവനെ കൊല്ലുകയായിരിന്നു". നാല്‍പ്പത്തിയഞ്ചോളം പേര്‍ ഉൾപ്പെട്ട അക്രമിസംഘത്തിലെ നേതാവായ ഇരുപത്തിയാറ് വയസുള്ള മുഹമ്മദ് മുസ്തഫ പറഞ്ഞു. വെളിപ്പെടുത്തല്‍ വന്നതോടെ മൈക്കിളിന്റെ മരണം രക്തസാക്ഷിത്വമാണെന്ന് വ്യക്തമായിരിക്കുകയാണ്. ജനുവരി എട്ടിനു രാത്രി പത്തു മണിയോടെ ആയുധധാരികൾ ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരിയിൽ അതിക്രമിച്ചു കയറി വെടിയുതിർത്തതിനുശേഷം സെമിനാരി വിദ്യാർത്ഥികളെ തട്ടികൊണ്ടു പോകുകയായിരിന്നു. തട്ടിക്കൊണ്ടു പോയവരില്‍ മൂന്നു പേർ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ഫെബ്രുവരി ഒന്നിന് മൈക്കിളിന്റെ മൃതദേഹം കണ്ടെത്തുകയായിരിന്നു. ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസ് അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ ക്രൈസ്തവ മതപീഡനങ്ങൾ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ആഫ്രിക്കൻ രാജ്യമായ നൈജീരിയ പന്ത്രണ്ടാം സ്ഥാനത്താണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DeHnCzOFjm67sfzPigO0Tn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-05-05:12:28.jpg
Keywords: നൈജീ
Content: 13121
Category: 10
Sub Category:
Heading: പ്രാര്‍ത്ഥനയില്‍ ആശ്രയിച്ച് ലോകം: കൊറോണ കാലത്ത് പ്രാർത്ഥിക്കുന്ന ബ്രിട്ടീഷുകാരുടെ എണ്ണത്തിലും വർദ്ധനവ്
Content: ലണ്ടന്‍: കൊറോണ വൈറസ് ഭീതിയുടെ നാളുകളിൽ പ്രാർത്ഥിക്കുന്ന ബ്രിട്ടീഷുകാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി സർവ്വേ റിപ്പോർട്ട്. ടിയർഫണ്ട് എന്ന ക്രൈസ്തവ സന്നദ്ധ സംഘടന രണ്ടായിരത്തോളം ബ്രിട്ടീഷുകാർക്കിടയിൽ നടത്തിയ സർവ്വേയിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. പ്രായപൂർത്തിയായ 25% പൗരന്മാരെങ്കിലും ലോക്ക്ഡൗൺ ആരംഭിച്ചതിനു ശേഷം മാത്രം ഓൺലൈനിലൂടെയോ, ടെലിവിഷനിലൂടെയോ പ്രാർത്ഥനകളിൽ പങ്കെടുത്തിട്ടുണ്ട്. അപ്രതീക്ഷിതമായുണ്ടായ ഈ പ്രതിസന്ധിയെ മറികടക്കാൻ വേണ്ടി ആളുകൾ പ്രാർത്ഥനയിലേക്ക് തിരിയുന്നു എന്ന വാദം അടിവരയിട്ട് ഉറപ്പിക്കുന്ന കണക്കുകളാണ് സർവേയിലൂടെ പുറത്തുവന്നിരിക്കുന്നത്. ബ്രിട്ടണിലെ ഇരുപതിൽ ഒരാൾ കൊറോണ വ്യാപനം ആരംഭിച്ചതിനുശേഷം പുതിയതായി പ്രാർത്ഥിക്കാൻ ആരംഭിച്ചിട്ടുണ്ട്. തങ്ങളുടെ ഓൺലൈൻ, ടെലിവിഷൻ മതചടങ്ങുകളിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം വളരെയധികം വർദ്ധിച്ചിട്ടുണ്ടെന്ന് ആംഗ്ലിക്കൻ സഭ കണക്കുകൾ സഹിതം ചൂണ്ടിക്കാട്ടി. പ്രാർത്ഥന ഹോട്ട്‌ലൈൻ ആരംഭിച്ച്, 48 മണിക്കൂറുകൾ ആകുന്നതിനു മുൻപേ തന്നെ ആറായിരത്തോളം ആളുകളാണ് അതിൽ പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ട് വിളിച്ചുവെന്ന് സഭാനേതൃത്വം പറയുന്നു. മറ്റുള്ള സഭകളുടെ ഓൺലൈൻ പ്രാർത്ഥനകളിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണവും ഇതേപോലെ വർദ്ധിച്ചിട്ടുണ്ട്. 18-34 നും മധ്യേ പ്രായമുള്ളവരിൽ മൂന്നിലൊരാൾ ഓൺലൈൻ, ടെലിവിഷൻ ശുശ്രൂഷകളില്‍ പങ്കെടുത്തിട്ടുണ്ട്. കൊറോണ കാലത്ത് പ്രാർത്ഥനകളിൽ പങ്കെടുത്ത 20 ശതമാനം ആളുകൾ ഇതുവരെയും ദേവാലയത്തിൽ പോയിട്ടില്ലാത്ത ആളുകളാണ്. 53%വും കുടുംബാംഗങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് പ്രാർത്ഥിച്ചത്. സുഹൃത്തുക്കൾക്കു വേണ്ടി 34%, ദൈവത്തിനു നന്ദി പ്രകാശനം 24% തുടങ്ങിയ രീതിയിലാണ് മറ്റ് കണക്കുകള്‍. കോവിഡ് 19 രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾക്ക് വേണ്ടിയും, മറ്റു രാജ്യങ്ങൾക്ക് വേണ്ടിയും നിരവധി ആളുകൾ പ്രാർത്ഥിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന വിവിധ കണക്കുകള്‍ പ്രകാരം അമേരിക്കയിലും പ്രാര്‍ത്ഥിക്കുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടെന്ന് വ്യക്തമായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/C0Reqqx3ZpD5ujfjTvK3CG}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-05-08:25:10.jpg
Keywords: ബ്രിട്ട, പ്രാർത്ഥ