Contents

Displaying 12801-12810 of 25148 results.
Content: 13132
Category: 1
Sub Category:
Heading: ദയാവധ അനുകൂല നിലപാട്: ബെല്‍ജിയത്തിലെ കത്തോലിക്ക സ്ഥാപനങ്ങളുടെ മേല്‍ വിശ്വാസ തിരുസംഘത്തിന്റെ നടപടി
Content: ബെല്‍ജിയം: മൂന്നു വര്‍ഷം മുന്‍പ് രോഗികള്‍ക്ക് ദയാവധം അനുവദിച്ചതിന്റെ പേരില്‍ വിവാദത്തിലായ ബെല്‍ജിയത്തിലെ ബ്രദേഴ്സ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള 15 മാനസികാരോഗ്യ ആശുപത്രികളോട് കത്തോലിക്കാ സ്ഥാപനങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത് അവസാനിപ്പിക്കുവാന്‍ വത്തിക്കാന്‍ വിശ്വാസ തിരുസംഘം ഉത്തരവിട്ടു. ബ്രദേഴ്സ് ഓഫ് ചാരിറ്റി സഭയുടെ കീഴിലുള്ള ഒരു കോര്‍പ്പറേഷനാണ് ഈ ആശുപത്രികളുടെ മേല്‍നോട്ടം വഹിച്ചിരുന്നത്. ബ്രദേഴ്സ് ഓഫ് ചാരിറ്റി സഭയും അവരുടെ ആശുപത്രികളുടെ മേല്‍നോട്ടം വഹിക്കുന്ന കോര്‍പ്പറേഷനുമായി മൂന്നു വര്‍ഷക്കാലം നീണ്ട വാദപ്രതിവാദത്തിനൊടുവിലാണ് വത്തിക്കാന്‍ ശക്തമായ നടപടിയെടുത്തത്. ബല്‍ജിയത്തിലെ ബ്രദേഴ്സ് ഓഫ് ചാരിറ്റി അസോസിയേഷന്‍ പ്രൊവിന്‍ഷ്യലേറ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാനസിരോഗാശുപത്രികള്‍ക്ക് ഇനിമുതല്‍ കത്തോലിക്കാ സ്ഥാപനങ്ങളായി പരിഗണിക്കുവാന്‍ കഴിയില്ലെന്ന കാര്യം ഖേദപൂര്‍വ്വം അറിയിക്കുന്നുവെന്ന് വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ ലൂയിസ് ഫ്രാന്‍സിസ്കൊ ലഡാരിയ ഫെററും, സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ജിയാക്കോമോ മൊറാണ്ടിയും ഒപ്പിട്ട് ഇക്കഴിഞ്ഞ മാര്‍ച്ച് 30ന് അയച്ച കത്തില്‍ പറയുന്നു. 1995-ലെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ചാക്രികലേഖനത്തേയും, ജനുവരി 30ന് ഫ്രാന്‍സിസ് പാപ്പ നടത്തിയ പ്രഭാഷണത്തേയും ചൂണ്ടിക്കാണിച്ച തിരുസംഘം ഏത് സാഹചര്യമാണെങ്കില്‍ പോലും ദയാവധം ഒരിക്കലും അനുവദിക്കുവാന്‍ കഴിയാത്ത പ്രവര്‍ത്തിയാണെന്നു കത്തില്‍ വ്യക്തമാക്കി. മാനസിക അസ്വാസ്ഥ്യം ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ ബെൽജിയത്തിലെ ബ്രദേഴ്സ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള ഹോസ്പിറ്റലുകളില്‍ ദയാവധം നടപ്പിലാക്കുന്ന നടപടി ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി തെളിയിച്ചിരിന്നു. 1807­-ല്‍ ബെല്‍ജിയത്തില്‍ സ്ഥാപിതമായ കത്തോലിക്ക അത്മായ സഭയാണ് ‘ദി ബ്രദേഴ്സ് ഓഫ് ചാരിറ്റി’. പ്രധാനമായും രോഗികളേയും, മാനസിക രോഗികളേയും പരിപാലിക്കുകയും ശുശ്രൂഷിക്കുകയുമാണ്‌ സമൂഹം ചെയ്യുന്നത്. തങ്ങളുടെ ആശുപത്രികള്‍ക്ക് കത്തോലിക്കാ പദവി നഷ്ടമാകുന്ന വേദനാജനകമാണെന്നും, കഠിന ഹൃദയത്തോടെ സഭക്ക് ബല്‍ജിയത്തിലെ തങ്ങളുടെ മാനസികരോഗാശുപത്രികള്‍ ഉപേക്ഷിക്കേണ്ടി വരുമെന്നുമാണ് ബ്രദേഴ്സ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയര്‍ ജെനറല്‍ ബ്ര. റെനെ സ്റ്റോക്ക്മാന്‍റെ പ്രതികരണം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DeHnCzOFjm67sfzPigO0Tn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-06-10:05:16.jpg
Keywords: ദയാവധ
Content: 13133
Category: 13
Sub Category:
Heading: ഗവൺമെന്റ് അഭ്യർത്ഥിച്ചു: ഭവനരഹിതർക്ക് ഭക്ഷണത്തിനും ആരാധനയ്ക്കും അവസരം ഒരുക്കി ലണ്ടനിലെ ദേവാലയം
Content: ലണ്ടൻ: ഭവനരഹിതർക്ക് ഭക്ഷണം നൽകിയും, കൂദാശകൾ സ്വീകരിക്കാൻ അവസരമൊരുക്കിയും ലണ്ടനിലെ സോഹോയിൽ സ്ഥിതി ചെയ്യുന്ന സെന്റ് പാട്രിക് ദേവാലയം വാർത്തകളിൽ ഇടം പിടിക്കുന്നു. ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷണമാണ്, ദരിദ്രരായവർക്ക് ഇവിടെ വിതരണം ചെയ്യുന്നത്. ദിവ്യകാരുണ്യ ആരാധനയ്ക്കുളള അവസരവും ഇടവക ദേവാലയം സജ്ജീകരിച്ചിട്ടുണ്ട്. മൂല്യച്യുതിക്ക് കുപ്രസിദ്ധി ആർജ്ജിച്ച പ്രദേശത്താണ് സെന്റ് പാട്രിക് ദേവാലയം സ്ഥിതിചെയ്യുന്നത്. കൊറോണ വൈറസ് ഭീതി മൂലം മാർച്ച് മാസം പകുതിയോടു കൂടി നഗരത്തിലെ പ്രവർത്തനങ്ങൾ പലതും നിർത്തിവയ്ക്കാൻ ആരംഭിച്ചിരുന്നു. എന്നാല്‍ വെസ്റ്റ് മിന്‍സ്റ്റർ കൗൺസിൽ അധികൃതർ ഭവനരഹിതർക്ക് ഭക്ഷണവും, ആശ്രയവും നൽകണമെന്ന് ആവശ്യപ്പെട്ട് സെന്റ് പാട്രിക് ദേവാലയത്തിന്റെ ചുമതലവഹിക്കുന്ന ഫാ. അലക്സാണ്ടർ ഷെർബ്രോക്കിനെ സമീപിക്കുകയായിരുന്നു. 2001ൽ ഇടവകയുടെ ചുമതല ഏറ്റെടുത്തതിന് ശേഷം സന്നദ്ധ പ്രവർത്തനങ്ങൾ അദ്ദേഹം നടത്തുന്നുണ്ടായിരുന്നു. ദിവസത്തിൽ രണ്ടു തവണയാണ് ഈ നാളുകളിൽ ഇടവക ദേവാലയം ഭക്ഷണം ഒരുക്കുന്നത്. ശരാശരി 220 ആളുകൾക്കെങ്കിലും ഭക്ഷണം നൽകുന്നുണ്ടെന്ന് ഫാ. അലക്സാണ്ടർ ഷെർബ്രോക്ക് പറയുന്നു. സമീപത്തുള്ള ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ നിന്നുമാണ് ഭക്ഷണം എത്തിക്കുന്നത്. നിരവധി സന്നദ്ധപ്രവർത്തകർ തങ്ങളെ സഹായിക്കാൻ എത്താറുണ്ടെന്നും ഫാ. ഷെർബ്രോക്ക് പറഞ്ഞു. ഭക്ഷണം വിതരണം ചെയ്യുമ്പോൾ, സർക്കാർ നിർദേശിക്കുന്ന സാമൂഹ്യ അകലം പാലിച്ചു കൊണ്ട് ദിവ്യകാരുണ്യത്തിന് മുന്നിൽ പ്രസ്തുത സന്നദ്ധപ്രവർത്തകർ പ്രാർത്ഥനയിലായിരിക്കും. ഏതു സമയം വേണമെങ്കിലും ആവശ്യക്കാരെ കുമ്പസാരിക്കാനായി ഫാ. ഷെർബ്രോക്കും തയ്യാറാണ്. നാല് ചുവരുകൾക്കുള്ളിൽ സേവനം ചെയ്തിരുന്ന സഭ, ഇന്ന് തെരുവിൽ ശുശ്രൂഷ ചെയ്യുന്ന കാഴ്ചയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിശുദ്ധ ഡാമിയൻ, വിശുദ്ധ മദർ തെരേസ എന്നിവരാണ് തന്റെ മാതൃകയെന്നും ഫാ. ഷെർബ്രോക്ക് കൂട്ടിച്ചേർത്തു. ആളുകളെ നേരിട്ട് കണ്ട്, അവർക്ക് ജപമാലയും ബൈബിൾ വചനങ്ങളും പകർന്നുകൊടുക്കാൻ സാധിക്കുന്നതിനാൽ വലിയൊരു സുവിശേഷവത്ക്കരണമാണ് ദരിദ്രരുടെ ഇടയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം സ്മരിച്ചു. 1792ൽ നിലവിൽവന്ന ഇടവക, നൂറ്റാണ്ടുകൾക്കു മുമ്പേ ദരിദ്രരായവർക്ക് അഭയ കേന്ദ്രമായിരുന്നു.
Image: /content_image/News/News-2020-05-06-13:54:46.jpg
Keywords: ബ്രിട്ടീഷ്,
Content: 13134
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ മെയ് മാസത്തെ നിയോഗം തിരുസഭയിലെ ഡീക്കന്മാര്‍ക്കു വേണ്ടി
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ മെയ് മാസത്തെ പ്രാര്‍ത്ഥന നിയോഗം ആഗോള കത്തോലിക്ക സഭയിലെ ഡീക്കന്മാര്‍ക്കുവേണ്ടി. ഡീക്കന്മാരെ വൈദികരില്‍നിന്നും രണ്ടാം തരക്കാരായി കാണരുതെന്നും സഭാശുശ്രൂഷകളുടെ സംരക്ഷകരാണു അവരെന്നും 'പോപ്‌സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ്' തയാറാക്കിയ വീഡിയോ സന്ദേശത്തില്‍ പാപ്പ പറഞ്ഞു. പാപ്പയുടെ പ്രാര്‍ത്ഥന നിയോഗം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രസിദ്ധീകരിച്ചത്. ഡീക്കന്മാരെ വൈദികരില്‍നിന്നും രണ്ടാം തരക്കാരായി കാണരുത്. അവര്‍ വൈദികസമൂഹത്തിന്‍റെ ഭാഗമാണ്, എന്നാല്‍ അവരുടെ ദൈവവിളി കുടുംബത്തിലും കുടുംബത്തോടു ചേര്‍ന്നും നിര്‍വ്വഹിക്കുന്നെന്നു മാത്രം. പാവങ്ങളെ പരിചരിച്ചുകൊണ്ട് ഡീക്കന്മാര്‍ അവര്‍ക്ക് ക്രിസ്തുവിന്‍റെ മുഖകാന്തി ദൃശ്യമാക്കുന്നു. സഭാശുശ്രൂഷകളുടെ സംരക്ഷകരാണു ഡീക്കന്മാര്‍. വചനത്തിന്‍റെയും പാവങ്ങളുടെയും ശുശ്രൂഷയില്‍ അവര്‍ വിശ്വസ്തരായിരിക്കുന്നതിനും, സഭയ്ക്ക് ആകമാനം അവര്‍ ഉര്‍ജ്ജസ്വലതയുടെ പ്രതീകങ്ങളായി ജീവിക്കുന്നതിനുംവേണ്ടി പ്രാര്‍ത്ഥിക്കാം. പാപ്പ സന്ദേശത്തില്‍ പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DeHnCzOFjm67sfzPigO0Tn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-07-02:41:39.jpg
Keywords: ഡീക്ക, പാപ്പ
Content: 13135
Category: 1
Sub Category:
Heading: ഇറ്റലിക്ക് സാന്ത്വനവും പ്രാര്‍ത്ഥനകളും അറിയിച്ച് ശ്രീലങ്കന്‍ കർദ്ദിനാൾ മാല്‍ക്കം രഞ്ജിത്ത്
Content: കൊളംബോ: കോവിഡ് മഹാമാരി ഏറ്റവും നാശം വിതച്ച രാജ്യങ്ങളില്‍ ഒന്നായ ഇറ്റലിക്ക് സാന്ത്വനവും പ്രാര്‍ത്ഥനകളും അറിയിച്ച് ശ്രീലങ്കയിലെ കൊളംബോ അതിരൂപതാധ്യക്ഷന്‍ കർദ്ദിനാൾ മാല്‍ക്കം രഞ്ജിത്ത്. പ്രാർത്ഥന, ഐക്യദാർഢ്യം, സാമീപ്യം എന്നിവ ഉറപ്പ് നൽകികൊണ്ട് തങ്ങൾ ഇറ്റലിയോടൊപ്പം നിലകൊള്ളുന്നുവെന്ന അറിയിച്ച സന്ദേശം "ആര് നമ്മെ വേർപ്പെടുത്തും" (Who will separate us) എന്ന തലക്കെട്ടോടു കൂടിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇറ്റലി-ശ്രീലങ്ക രാജ്യങ്ങൾ തമ്മിൽ പാലങ്ങൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന് അനുസ്മരിച്ച കർദ്ദിനാൾ ഇറ്റലിയിൽ വീടുകളിൽ ജോലി ചെയ്യുകയും, രോഗികളെയും, പ്രായമായവരെയും പരിചരിക്കുന്ന ശ്രീലങ്കൻ തൊഴിലാളികളുടെ സാന്നിധ്യത്തിന് നന്ദി പറയുകയും ചെയ്തു. ആത്മീയമായും, ധാർമ്മികമായും ദുരിതമനുഭവിക്കുന്ന ശ്രീലങ്കൻ ജനത ഇറ്റലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ശ്രീലങ്കയിൽ നിന്നും ജോലിക്കായെത്തിയവരെ വിശ്വസിച്ച എല്ലാ ഇറ്റാലിയൻ കുടുംബങ്ങളെയും അനുസ്മരിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. കോവിഡ്- 19 മഹാമാരിയിൽ നിന്ന് വിമുക്തമാകാൻ പ്രാർത്ഥിക്കുന്നുവെന്നു ആവര്‍ത്തിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ സാന്ത്വന സന്ദേശം അവസാനിപ്പിക്കുന്നത്. ഇറ്റലിയില്‍ 2,14,000 ആളുകളെ ബാധിച്ച കോവിഡ് 29,684 പേരുടെ ജീവനാണ് കവര്‍ന്നിരിക്കുന്നത്. 93,245 പേര്‍ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DeHnCzOFjm67sfzPigO0Tn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-07-03:11:02.jpg
Keywords: ശ്രീലങ്ക
Content: 13136
Category: 18
Sub Category:
Heading: ക്രിസ്ത്യന്‍ യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതായി പത്തനംതിട്ട പോലീസില്‍ പരാതി
Content: പത്തനംതിട്ട: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ക്രിസ്ത്യന്‍ യുവതിയെ ഭീഷണിപ്പെടുത്തിയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ചും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതായി പരാതി. സൗദിയില്‍ നഴ്‌സും നാലു വയസുള്ള കുട്ടിയുടെ അമ്മയുമായ യുവതിയെ ഭീഷണിപ്പെടുത്തി വലയിലാക്കാനുള്ള കണ്ണൂര്‍ സ്വദേശിയുടെ ശ്രമത്തിനെതിരെ മാതാവാണ് ദക്ഷിണ മേഖല ഐജിക്കു പരാതി നല്‍കിയത്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അന്വേഷണം ആരംഭിച്ചു. ഇസ്രയേലില്‍ നഴ്‌സായ പത്തനംതിട്ട ജില്ലക്കാരിയായ വീട്ടമ്മ പോലീസിനു നല്‍കിയ പരാതി കഴിഞ്ഞയിടെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതു സംബന്ധിച്ചും പോലീസിലെ സൈബര്‍വിഭാഗം അന്വേഷണം നടത്തുന്നുണ്ട്. പരാതിയില്‍ പറയുന്ന യുവതിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് ഉടന്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ടു ജില്ലാ പോലീസ് മേധാവി യുവാവിനു നോട്ടീസ് നല്‍കിയിരുന്നു. യുവതിയുടെ മാതാവ് ഐജിക്കു നല്‍കിയ പരാതിയുടെ പ്രസക്ത ഭാഗം ഇങ്ങനെ: സൗദിയില്‍ നഴ്‌സായി ജോലി നോക്കുന്ന മകളുടെ ഭര്‍ത്താവ് ദുബായിലാണ്. ഇവരുടെ നാലു വയസുള്ള കുഞ്ഞ് നാട്ടിലുമാണ്. മാര്‍ച്ച് 23നു യുവതിയുടെ മാതാവ്, സഹോദരന്‍, ഭര്‍ത്താവ് എന്നിവരുടെ ഫോണുകളിലെ മെസഞ്ചറിലേക്കാണ് കുറെ ചിത്രങ്ങള്‍ എത്തുന്നത്. തന്റെ മകളും സൗദിയില്‍ നഴ്‌സുമായ യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതാണിവയെന്ന് അമ്മ പറഞ്ഞു. ഏതാനും മിനിട്ടുകള്‍ക്കകം ഈ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തു. തുടര്‍ന്നു യുവതിയുമായി താന്‍ പ്രണയത്തിലാണെന്നും ഇതിന് എതിരുനിന്നാല്‍ നാട്ടിലുള്ള മകന്റെ ഭാര്യയെ മേയ് 10നു തട്ടിക്കൊണ്ടുപോകുമെന്നും സന്ദേശമെത്തി. അന്വേഷണത്തില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവാണ് സന്ദേശം അയച്ചതെന്നു മനസിലായി. ഭീഷണികള്‍ തുടര്‍ന്നപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ണൂര്‍ സ്വദേശി ഇയാളുടെ കൈവശമുള്ള ചിത്രങ്ങള്‍ കാട്ടി മകളെ ബ്ലാക്ക്‌മെയില്‍ ചെയ്തുവരികയാണെന്നു മനസിലായെന്നു പരാതിയില്‍ പറയുന്നു. ഇതിനിടെയില്‍ മകള്‍ സൗദിയിലെ ജോലി ഉപേക്ഷിക്കുകയാണെന്നും ദുബായിലെത്തി അവിടെനിന്നു മൂന്നുവര്‍ഷത്തേക്കു മറ്റൊരു സ്ഥലം വരെ പോകുമെന്നും ഇതിനിടയില്‍ ഫോണ്‍ ബന്ധം പോലും ഉണ്ടാകില്ലെന്നും അമ്മയെ വിളിച്ചു പറഞ്ഞു. ഇതോടെയാണ് പരാതിയുമായി പോലീസിനെ സമീപിക്കാന്‍ അമ്മ തീരുമാനിച്ചത്. യുവാവ് ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. നിര്‍ബന്ധിതമതമാറ്റം അടക്കമുള്ള ഗൂഢലക്ഷ്യങ്ങളോടെയാണോ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ വലയിലാക്കിയിരിക്കുന്നതെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. വിഷയത്തില്‍ 'കാസ' അടക്കമുള്ള ക്രൈസ്തവ സംഘടനകള്‍ കുടുംബത്തിന് പിന്തുണയുമായി രംഗത്തുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DeHnCzOFjm67sfzPigO0Tn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-05-07-03:28:40.jpg
Keywords: ലവ് ജിഹാദ
Content: 13137
Category: 9
Sub Category:
Heading: മരിയഭക്തിയുടെ മെയ് മാസ വണക്കത്തിൽ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ 9 ന് ഓൺലൈനിൽ: ഫാ.ഷൈജു നടുവത്താനിയിൽ, ബ്രദർ സന്തോഷ് കരുമത്ര എന്നിവർ നയിക്കും
Content: പരിശുദ്ധ ദൈവമാതാവിന്റെ മെയ് മാസ വണക്കത്തിൽ വീണ്ടുമൊരു രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ 9 ന് നടക്കും. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിലാണ് മലയാളത്തിലും ഇംഗ്ലീഷിലുമായുള്ള സെഹിയോൻ മിനിസ്ട്രിയുടെ ശുശ്രൂഷകൾ നടക്കുക. ഡയറക്ടർ റവ. ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ മലയാളത്തിലെ ഏക ക്രൈസ്തവ വാർത്താ ചാനലായ ഷെക്കെയ്ന ടിവിയുടെയും ഷെക്കെയ്ന മിനിസ്ട്രി എന്നിവയുടെയും ഡയറക്ടറും സുപ്രസിദ്ധ വചന പ്രഘോഷകനും ആധ്യാത്മിക ശുശ്രൂഷകനുമായ ബ്രദർ സന്തോഷ് കരുമത്ര, ഫാ. ജൂഡ് മുക്കാറോ എന്നിവരും പങ്കെടുക്കും. http://www.sehionuk.org/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്. മലയാളം കൺവെൻഷൻ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെയായിക്കും . ഉച്ചകഴിഞ്ഞ് 3 മുതൽ വൈകിട്ട് 6 വരെയായിരിക്കും ഇംഗ്ലീഷിലുള്ള കൺവെൻഷൻ. രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന വി. കുർബാന, വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. >> കൂടുതൽ വിവരങ്ങൾക്ക്: ജോൺസൺ ‭+44 7506 810177‬ <br > അനീഷ് ‭07760 254700‬ <br > ബിജുമോൻ മാത്യു ‭07515 368239‬
Image: /content_image/Events/Events-2020-05-07-03:56:01.jpg
Keywords: സന്തോഷ്, സെഹിയോ
Content: 13138
Category: 10
Sub Category:
Heading: പ്രാർത്ഥന വിശ്വാസത്തിന്റെ പ്രാണ വായു: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പ്രാർത്ഥന വിശ്വാസത്തിൻറെ പ്രാണവായുവാണെന്ന് ഓര്‍മ്മിപ്പിച്ചുക്കൊണ്ട് പുതിയ പ്രഭാഷണ പരമ്പരയ്ക്കു ഫ്രാന്‍സിസ് പാപ്പ തുടക്കം കുറിച്ചു. പേപ്പൽ ഭവനത്തിലെ തൻറെ സ്വകാര്യ പഠനമുറിയിൽ ഇന്നലെ ബുധനാഴ്ചയാണ് (06/05/20) ഫ്രാൻസിസ് പാപ്പയുടെ പ്രതിവാര പൊതുകൂടിക്കാഴ്ച പരിപാടിയില്‍ പ്രാര്‍ത്ഥനയെ അധികരിച്ച് പ്രഭാഷണ പരമ്പര ആരംഭിച്ചിരിക്കുന്നത്. ഇന്നു നമ്മൾ പ്രാർത്ഥനയെ അധികരിച്ച് പുതിയൊരു പ്രബോധന പരമ്പര ആരംഭിക്കുകയാണ്. പ്രാർത്ഥന, വിശ്വാസത്തിന്റെ പ്രാണവായുവാണ്. വിശാസത്തിൻറെ എറ്റം ഉചിതമായ ആവിഷ്ക്കാരമാണ്. വിശ്വസിക്കുകയും ദൈവത്തിന് സ്വയം സമർപ്പിക്കുകയും ചെയ്യുന്ന വിശ്വാസിയുടെ ഹൃദയത്തിൽ നിന്നുയരുന്ന രോദനം പോലെയാണ് അത്. സുവിശേഷത്തിൽ കാണുന്ന ബർത്തമേയൂസിൻറെ കഥ വിവരിച്ചുകൊണ്ടായിരിന്നു പാപ്പയുടെ തുടര്‍ന്നുള്ള പ്രഭാഷണം. ദൈവത്തിൻറെ കാരുണ്യത്തെയും ശക്തിയെയും ആകർഷിച്ചത് അവന്റെ ഉറച്ച വിശ്വാസമാണ്. ഉയർത്തിപ്പിടിച്ച രണ്ടു കരങ്ങളും രക്ഷയെന്ന ദാനം ഉച്ചത്തിൽ വിളിച്ചപേക്ഷിക്കുന്ന ഒരു സ്വരവും ഉണ്ടായിരിക്കുക എന്നതാണ് വിശ്വാസം. “എളിമയാണ് പ്രാർത്ഥനയുടെ അടിസ്ഥാനം” എന്ന് കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം പഠിപ്പിക്കുന്നു (2559) . പ്രാർത്ഥന പിറവിയെടുക്കുന്നത് മണ്ണിൽ നിന്നാണ്, ജൈവമണ്ണിൽ നിന്നാണ്. താഴ്മ എന്നതിൻറെ മൂലം അതിലാണ്. നമ്മുടെ പ്രതിസന്ധി നിറഞ്ഞ അവസ്ഥയിൽ, ദൈവത്തിനായുള്ള ദാഹത്തിൽ നിന്നാണ് പ്രാർത്ഥന ഉയരുന്നത്. വിശ്വാസം ഉച്ചസ്വരമാണെന്ന് ബർത്തിമേയൂസിൽ നാം കണ്ടു; വിശ്വാസ രാഹിത്യമാകട്ടെ ആ സ്വരത്തെ ഞെരുക്കലാണ്, അതാണ് ആ ജനത്തിനുണ്ടായിരുന്നത്, അവർ അവനെ നിശബ്ദനാക്കാൻ ശ്രമിച്ചു. അവർ വിശ്വാസമുള്ളവരായിരുന്നില്ല. ഇത് ഒരുതരം മൗനമാണ്. വിശ്വാസരാഹിത്യമാകട്ടെ, നാം ഇഴുകിച്ചേർന്ന ഒരു അവസ്ഥയ്ക്ക് വിധേയമായിരിക്കുന്നതിൽ ഒതുങ്ങലാണ്. രക്ഷപ്രാപിക്കാമെന്ന പ്രത്യാശയാണ് വിശ്വാസം, എന്നാൽ അവിശ്വാസമാകട്ടെ, നമ്മെ അടിമയാക്കിയിരിക്കുന്ന തിന്മയോട് ഒത്തുപോകലാണെന്നും പാപ്പ പറഞ്ഞു. വിരുദ്ധമായ എല്ലാ വാദങ്ങളെക്കാളും ശക്തമായ ഒരു യാചനാസ്വരം മാനവ ഹൃദയത്തിലുണ്ട്. ആരുടെയും നിർദ്ദേശം കൂടാതെ സ്വമേധായ പുറപ്പെടുന്ന ഒരു സ്വരമാണത്. ഇഹലോകത്തിലെ നമ്മുടെ യാത്രയുടെ പൊരുളിനെക്കുറിച്ച്, വിശിഷ്യ, നാം അന്ധകാരത്തിലാഴുമ്പോൾ, ചോദ്യമുയർത്തുന്ന ഒരു സ്വരമാണത്. “യേശുവേ എന്നോടു കരുണ കാട്ടണമേ! യേശുവേ ഞങ്ങളെല്ലാവരോടും കരുണയായിരിക്കണമേ!” കാരുണ്യത്തിൻറെ രഹസ്യം നിയതമായി പൂർത്തീകരിക്കപ്പെടുന്നതിനായി സകലവും വിളിച്ചപേക്ഷിക്കുന്നു. മാധ്യമങ്ങളിലൂടെ ശ്രവിക്കുന്ന യുവജനത്തെയും വയോധികരയെും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം അര്‍പ്പിച്ച് ആശീര്‍വ്വാദം നല്‍കിക്കൊണ്ടാണ് പാപ്പ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/C0Reqqx3ZpD5ujfjTvK3CG}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-07-05:28:08.jpg
Keywords: പ്രാര്‍ത്ഥന
Content: 13139
Category: 1
Sub Category:
Heading: സന്യാസിനികളുടെ കൂട്ട വിയോഗത്തിൽ കണ്ണീർ പൊഴിച്ച് അമേരിക്കയിലെ ഫെലിസിയൻ മഠം
Content: മിഷിഗണ്‍: കൊറോണ വൈറസ് വ്യാപനം ആരംഭിച്ചത് മുതൽ പതിനൊന്ന് സന്യാസിനികൾ മരിച്ചതിന്റെ ദുഃഖത്തില്‍ അമേരിക്കയിലെ മിഷിഗണിലെ ലിവോണിയായിലെ ഫെലിസിയൻ സന്യാസിനികളുടെ മഠം. മഠത്തിൽ 23 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിരുന്നത്. ഏഴു സന്യാസിനികൾ കൊറോണ ബാധിച്ചാണ് മരണമടഞ്ഞത്. മറ്റു ചില ആരോഗ്യ പ്രശ്നങ്ങളാൽ നാലു സന്യാസികളും ഇതിനിടയിൽ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. ഏപ്രിൽ ആരംഭത്തിൽ 56 സന്യാസിനികൾ ഇവിടെ താമസിച്ചിരുന്നു. തങ്ങളുടെ മൂന്നു മഠങ്ങളിലായി മുപ്പത്തിയഞ്ചില്‍ കൂടുതൽ ആളുകൾക്ക് കൊറോണ വൈറസ് ബാധിച്ചതായി ഫെലിസിയൻ സന്യാസിനികളുടെ നോർത്ത് അമേരിക്കയിലെ പ്രോവിൻഷ്യാളായ സിസ്റ്റർ മേരി ക്രിസ്റ്റഫർ വെളിപ്പെടുത്തി. കോവിഡ് 19 ബാധിച്ചവരിൽ സന്യാസിനി സമൂഹത്തിലെ സിസ്റ്റർമാരും, സന്യാസിനി സമൂഹവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജോലിക്കാരും ഉൾപ്പെടുന്നു. ദിവസത്തിൽ അഞ്ച് നേരം ഒരുമിച്ചുകൂടുന്ന തങ്ങളുടെ കൂട്ടായ്മയിലുള്ള ജീവിതം കൊറോണ മൂലം നഷ്ടപ്പെട്ടെന്ന് സിസ്റ്റർ മേരി ക്രിസ്റ്റഫർ വേദനയോടെ പറയുന്നു. കൃത്യമായ സാമൂഹ്യ അകലം പാലിക്കുന്നതിനാൽ, ഭക്ഷണ സമയത്തും, പ്രാർത്ഥന സമയത്തും ഇപ്പോൾ ഒരുമിച്ചു കൂടാൻ സന്യാസികൾക്ക് സാധിക്കുന്നില്ല. തങ്ങളുടെ സന്യാസിനി സഭയിലെ അംഗങ്ങളുടെയും മറ്റ് ജീവനക്കാരുടെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മയ്ക്കാണ് ഈ സാഹചര്യത്തിൽ പ്രാധാന്യം നൽകുന്നതെന്നും സിസ്റ്റർ മേരി ക്രിസ്റ്റഫർ കൂട്ടിച്ചേർത്തു. 1825ൽ പോളണ്ടിൽ ജനിച്ച വാഴ്ത്തപ്പെട്ട മേരി അഞ്ജലയാണ് സന്യാസിനി സമൂഹത്തിന്റെ സ്ഥാപക. വാര്‍സോ തെരുവിൽ ഉപേക്ഷിക്കപ്പെട്ട കുട്ടികളെ ശുശ്രൂഷിക്കുന്നതിൽ അവർ അതീവ താത്പര്യം കാണിച്ചിരുന്നു. 1855ലാണ് വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ചൈതന്യം ഉൾക്കൊണ്ട് ഫെലിസിയൻ സന്യാസിനി സമൂഹം സിസ്റ്റർ മേരി അഞ്ജല ആരംഭിക്കുന്നത്. 1899ൽ അവർ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. 80 വർഷം മുമ്പാണ് ഫെലിസിയൻ സന്യാസിനി സമൂഹം അമേരിക്കയിൽ ആരംഭിക്കുന്നത്. ഡെട്രോയിറ്റ് നഗരത്തിന് സമീപമായിരുന്നു ആദ്യത്തെ മഠം സ്ഥാപിതമാകുന്നത്. പിന്നീട് അവർ മഡോണ സർവ്വകലാശാലയ്ക്കും, ഏതാനും ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തുടക്കം കുറിക്കുകയായിരിന്നു. ബ്രസീലിലും, കെനിയയിലും, പോളണ്ടിലും, നോർത്ത് അമേരിക്കയിലുമടക്കം സന്യാസിനി സമൂഹത്തിന് മഠങ്ങളുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DeHnCzOFjm67sfzPigO0Tn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-07-08:25:54.jpg
Keywords: സന്യാസ, സമര്‍പ്പി
Content: 13140
Category: 13
Sub Category:
Heading: കത്തോലിക്ക സഭ മാനവിക പ്രത്യയ ശാസ്ത്രങ്ങളുടെ ഭീഷണിയില്‍: എമിരറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പ
Content: മ്യൂണിച്ച്: ആഗോള തലത്തില്‍ മാനവിക പ്രത്യയശാസ്ത്രങ്ങളുടെ ലോക വ്യാപക സ്വേച്ഛാധിപത്യം കത്തോലിക്ക സഭയെ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് എമിരറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പ. പ്രശസ്ത ജര്‍മ്മന്‍ ഗ്രന്ഥകാരനായ പീറ്റര്‍ സീവാള്‍ഡ് രചിച്ച ബനഡിക്ട് പതിനാറാമന്റെ പുതിയ ജീവചരിത്രത്തിന്റെ അവസാന അധ്യായത്തിലാണ് 2013-ല്‍ സ്ഥാനത്യാഗം ചെയ്ത ബെനഡിക്ട് പതിനാറാമന്റെ ഈ പരാമര്‍ശം ഉള്‍ചേര്‍ത്തിരിക്കുന്നത്. സ്വവര്‍ഗ്ഗ വിവാഹം, അബോര്‍ഷന്‍, ലബോറട്ടറികളിലൂടെയുള്ള മനുഷ്യ സൃഷ്ടി തുടങ്ങിയവ താന്‍ പറഞ്ഞതിന് ഉദാഹരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടിയെന്ന്‍ ജര്‍മ്മന്‍ കത്തോലിക്ക ന്യൂസ് ഏജന്‍സി (കെ.എന്‍.എ) റിപ്പോര്‍ട്ട് ചെയ്യുന്നു. ആധുനിക സമൂഹം ഒരു 'ക്രിസ്ത്യന്‍ വിരുദ്ധ സമൂഹ'ത്തെ രൂപപ്പെടുത്തുവാനുള്ള ശ്രമത്തിലാണെന്നും മുന്‍ പാപ്പ ചൂണ്ടിക്കാട്ടി. ഇതിനെ ചെറുക്കുന്നവര്‍ സമൂഹത്തില്‍ നിന്നുള്ള പുറംതള്ളല്‍ പോലെയുള്ള ശിക്ഷകള്‍ക്കിരയാകുന്നു. വിശ്വാസപരമായ പ്രതിസന്ധി 'ക്രൈസ്തവ അസ്ഥിത്വം' സംബന്ധിച്ച പ്രതിസന്ധിയായി മാറിയെന്നാണ് സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നതെന്ന്‍ ഈ നൂറ്റാണ്ടിലെ സഭയുടെ അവസ്ഥയെക്കുറിച്ച് വിവരിക്കവേ, അദ്ദേഹം പരാമര്‍ശിച്ചു. തന്റെ വിരമിക്കലിന്റെ കാരണങ്ങളെക്കുറിച്ചും സീവാള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ മുന്‍ പാപ്പ വിവരിച്ചു. വത്തിക്കാനില്‍ ഉയര്‍ന്ന ആരോപണങ്ങളോ വത്തിലീക്ക്സ് അപവാദങ്ങളോ കാരണമല്ല താന്‍ രാജിവെച്ചതെന്ന്‍ അദ്ദേഹം ആവര്‍ത്തിച്ചു. വിശുദ്ധരായ പോള്‍ ആറാമനും, ജോണ്‍ പോള്‍ രണ്ടാമനും ഒപ്പുവെച്ചിട്ടുള്ള വിരമിക്കല്‍ സംബന്ധിച്ച സോപാധികമായ പ്രഖ്യാപനത്തില്‍, ശരിയായ വിധത്തില്‍ കര്‍ത്തവ്യങ്ങള്‍ നിറവേറ്റുന്നതിന് തടസ്സമാകുന്ന വിധത്തിലുള്ള രോഗാവസ്ഥയില്‍ വിരമിക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും, താന്‍ കുറച്ച് നേരത്തേ അത് ചെയ്തെന്നും അദ്ദേഹം പറഞ്ഞു. സീവാള്‍ഡ് രചിച്ച ബെനഡിക്ട് പതിനാറാമന്റെ പുതിയ ജീവചരിത്രം മെയ് 4ന് ജര്‍മ്മനിയിലാണ് പ്രകാശനം ചെയ്തത്. ഇതിന്റെ ഇംഗ്ലീഷ് പതിപ്പ് നവംബർ 17ന് പുറത്തിറങ്ങുമെന്നാണ് സൂചന. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/C0Reqqx3ZpD5ujfjTvK3CG}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-07-10:39:51.jpg
Keywords: എമിരിറ്റസ് ബെനഡിക്ട്, ബനഡിക്
Content: 13141
Category: 18
Sub Category:
Heading: മാർ ജോസഫ് സ്രാമ്പിക്കലിന്റെ സഹോദരൻ നിര്യാതനായി
Content: ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ ജേഷ്ഠ സഹോദരൻ അഡ്വ. മാത്യൂസ് എം സ്രാമ്പിക്കൽ നിര്യാതനായി. പാലാ ബാറിലെ പ്രമുഖ അഭിഭാഷകനായിരുന്ന അഡ്വ. മാത്യൂസ് കുറച്ചു നാളുകളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഭാര്യ ഫിലോമിന തൊടുകയിൽ. മക്കൾ, ചിന്നു, ചിൻസ്, ചിഞ്ചു. സഹോദരന്റെ വിയോഗത്തിൽ ദുഃഘിക്കുന്ന മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെയും പരേതന്റെ കുടുംബത്തിന്റെയും ദുഃഖത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്ന് ഗ്രേറ്റ് ബ്രിട്ടൻ രൂപത അറിയിച്ചു.
Image: /content_image/India/India-2020-05-07-12:20:22.jpg
Keywords: സ്രാമ്പി