Contents
Displaying 12791-12800 of 25148 results.
Content:
13122
Category: 14
Sub Category:
Heading: അതിജീവനം- കരുതലോടെ, കാവലോടെ: പ്രാർത്ഥനാഗീതവുമായി കളർപ്ലസ് ക്രിയേറ്റീവ്സ്
Content: കൊറോണ ഭീതിയിൽ കഴിയുന്ന രാജ്യത്തിനും ലോകത്തിനും, സാന്ത്വനവും ധൈര്യവും പ്രത്യാശയും നല്കാൻ, “അതിജീവനം: കരുതലോടെ, കാവലോടെ” എന്ന പേരിൽ ഒരു പ്രാർത്ഥനാഗീതവുമായി എത്തിയിരിക്കുകയാണ് കളർപ്ലസ്ക്രിയേറ്റീവ്സ്. ക്രിസ്തീയ ഭക്തിഗാനരംഗത്തെ വിവിധ മേഖലകളിൽ, ഇതിനോടകം തങ്ങളുടെ പ്രാവീണ്യം തെളിയിച്ചിട്ടുളള പ്രഗത്ഭരായ അമ്പതോളം ഗായകരും, ഗാനരചയിതാക്കളും, സംഗീതസംവിധായകരും, വാദ്യസംഗീതജ്ഞരും, ലോകത്തിലെ വിവിധ രാജ്യങ്ങളിലായിരിന്നുകൊണ്ട് അണിയിച്ചൊരുക്കിയ കൂട്ടായ്മയുടെ ഈ സൃഷ്ടിയിൽ, എഴുത്ത്-ശബ്ദമിശ്രണം-ആനിമേഷൻ തുടങ്ങിയ മേഖലയിലെ ഇരുപതോളം കലാകാരന്മാരും ഭാഗഭാക്കായിട്ടുണ്ട്. കൊറോണക്കാലത്ത് തങ്ങളുടെ വീടുകളിൽ ലോക്ക്ഡൗണായ ഈ കലാകാരന്മാർ, സോഷ്യൽ മീഡിയായുടെ അനന്ത സാധ്യതകളുപയോഗിച്ചുകൊണ്ടാണ് ഈ ഗാനാജ്ഞലി സാക്ഷാത്കരിച്ചിരിക്കുന്നത്. ക്രിസ്തീയ ഭക്തി ഗാനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുളള ജിജോ പാലോടിൻറെ തൂലികയിൽ പിറവിയെടുത്ത പ്രസ്തുത ഗാനത്തിലെ വരികൾക്ക്, ഫാ നെൽസൺ ഡിസിൽവ ഒ.എസ്.ജെ, ഹൃദ്യമായ സംഗീതം നല്കിയിരിക്കുന്നു. ഷാജി ജൂഷ ജേക്കബ് ശബ്ദമിശ്രണവും ഓർക്കസ്ട്രേഷനും നിർവ്വഹിച്ച ഈ ഗാനം, കീബോർഡ് പ്രോഗ്രാമിങ്ങിലൂടെ ബോൾഷോയി കൂടുതൽ ഇമ്പകരമാക്കിയിട്ടുണ്ട്. കരുണാമയനേ കനിവിന്നുറവേ...എന്ന് തുടങ്ങുന്ന ലോകത്തിന് കരുതലും കാവലുമേകുന്ന ഗാനം, വാട്ട്സ്ആപ്പ്-ഫേസ്ബുക്ക് സംഗീതസൗഹൃദകൂട്ടായ്മയായ കളർപ്ലസ് ക്രീയേറ്റീവ്സിൻറെ പ്രഥമസംരഭം കൂടിയാണ്. വിവിധമേഖലകളിലെ വ്യക്തികൾ ഒന്നുചേർന്ന്, അവരുടെ കഴിവുകൾ പങ്കുവെച്ച്, പരസ്പരം പ്രോത്സാഹിപ്പിച്ച്, ലോകത്തിന് ചിന്തോദ്ദീപകങ്ങളും മാർഗ്ഗദർശകങ്ങളുമായ സംഗീതസൃഷ്ടികളെ വാർത്തെടുക്കുക എന്നതാണ്, വിവിധ വർണ്ണങ്ങൾ, കുരിശാകൃതിയിൽ ഒരുമിച്ചു കൂടുന്ന രീതിയിൽ ലോഗോയുളള ഈ ഗ്രൂപ്പിൻരെ സ്ഥാപക ആശയം. കൊറോണയുടെ കരാളഹസ്തങ്ങളിൽ അകപ്പെടുകയും, ലോക്ക്ഡൗണിൻറെ പശ്ചാത്തലത്തിൽ ഒറ്റപ്പെട്ടുപോകുകയും വേദനിക്കുകയും ചെയ്യുന്ന അനേകം ഹൃദയങ്ങൾക്ക്, ഫാ. ജിബു ജെ ജാജിന്റെ നേതൃത്വത്തിൽ ഫാ. സനോജിൻറെ സഹകരണത്തോടെ അണിയിച്ചൊരുക്കിയ ഈ പ്രാർത്ഥനാജ്ഞലി ആശ്വാസവും പ്രത്യാശയും നല്‍കുമെന്നാണ് പ്രതീക്ഷ. കൊറോണാക്കാലത്ത് ഒരുമയോടും വിശ്വാസത്തോടുകൂടിയും പ്രാർത്ഥിക്കാനുതകുന്ന ഒരു ക്രിസ്തീയഭക്തിഗാനം സമ്മാനിക്കുക എന്ന പൊതു ആഗ്രഹത്തിൻറെയും കൂട്ടായ പരിശ്രമത്തിൻറെയും സാക്ഷാത്കാരം കൂടിയാണിത്.
Image: /content_image/India/India-2020-05-05-10:06:11.jpg
Keywords: .കൊറോണ

13123
Category: 11
Sub Category:
Heading: ഇടവക ജനത്തിന്റെ അവശ്യ വസ്തുക്കള്‍ക്കു വേണ്ടി ബേക്കറി ജീവനക്കാരനായി യുവവൈദികന്‍
Content: സാന്‍ ജോസ് ( കോസ്റ്റ റിക്ക): ഇടവക ജനത്തിന് വേണ്ട അവശ്യ സാധനങ്ങള്‍ക്ക് വേണ്ടി ബേക്കറി ജീവനക്കാരനാകുന്ന യുവ വൈദികന്‍ മാധ്യമ ശ്രദ്ധ നേടുന്നു. മധ്യ അമേരിക്കൻ രാജ്യമായ കോസ്റ്റ റിക്കയില്‍ നിന്നുള്ള ഫാ. ഗീസൺ ജെറാർഡോയാണ് ലോക് ഡൗൺ കാലത്ത് സാമ്പത്തിക പരാധീനതമൂലം ക്ലേശിക്കുന്ന കുടുംബങ്ങള്‍ക്കു കൈത്താങ്ങായി മാറുന്നത്. കൊറോണയും ലോക് ഡൗണും മൂലം സാമ്പത്തികമായി തകർന്ന ഇടവകാംഗങ്ങളെ സഹായിക്കാൻ തനിക്ക് എന്തുചെയ്യാനാകും എന്ന ചിന്തയാണ് ഇദ്ദേഹത്തെ ബേക്കറി ജോലിയിലേക്ക് നയിച്ചത്. തന്റെ കുട്ടിക്കാലത്തു സാമ്പത്തിക പരാധീനതമൂലം ക്ലേശിച്ച തന്റെ കുടുംബത്തിന് കൈത്താങ്ങാകാൻ അഞ്ചു വർഷത്തോളം ബേക്കറി ജോലി നോക്കിയ വ്യക്തിയാണ് ഇദ്ദേഹം. 15-ാം വയസിലാണ് അയൽവാസിയുടെ ബേക്കറിയിൽ ജോലിക്കെത്തിയത്. പിന്നീട്, പൗരോഹിത്യവിളി തിരിച്ചറിഞ്ഞ് 21-ാം വയസിൽ സെമിനാരിയിൽ ചേർന്നപ്പോഴും ബേക്കറി നിര്‍മ്മാണത്തിലുള്ള കഴിവ് അദ്ദേഹം വിട്ടുകളഞ്ഞില്ല. ഇന്ന്‍ ഈ ലോക്ക് ഡൌണ്‍ കാലയളവില്‍ വിവിധ ബ്രഡുകള്‍ തയാറാക്കുന്ന അദ്ദേഹം കടകളിൽ വിൽപ്പനയ്ക്ക് നല്‍കി അതില്‍ നിന്നു ലഭിക്കുന്ന തുകകൊണ്ട് അറുപതില്‍ പരം കുടുംബങ്ങൾക്ക് ആവശ്യസാധനങ്ങൾ ലഭ്യമാക്കുകയാണ്. ലിമയിലെ വിശുദ്ധ റോസിന്റെ നാമധേയത്തിൽ നോർത്ത് കോസ്റ്റ റിക്കയിൽ സ്ഥിതി ചെയ്യുന്ന ദേവാലയത്തിന്റെ വികാരിയാണ് അദ്ദേഹം. എല്ലാ ദിവസവും രാവിലെ മുതല്‍ വൈകീട്ട് വരെ ബ്രഡ് നിര്‍മ്മാണം നടത്തുമെന്നും സായാഹ്നത്തില്‍ വില്‍പ്പനയ്ക്കിറങ്ങുകയാണ് പതിവെന്നും ശേഷം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് ദൈവത്തിന് നന്ദി പറയുമെന്നും അദ്ദേഹം പറയുന്നു. ജീവിതത്തില്‍ ഉണ്ടായ കയ്‌പ്പേറിയ അനുഭവങ്ങളാണ് മറ്റുള്ളവർക്കുവേണ്ടി വിവിധ കാര്യങ്ങൾ ചെയ്യാൻ തന്നെ പ്രചോദിപ്പിക്കുന്നതെന്നും അദ്ദേഹം സ്മരിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/C0Reqqx3ZpD5ujfjTvK3CG}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-05-10:56:44.jpg
Keywords: വൈദിക

13124
Category: 11
Sub Category:
Heading: പ്രതിരോധ പ്രവർത്തങ്ങളുമായി പാലാ രൂപത യുവജനങ്ങൾ: മാസ്കുകൾ നിർമിച്ചു വിതരണം ചെയ്തു
Content: പാലാ: പാലാ രൂപതയുടെ എസ്എംവൈഎം -കെസിവൈഎം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രൂപതയിലെ വിവിധ യൂണിറ്റുകളുടെ സഹകരണത്തോടെ നിർമ്മിച്ച മാസ്കുകൾ, രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പാലാ വ്യാപാരി വ്യവസായി ഏകോപനസമിതി നേതൃത്വത്തിന് കൈമാറി. പാലാ നഗരത്തിലെ പോലീസ് സേന, ശുചീകരണ പ്രവർത്തകർ, വ്യാപാരികൾ, സ്ഥാപനങ്ങളിലെ സ്റ്റാഫുകൾ എന്നിങ്ങനെ എല്ലാ പൊതുജനസേവകർക്കും ഇവ വിതരണം ചെയ്യും. സോഷ്യൽ മീഡിയായിലൂടെയും ലീഫ് ലെറ്റുകളിലൂടെയുമുള്ള ബോധവൽക്കരണം നടത്തിയ യുവജനങ്ങൾ പിന്നീട് മാസ്ക് നിർമാണവും പൂർത്തിയാക്കുകയായിരിന്നു. കമ്മ്യൂണിറ്റിക്ക് കിച്ചണുകൾക്കും പാവപ്പെട്ടവർക്കും സഹായം നൽകുവാനും, ഹാൻഡ് വാഷ്- സാനിടൈസർ എന്നിവയുടെ നിർമ്മാണത്തിനുമായി ഏഴ് ലക്ഷം രൂപയാണ് ചിലവഴിച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തങ്ങളിൽ യുവാക്കൾ തുടക്കംമുതലേ ചെയ്യുന്ന കാര്യങ്ങൾ ഉപകാരപ്രദവും മാതൃകാപരവുമാണെന്ന് ബിഷപ്പ് അഭിപ്രായപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും വ്യാപാരികളുടെയും അകമഴിഞ്ഞ പൊതുജന സേവനങ്ങളെയും കാരുണ്യപ്രവർത്തനങ്ങളെയും പിതാവ് ചടങ്ങിൽ അനുസ്മരിച്ചു.രൂപതയുടെ കീഴിലെ വിവിധ സഹായ പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചത് ഒരുകോടി പത്തു ലക്ഷത്തോളം രൂപയാണ്. കെ വി വി ഇ എസ് പ്രസിഡന്റും മുൻ എം പിയുമായ ശ്രീ. വക്കച്ചൻ മറ്റത്തിൽ, പാലാ രൂപതയുടെയും യുവജനങ്ങളുടെയും നിസ്വാർത്ഥമായ സേവനങ്ങളെ അനുമോദിച്ചു. പാലാ രൂപത വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ, എസ്എംവൈഎം - കെസിവൈഎം രൂപത ഡയറക്ടർ ഫാ. സിറിൽ തയ്യിൽ, പ്രസിഡന്റ് ശ്രീ. ബിബിൻ ചാമക്കാലായിൽ, ജനറൽ സെക്രട്ടറി ശ്രീ. മിജോയിൻ വലിയകാപ്പിൽ വൈസ് പ്രസിഡന്റ് കുമാരി അമലു മുണ്ടനാട്ട്, ഡെപ്യൂട്ടി പ്രസിഡന്റ് ഡിന്റോ ചെമ്പുളായിൽ, സെക്രട്ടറി റോബിൻ താന്നിമലയിൽ,യൂത്ത് വിംഗ് ഭാരവാഹികളായ ജിസ്മോൻ കുറ്റിയാങ്കൽ, ജോൺ ദർശന, എബിസൺ ജോസ്, വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റ് സെക്രട്ടറി വി സി ജോസഫ്, ട്രഷറർ ജോസ് ചെറുവള്ളിൽ, പി ആർഓ ബൈജു കൊല്ലംപറമ്പിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Image: /content_image/India/India-2020-05-06-12:30:56.jpg
Keywords: പാലാ, മാസ്ക

13125
Category: 19
Sub Category:
Heading: പ്രവാചക ശബ്ദത്തിനെതിരെ പുറത്താക്കല്‍ ഭീഷണി മുഴക്കുന്നവര്‍ വായിച്ചറിയാൻ
Content: വിശ്വാസികൾ ഇന്ന് വളരെ ഭീതിയിലൂടെയാണ് കടന്നുപോകുന്നത്; ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന മലയാളികളായ വിശ്വാസി സമൂഹത്തിലെ വലിയൊരു വിഭാഗം കോവിഡ്-19 എന്ന മഹാമാരി മൂലം ഭീതിയുടെ നിഴലിലാണ്. ദേവാലയങ്ങൾ അടഞ്ഞുകിടക്കുന്ന ഈ സാഹചര്യത്തിൽ അവർ ഞായറാഴ്ചകളിൽ അല്പം ആശ്വാസം തേടി വിശുദ്ധ കുർബാനക്കായി ആശ്രയിക്കുന്നത് സോഷ്യൽ മീഡിയയെയാണ്. അങ്ങനെ കഴിഞ്ഞ ഞായറാഴ്ച വിശുദ്ധ കുർബാനക്കായി കേരളത്തിലെ ക്രൈസ്തവ നേതൃത്വത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ തുറന്നപ്പോൾ കണ്ടത് വിഗ്രഹാരാധകരുടെ മന്ത്രങ്ങളായിരുന്നു. ഇതു തെറ്റാണെന്ന് ചൂണ്ടിക്കാണിച്ച പ്രവാചക ശബ്ദത്തിനെതിരെ പുറത്താക്കൽ ഭീഷണിയുമായി ഇന്നലെ ഒരു വൈദികൻ രംഗത്തെത്തിയിരുന്നു. പ്രവാചക ശബ്ദത്തിലെ ലേഖനത്തിനുള്ള മറുപടി എന്ന പേരിൽ ആരംഭിക്കുന്ന ഇദ്ദേഹത്തിന്റെ ലേഖനത്തിൽ പ്രവാചക ശബ്ദത്തിലെ ലേഖനത്തിലെ ഒരു വാക്കുപോലും ചൂണ്ടിക്കാണിക്കുകയോ അത് തെറ്റാണെന്നു തെളിയിക്കുവാൻ കഴിയുകയോ ചെയ്യാതെ ഇദ്ദേഹം വിഷമിക്കുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. അതിനുപകരം കേരളത്തിലെ സഭാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നു എന്ന് ഇദ്ദേഹം കുറ്റപ്പെടുത്തുന്ന ചില വ്യക്തികളുടെ ലേഖനങ്ങളും പ്രഭാഷണങ്ങളും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പ്രവാചക ശബ്ദത്തിലെ ലേഖനത്തെ എതിർക്കുന്നത്. ക്രിസ്തു സ്ഥാപിച്ച കത്തോലിക്കാ സഭയെ, വെറും ഒരു സംഘടനായി മാത്രമേ ഇദ്ദേഹം ഇനിയും തിരിച്ചറിഞ്ഞിട്ടുള്ളൂ എന്നത് അദ്ദേഹത്തിന്റെ ലേഖനത്തിൽ നിന്നും വ്യക്തമാണ്. ലേഖനത്തിലുടനീളം ഇദ്ദേഹം "പുറത്താക്കൽ" ഭീഷണി മുഴക്കുന്നുണ്ട്. സഭയിലെ "പുറത്താക്കലിന്റെ" വക്താവായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രത്യക്ഷപ്പെടുന്ന ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ ആയുധം സഭാപ്രബോധങ്ങളുടെ ലിങ്കുകളാണ്. ഏതെങ്കിലും ഒരു പ്രത്യേക ആശയത്തെക്കുറിച്ച് ഗൂഗിള്‍ ചെയ്‌താൽ ഇന്ന് കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളുടെ നൂറുകണക്കിനു ലിങ്കുകൾ ലഭ്യമാണ്. ഇത്തരം ലിങ്കുകൾ കൂട്ടിയിണക്കി ഒരു ലേഖനമെഴുതാൻ കേവലം അക്ഷരാഭ്യാസമേ ആവശ്യമുള്ളൂ. നിരീശ്വരവാദികൾ പോലും ഇത്തരം പ്രവർത്തികൾ ഭംഗിയായി ചെയ്യാറുണ്ട്. ഇത്തരം ലിങ്കുകൾ കാണിച്ചു ക്രിസ്തുവിൽ വിശ്വസിക്കുന്നവരെ ഭീഷണിപ്പെടുത്താം എന്നു കരുതുന്നത് ഇദ്ദേഹത്തിന്റെ വ്യാമോഹമാണ്. മതാന്തര സംവാദത്തിന്റെ ലിങ്കുകൾ തിരയുന്ന ഇദ്ദേഹം എപ്പോഴെങ്കിലും ഒഴിവു സമയങ്ങളിൽ 'യേശു ഏകരക്ഷകൻ' എന്ന് പ്രഘോഷിക്കാനുള്ള വൈദികരുടെ കടമയെക്കുറിച്ച് ഒന്ന് തിരയുന്നതു നന്നായിരിക്കും. യേശുക്രിസ്തു ഈ ലോകത്തിലേക്ക് വന്നത് എല്ലാവരെയും സ്വർഗ്ഗരാജ്യത്തിലേക്ക് "ചേർക്കാനാണ്" എന്ന സത്യം അരമന മന്ദിരങ്ങളിൽ ഇരുന്ന് ലേഖനമെഴുതി എല്ലാവരെയും "പുറത്താക്കാൻ" ശ്രമിക്കുന്ന ഈ വൈദികന് ആരെങ്കിലും ഒന്നു ഉപദേശിച്ചു കൊടുത്തിരുന്നെങ്കിൽ. സഭയുടെ കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും മുഖം മറച്ചുപിടിച്ചുകൊണ്ട് വിശ്വാസികളുടെ ഇടയിൽ സഭാമാതാവിന്റെ മുഖം വികൃതമാക്കുന്നത് ഇതുപോലുള്ള വൈദികരാണ്. ഇന്നലെ സോഷ്യൽ മീഡിയായിൽ ഇദ്ദേഹത്തിന്റെ ലേഖനം പ്രത്യക്ഷപ്പെട്ടതുമുതൽ ഇദ്ദേഹത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. ഇദ്ദേഹത്തിന്റെ സ്വന്തം ഫേസ്ബുക് പേജിൽ ഇദ്ദേഹത്തിനെതിരെ നിരവധി പേർ കമന്റുകളുമായി രംഗത്തെത്തിയിരുന്നു. അതിൽ ഒന്നിനുപോലും മറുപടികൊടുക്കാൻ ഇദ്ദേഹത്തിനായില്ല എന്നു മാത്രമല്ല ഇന്നു ഈ കമന്റുകളെല്ലാം നീക്കം ചെയ്യുകയും ചെയ്തു. ഇദ്ദേഹത്തിന്റെ വാദം ശരിയാണെങ്കിൽ എന്തിനു ഇദ്ദേഹം കമന്റുകളെ ഭയപ്പെടണം? ഇതിൽനിന്നും, ആരുടെ ഭാഗത്താണ് സത്യം എന്ന് വിശ്വാസികൾ തിരിച്ചറിഞ്ഞിരിക്കുന്നു. കത്തോലിക്കാ സഭ ലോകം മുഴുവൻ വ്യാപിച്ചത് വിശ്വാസത്തിനു വേണ്ടി ജീവൻ വെടിഞ്ഞ രക്തസാക്ഷികളുടെ വിശ്വാസതീഷ്ണത മൂലമാണെന്ന സത്യം ഇദ്ദേഹം ഒരിക്കലും മറന്നുപോകരുത്. എല്ലാ മതവിശ്വാസങ്ങളും ഒന്നുപോലെയാണെന്ന് ഏറ്റുപറയാനും, അന്യദൈവ കീർത്തനങ്ങൾ ആലപിക്കാനും തയ്യാറായിരുന്നെങ്കിൽ ഇവരിൽ പലർക്കും ജീവൻ വെടിയേണ്ടി വരില്ലായിരുന്നു. ഈ രക്തസാക്ഷികളുടെ ചുടുനിണത്തിൽ പണിയപ്പെട്ടതാണ് ഓരോ അരമന മന്ദിരങ്ങളും എന്ന്, അവിടെയിരുന്നു പുറത്താക്കൽ ഭീഷണി മുഴക്കുന്ന ഈ വൈദികൻ ഓർക്കുന്നത് നന്നായിരിക്കും. യേശു ഏകരക്ഷകൻ എന്ന സത്യം കലർപ്പില്ലാതെ പ്രഘോഷിക്കാനാണ് പ്രവാചക ശബ്ദം എന്ന ഓൺലൈൻ മാധ്യമം വിളിക്കപ്പെട്ടിരിക്കുന്നത്. സ്വന്തം നേട്ടങ്ങൾക്കു വേണ്ടി ചില വൈദികർ പോലും മറക്കാൻ ശ്രമിക്കുന്ന ഈ സത്യം പ്രഘോഷിക്കുന്നതിന്റെ പേരിൽ കൊഴിഞ്ഞുപോകുന്ന വായനക്കാരെ ഓർത്തു പ്രവാചക ശബ്ദം ആകുലപ്പെടാറില്ല. എല്ലാവരും കൊഴിഞ്ഞുപോയി അവസാനത്തെ വായനക്കാരനും ഇല്ലാതാകുന്നതുവരെ "ആകാശത്തിനു കീഴെ മനുഷ്യരുടെ ഇടയില്‍ നമുക്കു രക്ഷയ്ക്കു വേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല" (അപ്പ 4:12) എന്ന സത്യം സഭയോട് ചേർന്നുനിന്നുകൊണ്ട് പ്രവാചക ശബ്ദം ഈ ലോകത്തോട് പ്രഘോഷിക്കുക തന്നെ ചെയ്യും. ഇതിനെതിരെ പുറത്താക്കല്‍ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നവരുടെ ലേഖനങ്ങളെ തികഞ്ഞ അവഗണനയോടുകൂടി തന്നെ തള്ളിക്കളയുന്നു. അതേസമയം, ക്രിസ്തു സ്ഥാപിച്ച കത്തോലിക്ക സഭയോടുള്ള വിധേയത്വവും, സഭയിലെ വിശ്വാസപ്രമാണത്തിലെ എല്ലാ സത്യങ്ങളും പ്രവാചകശബ്ദം ഏറ്റുപറയുകയും ചെയ്യുന്നു.
Image: /content_image/Editor'sPick/Editor'sPick-2020-05-05-14:00:57.jpg
Keywords: ഏകരക്ഷകന്‍, യേശു

13126
Category: 1
Sub Category:
Heading: മലയോര മണ്ണിന്റെ വന്ദ്യ പിതാവിന് വിട: തേങ്ങല്‍ അടക്കാനാകാതെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
Content: വാഴത്തോപ്പ്: മലയോര മണ്ണിന്റെ വന്ദ്യ പിതാവ് ഇടുക്കി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിനു കണ്ണീരോടെ വിട. വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രൽ പള്ളിയിൽ നടന്ന സംസ്കാര ശുശ്രൂഷകളില്‍ കോവിഡ് പ്രോട്ടോകോള്‍ പശ്ചാത്തലത്തില്‍ ചുരുക്കം ആളുകള്‍ മാത്രമാണ് സംബന്ധിച്ചത്. മൃതസംസ്കാര ശുശ്രൂഷയ്ക്കിടെ സീറോ മലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സങ്കടമടക്കാനാവാതെ വിതുമ്പി. വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയില്‍ നടന്ന ചടങ്ങുകള്‍ക്കിടെ പള്ളിയ്ക്കകത്തു തയ്യാറാക്കിയിരുന്ന കബറിടം വെഞ്ചരിച്ചതിനുശേഷമുള്ള പ്രാര്‍ത്ഥന പുരോഗമിക്കുന്നതിനിടെയാണ് പിതാവ് ശബ്ദം ഇടറി വിതുമ്പി കരഞ്ഞത്. ‘അഭിവന്ദ്യ പിതാവേ, ഇതുവരെ ഞങ്ങള്‍ അങ്ങയെ അനുഗമിച്ചു. ഇനി ദൈവത്തിന്റെ മാലാഖമാര്‍ അങ്ങയെ അനുഗമിച്ചുകൊള്ളും’ എന്ന പ്രാര്‍ത്ഥന തുടരവേ, ‘അങ്ങയുടെ അദ്ധ്വാനങ്ങള്‍ക്കും ക്ലേശങ്ങള്‍ക്കും അങ്ങ് സമര്‍പ്പിച്ചിട്ടുള്ള പരിശുദ്ധ കുര്‍ബാനകള്‍ക്കും ദൈവം പ്രതിഫലം നല്‍കട്ടെ’ എന്നു ചൊല്ലിയ സമയത്താണ് പിതാവ് കണ്ണീരടക്കാനാവാതെ വിതുമ്പിയത്. ഏതാനും നിമിഷങ്ങള്‍ക്കുശേഷം വിങ്ങിയ ഹൃദയവുമായി ദുഃഖമൊതുക്കി അദ്ദേഹം ആശീര്‍വാദം നല്‍കുകയായിരുന്നു. നേരത്തെ സംസ്കാരശുശ്രൂഷകൾ 2.30ന് വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രൽ പള്ളിയിൽ ആരംഭിച്ചു. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോര്‍ജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിച്ചു. മാർ ജോര്‍ജ് മഠത്തിക്കണ്ടത്തിൽ, മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ മാത്യു അറയ്ക്കൽ, മാർ ജോൺ നെല്ലിക്കുന്നേൽ എന്നിവർ സഹകാർമ്മികരായി. ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ ബാച്ചുകാരൻ തന്നെയായ മാർ മാത്യു അറയ്ക്കൽ അനുശോചന സന്ദേശം നൽകി. ലൈവ് സ്ടീമിങ്ങിലൂടെ പതിനായിരങ്ങളാണ് അന്തിമശുശ്രൂഷകൾക്ക് സാക്ഷ്യം വഹിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DeHnCzOFjm67sfzPigO0Tn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-05-05-16:26:08.jpg
Keywords: ആലഞ്ചേ

13127
Category: 18
Sub Category:
Heading: ഡോ. ശ്യാമള്‍ ബോസ് പശ്ചിമ ബംഗാളിലെ ബറൂയിപുര്‍ രൂപതാധ്യക്ഷന്‍
Content: കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബറൂയിപുര്‍ രൂപതയുടെ അധ്യക്ഷനായി ബിഷപ്പ് ഡോ. ശ്യാമള്‍ ബോസ് നിയമിതനായി. ഇദ്ദേഹം രൂപതയുടെ കോ അഡ്ജൂത്തോര്‍ സഹായമെത്രാനായിരുന്നു. ബിഷപ് സാല്‍വദോര്‍ ലോബോ 75 വയസായതിനെ തുടര്‍ന്നു വിരമിച്ചതിനെ തുടര്‍ന്നയാണു ബിഷപ്പ് ഡോ. ബോസിനു പുതിയ ചുമതല. അസന്‍സോള്‍ ബിഷപ്പ് സിപ്രിയന്‍ മോറിസും 75 വയസ് തികഞ്ഞതിനെത്തുടര്‍ന്നു വിരമിച്ചു. അസന്‍സോളില്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി ബിഷപ്പ് എമരിറ്റസ് ഡോ. സാല്‍വദോര്‍ ലോബോയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ബറൂയിപുരിലെ ഗോസാബ സ്വദേശിയായ ബിഷപ്പ് ഡോ. ബോസിന് 59 വയസുണ്ട്. കഴിഞ്ഞ വര്‍ഷം മേയിലാണു ബിഷപ്പായി നിയമിക്കപ്പെട്ടത്. കര്‍ണാടകത്തിലെ മൈസുരുവില്‍ ജനിച്ച ബിഷപ് ഡോ. മോറിസ് നേരത്തേ കല്‍ക്കട്ടാ അതിരൂപതയുടെ സഹായമെത്രാനായിരുന്നു. അസന്‍ബാള്‍ രൂപതയുടെ പ്രഥമ മെത്രാനാണ്.
Image: /content_image/India/India-2020-05-06-02:28:54.jpg
Keywords: നിയമന

13128
Category: 18
Sub Category:
Heading: പാരിഷ് മൊബൈല്‍ ആപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: എസ്എംസിഐഎം
Content: കൊച്ചി: സീറോ മലബാര്‍ ഇന്റര്‍നെറ്റ് മിഷന്റെ (എസ്എംസിഐഎം) നേതൃത്വത്തില്‍ ഏതാനും വര്‍ഷങ്ങളായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന പാരിഷ് മൊബൈല്‍ ആപ്പുമായി ബന്ധപ്പെട്ടു സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് എസ്എംസിഐഎം അധികൃതര്‍ അറിയിച്ചു. സഭയുടെ ഇന്റര്‍നെറ്റ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായും കാര്യക്ഷമമായും തികഞ്ഞ ഉത്തരവാദിതത്തോടെയുമാണു മുന്നോട്ടുപോകുന്നതെന്നും അധികൃതര്‍ പറഞ്ഞു. സീറോ മലബാര്‍ സഭയിലെ മെത്രാന്മാരുടെയും സമര്‍പ്പിത സമൂഹ സുപ്പീരിയര്‍മാരുടെയും മറ്റു ചില വ്യക്തികളുടെയും ഇ മെയില്‍ വിലാസത്തിലേക്ക് ബെഞ്ചമിന്‍ പാലാക്കാരന്‍ എന്ന പേരിലാണ് മൊബൈല്‍ ആപ്പിനെതിരേ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇടവകകള്‍ക്കു വേണ്ടി സീറോ മലബാര്‍ ഇന്റര്നെറ്റ് മിഷന്‍ തയാറാക്കിയ മൊബൈല്‍ ആപ്പിലെ വ്യക്തിവിവരങ്ങള്‍ ഒരു അമേരിക്കന്‍ കമ്പനിക്ക് വിറ്റ് കോടികള്‍ സമ്പാദിക്കുന്നുവെന്നാണ് ഇതിലെ പ്രധാന ആരോപണം. സ്പിങ്ക്ളര്‍ വിവാദം മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ അതുമായി ബന്ധപ്പെടുത്തിയാല്‍ ആളുകള്‍ പെട്ടെന്നു ശ്രദ്ധിക്കുമെന്നതു വ്യാജസന്ദേശത്തിനു പ്രേരണയായിട്ടുണ്ടാകാമെന്നു കരുതുന്നു. ഏതാനും വര്‍ഷങ്ങളായി ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍, ഐഒഎസ്, ആപ്‌്ദറ്റോര്‍ തുടങ്ങിയവയുടെ സ്വകാര്യതാ നിയമങ്ങള്‍ക്കു വിധേയമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഈ ഉദ്യമത്തെപ്പറ്റി ഇപ്പോള്‍ ദുഷ്പ്രചരണം നടത്തുന്നതിലെ യുക്തി മനസിലാക്കാനാവുന്നില്ല. സീറോ മലബാര്‍ ഇന്റര്നെറ്റ് മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍, സഭയുമായി ബന്ധപ്പെട്ട മൊബൈല്‍ ആപ്ലിക്കേഷനുകളും വെബ്സൈറ്റുകളും വികസിപ്പിച്ചെടുക്കുന്നതിലെ കച്ചവടസാധ്യതകള്‍ നഷ്ടപ്പെട്ടവരും, അമിതസര്‍വീസ് ചാര്‍ജ് ഈടാക്കുന്ന ചില മാട്രിമണി സര്‍വീസുകള്‍ക്ക് സീറോ മലബാര്‍ മാട്രിമണി സര്‍വീസ് ഭീഷണിയാണെന്നു കരുതുന്നവരും വ്യാജപ്രചാരണത്തിനു പിന്നിലുണ്ടാകാനുള്ള സാധ്യതയുണ്ട്. സീറോ മലബാര്‍ ഇന്റര്നെറ്റ് മിഷന്‍ ഒരുക്കിയിരിക്കുന്ന മൊബൈല്‍ ആപ് നെറ്റ് വര്‍ക്കില്‍ ഓരോ വ്യക്തിക്കും അവരുടെ എല്ലാ വ്യക്തിവിവരങ്ങളും അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മാത്രം കൊടുക്കാനും ഏതുസമയത്തും അവരവരുടെ മൊബൈല്‍ വഴി സ്വന്തം വിവരങ്ങള്‍ എഡിറ്റ് ചെയ്യാനും സൗകര്യം ഒരുക്കിയിട്ടുള്ളതാണെന്നും സീറോ മലബാര്‍ ഇന്റര്നെറ്റ് മിഷന്‍ നേതൃത്വം വ്യക്തമാക്കി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DeHnCzOFjm67sfzPigO0Tn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-05-06-02:48:40.jpg
Keywords: ഇന്‍റര്‍നെ, സീറോ

13129
Category: 1
Sub Category:
Heading: സ്ലോവാക്യയില്‍ ദേവാലയങ്ങള്‍ ഇന്ന് തുറക്കും: പ്രായമായവർക്ക് പ്രത്യേക ശ്രദ്ധ നൽകുമെന്ന് ദേശീയ മെത്രാന്‍ സമിതി
Content: ബ്രാറ്റിസ്ലാവ: മദ്ധ്യ യൂറോപ്യൻ രാജ്യമായ സ്ലോവാക്യായില്‍ ദേവാലയങ്ങളില്‍ പൊതുജന പങ്കാളിത്തത്തോടെയുള്ള ശുശ്രൂഷകള്‍ ഇന്ന് പുനരാരംഭിക്കും. പ്രായമായ വിശ്വാസികളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ചുള്ള നിർദ്ദേശങ്ങൾ ദേശീയ മെത്രാൻ സമിതി പ്രത്യേകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ പ്രായമായവരെ പ്രധാനമായും ബാധിച്ചുവെന്ന കാര്യം മറക്കരുതെന്നും ഇക്കാരണത്താലാണ് വൈദികരോട് 65 വയസ്സിനു മുകളിലുള്ളവർക്ക് പ്രത്യേക ശ്രദ്ധ നൽകാൻ ആവശ്യപ്പെടുന്നതെന്നും സമിതി വ്യക്തമാക്കി. സാധാരണയായി രണ്ട് ദിവ്യബലി നടക്കുന്ന വലിയ ഇടവകകളിൽ ഒരാൾ അവരെ പ്രത്യേകമായി സ്വീകരിക്കണമെന്നും മെത്രാന്മാർ ആവശ്യപ്പെട്ടു. ഇടവകകളിൽ നിയമങ്ങൾ എല്ലാവരും പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ഒരു വൈദികനുണ്ടായിരിക്കണം. പള്ളിയിൽ പ്രവേശിക്കുന്നതിനുമുമ്പ്, വിശ്വാസികൾക്ക് പെരുമാറ്റ നിയമങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകപ്പെടും. സുരക്ഷാ അകലം പാലിക്കുന്നതിന് സ്ഥലങ്ങൾ അടയാളപ്പെടുത്താനും, പരിസരത്തിൽ നിരന്തരമായ വായുസഞ്ചാരവും അവയുടെ ശുചിത്വവും ഉറപ്പാക്കണമെന്നും രാജ്യ്യത്തെ വൈദികരോട് മെത്രാന്മാർ ആവശ്യപ്പെട്ടു. ദിവ്യകാരുണ്യം കൈയിൽ മാത്രമേ നൽകപ്പെടുകയുള്ളു. ബെഞ്ചുകളിൽ പുസ്തകങ്ങളോ.ജപമാലകളോ ഉണ്ടാകരുതെന്നും നിർദ്ദേശങ്ങളിൽ പറയുന്നു. 1421 കോവിഡ് കേസുകള്‍ രേഖപ്പെടുത്തിയിരിക്കുന്ന സ്ലോവാക്യായില്‍ പകുതിയിലധികം പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DeHnCzOFjm67sfzPigO0Tn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-06-03:44:38.jpg
Keywords: യൂറോപ്പ

13130
Category: 1
Sub Category:
Heading: ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ ജീവന്‍ സംരക്ഷിക്കണമെന്നു പെറുവിലെ മെത്രാന്മാർ
Content: ലിമ: ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ ഭീഷണികളിൽ നിന്നും അപകടങ്ങളിൽ നിന്നും ജീവന്‍ സംരക്ഷിക്കണമെന്നു പെറുവിലെ മെത്രാന്മാരുടെ ആഹ്വാനം. കോവിഡ് -19 ഇരകളാകുന്നവരുടെ എണ്ണത്തില്‍ വർദ്ധനവ് ഉണ്ടായിരിക്കുന്ന പശ്ചാത്തലത്തിൽ പെറു മെത്രാൻ സമിതി മെയ് നാലാം തീയതി പുറത്തിറക്കിയ പ്രസ്താവനയിലാണ് ജീവ സംരക്ഷണത്തിന് ആഹ്വാനമുള്ളത്. വ്യക്തിയുടെയും സമൂഹത്തിന്റെയും നന്മയ്ക്കായി ദൈവം നൽകിയ ജീവനെ ഗർഭധാരണ നിമിഷം മുതൽ സ്വാഭാവിക മരണം വരെ സംരക്ഷിക്കണമെന്ന് പ്രസ്താവനയില്‍ പ്രത്യേകം പറയുന്നു. എല്ലാവരേയും ബാധിച്ചിരിക്കുന്ന കോവിഡ് 19 മഹാമാരിയിൽ നിന്നും സംരക്ഷിക്കപ്പെടാൻ രാജ്യത്തെ അധികാരികളും, ആരോഗ്യ പ്രവർത്തകരും നിർദേശിക്കുന്ന നടപടികളെ മാനിക്കണം. ഇന്നത്തെ അടിയന്തിരാവസ്ഥ പ്രതികൂലമാണെങ്കിലും നമ്മുടെ ജീവിതത്തെയും, മറ്റുള്ളവരുടെ ജീവനെയും രക്ഷിക്കുവാൻ സഹായിക്കുവാന്‍ നമ്മുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുകയും, ഒരുമിച്ച് ജീവിക്കുന്നതിനുള്ള ഒരു പുതിയ മാർഗ്ഗം തേടുകയും വേണം. പ്രായമായവർ, രോഗികൾ, ദരിദ്രർ, പാർശ്വവത്കരിക്കപ്പെട്ടവർ, കുടിയേറ്റക്കാർ, തെരുവുകളിൽ താമസിക്കുന്നവർ, സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് മുന്നിൽ വരാത്തവർ എന്നിവരെ ശ്രദ്ധിക്കേണ്ടതുണ്ട്. ജോലി നഷ്‌ടപ്പെട്ടവരോടും, ദിവസ ജോലിക്കാരോടും, ജയിലിലെ തിരക്ക് കാരണം സ്വയം പ്രതിരോധിക്കാൻ കഴിയാത്ത തടവുകാരെയും പ്രസ്താവനയില്‍ സ്മരിക്കുന്നുണ്ട്. രൂപത, ഇടവക കാരിത്താസ്, സന്ന്യാസസഭകൾ, സന്നദ്ധപ്രവർത്തകർ, പിന്തുണ ഉറപ്പാക്കുന്ന ഭരണകൂടത്തിനും സമിതി നന്ദി അറിയിച്ചു. വലിയ പ്രയാസത്തിന്റെയും വേദനയുടെയും കഷ്ടപ്പാടുകളുടെയും ഈ നിമിഷത്തിൽ 'നാം തനിച്ചല്ല- കാരണം "ഉയിർത്തെഴുന്നേറ്റ ക്രിസ്തുവും അവന്‍റെ സഭയും നമ്മോടൊപ്പമുണ്ട്' എന്ന പ്രത്യാശയുടെ വാക്കുകളുമായാണ് മെത്രാൻ സമിതിയുടെ പ്രസ്താവന അവസാനിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DeHnCzOFjm67sfzPigO0Tn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-06-06:16:10.jpg
Keywords: ജീവന്‍, ദൈവ

13131
Category: 13
Sub Category:
Heading: കുമ്പസാരം കേൾക്കുന്നതും വിശുദ്ധ കുർബാന നൽകുന്നതും വൈദികരുടെ അവകാശം: കർദ്ദിനാൾ റോബർട്ട് സാറ
Content: റോം: കുമ്പസാരം കേൾക്കുന്നതിൽ നിന്നും വിശുദ്ധ കുർബാന നൽകുന്നതിൽ നിന്നും വൈദികരെ ആർക്കും പിന്തിരിപ്പിക്കാൻ സാധിക്കില്ലെന്നും ദിവ്യകാരുണ്യം നല്‍കുന്നതില്‍ അനാദരവ് പാടില്ലെന്നും ആരാധനയ്ക്കും കൂദാശകൾക്കുമായുള്ള തിരുസംഘത്തിന്റെ തലവൻ കർദ്ദിനാൾ റോബർട്ട് സാറ. വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും, വിശുദ്ധ കുർബാന നൽകണമെന്നും, കുമ്പസാരിപ്പിക്കണമെന്നും വൈദികരോട് ആവശ്യപ്പെടാൻ വിശ്വാസികൾക്ക് അവകാശമുണ്ടെന്നും ഡെയിലി കോമ്പസ് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കര്‍ദ്ദിനാള്‍ വിശദീകരിച്ചു. കൊറോണ വൈറസ് പടരാതിരിക്കാൻ മുൻകരുതല്‍ എന്നോണം, വൈദികർ ആശീർവദിച്ച വിശുദ്ധ കുർബാന, ബാഗിലാക്കി വിശ്വാസികൾക്ക് ഭവനങ്ങളിൽ കൊണ്ടുപോയി സ്വീകരിക്കാമെന്ന നിർദ്ദേശം ഇറ്റലിയിലും, ജർമനിയിലും ഉയർന്നുവന്നിട്ടുണ്ട്. ഇത്തരം നീക്കങ്ങളെ കർദ്ദിനാൾ സാറ ശക്തമായ ഭാഷയിൽ അപലപിച്ചു. "അവിടുന്ന് ബഹുമാനം അർഹിക്കുന്നുണ്ട്. ദൈവത്തെ ഒരു ബാഗിനുള്ളിലാക്കാൻ സാധിക്കില്ല. വിശ്വാസികൾക്ക് വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ സാധിക്കില്ല എന്നത് ഖേദകരമായ കാര്യമാണെങ്കിലും എപ്രകാരം വിശുദ്ധ കുർബാന സ്വീകരിക്കണമെന്ന കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യാൻ സാധിക്കില്ല. കർത്താവ് ഒരു വ്യക്തിയാണ്, നാം സ്നേഹിക്കുന്ന വ്യക്തികളെ നാം ഒരിക്കലും ബാഗിനുള്ളിലാക്കുകയില്ല. നിർഭാഗ്യവശാൽ വിശ്വാസ വിരുദ്ധമായ പല കാര്യങ്ങളും ജർമ്മനിയിൽ സംഭവിക്കുന്നുണ്ട്. എന്നാൽ മറ്റുള്ളവർ അത് അനുകരിക്കണമെന്നില്ല". വിശുദ്ധ കുർബാന ദൈവത്തിൽ നിന്ന് ലഭിക്കുന്ന ഒരു സമ്മാനമാണ്. അതിനാൽ തന്നെ ആദരവോടെ അത് സ്വീകരിക്കണം. ചന്ത സ്ഥലത്തല്ല നമ്മൾ നിൽക്കുന്നതെന്ന തോന്നൽ ഉണ്ടായിരിക്കണമെന്നും കർദ്ദിനാൾ റോബർട്ട് സാറ കൂട്ടിച്ചേർത്തു. കൈകളിലും, നാവിലും വിശുദ്ധ കുർബാന സ്വീകരിക്കാൻ വിശ്വാസികൾക്ക് അവകാശമുണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്താണ് വിശുദ്ധ കുർബാനയിൽ നമ്മൾ ആചരിക്കുന്നതെന്നും, വിശുദ്ധ കുർബാന എന്താണെന്നും മനസ്സിലാക്കുകയാണെങ്കിൽ എപ്രകാരമായിരിക്കണം വിശുദ്ധ കുർബാന ജനങ്ങൾക്ക് നല്കുക എന്നതിനെപ്പറ്റി യാതൊരുവിധ സംശയവും ഉണ്ടാകില്ല. വിശ്വാസികൾക്കു വേണ്ടി ഓൺലൈൻ വിശുദ്ധ കുർബാന അർപ്പിക്കുമ്പോൾ ക്യാമറയിൽ ആയിരിക്കരുത് വൈദികരുടെ ശ്രദ്ധയെന്നും സഭയുടെ ജീവന്റെ ഹൃദയം വിശുദ്ധ കുർബാനയായതിനാലാണ് സാത്താൻ അതിനെ ആക്രമിക്കുന്നതെന്നും കർദ്ദിനാൾ റോബർട്ട് സാറ കൂട്ടിച്ചേർത്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/C0Reqqx3ZpD5ujfjTvK3CG}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-06-07:31:48.jpg
Keywords: സാറ, റോബര്‍ട്ട് സാറ