Contents

Displaying 12831-12840 of 25148 results.
Content: 13162
Category: 1
Sub Category:
Heading: ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് ചേന്നോത്ത് അപകടനില തരണം ചെയ്തു
Content: ടോക്കിയോ: മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ടോക്കിയോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജപ്പാനിലെ വത്തിക്കാന്‍ നുണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് ചേന്നോത്ത് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ശസ്ത്രക്രിയയ്ക്കു വിധേയനായ അദ്ദേഹം ഇപ്പോള്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലാണ്. കഴിഞ്ഞ ദിവസം ദിവ്യബലിയര്‍പ്പണത്തിനു തയാറെടുക്കുമ്പോഴാണ് മസ്തിഷ്‌കാഘാതമുണ്ടായത്. നിരവധി രാജ്യങ്ങളില്‍ വത്തിക്കാന്റെ നയതന്ത്ര പ്രതിനിധിയായി സേവനം അനുഷ്ഠിച്ച മാര്‍ ജോസഫ് ചേന്നോത്ത് 2011-ലാണ് വത്തിക്കാന്റെ ജപ്പാന്‍ അംബാസിഡറായി സ്ഥാനമേല്‍ക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JTLWkZIokY94COMYEcTDFi}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-05-10-04:30:38.jpg
Keywords: ജപ്പാ, നാഗ
Content: 13163
Category: 10
Sub Category:
Heading: കർത്താവിന്‍റെ സാന്ത്വനം സാമീപ്യമാണ്, പ്രത്യാശയിലേക്ക് വാതിൽ തുറന്നുതരുന്നതാണ്: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: കർത്താവിന്റെ സാന്ത്വനം സാമീപ്യമാണെന്നും പ്രത്യാശയിലേക്ക് വാതിൽ തുറന്നുതരുന്നതാണെന്നും ഫ്രാന്‍സിസ് പാപ്പ. ഇക്കഴിഞ്ഞ വെള്ളിയാഴ്ച #HomilySantaMarta എന്ന ഹാഷ്ടാഗോടുകൂടി ട്വിറ്ററിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. “കർത്താവ് നമ്മെ സമാശ്വസിപ്പിക്കുന്നത് എപ്രകാരമാണ്? നമ്മുടെ ചാരത്തായിരിക്കുകയും കുറച്ചുമാത്രം സംസാരിക്കുകയും ചെയ്തുകൊണ്ടാണ്. സത്യത്താൽ അവിടുന്ന് സാന്ത്വനിപ്പിക്കുന്നു. അവിടന്ന് ഔപചാരികമായി സംസാരിക്കുകയും കബളിപ്പിക്കുകയുമില്ല. പ്രത്യാശയാല്‍ സമാശ്വസിപ്പിക്കുന്നു. 'നിങ്ങളുടെ ഹൃദയം അസ്വസ്ഥമാക്കരുത്'. കർത്താവിൻറെ സാന്ത്വനം സാമീപ്യമാണ്, സത്യമാണ് പ്രത്യാശയിലേക്ക് നമുക്ക് വാതിൽ തുറന്നുതരുന്നതാണ്.” പാപ്പ ട്വീറ്റ് ചെയ്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IkBl4qCi2s8LRANLvH7vF6}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-10-06:13:05.jpg
Keywords: പാപ്പ
Content: 13164
Category: 18
Sub Category:
Heading: മദ്യവിതരണത്തിനുള്ള നിയന്ത്രണം തുടരണമെന്നു കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍
Content: കൊച്ചി: കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മദ്യശാലകള്‍ തുറക്കുന്നതിനും മദ്യവിതരണത്തിനുമുള്ള നിയന്ത്രണം തുടരണമെന്നു കെസിബിസി കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ലോക്ക്ഡൗണ്‍ കാലത്തുപോലും മദ്യവിപണനം നടത്താന്‍ വിഫലശ്രമങ്ങള്‍ നടത്തിയിരുന്നു. മദ്യവിപണനത്തിലൂടെയുള്ള വരുമാനം നാടിനും സമൂഹത്തിനും കുടുംബങ്ങള്‍ക്കും ആദായകരമാണെന്നുള്ള സര്‍ക്കാരിന്റെ വാദം തെറ്റെന്നു ലോക്ക്ഡൗണ്‍ തെളിയിച്ചു. ഇതിനോടകം വില്പന തുടങ്ങിയ പല സംസ്ഥാനങ്ങളും അതു പിന്‍വലിച്ചു. ജീവനും സ്വത്തും സംരക്ഷിക്കാനും സമാധാനം നിലനിര്‍ത്തുന്നതിനും കരിഞ്ചന്തകള്‍ക്കു കടിഞ്ഞാണിടുന്നതിനും ലോക്ക്ഡൗണ്‍ സഹായകയമായതായും കമ്മീഷന്‍ ചെയര്‍മാന്‍ യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. കെസിബിസി കേരളത്തിലെ വിവിധ മദ്യവിരുദ്ധ പ്രസ്ഥാനങ്ങള്‍, സംഘടനകള്‍, മതനേതാക്കന്‍മാര്‍, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക നേതാക്കന്‍മാര്‍ എന്നിവരുമായി ചേര്‍ന്നു കേരളത്തിലെ മദ്യനയം സംബന്ധിച്ച് ഓണ്‍ലൈന്‍ കോണ്‍ഫറന്‍സ് നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ നാളെ എല്ലാ പള്ളികളിലും കുടുംബങ്ങളിലും സ്ഥാപനങ്ങളിലും മദ്യവിപനത്തിനെതിരേ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്താന്‍ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ ചട്ടങ്ങള്‍ പാലിച്ചുള്ള പ്രതിഷേധ പരിപാടികളും നടത്തണം. മദ്യശാലകള്‍ തുറക്കരുതെന്ന് ആവശ്യപ്പെട്ടു സഭാതലത്തിലും അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും നേതൃത്വത്തിലും സര്‍ക്കാരിനു നിവേദനങ്ങള്‍ സമര്‍പ്പിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.
Image: /content_image/India/India-2020-05-11-04:26:56.jpg
Keywords: കെ‌സി‌ബി‌സി
Content: 13165
Category: 1
Sub Category:
Heading: റോമില്‍ ഭൂചലനം: റിക്ടര്‍ സ്കെയിലില്‍ രേഖപ്പെടുത്തിയത് 3.7 തീവ്രത
Content: റോം: കോവിഡിന്റെ ഭീതി മാറും മുന്‍പേ ഇന്നു പുലർച്ചെ റോമില്‍ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്. നാശനഷ്ടങ്ങളോ പരിക്കുകളോ സംബന്ധിച്ച് വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ഇറ്റാലിയൻ ജിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നല്‍കുന്ന വിവരമനുസരിച്ച് റിക്ടര്‍ സ്കെയിലില്‍ 3.2നും 3.7 നും ഇടയിലുള്ള തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. </p> <blockquote class="twitter-tweet"><p lang="it" dir="ltr">[STIMA <a href="https://twitter.com/hashtag/PROVVISORIA?src=hash&amp;ref_src=twsrc%5Etfw">#PROVVISORIA</a>] <a href="https://twitter.com/hashtag/terremoto?src=hash&amp;ref_src=twsrc%5Etfw">#terremoto</a> Mag tra 3.2 e 3.7 ore 05:03 IT del 11-05-2020, prov/zona Roma <a href="https://twitter.com/hashtag/INGV_24397691?src=hash&amp;ref_src=twsrc%5Etfw">#INGV_24397691</a> <a href="https://t.co/QSEAqeg269">https://t.co/QSEAqeg269</a></p>&mdash; INGVterremoti (@INGVterremoti) <a href="https://twitter.com/INGVterremoti/status/1259681114920230912?ref_src=twsrc%5Etfw">May 11, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> റോം പ്രവിശ്യയിലെ വടക്കു കിഴക്കായുള്ള ചെറു പട്ടണമായ ഫോണ്ടെ ന്യൂവയാണ് പ്രഭവകേന്ദ്രമായി വിലയിരുത്തപ്പെടുന്നത്. കോവിഡിന്റെ ഞെരുക്കങ്ങളില്‍ നിന്ന് പതിയെ മോചിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഇറ്റലിയില്‍ പെട്ടെന്ന് ഉണ്ടായ ഭൂചലനം ദുഃഖമുളവാക്കുകയാണ്.2016-ൽ മധ്യ ഇറ്റലിയില്‍ നടന്ന ഭൂകമ്പത്തില്‍ മുന്നൂറോളം പേര്‍ മരണപ്പെടുകയും നാലായിരത്തിഅഞ്ഞൂറിലധികം ഭവനങ്ങള്‍ തകരുകയും ചെയ്തിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JTLWkZIokY94COMYEcTDFi}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-05-11-04:48:20.jpg
Keywords: റോം, ഇറ്റ
Content: 13166
Category: 18
Sub Category:
Heading: ദിവ്യ പി. ജോണിന്റെ മരണം: തിരുവല്ല അതിരൂപതയുടെ പത്രക്കുറിപ്പ്
Content: തിരുവല്ല അതിരൂപതയിൽ പ്രവർത്തിക്കുന്ന പാലിയേക്കര ബസേലിയൻ കോൺവെന്റിലെ സന്യാസ അർഥിനി ദിവ്യ പി. ജോണിന്റെ ആകസ്മിക നിര്യാണത്തിൽ തിരുവല്ല അതിരൂപത നടുക്കവും ദുഖവും രേഖപ്പെടുത്തുന്നു. മെയ് 7 ന് ഉച്ചയോടെ കോൺവെന്റിലെ കിണറ്റിൽ വീണതായി കാണപ്പെട്ട ദിവ്യയെ കോൺവെന്റ്‌ അധികൃതർ അറിയിച്ചതനുസരിച്ചു ഫയർ ഫോഴ്സും പോലീസും സ്ഥലത്തെത്തി കരയ്ക്കു എത്തിക്കുകയും ഫയർഫോഴ്‌സിന്റെ ആംബുലൻസിൽ പുഷ്പഗിരി മെഡിക്കൽ കോളേജിൽ എത്തിക്കുകയും ചെയ്തെങ്കിലും പരിശോധനയിൽ മരിച്ചതായി കണ്ടെത്തി. തുടർന്ന് ദിവ്യയുടെ മൃത ദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോലീസ്‌ സെർജെന്റ് മേൽനോട്ടത്തിൽ പോസ്റ്റ്‌ മോർടെം നടത്തുകയും മെയ് 9 ന് ചുങ്കപ്പാറ സെന്റ് ജോർജ് ഇടവകയിൽ അഭിവന്ദ്യ ആർച്ചു ബിഷപ് തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ ക്ളോസ് ഡൌൺ മാനദണ്ഡങ്ങൾ പാലിച്ചു സംസ്കരിക്കുകയും ചെയ്തു. ദിവ്യയുടെ മാതാപിതാക്കളോടും സഹോദരങ്ങളോടും കുടുംബാംഗങ്ങളോടും അതിരൂപതയുടെ അനുശോചനവും പ്രാർത്ഥനയും അറിയിക്കുന്നു. ദിവ്യയുടെ മരണത്തെ സംബന്ധിച്ച് നടക്കുന്ന പോലീസ് അന്വേഷണം ഏറ്റം കാര്യക്ഷമമായി നടക്കുന്നതിനാവശ്യമായ എല്ലാ സഹകരണവും പിന്തുണയും നൽകിക്കൊണ്ടിരിക്കുന്നു. ബഹു. സിസ്റ്റേഴ്സ്ന് ഈ പ്രതിസന്ധി ഘട്ടത്തിൽ പ്രത്യേകം പ്രാർത്ഥനാ സഹായവും പിന്തുണയും അറിയിക്കുന്നു. നമ്മുടെ കോൺവെന്റുകളിൽ പഠിക്കുകയും സമർപ്പിത ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുകയും ചെയ്യുന്ന എല്ലാ അംഗങ്ങളും സഭയുടെ വിലപ്പെട്ട മക്കളാണ്. സമൂഹത്തിനുവേണ്ടിയുള്ള സഭയുടെ ശുശ്രൂഷകളിൽ മുഖ്യപങ്കും അവരിലൂടെയാണ് നിർവഹിക്കപ്പെടുന്നത്‌. അവരുടെ സുരക്ഷിതത്വവും സുസ്ഥിതിയും ഉറപ്പുവരുത്തുന്നതിന് സാധ്യമായ എല്ലാ മുൻകരുതലുകളും എടുക്കാൻ ബന്ധപ്പെട്ട എല്ലാവരും എപ്പോഴും പ്രതിജ്ഞാബദ്ധരാണ്. ദിവ്യയുടെ മരണത്തിൽ കഥകൾ മെനഞ്ഞു സഭയേയും സന്യാസത്തേയും, മരിച്ചുപോയ സന്യാസാർഥിനിയെയും കുടുംബത്തേയും അപകീർത്തിപ്പെടുത്താനും അന്വേഷണത്തെ വഴിതിരിച്ചു വിടാനും ശ്രമിക്കുന്നവർ അതിൽനിന്ന് പിന്മാറണമെന്നും, സത്യസന്ധമായ അന്വേഷണം നടത്താൻ പോലീസിനെ അനുവദിക്കണമെന്നും സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JTLWkZIokY94COMYEcTDFi}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-05-11-06:50:07.jpg
Keywords: മരണ
Content: 13167
Category: 1
Sub Category:
Heading: യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ പൊതു ദിവ്യബലിയർപ്പണം പുനരാരംഭിക്കുവാന്‍ ഒരുങ്ങുന്നു
Content: ലണ്ടന്‍: യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിയന്ത്രണങ്ങളോടുകൂടി പൊതു ദിവ്യബലിയർപ്പണം പുനരാരംഭിക്കുവാന്‍ ഒരുങ്ങുന്നു. വിശുദ്ധ കുർബാനയിൽ ഒരേസമയത്ത് പങ്കെടുക്കാൻ സാധിക്കുന്ന ആളുകളുടെ എണ്ണത്തിൽ പലസ്ഥലങ്ങളിലും കടുത്ത നിയന്ത്രണങ്ങളുണ്ട്. ദേവാലയത്തിൽ പ്രവേശിക്കും മുമ്പ് വിശ്വാസികൾ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കണം, കുർബാനയ്ക്കിടയിൽ സമാധാനം പരസ്പരം ആശംസിക്കാൻ പാടില്ല, കൈകളിൽ മാത്രമേ വിശുദ്ധ കുർബാന സ്വീകരിക്കാൻ പാടുള്ളൂ എന്ന് തുടങ്ങിയ നിരവധി നിർദ്ദേശങ്ങളോടെയാണ് ദേവാലയങ്ങള്‍ തുറക്കാന്‍ ഒരുങ്ങുന്നത്. ആറ് ആഴ്ച നീണ്ടുനിന്ന കടുത്ത നിയന്ത്രണങ്ങൾക്ക് ശേഷം ഫ്രഞ്ച് സർക്കാർ ഇന്ന് (മെയ് പതിനൊന്നാം തീയതി) മുതൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ദേവാലയങ്ങളിൽ ദിവ്യബലിയർപ്പണം ആരംഭിക്കാൻ ജൂൺ രണ്ടാം തീയതി വരെ കാത്തിരിക്കേണ്ടിവരും. മെയ് 31ാം തീയതിയിലെ പന്തക്കുസ്ത തിരുനാൾ മുതൽ നിയന്ത്രണങ്ങളിൽ ഇളവ് കൊണ്ടുവരണമെന്ന് മെത്രാന്മാർ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ അതിന് തയ്യാറായിട്ടില്ല. അതേസമയം വ്യക്തിപരമായ പ്രാർത്ഥനയ്ക്കായി ദേവാലയങ്ങളിലേക്ക് പ്രവേശിക്കാമെന്ന് സഭാ അധികൃതർ വിശ്വാസികളോട് വ്യക്തമാക്കിയിട്ടുണ്ട്. സ്വിറ്റ്സർലൻഡിൽ ജൂൺ എട്ടാം തീയതി പൊതു ദിവ്യബലിയർപ്പണം പുനരാരംഭിക്കുന്നതിനു മുമ്പ് പാലിക്കേണ്ട നിർദ്ദേശങ്ങൾ എന്തെല്ലാമാണെന്ന് രാജ്യത്തെ മെത്രാൻ സമിതി വിശ്വാസികളെ അറിയിച്ചു. ആദ്യകുർബാന സ്വീകരണം, വിവാഹം, മാമോദിസ തുടങ്ങിയ ചടങ്ങുകൾ സാമൂഹ്യ അകലം പാലിച്ചു വേണം നടത്താനെന്ന് കര്‍ശന നിര്‍ദേശമുണ്ട്. വിശുദ്ധ കുർബാനയ്ക്കുശേഷം ആളുകൾ സ്പർശിച്ച വസ്തുക്കളെല്ലാം അണുവിമുക്തമാക്കണം. എന്തെങ്കിലുമൊരു രോഗാവസ്ഥയിലുള്ളവർ വീട്ടിൽ തന്നെ ഇരിക്കുന്നതായിരിക്കും അഭികാമ്യമെന്ന് മെത്രാന്മാർ വ്യക്തമാക്കി. ജർമനിയിൽ ഏപ്രിൽ 20നു ദിവ്യബലി അർപ്പണം ആരംഭിക്കാൻ നേരത്തെ തീരുമാനമെടുത്തിരുന്നെങ്കിലും, ഏതാനും ചില രൂപതകൾ മെയ് പത്താം തീയതിയിലേക്ക് മാറ്റിവെക്കുകയായിരിന്നു. മെത്രാൻമാരുടെ നിർദേശങ്ങളെ അടിസ്ഥാനമാക്കി എല്ലാ രൂപതകളും വിവിധ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അതേസമയം ബ്രിട്ടനിൽ പൊതു ദിവ്യബലിയർപ്പണമെന്നു പുനരാരംഭിക്കും എന്നതിനെപ്പറ്റി തീരുമാനമായിട്ടില്ല. സാവകാശം വിശുദ്ധ കുർബാന പുനരാരംഭിക്കാൻ കഴിഞ്ഞെക്കുമെന്ന പ്രതീക്ഷയാണ് ബ്രിട്ടനിലെ മെത്രാന്മാർ പങ്കുവെച്ചിരിക്കുന്നത്. ഇറ്റലിയിൽ മെയ് പതിനെട്ടാം തീയതി പൊതു ദിവ്യബലിയർപ്പണം പുനരാരംഭിക്കും. വിശ്വാസികൾ മാസ്ക് ധരിക്കണം, സാമൂഹ്യ അകലം പാലിക്കണം, പനിയുടെ ലക്ഷണമുള്ളവരും, കൊറോണ വൈറസ് രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരും ദേവാലയത്തിൽ എത്താൻ പാടില്ല തുടങ്ങിയ നിർദേശങ്ങളാണ് ഇറ്റലിയിലെ മെത്രാൻ സമിതി മുന്നോട്ട് വെച്ചിരിക്കുന്നത്. വായു സഞ്ചാരമുള്ള സ്ഥലത്തായിരിക്കണം കുമ്പസാരമടക്കമുള്ള നടത്തേണ്ടത് എന്ന നിർദ്ദേശവും മെത്രാൻ സമിതി പുറപ്പെടുവിച്ചിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JTLWkZIokY94COMYEcTDFi}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-11-08:24:37.jpg
Keywords: യൂറോപ്പി
Content: 13168
Category: 10
Sub Category:
Heading: 'ഇതല്ലേ ദൈവീക ഇടപെടല്‍?': ഹൃദയമാറ്റ ശസ്ത്രക്രിയക്ക് ശേഷം ഡോ. ജോസ് പെരിയപ്പുറത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
Content: കൊച്ചി: അന്യൂറിസം ബാധിച്ച് മസ്തിഷ്‌ക മരണമടഞ്ഞ ലാലി ടീച്ചറുടെ ഹൃദയം കോതമംഗലം സ്വദേശി ലീനയില്‍ തുടിച്ചുതുടങ്ങിയ വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ സംവിധാനമായ മൃതസഞ്ജീവനിയിലൂടെ, മരിച്ച ലാലിടീച്ചറുടെ കുടുംബം ദാനം ചെയ്ത ഹൃദയം മൂന്നു മണിക്കൂര്‍ 52 മിനിറ്റിനുള്ളില്‍ ലീനയുടെ ശരീരത്തില്‍ തുന്നിച്ചേര്‍ക്കാനായി. ലിസി ആശുപത്രിയില്‍ നടന്ന അതിസങ്കീര്‍ണ്ണമായ ഈ ദൌത്യത്തിന് ചുക്കാന്‍ പിടിച്ചത് പ്രശസ്ത ഹൃദയമാറ്റ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറമായിരിന്നു. ലാലി ടീച്ചറുടെ ഹൃദയം ലീനയുടെ ശരീരത്തില്‍ സ്പന്ദിക്കുവാന്‍ ആരംഭിച്ചപ്പോള്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന് പറയാനുള്ളത് ഒന്നു മാത്രം, "ഇതല്ലേ ദൈവിക ഇടപെടല്‍". ഇന്നലെ രാത്രി പത്തു മണിയോടെ ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പിലാണ് വിജയത്തിനു പിന്നില്‍ ദൈവിക ഇടപെടലാണെന്നാണ് ഡോക്ടര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. ദീപികയുടെ പത്ര കട്ടിംഗ് സഹിതം അദ്ദേഹം പങ്കുവെച്ച കുറിപ്പില്‍ തന്റെ ഹൃദയമാറ്റ ജീവിതത്തില്‍ എല്ലായ്‌പ്പോഴും ഒരു ദൈവിക ഇടപെടല്‍ അനുഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം സ്മരിച്ചിട്ടുണ്ട്. പോസ്റ്റ് ഇങ്ങനെ, " എന്റെ ഹൃദയമാറ്റ ജീവിതത്തില്‍, ഞാന്‍ എല്ലായ്‌പ്പോഴും ഒരു ദൈവീക ഇടപെടല്‍ അനുഭവിച്ചിട്ടുണ്ട്. സ്വീകര്‍ത്താവിന് തികച്ചും അപരിചിതമായ ഒരു കുടുംബം, ഏറ്റവും അപ്രതീക്ഷിതമായി മരിച്ച അവരുടെ ഏറ്റവും സ്‌നേഹവാനായ വ്യക്തിയുടെ അവയവങ്ങള്‍ ദാനം ചെയ്യുക. ലോകത്തിന്റെ മറ്റൊരു കോണില്‍ ഒരു രോഗി അവയവം സ്വീകരിക്കുന്നു. അവരുടെ രക്തഗ്രൂപ്പ് പൊരുത്തപ്പെടുന്നു, ശരീരഭാരം പൊരുത്തപ്പെടുന്നു, അവരുടെ എച്ച്എല്‍എ പൊരുത്തപ്പെടുന്നു. ഒരു കൂട്ടം മെഡിക്കല്‍ സംഘം നടപ്പിലാക്കുന്നു, സെക്കന്‍ഡുകളുടെ വിലയേറിയ സമയം പിന്തുടര്‍ന്ന്, ഹൃദയം എടുത്തത് മുതല്‍ ശരീരത്തില്‍ തുന്നിച്ചേര്‍ക്കുന്നതുവരെ നാലു മണിക്കൂര്‍ കവിയാതെ. പലപ്പോഴും റോഡിലൂടെയോ ആകാശത്തുകൂടെയോ അപകടകരമായ രീതിയില്‍ യാത്രചെയ്യുന്നു... (കഴിഞ്ഞ തവണ 2015ല്‍ ഞങ്ങള്‍ നേവല്‍ ഡോര്‍ണിയറില്‍ യാത്ര ചെയ്യുമ്പോള്‍ അവര്‍ ഞങ്ങളുടെ ഭാര്യമാരുടെ പേരും ഫോണ്‍ നമ്പറുകളും ചോദിച്ചിരുന്നു, ഏതെങ്കിലും സാഹചര്യത്തില്‍.! </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpermalink.php%3Fstory_fbid%3D1631601276994185%26id%3D100004329841989&width=500" width="500" height="584" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe> <p> മറ്റ് ഔദ്യോഗിക പ്രതിബദ്ധതകള്‍ റദ്ദാക്കുന്നു, ഒപ്പം വീട്ടിലെ പ്രിയപ്പെട്ടവര്‍ക്ക് നല്കിയ വാഗ്ദാനങ്ങളും. ഭരണകൂടവും പോലീസ് സേനയും സമയം ലാഭിക്കാന്‍ ഹരിത ഇടനാഴികള്‍ ഒരുക്കുമ്പോള്‍. പിറ്റേന്ന്, ഹൃദയസ്വീകര്‍ത്താവ് പുതുതായി പാട്ടത്തിനെടുത്ത ജീവിതത്തിലേക്ക് ഉണരുന്നു. പ്രിയ സുഹൃത്തുക്കളെ, നിങ്ങള്‍ ഇത് എങ്ങനെ നിര്‍വചിക്കും ഇത് ഒരു ദൈവിക ഇടപെടലല്ലേ, അല്ലയോ? ദാതാക്കളുടെ കുടുംബത്തിന്റെ പരോപകാര പ്രവര്‍ത്തനത്തിനും അത് നടപ്പിലാക്കുന്നതിനുള്ള ദൈവിക ഇടപെടലിനും മുന്നില്‍ ഞാന്‍ തല കുനിക്കുന്നു". സംസ്ഥാനത്തെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കും ആദ്യമായി ഹൃദയവും ശ്വാസകോശവും ഒരുമിച്ച് ഒരു വ്യക്തിക്കു മാറ്റി വച്ച ശസ്ത്രക്രിയക്കും നേതൃത്വം നൽകിയ ഡോക്ടറാണ് ഡോ. പെരിയപ്പുറം. ദൈവീക അസ്ഥിത്വത്തെ നിഷേധിച്ച് ശാസ്ത്രം എല്ലാറ്റിനും അപ്പുറത്താണെന്ന വ്യാഖ്യാനത്തോടെ നിരീശ്വരവാദികള്‍ പ്രചരണം നടത്തുമ്പോള്‍ ലോകം ആദരവോടെ കാണുന്ന ഡോ. പെരിയപ്പുറത്തിന്റെ ദൈവ വിശ്വാസത്തില്‍ ആഴപ്പെട്ടുള്ള വാക്കുകള്‍ അനേകര്‍ക്ക് പ്രചോദനമേകുമെന്നാണ് മിക്കവരുടെയും പ്രതീക്ഷ. റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് എഡിൻബറോ, റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് ഗ്ലാസ്ഗോ, റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് ലണ്ടൻ എന്നിവയിലെ അംഗമായ ഡോ. പെരിയപ്പുറം അന്താരാഷ്ട്ര തലത്തില്‍ തന്നെ അറിയപ്പെടുന്ന പ്രമുഖ ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധനാണ്. 2011 ൽ ഭാരത സർക്കാർ അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JTLWkZIokY94COMYEcTDFi}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-11-09:49:09.jpg
Keywords: ഡോക്ട, ശാസ്ത്ര
Content: 13169
Category: 24
Sub Category:
Heading: ദിവ്യയുടെ മരണത്തെ ആഘോഷമാക്കുമ്പോള്‍ ചിലത് പറയാതെ വയ്യ
Content: തിരുവല്ലയിൽ സന്യാസാർത്ഥിനി ആയിരുന്ന ദിവ്യ മരിച്ചതിൽ വലിയ ദുഃഖമുണ്ട്. സത്യത്തിൽ ആ സംഭവം അറിഞ്ഞ ശേഷം അതിനെക്കുറിച്ച് എന്തെങ്കിലും എഴുതാനൊ പറയാനോ ഉള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല. ഒരു മരണം ആഘോഷിക്കാനുള്ള മാനസികാവസ്ഥ എനിക്കില്ല എന്ന് പറയുന്നതാവും ശരി. അതുകൊണ്ടാണു ഇക്കാര്യത്തിൽ എന്തെങ്കിലും എഴുതാൻ കഴിയാതിരുന്നത്. എന്നാൽ ദിവ്യ മരിച്ചത് ആഘോഷമാക്കുന്ന ചിലരെ കാണുമ്പോൾ, അവർ എഴുതുന്ന ചില കാര്യങ്ങളെക്കുറിച്ച് എന്തെങ്കിലും എഴുതാതിരിക്കുക ഉചിതമല്ല എന്ന് കരുതുന്നു. കൂടുതൽ കാര്യങ്ങൽ എഴുതുന്നതിനു മുമ്പേ ഒരു കാര്യം വ്യക്തമാക്കാം. ദിവ്യ മരിച്ചതിൽ എന്തെങ്കിലും ദുരൂഹത ഉണ്ടെങ്കിൽ അത് അന്വേഷണത്തിലൂടെ പുറത്തു കൊണ്ടുവരണം. ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അവർ ശിക്ഷിക്കപ്പെടുകയും വേണം. അതാണു ഇക്കാര്യത്തിൽ എന്റെ നിലപാട്. ഇനി ചില കാര്യങ്ങളിലേക്ക്. ദിവ്യയെക്കുറിച്ച് ഞാൻ ആദ്യമായി ഒരു പോസ്റ്റ് കണ്ടത് ഡോ. ഷിനു ശ്യാമളന്റെ പേജിലാണ്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഒരു പ്രവാസിയെ പരിശോധിച്ചത് അയാൾക്ക് കോവിഡ് ഉണ്ടായിട്ടും അയാളെ ഗവണ്മെന്റ് കേരളം വിടാൻ അനുവദിച്ചു എൻ പറഞ്ഞു പുലിവാലു പിടിച്ച ആളാണു ഡോ. ഷിനു. എന്നാൽ ആ പ്രവാസി ഹോം ക്വാറന്റീൻ കഴിഞ്ഞ ആളായിരുന്നു എന്നും കോവിഡിനെക്കുറിച്ച് സമൂഹത്തിൽ അനാവശ്യമായി ഭീതി പരത്തി എന്നതുകൊണ്ടു ഡോ.ഷിനുവിനെതിരെ കേസ് എടുത്തു എന്നും ആണു പിന്നീട് മാധ്യമങ്ങളിൽ വന്ന വാർത്ത. ആ ഡോക്ടറാണ് ദിവ്യയുടെ മരണത്തെക്കുറിച്ച് പോസ്റ്റ് എഴുതി പിടിപ്പിച്ചത്. ഡോക്ടറാരാണ് എന്നതല്ലല്ലൊ എന്റെ വിഷയം അതുകൊണ്ട് കാര്യത്തിലേക്ക് വരാം. ദിവ്യയുടെ മരണത്തെ സി. അഭയയുടെ മരണവുമായി കൂട്ടിക്കെട്ടിയതിനെക്കുറിച്ചാണു എനിക്ക് പറയാനുള്ളത്. ഡോ. ഷിനു പറയുന്നതനുസരിച്ച് അഭയയുടെ മരണം ആത്മഹത്യ ആണെന്ന് എഴുതി തള്ളിയത് പിന്നീട് കൊലപാതകം ആണെന്ന് തെളിഞ്ഞു. സത്യത്തിൽ അങ്ങനെ തെളിഞ്ഞൊ? കേസിന്റെ വിചാരണ ഇനിയും കഴിഞ്ഞിട്ടില്ലല്ലൊ. ഇനി അഭയയുടേത് ആത്മഹത്യ അല്ലെന്നും അതു കൊലപാതകം ആണെന്നും അതിനെക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടത് ജോമോൻ പുത്തൻപുരക്കൽ അല്ല. അത് അഭയ അംഗമായിരുന്ന സന്യാസസഭയിലെ സിസ്റ്റേർസ് തന്നെയാണ്. സംശയമുണ്ടെങ്കിൽ കേസിന്റെ നാൾ വഴികൾ നിങ്ങൾക്ക് പരിശോധിച്ച് നോക്കാം. ഇതൊക്കെ കൃത്യമായി ജസ്റ്റിസ് ഹേമ, സി. സെഫിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിപകർപ്പിൽ കൊടുത്തിട്ടുണ്ട്. ദിവ്യയുടെ മരണവുമായി ബന്ധപ്പെട്ട് അടുത്ത ആഘോഷം കണ്ടത് മുൻ കന്യാസ്ത്രീ ആയിരുന്ന ലൂസി കളപ്പുരക്കലിന്റെ പ്രൊഫൈലിൽ ആണ്. ഏതാണ്ട് കഴിഞ്ഞ മുപ്പത് വർഷത്തിനുള്ളിൽ നടന്ന സന്യാസിനിമാരുടെ സമാനമായ മരണങ്ങൾ ഒക്കെ വിവരിച്ച ഒരു പോസ്റ്റ്. ഈ മരണങ്ങളിലെല്ലാം കിണർ ആണു പൊതുഘടകമായി അവർ ചൂണ്ടിക്കാണിച്ചത്. ഇതിലെ മരണങ്ങളെക്കുറിച്ചെല്ലാമൊന്നും ഞാൻ കേട്ടിട്ടില്ല. അതുകൊണ്ട് അതിന്റെ ആധികാരികതയെക്കുറിച്ച് പറയാൻ എനിക്ക് കഴിയില്ല. എങ്കിലും ഒന്ന് ചോദിക്കട്ടെ, ഈ നാട്ടിൽ പോലിസും നിയമവ്യവസ്ഥിതിയുമൊന്നും ഇല്ലേ? ഈ മരണങ്ങളെക്കുറിച്ചൊന്നും അവർ അന്വേഷിച്ചിട്ടില്ലേ? അതിൽ എത്ര മരണങ്ങളിൽ ദുരൂഹത ഉണ്ടെന്ന് ഈ അന്വേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്? അതൊ ഇനി ഇക്കാര്യത്തിലൊക്കെ കേരള പോലിസ് പിടിപ്പുകേടാണു എന്നാണോ നിങ്ങൾ പറയുന്നത്? അങ്ങനെയെങ്കിൽ കേരളപ്പോലിസിനെതിരെ സമരം നടത്തണം ലൂസിച്ചേച്ചി.... കേരള പോലിസിനെതിരെ മാത്രമല്ല, പറ്റുമെങ്കിൽ കഴിഞ്ഞ മുപ്പത് വർഷമായി കേരളം ഭരിച്ച ആഭ്യന്തര മന്ത്രിമാർക്കെതിരെയും കൊടുക്കണം കേസ്. ദിവ്യയുടെ മരണവുമായി ബന്ധപ്പെട്ട് ലൂസി നടത്തിയ മറ്റൊരു കമന്റ് സഭ്യതയുടെ എല്ലാ അതിർവരമ്പുകളെയും ഭേദിക്കുന്നതായിരുന്നു. സന്യാസപരിശീലന ഭവനങ്ങളിൽ രാത്രിയിൽ ചിലരെ ഒക്കെ അർത്ഥിനികളുടെ മുറികളിലേക്ക് വിടുമത്രേ!!! അടുത്ത ദിവസം അവരുടെ ഒക്കെ ശവങ്ങൾ അടുത്തുള്ള കിണറ്റിൽ കാണപ്പെടുമെന്നും അവർ പറയുന്നു. അസത്യം മാത്രമല്ല, അശ്ലീലവും തികച്ചും സ്ത്രീ വിരുദ്ധവുമായ പ്രസ്താവന ആണത്. സ്വന്തം ഭാവനക്ക് അനുസരിച്ച് മറ്റുള്ളവർ പെരുമാറുമെന്ന് വിചാരിക്കുന്ന ജഡില മനസിന്റെ റിഫ്ലക്ഷൻ ആയാണു എനിക്ക് ആ കമന്റ് തോന്നിയത്. ദിവ്യയുടെ മരണവുമായി ബന്ധപ്പെട്ടാണു ഈ കമന്റ് പറഞ്ഞതിൽ നിന്നും ദിവ്യയും ഇതുപോലെ ലൈംഗികമായി ഉപയോഗിക്കപ്പെട്ടിരുന്നു എന്ന് വിവക്ഷികുകയാണു അവർ. അതീവ സങ്കടകരമായ ഒരു അവസ്ഥയിൽ മരിച്ച ഒരു കുഞ്ഞ് സഹോദരിയെ, സ്വന്തം അജണ്ട പ്രചരിപ്പിക്കാനായി, ഇതുപോലെ അപമാനിക്കുവാൻ അത്രയും അധപതിച്ച ഒരാൾക്കല്ലാതെ ആർക്കാണു കഴിയുക??? ലൂസിയുടെ ഈ കമന്റ് ഏറ്റുപിടിച്ച കാനഡക്കാരി സുനിത ഷെയർ ചെയ്ത യുക്തിവാദിയായ നിതിൻ വിത്സൺ എന്ന വ്യക്തിയുടെ പോസ്റ്റാണു ഏറ്റവും അവസാനം ഞാൻ ശ്രദ്ധിച്ചത്. തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്നേ എന്ന് ഇടക്കിടക്ക് വിക്റ്റിം കാർഡ് കളിക്കുന്ന വ്യക്തിയാണ് സുനിത. അങ്ങനെ ഒരു സ്ത്രീ എത്ര മോശമായാണ് ദിവ്യയുടെ മരണം ഉപയോഗിക്കുന്നത് എന്ന് നോക്കുക. കിണറ്റിൽ നിന്നും ഉയർത്തിയെടുത്ത ദിവ്യയുടെ ശരീരത്തിൽ ഡ്രസ് സ്ഥാനം തെറ്റി കിടക്കുന്നത് കണ്ട് “ചുരിദാറിന്റെ ബോട്ടം” ഇല്ലായിരുന്നു എന്ന് അങ്ങ് അനുമാനിക്കുവാണ്. സാധാരണ ആറു വർഷമൊക്കെ പിന്നിട്ട അർഥിനികൾ ചുരിദാറല്ല ധരിക്കാറുള്ളതെന്ന കാര്യമെങ്കിലും അറിയാമായിരുന്നെങ്കിൽ ഒന്നു അന്വേഷിച്ചിട്ടേ അപവാദപ്രചരണത്തിനു ഇറങ്ങുകയുള്ളായിരുന്നു. അതോ ഇവരൊക്കെ സാരിക്കടിയിലും പാന്റ് ഇടുന്നവരാണോ? ആ ഡ്രസ് ചുരിദാറാണോ അതോ മറ്റെന്തെങ്കിലും ആണോ എന്ന് അന്വേഷിക്കാനുള്ള മനസ് പോലും അവർ കാണിക്കുന്നില്ല!!! ദിവ്യ ലൈംഗികമായി ഉപയോഗിക്കപ്പെട്ടു എന്ന് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുമാറ് ഇത്തരം പോസ്റ്റുകൾ ചെയ്യുന്നത് എന്തേ ആർക്കും സ്ത്രീവിരുദ്ധമായി തോന്നാത്തത്??? മരിച്ച പെൺകുട്ടിയോടുള്ള ബഹുമാനമൊ സ്നേഹമൊ കൊണ്ടാണെങ്കിൽ, ഇത്തരം പ്രസ്താവനകൾ നടത്തുന്നതിനു മുമ്പ് ആ പെൺകുട്ടി ഏതെങ്കിലും തരത്തിൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നോ എന്ന് അറിയാനുള്ള ക്ഷമ എങ്കിലും കാണിക്കുമായിരുന്നില്ലേ? ഇനി കന്യാസ്ത്രീ മഠങ്ങളിൽ എന്തെങ്കിലും നടന്നാൽ അതിന്റെ ഉത്തരവാദികൾ എല്ലാം പുരോഹിതന്മാർ ആണെന്നുള്ള രീതിയിലാണു ചിലരുടെ കമന്റുകൾ!! സുനിതയുടെ പോസ്റ്റിലും ഈ ചിന്ത കാണാം. “പുരോഹിതന്മാർ പീഡിപ്പിച്ചത്രേ!” മരിച്ച വ്യക്തിയോട് ബഹുമാനമോ സ്നേഹമോ ഉള്ളതുകൊണ്ടല്ല ഇവരൊക്കെ ഈ വാർത്ത പ്രചരിപ്പിക്കുന്നതെന്നും പുരോഹിതന്മാരോടും സഭയോടും സന്യാ‍സത്തോടുമൊക്കെ ഉള്ള വിദ്വേഷം കൊണ്ടാണു എന്നും അറിയാൻ ഇതിലും വലിയ തെളിവിന്റെ ആവശ്യം ഇല്ല. മുകളിൽ പറഞ്ഞ ആളുകളെ കൂടാതെ ഷൈജു ആന്റണിയെ പോലുള്ള കുത്തിത്തിരുപ്പിന്റെ ഉസ്താദുകളുടെ പോസ്റ്റുകളും കമന്റുകളും ശ്രദ്ധയിൽ പെട്ടിരുന്നു. അവയൊന്നും മറുപടി അർഹിക്കുന്നില്ല. അല്ലെങ്കിൽ തന്നെ മുകളിൽ സൂചിപ്പിച്ച വ്യക്തികളുടെ മനസ്ഥിതിയിൽ നിന്നും വ്യത്യസ്ഥമല്ല ഇവരൊന്നും. ഇവർക്കെല്ലാം വേണ്ടത് വ്യക്തമായ മറുപടികളോ മരിച്ച പെൺകുട്ടിക്ക് വേണ്ടിയുള്ള നീതിയോ അല്ല.... സ്വകാര്യ ഇന്ററസ്റ്റുകളാണു അവരെ നയിക്കുന്നത്. ആ ഇന്ററസ്റ്റുകൾക്ക് പിന്നിൽ സഭയുടെ തകർച്ചയും നിരീശ്വരവാദ പ്രസ്ഥാനങ്ങളുടെയും മറ്റു താത്പര്യങ്ങൾ ഉള്ളവരുടെ പിന്തുണയും ഒക്കെയാണ്. അതുകൊണ്ട് എന്തൊക്കെ പറഞ്ഞാലും അവർ ഇതൊന്നും അംഗീകരിക്കാൻ പോകുന്നില്ല. ഒരു കാര്യം പറയാൻ വിട്ടുപോയി. തെളിവിന്റെ ഭാഗമായി ഷൂട്ട് ചെയ്ത വീഡിയൊ ആരാണു പുറത്ത് വിട്ടത്? പോലിസ് എടുത്ത വീഡിയോ ആയിട്ടാണു എനിക്ക് തോന്നിയത്. അങ്ങനെയെങ്കിൽ ആ വീഡിയോ പുറത്തു വിട്ടതിന്റെ പുറകിൽ ഉള്ള പോലിസിന്റെ ഇൻറ്ററസ്റ്റ് എന്താണ്? ഈ പോസ്റ്റിനടിയിൽ വരാൻ പോകുന്ന ചില കമന്റുകൾക്കുള്ള മറുപടി കൂടി മുൻകൂട്ടി പറഞ്ഞു കൊണ്ട് നിർത്താം. ദിവ്യയുടെ മരണം ആത്മഹത്യ ആണൊ കൊലപാതകമാണോ അതോ മറ്റെന്തെങ്കിലും ആണൊ എന്ന് പോലിസ് അന്വേഷിക്കട്ടെ. കുറ്റവാളികൾ ഉണ്ടെങ്കിൽ അവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരട്ടെ. പത്തു വർഷത്തിനു ശേഷവും ദുരൂഹമരണം എന്ന രീതിയിൽ ഈ മരണവും അവതരിപ്പിക്കാനുള്ള ഇട വരാതിരിക്കട്ടെ. അവസാനമായി... മാറുന്ന കാലത്തിനനുസരിച്ച് തീരുമാനങ്ങൾ എടുക്കാൻ സന്യാസസഭകൾക്കും സാധിക്കണം. സ്നേഹവും കരുണയും കരുതലുമൊക്കെ സ്വസമൂഹങ്ങൾക്കു പുറത്തുള്ളവരോട് മാത്രം പോരാ. സ്വസമൂഹങ്ങളിൽ ഉള്ളവരോടും വേണം. എല്ലാ സന്യാസസമൂഹങ്ങൾക്കും ഒരു വീണ്ടു വിചാരത്തിനുള്ള അവസരമായി ഇത് മാറട്ടെ. ഇത് എന്റെ മാത്രം ആഗ്രഹമല്ല എന്ന് എനിക്ക് ഉറപ്പുണ്ട്. ഓരോ ക്രൈസ്തവ വിശ്വാസിയും ഇത് ആഗ്രഹിക്കുന്നുണ്ട്.
Image: /content_image/SocialMedia/SocialMedia-2020-05-11-11:50:06.jpg
Keywords: സിസ്റ്റ, സന്യാസ
Content: 13170
Category: 13
Sub Category:
Heading: തിരിച്ചു പോകാന്‍ കൊതിച്ചു, ഇന്ന് തിരിച്ചറിയുന്നു ഇത് ദൈവത്തിന്റെ പദ്ധതി: കോവിഡ് രോഗികളെ ഏറ്റെടുത്ത് മിഷ്ണറി വൈദികന്‍
Content: ബോചിനിയ: കൊറോണ വൈറസ് മൂലം ദുരിതം നേരിടുന്ന തന്റെ സ്വന്തം രാജ്യത്തെ ജനങ്ങളെ, ശുശ്രൂഷിക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഖസാക്കിസ്ഥാനിൽ മിഷ്ണറിയായി സേവനം ചെയ്തിരുന്ന പോളിഷ് വൈദികനായ ഫാ. പിയോറ്റർ ഡിഡോ റോസ്നിയേക്കി. ഖസാഖിസ്ഥാനിലെ അതിരാവുവിൽ ദീർഘനാളായി ശുശ്രൂഷ ചെയ്തിരുന്ന അദ്ദേഹം തന്റെ വിസ പുതുക്കാനായാണ് പോളണ്ടിൽ എത്തിയത്. എന്നാൽ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പോളിഷ് അധികൃതർ അതിർത്തി അടച്ചതിനാൽ അദ്ദേഹത്തിന് തിരികെ മടങ്ങാൻ സാധിക്കാതെ വരികയായിരിന്നു. അതിരാവുവിലെ ജനങ്ങൾക്ക് തന്നെക്കൊണ്ട് ആവശ്യമുള്ളപ്പോൾ, ഒരുപാട് വൈദികരുള്ള പോളണ്ടിൽ തന്നെ എന്തിനാണ് തടഞ്ഞതെന്ന് ദൈവത്തോട് തന്നെ അദ്ദേഹം ചോദിച്ചു. ഇന്നു ഈ വൈദികന്‍ സമ്മതിക്കുകയാണ്, അത് ദൈവത്തിന്റെ പദ്ധതിയായിരിന്നു. മാതൃരാജ്യത്ത് ദൈവം തന്നെ ഭരമേൽപ്പിക്കുന്ന പ്രത്യേക ദൗത്യം ഫാ. പിയോറ്ററിന് മനസ്സിലാക്കാൻ സാധിച്ചു. നിരവധി കൊറോണ രോഗികളുള്ള സമീപത്തെ ബോചിനിയ എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു മാനസികരോഗ ആശുപത്രിയിലെ റിസപ്ഷനിലേക്ക് സന്നദ്ധപ്രവർത്തകരെ ആവശ്യമുണ്ടെന്ന് കേട്ട്, അവിടേക്ക് പോയ അദ്ദേഹം അവിടെ സേവനം ആരംഭിക്കുകയായിരിന്നു. 14 ജീവനക്കാർക്കും, 16 അന്തേവാസികള്‍ക്കും കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ടതിനാൽ ആരും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയാറാകാതെ വന്ന സമയത്താണ് അദ്ദേഹം ദൗത്യം ഏറ്റെടുത്തത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഫാ. പിയോറ്റർ അടക്കമുള്ളവരാണ് രോഗികള്‍ക്ക് കൈത്താങ്ങാകുന്നത്. രോഗികളെ പരിചയമില്ലാത്തതിനാൽ ആദ്യം കുറച്ചു ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നവെന്ന് ഏപ്രിൽ പതിനൊന്നാം തീയതി മുതൽ ഇവിടെ സേവനം ചെയ്യുന്ന ഫാ. ഡിഡോ പറയുന്നു. ആശുപത്രിയിൽ രോഗം പടരാൻ സാധ്യത വളരെ കൂടുതലായതിനാല്‍ എല്ലാവിധ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചാണ് ഇവര്‍ സേവനം ചെയ്യുന്നത്. ഖസാഖിസ്ഥാനിലെ ജനങ്ങളെ കാണാൻ സാധിക്കാത്തതിന്റെ വിഷമമുണ്ടെന്നും എന്നാൽ ഈ സാഹചര്യത്തിൽ പരസ്പരം പ്രാർത്ഥിക്കുക എന്നതാണ് ഏറ്റവും പ്രാധാന്യമേറിയ കാര്യമൊന്നും ഫാ. പീറ്റർ കൂട്ടിച്ചേർത്തു. ഫാ. പീറ്ററിനെ സഹായിക്കുവാന്‍ എട്ട് ഡൊമിനിക്കൻ സന്യാസിനികളും, രണ്ട് നേഴ്സിങ് വിദ്യാർത്ഥികളും ആശുപത്രിയില്‍ ഉണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JTLWkZIokY94COMYEcTDFi}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-11-12:57:41.jpg
Keywords: മിഷ്ണ, പോളിഷ
Content: 13171
Category: 1
Sub Category:
Heading: രണ്ട് മാസങ്ങള്‍ക്ക് ശേഷം ലെബനോനില്‍ പൊതു വിശുദ്ധ കുര്‍ബാന അര്‍പ്പണം
Content: ബെയ്റൂട്ട്: രണ്ട് മാസങ്ങള്‍ക്ക് ശേഷം ആദ്യമായി ലെബനോനിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ പൊതു വിശുദ്ധ കുര്‍ബാന ആരംഭിച്ചു. കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്ന്‍ മാര്‍ച്ചില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഉപാധികളോടെ പിന്‍വലിച്ചതിനെ തുടര്‍ന്നാണ്‌ വിശ്വാസികള്‍ക്ക് ബലിയില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത്. ഇന്നലെ ബെയ്റൂട്ടിലെ സെന്റ്‌ ജോര്‍ജ്ജ് കത്തീഡ്രലില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ സാമൂഹ്യ അകലം പാലിച്ചുകൊണ്ടാണ് വിശ്വാസികള്‍ പങ്കെടുത്തത്. സാനിറ്റൈസര്‍ ഉപയോഗത്തിന് ശേഷവും ശരീര താപനില അളന്നതിനും ശേഷമാണ് വിശ്വാസികളെ ദേവാലയങ്ങളിലേക്ക് പ്രവേശിപ്പിച്ചത്. നിയന്ത്രണങ്ങള്‍ പിന്‍വലിച്ച സാഹചര്യത്തില്‍, വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്തി സാമൂഹിക അകലം പോലെയുള്ള സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഞായറാഴ്ചകളില്‍ വിശ്വാസികള്‍ക്ക് വിശുദ്ധ കുര്‍ബാനയും വെള്ളിയാഴ്ച നിസ്കാരം പോലെയുള്ള മതപരമായ കര്‍മ്മങ്ങളിലും പങ്കെടുക്കുവാനാണ് ഭരണകൂടം അനുമതി നല്‍കിയിരിക്കുന്നത്. സമീപകാല ചരിത്രത്തില്‍ ഇതാദ്യമായാണ് ലെബനനില്‍ ഈസ്റ്റര്‍ ദിന തിരുകര്‍മ്മങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതു പ്രാര്‍ത്ഥനകള്‍ ആളൊഴിഞ്ഞ ദേവാലയങ്ങളില്‍ നടത്തിയത്. 1975-90 കളിലെ ആഭ്യന്തര യുദ്ധകാലഘട്ടത്തില്‍ പോലും വിശ്വാസികള്‍ക്ക് ആരാധനാലയങ്ങളില്‍ പോകുവാന്‍ തടസ്സമില്ലായിരുന്നു. 40% ക്രൈസ്തവ വിശ്വാസികളുള്ള ലെബനോന്‍ മധ്യപൂര്‍വ്വേഷ്യയില്‍ ഏറ്റവുമധികം ക്രിസ്ത്യന്‍ ജനസംഖ്യയുള്ള രാഷ്ട്രങ്ങളില്‍ ഒന്നാണ്. നിലവില്‍ 809 കൊറോണ കേസുകളാണ് രാജ്യത്തു സ്ഥിരീകരിച്ചിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JTLWkZIokY94COMYEcTDFi}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-11-14:14:12.jpg
Keywords: ലെബന, ലെബനോ