Contents

Displaying 12871-12880 of 25148 results.
Content: 13202
Category: 18
Sub Category:
Heading: വിശ്വാസ അവഹേളനത്തിനെതിരെ നടപടി വേണം: മുഖ്യമന്ത്രിക്കുള്ള സന്യാസിനിയുടെ തുറന്ന കത്ത് ചര്‍ച്ചയാകുന്നു
Content: കല്‍പ്പറ്റ: കൊറോണ കാലത്തും മതവികാരം വ്രണപ്പെടുത്തി സന്യാസത്തെ അവഹേളിച്ചുകൊണ്ട് നടത്തുന്ന പ്രചരണത്തില്‍ നടപടി ആവശ്യപ്പെട്ട് കന്യാസ്ത്രീ മുഖ്യമന്ത്രിയ്ക്കു എഴുതിയ തുറന്ന കത്ത് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. മാനന്തവാടിയിലെ സേക്രഡ് ഹാര്‍ട്ട് കോണ്‍ഗ്രിഗേഷനില്‍ അംഗമായ സിസ്റ്റര്‍ ആന്‍സി പോള്‍ എന്ന സന്യാസിനി ഇന്നത്തെ 'ദീപിക' ദിനപത്രത്തില്‍ എഴുതിയ കത്താണ് സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയാകുന്നത്. തങ്ങളുടെ ആശ്രമങ്ങളെ വേശ്യാലയങ്ങളെന്നു മുദ്ര കുത്തി, പറയാന്‍പോലും അറപ്പുതോന്നുന്ന അശ്ലീലഭാഷയില്‍ തങ്ങളുടെ ജീവിതത്തെ വികലമാക്കി ചിത്രീകരിച്ചു സകല മതവിശ്വാസികളുടെയും മനസില്‍ സന്യാസജീവിതത്തിന്റെ അന്തസും മഹത്വവും വികലമാക്കുന്ന നടപടിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് കത്തിന്റെ ഉള്ളടക്കം. നിരവധി പേര്‍ തങ്ങളുടെ ടൈംലൈനുകളിലും വിവിധ പേജുകളിലും ദീപികയുടെ പത്ര കട്ടിംഗ് ഷെയര്‍ ചെയ്യുന്നുണ്ട്. #{black->none->b->സിസ്റ്റര്‍ ആന്‍സി പോള്‍ എഴുതിയ കത്തിന്റെ പൂര്‍ണ്ണരൂപം ‍}# കൊറോണ വൈറസിനെതിരേ യുദ്ധത്തിലാണ് അങ്ങയുടെ നേതൃത്വത്തില്‍ കേരള ജനത. അഭിമാനാര്‍ഹമായ വിജയമാണ് ഇക്കാര്യത്തില്‍ കേരളം കൈവരിച്ചുകൊണ്ടിരിക്കുന്നത്. രോഗത്തെ തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും മറുനാട്ടില്‍ ഒറ്റപ്പെട്ടുപോയ പ്രവാസികളെ സ്വന്തം മണ്ണിലേക്കു തിരിച്ചുകൊണ്ടുവരാന്‍ വഴിയൊരുക്കിയതും ഈ നാട്ടില്‍ തൊഴിലാളികളായി കടന്നുവന്ന അന്യ സംസ്ഥാനക്കാര്‍ക്കു കരുണയോടെ പരിരക്ഷ നല്കിയതും സര്‍ക്കാരിന്റെ മനുഷ്യസ്‌നേഹത്തിന്റെ തെളിവുകളാണ്. കൊറോണയെക്കാള്‍ ഭീകരവും മാരകവുമായ ഒരു വൈറസ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പടരുന്നത് അങ്ങയുടെ ശ്രദ്ധയില്‍ പെടുത്തുന്നു. തിരുവല്ലയില്‍ ദിവ്യ എന്ന സന്യാസാര്‍ഥിനി കിണറ്റില്‍ വീണു മരിച്ചതിന്റെ പേരില്‍ സമര്‍പ്പിതരായ ഞങ്ങളുടെ ജീവിതനിയോഗത്തെയും സ്വതന്ത്ര മനസോടെ ഞങ്ങള്‍ തെരഞ്ഞെടുക്കുന്ന ജീവിതാന്തസിനെയും എത്ര വികലവും വിരൂപവുമായിട്ടാണു ചിലര്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. ഞങ്ങളുടെ ആശ്രമങ്ങളെ വേശ്യാലയങ്ങളെന്നു മുദ്ര കുത്തി, പറയാന്‍പോലും അറപ്പുതോന്നുന്ന അശ്ലീലഭാഷയില്‍ ഞങ്ങളുടെ ജീവിതത്തെ വികലമാക്കി ചിത്രീകരിച്ചു സകല മതവിശ്വാസികളുടെയും മനസില്‍ സന്യാസജീവിതത്തിന്റെ അന്തസും മഹത്വവും വികലമാക്കുന്ന ഈ മാരക വൈറസിനെ നശിപ്പിക്കാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നതിന് അങ്ങേക്കു പ്രാപ്തിയുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഉണ്ടല്ലോ. കേരള പോലീസ് എത്രയോ കേസുകള്‍ വിദഗ്ധമായി കൈകാര്യം ചെയ്തിരിക്കുന്നു. കോവിഡ് 19 സാമൂഹ്യ അകലംകൊണ്ട് പ്രതിരോധിക്കാം. സമയത്തു ചികിത്സ കിട്ടിയാല്‍ സുഖപ്പെടും. പക്ഷേ, ഞങ്ങളുടെ ജീവിതത്തിന്റെമേല്‍ കരിനിഴല്‍ പടര്‍ത്തുന്ന ഈ വൈറസ് മരണത്തെക്കാള്‍ ഭയാനകമാണ്. സ്ത്രീത്വത്തിനു നേരേയുള്ള വെല്ലുവിളിയും ഒളിഞ്ഞിരുന്നുള്ള ആക്രമണവുമാണ്. മറഞ്ഞിരുന്നു വിഷം ചീറ്റുന്നവരുടെ ഉള്ളിലുള്ള വിഷം നശിപ്പിക്കാന്‍ കഴിയില്ലായിരിക്കാം. പക്ഷേ, വ്യാപനം തടയുന്നതിനു നടപടിയെടുക്കാനുള്ള ഇച്ഛാശക്തി അങ്ങേക്കുണ്ട്. നമ്മുടെ ഭരണ സംവിധാനത്തിനുണ്ട്. ഞങ്ങളുടെ ദേവാലയങ്ങളില്‍ ഇപ്പോള്‍ വിശുദ്ധ ബലികളില്ല. പരസ്യമായ ആരാധനയില്ല. ലോക്ക്ഡൗണിന്റെ കഴിഞ്ഞ അന്‍പതു നാളുകളായി രാവും പകലും ഞങ്ങള്‍ ഇടമുറിയാതെ പ്രാര്‍ഥിക്കുകയാണ് ഈ പരീക്ഷണ നാളുകളില്‍ കേരള ജനതയ്ക്കുവേണ്ടിയും അവരെ നയിക്കുന്നവര്‍ക്കുവേണ്ടിയും. സമര്‍പ്പിതര്‍ ഓരോരുത്തരുടെയും ശരീരം പവിത്രമായ ആലയമാണ്. അതില്‍ ദൈവത്തിനു പ്രതിഷ്ഠിതമായ ഒരു മനസുണ്ട്. അവിഹിത വിഷയങ്ങളില്‍ നിഗൂഢമായ തൃപ്തി കണ്ടെത്തുന്ന മാനസിക രോഗികള്‍ക്കും യുക്തിവാദികള്‍ക്കും ശരീരത്തെ സുഖഭോഗത്തിനുള്ള വസ്തുവായിട്ടേ കാണാന്‍ കഴിയൂ. അവരുടെ അര്‍ഥരഹിതമായ ജല്പനങ്ങള്‍ക്കുമുന്പില്‍ തകരുന്നതല്ല ഞങ്ങള്‍ സ്വീകരിച്ചിരിക്കുന്ന ജീവിത നിയോഗങ്ങള്‍. 2020 മേയ് 12ന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ സമര്‍പ്പിതരെ അങ്ങേയറ്റം താറടിച്ച് എഴുതിയ ലേഖനം അങ്ങ് ഒന്നു പരിശോധിക്കണം. കത്തോലിക്കാ വിശ്വാസത്തെ മാത്രമല്ല, ഞങ്ങളുടെ മാതാപിതാക്കളുടെ നെഞ്ചിലാണ് അവര്‍ ചവിട്ടിയത്. അവരുടെ ലേഖനത്തിന്റെ ശീര്‍ഷകംതന്നെ അത്യന്തം മ്ലേച്ഛമായിരുന്നു. ഇതൊക്കെ കേട്ട് ഹൃദയം തകര്‍ന്നു കരയുന്ന മാതാപിതാക്കള്‍ ഞങ്ങള്‍ക്കുമുണ്ട്. ഒന്നോ രണ്ടോ കുടുംബമല്ല, ലോകത്ത് 40 ലക്ഷത്തോളമുണ്ടു സമര്‍പ്പിതരുടെ കുടുംബങ്ങള്‍. ജീവിക്കാന്‍ വകയില്ലാത്ത കുടുംബത്തില്‍നിന്നു നിര്‍വാഹമില്ലാതെ ഇറങ്ങിയവരുമല്ല. കൊറോണയെക്കാള്‍ ഭീകരമായ രോഗം ഉള്ളില്‍ കൊണ്ടുനടക്കുന്ന ചിലര്‍ എഴുതിയിരിക്കുന്നതുപോലെ കത്തോലിക്കാ പിതാക്കന്മാര്‍ നട തള്ളിയതുമല്ല. ഒരാളുടെ ജീവിതനിയോഗം അയാളുടെ സ്വതന്ത്ര മനസിന്റെ തീരുമാനമാണ്. അതിനുള്ള അവകാശം ഇവിടത്തെ ഏതൊരു പൗരനുമുണ്ട്. മാതൃഭാഷയുടെ മഹനീയതപോലും നശിപ്പിക്കുന്ന അറപ്പും വെറുപ്പും ഉളവാക്കുന്ന അശ്ലീലത്തില്‍ പൊതിഞ്ഞ, ഞങ്ങളുടെ ജീവിതത്തെയും ജീവിതാന്തസിനെയും മതവികാരത്തെയും വിശ്വാസത്തെയും വ്രണപ്പെടുത്തുന്ന, ഇത്തരം വാര്‍ത്തകള്‍ അങ്ങ!യുടെ ശ്രദ്ധയില്‍പെടുത്തുന്നു. ഞങ്ങളുടെ സമര്‍പ്പിത ജീവിതത്തെ കളങ്കിതപ്പെടുത്തുന്ന ഇത്തരക്കാരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരണം. #{black->none->b->സിസ്റ്റര്‍ ആന്‍സി പോള്‍ എസ്എച്ച്, മാനന്തവാടി ‍}# #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BotdZhbQde41C3WnD2MXO7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-05-14-07:29:00.jpg
Keywords: ചര്‍ച്ചയാ, തരംഗ
Content: 13203
Category: 24
Sub Category:
Heading: കൊളംബിയന്‍ ആശുപത്രിയില്‍ ദൈവമാതാവ് പ്രത്യക്ഷപ്പെട്ടു? ചിത്രങ്ങള്‍ വൈറലാകുന്നു
Content: ബൊഗോട്ട: തെക്കേ അമേരിക്കന്‍ രാജ്യമായ കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടയിലെ ആശുപത്രിയില്‍ പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. റെയ്ന സോഫിയ ക്ലിനിക്കില്‍ ദൈവമാതാവിന്റെ പ്രത്യക്ഷീകരണം ഉണ്ടായതായി രാജ്യത്തെ പ്രമുഖ ചാനലായ യൂണിവിഷന്‍ നെറ്റ്വര്‍ക്കാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്. രോഗികളെ സന്ദര്‍ശിക്കുവാന്‍ വന്ന ദൈവമാതാവെന്നാണ് ക്ലിനിക്കിലെ ജീവനക്കാര്‍ പറയുന്നത്. സംഭവം അത്ഭുതകരമായി അനുഭവപ്പെട്ടെന്ന് ആശുപത്രിയില്‍ സേവനം ചെയ്യുന്ന ഡോ. വില്യം പിന്‍സന്‍ പറഞ്ഞു. </p> <iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2FUnivisionApp%2Fvideos%2F184166016065769%2F&show_text=0&width=560" width="560" height="315" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe> <p> ആശുപത്രി വരാന്തയിലും ചാപ്പലിലുമടക്കം അസാധാരണമായ സ്ഥലങ്ങളിൽ രൂപം കണ്ടെന്നും അത് ദൈവമാതാവാണെന്ന് തനിക്ക് ഉറപ്പാണെന്നും രൂപം തറയില്‍ സ്പര്‍ശിച്ചിരിന്നില്ലെന്നും അദ്ദേഹം പറയുന്നു. ദൈവമാതാവ് സ്നേഹമുള്ളവളാണെന്നും അവള്‍ രോഗികളെ സന്ദര്‍ശിക്കുവാന്‍ എത്തിയതാണെന്നും കസിത ഡേ വേര്‍ജെന്‍ ഡയറക്ടര്‍ മരിയ ഫ്രാന്‍സിയ പറഞ്ഞു. അതേസമയം വിഷയത്തില്‍ ബൊഗോട്ട അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് റൂബന്‍ ഗോമെസ് പ്രതികരണം നടത്തിയിട്ടില്ല. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7mvi3sa2IxD6CeYxCBFBE}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-14-10:19:00.jpg
Keywords: അത്ഭുത
Content: 13204
Category: 14
Sub Category:
Heading: കൊറോണ കാലത്ത് ആശ്വാസം പകരാന്‍ നടപ്പാതയില്‍ ലൂര്‍ദ്ദ് മാതാവിന്റെ ചിത്രം തീര്‍ത്ത് പതിനേഴുകാരി
Content: നോര്‍ത്ത് ഡക്കോട്ട: അമേരിക്കയിലെ നോര്‍ത്ത് ഡക്കോട്ട സ്വദേശിനിയും ഫാര്‍ഗോ രൂപതാംഗവുമായ പതിനേഴുകാരി കൊറോണ കാലത്തു തന്റെ വീടിന്റെ പുറത്തുള്ള നടപ്പാതയില്‍ ചോക്ക് കൊണ്ട് വരച്ച ലൂര്‍ദ്ദ് മാതാവിന്റെ ചിത്രം ശ്രദ്ധയാകര്‍ഷിക്കുന്നു. കൊറോണ കാലത്ത് അനേകര്‍ കടന്നുപോകുന്ന ഈ വീഥിയില്‍ ചിത്രം പ്രത്യാശ പകരുമെന്ന ബോധ്യത്തിലാണ് മരിയ ലോ എന്ന പെണ്‍കുട്ടി മനോഹരമായ ദൃശ്യം ഒരുക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ മെയ് 4ന് ഫാര്‍ഗോ രൂപതയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ചിത്രം പങ്കുവെച്ചതോടെയാണ് ഇത് കൂടുതല്‍ ശ്രദ്ധ നേടുന്നത്. വിശ്വാസവും കലയും താന്‍ ജനിച്ചു വളര്‍ന്ന സ്ഥലത്തെ അയല്‍ക്കാരുമായി പങ്കുവെച്ച അനുഭവം താന്‍ ഒരുപാട് ആസ്വദിച്ചുവെന്നും, ആ പ്രദേശത്തെ ജനങ്ങള്‍ ഇതുവരെ നടപ്പാതയിലെ കല കണ്ടിട്ടില്ലെന്നും മെയ് 7ന് ‘കാത്തലിക് ന്യൂസ് ഏജന്‍സി’ക്ക് നല്‍കിയ അഭിമുഖത്തില്‍ മരിയ പറഞ്ഞു. ഇതിനുമുന്‍പും പരിശുദ്ധ കന്യകാമാതാവിന്റെ മനോഹരമായ ചിത്രങള്‍ വരച്ച് ശ്രദ്ധ നേടിയിട്ടുള്ള വ്യക്തിയാണ് മരിയ. ലൂര്‍ദ്ദിലെ ദേവാലയം താല്‍ക്കാലികമായി അടച്ചിട്ടിരിക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് ദൈവമാതാവിനെ സന്ദര്‍ശിക്കുവാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. പ്രതികൂലമായ സാഹചര്യത്തില്‍ പരിശുദ്ധ കന്യകാമാതാവ് ഈ അവസരത്തില്‍ നമുക്കൊപ്പമുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുവാനും, മാതാവിനെക്കുറിച്ച് ജനങ്ങള്‍ക്ക് അറിയുവാനും ഈ ചിത്രം സഹായകമാകുമെന്ന പ്രതീക്ഷയിലാണ് മരിയ ലോ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-14-10:48:08.jpg
Keywords: മറിയ, മരിയ
Content: 13205
Category: 24
Sub Category:
Heading: ഉയരുന്ന അപവാദങ്ങളും നീറുന്ന ഹൃദയങ്ങളും: സി. സോണിയ തെരേസ് എഴുതുന്നു
Content: സന്യാസത്തെ ആദരിക്കുന്ന വിദ്യാസമ്പന്നരായ കേരളജനതയ്ക്ക് അപമാനമായ ഏതാനും ചില വ്യക്തികളോടും ചില ഗ്രൂപ്പുകളോടും: "ആദ്യം നിങ്ങൾ ഞങ്ങളെ അമ്മമാരെന്നു വിളിച്ചു, പിന്നീട്‌ ഞങ്ങൾ പഠിപ്പിച്ച ഇംഗ്ലീഷിന്റെ പരിഷ്കാരം ആയപ്പോൾ പെങ്ങന്മാരെന്നും, ഇപ്പോൾ നിങ്ങൾ ഞങ്ങളെ കേട്ടാൽ അറയ്ക്കുന്ന വാക്കുകൾ വിളിക്കുന്നു". "പിതാവേ, അവരോടു ക്‌ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന്‌ അവര്‍ അറിയുന്നില്ല..." എന്ന ക്രൂശിതനായ ക്രിസ്തുവിൻ്റെ പ്രാർത്ഥനതന്നെ ഇന്ന് ഞങ്ങളും ആവർത്തിക്കുന്നു. നിങ്ങളുടെ നിന്ദനങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളെയും മനസ്സിനെയും മുറിപ്പെടുത്തുമ്പോഴും, നിങ്ങളെ നിന്ദിക്കുവാനോ നിങ്ങളോടു വഴക്കടിക്കാനോ ഞങ്ങൾക്ക് സമയമില്ല. കാരണം ഞങ്ങളുടെ കരുതലും സ്നേഹവും ശുശ്രൂഷയും കാത്ത് അനേകായിരങ്ങൾ ഞങ്ങളുടെ ചുറ്റുമുണ്ട്. അതിൽ ഭൂരിഭാഗവും നിങ്ങളിൽ ചിലർ തെരുവിലേക്ക് വലിച്ചെറിഞ്ഞ നിങ്ങളുടെ പിഞ്ചുകുഞ്ഞുങ്ങളും മാതാപിതാക്കളും സഹോദരങ്ങളും ആണ്. അപരനെ ശുശ്രൂഷിക്കാൻ ഉള്ള തത്രപ്പാടിനിടയിൽ സമൂഹത്തിൽ ഞങ്ങൾക്കെതിരേ ഉയർന്നിരുന്ന ആരോപണങ്ങളും നിന്ദനങ്ങളും അധികമൊന്നും ഞങ്ങൾ അറിഞ്ഞിരുന്നില്ല, അല്ലെങ്കിൽ വേദനയോടെ അവയെ കണ്ടില്ലെന്ന് നടിച്ചു. പക്ഷേ, ഇനിയും ഞങ്ങൾ മൗനം പാലിച്ചാൽ ഞങ്ങളുടെ പ്രിയപ്പെട്ടവരോടും, ഞങ്ങളെ വിശ്വസിച്ച് ഞങ്ങളോടൊപ്പം നിൽക്കുന്നവരോടുമുള്ള ഒരു ക്രൂരതയായി അത് മാറും. ഞങ്ങളിൽ എല്ലാവരും പരിപൂർണ്ണർ ആണെന്ന് ഞങ്ങൾ പറയുന്നില്ല...! നിങ്ങളെ പോലെതന്നെ ഞങ്ങളും കുറവുകൾ ഉള്ളവരാണ്. പക്ഷേ, നിങ്ങൾക്ക് ഉള്ളതുപോലെ തന്നെ ആത്മാഭിമാനം ഉള്ളവരാണ് ഞങ്ങളും. മനസ്സുകൊണ്ടും വാക്കുകൊണ്ടും കർമംകൊണ്ടും സന്യാസത്തിൽ നിന്ന് അകലെയാകുകയും നിയമപരമായി പുറത്താക്കപ്പെടുകയും ചെയ്ത ഒരു വ്യക്തിയുടെ ശബ്ദമല്ല ഒരു ലക്ഷത്തോളം വരുന്ന ആത്മാഭിമാനം ഉള്ള ഞങ്ങളുടെ, കത്തോലിക്കാസഭയിലെ സന്യസ്തരുടെ, ശബ്ദം...! ഒരു കുടുംബത്തിൽ അപ്രതീക്ഷിതമായി പ്രിയപ്പെട്ട ഒരു വ്യക്തിയുടെ മരണം നടന്നാൽ ആ കുടുംബത്തെ ആശ്വസിപ്പിക്കുവാൻ സമയം കണ്ടെത്തുകയാണ് സാധാരണ ഒരു സമൂഹം ചെയ്യുക. എന്നാൽ കഴിഞ്ഞ ദിവസം തിരുവല്ലായിൽ മരണമടഞ്ഞ നോവീസസ് ദിവ്യയുടെ കുടുംബത്തെ ആശ്വസിപ്പിക്കുകയാണോ, അതോ കൂടുതൽ മുറിപ്പെടുത്തുകയാണോ, കേരളത്തിലെ ചില സംഘടനകളും ഗ്രൂപ്പുകളും ചെയ്യുന്നത്...? മകളുടെ വേർപാടിൽ വേദനിച്ചിരിക്കുന്ന ഒരു അമ്മയും കുടുംബവും കഴിഞ്ഞ ദിവസം കേരളാസമൂഹത്തോട് യാചിക്കുന്നുണ്ട് "ഞങ്ങളെ സമാധാനത്തിൽ വിടാൻ". എന്നിട്ടും ഇത്രയ്ക്ക് അധ:പതിക്കുവാൻ നിങ്ങൾക്ക് എങ്ങനെ കഴിയുന്നു? ആത്മഹത്യ ചെയ്യുന്നവരിൽ 90 ശതമാനവും തങ്ങൾ ആത്മഹത്യ ചെയ്യും എന്ന് നേരത്തെ പദ്ധതികൾ തയ്യാറാക്കിയവർ അല്ല. ഒരു നിമിഷത്തെ മാനസികസംഘർഷം ആണ് മിക്കവരെയും ആത്മഹത്യയിൽ കൊണ്ട് എത്തിക്കുന്നത്. സന്യാസ ജീവിതം നയിക്കുന്നവരുടെ മാനസ്സികനില തെറ്റില്ല എന്ന് ചില തെറ്റുധാരണകൾ പലപ്പോഴും നമ്മുടെ സമൂഹത്തിന് ഉണ്ട്. എന്നാൽ നമ്മുടെ ഒക്കെ ഭവനങ്ങളിൽ സംഭവിക്കുന്നതുപോലെ തന്നെ സന്യാസഭവനങ്ങളിലും ധാരാളം സന്യസ്തർ മാനസികരോഗത്തിനും ഡിപ്രഷനും അടിപ്പെടാറുണ്ട്. മാനസികരോഗത്തെക്കുറിച്ചുള്ള നമ്മുടെ സമൂഹത്തിൻ്റെ കാഴ്ചപ്പാട് അപക്വമാണ്. നാം മനസ്സിലാക്കേണ്ട ഒന്നുണ്ട് - മാനസിക ആരോഗ്യം എല്ലാവർക്കും ഒരുപോലെ അല്ല. ചിലർക്ക് ഒരു ചെറിയ കാര്യം മതി, മനസ്സ് തകരാൻ. എന്നാൽ, ചിലർ എന്തുവന്നാലും തളരില്ല. വീണുപോയ ഒന്നു രണ്ട് വ്യക്തിത്വങ്ങളെ എടുത്തുകാട്ടിയോ 33 വർഷത്തിനിടയിൽ സംഭവിച്ച ചില മരണങ്ങൾ ചൂണ്ടിക്കാട്ടിയോ ഇന്ത്യയിൽത്തന്നെയുള്ള ഒരു ലക്ഷത്തോളം വരുന്ന സന്യാസിനികളെ ഒരളവുകോൽ കൊണ്ട് അളക്കാൻ ആരാണ് നിങ്ങളെ പഠിപ്പിച്ചത്? ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരിൽ കൂട്ടംകൂടി വിധി നടത്തുകയും പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുമ്പോൾ നീതി എവിടെയാണ്...? ആർക്കുവേണ്ടിയാണ് നിങ്ങൾ ശബ്ദമുയർത്തുന്നത്...? ഇങ്ങനെയാണോ നിങ്ങൾ സന്യാസിനികളുടെ നവോത്ഥാനം കെട്ടിപ്പടുക്കുന്നത്...? യഥാർത്ഥത്തിൽ, കന്യാസ്ത്രീകളുടെ നവോഥാനം എന്ന പേരിൽ ഒരു മതവിഭാഗത്തെ തകർക്കണം എന്ന നിഗൂഢമായ ലക്ഷ്യങ്ങളോടെ ഇറങ്ങിത്തിരിച്ചിരിക്കുന്ന ആട്ടിൻ തോൽ അണിഞ്ഞ ചെന്നായ്ക്കൾ അല്ലേ നിങ്ങൾ...? കത്തോലിക്കാസഭയിലെ സന്യാസിനി സമൂഹത്തിൽ നിയമ ബിരുദധാരികൾ ഒരുപാട് ഉണ്ട്, എഴുത്തുകാരുണ്ട്, തത്വചിന്തകർ ഉണ്ട്, ബിരുദധാരികൾ ഉണ്ട്, അഭിനയശേഷിയും കലാപ്രതിഭയും ഉള്ളവർ ഉണ്ട്, സാമൂഹ്യ പ്രവർത്തകർ ഉണ്ട്, അധ്യാപകരുണ്ട്, ഐടി വിദഗ്ധരുണ്ട്, ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്നവരും ഉണ്ട്. എങ്കിലും ഇവരിൽ യഥാർത്ഥ സന്യാസികൾ ആയ ആരും ഒരു മതത്തെയോ വ്യക്തികളെയോ മോശമായി ചിത്രീകരിക്കാൻ തുനിയാറില്ല. സർവ്വമേഖലയിലും പ്രഗത്ഭരും കഴിവുള്ളവരുമായ ഒരുപാടുപേർ ഉള്ള ഒന്നാണ് കത്തോലിക്കാസഭയിലെ സന്യാസിനീസമൂഹങ്ങൾ...! സമൂഹമാധ്യമങ്ങളിൽ കൂടി നിങ്ങളിൽ ചിലർ പറഞ്ഞു പരത്തുന്ന രീതിയിൽ, തിരിച്ചറിവില്ലാത്ത... ബോധ്യങ്ങളും ഉൾക്കാഴ്ചകളും ഇല്ലാത്ത... വെറും ആൾക്കൂട്ടം അല്ല ക്രൈസ്തവസന്യാസം. നിങ്ങൾക്ക് വിദ്യപകർന്നു തന്ന... നിങ്ങൾ രോഗികളായിത്തീർന്നപ്പോൾ നിങ്ങളെ ശുശ്രൂഷിച്ച (അന്ന് നിങ്ങൾ ഞങ്ങളെ മാലഖമാർ എന്ന് വിളിച്ചു)... നിങ്ങളിൽ ചിലർ തെരുവിൽ വലിച്ചെറിഞ്ഞ കുഞ്ഞുങ്ങളെ സ്വന്തം അമ്മമാരെപ്പോലെ മാറോടുചേർത്ത് കാത്തു പരിപാലിച്ച... നിങ്ങൾക്ക് ഭാരമായിത്തീർന്ന നിങ്ങളുടെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളെപ്പോലെ കണ്ട് ശുശ്രൂഷിച്ച... ആ സന്യസ്തരെത്തന്നെ നിങ്ങൾ ചെളിവാരിയെറിയുമ്പോൾ അതിശയിക്കാനൊന്നുമില്ല. കാരണം, ഈ ലോകം നൂറ്റാണ്ടുകളായി ഇങ്ങനെയാണ്. ക്രൈസ്തവ സന്യാസ സമൂഹത്തിന്റെ നവീകരണത്തിനായി മുതലക്കണ്ണീർ ഒഴുക്കുന്നവരോട് എനിക്ക് പറയുവാനുള്ളത് ഇത് മാത്രം: "ആദ്യം നിങ്ങൾ നിങ്ങളുടെ ഭവനങ്ങളിലെയും സമൂഹത്തിലെയും അകത്തളങ്ങളിൽ നിന്ന് ഉയരുന്ന തേങ്ങലുകൾ പരിഹരിക്കുവാൻ വേണ്ടി ഒരു ചെറുവിരൽ എങ്കിലും അനക്കുവാൻ നോക്ക്. എന്നിട്ട് മതി കന്യാസ്ത്രീകളുടെ നവോത്ഥാനം... "
Image: /content_image/SocialMedia/SocialMedia-2020-05-14-12:40:39.jpg
Keywords: കന്യാസ്
Content: 13206
Category: 24
Sub Category:
Heading: ഉയരുന്ന അപവാദങ്ങളും നീറുന്ന ഹൃദയങ്ങളും: സി. സോണിയ തെരേസ് എഴുതുന്നു
Content: സന്യാസത്തെ ആദരിക്കുന്ന വിദ്യാസമ്പന്നരായ കേരളജനതയ്ക്ക് അപമാനമായ ഏതാനും ചില വ്യക്തികളോടും ചില ഗ്രൂപ്പുകളോടും: "ആദ്യം നിങ്ങൾ ഞങ്ങളെ അമ്മമാരെന്നു വിളിച്ചു, പിന്നീട്‌ ഞങ്ങൾ പഠിപ്പിച്ച ഇംഗ്ലീഷിന്റെ പരിഷ്കാരം ആയപ്പോൾ പെങ്ങന്മാരെന്നും, ഇപ്പോൾ നിങ്ങൾ ഞങ്ങളെ കേട്ടാൽ അറയ്ക്കുന്ന വാക്കുകൾ വിളിക്കുന്നു". "പിതാവേ, അവരോടു ക്‌ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന്‌ അവര്‍ അറിയുന്നില്ല..." എന്ന ക്രൂശിതനായ ക്രിസ്തുവിൻ്റെ പ്രാർത്ഥനതന്നെ ഇന്ന് ഞങ്ങളും ആവർത്തിക്കുന്നു. നിങ്ങളുടെ നിന്ദനങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളെയും മനസ്സിനെയും മുറിപ്പെടുത്തുമ്പോഴും, നിങ്ങളെ നിന്ദിക്കുവാനോ നിങ്ങളോടു വഴക്കടിക്കാനോ ഞങ്ങൾക്ക് സമയമില്ല. കാരണം ഞങ്ങളുടെ കരുതലും സ്നേഹവും ശുശ്രൂഷയും കാത്ത് അനേകായിരങ്ങൾ ഞങ്ങളുടെ ചുറ്റുമുണ്ട്. അതിൽ ഭൂരിഭാഗവും നിങ്ങളിൽ ചിലർ തെരുവിലേക്ക് വലിച്ചെറിഞ്ഞ നിങ്ങളുടെ പിഞ്ചുകുഞ്ഞുങ്ങളും മാതാപിതാക്കളും സഹോദരങ്ങളും ആണ്. അപരനെ ശുശ്രൂഷിക്കാൻ ഉള്ള തത്രപ്പാടിനിടയിൽ സമൂഹത്തിൽ ഞങ്ങൾക്കെതിരേ ഉയർന്നിരുന്ന ആരോപണങ്ങളും നിന്ദനങ്ങളും അധികമൊന്നും ഞങ്ങൾ അറിഞ്ഞിരുന്നില്ല, അല്ലെങ്കിൽ വേദനയോടെ അവയെ കണ്ടില്ലെന്ന് നടിച്ചു. പക്ഷേ, ഇനിയും ഞങ്ങൾ മൗനം പാലിച്ചാൽ ഞങ്ങളുടെ പ്രിയപ്പെട്ടവരോടും, ഞങ്ങളെ വിശ്വസിച്ച് ഞങ്ങളോടൊപ്പം നിൽക്കുന്നവരോടുമുള്ള ഒരു ക്രൂരതയായി അത് മാറും. ഞങ്ങളിൽ എല്ലാവരും പരിപൂർണ്ണർ ആണെന്ന് ഞങ്ങൾ പറയുന്നില്ല...! നിങ്ങളെ പോലെതന്നെ ഞങ്ങളും കുറവുകൾ ഉള്ളവരാണ്. പക്ഷേ, നിങ്ങൾക്ക് ഉള്ളതുപോലെ തന്നെ ആത്മാഭിമാനം ഉള്ളവരാണ് ഞങ്ങളും. മനസ്സുകൊണ്ടും വാക്കുകൊണ്ടും കർമംകൊണ്ടും സന്യാസത്തിൽ നിന്ന് അകലെയാകുകയും നിയമപരമായി പുറത്താക്കപ്പെടുകയും ചെയ്ത ഒരു വ്യക്തിയുടെ ശബ്ദമല്ല ഒരു ലക്ഷത്തോളം വരുന്ന ആത്മാഭിമാനം ഉള്ള ഞങ്ങളുടെ, കത്തോലിക്കാസഭയിലെ സന്യസ്തരുടെ, ശബ്ദം...! ഒരു കുടുംബത്തിൽ അപ്രതീക്ഷിതമായി പ്രിയപ്പെട്ട ഒരു വ്യക്തിയുടെ മരണം നടന്നാൽ ആ കുടുംബത്തെ ആശ്വസിപ്പിക്കുവാൻ സമയം കണ്ടെത്തുകയാണ് സാധാരണ ഒരു സമൂഹം ചെയ്യുക. എന്നാൽ കഴിഞ്ഞ ദിവസം തിരുവല്ലായിൽ മരണമടഞ്ഞ നോവീസസ് ദിവ്യയുടെ കുടുംബത്തെ ആശ്വസിപ്പിക്കുകയാണോ, അതോ കൂടുതൽ മുറിപ്പെടുത്തുകയാണോ, കേരളത്തിലെ ചില സംഘടനകളും ഗ്രൂപ്പുകളും ചെയ്യുന്നത്...? മകളുടെ വേർപാടിൽ വേദനിച്ചിരിക്കുന്ന ഒരു അമ്മയും കുടുംബവും കഴിഞ്ഞ ദിവസം കേരളാസമൂഹത്തോട് യാചിക്കുന്നുണ്ട് "ഞങ്ങളെ സമാധാനത്തിൽ വിടാൻ". എന്നിട്ടും ഇത്രയ്ക്ക് അധ:പതിക്കുവാൻ നിങ്ങൾക്ക് എങ്ങനെ കഴിയുന്നു? ആത്മഹത്യ ചെയ്യുന്നവരിൽ 90 ശതമാനവും തങ്ങൾ ആത്മഹത്യ ചെയ്യും എന്ന് നേരത്തെ പദ്ധതികൾ തയ്യാറാക്കിയവർ അല്ല. ഒരു നിമിഷത്തെ മാനസികസംഘർഷം ആണ് മിക്കവരെയും ആത്മഹത്യയിൽ കൊണ്ട് എത്തിക്കുന്നത്. സന്യാസ ജീവിതം നയിക്കുന്നവരുടെ മാനസ്സികനില തെറ്റില്ല എന്ന് ചില തെറ്റുധാരണകൾ പലപ്പോഴും നമ്മുടെ സമൂഹത്തിന് ഉണ്ട്. എന്നാൽ നമ്മുടെ ഒക്കെ ഭവനങ്ങളിൽ സംഭവിക്കുന്നതുപോലെ തന്നെ സന്യാസഭവനങ്ങളിലും ധാരാളം സന്യസ്തർ മാനസികരോഗത്തിനും ഡിപ്രഷനും അടിപ്പെടാറുണ്ട്. മാനസികരോഗത്തെക്കുറിച്ചുള്ള നമ്മുടെ സമൂഹത്തിൻ്റെ കാഴ്ചപ്പാട് അപക്വമാണ്. നാം മനസ്സിലാക്കേണ്ട ഒന്നുണ്ട് - മാനസിക ആരോഗ്യം എല്ലാവർക്കും ഒരുപോലെ അല്ല. ചിലർക്ക് ഒരു ചെറിയ കാര്യം മതി, മനസ്സ് തകരാൻ. എന്നാൽ, ചിലർ എന്തുവന്നാലും തളരില്ല. വീണുപോയ ഒന്നു രണ്ട് വ്യക്തിത്വങ്ങളെ എടുത്തുകാട്ടിയോ 33 വർഷത്തിനിടയിൽ സംഭവിച്ച ചില മരണങ്ങൾ ചൂണ്ടിക്കാട്ടിയോ ഇന്ത്യയിൽത്തന്നെയുള്ള ഒരു ലക്ഷത്തോളം വരുന്ന സന്യാസിനികളെ ഒരളവുകോൽ കൊണ്ട് അളക്കാൻ ആരാണ് നിങ്ങളെ പഠിപ്പിച്ചത്? ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരിൽ കൂട്ടംകൂടി വിധി നടത്തുകയും പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുമ്പോൾ നീതി എവിടെയാണ്...? ആർക്കുവേണ്ടിയാണ് നിങ്ങൾ ശബ്ദമുയർത്തുന്നത്...? ഇങ്ങനെയാണോ നിങ്ങൾ സന്യാസിനികളുടെ നവോത്ഥാനം കെട്ടിപ്പടുക്കുന്നത്...? യഥാർത്ഥത്തിൽ, കന്യാസ്ത്രീകളുടെ നവോഥാനം എന്ന പേരിൽ ഒരു മതവിഭാഗത്തെ തകർക്കണം എന്ന നിഗൂഢമായ ലക്ഷ്യങ്ങളോടെ ഇറങ്ങിത്തിരിച്ചിരിക്കുന്ന ആട്ടിൻ തോൽ അണിഞ്ഞ ചെന്നായ്ക്കൾ അല്ലേ നിങ്ങൾ...? കത്തോലിക്കാസഭയിലെ സന്യാസിനി സമൂഹത്തിൽ നിയമ ബിരുദധാരികൾ ഒരുപാട് ഉണ്ട്, എഴുത്തുകാരുണ്ട്, തത്വചിന്തകർ ഉണ്ട്, ബിരുദധാരികൾ ഉണ്ട്, അഭിനയശേഷിയും കലാപ്രതിഭയും ഉള്ളവർ ഉണ്ട്, സാമൂഹ്യ പ്രവർത്തകർ ഉണ്ട്, അധ്യാപകരുണ്ട്, ഐടി വിദഗ്ധരുണ്ട്, ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്നവരും ഉണ്ട്. എങ്കിലും ഇവരിൽ യഥാർത്ഥ സന്യാസികൾ ആയ ആരും ഒരു മതത്തെയോ വ്യക്തികളെയോ മോശമായി ചിത്രീകരിക്കാൻ തുനിയാറില്ല. സർവ്വമേഖലയിലും പ്രഗത്ഭരും കഴിവുള്ളവരുമായ ഒരുപാടുപേർ ഉള്ള ഒന്നാണ് കത്തോലിക്കാസഭയിലെ സന്യാസിനീസമൂഹങ്ങൾ...! സമൂഹമാധ്യമങ്ങളിൽ കൂടി നിങ്ങളിൽ ചിലർ പറഞ്ഞു പരത്തുന്ന രീതിയിൽ, തിരിച്ചറിവില്ലാത്ത... ബോധ്യങ്ങളും ഉൾക്കാഴ്ചകളും ഇല്ലാത്ത... വെറും ആൾക്കൂട്ടം അല്ല ക്രൈസ്തവസന്യാസം. നിങ്ങൾക്ക് വിദ്യപകർന്നു തന്ന... നിങ്ങൾ രോഗികളായിത്തീർന്നപ്പോൾ നിങ്ങളെ ശുശ്രൂഷിച്ച (അന്ന് നിങ്ങൾ ഞങ്ങളെ മാലഖമാർ എന്ന് വിളിച്ചു)... നിങ്ങളിൽ ചിലർ തെരുവിൽ വലിച്ചെറിഞ്ഞ കുഞ്ഞുങ്ങളെ സ്വന്തം അമ്മമാരെപ്പോലെ മാറോടുചേർത്ത് കാത്തു പരിപാലിച്ച... നിങ്ങൾക്ക് ഭാരമായിത്തീർന്ന നിങ്ങളുടെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളെപ്പോലെ കണ്ട് ശുശ്രൂഷിച്ച... ആ സന്യസ്തരെത്തന്നെ നിങ്ങൾ ചെളിവാരിയെറിയുമ്പോൾ അതിശയിക്കാനൊന്നുമില്ല. കാരണം, ഈ ലോകം നൂറ്റാണ്ടുകളായി ഇങ്ങനെയാണ്. ക്രൈസ്തവ സന്യാസ സമൂഹത്തിന്റെ നവീകരണത്തിനായി മുതലക്കണ്ണീർ ഒഴുക്കുന്നവരോട് എനിക്ക് പറയുവാനുള്ളത് ഇത് മാത്രം: "ആദ്യം നിങ്ങൾ നിങ്ങളുടെ ഭവനങ്ങളിലെയും സമൂഹത്തിലെയും അകത്തളങ്ങളിൽ നിന്ന് ഉയരുന്ന തേങ്ങലുകൾ പരിഹരിക്കുവാൻ വേണ്ടി ഒരു ചെറുവിരൽ എങ്കിലും അനക്കുവാൻ നോക്ക്. എന്നിട്ട് മതി കന്യാസ്ത്രീകളുടെ നവോത്ഥാനം... "
Image: /content_image/SocialMedia/SocialMedia-2020-05-14-12:45:10.jpg
Keywords: സിസ്റ്റ, കന്യാസ്ത്രീ
Content: 13207
Category: 1
Sub Category:
Heading: കൊറോണ ഇരകള്‍ക്കായി ശമ്പളം ദാനം ചെയ്തുക്കൊണ്ട് വത്തിക്കാന്‍ ഉദ്യോഗസ്ഥര്‍
Content: വത്തിക്കാന്‍ സിറ്റി: തങ്ങളുടെ ശമ്പളം കൊറോണ ബാധിതരുടെ ക്ഷേമത്തിന് സംഭാവന ചെയ്തുകൊണ്ട് വത്തിക്കാന്‍ ഉദ്യോഗസ്ഥരുടെ മാതൃകാപരമായ തീരുമാനം. നേരത്തെ പേപ്പല്‍ ചാരിറ്റീസ് വിഭാഗം തലവനായ കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രാജേവ്സ്കി നൽകിയ ആഹ്വാനം ഏറ്റെടുത്തുകൊണ്ടാണ് തങ്ങളുടെ ശമ്പളം കൊറോണ പകര്‍ച്ചവ്യാധിക്കിരയായവര്‍ക്ക് സംഭാവന ചെയ്യുവാൻ വത്തിക്കാനിലെ ഉദ്യോഗസ്ഥർ തീരുമാനിച്ചത്. ചിലര്‍ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്തപ്പോള്‍ മറ്റ് ചിലര്‍ രണ്ട് മാസത്തെ ശമ്പളമാണ് നല്‍കിയത്. ശമ്പളം സംഭാവന ചെയ്ത വത്തിക്കാന്‍ ഉദ്യോഗസ്ഥരെ അനുമോദിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ ക്രാജേവ്സ്കി നേരിട്ട് രംഗത്തെത്തിയിട്ടുണ്ട്. ഒരു സംഘം പോലീസുകാര്‍ ഉള്‍പ്പെടെ താന്‍ സമീപിക്കാത്തവര്‍ പോലും സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് കര്‍ദ്ദിനാള്‍ വെളിപ്പെടുത്തി. പ്രതീക്ഷിച്ചതിലും മികച്ച പ്രതികരണമാണ് വത്തിക്കാന്‍ ഉദ്യോഗസ്ഥരില്‍ നിന്നും ഉണ്ടായതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ഫണ്ടിന്റെ കൈമാറ്റം സംബന്ധിച്ച കാര്യങ്ങള്‍ പരിശുദ്ധ പിതാവ് തീരുമാനിക്കുമെന്ന്‍ കര്‍ദ്ദിനാള്‍ അറിയിച്ചു. ലോകമെമ്പാടുമുള്ള നിര്‍ധനര്‍ക്ക് വേണ്ടിയായിരിക്കും സംഭാവനകള്‍ വിനിയോഗിക്കുക. റൊമാനിയ, സാംബിയ എന്നിവിടങ്ങളില്‍ വെന്റിലേറ്റര്‍ ലഭ്യമാക്കുവാനും ഈ ഫണ്ട് ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊറോണക്കിരയായവരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് തങ്ങളാല്‍ കഴിയുന്ന സംഭാവനകള്‍ ചെയ്യണമെന്ന് ഏപ്രില്‍ 6ന് ആരാധനാപരമായ ചടങ്ങുകളില്‍ പാപ്പയെ സഹായിക്കുന്നവര്‍ ഉള്‍പ്പെടെയുള്ള വത്തിക്കാനിലെ വിവിധ കർമ്മ മണ്ഡലങ്ങളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് കര്‍ദ്ദിനാള്‍ ക്രാജേവ്സ്കി കത്തയച്ചിരുന്നു. റോമന്‍ കൂരിയയിലെ മേധാവികള്‍ക്കും, വിവിധ വിഭാഗങ്ങളുടെ തലവന്‍മാര്‍ക്കും, സെക്രട്ടറിമാര്‍ക്കും മറ്റ് പിതാക്കന്‍മാര്‍ ഉള്‍പ്പെടെ ഏതാണ്ട് 250 പേര്‍ക്കാണ് കര്‍ദ്ദിനാള്‍ കത്തയച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BotdZhbQde41C3WnD2MXO7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-14-14:54:20.jpg
Keywords: വത്തി
Content: 13208
Category: 24
Sub Category:
Heading: ഇന്ന് വിശുദ്ധ കൊറോണയുടെ തിരുനാൾ ദിനം: ജർമ്മനിയിലുള്ള വിശുദ്ധയുടെ ചാപ്പലും ഐക്കണും
Content: മെയ് പതിനാലു വിശുദ്ധ കൊറോണയുടെ തിരുനാൾ ദിനം, കൊറോണ കാലത്തു വി. കൊറോണയുടെ ചാപ്പലിനെക്കുറിച്ചും ഐക്കണേക്കുറിച്ചുമുള്ള ഒരു ചെറിയ കുറിപ്പ്. "ക്ഷീണിതരായ വഴിയാത്രക്കാരെ ഒരു നിമിഷം ശാന്തമാവുക, വിശുദ്ധ കൊറോണയുടെ അടുക്കൽ അല്പം വിശ്രമിക്കു, നിങ്ങൾക്കു സങ്കടങ്ങളും വേവലാതികളും ഉണ്ടെങ്കിൽ പ്രാർത്ഥനയിൽ അവളെ ഭരമേല്പിക്കു." മ്യൂണിക്കു നഗരത്തിനടത്തുള്ള സവർലാഹ് ആർജെറ്റിലെ (Sauerlach Arget )ലെ വിശുദ്ധ കൊറോണയുടെ നാമത്തിലുള്ള ചാപ്പലനു മുമ്പിലെ സ്മാരക ശിലാഫലകത്തിലെ വാക്കുകളാണിത്. #{red->none->b->വി. കൊറോണ കപ്പേള ‍}# സവർലാഹ് കമ്മ്യൂണിറ്റിയുടെ ചരിത്രകാരനായ ഹെൽമൂട്ട് ബെർട്ട്ഹോൾഡിൻ്റെ അഭിപ്രത്തിൽ പതിനെഴാം നൂറ്റാണ്ടിൽ അർഗെറ്ററിലെ ഒരു കുടുംബം തങ്ങളുടെ സമീപത്തുള്ള വനത്തിൽ ഒരു തടികൊണ്ടുള്ള ഒരു ഛായ ചിത്രം കണ്ടെത്തുകയും അവർ വിട്ടിലേക്കു കൊണ്ടുപോവുകയും ചെയ്തു. പക്ഷേ ഐതിഹ്യമനുസരരിച്ചു ഈ ചിത്രം അത്ഭുതകരമായി പഴയ സ്ഥലത്തേക്കു തിരിച്ചു വന്നു. പിന്നീട് അവർ ചിത്രം കിട്ടിയ അതേ സ്ഥലത്തു വിശുദ്ധ കോറോണയുടെ നാമത്തിൽ ഒരു കപ്പേള പണിയുവാൻ തീരുമാനിച്ചു.1648 ലായിരുന്നു ഇത്.എല്ലാ വർഷവും മെയ് പതിനാലിനു വിശുദ്ധയുടെ തിരുനാൾ ആഘോഷിച്ചിരുന്നു. ഇതിനിടയിൽ യുവാക്കളുടെ തെറ്റായ പ്രവർത്തനങ്ങളാൽ ഈ കപ്പേള നശിപ്പിക്കപ്പെട്ടു എങ്കിലും1820 ൽ പുതിയ ചാപ്പൽ പണികഴിപ്പിച്ചു. 1986 കോറോണ കപ്പേള ഒരിക്കൽ കൂടി നവീകരിച്ചു. ഗ്രീക്കു പാരമ്പര്യമനുസരിച്ച ഇന്നത്തെ സിറിയയിൽ എ ഡി. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശുദ്ധയാണ് കൊറോണ. ലത്തീൻ പാരമ്പര്യമനുസരിച്ചു ഫ്രാൻസിലെ മാർസെല്ലസിലാണ് കോറോണ ജീവിച്ചതെന്നു വിശ്വസിക്കുന്നു . AD 161 ൽ ജനിച്ചു. പതിനാറാമത്തെ വയസ്സിൽ AD 177 ൽ തൻ്റെ ഭർത്താമായ വി. വിക്ടറിനൊപ്പമാണ് സത്യവിശ്വാസം സംരക്ഷിക്കാൻ അവൾ രക്തസാക്ഷിയായത്. വടക്കേ ഇറ്റലിയിലെ ഫെൽട്രാ നഗരത്തിലാണ് കോറോണയുടെ തിരുശേഷിപ്പു അടങ്ങിയ കബറിടം സ്ഥിതി ചെയ്യുന്നത്. ആദ്യ കുരിശുയുദ്ധത്തിനു ശേഷമാണ് അതവിടെ പ്രതിഷ്ഠിച്ചത്. പതിനാലാം നൂറ്റാണ്ട് മുതൽ പഴയ ബവേറിയയിൽ വിശുദ്ധ കൊറോണയോടുള്ള ഭക്തി വ്യാപകമാണ്. മ്യൂണിക്കിലെ സവർലാഹിൽ കൊറോണയുടെ പേരിൽ ഒരു ചാപ്പലുണ്ട്. ബവേറിയയിലെ പാസാവു രൂപതയിൽ രണ്ടു പള്ളികൾ കൊറോണയുടെ പേരിലുണ്ട്. ഓസ്ടിയിൽ Sankt Corona എന്ന പേരിൽ രണ്ടു പട്ടണങ്ങളുണ്ട്. വടക്കുപടിഞ്ഞാറൻ ജർമ്മനിയിലെ മ്യൂൺസ്റ്റർ കത്തീഡ്രലിൽ വി. കോറോണയുടെ ഒരു തിരുസ്വരൂപമുണ്ട്. പത്താം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ ഹോളി റോമൻ സാമ്രാജ്യത്തിൻ്റെ ചക്രവർത്തി ഓട്ടോ മൂന്നാമൻ വിശുദ്ധ കോറോണയുടെ തിരുശേഷിപ്പു ജർമനിയിലെ ആഹൻ നഗരത്തിൽ പ്രതിഷ്ഠിച്ചു. 1910 ൽ ആഹൻ കത്തീഡ്രിൽ നടത്തിയ പുരാവസ്തു ഗവേഷണത്തിൽ ഇതു ക്രിപ്റ്റിൽ നിന്നു കണ്ടെത്തുകയും കത്തീഡ്രലിലെ ഒരു കപ്പേളയിൽ പ്രതിഷ്ഠിക്കുകയും ചെയ്തു. നിധി വേട്ടക്കാരുടെയും കശാപ്പു ജോലി ചെയ്യുന്നവരുടെയും മധ്യസ്ഥയാണ് വി. കോറോണ. സാമ്പത്തിക ബുദ്ധിമുട്ടുകളിലും പകർച്ചവ്യാധികളുടെ അവസരങ്ങളിലും തൻ്റെ അടുക്കൽ വരുന്നവരെ സഹായിക്കാൻ അവൾക്കു സവിശേഷ ശക്തിയുണ്ടെന്നു തദ്ദേശവാസികൾ വിശ്വസിക്കുന്നു. #{red->none->b->ഐക്കൺ ‍}# കോറോണയുടെ വ്യാപനം ബവേറിയിൽ ശക്തമായപ്പോൾ മ്യൂണിക്കിലെ ഗ്രീക്ക് ഓർത്തഡോക്സ് സഭ സകല വിശുദ്ധന്മാരുടെ നാമത്തിലുള്ള ദൈവാലയത്തിൽ ഉപയോഗിക്കാനായി വിശുദ്ധ കൊറോണയുടെ ഒരു ഐക്കൺ വരക്കുകയുണ്ടായി. ഐക്കൺ ചിത്രകാരൻ പാസാചാലിസ് ഡഗാലിസിനെയാണ് (Paschalis Dougalis) അതിനു ചുമതലപ്പെടുത്തിയത്. വിശുദ്ധ കൊറോണയുടെ ഛായ ചിത്രവും രക്തസാക്ഷിത്വം വരിച്ച വിധവും ഈ ഐക്കണിൽ ചിത്രീകരിച്ചിരിക്കുന്നു. താല്പതു ദിവസമായി മ്യൂണിക്കു നഗരത്തിലുള്ള സകല വിശുദ്ധന്മാരുടെയും ( Allerheiligenkirche -Ungererstraße 131) ദൈവാലയത്തിൻ്റെ അൾത്താരയിൽ പ്രതിഷ്ഠിച്ചിരുന്ന വിശുദ്ധ കോറോണയുടെ ഐക്കൺ ഇന്നു (മെയ് 14 ) സവർലാഹിലുള്ള വി. കോറോണയുടെ കപ്പേളയ്ക്കു സ്വന്തം. സവർലാഹിൽ ഇന്നു നടന്ന എക്യുമെനിക്കൽ പ്രാർത്ഥനാ ശുശ്രൂഷക്കിടയിൽ ഗ്രീക്കു ഓർത്തുഡക്സ് സഭയുടെ ആർച്ചു പ്രീസ്റ്റ് അപ്പോസ്തോലോസ് മലമൗസിസ് സവർലാഹ് വികാരി ഫാ. ജോസഫ് സ്റ്റയിൻബെർഗറിനു വി. കോറോണയുടെ ഐക്കൺ കൈമാറി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/SocialMedia/SocialMedia-2020-05-14-15:34:35.jpg
Keywords: വിശുദ്ധ കൊറോ
Content: 13209
Category: 18
Sub Category:
Heading: കോവിഡാനന്തര സഭയും സമൂഹവും: കെസിബിസി ഭാവിപ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയാറാക്കും
Content: കൊച്ചി: കോവിഡ് പ്രതിരോധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കത്തോലിക്കാ സഭാ സംവിധാനങ്ങളുടെ സഹകരണവും പങ്കാളിത്തവും വിലയിരുത്തുന്നതിന്റെ ഭാഗമായി കേരള കത്തോലിക്ക സഭയിലെ 32 രൂപതകളും സന്യാസപ്രസ്ഥാനങ്ങളും കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെയും ലോക്ക് ഡൗണ്‍ കാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെയും ഇടക്കാല റിപ്പോര്‍ട്ടും കണക്കുകളും കെസിബിസിക്കു സമര്‍പ്പിച്ചു. കെസിബിസി വര്‍ഷകാല സമ്മേളനം കോവിഡ് കാലത്ത് സഭയുടെ വിവിധ തലങ്ങളില്‍ നടന്ന പ്രവര്‍ത്തനങ്ങളെ വിലയിരുത്തും. കോവിഡാനന്തര സഭയും സമൂഹവും എന്ന വിഷയം കെസിബിസി ചര്‍ച്ചചെയ്തു ഭാവിപ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയാറാക്കുമെന്നു ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് അറിയിച്ചു. കോവിഡ് പ്രതിരോധ, ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ അധികാരികളുമായി സഹകരിച്ചു രൂപതകളില്‍ നേതൃത്വം നല്‍കുന്നതു സോഷ്യല്‍ സര്‍വീസ് സൊസൈറ്റികളാണ്. കോവിഡിന് എതിരേയുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍, മാസ്ക്, സാനിറ്റെസര്‍ എന്നിവയുടെ നിര്‍മാണവിതരണങ്ങള്‍, അതിഥിത്തൊഴിലാളികള്‍ക്കും പ്രയാസമനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും ഭക്ഷണവും മരുന്നും എത്തിച്ചുകൊടുക്കല്‍, ഭക്ഷണക്കിറ്റ് തയാറാക്കി വിതരണം ചെയ്യല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധപ്രവര്‍ത്തകരും സന്ന്യസ്തരും സജ്ജീവമായി രംഗത്തുണ്ട്. രൂപതാ സോഷ്യല്‍ സര്‍വീസ് സൊസൈറ്റികളുടെ നേതൃത്വത്തില്‍ ഇതിനോടകം 15 ലക്ഷത്തിലേറെ മാസ്കുകള്‍ നിര്‍മിച്ചു വിതരണം ചെയ്യാന്‍ കഴിഞ്ഞു. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുമായും മറ്റു സന്നദ്ധസംഘടനകളുമായും സഹകരിച്ച് കമ്യൂണിറ്റി കിച്ചണ്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനങ്ങളില്‍ സഭയിലെ വനിതാ യുവജന സംഘടനകളും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. സോഷ്യല്‍ സര്‍വീസ് സൊസൈറ്റികള്‍ വഴി നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഏപ്രില്‍ 30 വരെ 10,07,29,745 രൂപയും ഇടവകകളുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 21,20,89,968 രൂപയും സന്ന്യസ്ത സഭകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് 12,87,18,280 രൂപയും ഇതിനോടകം ചെലവഴിച്ചിട്ടുണ്ട്. രൂപതകളില്‍ നിന്നും സന്ന്യാസസമൂഹങ്ങളില് നിന്നും സമാഹരിച്ച 1,03,50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെസിബിസി സംഭാവന ചെയ്തിട്ടുമുണ്ട്. സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച അവസരത്തില്‍ത്തന്നെ കത്തോലിക്കാസഭയുടെ ആശുപത്രികളും ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള സന്നദ്ധത അറിയിച്ചിരുന്നു. സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ധ്യാനകേന്ദ്രങ്ങള്‍, ഹോസ്റ്റലുകള്‍, സാമൂഹികക്ഷേമ സംവിധാനങ്ങള്‍, പാസ്റ്ററല്‍ സെന്ററുകള്‍ എന്നിവയുടെ വിശദവിവരങ്ങളും അവിടെ ലഭ്യമായ സൗകര്യങ്ങളുടെ വിശദാംശങ്ങളും അതാതു ജില്ലാഭരണാധികാരികള്‍ക്ക് കൈമാറിയിരുന്നു. പ്രവാസി മലയാളികളുടെ ക്വറന്റൈന്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കു പ്രസ്തുത സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ലോക്ക് ഡൗണ്‍ കഴിയുന്ന മുറയ്ക്കു തിരികെയെത്തുന്ന മദ്യം കുടുംബങ്ങളിലും സമൂഹത്തിലും നിലനില്ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കുകയും സാമൂഹ്യനിയന്ത്രണങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്തേക്കാം. ഇക്കാര്യത്തില്‍ ഉയര്‍ന്ന ജാഗ്രത ആവശ്യമാണ്. ജോലി നഷ്ടമായി തിരിച്ചെത്തുന്ന പ്രവാസികളുടെ മക്കളുടെ തുടര്‍വിദ്യാഭ്യാസത്തിന് സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആവശ്യമായ ഫീസ് സൗജന്യവും മറ്റ് ആനുകൂല്യങ്ങളും ഏര്‍പ്പെടുത്തുകയും മാറിയ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന മാനസിക അസ്വസ്ഥതകള്‍ പരിഹരിക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്കുകയും വേണമെന്നു സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നേതൃത്വം നല്കുന്നവര്‍ക്ക് കെസിബിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുവജനങ്ങളും അല്മായ നേതൃത്വവും വൈദികരും സന്ന്യസ്തരും പ്രാദേശിക പ്രശ്നങ്ങള്‍ കണ്ടറിഞ്ഞു പ്രവര്‍ത്തിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മറ്റു സന്നദ്ധ സംഘടനകളുമായി സഹകരിച്ച് സര്‍ക്കാരിന്റെ വിവിധ ദുരിതാശ്വാസ, ക്ഷേമ പദ്ധതികള്‍ അതര്‍ഹിക്കുന്നവരിലെത്തിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും കെസിബിസി ആഹ്വാനം ചെയ്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-05-15-03:55:29.jpg
Keywords: കൊറോ, കോവിഡ്
Content: 13210
Category: 18
Sub Category:
Heading: പ്രവാസികൾക്ക് വിമാന ടിക്കറ്റ് സ്പോൺസർ ചെയ്ത് സന്യാസിനി സമൂഹം
Content: നെടുമ്പാശ്ശേരി: വിദേശത്ത് നിന്നും നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന പാവപ്പെട്ട പ്രവാസികൾക്ക് വിമാന ടിക്കറ്റ് സ്പോൺസർ ചെയ്ത് കത്തോലിക്ക സന്യാസിനി സമൂഹം. ആലുവക്കാരായ പാവപ്പെട്ട പ്രവാസികളെ സ്പോൺസർഷിപ്പിലൂടെ നാട്ടിലെത്തിക്കുമെന്ന അന്‍വര്‍ സാദത്ത് എം‌എല്‍‌എയുടെ വാർത്ത വായിച്ചതിനെ തുടർന്ന് സിസ്റ്റർമാർ തങ്ങളെ കൊണ്ട് കഴിയുന്ന സഹായം നല്‍കാമെന്ന്‍ അറിയിക്കുകയായിരിന്നു. നെടുമ്പാശ്ശേരി പഞ്ചായത്തിൽ കരിയാടുള്ള സെന്‍റ് തെരേസ കോൺവെന്‍റാണ് ഒരാളുടെ ടിക്കറ്റിനുള്ള തുകയായ പതിനയ്യായിരം (15000) രൂപ സംഭാവന ചെയ്തത്. <p> <iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fanwarsadathaluva%2Fvideos%2F724765614730411%2F&show_text=0&width=560" width="560" height="315" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe> <p> കോണ്‍വെന്‍റില്‍ എത്തിയ എം‌എല്‍‌എ, മദർ സുപ്പീരിയർ സിസ്റ്റർ ജോയ്സി ചിറ്റിനപ്പിള്ളിയുടെ കയ്യിൽ നിന്നും തുക ഏറ്റുവാങ്ങി. അസിസ്റ്റൻഡ് സുപ്പീരിയർ സിസ്റ്റർ റോസിലി കോലഞ്ചേരി, പ്രൊക്യുറ്റർ സിസ്റ്റർ ജെയിൻ എടാട്ടേൽ, മുൻ പഞ്ചായത്ത്‌ മെമ്പർ പി‌വൈ എൽദോ എന്നിവർ സന്നിഹിതരായിരുന്നു. കാരുണ്യ പ്രവർത്തി ചെയ്ത സിസ്റ്റർമാരെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും ഈ പ്രവർത്തി മറ്റുള്ളവർക്ക് പ്രചോദനം ആകട്ടെയെന്ന് എം‌എല്‍‌എ ഫേസ്ബുക്കില്‍ കുറിച്ചു. സെന്‍റ് തെരേസ കോൺവെന്റിന്റെ നേതൃത്വത്തിൽ ഒത്തിരി ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്ത് വരുന്നുണ്ടെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-05-15-04:21:36.jpg
Keywords: സന്യാസ, സമര്‍പ്പി
Content: 13211
Category: 1
Sub Category:
Heading: 13 മണിക്കൂർ ദിവ്യകാരുണ്യ ആരാധനയുമായി യുകെ മലങ്കര കത്തോലിക്കാ സഭ
Content: കൊറോണ മഹാമാരിയുടെ കെടുതികളിൽ നിന്ന് ലോകം മുക്തി നേടുന്നതിനുവേണ്ടി ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്ത പ്രാർത്ഥനാദിനത്തിൽ യുകെയിലെ മലങ്കര കത്തോലിക്കാ സഭ സമൂഹം 13 മണിക്കൂർ ദിവ്യകാരുണ്യ ആരാധന നടത്തി. ഇന്നലെ വ്യാഴാഴ്ച രാവിലെ ഒന്‍പതിന് ഫാ. ജോൺസൻ മനയിൽ അർപ്പിച്ച വി. കുർബാനയോടു കൂടി ആരംഭിച്ച പ്രാർത്ഥനാദിനം രാത്രി 10-ന് മലങ്കര ക്രമത്തിലെ പ്രത്യേക ദിവ്യകാരുണ്യ ആശീർവാദത്തോടു കൂടിയാണ് അവസാനിച്ചത്. യുകെ മലങ്കര കത്തോലിക്കാ സഭ കോഓർഡിനേറ്റർ ഫാ. തോമസ് മടുക്കുംമൂട്ടിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ഫാത്തിമാ മാതാവിന്റെ തിരുനാൾ ദിനമായിരുന്ന മെയ് 13ന് പിറ്റേന്ന് പ്രഭാതം മുതലുള്ള 13 മണിക്കൂർ ആരാധന വലിയ കൃപയുടെ അനുഭവം തന്നെയായിരുന്നു. സഭയുടെ 18 മിഷൻ കൂട്ടായ്മകൾ വിവിധ സമയങ്ങളിൽ പ്രാർത്ഥനകൾ നയിച്ചു. അനേകം വിശ്വാസികള്‍ ഓൺലൈനായി നടന്ന ദിവ്യകാരുണ്യ ആരാധനയിൽ പങ്കുചേർന്നു. യുവജനങ്ങളുടെയും കുഞ്ഞുങ്ങളുടെയും സജീവമായ പങ്കാളിത്തം പ്രതികൂലമായ സാഹചര്യങ്ങളിലും വിശ്വാസസമൂഹത്തിനു വലിയ പ്രത്യാശ പകർന്നു. ഫാ. രഞ്ജിത്ത് മടത്തിറമ്പിൽ, ഫാ. ജോൺ അലക്സ്, എന്നിവർ ആരാധനയിലുടനീളം പ്രാത്ഥനകൾക്ക് നേതൃത്വം നൽകി. നമുക്ക് ലഭിച്ച ക്രിസ്തുവിന്റെ പ്രകാശംഫ്രാൻസിസ് മാർപാപ്പ ഓർമിപ്പിച്ചതു പോലെ, പ്രാർത്ഥനയിലൂടെയും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും ലോകത്തിനു സംലഭ്യമാക്കണമെന്നു ഫാ. തോമസ് മടുക്കുംമൂട്ടിൽ സന്ദേശത്തിൽ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. ദിവ്യകാരുണ്യ ആശീർവാദത്തിന് മുന്നോടിയായി സമാപന ആരാധനയ്ക്ക് ഫാ. മാത്യു നെരിയാട്ടിൽ നേതൃത്വം നൽകി . കോവിഡ് മഹാമാരിയുടെ ദുരന്തഫലങ്ങൾ ഏറ്റവുമധികം അനുഭവിക്കുന്ന യു കെ യിലെ പൊതുസമൂഹത്തോടുള്ള മലങ്കര കൂട്ടായ്മയുടെ പ്രതിബദ്ധതയും ഐക്യദാർഢ്യവും ഊട്ടിയുറപ്പിക്കുന്ന അനുഭവമായിരുന്നു അഖണ്ഡ ദിവ്യകാരുണ്യ ആരാധന. മലങ്കര കത്തോലിക്കാ സഭാ തലവൻ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ളീമിസ് ബാവായുടെയും അപ്പസ്തോലിക വിസിറ്റർ മാർ തിയഡോഷ്യസിന്റെ യും ആശീർവാദവും ഈ ശുശ്രൂഷകൾക്കുണ്ടായിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-15-06:06:44.jpg
Keywords: ദിവ്യകാരുണ്യ