Contents
Displaying 12851-12860 of 25148 results.
Content:
13182
Category: 14
Sub Category:
Heading: യഹൂദ ഭവനങ്ങളിലും ഇനി സുവിശേഷം എത്തും: ഹീബ്രു ഭാഷയിലുള്ള ആദ്യ ക്രിസ്ത്യന്‍ ചാനലിന് ഇസ്രായേലിന്റെ പച്ചക്കൊടി
Content: ജെറുസലേം: യഹൂദരുടെ വീടുകളിലേക്കും, ജീവിതങ്ങളിലേക്കും സുവിശേഷം എത്തിക്കുക എന്ന ലക്ഷ്യവുമായി ക്രൈസ്തവ ചാനലായ ഷെലാനു ടിവി ഇസ്രായേലിൽ സംപ്രേക്ഷണമാരംഭിച്ചു. 'ഞങ്ങളുടേത്' എന്നാണ് ഷെലാനുവിന്റെ ഹീബ്രു ഭാഷയിലെ അർത്ഥം. ഏകദേശം 200 രാജ്യങ്ങളിൽ സാന്നിധ്യമുള്ള ക്രൈസ്തവ ചാനലായ ഗോഡ് ടിവിയുടെ ഉടമസ്ഥതയിലുള്ളതാണ് ഷെലാനു ടിവി. ചാനൽ സംപ്രേക്ഷണം ചെയ്യാനായി ഇസ്രായേലിലെ കേബിൾ സേവന ദാതാവായ ഹോട്ടുമായി ഏഴു വർഷത്തെ കരാറില്‍ ഷെലാനു ടിവി ഒപ്പുവെച്ചു കഴിഞ്ഞു. രാജ്യത്തെ ഏഴുലക്ഷത്തോളം ഭവനങ്ങളിൽ ചാനലുകൾ നൽകുന്ന കമ്പനിയാണ് ഹോട്ട്. പുതിയ ചാനൽ സംപ്രേക്ഷണം ചെയ്യാനുള്ള അധികാരം ഇസ്രായേലി കമ്മ്യൂണിക്കേഷൻ മിനിസ്ട്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന കേബിൾ ആൻഡ് സാറ്റലൈറ്റ് ബ്രോഡ്കാസ്റ്റിംഗ് കൌൺസിൽ ഹോട്ടിന് നൽകിയിരുന്നു. ഇസ്രായേൽ അനുകൂല ക്രൈസ്തവർക്ക് വേണ്ടി വിശ്വാസ അധിഷ്ഠിത പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്ന ചാനൽ എന്നാണ് ഷെലാനു ടിവി ചാനൽ തങ്ങളെത്തന്നെ വിശേഷിപ്പിക്കുന്നത്. ഡേ സ്റ്റാർ, മിഡിൽ ഈസ്റ്റ് ടെലിവിഷൻ തുടങ്ങിയ ക്രൈസ്തവ ചാനലുകൾ ഇസ്രായേലിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഹീബ്രുഭാഷയിൽ വ്യക്തമായ സുവിശേഷവത്കരണ ലക്ഷ്യത്തോടുകൂടി സംപ്രേക്ഷണം ആരംഭിച്ച ആദ്യത്തെ ക്രൈസ്തവ ചാനലാണ് ഷെലാനു ടിവി. യേശു ഒരു വിദേശി അല്ലെന്നും, യേശു ബെത്ലഹേമിൽ ജനിച്ച വാഗ്ദാനം ചെയ്യപ്പെട്ട മിശിഹാ ആണെന്നും ജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ചാനല്‍ ഇസ്രായേലിൽ പ്രവർത്തനം ആരംഭിച്ചതെന്ന് വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത് കുറിപ്പിൽ ഗോഡ് ടിവി വ്യക്തമാക്കി. യേശു വാഗ്ദാനം ചെയ്യപ്പെട്ട മിശിഹാ ആണെന്ന് മനസ്സിലാക്കിയ സ്വദേശത്തും, വിദേശത്തുമുള്ള യഹൂദരുടെ വിശ്വാസ സാക്ഷ്യങ്ങൾ ചാനലിലൂടെ കാണാൻ സാധിക്കുമെന്നും ചാനല്‍ നേതൃത്വം പറഞ്ഞു. അതേസമയം ചാനലിനെതിരെ തീവ്ര നിലപാടുള്ള യഹൂദര്‍ രംഗത്തുവന്നിട്ടുണ്ട്. 25 വർഷങ്ങൾക്കു മുമ്പ് ബ്രിട്ടനില്‍ പ്രവർത്തനം ആരംഭിച്ച ഗോഡ് ടിവിയുടെ മിക്ക പരിപാടികളും യുവജനങ്ങളെ ലക്ഷ്യം വെച്ചുള്ളതാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CEJZ0G5PJftD0xNrVAbdvu}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-12-16:11:09.jpg
Keywords: യഹൂദ, ഇസ്രായേ

13183
Category: 18
Sub Category:
Heading: പ്രവാസികള്‍ക്ക് ഐസൊലേഷന്‍ ഒരുക്കാന്‍ ഫരീദാബാദ് രൂപതയുടെ ഇടുക്കിയിലെ സെമിനാരിയും
Content: ന്യൂഡല്‍ഹി: പ്രവാസികളുടെ തിരിച്ചുവരവ് കേരളത്തില്‍ സജീവമായതോടെ അവര്‍ക്കു താമസസൗകര്യം ഒരുക്കാന്‍ ഡല്‍ഹിയിലെ ഫരീദാബാദ് സീറോ മലബാര്‍ രൂപത രംഗത്ത്. തൊടുപുഴക്കടുത്തുള്ള തൊമ്മന്‍കുത്തിലെ രൂപതയുടെ സെമിനാരിയാണ് ഐസൊലേഷന്‍ സൗകര്യം ഒരുക്കാനായി സര്‍ക്കാരിനു നല്‍കിയത്. നാല്പതോളം പേര്‍ക്ക് ഇവിടെ താമസിക്കാനാകും. ജില്ലാ കളക്ടറും വില്ലേജ് അധികൃതരും ഇതു സംബന്ധിച്ചു രേഖകള്‍ റെക്ടര്‍ ഫാ. ജേക്കബ് നങ്ങേലിമാലിക്ക് കൈമാറി. ഇടുക്കി ജില്ലാ ദുരന്ത നിര്‍മാര്‍ജന അഥോറിറ്റി ചെയര്‍മാനാണ് ഇതിനായുള്ള അറിയിപ്പു നല്‍കിയത്. സമൂഹനന്മയ്ക്കായുള്ള എല്ലാ സംരഭങ്ങളുമായി കത്തോലിക്കാ സഭയും ഫരീദാബാദ് രൂപതയും സഹകരിക്കുമെന്ന് രൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു. ഫാ. ജേക്കബ് നങ്ങേലിമാലില്‍, ഫാ. അരുണ്‍ മഠത്തുംപടി എന്നിവരാണ് തൊമ്മന്‍കുത്തിലെത്തുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BotdZhbQde41C3WnD2MXO7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-05-13-01:25:15.jpg
Keywords: സെമിനാ

13184
Category: 18
Sub Category:
Heading: ക്‌നാനായ പ്രവാസി ഹെല്‍പ്പ് ഡെസ്‌ക്കിനു തുടക്കമായി
Content: കോട്ടയം: ഇന്ത്യക്കകത്തും വിദേശത്തുമുള്ള കോട്ടയം അതിരൂപതാംഗങ്ങളായ പ്രവാസികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിനു വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടിന്റെ നിര്‍ദേശാനുസരണം ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ക്‌നാനായ പ്രവാസി ഹെല്‍പ്പ് ഡെസ്‌ക്കിനു തുടക്കമായി. മാര്‍ മാത്യു മൂലക്കാട്ട് ഹെല്‍പ്പ് ഡെസ്‌ക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെസിസി പ്രസിഡന്റ് തമ്പി എരുമേലിക്കര, സെക്രട്ടറി ബിനോയി ഇടയാടിയില്‍, കെസിസി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ഇരുപത്തിനാലു മണിക്കൂറും സേവനം ലഭ്യമാക്കുന്ന ക്‌നാനായ പ്രവാസി ഹെല്‍പ്പ് ഡെസ്‌ക്കിലേക്കു knanayapravasihelpdesk@gmail.com എന്ന ഇമെയില്‍ വിലാസത്തിലും 9048568000 എന്ന ഫോണ്‍ നമ്പരിലും ബന്ധപ്പെടാം. അതിരൂപത വെബ്‌സൈറ്റായ www.kottayamad.org ല്‍ പ്രവാസികള്‍ക്കായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. പ്രവാസികളുടെ ആവശ്യങ്ങള്‍ കണ്ടെത്തി സര്‍ക്കാര്‍, സന്നദ്ധസംഘടനകള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ക്‌നാനായ സമുദായ പ്രമുഖര്‍, സേവന സന്നദ്ധര്‍ എന്നിവരുമായി ബന്ധപ്പെടുത്തി പ്രശ്‌നങ്ങള്‍ക്കുപരിഹാരം കാണാനാണ് ഹെല്‍പ്പ് ഡെസ്‌ക്ക് ലക്ഷ്യമിടുന്നത്. കോട്ടയം അതിരൂപത മീഡിയ കമ്മീഷന്‍ ഓഫീസിനോടു ചേര്‍ന്നാണ് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നത്.
Image: /content_image/India/India-2020-05-13-01:36:09.jpg
Keywords: കോട്ടയം, ക്നാ

13185
Category: 18
Sub Category:
Heading: ദിവ്യ പി ജോണിൻ്റെ മരണത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന്
Content: തിരുവല്ല: തിരുവല്ല പാലിയേക്കര ബസേലിയൻ കോൺവെൻ്റിലെ സന്യാസ അർത്ഥിനി ദിവ്യ പി ജോണിൻ്റെ മരണത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന്. മരണത്തിൽ അസ്വാഭിവകതയുണ്ടോയെന്ന് പരിശോധിക്കാൻ ക്രൈം ബ്രാഞ്ചിന് ഡിജിപിയാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. മേയ് ഏഴാം തീയതിയാണ് ചുങ്കപ്പാറ സ്വദേശിനി ദിവ്യ പി ജോണിനെ കന്യാസ്ത്രീ മഠത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പാലിയേക്കര ബസേലിയൻ മഠത്തിൽ മഠത്തിൽ കന്യാസ്ത്രീ പഠന വിദ്യാർഥിനിയായിരുന്നു ദിവ്യ പി ജോൺ. രാവിലെ പതിനൊന്നരയോടെ മഠത്തിലെ അന്തേവാസികൾ വലിയ ശബ്ദം കേട്ട് തിരച്ചിൽ നടത്തിയപ്പോഴാണ് ദിവ്യയെ കിണറ്റിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെയും, ഫയർ ഫോഴ്സിനെയും വിവരം അറിയിച്ചു. ഫയർഫോഴ്സെത്തിയാണ് ദിവ്യയെ കിണറ്റിൽ നിന്ന് പുറത്തെടുത്തത്. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും ദിവ്യ മരിച്ചു. കിണറ്റിൽ നിന്ന് വെള്ളം എടുക്കാനുള്ള ശ്രമത്തിനിടെ കാൽവഴുതി വീണതോ, ആത്മഹത്യയോ ആവാമെന്നാണ് പ്രാഥമിക നിഗമനം. ആരെങ്കിലും അപകടത്തിൽപ്പെടുത്തിയതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്നാൽ മഠത്തിൽ ദിവ്യയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അന്തേവാസികൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. അതേസമയം സംഭവത്തില്‍ നടക്കുന്ന കുപ്രചരണങ്ങളില്‍ അതീവ വേദനയുണ്ടെന്നും പോലീസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും ദിവ്യയുടെ കുടുംബം വ്യക്തമാക്കി.
Image: /content_image/India/India-2020-05-13-01:58:39.jpg
Keywords: ദിവ്യ, സന്യാസ

13186
Category: 22
Sub Category:
Heading: അർപ്പണ മനോഭാവം കൊണ്ട് അയൽപക്കത്തെ വിശുദ്ധരാണ് നേഴ്സുമാര്‍: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: അർപ്പണ മനോഭാവം കൊണ്ട് അയൽപക്കത്തെ വിശുദ്ധരാണ് നേഴ്സുമാരും മിഡ് വൈഫുകളെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ അന്തർദേശീയ നേഴ്സ്മാരുടെ ദിനത്തില്‍ സന്ദേശം നല്കുകയായിരിന്നു പാപ്പ. അവരുടെ വിശ്വസ്ത സേവനത്തിന്റെ തെളിവാണ് വൈറസ് ബാധയേറ്റ് മരണമടഞ്ഞ ആരോഗ്യ പ്രവർത്തകരുടെ ഉയർന്ന നിരക്കെന്നും, അവർക്കായി പ്രാർത്ഥിക്കുന്നെന്നും ഉത്ഥിതനായ കർത്താവിന്റെ സ്വർഗ്ഗീയ പ്രകാശവും അവരുടെ കുടുംബങ്ങൾക്ക് വിശ്വാസത്തിന്റെ സമാശ്വാസവും നേരുകയും ചെയ്യുന്നതായി പാപ്പ പറഞ്ഞു. അനുദിനം വേദനിക്കുന്നവരുമായുള്ള സംസർഗ്ഗത്തിലായിരിക്കാനുള്ള പ്രത്യേകതരം വിളിയോടു "അതേ" എന്നു പറയാൻ വിളിക്കപ്പെട്ടവരായ അവർ, നല്ല സമറിയാക്കാരനെപ്പോലെ ജീവനെയും മറ്റുള്ളവരുടെ സഹനത്തെയും കരുതുന്ന, ജീവന്റെ കാവൽക്കാരും സംരക്ഷരരാണെന്നും, അവർ ധൈര്യവും, പ്രത്യാശയും വിശ്വാസവും ചികിൽസയോടൊപ്പം നൽകുന്നുവെന്നും സ്മരിച്ചു. ധാർമ്മീക ഉത്തരവാദിത്വമാണ് അവരുടെ തൊഴിലിന്റെ മുഖമുദ്ര. അതിനെ ശാസ്ത്രീയ സാങ്കേതിക അറിവിലേക്ക് മാത്രമായി ഒതുക്കരുത്. ജനനം മുതൽ മരണം വരെയുള്ള ഓരോ ഘട്ടങ്ങളിലുമുള്ളവരെ നിരന്തരമായി കേൾക്കാനും, രോഗികൾക്ക് ഓരോ സാഹചര്യത്തിലും ആവശ്യമായവ നൽകാനും വിവേചിച്ചറിയാനുള്ള ശ്രമങ്ങളും വ്യക്തിപരമായ കരുതലും നേഴ്സുമാര്‍ക്ക് ആവശ്യമാണെന്നും പാപ്പ വ്യക്തമാക്കി. സമൂഹത്തിന്റെ മുഴുവൻ ആരോഗ്യ സംരക്ഷണത്തിനായുള്ള അവരുടെ പ്രവർത്തനത്തിന് നന്ദി അറിയിച്ച പാപ്പ തന്റെ പ്രാർത്ഥന ഉറപ്പു നൽകിക്കൊണ്ടാണ് സന്ദേശം അവസാനിപ്പിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CEJZ0G5PJftD0xNrVAbdvu}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-13-02:17:30.jpg
Keywords:

13187
Category: 1

Content: വത്തിക്കാന്‍ സിറ്റി: അർപ്പണ മനോഭാവം കൊണ്ട് അയൽപക്കത്തെ വിശുദ്ധരാണ് നേഴ്സുമാരും മിഡ് വൈഫുകളെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ അന്തർദേശീയ നേഴ്സ്മാരുടെ ദിനത്തില്‍ സന്ദേശം നല്കുകയായിരിന്നു പാപ്പ. അവരുടെ വിശ്വസ്ത സേവനത്തിന്റെ തെളിവാണ് വൈറസ് ബാധയേറ്റ് മരണമടഞ്ഞ ആരോഗ്യ പ്രവർത്തകരുടെ ഉയർന്ന നിരക്കെന്നും, അവർക്കായി പ്രാർത്ഥിക്കുന്നെന്നും ഉത്ഥിതനായ കർത്താവിന്റെ സ്വർഗ്ഗീയ പ്രകാശവും അവരുടെ കുടുംബങ്ങൾക്ക് വിശ്വാസത്തിന്റെ സമാശ്വാസവും നേരുകയും ചെയ്യുന്നതായി പാപ്പ പറഞ്ഞു. അനുദിനം വേദനിക്കുന്നവരുമായുള്ള സംസർഗ്ഗത്തിലായിരിക്കാനുള്ള പ്രത്യേകതരം വിളിയോടു "അതേ" എന്നു പറയാൻ വിളിക്കപ്പെട്ടവരായ അവർ, നല്ല സമറിയാക്കാരനെപ്പോലെ ജീവനെയും മറ്റുള്ളവരുടെ സഹനത്തെയും കരുതുന്ന, ജീവന്റെ കാവൽക്കാരും സംരക്ഷരരാണെന്നും, അവർ ധൈര്യവും, പ്രത്യാശയും വിശ്വാസവും ചികിൽസയോടൊപ്പം നൽകുന്നുവെന്നും സ്മരിച്ചു. ധാർമ്മീക ഉത്തരവാദിത്വമാണ് അവരുടെ തൊഴിലിന്റെ മുഖമുദ്ര. അതിനെ ശാസ്ത്രീയ സാങ്കേതിക അറിവിലേക്ക് മാത്രമായി ഒതുക്കരുത്. ജനനം മുതൽ മരണം വരെയുള്ള ഓരോ ഘട്ടങ്ങളിലുമുള്ളവരെ നിരന്തരമായി കേൾക്കാനും, രോഗികൾക്ക് ഓരോ സാഹചര്യത്തിലും ആവശ്യമായവ നൽകാനും വിവേചിച്ചറിയാനുള്ള ശ്രമങ്ങളും വ്യക്തിപരമായ കരുതലും നേഴ്സുമാര്‍ക്ക് ആവശ്യമാണെന്നും പാപ്പ വ്യക്തമാക്കി. സമൂഹത്തിന്റെ മുഴുവൻ ആരോഗ്യ സംരക്ഷണത്തിനായുള്ള അവരുടെ പ്രവർത്തനത്തിന് നന്ദി അറിയിച്ച പാപ്പ തന്റെ പ്രാർത്ഥന ഉറപ്പു നൽകിക്കൊണ്ടാണ് സന്ദേശം അവസാനിപ്പിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BotdZhbQde41C3WnD2MXO7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-13-02:17:32.jpg

13188
Category: 22
Sub Category:
Heading: അർപ്പണ മനോഭാവം കൊണ്ട് അയൽപക്കത്തെ വിശുദ്ധരാണ് നേഴ്സുമാര്‍: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: അർപ്പണ മനോഭാവം കൊണ്ട് അയൽപക്കത്തെ വിശുദ്ധരാണ് നേഴ്സുമാരും മിഡ് വൈഫുകളെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ അന്തർദേശീയ നേഴ്സ്മാരുടെ ദിനത്തില്‍ സന്ദേശം നല്കുകയായിരിന്നു പാപ്പ. അവരുടെ വിശ്വസ്ത സേവനത്തിന്റെ തെളിവാണ് വൈറസ് ബാധയേറ്റ് മരണമടഞ്ഞ ആരോഗ്യ പ്രവർത്തകരുടെ ഉയർന്ന നിരക്കെന്നും, അവർക്കായി പ്രാർത്ഥിക്കുന്നെന്നും ഉത്ഥിതനായ കർത്താവിന്റെ സ്വർഗ്ഗീയ പ്രകാശവും അവരുടെ കുടുംബങ്ങൾക്ക് വിശ്വാസത്തിന്റെ സമാശ്വാസവും നേരുകയും ചെയ്യുന്നതായി പാപ്പ പറഞ്ഞു. അനുദിനം വേദനിക്കുന്നവരുമായുള്ള സംസർഗ്ഗത്തിലായിരിക്കാനുള്ള പ്രത്യേകതരം വിളിയോടു "അതേ" എന്നു പറയാൻ വിളിക്കപ്പെട്ടവരായ അവർ, നല്ല സമറിയാക്കാരനെപ്പോലെ ജീവനെയും മറ്റുള്ളവരുടെ സഹനത്തെയും കരുതുന്ന, ജീവന്റെ കാവൽക്കാരും സംരക്ഷരരാണെന്നും, അവർ ധൈര്യവും, പ്രത്യാശയും വിശ്വാസവും ചികിൽസയോടൊപ്പം നൽകുന്നുവെന്നും സ്മരിച്ചു. ധാർമ്മീക ഉത്തരവാദിത്വമാണ് അവരുടെ തൊഴിലിന്റെ മുഖമുദ്ര. അതിനെ ശാസ്ത്രീയ സാങ്കേതിക അറിവിലേക്ക് മാത്രമായി ഒതുക്കരുത്. ജനനം മുതൽ മരണം വരെയുള്ള ഓരോ ഘട്ടങ്ങളിലുമുള്ളവരെ നിരന്തരമായി കേൾക്കാനും, രോഗികൾക്ക് ഓരോ സാഹചര്യത്തിലും ആവശ്യമായവ നൽകാനും വിവേചിച്ചറിയാനുള്ള ശ്രമങ്ങളും വ്യക്തിപരമായ കരുതലും നേഴ്സുമാര്‍ക്ക് ആവശ്യമാണെന്നും പാപ്പ വ്യക്തമാക്കി. സമൂഹത്തിന്റെ മുഴുവൻ ആരോഗ്യ സംരക്ഷണത്തിനായുള്ള അവരുടെ പ്രവർത്തനത്തിന് നന്ദി അറിയിച്ച പാപ്പ തന്റെ പ്രാർത്ഥന ഉറപ്പു നൽകിക്കൊണ്ടാണ് സന്ദേശം അവസാനിപ്പിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CEJZ0G5PJftD0xNrVAbdvu}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-13-02:31:30.jpg
Keywords: നേഴ്സ

13189
Category: 4
Sub Category:
Heading: ഇന്ന് ഫാത്തിമ മാതാവിന്റെ തിരുനാൾ: അറിയേണ്ട 16 വസ്തുതകൾ
Content: മെയ് പതിമൂന്നിനു ഫാത്തിമാ മാതാവിൻ്റെ തിരുനാൾ തിരുസഭ ആഘോഷിക്കുന്നു. പോർച്ചുഗലിലെ ഫാത്തിമയിൽ പരിശുദ്ധ കന്യകാമറിയം ഇടയ കുട്ടികളായ ലൂസിയാ ഫ്രാൻസിസ്കോ, ജസീന്താ എന്നിവർക്കു ആറു തവണയാണ് 1917 മെയ് 13 മുതൽ ഒക്ടോബർ 13 വരെയുള്ള കാലയളവിൽ പ്രത്യക്ഷപ്പെട്ടത്. പരിശുദ്ധ കന്യകാമറിയത്തിന്റെ ഫാത്തിമയിലെ ആറു ദർശനങ്ങളിലും ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ മറിയം കുട്ടികളോടും അതുവഴി ലോകം മുഴുവനോടും ആവശ്യപ്പെടുന്നു. ആധുനിക കാലഘട്ടത്തിലെ പ്രധാനപ്പെട്ട മരിയൻ പ്രത്യക്ഷപ്പെടലിനെപ്പറ്റിയുള്ള ചില വസ്തുതകൾ പരിചയപ്പെടുത്തുകയാണ് ഇവിടെ. 1. #{red->none->b-> ആറു പ്രത്യക്ഷപ്പെടലുകൾ }# പരിശുദ്ധ കന്യകാമറിയം ആറു തവണയാണ് ലൂസിയാ ഡേ ലോസ് സാന്റോസ്, സഹോദരങ്ങളായ ഫ്രാൻസിസ്കോ ഡേ ലോസ് സാന്റോസ്, ജസീന്താ ഡേ ലോസ് സാന്റോസ് എന്നിവർക്കു പരിശുദ്ധ കന്യകാമറിയം ഫാത്തിമയിൽ പ്രത്യക്ഷപ്പെട്ടത്. 2. #{red->none->b-> പതിമൂന്നാം തീയതി }# പരിശുദ്ധ കന്യകാമറിയം എല്ലാ മാസവും പതിമൂന്നാം തീയതിയാണ് കുട്ടികൾക്ക് പ്രത്യക്ഷപ്പെട്ടിരുന്നത്. പലരും പതിമൂന്ന് ഒരു അശുഭ സംഖ്യയായി കണക്കാക്കുന്നു. പതിമൂന്നു പലപ്പോഴും അനർത്ഥം കൊണ്ടുവരു എന്ന മിഥ്യാധാരണ ചില മനുഷ്യ മനസ്സുകളിലുണ്ട് . ആ ധാരണ മാനവ ചരിത്രത്തിൽ നിന്നു മാറ്റിയെടുക്കാൻ പരിശുദ്ധ മറിയം ആഗ്രഹിച്ചിരുന്നു. ദൈവീക പദ്ധതികൾ പൂർത്തീകരിക്കാൻ തീയതിയോ ദിവസമോ പ്രശ്നമല്ലന്ന സത്യം മറിയത്തിനു നമ്മളെ പഠിപ്പിക്കണമായിരുന്നു. 3. #{red->none->b-> കാവൽ മാലാഖ }# 1917 ൽ പരിശുദ്ധ മറിയം കുട്ടികൾക്കു പ്രത്യക്ഷപ്പെടുന്നതിനു മുമ്പ് പോർച്ചുഗലിന്റെ കാവൽ മാലഖ കുട്ടികൾക്കു മുന്നു തവണ പ്രത്യക്ഷപ്പെട്ടു പരിശുദ്ധ മറിയത്തിന്റെ പ്രത്യക്ഷീകരണത്തിനായി കുട്ടികളെ ഒരുക്കി. അതിനാൽ മാലാഖമാർ എന്ന യാഥാർത്ഥ്യം ഫാത്തിമാ സന്ദേശങ്ങളിൽ ഒരു മുഖ്യ പങ്കു വഹിക്കുന്നു. 4. #{red->none->b-> വിശുദ്ധ കുർബാനയും ദിവ്യകാരുണ്യവും }# മൂന്നാമത്തെതും അവസാനത്തേതുമായ ദർശനത്തിൽ മാലാഖ തീരുവോസ്തിയും കാസയുമായി, മൂന്നു കുട്ടികൾക്കു മുമ്പിൽ പ്രത്യക്ഷപ്പെട്ടു, അവയെ സ്വീകരിക്കാൻ മാലാഖ അവരെ ക്ഷണിച്ചു. ലൂസി തീരുവോസ്തിയും ജസീന്തായും ഫ്രാൻസിസ്കോയും കാസയും സ്വീകരിച്ചു. ക്രിസ്തുവിന്റെ സഹനങ്ങളിൽ ചെറുപ്രായത്തിൽ തന്നെ പങ്കു ചേരാൻ ജസീന്തായെയും ഫ്രാൻസിസ്കോയെയും ദൈവം പ്രത്യേകമാ വിധം തെരഞ്ഞെടുത്തിരിക്കുന്നു എന്നു സൂചിപ്പിക്കാനാണ് സഹനത്തിന്റെ കാസയിൽ നിന്നു പാനം ചെയ്യാൻ മാലാഖ അവർക്കു അവസരം നൽകിയത്. വിശുദ്ധ കുർബാനയോടും അനുദിന ദിവ്യകാരുണ്യ സ്വീകരണത്തോടുമുള്ള ഭക്തി മനുഷ്യകുലത്തിൽ ആഴപ്പെടാൻ മറിയം ആഗ്രഹിക്കുന്നു. 5. #{red->none->b-> യുദ്ധങ്ങളും, സഹനങ്ങളും പരിശുദ്ധ മറിയവും }# ഒന്നാം ലോക മഹായുദ്ധം കൊടുമ്പിടി കൊണ്ടിരിക്കുന്ന സമയത്താണ് മറിയത്തിന്റെ ഈ പ്രത്യക്ഷപ്പെടലുകൾ നടന്നത്. പാപത്തിന്റെ ഫരണിത ഫലങ്ങളാണ് യുദ്ധങ്ങളെന്നു പരിശുദ്ധ മറിയം വ്യക്തമായി മനുഷ്യ മക്കളെ ഓർമ്മപ്പെടുത്തി. മനുഷ്യൻ പാപവസ്ഥ തുടർന്നാൽ ഇതിലും ഭയാനകമായ യുദ്ധങ്ങൾ ഉണ്ടാകുമെന്നും മറിയം മുന്നറിയിപ്പു നൽകി. ലോകസമാധാനത്തിനുള്ള ഏക വഴി പാപരഹിത ജീവിതമാണന്നു ഫാത്തിമാ സന്ദേശം നമ്മളെ പഠിപ്പിക്കുന്നു. 6. #{red->none->b-> നരകമെന്ന യാഥാർത്ഥ്യം }# 1917 ജൂലൈ പതിമൂന്നാം തീയതി ഉണ്ടായ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷപ്പെടലിൽ മൂന്നു കുട്ടികൾക്കും നരകത്തിന്റെ ഭീകരത മറിയം കാണിച്ചു കൊടുത്തു. പരിശുദ്ധ അമ്മ അവരോടൊപ്പം ഇല്ലായിരുന്നെങ്കിൽ ഈ ഭീകര കാഴ്ച കണ്ടു അവർ മരണത്തിനു കീഴടങ്ങേണ്ടി വരുമായിരുന്നുവെന്നു കുട്ടികൾ സാക്ഷ്യപ്പെടുത്തുന്നു. നരകം ചിരിച്ചു തള്ളേണ്ട തമാശയല്ലന്നാണ് ഫാത്തിമാ മാതാവ് നമ്മളെ ഉദ്ബോധിപ്പിക്കുന്നത്. 7. #{red->none->b-> സ്വർഗ്ഗമെന്ന സൗഭാഗ്യം }# ജൂൺ മാസത്തിൽ മാതാവു പ്രത്യക്ഷപ്പെട്ടപ്പോൾ ജസീന്തയും ഫ്രാൻസിസ്കോയും ഞാനും സ്വർഗ്ഗത്തിൽ പോകുമോ എന്നു ലൂസി ചോദിച്ചു. പോകും എന്നായിരുന്നു മറിയത്തിന്റെ ഉത്തരം. ഫ്രാൻസിസ്കോ സ്വർഗ്ഗത്തിൽ പോകാൻ ഒരുങ്ങാൻ ധാരാളം ജപമാല ജപിക്കണമെന്നു മറിയം ആവശ്യപ്പെട്ടു. ജപമാല പ്രാർത്ഥന സ്വർഗ്ഗത്തിലേക്കുള്ള ഏണിപ്പടികളാണ്. 8. #{red->none->b-> ജസീന്തയുടെ ത്യാഗങ്ങൾ }# നരക ദർശനത്തിനു ശേഷം ആത്മാക്കളുടെ രക്ഷയ്ക്കായി ധാരാളം പരിത്യാഗം ചെയ്യാൻ ജസീന്താ തീരുമാനിച്ചു. അതിനായി അവൾക്കു ഇഷ്ടമായിരുന്ന മുന്തിരിപ്പഴവും ഡാൻസും ജസീന്താ ഉപേക്ഷിച്ചു. അരയ്ക്കു ചുറ്റു പരുപരുത്ത ഒരു കയർ അവൾ ധരിച്ചിരുന്നു. സ്വന്തം വിശപ്പു അവഗണിച്ച് പലപ്പോഴും സ്വന്തം ഭക്ഷണ പൊതികൾ പാപപ്പെട്ട കുട്ടികൾക്കു നൽകുക അവൾ പതിവാക്കി. ആത്മാക്കളുടെ രക്ഷയ്ക്കായി ധാരാളം ജപമാല പ്രാർത്ഥനകൾ അനുദിനം അവൾ ജപിച്ചിരുന്നു. 9. #{red->none->b-> ലൂസിയായുടെ സഹനങ്ങൾ }# കുട്ടികളിൽ മുതിർന്നവളായ ലൂസിയായുടെ അമ്മയായ മരിയ റോസ നിരവധി വർഷൾ ലൂസിയായെ വിശ്വസിച്ചില്ല. നിഷ്കളങ്കയായ അവളെ മറ്റുള്ളവരുടെ മുമ്പിൽ വച്ചു നുണ പറയുന്നവളും പിശാചു ബാധിതയുമായി അമ്മ അവളെ ചിത്രീകരിച്ചിരുന്നു. ഇതു ലൂസിയെ പലപ്പോഴും വേദനിപ്പിച്ചിരുന്നു. 10. #{red->none->b-> ഫ്രാൻസിസ്കോയുടെയും ജസീന്തയുടെയും ചെറുപ്പത്തിലേ മരണം }# ഫ്രാൻസിസ്കോയും ജസീന്തയും ചെറുപ്പത്തിലേ മരിക്കുമെന്നും അതിനു മുമ്പു അവർക്കു ധാരാളം സഹനങ്ങൾ ഉണ്ടാകുമെന്നും മറിയം അറിയിച്ചു. ഒരിക്കൽ മറിയം ജസീന്തയോടു ചോദിച്ചു ആത്മാക്കളുടെ രക്ഷയ്ക്കായി കുറച്ചു കാലം കൂടി സഹിക്കാമോ എന്നു ചോദിച്ചപ്പോൾ അപ്രകാരം തന്നെയാകട്ടെ എന്നായിരുന്നു ആ പെൺകുട്ടിയുടെ മറുപടി. 11. #{red->none->b-> വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് }# രണ്ടായിരമാണ്ടിലെ ജൂബിലി വർഷത്തിലാണ് ജസീന്തായെയും ഫ്രാൻസിസ്കോയും ജോൺ പോൾ രണ്ടാമൻ പാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തിയത്. അതിനായി അദ്ദേഹം തിരഞ്ഞെടുത്ത ദിനം പരിശുദ്ധ അമ്മ കുട്ടികൾക്കു ആദ്യം പ്രത്യക്ഷപ്പെട്ട ദിനമായ മെയ് മാസം പതിമൂന്നാം തീയതിയായിരുന്നു. 12. #{red->none->b-> പരിശുദ്ധ ജപമാല }# പരിശുദ്ധ കന്യകാമറിയത്തിന്റെ ഫാത്തിമയിലെ ആറു ദർശനങ്ങളിലും ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ മറിയം കുട്ടികളോടും അതുവഴി ലോകം മുഴുവനോടും ആവശ്യപ്പെടുന്നു. പരിശുദ്ധ കന്യകാമറിയത്തിന്റെ ജപമാല (ഒക്ടോബർ 2002) എന്ന അപ്പസ്തോലിക പ്രബോധനത്തിൽ ലോക സമാധാനത്തിനും കുടുംബങ്ങളുടെ രക്ഷയ്ക്കുമായി ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ വി. ജോൺ പോൾ രണ്ടാമൻ പാപ്പാ നമ്മളെ ഉദ്ബോധിപ്പിക്കുന്നു. അനുദിന ജപമാല പ്രാർത്ഥന നമ്മുടെ ആത്മീയ പതിവാകട്ടെ. 13. #{red->none->b-> മഹത്തായ അത്ഭുതം }# കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ അത്ഭുതമായിരുന്നു 1917 ഒക്ടോബർ 13 നു നടന്ന സൂര്യാത്ഭുതം. അന്നു പ്രഭാതം മുഴുവൻ ശക്തമായ മഴയായിരുന്നു, ആളുകളുടെ ശരീരം മുഴുവൻ നനഞ്ഞിരുന്നു. ഉച്ചകഴിഞ്ഞ ഉടനെ പൊടുന്നനെ സൂര്യൻ അഗ്നിഗോളമായി ആകാശത്തു പ്രത്യക്ഷപ്പെട്ടു, ജനങ്ങൾ മുട്ടുകുത്തി പാപങ്ങൾക്കു പൊറുതിയാചിച്ചു. അന്ധരായ പലർക്കു കാഴ്ച തിരിച്ചു കിട്ടി തളർവാത രോഗികൾ ഏറ്റു നടന്നു. ആളുകളുടെ വസ്ത്രങ്ങളെല്ലാം ഞൊടിയിടയിൽ ഉണങ്ങി ,എകദേശം എഴുപതിനായിരം ജനങ്ങളാണ് ഈ അത്ഭുഭുത പ്രതിഭാസത്തിനു സാക്ഷ്യം വഹിച്ചത്. വിശുദ്ധ ദ്ധ യൗസേപ്പു പിതാവിന്റെ കരങ്ങളിൽ ഇരുന്നു ഉണ്ണീശോ ലോകത്തെ അനുഗ്രഹിക്കുന്നതായും, വ്യാകുലമാതാവിനെയും കർമ്മലമാതാവിനെയും ലൂസി ദർശനത്തിൽ കണ്ടു. 14. #{red->none->b-> വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയും ഫാത്തിമ മാതാവും }# 1981 മെയ് പതിമൂന്നിനാണ് ജോൺ പോൾ രണ്ടാമൻ പാപ്പയ്ക്കു വെടിയേറ്റത്. ഫാത്തിമാ മാതാവാണു മരണത്തിന്റെ താഴ് വരയിൽ നിന്നു തന്റെ ജീവനെ രക്ഷിച്ചതെന്നു പാപ്പാ വിശ്വസിച്ചിരുന്നു. അതിന്റെ നന്ദി സൂചകമായി പിറ്റേ വർഷം 1982 മെയ് മാസം 13 ന് ജോൺ പോൾ രണ്ടാമൻ പാപ്പാ നന്ദി സൂചകമായി ഫാത്തിമായിലേക്കു ഒരു തീർത്ഥാടനം നടത്തുകയും തന്റെ ശരീരത്തിൽ നിന്നെടുത്ത വെടിയുണ്ടാ ഫാത്തിമാ മാതാവിന്റെ കീരീടത്തിൽ ചാർത്തുകയും ചെയ്തു. നമ്മുടെ അഭയ സ്ഥലമാണ് പരിശുദ്ധ മറിയം നാരകീയ ശത്രുക്കളിൽ നിന്നു നമ്മെ രക്ഷിക്കുന്ന ശക്തയായ കോട്ടയാണ് പരിശുദ്ധ മറിയത്തിന്റെ വിമല ഹൃദയം. 15. #{red->none->b-> മറിയത്തിന്റെ വിമല ഹൃദയത്തെ മുറിപ്പെടുത്തുന്ന പാപങ്ങൾ }# പരിശുദ്ധ അമ്മയുടെ ഹൃദയത്തിൽ ആഴത്തിൽ മുറിവേൽപ്പിക്കുന്ന പാപങ്ങൾ അഞ്ചെണ്ണമാണ്. a) മാതാവിന്റെ അമലോത്ഭവ ജനത്തിനെതിരായുള്ള പാപങ്ങൾ , അതായത് ജന്മപാപത്തിന്റെ മാലാന്യം ഏക്കാതെ ജനിച്ചവളാണന്നു വിശ്വസിക്കാത്തവർ. b) മറിയത്തിന്റെ നിത്യകന്യാകാത്വത്തിനെതിരായ പാപങ്ങൾ - വിശുദ്ധിക്കെതിരായ പാപങ്ങൾ ,അതുപോലെ യേശുവിന്റെ ജനനത്തിനു മുമ്പും ശേഷവും മറിയം കന്യകയായിരുന്നു എന്നു വിശ്വസിക്കാത്തവർ. c) മറിയത്തിന്റെ ദൈവമാതൃത്വത്തിനെതിരായ പാപങ്ങൾ - പരിശുദ്ധ മറിയത്തെ ദൈവമാതാവായി അംഗീകരിക്കാത്തതും, അമ്മയുടെ പ്രത്യേക പദവികൾ അംഗീകരിക്കാത്തതും. d) കൊച്ചു കുട്ടികളെ നശിപ്പിക്കുന്നത്. "ശിശുക്കൾ എന്റെ അടുക്കൽ വരട്ടെ എന്തെന്നാൽ ദൈവരാജ്യം അവരെപ്പോലെയുള്ളവരുടേതാണ് " എന്നു യേശു പഠിപ്പിക്കുന്നു. കൊച്ചു കുട്ടികളെ നശിപ്പിക്കുകയും അവർക്കു ദുർമാതൃക നൽകുകയും അവരുടെ നിഷ്കളങ്കത നശിപ്പിക്കുകയും ചെയ്യുന്നതു പരിശുദ്ധ അമ്മയുടെ ഹൃദയത്തിൽ ആഴത്തിൽ മുറിവേൽപ്പിക്കുന്നു. e) പരിശുദ്ധ അമ്മയുടെ ചിത്രങ്ങളെയും രൂപങ്ങളെയും നിന്ദിക്കുന്നത്. 16. #{red->none->b-> പരിശുദ്ധ മറിയത്തിന്റെ വിമല ഹൃദയത്തിന്റെ ശക്തി }# പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തിന്റെ പ്രതീക്ഷകൾക്കനുസരിച്ചു ജീവിച്ച കുട്ടികളായ ജസീന്തയെയും ഫ്രാൻസിസ്കോയേയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചപ്പോൾ ജോൺ പോൾ രണ്ടാമൻ പാപ്പ അവര “ചെറിയ ബലി വസ്തു”; , “ ഒരു ചെറിയ മിസ്റ്റിക് ” എന്നാണ് അവര യഥാക്രമം വിശേഷിപ്പിച്ചത്. എന്നാൽ ഫാത്തിമാ ദർശനങ്ങളിലെ മൂന്നാമത്തെ വ്യക്തിയായ ലൂസിയെ ഈ ഭൂമിയിൽ ദീർഘനാൾ ജീവിക്കാൻ ദൈവം തിരുമനസ്സായി. പോർച്ചുഗലിലെ കോയിബ്രായിലുള്ള ഒരു കർമ്മലീത്താ മിണ്ടാമഠത്തിൽ തൊണ്ണൂറു വയസ്സുവരെ ജീവിച്ചു. പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തോടുള്ള സ്നേഹവും ഭക്തിയും സമർപ്പണവും പ്രചരിപ്പിക്കുക ആയിരുന്നു സി. ലൂസിയുടെ ജീവിതത്തിന്റെ ലക്ഷ്യം തന്നെ. ജസീന്തക്കു നൽകിയ ഒരു സന്ദേശത്തിൽ പരിശുദ്ധ അമ്മ തന്റെ ആഗ്രഹം വെളിപ്പെടുത്തിയിട്ടുണ്ട്: “ എന്റെ വിമലഹൃദയത്തിലൂടെ ദൈവം കൃപകൾ വർഷിക്കുമെന്നു എല്ലാവരോടും പറയുക. എന്നോടു കൃപകൾ ചോദിക്കാൻ അവരോടു പറയുക, യേശുവിന്റെ തിരുഹൃദയം മറിയത്തിന്റെ വിമലഹൃദയം അംഗീകരിക്കപ്പെടുവാനും സ്നേഹിക്കപ്പെടുവാനും ആഗ്രഹിക്കുന്നു. എന്റെ വിമല ഹൃദയത്തിൽ നിന്നു സമാധാനം തേടുക, ദൈവം എന്റെ വിമല ഹൃദയത്തിലൂടെ ലോകത്തിൽ സമാധാനം വർഷിക്കാൻ ആഗ്രഹിക്കുന്നു". മറിയത്തെക്കുറിച്ചുള്ള കത്തോലിക്കാ വിശ്വാസം ക്രിസ്തുവിനെക്കുറിച്ചുള്ള കത്തോലിക്കാ വിശ്വാസത്തിൽ അധിഷ്ഠിതമാണ് (കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 487) എന്ന സത്യം നമുക്കു മറക്കാതിരിക്കാം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LgfNlpytfGx0UAev6KcGz7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} #Repost
Image: /content_image/SocialMedia/SocialMedia-2020-05-13-03:20:14.jpg
Keywords: ഫാത്തിമ

13190
Category: 1
Sub Category:
Heading: കോവിഡ് 19: അമേരിക്കയിൽ ആറ് ഈശോസഭ വൈദികർ മരിച്ചു
Content: ഫിലാഡൽഫിയ: അമേരിക്കയിലെ ഫിലാഡൽഫിയയിൽ കൊറോണ വൈറസ് ബാധിച്ച് ആറ് ഈശോസഭ വൈദികർ മരണമടഞ്ഞു. സെന്റ് ജോസഫ് സർവ്വകലാശാലയുടെ സമീപത്തായി സ്ഥിതിചെയ്യുന്ന മൻറേസ ഹാൾ എന്ന റിട്ടയർമെൻറ് ഹോമിൽ കഴിഞ്ഞിരുന്ന 77നും 93നും മധ്യ പ്രായമുണ്ടായിരുന്ന വൈദികരാണ് മരണപ്പെട്ടിരിക്കുന്നത്. സമീപത്തെ ആശുപത്രികളിൽ വച്ചാണ് എല്ലാവരുടെയും മരണം. ഫാ. ജി. റിച്ചാർഡ് ദിമ്ലർ, ഫാ. ജോൺ ലാഞ്ചേ, ഫാ. ഫ്രാൻസിസ് മോവാൻ, ഫാ. ജോൺ കെല്ലി, ഫാ. മൈക്കിൾ ഹൃക്കോ, ഫാ. എഡ്‌വേഡ് ഡോഹെർത്തി എന്നീ വൈദികരാണ് മരണമടഞ്ഞത്. റിട്ടയർമെന്റ് ഹൗസിൽ താമസിച്ചിരുന്ന എല്ലാ വൈദികർക്കും വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഏപ്രിൽ പതിനേഴാം തീയതി മൻറേസ ഹാൾ അടച്ചിരുന്നു. ഏപ്രിൽ 25-നാണ് ഇത് വീണ്ടും തുറന്നത്. തിരികെ മടങ്ങിയ വൈദികർ ആരോഗ്യവാന്മാരാണെന്ന് ഈശോസഭയുടെ മേരിലാൻഡ് പ്രൊവിൻസിന്റെ വക്താവായ മൈക്ക് ഗബ്രിയേലേ വ്യക്തമാക്കിയിട്ടുണ്ട്. ഈശോ സഭയുടെ കേന്ദ്രങ്ങളിൽ താമസിക്കുന്ന ആളുകളുടെ ആരോഗ്യത്തെ സംബന്ധിച്ച് നിരീക്ഷണം നടത്തുന്നുണ്ട്. വൈറസ് ബാധ പ്രതിരോധിക്കുന്നതിന് ആവശ്യമുള്ള മെഡിക്കൽ കിറ്റുകൾ നൽകിയിട്ടുമുണ്ട്. സഹ വൈദികർ മരണമടഞ്ഞതിൽ ഈശോസഭയിലെ എല്ലാ വൈദികർക്കും അതിയായ ദുഃഖമുണ്ട്. കൊറോണ ബാധിതർക്കും, അവരെ ശുശ്രൂഷിക്കുന്നവർക്കുമായി ഈശോസഭയിലെ അംഗങ്ങളെല്ലാം പ്രാർത്ഥിക്കുന്നുണ്ടെന്നും മൈക്ക് ഗബ്രിയേലേ കൂട്ടിച്ചേർത്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BotdZhbQde41C3WnD2MXO7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-13-05:05:09.jpg
Keywords: അമേരിക്ക, യുഎസ

13191
Category: 11
Sub Category:
Heading: ഇഡബ്ള്യുടിഎൻ പേജിൽ മലയാളി ബാലന്റെ 'ബലിയർപ്പണ ചിത്രം'
Content: ന്യൂയോർക്ക്: ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക മാധ്യമ ശൃംഖലയായ ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ്‌വർക്കിന്റെ (EWTN) ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ ചർച്ചയായി മലയാളി ബാലൻ. വൈദികരുടെ വിശുദ്ധ കുർബാനയർപ്പണം അനുകരിക്കുന്ന മലയാളി ബാലന്റെ ചിത്രമാണ് ചാനൽ പേജിൽ പങ്കുവെച്ചിരിക്കുന്നത്. ബാലന്റെ പേരോ മറ്റ് വിശദ വിവരങ്ങളോ നല്കിയിട്ടില്ലെങ്കിലും മാതാപിതാക്കൾ അവനെ കുറിച്ച് പറഞ്ഞ വാക്കുകൾ തലക്കെട്ടായി നൽകിയിട്ടുണ്ട്. മൂന്നാം വയസ്സിൽ തന്നെ അവൻ വിശുദ്ധ കുർബാനയിലെ പ്രാർത്ഥനകളും ഗാനങ്ങളും മനഃപാഠമാക്കിയതായി അവന്റെ മാതാപിതാക്കൾ സാക്ഷ്യപ്പെടുത്തുന്നുവെന്ന് ചാനൽ കുറിച്ചു. മകന്റെ ഇഷ്ടം മനസ്സിലാക്കി മാതാപിതാക്കൾ അവന് വൈദികരുടെതു പോലയുള്ള ഒരു ഉടുപ്പും വാങ്ങിച്ചുകൊടുത്തു. ഒരു വയസ്സുകാരനായ തന്റെ സഹോദരനെ അൾത്താര ബാലനാക്കാൻ പഠിപ്പിക്കുന്നതാണ് ഇപ്പോൾ തന്റെ മകന്റെ പ്രധാന വിനോദമെന്നാണ് മാതാപിതാക്കൾ പറയുന്നതെന്നും പോസ്റ്റിൽ പറയുന്നു. പതിനാലായിരത്തിൽ അധികം ലൈക്കുകൾ ലഭിച്ച പോസ്റ്റ് രണ്ടായിരത്തിലധികം പേർ ഷെയർ ചെയ്തു കഴിഞ്ഞു. ആയിരത്തിലധികം പേരാണ് അഭിനന്ദനവും പ്രാർത്ഥനകൾ അറിയിച്ച് കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CEJZ0G5PJftD0xNrVAbdvu}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-13-09:23:15.jpg
Keywords: ബാല