Contents

Displaying 12861-12870 of 25148 results.
Content: 13192
Category: 18
Sub Category:
Heading: ഹാരിസ് മദനിയുടെ ക്രൈസ്തവ നിന്ദ: 'കാസ' പരാതി നൽകി
Content: കൊച്ചി: ഇസ്ലാം മത വിശ്വാസിയും, കളിയിക്കാവിള മുസ്ലിം ജമാഅത്തിന്റെ മുഖ്യ ഇമാമുമായ ഹാരിസ് മദനി ക്രൈസ്തവ വിശ്വാസത്തെ അതീവ മോശകരമായി അവതരിപ്പിച്ചുകൊണ്ട് നടത്തിയ പ്രഭാഷണത്തിനെതിരെ പോലീസിൽ പരാതി. ക്രിസ്ത്യൻ സംഘടനയായ കാസ ( ക്രിസ്ത്യൻ അസോസിയേഷൻ ആന്റ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ)യാണ് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്‌പെക്ടർക്ക് പരാതി കൈമാറിയിരിക്കുന്നത്. യുദ്ധത്തിൽ പരാജയപ്പെട്ട പുരുഷന്മാരെയും സ്ത്രീകളെയും കൊന്നൊടുക്കി അവരുടെ കന്യകകളെ യേശു വീതിച്ചെടുത്തു, മറ്റു മതസ്ഥരെ കൊല്ലാൻ കൽപ്പിച്ച ആളാണ് യേശു തുടങ്ങീ നിരവധി അവഹേളനപരവും വസ്തുതാവിരുദ്ധവുമായ കാര്യങ്ങളാണ് ഹാരിസ് മദനി പറഞ്ഞതെന്ന് പരാതിയിൽ പറയുന്നു. പ്രതി കുറ്റകൃത്യം വീണ്ടും ആവർത്തിക്കാൻ സാധ്യതയുള്ളതിനാൽ, പ്രതിയോടൊപ്പം ഉള്ളവരെ കുറ്റകൃത്യം ചെയ്യുവാൻ പ്രേരിപ്പിക്കുവാൻ സാധ്യതയുള്ളതിനാലും, തെളിവുകൾ നശിപ്പിക്കാനും നിയമവ്യവസ്ഥിതിയിൽ നിന്നും ഒളിച്ചോടാൻ സാധ്യത ഉള്ളതിനാലും പ്രതിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു, ഉടൻ അറസ്റ്റ് ചെയ്തു കേസിന്റെ അന്വേഷണം തുടരണമെന്നുമാണ് സംഘടനയുടെ ആവശ്യം.
Image: /content_image/India/India-2020-05-13-10:55:13.jpg
Keywords: ഇസ്ലാ
Content: 13193
Category: 18
Sub Category:
Heading: ഹാരിസ് മദനിയുടെ ക്രൈസ്തവ നിന്ദ: 'കാസ' പരാതി നൽകി
Content: കൊച്ചി: ഇസ്ലാം മത വിശ്വാസിയും, കളിയിക്കാവിള മുസ്ലിം ജമാഅത്തിന്റെ മുഖ്യ ഇമാമുമായ ഹാരിസ് മദനി ക്രൈസ്തവ വിശ്വാസത്തെ അതീവ മോശകരമായി അവതരിപ്പിച്ചുകൊണ്ട് നടത്തിയ പ്രഭാഷണത്തിനെതിരെ പോലീസിൽ പരാതി. ക്രിസ്ത്യൻ സംഘടനയായ കാസ ( ക്രിസ്ത്യൻ അസോസിയേഷൻ ആന്റ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ)യാണ് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്‌പെക്ടർക്ക് പരാതി കൈമാറിയിരിക്കുന്നത്. യുദ്ധത്തിൽ പരാജയപ്പെട്ട പുരുഷന്മാരെയും സ്ത്രീകളെയും കൊന്നൊടുക്കി അവരുടെ കന്യകകളെ യേശു വീതിച്ചെടുത്തു, മറ്റു മതസ്ഥരെ കൊല്ലാൻ കൽപ്പിച്ച ആളാണ് യേശു തുടങ്ങീ നിരവധി അവഹേളനപരവും വസ്തുതാവിരുദ്ധവുമായ കാര്യങ്ങളാണ് ഹാരിസ് മദനി പറഞ്ഞതെന്ന് പരാതിയിൽ പറയുന്നു. പ്രതി കുറ്റകൃത്യം വീണ്ടും ആവർത്തിക്കാൻ സാധ്യതയുള്ളതിനാൽ, പ്രതിയോടൊപ്പം ഉള്ളവരെ കുറ്റകൃത്യം ചെയ്യുവാൻ പ്രേരിപ്പിക്കുവാൻ സാധ്യതയുള്ളതിനാലും, തെളിവുകൾ നശിപ്പിക്കാനും നിയമവ്യവസ്ഥിതിയിൽ നിന്നും ഒളിച്ചോടാൻ സാധ്യത ഉള്ളതിനാലും പ്രതിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു, ഉടൻ അറസ്റ്റ് ചെയ്തു കേസിന്റെ അന്വേഷണം തുടരണമെന്നുമാണ് സംഘടനയുടെ ആവശ്യം.
Image: /content_image/India/India-2020-05-13-11:09:31.jpg
Keywords: ഇസ്ലാ
Content: 13194
Category: 1
Sub Category:
Heading: തിരുപ്പട്ടം ജനരഹിതമായി: ലോക്ക് ഡൗണിൽ പൗരോഹിത്യം സ്വീകരിച്ച് ഡീക്കന്മാർ
Content: വരാപ്പുഴ/ആലപ്പുഴ: നീണ്ട വർഷത്തെ പ്രാർത്ഥനയ്ക്കും ത്യാഗത്തിനും പഠനത്തിനും കാത്തിരിപ്പിനും ഒടുവിൽ ആളും അനക്കവുമില്ലാതെ ലോക്ക് ഡൗണിൽ തിരുപ്പട്ടം സ്വീകരിച്ച് മലയാളികളായ ഡീക്കന്മാർ. ഇറ്റലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒബ്ളേറ്റ്‌സ് ഓഫ് സെൻറ് ജോസഫ് (OSJ) എന്ന കോൺഗ്രിഗേഷനിലെ അംഗമായി ഡീക്കൻ റിക്‌സൺ തൈക്കൂട്ടത്തിലും ആലപ്പുഴ രൂപത വൈദികനായി ഡീക്കൻ ജോർജ്ജ് ജോസഫ് ഇരട്ടപുളിക്കലുമാണ് അടുത്തടുത്ത ദിവസങ്ങളിൽ പൗരോഹിത്യം സ്വീകരിച്ചത്. സർക്കാർ മാനദണ്ഡങ്ങൾക്ക് വിധേയമായി ഇരുചടങ്ങുകളിലും വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രമാണ് പങ്കെടുത്തത്. വരാപ്പുഴ അതിരൂപതയിലെ വാടയിൽ സെൻറ് ജോർജ് പള്ളിയിൽ നടന്ന ഡീക്കൻ റിക്‌സണിന്റെ തിരുപ്പട്ട ശുശ്രൂഷകൾക്ക് കോട്ടപ്പുറം രൂപതാധ്യക്ഷൻ ബിഷപ്പ് ജോസഫ് കാരിക്കശേരി മുഖ്യകാർമ്മികത്വം വഹിച്ചു. പതിനൊന്ന് വർഷത്തിന് ശേഷം ഇടവക കാത്തിരുന്ന തിരുപ്പട്ട സ്വീകരണമാണ് ജനരഹിതമായി നടന്നത്. സർക്കാരിന്റെ എല്ലാ ചട്ടങ്ങളും പാലിച്ചുകൊണ്ട് തന്നെയാണ് ഡീക്കൻ ജോർജ് ജോസഫ് ഇരട്ടപുളിക്കലും ഇന്ന് തിരുപ്പട്ടം സ്വീകരിച്ചത്. ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ നടന്ന ശുശ്രൂഷകൾക്ക് രൂപതാധ്യക്ഷൻ ജെയിംസ് റാഫേൽ ആനാപറമ്പിൽ മുഖ്യകാർമ്മികത്വം വഹിച്ചു. ഇടവക സമൂഹത്തെയോ സുഹൃത്തുക്കളെയോ പങ്കെടുപ്പിക്കാൻ കഴിയാത്തതിന്റെ ദുഃഖമൊഴിച്ചാൽ ജീവിതത്തിലെ വലിയ ഒരു സ്വപ്നം ലോക്ക് ഡൗണിലും നിറവേറിയതിന്റെ സന്തോഷമാണ് ഇരുവർക്കും പങ്കുവെക്കാനുള്ളത്. നവ വൈദികർക്ക് വേണ്ടി നമ്മുക്ക് പ്രാർത്ഥിക്കാം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BotdZhbQde41C3WnD2MXO7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-13-12:17:26.jpg
Keywords: തിരുപ്പട്ട
Content: 13195
Category: 1
Sub Category:
Heading: ഓണ്‍ലൈന്‍ ബലിയർപ്പണം യഥാര്‍ത്ഥ കുര്‍ബാനക്ക് പകരമാവില്ല: ആരാധനക്രമ വിദഗ്ദർ
Content: ന്യൂയോര്‍ക്ക്: കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്ന്‍ ലോകവ്യാപകമായി പൊതു വിശുദ്ധ കുർബാനയർപ്പണം റദ്ദാക്കപ്പെട്ട സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വഴി വിശുദ്ധ കുർബാനയുടെ തത്സമയ സംപ്രേഷണത്തിലാണ് വിശ്വാസികൾ ആശ്രയിച്ചിരിക്കുന്നത്. വിശ്വാസികളും വൈദികരും ഒരുപോലെ ഈ മാറ്റത്തോട് പൊരുത്തപ്പെടുവാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍, വിശ്വാസികളുടെ നേരിട്ടുള്ള സാന്നിധ്യത്തില്‍ നടത്തപ്പെടുന്ന യഥാര്‍ത്ഥ ബലിയർപ്പണത്തേക്കാൾ ഓണ്‍ലൈന്‍ ബലിയർപ്പണം എത്രമാത്രം ഫലവത്താണ്‌ എന്നതിനെ കുറിച്ചുള്ള ചൂടേറിയ ചര്‍ച്ചയിലാണ് പ്രമുഖ ആരാധനാക്രമ പണ്ഡിതര്‍. നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും പുതിയ പരമ്പരയായ ദി ക്രൌണ്‍ കാണുന്ന മനോഭാവത്തോടെ ടി.വി യിലെ വിശുദ്ധ കുർബാനയിൽ പങ്കുചേരുന്നത് വിശുദ്ധ കുർബാനയിലെ യഥാര്‍ത്ഥ പങ്കാളിത്തമല്ലെന്നാണ് നോട്രഡാം സര്‍വ്വകലാശാലയിലെ സെന്റര്‍ ഫോര്‍ ലിറ്റര്‍ജി അക്കാദമിക് ഡയറക്ടറായ തിമോത്തി ഒ’ മാല്ലി പറയുന്നത്. എന്നാല്‍ പരമ പ്രധാനമായ ആരാധന എന്ന നിലയില്‍ ഓണ്‍ലൈന്‍ കുർബാനയെ സമീപിച്ചാല്‍ കുഴപ്പമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യേല്‍ ഡിവിനിറ്റി സ്കൂളിലെ കത്തോലിക്കാ തിയോളജി പ്രൊഫസറായ തോമസ്‌ ഇ. ഗോള്‍ഡന്‍ ജൂനിയറിനും സമാനമായ അഭിപ്രായമാണ് പങ്കുവെച്ചത്. ഇഷ്ടിക കൊണ്ട് പണിത ദേവാലയങ്ങളിലെ കുര്‍ബാനകളിലും സജീവമായ പങ്കാളിത്തം ഉണ്ടാകാറില്ല എന്ന കാര്യവും അവര്‍ ചൂണ്ടിക്കാട്ടി. ഓണ്‍ലൈന്‍ കുര്‍ബാനയിലെ പങ്കാളിത്തം ശരിയായ പങ്കാളിത്തം അല്ലെന്നാണ് വില്ലനോവ സര്‍വ്വകലാശാലയിലെ ദൈവശാസ്ത്രജ്ഞനായ മാസ്സിമോ ഫാഗ്ഗിയോളി പറയുന്നത്. ലോക്ക് ഡൗണിന് ശേഷവും വിശ്വാസികൾ ഓൺലൈൻ ബലിയർപ്പണത്തെ ആശ്രയിക്കുവാൻ സാധ്യത ഉള്ളതിനാൽ ഈ മുന്നറിയിപ്പുകൾക്ക് അതീവ പ്രാധാന്യമുണ്ട്.
Image: /content_image/News/News-2020-05-13-14:45:46.jpg
Keywords: ഓൺലൈ
Content: 13196
Category: 1
Sub Category:
Heading: ദേവാലയങ്ങള്‍ അടച്ചിടുന്നത് നീട്ടാനുള്ള തീരുമാനത്തിനെതിരെ ബ്രിട്ടീഷ് മെത്രാന്മാര്‍
Content: ലണ്ടന്‍: കൊറോണ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ യുകെയിലെ ദേവാലയങ്ങള്‍ ജൂലൈ നാലു വരെ അടച്ചിടണമെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ ഇംഗ്ളണ്ടിലേയും, വെയില്‍സിലേയും മെത്രാന്‍മാര്‍ അതൃപ്തി പ്രകടിപ്പിച്ചു. മെയ് 11ന് പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് ദേവാലയങ്ങള്‍ അടച്ചിടുന്നത് തുടരണമെന്ന സര്‍ക്കാര്‍ തീരുമാനത്തോടുള്ള അതൃപ്തി മെത്രാന്‍ സമിതി അറിയിച്ചത്. മറ്റുള്ള രാഷ്ട്രങ്ങളില്‍ ദേവാലയങ്ങള്‍ ഇതിനോടകം തന്നെ തുറന്ന കാര്യം ചൂണ്ടിക്കാട്ടിയ സഭ വിശദമായ പദ്ധതിക്കനുസൃതമായിരിക്കണം സര്‍ക്കാര്‍ നിലപാട് എടുക്കേണ്ടതെന്നും പ്രസ്താവിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പൂർണ്ണമായി അനുസരിക്കുകയും, ദൗത്യസേനക്കൊപ്പം പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ പങ്കെടുക്കുകയും ചെയ്തിട്ടുള്ള കത്തോലിക്കാ സഭ, പൊതുആരോഗ്യ വകുപ്പിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുകൊണ്ട് ദേവാലയങ്ങള്‍ സ്വകാര്യ പ്രാര്‍ത്ഥനകള്‍ക്കായി തുറക്കുന്നത് സംബന്ധിച്ച വിശദമായ ഒരു പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ദേവാലയങ്ങള്‍, കേശാലങ്കാര സ്ഥാപനങ്ങള്‍, പബ്ബുകള്‍, സിനിമാ തിയേറ്ററുകള്‍ തുടങ്ങിയവയെ സര്‍ക്കാരിന്റെ ലോക്ക് ഡൗൺ ഇളവ് നൽകൽ പദ്ധതിയിലെ അവസാന മൂന്നാമത്തെ ഘട്ടത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാമൂഹ്യ അകലം പാലിച്ചുകൊണ്ട് ദേവാലയങ്ങള്‍ പൊതു ആരാധനകള്‍ക്കായി തുറക്കണമെന്ന ആവശ്യവുമായി നിരവധി കോളുകളാണ് മെത്രാന്മാര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദേവാലയങ്ങള്‍ തുറക്കണമെന്ന ആവശ്യവുമായി അത്മായ കത്തോലിക്കര്‍ വീഡിയോ പുറത്തിറക്കിയിരിന്നു. അത് നവ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരിന്നു. ജോണ്‍ ഹോപ്കിന്‍സ് കൊറോണ സെന്ററിന്റെ കണക്കനുസരിച്ച് അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം കൊറോണ മരണനിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത് യുകെയിലാണ്.   #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BotdZhbQde41C3WnD2MXO7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-13-15:36:49.jpg
Keywords: യുകെ, ബ്രിട്ട
Content: 13197
Category: 1
Sub Category:
Heading: ഇന്ന് ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്ത പ്രാർത്ഥനാദിനം
Content: വത്തിക്കാന്‍ സിറ്റി: കൊറോണ മഹാമാരിയില്‍ നിന്നുമുള്ള വിടുതലിനായി ലോകമെമ്പാടുമുള്ള ജനങ്ങളോട് പ്രാര്‍ത്ഥനയില്‍ ഒരുമിക്കാന്‍ ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്ത ദിനം ഇന്ന്. ഈ ദിവസം ഉപവസിച്ചു പ്രാര്‍ത്ഥിക്കുവാനും കാരുണ്യ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുവാനും പാപ്പ ആഗോള സമൂഹത്തോട് പ്രത്യേകം ആഹ്വാനം ചെയ്തിട്ടുണ്ട്. നേരത്തെ മെയ് രണ്ടിന് പുറത്തിറക്കിയ പ്രസ്താവനയിലൂടെ ഹ്യൂമന്‍ ഫ്രറ്റേണിറ്റി ഹയര്‍ കമ്മിറ്റിയാണ് ആഗോള തലത്തില്‍ പ്രാര്‍ത്ഥനദിനമായി ആചരിക്കുന്നതില്‍ ഭാഗഭാക്കാകുവാന്‍ പാപ്പയെയും ക്ഷണിച്ചത്. ക്ഷണം പിന്നീട് പാപ്പ സ്വീകരിക്കുകയായിരിന്നു. കൊറോണ മഹാമാരിയിൽ നിന്നും ലോകത്തെ രക്ഷിക്കുന്നതിനായി ഇന്നേദിവസം നമ്മുക്ക് ഉപവസിക്കുകയും ജീവകാരുണ്യ പ്രവർത്തികളിൽ ഏർപ്പെടുകയും ചെയ്യാം. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവത്തോട് ഈ ലോകത്തിന്റെമേൽ കരുണയായിരിക്കണമേ എന്നു പ്രാർത്ഥിക്കാം. ഈ നിയോഗത്തിന്നായി ഉപവാസത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കുചേരുന്ന ലോകം മുഴുവനുമുള്ള മറ്റു മതവിഭാഗങ്ങളിലെ നമ്മുടെ സഹോദരങ്ങളെയും ദൈവസന്നിധിയിൽ സമർപ്പിക്കാം. അവർക്കുവേണ്ടിക്കൂടിയാണല്ലോ നമ്മുടെ കർത്താവ് കുരിശിൽ മരിച്ചതും ഉത്ഥാനം ചെയ്തതും. എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ്‌ അവിടുന്ന്‌ ആഗ്രഹിക്കുന്നത്‌. എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു (1 തിമോത്തേയോസ്‌ 2:4-5).
Image: /content_image/News/News-2020-05-14-03:21:38.jpg
Keywords: വത്തി, പ്രാര്‍ത്ഥ
Content: 13198
Category: 18
Sub Category:
Heading: ആരോഗ്യവകുപ്പിന് ഒരുക്കങ്ങള്‍ നടത്തേണ്ടി വന്നില്ല; പ്രവാസികള്‍ക്ക് സര്‍വ്വ സൗകര്യവും ഒരുക്കി സ്വീകരിച്ച് തൂവാനീസ ധ്യാനകേന്ദ്രം
Content: കടുത്തുരുത്തി: കോട്ടയം രൂപതയുടെ കീഴിലുള്ള കോതനല്ലൂർ തൂവാനീസ റിട്രീറ്റ് സെന്ററിന്റെ സംരക്ഷണയിൽ കഴിയുന്നത് പ്രവാസികളായ 29 പേര്‍. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 60 മുറികളാണ് ധ്യാനകേന്ദ്രം ഒരുക്കിയിരിക്കുന്നത്. പ്രവാസികളെ സ്വീകരിക്കാൻ കെട്ടിടവും മുറികളും പെയിന്റ് ചെയ്തു മോടി കൂട്ടിയും ഇതര ക്രമീകരണങ്ങള്‍ വരുത്തിയും ധ്യാനകേന്ദ്ര നേതൃത്വം മഹത്തായ മാതൃക കാണിച്ചപ്പോള്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് യാതൊന്നും ചെയ്യാന്‍ ഇല്ലായിരിന്നു. തൂവാനീസ ഡയറക്ടർ ഫാ. ജിബിൻ കുഴിവേലി രാവിലെ എല്ലായിടത്തും എത്തി നിയമപ്രകാരമുള്ള അകലം പാലിച്ച് എല്ലാവരോടും സൗകര്യങ്ങൾ തിരക്കിയും പ്രാര്‍ത്ഥനകള്‍ നേര്‍ന്നും സദാ സേവന സന്നദ്ധനാണ്. ഇവിടെ കഴിയുന്നവർക്കായി ഇന്നലെ രാത്രി വൈദികരുടെ നേതൃത്വത്തിൽ പ്രാർത്ഥനയും നടന്നു. സമയ പരിധി വയ്ക്കാതെയാണു ധ്യാനകേന്ദ്രം സൗജന്യമായി വിട്ടു നൽകിയിരിക്കുന്നത്. ക്വാറന്റീനിൽ കഴിയുന്നവർക്കായി എല്ലാ സഹായങ്ങളും നൽകിയതായും തൂവാനീസയിലെ മുറികൾ ഏതു സമയം വരെയും ഉപയോഗിക്കാമെന്നും ഫാ. ജിബിൽ കുഴിവേലിയും ഫാ. എബിൻ കവുങ്ങുംപാറയിലും അറിയിച്ചു. വിദേശത്തു നിന്നുള്ളവർ നാട്ടില്‍ എത്തിയാൽ തൂവാനീസ റിട്രീറ്റ് സെന്റർ ഇവർക്കായി വിട്ടുനൽകാമെന്നു സർക്കാരിനു നേരത്തെ തന്നെ അറിയിച്ചത് മാർ മാത്യു മൂലക്കാട്ടായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BotdZhbQde41C3WnD2MXO7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-05-14-04:48:18.jpg
Keywords: ധ്യാനകേന്ദ്ര, ധ്യാന
Content: 13199
Category: 24
Sub Category:
Heading: കുപ്പത്തൊട്ടികൾ വമിപ്പിക്കുന്ന വിഴുപ്പ് മണക്കാതെ അന്തസും ആഭിജാത്യവും ഉള്ള സമർപ്പിതർ വസിക്കുന്ന മഠങ്ങളിൽ കയറി വരിക: സിസ്റ്റര്‍ നവ്യ ജോസ് എഴുതുന്നു
Content: പ്രിയ ദിവ്യ നിനക്ക് ആദരാഞ്ജലികൾ..! നിന്നെ ചൊല്ലി കലഹിച്ചു അതിന്റെ പുകമറയിൽ കത്തോലിക്കാ സന്യാസത്തെയും വൈദീക ജീവിതത്തെയും താറടിക്കാൻ കുത്സിത കക്ഷികൾ കല്പിത കഥകൾ മെനയുമ്പോൾ ശബ്‌ദിക്കാതിരിക്കാൻ കഴിയുന്നില്ല. ദിവ്യയുടെ മരണം വ്യക്തിപരമായി എന്നെ ഒരുപാട് വേദനിപ്പിച്ചു, അതിലേറെ ചിന്തിപ്പിച്ചു. കാരണം കഴിഞ്ഞ ഏഴു വർഷങ്ങളായി നിരവധി സന്യാസ അർത്ഥിനികൾക്കു ഫോർമേഷൻ നൽകി കൊണ്ടിരിക്കുന്ന വ്യക്തിയാണ് ഞാൻ. ഇതിനോടകം നൂറിൽ അധികം അർത്ഥിനികൾ ഈ പരിശീലന വഴിയിൽ കടന്നു പോയി. സന്യാസ ജീവിതം ആവശ്യപ്പെടുന്ന ജീവിത ശൈലിയോട് പൊരുത്തപ്പെടാൻ കഴിയാത്തവർ വീടുകളിലേക്ക് തിരിച്ചു പോകുന്നതും സാധിക്കുന്നവർ തങ്ങളുടെ ലക്ഷ്യത്തിൽ ഉറച്ചു മുന്നേറുന്നതും ഞങ്ങൾക്ക് സുപരിചിതമാണ്. കാരണം ചിന്തിക്കാനും തീരുമാനം എടുക്കാനും ഉള്ള സ്വാതന്ത്ര്യത്തിന് ഓരോ പരിശീലന ഘട്ടത്തിലും കൂടുതൽ ഊന്നൽ കൊടുത്താണ് ഇവരെ മുമ്പോട്ടു നയിക്കുന്നത്. പൂർണമായ അറിവോടെയും സ്വതന്ത്രമായ തീരുമാനത്തോടെയും വ്രതം ചെയ്യാൻ ഇവരെ ഒരുക്കുന്ന ഞങ്ങൾക്കും അനുയോജ്യരല്ല എന്ന് തോന്നുന്ന വ്യക്തികളെ ചിലപ്പോൾ തിരികെ വിടേണ്ടതായും വരാറുണ്ട്. ഒരമ്മ തന്റെ പെൺകുട്ടികൾക്ക് കൊടുക്കുന്ന സുരക്ഷിതത്വത്തിന്റെ കൂടു നൽകാൻ ഞങ്ങൾക്ക് ഇന്ന് വരെ കഴിയുന്നു എന്നത് അവരുടെ മാതാപിതാക്കൾ കണ്ടറിയുന്ന സത്യമാണ്. ക്രിസ്തുവിനെ പ്രതി ലോകത്തിന്റെ മോഹങ്ങളെ ഉച്ചിഷ്ടം പോലെ കണ്ട് ക്രിസ്തുവിൽ കണ്ണും നട്ട് മറ്റൊരു ക്രിസ്തു സാന്നിധ്യം ആയി മാറാൻ ദിനരാത്രങ്ങൾ തപസ്സു ചെയ്യുന്ന സന്യാസ അർത്ഥിനികളുടെയും അവരുടെ മാതാപിതാക്കളുടെയും ഉദ്ദേശശുദ്ധിക്കും ജീവിത നൈർമല്യത്തിനും ഇപ്പോൾ സാക്ഷ്യം വഹിക്കുന്ന എനിക്ക്, മാധ്യമങ്ങൾ കെട്ടിച്ചമച്ചു വിടുന്ന അശ്ലീലങ്ങൾ അതിന്റ സഭ്യതയുടെ അതിരു ഭേദിക്കുന്നു എന്ന് പറയാതിരിക്കാൻ വയ്യ. ആധുനികതയുടെ കുത്തൊഴുക്കിൽ നിമിഷ സുഖങ്ങൾക്കു പിന്നാലെ പായുന്ന ന്യൂജൻ തലമുറയിൽ വേറിട്ടു ചിന്തിക്കാൻ കഴിഞ്ഞ ഇവർ ജീവിതത്തെ കുറിച്ച് വ്യക്തമായ ധാരണയും കാഴ്ചപ്പാടും ഉള്ളവരാണ്. സന്യാസ ജീവിതം എന്ന വീരോചിതമായ തീരുമാനം എടുത്തു തങ്ങളുടെ തന്നെ ജീവിതം കൊണ്ട് അതിനെ സാധൂകരിക്കുന്ന പതിനായിരക്കണക്കിന് സമർപ്പിത സഹോദരിമാരാണ് അവരുടെ പ്രചോദനം. അല്ലാതെ തന്റെ തന്നെ പുഴുക്കുത്തുകൾ ആരുടെ ഒക്കെയോ കഥകൾ ആക്കി കെട്ടിച്ചമച്ചു വിടുന്ന ലൂസിഫർമാരല്ല. ചോദ്യം ചെയ്യാൻ ധൈര്യമുള്ളവർ കുപ്പത്തൊട്ടികൾ വമിപ്പിക്കുന്ന വിഴുപ്പ് മണക്കാതെ അന്തസും ആഭിജാത്യവും ഉള്ള സമർപ്പിതർ വസിക്കുന്ന മഠങ്ങളിൽ കയറി വരിക. എന്തിനും ഏതിനും അശ്ലീലത മണക്കുന്ന ആരോപണ ദുരാരോപണങ്ങൾ ഉന്നയിക്കപ്പെടുന്നതിന് പിന്നിലെ ചേതോവികാരം എന്താണ്? ലൈംഗിക അരാജകത്വം നിറഞ്ഞ ലോകത്തിൽ ഞങ്ങൾ ഏറ്റെടുക്കുന്ന ബ്രഹ്മചര്യം എന്ന വ്രതം ഈ ലോകത്തെ വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്നു എന്ന് വേണം കരുതാൻ. കാരണം കാമുകന് പിന്നാലെ പായാൻ പെറ്റ കുഞ്ഞിനെ പാറയിലടിക്കുന്ന ശിഥില മനസാക്ഷികൾ ഉറഞ്ഞു തുള്ളുന്ന കാലമാണിത്. അവിടെ ശരീര സുഖങ്ങളെ ഉന്നത നിയോഗങ്ങളെ പ്രതി ബലി കഴിക്കുന്നവരുടെ ഭാഷ ഇവർക്ക് അഗ്രാഹ്യമാണ്. എനിക്ക് സാധ്യമല്ലാത്തത് ആർക്കും സാധിക്കില്ല എന്ന് പറഞ്ഞു ഫലിപ്പിക്കുന്നതു വിഡ്ഢിത്തം അല്ലേ? കന്യാസ്ത്രീയും കോൺവെന്റും കിണറും തമ്മിൽ 'ക' യുടെ ബന്ധം കണ്ടു പിടിച്ചു വാർത്തയാക്കുന്ന സാമൂഹിക പരിഷ്കാരികളുടെ മഞ്ഞവാർത്തകൾക്കുള്ള മറുപടി പറയാൻ തക്കവിധം അധഃപ്പതിക്കേണ്ടി വരുന്ന കേരളസാമൂഹ്യമാധ്യമ മനസാക്ഷിയുടെ മുന്നിൽ നിൽക്കുമ്പോൾ എനിക്ക് നിങ്ങളോട് ഒന്ന് മാത്രമേ പറയാനുള്ളു, 'നിങ്ങളും ഞാനും മരിക്കും; എങ്കിലും കത്തോലിക്കാ സന്യാസവും വൈദീക ജീവിതവും ദൈവം നിശ്ചയം ചെയ്തിരിക്കുന്ന കാലത്തോളം വെയിലിലും തളിർ ചൂടുന്ന വൃക്ഷം പോലെ ഈ ഭൂമിയിൽ ഉണ്ടാകും. ആരൊക്ക മറയ്ക്കാൻ ശ്രമിച്ചാലും മറയ്ക്കാൻ കഴിയാത്ത ഒരു അഗ്നിഗോപുരമായി അവർ ഈ ലോകത്തെ പ്രകാശിപ്പിച്ചു കൊണ്ടേയിരിക്കും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/SocialMedia/SocialMedia-2020-05-14-05:05:28.jpg
Keywords: സമര്‍പ്പി
Content: 13200
Category: 1
Sub Category:
Heading: നൂറ്റാണ്ടില്‍ ആദ്യമായി ഫാത്തിമ തീർത്ഥാടന കേന്ദ്രത്തിൽ നിശബ്ദ തിരുനാളാഘോഷം
Content: ഫാത്തിമ: കോവിഡ് പശ്ചാത്തലത്തില്‍ പോർച്ചുഗലിലെ പ്രശസ്തമായ മരിയൻ തീർത്ഥാടന കേന്ദ്രമായ ഫാത്തിമയില്‍ ഇന്നലെ നടന്നത് നിശബ്ദ തിരുനാളാഘോഷം. ഫാത്തിമ പ്രത്യക്ഷീകരണത്തിന്റെ 103ാംതിരുനാള്‍ ആഘോഷമാണ് വിശ്വാസികളുടെ സാന്നിധ്യമില്ലാതെ ലേരിയ- ഫാത്തിമ രൂപതയുടെ ചുമതലയുള്ള കർദ്ദിനാൾ അന്റോണിയോ മാർട്ടോയുടെ നേതൃത്വത്തിൽ നടന്നത്. 1917ൽ രിയൻ പ്രത്യക്ഷീകരണം നടന്നതിനുശേഷം ആദ്യമായാണ് വിശ്വാസികളുടെ സാന്നിധ്യമില്ലാതെ തീർത്ഥാടന കേന്ദ്രത്തിൽ തിരുനാൾ ആഘോഷങ്ങൾ നടക്കുന്നത്. കൊറോണാ വൈറസ് ഭീഷണിയെ അതിജീവിച്ച്, പരിശുദ്ധ ദൈവമാതാവിന് നന്ദി പറയാനായി വിശ്വാസികൾക്ക് ഉടനെ തീർത്ഥാടന കേന്ദ്രത്തിലേക്ക് എത്തിച്ചേരുമെന്ന പ്രതീക്ഷ കർദ്ദിനാൾ അന്റോണിയോ മാർട്ടോ പ്രകടിപ്പിച്ചു. വിശ്വാസികളുടെ സാന്നിധ്യമില്ലാത്തതിനാൽ തീർത്ഥാടനം ദുഃഖകരമമാണെന്നും, എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്ക് അവിടുന്ന് എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുമെന്നും തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തിയ ഏതാനും വിശ്വാസികളോടായി കർദ്ദിനാൾ പറഞ്ഞു. കരുണാമയനായ ദൈവത്തെ ലക്ഷ്യമാക്കി ദൈവമാതാവിനോടൊപ്പം നടത്തുന്ന ആത്മീയ യാത്രയാണ് തീർത്ഥാടനമെന്ന ബോധ്യം നൽകാൻ വിശ്വാസികളുടെ ബാഹുല്യമില്ലാത്ത സമയത്തെ യാത്രകൊണ്ട് സാധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. നമ്മുടെ ജീവിത പ്രതിസന്ധികൾ നമ്മളോടൊപ്പം ആയിരിക്കാനാണ് കരുണാമയനായ ദൈവം, കന്യകാമറിയത്തെ ഈയൊരു വിശുദ്ധ സ്ഥലത്തേക്ക് അയച്ചത്. അതിനാൽ നമ്മുടെ ദുഃഖങ്ങളും, വേദനകളും ദൈവമാതാവുമായി പങ്കുവെക്കണം. വിശ്വാസത്തിന്റെ വെളിച്ചത്താൽ പ്രതിസന്ധികളുടെ മറുവശം കാണാൻ നമുക്ക് സാധിക്കും. എന്താണ് ജീവിതത്തിന്റെ അർത്ഥമെന്നും, തങ്ങൾ ആർക്കുവേണ്ടിയാണ് ജീവിക്കുന്നതെന്നുമുള്ള ഹൃദയത്തിൽ നിന്ന് ഉയരുന്ന ചോദ്യങ്ങളെ പറ്റി വിചിന്തനം ചെയ്യാൻ പറ്റിയ അവസരമാണ് ഇതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ വിശ്വാസികൾക്കെല്ലാം ഒരുമിച്ച് തീർത്ഥാടന കേന്ദ്രത്തിലേക്ക് എത്തിച്ചേരാൻ സാധിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചാണ് കർദ്ദിനാൾ മാർട്ടോ തന്റെ സന്ദേശം അവസാനിപ്പിച്ചത്. 1917 മേയ് 13ന് ആയിരുന്നു ഇടയ ബാലകരായ ലൂസിയാ ഡേ ലോസ് സാന്റോസ്, സഹോദരങ്ങളായ ഫ്രാൻസിസ്കോ ഡേ ലോസ് സാന്റോസ്, ജസീന്താ ഡേ ലോസ് സാന്റോസ് എന്നിവർക്കു പരിശുദ്ധ ദൈവമാതാവിന്റെ ആദ്യ ദര്‍ശനം ലഭിക്കുന്നത്. മെയ് 13 മുതൽ ഒക്ടോബർ 13 വരെയുള്ള കാലയളവിൽ ആറു തവണയാണ് ഇവര്‍ക്ക് പ്രത്യക്ഷപ്പെട്ടത്. രണ്ടുവർഷത്തിനുശേഷം അസുഖബാധിതരായി ഫ്രാൻസിസ്കോയും ജസീന്തായും മരിച്ചെങ്കിലും ഫാത്തിമയിലെ മാതാവിന്റെ ദർശനസ്ഥലം സഭയുടെ പേരുകേട്ട മരിയ തീർത്ഥാടനകേന്ദ്രങ്ങളിലൊന്നായി മാറുകയായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BotdZhbQde41C3WnD2MXO7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-14-06:42:52.jpg
Keywords: ഫാത്തിമ
Content: 13201
Category: 1
Sub Category:
Heading: നൂറ്റാണ്ടില്‍ ആദ്യമായി ഫാത്തിമ തീർത്ഥാടന കേന്ദ്രത്തിൽ നിശബ്ദ തിരുനാളാഘോഷം
Content: ഫാത്തിമ: കോവിഡ് പശ്ചാത്തലത്തില്‍ പോർച്ചുഗലിലെ പ്രശസ്തമായ മരിയൻ തീർത്ഥാടന കേന്ദ്രമായ ഫാത്തിമയില്‍ ഇന്നലെ നടന്നത് നിശബ്ദ തിരുനാളാഘോഷം. ഫാത്തിമ പ്രത്യക്ഷീകരണത്തിന്റെ 103ാംതിരുനാള്‍ ആഘോഷമാണ് വിശ്വാസികളുടെ സാന്നിധ്യമില്ലാതെ ലേരിയ- ഫാത്തിമ രൂപതയുടെ ചുമതലയുള്ള കർദ്ദിനാൾ അന്റോണിയോ മാർട്ടോയുടെ നേതൃത്വത്തിൽ നടന്നത്. 1917ൽ മരിയൻ പ്രത്യക്ഷീകരണം നടന്നതിനുശേഷം ആദ്യമായാണ് വിശ്വാസികളുടെ സാന്നിധ്യമില്ലാതെ തീർത്ഥാടന കേന്ദ്രത്തിൽ തിരുനാൾ ആഘോഷങ്ങൾ നടക്കുന്നത്. കൊറോണാ വൈറസ് ഭീഷണിയെ അതിജീവിച്ച്, പരിശുദ്ധ ദൈവമാതാവിന് നന്ദി പറയാനായി വിശ്വാസികൾക്ക് ഉടനെ തീർത്ഥാടന കേന്ദ്രത്തിലേക്ക് എത്തിച്ചേരുമെന്ന പ്രതീക്ഷ കർദ്ദിനാൾ അന്റോണിയോ മാർട്ടോ പ്രകടിപ്പിച്ചു. വിശ്വാസികളുടെ സാന്നിധ്യമില്ലാത്തതിനാൽ തീർത്ഥാടനം ദുഃഖകരമമാണെന്നും, എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്ക് അവിടുന്ന് എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുമെന്നും തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തിയ ഏതാനും വിശ്വാസികളോടായി കർദ്ദിനാൾ പറഞ്ഞു. കരുണാമയനായ ദൈവത്തെ ലക്ഷ്യമാക്കി ദൈവമാതാവിനോടൊപ്പം നടത്തുന്ന ആത്മീയ യാത്രയാണ് തീർത്ഥാടനമെന്ന ബോധ്യം നൽകാൻ വിശ്വാസികളുടെ ബാഹുല്യമില്ലാത്ത സമയത്തെ യാത്രകൊണ്ട് സാധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. നമ്മുടെ ജീവിത പ്രതിസന്ധികൾ നമ്മളോടൊപ്പം ആയിരിക്കാനാണ് കരുണാമയനായ ദൈവം, കന്യകാമറിയത്തെ ഈയൊരു വിശുദ്ധ സ്ഥലത്തേക്ക് അയച്ചത്. അതിനാൽ നമ്മുടെ ദുഃഖങ്ങളും, വേദനകളും ദൈവമാതാവുമായി പങ്കുവെക്കണം. വിശ്വാസത്തിന്റെ വെളിച്ചത്താൽ പ്രതിസന്ധികളുടെ മറുവശം കാണാൻ നമുക്ക് സാധിക്കും. എന്താണ് ജീവിതത്തിന്റെ അർത്ഥമെന്നും, തങ്ങൾ ആർക്കുവേണ്ടിയാണ് ജീവിക്കുന്നതെന്നുമുള്ള ഹൃദയത്തിൽ നിന്ന് ഉയരുന്ന ചോദ്യങ്ങളെ പറ്റി വിചിന്തനം ചെയ്യാൻ പറ്റിയ അവസരമാണ് ഇതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ വിശ്വാസികൾക്കെല്ലാം ഒരുമിച്ച് തീർത്ഥാടന കേന്ദ്രത്തിലേക്ക് എത്തിച്ചേരാൻ സാധിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചാണ് കർദ്ദിനാൾ മാർട്ടോ തന്റെ സന്ദേശം അവസാനിപ്പിച്ചത്. 1917 മേയ് 13ന് ആയിരുന്നു ഇടയ ബാലകരായ ലൂസിയാ ഡേ ലോസ് സാന്റോസ്, സഹോദരങ്ങളായ ഫ്രാൻസിസ്കോ ഡേ ലോസ് സാന്റോസ്, ജസീന്താ ഡേ ലോസ് സാന്റോസ് എന്നിവർക്കു പരിശുദ്ധ ദൈവമാതാവിന്റെ ആദ്യ ദര്‍ശനം ലഭിക്കുന്നത്. മെയ് 13 മുതൽ ഒക്ടോബർ 13 വരെയുള്ള കാലയളവിൽ ആറു തവണയാണ് ഇവര്‍ക്ക് പ്രത്യക്ഷപ്പെട്ടത്. രണ്ടുവർഷത്തിനുശേഷം അസുഖബാധിതരായി ഫ്രാൻസിസ്കോയും ജസീന്തായും മരിച്ചെങ്കിലും ഫാത്തിമയിലെ മാതാവിന്റെ ദർശനസ്ഥലം സഭയുടെ പേരുകേട്ട മരിയ തീർത്ഥാടനകേന്ദ്രങ്ങളിലൊന്നായി മാറുകയായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BotdZhbQde41C3WnD2MXO7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-14-06:43:23.jpg
Keywords: ഫാത്തിമ, പോര്‍ച്ചു