Contents

Displaying 12901-12910 of 25147 results.
Content: 13232
Category: 24
Sub Category:
Heading: വിജനതയിലെ ചക്കപ്പെരുന്നാൾ
Content: വേനലവധികാലഘട്ടത്തിലെ പറപ്പൂരുകാരുടെ പ്രാദേശികോൽസവമായ, സെന്റ് ജോൺ നെപുംസ്യാൻ ഫൊറോന പള്ളിയിലെ ചക്കപ്പെരുന്നാൾ (മെയ് 16, 17, 18), കോവിഡ് ഭീതി തീർത്ത വിജനതയിലൊതുങ്ങുകയാണ്. നവംബറിലെ "തമുക്കു തിരുനാൾ" ബന്ധുമിത്രാദികൾക്കും ജില്ലയിലെ തന്നെ വിശ്വാസ സഹസ്രങ്ങൾക്കും പെരുന്നാൾ പ്രേമികൾക്കും പ്രിയപ്പെട്ടതെങ്കിൽ, വേനലവധിയിലെ ലോന മുത്തപ്പന്റെ തിരുനാൾ ഒരു പരിധി വരെ വീട്ടുകാരുടേയും നാട്ടുകാരുടേയും സ്വകാര്യതയാണ്. കെട്ടിച്ചു വിട്ട പെൺമക്കളും അവരുടെ മക്കളും പഴയ തലമുറയിലെ അമ്മായിമാരും അവരുടെ മക്കളുമൊക്കെയായി കൊടിയേറ്റു മുതൽ തിരുനാൾ ദിനം വരെ ഒരാഴ്ച വരെ നീളുന്ന തിരുനാൾ മാമാങ്കം.ലോന മുത്തപ്പന്റെ (നെപ്പോമുക്കിലെ വി.ജോൺ അല്ലെങ്കിൽ വി.ജോൺ നെപുംസ്യാൻ ) നാമധേയത്തിലുള്ള കേരളത്തിലെ ചുരുക്കം ദൈവാലയങ്ങളിലൊന്നും തൃശ്ശൂർ അതിരൂപതയിലെ ഏകദൈവാലയവുമായതു കൊണ്ട് തന്നെ, സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നു പോലും ആളുകൾ, വിശുദ്ധന്റെ മദ്ധ്യസ്ഥം തേടി, നേർച്ച കാഴ്ചകൾ സമർപ്പിക്കുക പതിവുണ്ട്. പറപ്പൂരിന് താലുവശവും ചുറ്റപ്പെട്ടുകിടക്കുന്ന കോൾപ്പാടങ്ങളിലെ പുഞ്ചവിളവെടുപ്പ് കഴിഞ്ഞുള്ള, പെരുന്നാളായതുകൊണ്ടാകണം, പരമ്പരാഗതമായി ഈ പെരുന്നാൾ, വിളവെടുപ്പിന്റെയും നാട്ടിലെ കാർഷിക സമൃദ്ധിയുടേതും കൂടിയായിരുന്നു. ഇന്നൊക്കെ തിരുനാളുകൾക്ക് പള്ളിപ്പറമ്പുകളും പരിസരങ്ങളും കേന്ദ്രീകരിച്ച് കരിമ്പ് വിൽപ്പന തകൃതിയായി നടക്കുന്ന പോലെ, ഒന്നര പതിറ്റാണ്ടു മുമ്പുവരെ മൂത്തതും പഴുത്തതുമായ ചക്കകൾ, പള്ളിപ്പരിസരങ്ങളിൽ മലപോലെ കൂട്ടിയിട്ട് കച്ചവടം ചെയ്യുമായിരുന്നു. മെയ് മാസത്തിലെ ലോന മുത്തപ്പന്റെ തിരുന്നാളിന് പള്ളിമുറ്റം, ചക്കയുടെ വലിയൊരു വിപണിയായതുകൊണ്ട് തന്നെയാണ്, "ചക്കപ്പെരുന്നാൾ " എന്ന പേര് നൂറ്റാണ്ടുകളായി, ഈ പെരുന്നാളിന് കൈവന്നത്. പണ്ടു മുതൽ പറപ്പൂർ പള്ളിയിലെ ഇരു തിരുനാളുകൾക്കും, പള്ളിമുറ്റം,വീട്ടുപകരണങ്ങളുടേയും കാർഷികോപകരണളുടേയും കച്ചവടകേന്ദ്രം കൂടിയായിരുന്നു. കയറും കട്ടിലും കലപ്പയും മുറവുമൊക്കെ തേടി ആളുകൾ പള്ളിമുറ്റത്തെത്തുമായിരുന്നു. വരുന്ന മഴക്കാലത്ത് നടാനുള്ള, വിത്തിന്റെ വിപണി കൂടിയായിരുന്നു, ഈ പെരുന്നാളിന് പള്ളിമുറ്റം. വിത്തുഗവേഷണ കേന്ദ്രങ്ങൾ നാട്ടിലാരംഭിക്കുന്നതിനെത്രയോ മുൻപ് തന്നെ ചേമ്പ്, കാച്ചിൽ ഉൾപ്പടെ വിവിധ കാർഷികോൽപ്പന്നങ്ങളുടെ വിത്തുകൾ തേടി ചക്കപ്പെരുന്നാളിന് വിവിധ ദേശങ്ങളിൽ നിന്ന് ആളുകളെത്തുക പതിവുണ്ട്. പഴയ തിരുക്കൊച്ചി - മലബാർ നാട്ടുരാജ്യങ്ങളുടെ അതിർത്തി, ഇടവകാതിർത്തിയ്ക്കുള്ളിലായതു കൊണ്ട് തന്നെ, ഇടവകക്കാർക്കു പോലും (കടാം തോടിനപ്പുറമുള്ള അന്നകര പ്രദേശം, പഴയ മലബാർ പ്രവിശ്യയുടെ ഭാഗമായിരുന്നു) രാജ്യാതിർത്തിയിലൂടെ കച്ചവടസാമഗ്രികൾ കടത്താൻ ചുങ്കം ( നികുതി ) കൊടുക്കണമായിരുന്നത്രേ. ഒന്നര പതിറ്റാണ്ടു മുൻപു വരെ, വീടുകളിലേയ്ക്കാവശ്യമുള്ള, വീട്ടു സാമഗ്രികളും കാർഷികോപകരണങ്ങളും ഉൽപ്പന്നനങ്ങളും വിത്തുമൊക്കെയായി ശബ്ദമുഖരിതമായിരുന്ന പള്ളിമുറ്റമിപ്പോൾ, കോവിഡ് പശ്ചാത്തലത്തിൽ ശ്മശാന മൂകമാണ്‌. കാർഷിക മേഖലയിലേയും നിർമ്മാണമേഖലയിലേയും ആളുകളാണ്, പറപ്പൂരിലെ ഭൂരിഭാഗവുമെന്നതുകൊണ്ട്, രണ്ടു മാസക്കാാലമായി തുടരുന്ന കോവിഡ് നിയന്ത്രണങ്ങൾ അവരിൽ ഭൂരിപക്ഷത്തേയും സാമ്പത്തികമായി തളർത്തിയിട്ടുണ്ട്. ഈയവസ്ഥ കണ്ടറിഞ്ഞ്, അഞ്ഞൂറോളം കുടുംബങ്ങൾക്ക് 1000 രൂപ വീതം സാമ്പത്തിക സഹായം നൽകിയത്, അൽപ്പം ആശ്വാസമേകിയിട്ടുണ്ട്. കൊടിയേറ്റ് മുതലുള്ള നവനാൾ തിരുകർമ്മങ്ങളും നേർച്ചവിതരണവും കൂടു തുറക്കലും ഇടവകയിലെ കുരുന്നുകളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും യൂണിറ്റുകളിൽ നിന്നുള്ള അമ്പ് - വളപ്രദക്ഷിണങ്ങളോ, തിരുനാൾ പ്രദക്ഷിണമോ വെടിക്കെട്ടോ നാടകമോയില്ലാത്തതുകൊണ്ടാകണം, ഒരു തരത്തിലെ വിജനത, പള്ളിപ്പരിസരങ്ങളിൽ മാത്രമല്ല; നാട്ടിൽ അങ്ങിങ്ങായി തളം കെട്ടി നിൽപ്പുണ്ട്. ഈ ത്യാഗം, നല്ല നാളെയ്ക്കു വേണ്ടിയുളള കരുതലായതു കൊണ്ട് തന്നെ, നവ മാധ്യമങ്ങളിലൂടെയുള്ള ലൈവ് തിരുക്കർമ്മങ്ങളിൽ സംതൃപ്തരാകുകയാണ്, ഇടവക സമൂഹം.മൂന്നു നൂറ്റാണ്ടിനടുത്ത പറപ്പൂർ ഇടവക ചരിത്രത്തിലെ, ആഘോഷങ്ങളില്ലാതെ, ആചരണം മാത്രമായി, ഇതാദ്യ തവണ. ലോന മുത്തപ്പന്റെ തിരുസ്വരൂപം വണങ്ങാതെ, തിരുശേഷിപ്പ് ചുംബിക്കാതെ ഇതാദ്യം. ചുണ്ടത്ത് വിരൽ വെച്ച്, പാടില്ലെന്നോർമ്മിപ്പിച്ച്, വിശുദ്ധൻ (കുമ്പസാരരഹസ്യം പുറത്തു പറയല്ലേയെന്നോർമ്മിപ്പിച്ച്) പള്ളി മുഖ വാരത്തിൽ നിൽപ്പുണ്ട്. സാഹചര്യങ്ങളിങ്ങനെയെങ്കിലും ലോന മുത്തപ്പന്റെ തിരുനാൾ നേർച്ച, പള്ളി കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കി, കുടുംബ കൂട്ടായ്മ ഭാരവാഹികൾ വീടുകളിലെത്തിച്ചതിന്റെ സന്തോഷം, വിശ്വാസ സമൂഹത്തിനുണ്ട്. ഒപ്പം തങ്ങൾക്കു വേണ്ടിയും നാട് ഇപ്പോഴഭിമുഖീകരിക്കുന്ന ഈ മഹാവ്യാധിയൊഴിയുന്നതിനു വേണ്ടിയും വിശുദ്ധന്റെ മാധ്യസ്ഥമുണ്ടാകുമെന്ന പ്രതീക്ഷയും. ഇനിയുള്ളത് നവംബറിലേയ്ക്കുള്ള കാത്തിരിപ്പാണ്. മഹാവ്യാധിയുടെ ഭീതിയൊഴിഞ്ഞ്, നവംബറിൽ നടക്കാനിരിക്കുന്ന തമുക്ക് തിരുനാളിനെ മനസ്സിൽ താലോലിച്ച് കൊണ്ടുള്ള അവരുടെ കാത്തിരിപ്പിനും ഒരു സുഖമുണ്ട്. എല്ലാ അർത്ഥത്തിലും അതിജീവനത്തിന്റേതു കൂടിയാണ്; ലോക് ഡൗൺ സീസണിലെ ഈ ചക്കപ്പെരുന്നാൾ. #{black->none->b->ഡോ. ഡെയ്സൻ പാണേങ്ങാടൻ, അസി. പ്രഫസർ, സെന്റ് തോമസ് കോളേജ്, തൃശ്ശൂർ ‍}# #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/SocialMedia/SocialMedia-2020-05-17-05:28:34.jpg
Keywords: തിരുനാ
Content: 13233
Category: 18
Sub Category:
Heading: അലവൻസ് വെണ്ടെന്നുവെച്ച് ഫരീദാബാദ് രൂപത വൈദികർ: രൂപതാ തിരട്ട് ഫീസിൽ ഇളവ് നൽകി നേതൃത്വവും
Content: ഫരീദാബാദ്: കോവിഡ് -19 മഹാമാരിയുടെ കാലത്ത് മാതൃകയായി ഫരീദാബാദ് രൂപതയിലെ വൈദികർ ശ്രദ്ധേയരാകുന്നു. രൂപതയിലെ പല ഇടവകകളിലും മാസംതോറുമുള്ള വെള്ളം, കറണ്ട്, ജോലിക്കാരുടെ ശമ്പളം എന്നീ അത്യാവശ്യ കാര്യങ്ങൾക്കുവേണ്ടി സാമ്പത്തികമായി ബുദ്ധിമുട്ടുമ്പോഴാണ്, ഈ സാഹചര്യം ഏറ്റവും അടുത്ത് അറിയാവുന്ന വൈദികർ ഈ ലോക്ഡൗൺ കാലത്ത് ഒരു മാസത്തെ അലവൻസ് ത്യജിക്കുവാൻ സന്നദ്ധരായി മുന്നോട്ട് വന്നിരിക്കുന്നത്. സീറോ മലബാർ സഭയിൽ പൊതുവെയും, അതാത് ശുശ്രുഷിക്കുന്ന ഇടവകയുടെ സാമ്പത്തിക ബുദ്ധിമുട്ട് മനസിലാക്കി ക്രിയാത്മകമായി പ്രതികരിക്കുവാൻ വൈദികർ എടുത്ത ധീരമായ തീരുമാനം ശ്‌ളാഘനീയമാണെന്നു ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു. സഭ തലത്തിലുള്ള ഒരു "സാലറി ചലഞ്ച്" തന്നെയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2012-ൽ സ്ഥാപിതമായ ഈ രൂപത ഇന്നത്തെ സ്ഥിതിയിലേക്ക് വളർന്നതിൽ നല്ലൊരു പങ്കും ഈ രൂപതയിലെ ഇടവകകളിൽ നിന്നും വിശ്വാസികൾ വർഷംതോറും നൽകിവരുന്ന സംഭാവന/തിരട്ട് ഫീസാണ്. വൈദികരുടെ ഈ "സാലറി ചലഞ്ചി"നോടൊപ്പം, ഓരോ ഇടവകയും രൂപതയ്ക്ക് നൽകേണ്ട തിരട്ട് ഫീസിൽ ഗണ്യമായ ഇളവ് പ്രഖ്യാപിക്കുയാണെന്ന് ആർച്ച്ബിഷപ്പ് ഭരണികുളങ്ങര പറഞ്ഞു. കേരളത്തിലുള്ള ഇടവകകൾക്ക് കെട്ടിട വാടക, പള്ളി പറമ്പിൽ നിന്നുള്ള ആദായം, സ്ഥാപനങ്ങളിൽ നിന്നുള്ള വരുമാനം തുടങ്ങിയവയെല്ലാം ഉള്ളപ്പോൾ, പ്രവാസി രൂപതകളിലുള്ള ഇടവകൾ പൂർണ്ണമായും വിശ്വാസ സമൂഹത്തിൻ്റെ ഉദാരമായ സംഭാവനകൾ കൊണ്ട് മാത്രമാണ് പ്രവർത്തിക്കുന്നത്. ഞായറാഴ്ച പിരിവുകളും മറ്റും ഇല്ലാത്തതുകൊണ്ട് മിക്ക ഇടവകകളും അത്യാവശ്യ ചിലവുകൾക്കുപോലും ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിൽ, ഓരോ ഇടവകയും രൂപതാകേന്ദ്രത്തിൽ ഏല്പിക്കേണ്ട തുകയുടെ 50% കുറവാണ് ഈ സാമ്പത്തിക വർഷത്തിൽ ആർച്ച് ബിഷപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്ഡൗൺ പശ്ചാത്തലത്തിൽ വളരെ യാഥാർഥ്യ ബോധത്തോടെയുള്ള ഒരു പ്രഖ്യാപനമാണ് രൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണി കുളങ്ങര നടത്തിയിരിക്കുന്നതെന്ന് രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പി.ജെ തോമസ് പറഞ്ഞു. മാറിയ സാഹചര്യത്തിൽ ജനങ്ങളുടെയും ഇടവകകളുടെയും ബുദ്ധിമുട്ടുകൾ നേരിട്ട് മനസിലാക്കി പ്രതീകരിക്കുന്ന രൂപത നേതൃത്വവും വൈദീകരും ഇന്ന് വിശ്വാസികളുടെ ഇടയിൽ ചർച്ചയാവുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ആർക്കെങ്കിലും വ്യക്തിപരമായ സാഹചര്യത്താൽ ബുദ്ധിമുട്ട് ഉണ്ടാവുകയാണെങ്കിൽ അത് പരിഹരിക്കുവാനുള്ള ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പിആർഒ ഫാ. ജിന്റോ കെ ടോം അറിയിച്ചു. ലോക്ക് ഡൗൺ കാലത്ത് രൂപതയിലെ മിക്ക ഇടവകകളിലും നാനാവിധ പരോപകാര പദ്ധതികൾ വികാരിയച്ചൻമാരും ഇടവകക്കാരും കൂടി നടത്തുന്നുണ്ട്. അത്മായരുടെ നിർലോഭമായ സഹകരണം ഇക്കാര്യത്തിൽ എല്ലായിടത്തും നിന്നും ലഭിക്കുന്നത് ശ്രദ്ധേയമാണ്. സാമൂഹ്യ അകലം പാലിക്കേണ്ടതു കൊണ്ട് രൂപതയിലെ വിവിധ വിഭാഗങ്ങളുമായി ആർച്ച്ബിഷപ്പ് ഭരണികുളങ്ങര ഭരണകാര്യങ്ങൾ ഏകോപിപ്പിക്കുന്നത് വീഡിയോ കോൺഫറൻസുകൾ മുഖേനയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-05-17-06:34:42.jpg
Keywords: ഫരീദ, ഭരണി
Content: 13234
Category: 18
Sub Category:
Heading: മദ്യശാല തുറക്കുന്നതിനെതിരെയുള്ള സന്യാസിനിയുടെ പോസ്റ്റര്‍ എഡിറ്റ് ചെയ്തു വ്യാജ പ്രചരണം
Content: മാനന്തവാടി: മദ്യശാലകള്‍ തുറക്കുവാനുള്ള സര്‍ക്കാര്‍ നയത്തിനെതിരെ ‘മദ്യശാല തുറക്കരുത്, കുടുംബം തകര്‍ക്കരുത്’ എന്ന പോസ്റ്റര്‍ കൈകളില്‍ വഹിച്ചുനില്‍ക്കുന്ന സന്യാസിനിയുടെ ചിത്രം എഡിറ്റ് ചെയ്തു വ്യാജ പ്രചരണം. പോസ്റ്ററിലെ യഥാര്‍ത്ഥ വാക്കുകള്‍ എഡിറ്റ് ചെയ്തു മോശമായ വാക്കുകള്‍ ചേര്‍ത്ത് പ്രചരണം നടത്തുന്നത്. മാനന്തവാടി രൂപതാധ്യക്ഷനായ മാര്‍ ജോസ് പൊരുന്നേടത്തിന്റെ സഹോദരിയായ സി. ലൂസീനാ എസ്.എച്ച് ആണ് വ്യാജ പ്രചരണത്തിന് ഇരയായി മാറിയിരിക്കുന്നത്. CapNoble Pereira എന്ന പ്രൊഫൈലില്‍ നിന്നു മാത്രം തൊള്ളായിരത്തില്‍ അധികം പേര്‍ എഡിറ്റ് ചെയ്ത ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്. മറ്റ് നിരവധി പ്രൊഫൈലുകളിലും ഇത് പ്രചരിക്കുന്നുണ്ട്. വിഷയത്തില്‍ നിയമ നടപടിയ്ക്കു ഒരുങ്ങുകയാണ് സഭാനേതൃത്വം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-05-17-07:10:02.jpg
Keywords: നുണ, വ്യാജ
Content: 13235
Category: 18
Sub Category:
Heading: വയറും ഹൃദയവും നിറച്ച കപ്പൂച്ചിന്‍ വൈദികനും കൂട്ടര്‍ക്കും നന്ദി പറഞ്ഞ് രാജസ്ഥാന്‍ സ്വദേശികള്‍ മടങ്ങി
Content: കണ്ണൂർ: എല്ലാ വർഷവും കൈനിറയെ പണവും മനംനിറയെ സന്തോഷവുമായായിരുന്നു മടക്കയാത്രയെങ്കില്‍ ഇത്തവണ പ്രതിസന്ധിഘട്ടത്തില്‍ ചേര്‍ത്ത് പിടിച്ച കപ്പൂച്ചിന്‍ വൈദികനോടും കൂട്ടരോടുമുള്ള ഹൃദയത്തിലുള്ള നന്ദി മാത്രമായിരിന്നു രാജസ്ഥാന്‍ സ്വദേശികള്‍ക്കു കൈമുതലായി ഉണ്ടായിരിന്നത്. വിഷുവിനോടടുപ്പിച്ച് രാജസ്ഥാനിൽനിന്ന് പ്രതിമ കച്ചവടത്തിനായി കണ്ണൂരിലെത്തിയ മാർവാഡികളുടെ സകല സ്വപ്നവും തകര്‍ത്ത കാലയളവായിരിന്നു കൊറോണ കാലം. അനിശ്ചിതത്വത്തിന്റെ നാളുകളിൽ ജില്ലാ ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് കപ്പൂച്ചിൻ സോഷ്യൽ ആൻഡ് ഡെവലപ്‌മെന്റൽ ആക്‌ഷൻ സർവീസ് സൊസൈറ്റി ഇവരുടെ സംരക്ഷണം ഏറ്റെടുക്കുകയായിരിന്നു. ഫാ. സണ്ണി തോട്ടപ്പിള്ളി, വിൽസൻ കൊടിമരം, റോബിൻ വടക്കുംതല, അരുൺ അലക്സ് എന്നിവർ ഇവരുടെ ആവശ്യങ്ങൾക്കായി രാവും പകലും ഇല്ലാതെ സേവന സന്നദ്ധരായി. പല കൂടാരങ്ങളിലായി 34 പേർക്ക് ഭക്ഷണവും മരുന്നും സുരക്ഷിതത്വവും ധൈര്യവും പകര്‍ന്നു കപ്പൂച്ചിന്‍ സമൂഹം ഇവരെ ചേര്‍ത്ത് പിടിക്കുകയായിരിന്നു. ഇന്നലെ ശനിയാഴ്ച അവർ മടങ്ങി. തിരികെ മടങ്ങുമ്പോള്‍ യാത്രക്കൂലിയും നാട്ടിൽ തിരിച്ചെത്തി ജീവിതം പുനരാരംഭിക്കുന്നതിനുള്ള സമ്മാനങ്ങളുമായാണ് ഫാ. സണ്ണി തോട്ടപ്പിള്ളിയും ഭരണകൂട പ്രതിനിധികളും അവരെ യാത്രയാക്കിയത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-05-17-07:44:47.jpg
Keywords: കപ്പൂ, വൈദിക
Content: 13236
Category: 7
Sub Category:
Heading: ക്രൈസ്തവ സന്യാസത്തിനു സാമൂഹ്യമാധ്യമങ്ങളിൽ ട്രോളുകളും പരാതികളും ഉന്നയിക്കുന്നവരുടെ ശ്രദ്ധയിലേക്ക്; ഇതാ ഒരു പൊടിപ്പും തൊങ്ങലും ഇല്ലാത്ത ജീവിത അനുഭവം
Content: സന്യാസിനികൾ നേർച്ചക്കോഴികളോ? സമൂഹത്തിനു ഇമ്പമുള്ള സന്യാസകഥകൾ മെനയുന്നവരുടെ വാർത്തകൾ ഷെയർ ചെയ്യും മുൻപ്, രണ്ടോ മൂന്നോ മിനിറ്റിനുളിൽ വീഡിയോ സ്കിപ്പ് ചെയ്യാതെ, എന്താണ് ഒരു സന്യാസ വിളിയെന്നും, ആരുടെയും നിർബന്ധം കൂടാതെ ആ വിളി എങ്ങനെ സ്വീകരിക്കുന്നുവെന്നും വ്യക്തമാക്കുകയാണ് ഈ വീഡിയോയിലൂടെ. സന്യാസ ജീവിതത്തിൽ ഇരുപത്തിയഞ്ചു വർഷങ്ങൾ പൂർത്തിയാക്കിയ സിസ്‌റ്റർ എയ്മി ഇമ്മാനുവേൽ ASJM അനുഭവങ്ങളുടെ വെളിച്ചത്തിൽ നൽകുന്ന ശക്തമായ സന്ദേശം.
Image:
Keywords: സന്യാ, അഭിഷേക
Content: 13237
Category: 1
Sub Category:
Heading: അഭയാർത്ഥികൾ തകർത്ത ക്രൈസ്തവ ദേവാലയങ്ങൾ പുനർനിർമിക്കാൻ ഹംഗറിയുടെ സാമ്പത്തിക സഹായം
Content: ലെസ്ബോസ്: കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ഗ്രീസിലെ ലെസ്ബോസ് ദ്വീപില്‍ അഭയാർത്ഥികൾ തകർത്ത ക്രൈസ്തവ ദേവാലയങ്ങൾ പുനർനിർമിക്കാൻ ഹംഗറി സാമ്പത്തിക സഹായം നൽകും. പീഡിത ക്രൈസ്തവ സമൂഹത്തിനു വേണ്ടിയുള്ള ഹംഗേറിയൻ സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റന്‍ അസ്ബേജാണ് ദേവാലയങ്ങൾ പുനർനിർമിക്കാൻ മുപ്പതിനായിരം ഡോളർ സഹായം നൽകുമെന്ന പ്രഖ്യാപനം നടത്തിയത്. ഹംഗറി ഹെൽപ്പ്സ് പ്രോഗ്രാം എന്ന പദ്ധതിയുടെ ഭാഗമായാണ് സഹായം നൽകുന്നതെന്ന് ട്രിസ്റ്റന്‍ അസ്ബേജ് ട്വിറ്ററിൽ കുറിച്ചു. ഇതിലൂടെ ക്രിസ്തീയ പൈതൃകങ്ങൾ സംരക്ഷിക്കാനും, അഭയാർത്ഥി പ്രവാഹം തടയാനും ഹംഗറി നടത്തുന്ന ശ്രമങ്ങൾ അന്താരാഷ്ട്ര ശ്രദ്ധയിൽ കൊണ്ടുവരാൻ സാധിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ലെസ്ബോസ് ദ്വീപിൽ സ്ഥിതിചെയ്യുന്ന വിശുദ്ധ റാഫേൽ മാലാഖയുടെ നാമധേയത്തിലുള്ള ദേവാലയം അഭയാർത്ഥികൾ തകർക്കുന്നതിന്റെ ചിത്രങ്ങൾ മാർച്ച് മാസം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. യൂറോപ്പിലൂടെയുള്ള അഭയാർത്ഥികളുടെ സഞ്ചാരം നിയന്ത്രണ വിധേയമാക്കിയ സർക്കാരിന്റെ നടപടിയാണ് അവരെ ചൊടിപ്പിച്ചത്. </p> <blockquote class="twitter-tweet"><p lang="en" dir="ltr"> As part of the <a href="https://twitter.com/HungaryHelps?ref_src=twsrc%5Etfw">@HungaryHelps</a> Program, we’re contributing USD 30000 to the refurbishment of churches vandalized by immigrants on the Greek island of Lesbos. I hope our messages about protecting Christian heritage &amp; about illegal migration get through. <a href="https://t.co/7Lno3LRmnG">https://t.co/7Lno3LRmnG</a> <a href="https://t.co/1edg8mJOsk">pic.twitter.com/1edg8mJOsk</a></p>&mdash; Tristan Azbej ن (@tristan_azbej) <a href="https://twitter.com/tristan_azbej/status/1261367463687720960?ref_src=twsrc%5Etfw">May 15, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ദ്വീപിലെ മോരിയ ക്യാമ്പിൽ കഴിയുന്ന അഭയാർത്ഥികൾ, സെന്റ് കാതറിൻ ദേവാലയം അടുത്ത നാളില്‍ ആക്രമണത്തിനിരയാക്കിയിരുന്നു. ദേവാലയത്തിനുള്ളിലെ ചിത്രങ്ങൾ അടക്കമുള്ളവ അഭയാർത്ഥികൾ വികലമാക്കി. ഇതുകൂടാതെ നിരവധി പാശ്ചാത്യ പൈതൃകങ്ങൾ ദ്വീപിലെ അഭയാർത്ഥികൾ നശിപ്പിച്ചിട്ടുണ്ട്. ഏപ്രിൽ മാസം ദ്വീപിലെ അയ്യായിരത്തോളം ഒലിവ് മരങ്ങൾ അഭയാർത്ഥികൾ വെട്ടി കളഞ്ഞിരുന്നു. ഗ്രീസിന്റെ പൈതൃകത്തിനും, സംസ്കാരത്തിനും നേരെ നടന്ന ആക്രമണമായാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്. യൂറോപ്പിലേക്ക് കുടിയേറുക എന്ന ലക്ഷ്യത്തോടെ ലെസ്‌ബോസില്‍ എത്തുന്ന അഭയാര്‍ത്ഥികള്‍ പെരുമാറുന്നത് അധിനിവേശക്കാരേ പോലെയാണെന്ന ആക്ഷേപം നേരത്തെ മുതല്‍ തന്നെ ശക്തമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-17-09:05:27.jpg
Keywords: ഗ്രീസ, ഹംഗ
Content: 13238
Category: 1
Sub Category:
Heading: കോവിഡ് 19: ഷാർജയിൽ കത്തോലിക്ക വൈദികൻ അന്തരിച്ചു
Content: ഷാർജ: പ്രവാസികൾ ഏറെ ആശ്രയിക്കുന്ന ഷാർജ സെന്റ് മൈക്കിൾ കത്തോലിക്കാ ദേവാലയത്തിൽ ശുശ്രൂഷ ചെയ്തു കൊണ്ടിരുന്ന ലെബനീസ് സ്വദേശിയായ വൈദികൻ ഫാ. യൂസഫ് സമി യൂസഫ് കോവിഡ് 19 ബാധിച്ചു മരിച്ചു. ഇന്നലെ വൈകുന്നേരം 5.14 ന് അജ്‌മാൻ ഷെയ്ഖ് ഖലീഫ സിറ്റി ഹോസ്പിറ്റലിൽവെച്ചായിരുന്നു അന്ത്യം. കോവിഡും അതിനെത്തുടർന്നുണ്ടായ മറ്റ് ആരോഗ്യ പ്രശ്നങ്ങളുമാണ് അദ്ദേഹത്തിന്റെ മരണ കാരണമെന്ന് വികാരിയാത്ത് ഓഫ് സതേൺ അറേബ്യ പത്രക്കുറിപ്പിൽ വ്യക്തമാക്കി. കഴിഞ്ഞ 3 ആഴ്ചകളിലേറെയായി അദ്ദേഹം ചികിത്സയിലായിരുന്നു. കപ്പൂച്ചിൻ സന്യാസ സഭാംഗമായ ഫാ. യൂസഫ് സമി കഴിഞ്ഞ 27 വർഷമായി ഗൾഫ് മേഖലകളിൽ സേവനം ചെയ്തു വരികയായിരുന്നു. എപ്പോഴും തന്റെ സ്വതസിദ്ധമായ പുഞ്ചിരിയോടെ വിശ്വാസികളെ അഭിവാദ്യം ചെയ്തിരുന്ന അദ്ദേഹം ഫ്രഞ്ച്, അറബി ഭാഷകളിലുള്ള വിശ്വാസികളുടെ ആത്മീയ ശുശ്രൂഷകളുടെ ചുമതല വഹിച്ചിരുന്നു. 1993-ലാണ് ഗൾഫ് നാടുകളിലെ സേവനം അദ്ദേഹം ആരംഭിച്ചത്. ദുബായ് സെന്റ് മേരീസ് ചർച്ച്, ദോഹ ഔർ ലേഡി ഓഫ് റോസറി ചർച്ച്, മനാമ സേക്രട്ട് ഹാർട്ട് ചർച്ച്, അബുദാബി സെന്റ് ജോസഫ് കത്തീഡ്രൽ, അൽ ഐൻ സെന്റ് മേരീസ് ചർച്ച് തുടങ്ങിയ ദേവാലയങ്ങളിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-18-03:08:09.jpg
Keywords: ഗൾഫ
Content: 13239
Category: 1
Sub Category:
Heading: കോവിഡ് 19: ഷാർജയിൽ കത്തോലിക്ക വൈദികൻ അന്തരിച്ചു
Content: ഷാർജ: പ്രവാസികൾ ഏറെ ആശ്രയിക്കുന്ന ഷാർജ സെന്റ് മൈക്കിൾ കത്തോലിക്കാ ദേവാലയത്തിൽ ശുശ്രൂഷ ചെയ്തു കൊണ്ടിരുന്ന ലെബനീസ് സ്വദേശിയായ വൈദികൻ ഫാ. യൂസഫ് സമി യൂസഫ് കോവിഡ് 19 ബാധിച്ചു മരിച്ചു. ഇന്നലെ വൈകുന്നേരം 5.14 ന് അജ്‌മാൻ ഷെയ്ഖ് ഖലീഫ സിറ്റി ഹോസ്പിറ്റലിൽവെച്ചായിരുന്നു അന്ത്യം. കോവിഡും അതിനെത്തുടർന്നുണ്ടായ മറ്റ് ആരോഗ്യ പ്രശ്നങ്ങളുമാണ് അദ്ദേഹത്തിന്റെ മരണ കാരണമെന്ന് വികാരിയാത്ത് ഓഫ് സതേൺ അറേബ്യ പത്രക്കുറിപ്പിൽ വ്യക്തമാക്കി. കഴിഞ്ഞ 3 ആഴ്ചകളിലേറെയായി അദ്ദേഹം ചികിത്സയിലായിരുന്നു. കപ്പൂച്ചിൻ സന്യാസ സഭാംഗമായ ഫാ. യൂസഫ് സമി കഴിഞ്ഞ 27 വർഷമായി ഗൾഫ് മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. എപ്പോഴും തന്റെ സ്വതസിദ്ധമായ പുഞ്ചിരിയോടെ വിശ്വാസികളെ അഭിവാദ്യം ചെയ്തിരുന്ന അദ്ദേഹം ഫ്രഞ്ച്, അറബി ഭാഷകളിലുള്ള വിശ്വാസികളുടെ ആത്മീയ ശുശ്രൂഷകളുടെ ചുമതല വഹിച്ചിരുന്നു. 1993-ലാണ് ഗൾഫ് നാടുകളിലെ സേവനം അദ്ദേഹം ആരംഭിച്ചത്. ദുബായ് സെന്റ് മേരീസ് ചർച്ച്, ദോഹ ഔർ ലേഡി ഓഫ് റോസറി ചർച്ച്, മനാമ സേക്രട്ട് ഹാർട്ട് ചർച്ച്, അബുദാബി സെന്റ് ജോസഫ് കത്തീഡ്രൽ, അൽ ഐൻ സെന്റ് മേരീസ് ചർച്ച് തുടങ്ങിയ ദേവാലയങ്ങളിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-18-03:09:19.jpg
Keywords: ഗൾഫ
Content: 13240
Category: 24
Sub Category:
Heading: വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ജനനത്തിന് 100 വർഷം: വിശുദ്ധന്റെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം
Content: വത്തിക്കാൻ സിറ്റി: 26 വർഷത്തോളം കാലം ആഗോള കത്തോലിക്ക സഭയെ നയിച്ച വിശുദ്ധ ജോൺ പോൾ രണ്ടാമനു ഇന്നേക്ക് ജന്മശതാബ്‌ദി. പുണ്യ ജീവിതത്തിന് ഉടമയായ വിശുദ്ധ ജോൺ പോൾ പാപ്പയുടെ നൂറാം ജന്മദിനത്തോട് അനുബന്ധിച്ച് ലോകമെമ്പാടും അനുസ്മരണ ബലിയർപ്പണം നടക്കുന്നുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ ജനപങ്കാളിത്തമില്ലാതെയാണ് ശുശ്രൂഷകൾ നടക്കുക. ഇന്ന് പ്രാദേശിക സമയം രാവിലെ 7 മണിക്ക്, ഇന്ത്യയിലെ സമയം, രാവിലെ 10.30-ന്  സെന്റ് പീറ്റേഴ്സ് ബസിലിക്കയിലുള്ള  വിശുദ്ധന്‍റെ ഭൗതികശേഷിപ്പുകളുടെ ചെറിയ അള്‍ത്താരയില്‍ ഫ്രാന്‍സിസ് പാപ്പ ദിവ്യബലി അര്‍പ്പിക്കും. പ്രവാചകശബ്ദത്തിന്റെ ഫേസ്‌ബുക്ക് പേജിൽ ഇതിന്റെ തത്സമയ സംപ്രേഷണം ലഭ്യമാകും. #{blue->none->b->വിശുദ്ധന്റെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം ‍}# 1920 മേയ് 18-ന് എമിലിയ- കാരോൾ വോയ്റ്റീവ എന്നീ ദമ്പതികളുടെ മകനായി പോളണ്ടിലെ വാഡോവൈസിലാണ് ജോൺ പോൾ മാർപാപ്പയുടെ ജനനം. ഈ ദമ്പതികളില്‍ ഉണ്ടായ മൂന്നു മക്കളിൽ മൂന്നാമത്തവനായിരുന്നു വിശുദ്ധൻ. അദ്ദേഹത്തിന്റെ അമ്മ 1929ലും, മൂത്ത സഹോദരൻ എഡ്മണ്ട് 1932ലും, സൈനികോദ്യോഗസ്ഥനായ പിതാവ് 1941-ലും മരണമടഞ്ഞു. തന്റെ ഒമ്പതാമത്തെ വയസ്സിലാണ് വിശുദ്ധൻ ആദ്യ കുർബാന സ്വീകരിച്ചത്. സ്ഥൈര്യലേപനം സ്വീകരിച്ചത് പതിനെട്ടാമത്തെ വയസ്സിലുമാണ്. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം അദ്ദേഹം 1938-ൽ കാർകോവിലെ ജാഗേല്ലോനിയൻ സർവ്വകലാശാലയിൽ ചേർന്നു. 1939-ൽ നാസികൾ സർവ്വകലാശാല അടച്ചപ്പോൾ, ജർമ്മനിയിലേക്ക് നാടുകടത്താതിരിക്കുവാനും ജീവിത ചിലവിനുമായി അദ്ദേഹം ഒരു ഖനിയിലും പിന്നീട്‌ സോൾവെയ് കെമിക്കൽ കമ്പനിയിലും (1940-1944) ജോലി ചെയ്തു. പൗരോഹിത്യ ജീവിതത്തിനായി താൻ വിളിക്കപ്പെട്ടു എന്ന തോന്നലുണ്ടായ വിശുദ്ധൻ ആഡം സ്റ്റെഫാൻ സപിയെഹ മെത്രാപ്പോലീത്തയുടെ ഉപദേശ പ്രകാരം കാർകൊവിലെ ക്ലാൻഡെസ്റ്റിൻ ആശ്രമത്തിൽ ചേർന്ന്‌ തന്റെ പഠനം തുടർന്നു. യുദ്ധത്തിന് ശേഷം 1946 നവംബർ 1നു കാർകോവിൽ വെച്ച് പുരോഹിത പട്ടം സ്വീകരിക്കുന്നത്‌ വരെ കാരൾ പുതുതായി തുറന്ന സെമിനാരിയിലും ജാഗേല്ലോനിയൻ സർവ്വകലാശാലയിലെ ദൈവശാസ്ത്ര വിദ്യാലയത്തിലും തന്റെ പഠനം തുടർന്നു. ഇതിനിടെ കർദ്ദിനാൾ സപിയെഹ ദൈവശാസ്ത്രത്തിൽ ഡോക്ടർ ബിരുദം നേടുന്നതിനായി കരോള്‍ ജോസഫിനെ 1948-ൽ റോമിലേക്കയച്ചു. കുരിശിന്റെ വിശുദ്ധ ജോണിന്റെ പ്രവർത്തനങ്ങളിൽ നിന്നും മനസ്സിലാക്കാവുന്ന വിശ്വാസം എന്ന വിഷയത്തിലാണ് വിശുദ്ധന്‍ തന്റെ പ്രബന്ധം എഴുതിയത്. റോമിൽ വിദ്യാർത്ഥിയായിരിക്കെ വിശുദ്ധൻ തന്റെ അവധിക്കാലങ്ങൾ ഫ്രാൻസിലെയും, ബെൽജിയത്തിലെയും, ഹോളണ്ടിലെയും പോളണ്ട് അഭയാർത്ഥികൾക്കിടയിൽ പ്രേഷിത പ്രവർത്തനം നടത്തിയായിരുന്നു ചിലവഴിച്ചത്. 1948-ൽ ഫാ. കരോള്‍ പോളണ്ടിലേക്ക് തിരിച്ച് വരികയും കാർകോവിനടുത്തുള്ള നീഗൊവിയിലെ ഇടവക പള്ളിയുടെ സഹ വികാരിയായി ചുമതലയേല്‍ക്കുകയും ചെയ്തു. പിന്നീട് നഗരത്തിലെ വിശുദ്ധ ഫ്ലോരിയാൻ പള്ളിയിലും അദ്ദേഹം സേവനമനുഷ്ടിച്ചു. 1951 വരെ അദ്ദേഹം യൂണിവേഴ്സിറ്റി ചാപ്പൽ പുരോഹിതനായി സേവനമനുഷ്ടിച്ചു. പിന്നീട് തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും പഠനങ്ങളിൽ മുഴുകി. 1953-ൽ മാക്സ് ഷെല്ലെർ വികസിപ്പിച്ച സാന്മാര്‍ഗിക വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ക്രിസ്തീയ സാന്മാര്‍ഗികത പാകുന്നതിലുള്ള സാധ്യതകൾ എന്ന തന്റെ പ്രബന്ധം ജാഗേല്ലോനിയൻ സർവ്വകലാശാലയിൽ സമർപ്പിച്ചു. പിന്നീട് അദ്ദേഹം കാർകോവിലെ സെമിനാരിയിൽ ധാർമ്മിക ദൈവശാസ്ത്ര പ്രൊഫസ്സറും ലുബ്ലിനിലെ ദൈവശാസ്ത്ര അധ്യാപകനുമായി തീർന്നു. 1958 ജൂലൈ 4ന് പിയൂസ് പന്ത്രണ്ടാമൻ മാർപാപ്പാ ഫാ. കരോളിനെ കാർകോവിലെ സഹായക മെത്രാനായി നിയമിച്ചു. 1958 സെപ്റ്റംബർ 28ന് യുജെനിയൂസ് ബാസിയാക് മെത്രാപ്പോലീത്ത വിശുദ്ധനെ കാർകോവിലെ വാവെൽ ഭദ്രാസനപ്പള്ളിയിൽ നിയമിച്ചു. 1964 ജനുവരി 13ന്‌ പോൾ ആറാമൻ മാർപാപ്പാ അദ്ദേഹത്തെ കാർകോവിലെ മെത്രാനായി നിയമിച്ചു. 1967 ജൂണ്‍ 26ന് കർദ്ദിനാൾ ആയി ഉയർത്തി. ഇതിനിടെ വിശുദ്ധന്‍ രണ്ടാം വത്തിക്കാൻ കൗണ്‍സിലിൽ പങ്കെടുക്കുകയും (1962- 1965) അജപാലന ഭരണഘടനയുടെ നിർമ്മാണത്തിൽ കാര്യമായ പങ്ക് വഹിക്കുകയും ചെയ്തു. തന്റെ പാപ്പാ സ്ഥാനലബ്ദിക്ക് മുൻപുണ്ടായ മെത്രാന്മാരുടെ അഞ്ചു സുന്നഹദോസുകളിലും വിശുദ്ധൻ പങ്കെടുത്തിരുന്നു. 1978 ഒക്ടോബർ 26ന് കർദ്ദിനാൾ കരോള്‍ വൊജ്‌ട്ടിലയെ മാർപാപ്പയായി തിരഞ്ഞെടുത്തു. ഒക്ടോബർ 22ന് ജോണ്‍ പോള്‍ രണ്ടാമന്‍ എന്ന പേരില്‍ അദ്ദേഹം ആഗോള സഭയുടെ അജപാലക ദൗത്യം ആരംഭിച്ചു. ഇറ്റലിയില്‍ ഏതാണ്ട് 146 ഓളം പ്രേഷിത സന്ദര്‍ശനങ്ങള്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. റോമിന്റെ മെത്രാന്‍ എന്ന നിലക്ക് ഇപ്പോഴത്തെ 322 റോമന്‍ ഇടവകകളില്‍ 317-ലും പാപ്പാ സന്ദര്‍ശനം നടത്തിയിരുന്നു. വിശുദ്ധ പത്രോസിന്റെ പിന്‍ഗാമി എന്ന നിലയിലും, തീക്ഷ്ണമായ അജപാലന ഔത്സുക്യം കൊണ്ടും അദ്ദേഹം നടത്തിയ രാജ്യാന്തര അപ്പോസ്തോലിക യാത്രകള്‍ ഏതാണ്ട് 104-ഓളം വരും. അദ്ദേഹത്തിന്റെ എഴുത്തുകളില്‍ 14 ചാക്രികലേഖനങ്ങളും, 15 അപ്പസ്തോലിക ഉപദേശങ്ങളും, 11 അപ്പോസ്തോലിക ഭരണഘടനാ നിര്‍ദ്ദേശങ്ങളും, 45 അപ്പോസ്തോലിക കത്തുകളും ഉള്‍പ്പെടുന്നു. വിശുദ്ധന്‍ 5 പുസ്തകങ്ങളുടെ രചനയും നടത്തിയിട്ടുണ്ട് : ക്രോസിംഗ് ദി ത്രെഷോള്‍ട് ഓഫ് ഹോപ്‌ (ഒക്ടോബര്‍ 1994); ഗിഫ്റ്റ് ആന്‍ഡ്‌ മിസ്റ്ററി, ഓണ്‍ ദി ഫിഫ്റ്റീന്‍ത് ആന്നിവേഴ്സറി ഓഫ് മൈ പ്രീസ്റ്റ്ലി ഓര്‍ഡിനേഷന്‍ (നവംബര്‍ 1996); റോമന്‍ ട്രിപറ്റിക്ക്, മീഡിയേഷന്‍സ് ഇന്‍ പോയട്രി (മാര്‍ച്ച് 2003); റൈസ്, ലെറ്റ്‌ അസ്‌ ബി ഓണ്‍ യുവര്‍ വേ (മാര്‍ച്ച്‌ 2004), മെമ്മറി ആന്‍ഡ്‌ ഐഡന്‍ന്റിറ്റി (ഫെബ്രുവരി 2005) എന്നിവയാണ് അവ. ആഗോള സഭയുടെ തലവെനെന്ന നിലയില്‍ അദ്ദേഹം ഏതാണ്ട് 147-ഓളം നാമകരണങ്ങള്‍ നടത്തി. ഒമ്പത് പ്രാവശ്യമായി 231-ഓളം കര്‍ദ്ദിനാള്‍മാരെയും അദ്ദേഹം തിരഞ്ഞെടുത്തു. കര്‍ദ്ദിനാള്‍മാരുടെ 6-ഓളം സഭാ സമ്മേളനങ്ങളില്‍ അദ്ദേഹം അധ്യക്ഷത വഹിച്ചു. 1978 മുതല്‍ മെത്രാന്മാരുടെ ഏതാണ്ട് 15-ഓളം സുനഹദോസുകള്‍ നടത്തി. 6 സാധാരണ യോഗങ്ങളും (1980, 1983, 1987, 1990, 1994, 2001), ഒരു പ്രത്യേക പൊതു യോഗവും (1985) കൂടാതെ 8 പ്രത്യേക യോഗങ്ങളും (1980, 1991, 1994, 1995, 1997, 1998 (2), 199) വിശുദ്ധന്‍ വിളിച്ചു കൂട്ടി. 1981 മെയ് 3ന് സെന്റ്‌ പീറ്റേഴ്സ് സ്ക്വയറില്‍ വച്ചുണ്ടായ ഒരു വധ ശ്രമത്തില്‍ നിന്നും പരിശുദ്ധ അമ്മയുടെ സഹായത്താലാണ് വിശുദ്ധന്‍ രക്ഷപ്പെട്ടത്. നീണ്ട ആശുപത്രി വാസത്തിനിടക്ക് തന്നെ വധിക്കുവാന്‍ ശ്രമിച്ച ആള്‍ക്ക് അദ്ദേഹം മാപ്പ് നല്‍കി. ധീരമായ ഇത്തരം നടപടികളിലൂടെ വിശുദ്ധന്‍ തനിക്ക് ലഭിച്ചിട്ടുള്ള അജപാലന വരദാനങ്ങളെ കൂടുതല്‍ അനുഗ്രഹദായകമാക്കി. ധാരാളം പുതിയ രൂപതകള്‍ സ്ഥാപിക്കുവാനും സഭാ ഇടയ ലേഖനങ്ങള്‍, ലത്തീന്‍ കത്തോലിക്കര്‍ക്കും, പൗരസ്ത്യ ദേശത്തെ പള്ളികള്‍ക്കുമുള്ള തിരുസഭാ നിയമങ്ങള്‍ നിലവില്‍ വരുത്താനും അദ്ദേഹം പ്രയത്നിച്ചു. ഉയിര്‍പ്പിന്റെ വര്‍ഷം, മരിയന്‍ വര്‍ഷം, വിശുദ്ധ കുര്‍ബ്ബാനയുടെ വര്‍ഷം തുടങ്ങിയവയും കൂടാതെ എ.ഡി. 2000 ജൂബിലി വര്‍ഷമായി പ്രഖ്യാപിച്ചതും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ്. ലോക യുവജന ദിനം തുടങ്ങിയത് മൂലം ധാരാളം യുവാക്കളെയും യുവതികളെയും സഭയിലേക്ക് ആകര്‍ഷിക്കുവാന്‍ വിശുദ്ധനു കഴിഞ്ഞു. ഏതാണ്ട് ഒരു കോടി എഴുപത്തിയാറു ലക്ഷത്തോളം തീര്‍ത്ഥാടകരെയാണ് അദ്ദേഹം തന്‍റെ ബുധനാഴ്ച തോറും ഉള്ള പൊതു പ്രസംഗത്തിലൂടെ (ഏതാണ്ട് 1,160 ഓളം പ്രസംഗങ്ങള്‍) അഭിസംബോധന ചെയ്തത്. പ്രത്യേക അവസരങ്ങളിലെ അഭിസംബോധനകളും മതപരമായ ചടങ്ങുകളിലെ പ്രസംഗങ്ങളും മേല്‍പ്പറഞ്ഞ കണക്കില്‍പ്പെടുകയില്ല (80 ലക്ഷത്തോളം തീര്‍ത്ഥാടകരാണ് ജൂബിലി വര്‍ഷമായ 2000 ത്തില്‍ മാത്രം എത്തിയത്). ഇറ്റലിയിലും ലോകം മുഴുവനുമായി നടത്തിയിട്ടുള്ള പ്രേഷിത സന്ദര്‍ശനങ്ങളില്‍ ദശലക്ഷകണക്കിന് വിശ്വാസികളെയാണ് അദ്ദേഹം അഭിസംബോധന ചെയ്തിട്ടുള്ളത്. വിവിധ രാജ്യങ്ങളില്‍ നിന്നുമായി എണ്ണമറ്റ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയുമായിട്ടും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഏതാണ്ട് 38 ഔദ്യോഗിക സന്ദര്‍ശനങ്ങളും, 738 പൊതു യോഗങ്ങളും വിവിധ രാഷ്ട്രത്തലവന്‍മാരുമായും, 246 പൊതു യോഗങ്ങള്‍ പ്രധാനമന്ത്രിമാരുമായും അദ്ദേഹം നടത്തിയിട്ടുണ്ട്. 2005 ഏപ്രില്‍ 2നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തന്റെ ഔദ്യോഗിക വസതിയില്‍ വച്ച് ഈ ലോകത്തോട്‌ വിട പറഞ്ഞു. ഏപ്രില്‍ 8ന് സെന്റ്‌ പീറ്റേഴ്സ് സ്ക്വയറില്‍ വച്ച് വിശുദ്ധന്റെ സംസ്കാര ചടങ്ങുകള്‍ നടത്തുകയും സെന്റ്‌ പീറ്റേഴ്സ് ബസലിക്കയിലെ കല്ലറയില്‍ അടക്കുകയും ചെയ്തു. 2011 മെയ് 1നു ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 2014 ഏപ്രിൽ 27ന് ഫ്രാൻസിസ് മാര്‍പാപ്പയാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-18-03:55:58.jpeg
Keywords: ജോൺ പോൾ
Content: 13241
Category: 13
Sub Category:
Heading: വിഷമഘട്ടങ്ങളില്‍ സഹായിച്ചത് കത്തോലിക്ക വിശ്വാസം: ജെയിംസ് ബോണ്ട്‌ താരം പിയേഴ്സ് ബ്രോസ്നാന്‍
Content: ന്യൂയോർക്ക്: 1995 മുതല്‍ 2002 വരെ ഇറങ്ങിയ ജെയിംസ് ബോണ്ട്‌ സിനിമകളിലൂടെ ലോക പ്രസിദ്ധനായ സിനിമാതാരം പിയേഴ്സ് ബ്രോസ്നാന്‍ തന്റെ കത്തോലിക്ക വിശ്വാസം പരസ്യമാക്കിക്കൊണ്ട് വീണ്ടും രംഗത്ത്. ‘ലേറ്റ് ലേറ്റ് ഷോ’ അവതാരകന്‍ ജെയിംസ് കോര്‍ഡന്റെ ചോദ്യത്തിനുത്തരമായിട്ടാണ് ബ്രോസ്നാന്‍ തന്റെ ശക്തമായ കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് വീണ്ടും തുറന്നു പറഞ്ഞത്. ജീവിതത്തിലെ വിഷമസന്ധികളില്‍ തന്നെ കൈപിടിച്ച് നടത്തിയത് തന്റെ ദൈവവിശ്വാസമാണെന്ന് അദ്ദേഹം പറയുന്നു. ഐറിഷ് കത്തോലിക്കാ കുടുംബത്തിലാണ് താന്‍ ജനിച്ചുവളര്‍ന്നതെന്നും, മീത്ത് കൗണ്ടിയിലെ കത്തോലിക്കാ സ്കൂളിലായിരുന്നു തന്റെ വിദ്യാഭ്യാസമെന്നും സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായ ബ്രോസ്നാന്‍ പറഞ്ഞു. ആത്മഹത്യാ പ്രേരണയുള്ളവരെ അത് മറികടക്കുവാന്‍ സഹായിക്കുന്ന പിയറ്റ ചാരിറ്റി എന്ന ഐറിഷ് സംഘടനയെക്കുറിച്ച് സംസാരിക്കവെ, വൈകാരിക പരീക്ഷണങ്ങളിലൂടെ കടന്നു പോകുന്നവര്‍ തങ്ങളുടെ സുഹൃത്തുക്കളുമായി ബന്ധപ്പെടുവാനും, മനസ്സില്‍ പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ടിരിക്കുവാനും, ദൈവത്തിനായി സ്വയം സമര്‍പ്പിക്കുവാനും  ബ്രോസ്നാന്‍ നിർദേശിച്ചു. സന്തോഷകരമായ ദാമ്പത്യ ജീവിത രഹസ്യത്തെക്കുറിച്ചും ബ്രോസ്നാന്‍ വിവരിച്ചു. പരസ്പരം സഹായിച്ചും, സ്നേഹിച്ചും തുടരുന്ന പ്രവര്‍ത്തിയാണ് ദാമ്പത്യമെന്നാണ് സമീപകാലത്ത് തന്റെ ഇരുപത്തിയാറാമത് വിവാഹ വാര്‍ഷികം ആഘോഷിച്ച ബ്രോസ്നാന്‍ പറയുന്നത്. തന്റെ കത്തോലിക്കാ വിശ്വാസ സാക്ഷ്യം പരസ്യമായി പ്രഘോഷിക്കുന്ന കാര്യത്തിലും ബ്രോസ്നാന്‍ മുന്നിലാണ്. തന്റെ മുന്‍ഭാര്യയും, ദത്തുപുത്രിയും ഓവറിയന്‍ കാന്‍സര്‍ മൂലം മരണപ്പെട്ടപ്പോള്‍ തന്നെ മുന്നോട്ട് നയിച്ചത് തന്റെ വിശ്വാസമാണെന്ന് 2014-ലും ബ്രോസ്നാന്‍ വെളിപ്പെടുത്തിയിരുന്നു. കത്തോലിക്കാ വിശ്വാസം തന്റെ ഡി.എന്‍.എ യില്‍ ഉള്ളതാണെന്നും ബ്രോസ്നാന്‍ നേരത്തെയും പറഞ്ഞിട്ടുണ്ട്.         
Image: /content_image/News/News-2020-05-18-09:29:23.jpg
Keywords: ഹോളി