Contents

Displaying 12921-12930 of 25147 results.
Content: 13255
Category: 13
Sub Category:
Heading: ദൈവത്താല്‍ പ്രത്യേകം അയയ്ക്കപ്പെട്ട വ്യക്തിയായിരുന്നു വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ദൈവത്താല്‍ പ്രത്യേകം അയയ്ക്കപ്പെട്ട വ്യക്തിയായിരുന്നു വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജോണ്‍പോള്‍ രണ്ടാമന്റെ ജന്മശതാബ്ദി ദിനമായ ഇന്നലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ ദിവ്യബലിയര്‍പ്പണമധ്യേ സന്ദേശം നല്‍കുകയായിരുന്നു മാര്‍പാപ്പ. രണ്ടു മാസത്തിനുശേഷമാണു ബസിലിക്കയില്‍ പൊതുദിവ്യബലി നടന്നത്. സാമൂഹിക നിയന്ത്രണം പാലിച്ചുകൊണ്ട്, വളരെ ചുരുക്കം പേരേ ദിവ്യബലിയില്‍ സംബന്ധിച്ചിട്ടുള്ളൂ. പ്രയാസ വേളകളില്‍ പ്രവാചകരെയും വിശുദ്ധാത്മാക്കളെയും ദൈവം അയയ്ക്കാറുണ്ട്. അങ്ങനെ അയയ്ക്കപ്പെട്ട ഒരാളാണു വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍. ദൈവം അദ്ദേഹത്തെ അതിനായി ഒരുക്കി. ദൈവം തന്റെ ജനത്തെ സന്ദര്‍ശിച്ചു എന്ന് ഇന്നു നമുക്കു പറയാന്‍ അവസരമൊരുക്കി. ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. പ്രാര്‍ത്ഥന, കാരുണ്യം, അടുപ്പം എന്നീ മൂന്നു സവിശേഷതകള്‍ വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന് ഉണ്ടായിരുന്നു. മെത്രാന്റെ പ്രഥമ ചുമതല പ്രാര്‍ത്ഥനയാണെന്നു മനസിലാക്കി പ്രവര്‍ത്തിച്ചയാളാണദ്ദേഹം. അദ്ദേഹം എപ്പോഴും പ്രാര്‍ത്ഥനയ്ക്കു സമയം കണ്ടെത്തി. എല്ലായ്‌പ്പോഴും ജനങ്ങളോട് അടുപ്പവും സാമീപ്യവും പുലര്‍ത്തി. കാരുണ്യത്തിനും അതിനാല്‍ നീതിക്കും വേണ്ടി നിലകൊണ്ടയാളാണ് ജോണ്‍പോള്‍ രണ്ടാമനെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ അനുസ്മരിച്ചു. സന്ദേശത്തിന്റെ സംക്ഷിപ്ത രൂപം ഫ്രാന്‍സിസ് പാപ്പ ട്വിറ്ററിലും പങ്കുവെച്ചിട്ടുണ്ട്. “നൂറു വർഷങ്ങൾക്ക് മുമ്പ് കർത്താവ് തന്റെ ജനത്തെ സന്ദർശിച്ചു. ഒരു അജപാലകനെ അയച്ചു. പ്രാർത്ഥനയിലും, ജനത്തോടുള്ള സാമീപ്യത്തിലും, കരുണയോടൊപ്പം എപ്പോഴും ഒന്നിച്ചു പോകുന്ന നീതിയോടുള്ള സ്നേഹത്തിലായിരുന്ന നമ്മുടെ ഇടയനായ വിശുദ്ധ ജോൺ പോൾ രണ്ടാമന്‍.”- ഇതായിരിന്നു പാപ്പയുടെ ട്വീറ്റ്. ഇറ്റാലിയൻ, ഫ്രഞ്ച്, ലാറ്റിൻ, ജർമ്മൻ, ഇംഗ്ലിഷ്, പോർച്ചുഗീസ്, സ്പാനിഷ്, പോളിഷ്, അറബി എന്നീ 9 ഭാഷകളിൽ സന്ദേശം പാപ്പ പങ്കുവെച്ചിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-19-04:41:02.jpg
Keywords: ജോണ്‍ പോള്‍
Content: 13256
Category: 11
Sub Category:
Heading: സൈബർ അപ്പസ്തോലനായ കാര്‍ളോയുടെ മാധ്യമ സുവിശേഷവൽക്കരണം ഏറ്റെടുത്ത് മലയാളി വൈദിക വിദ്യാര്‍ത്ഥികള്‍
Content: അദിലാബാദ്: സൈബർ അപ്പസ്തോലനായ അറിയപ്പെടുന്ന കാര്‍ളോ അക്യൂറ്റിസിന്റെ മാധ്യമ സുവിശേഷവൽക്കരണം മുന്നിൽ കണ്ടുകൊണ്ട് കത്തോലിക്കാ സഭയുടെ സത്യ വിശ്വാസങ്ങൾ വിശ്വാസികൾക്ക് പകർന്നു കൊടുക്കുവാനായി 'കാര്‍ളോ വോയ്സ്' എന്ന മാഗസിനുമായി മലയാളി വൈദിക വിദ്യാര്‍ത്ഥികള്‍. ധന്യനായ കാർലോ അക്യൂറ്റിസിന്റെ മാതാവ് അന്റോണിയാ അക്യൂറ്റിസിന്റെ പ്രചോദനത്താൽ പ്രസിദ്ധികരിക്കുന്ന മാഗസിന്റെ ചീഫ് എഡിറ്റേഴ്സ് അദിലാബാദ് രൂപത ഒന്നാം വർഷ ദൈവശാസ്ത്ര വൈദിക വിദ്യാർത്ഥി ബ്രദർ എഫ്രേം കുന്നപ്പള്ളിയും അദ്ദേഹത്തിന്റെ ബന്ധുവും കോതമംഗലം രണ്ടാം വർഷ വൈദിക വിദ്യാർത്ഥിയുമായ ബ്രദർ ജോൺ കണയാക്കനുമാണ്. ഇന്ന് മാധ്യമങ്ങൾ കത്തോലിക്കാ സഭയുടെ വിശ്വാസസത്യങ്ങൾ തെറ്റായി ജനങ്ങൾക്ക് പകർന്നു കൊടുക്കുന്ന പശ്ചാത്തലത്തില്‍ വിശുദ്ധ പൌലോസ് ശ്ലീഹായുടെ തിമോത്തിയസിനുള്ള രണ്ടാം ലേഖനം നാലാം അദ്ധ്യായം 2 മുതൽ 5 വരെയുള്ള വാക്യം മാർഗ്ഗദീപമായി സ്വീകരിച്ചുകൊണ്ട് കത്തോലിക്കാ സഭയുടെ സത്യ വിശ്വാസങ്ങൾ വിശ്വാസികൾക്ക് പകർന്നു കൊടുക്കുവാനായി മാഗസിൻ ഇംഗ്ലീഷിലാണ് പ്രസിദ്ധികരിക്കുന്നത്. ഈ ഓൺലൈൻ മാഗസിൻ ലോക മുഴുവനുമുള്ള ക്രൈസ്തവരിൽ എത്തിചേരണമെന്ന ആഗ്രഹം ബ്രദർ ജോൺ പ്രകടിപ്പിച്ചു. വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാക്കുകൾ "ജനങ്ങൾ ഉത്തമമായ പ്രബോധനത്തിൽ സഹിഷ്ണത കാണിക്കാത്ത കാലം വരുന്നു കേൾവിക്കു ഇമ്പമുള്ളവയിൽ ആവേശം കൊള്ളുകയാൽ, അവർ തങ്ങളുടെ അഭിരുചിക്കൂ ചേർന്ന പ്രബോധകരെ വിളിച്ചു കൂട്ടും. അവർ സത്യത്തിനു നേരെ ചെവിയടച്ചു കെട്ടു കഥകളിലേക്കൂ ശ്രദ്ധ തിരിക്കും" ( 2തിമോ 4:3- 4) അക്ഷരാർത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. തെറ്റായ പഠനങ്ങൾ മൂലം ആയിരക്കണക്കിനു സഭാ വിഭാഗങ്ങളും ഉപവിഭാഗങ്ങളും ലോകത്തിൽ രൂപം കൊണ്ടു. ലോകരക്ഷകനായ ഈശോമിശിഹാ പഠിപ്പിച്ചതും അപ്പസ്തോലൻമാരാലും സഭാപിതാക്കന്മാരാലും പാരമ്പര്യമായി പകർന്നു കിട്ടിയ ശരിയായ വിശ്വാസം തെറ്റായി വ്യാഖ്യാനിക്കപ്പെടുവാനുള്ളതല്ല. തെറ്റായ വ്യാഖനത്താൽ വരുന്നവരുടെ കെട്ടുകഥകളിൽ ശ്രദ്ധതിരിക്കാതെ ശരിയായ വിശ്വാസസത്യങ്ങളെ മുറക പിടിക്കുവാൻ ഈ മാഗസിൻ കത്തോലിക്കാ വിശ്വാസികളെ സഹായിക്കുമെന്നതിൽ സംശയമില്ലായെന്നു ഇരുവരും അഭിപ്രായപ്പെട്ടു. അദിലാബാദ് രൂപത അദ്ധ്യക്ഷൻ മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ പിതാവിന്റെ തീക്ഷണത നിറഞ്ഞ ജീവിതമാണ് തങ്ങൾക്ക് ഈ സംരഭത്തിന് ഏറ്റവും വലിയ പ്രചോദനമെന്നു ബ്രദർ എഫ്രേം പറഞ്ഞു. ജെറുസേലം ലത്തീൻ പാത്രിയർക്കീസ് ഈ മാഗസ്സിൻ കാലത്തിന് ഏറ്റവും വലിയ ദൈവിക സമ്മാനമാണന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. കത്തോലിക്കാ വിശ്വാസികള്‍ ഈ മാഗസ്സിൻ വായിക്കുകയും പങ്കുവെയ്ക്കുകയും ചെയ്യണമെന്ന്‍ പുന രൂപതാദ്ധ്യക്ഷൻ ബിഷപ്പ് തോമസ് ടാബരെ പറഞ്ഞു. കാർലോയുടെ സഹോദരന്മാർ എന്ന് അപരനാമത്തിൽ അറിയപ്പെടുന്ന ബ്രദർ എഫ്രേമും ബ്രദർ ജോണും മാഗസിന്‍ കൂടാതെ വ്യത്യസ്തമായ രീതിയിൽ Carlo voice യൂട്യൂബ് ചാനലിലൂടെയും കാർലോയുടെ മീഷൻ തുടർന്നു കൊണ്ടു പോകുന്നുണ്ട്. {{ carlovoice.com-> https://carlovoice.com/}} എന്ന വെബ്സൈറ്റിൽ മാഗസിൻ സബ്സ്ക്രൈബ് ചെയ്യാവുന്നതാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-19-06:40:32.jpg
Keywords: കാര്‍ളോ, അക്യൂറ്റി
Content: 13257
Category: 10
Sub Category:
Heading: ജന്മശതാബ്ദിയില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനെ വീണ്ടും സ്മരിച്ച് ഡൊണാള്‍ഡ് ട്രംപ്
Content: വാഷിംഗ്‌ടണ്‍ ഡി.സി: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ നൂറാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് ട്വീറ്റ് പങ്കുവെച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. “വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ നൂറാം ജന്മദിന വാര്‍ഷികാചരണം ഇന്നാണ്. ജന്മദിന ആശംസകള്‍!” എന്നാണ് ട്രംപിന്റെ ട്വീറ്റില്‍ പറയുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ട്രംപിന്റെ ട്വീറ്റിന് 98,000 ത്തോളം ലൈക്കുകളും 17,000 റീ ട്വീറ്റുകളും ലഭിച്ചു കഴിഞ്ഞു. നിരവധി കമന്റുകളാണ് ഈ ട്വീറ്റിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. “മഹാന്‍മാരായ വിശുദ്ധരില്‍ ഒരാളുടെ ജന്മദിന വാര്‍ഷികം ആശംസിക്കുവാന്‍ പ്രസിഡന്റ് സമയം കണ്ടെത്തിയതിനെ വിശേഷിപ്പിക്കുവാന്‍ വാക്കുകളില്ല. വിശുദ്ധ ജോണ്‍ പോള്‍ II, ഞങ്ങള്‍ക്ക് വേണ്ടിയും ഞങ്ങളുടെ രാഷ്ട്രത്തിന് വേണ്ടിയും പ്രാര്‍ത്ഥിക്കണമേ” തുടങ്ങീ നിരവധി പ്രതികരണങ്ങളാണ് ട്രംപിന്റെ ട്വീറ്റില്‍ കാണുന്നത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനെ ഇതിനും മുന്‍പും ട്രംപ് പരസ്യമായി സ്മരിച്ചിട്ടുണ്ട്. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Today we commemorate the 100th Anniversary of the birth of Saint John Paul II. HAPPY BIRTHDAY! <a href="https://t.co/v7y0r1oSDh">pic.twitter.com/v7y0r1oSDh</a></p>&mdash; Donald J. Trump (@realDonaldTrump) <a href="https://twitter.com/realDonaldTrump/status/1262513445028626439?ref_src=twsrc%5Etfw">May 18, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> കഴിഞ്ഞ വര്‍ഷം ജൂണില്‍ വിശുദ്ധന്റെ ആദ്യ പോളണ്ട് തീര്‍ത്ഥാടനത്തിന്റെ നാല്‍പ്പതാമത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ദശലക്ഷകണക്കിന് സ്ത്രീ പുരുഷ ഹൃദയങ്ങളില്‍ സ്വാതന്ത്രവും ഭാസുരവുമായ ഒരു ജീവിതം കണ്ടെത്തുവാന്‍ വേണ്ട ധൈര്യവും നല്‍കിയത് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണെന്നായിരിന്നു ട്രംപ് പറഞ്ഞത്. 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ പ്രസംഗത്തിലൂടെ വിശുദ്ധന്‍ പറഞ്ഞ വാക്കുകള്‍ പോളണ്ടിലേയും, മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേയും കമ്മ്യൂണിസത്തിനെതിരെ നിലകൊണ്ട ശക്തമായ മതിലായിരുന്നുവെന്നും അന്നു അദ്ദേഹം പറഞ്ഞിരിന്നു. വൈറ്റ് ഹൗസ് സന്ദര്‍ശിച്ച ആദ്യത്തെ മാര്‍പാപ്പ കൂടിയാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍. 1979 ഒക്ടോബര്‍ 7ന് സന്ദര്‍ശനത്തോട് അനുബന്ധിച്ച് വാഷിംഗ്‌ടണില്‍ വിശുദ്ധന്‍ അര്‍പ്പിച്ച കുര്‍ബാനയില്‍ രണ്ട് ലക്ഷത്തിനടുത്ത് ആളുകളാണ് പങ്കെടുത്തത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-19-07:28:03.jpg
Keywords: ജോണ്‍ പോള്‍, ട്രംപ
Content: 13258
Category: 18
Sub Category:
Heading: നിയന്ത്രണങ്ങളോടുകൂടി ആരാധനാലയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണം: ജോസ് കെ മാണി എം‌പി
Content: പാലാ: കോവിഡ് മഹാമാരി തടയുന്നതിന് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ സംബന്ധിച്ച നിയന്ത്രണങ്ങളിൽ പലതിനും ഇളവ് നല്‍കി കഴിഞ്ഞ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടുകൂടി ആരാധനാലയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കമെന്ന് ജോസ് കെ മാണി എം‌പി. ഇളവുകള്‍ നല്‍കിയെങ്കിലും ആരാധനാലയങ്ങളിൽ കർശന നിയന്ത്രണമാണ് നിലവിൽ നിലനിൽക്കുന്നതെന്നും ഇതില്‍ മാറ്റമുണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സർക്കാർ പൊതു സമൂഹത്തിൻറെ നന്മയ്ക്കായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അനുസരിക്കുവാനും നിയമങ്ങൾ പാലിക്കാനും ബാധ്യതയുമുണ്ട്. പൊതുഗതാഗത സംവിധാനം ഒഴിവാക്കി നിർത്തിയത് ഒഴിച്ച് നേരത്തെ സർക്കാർ പ്രഖ്യാപിച്ചിരുന്ന പല നിയന്ത്രണങ്ങളും ഇപ്പോൾ ബാധകമല്ല. ആരോഗ്യ സുരക്ഷ സംബന്ധിച്ച് കഴിഞ്ഞ കുറെ നാളുകളായി സർക്കാരും മറ്റ് ഏജൻസികളും ഓരോ പൗരനെയും ബോധവൽക്കരിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്തിട്ടുണ്ട്. സ്വന്തം ആരോഗ്യവും സമൂഹത്തിൻറെ സുരക്ഷയും മുൻനിർത്തി ഓരോ വ്യക്തിയും പാലിക്കേണ്ട കരുതൽ സാമൂഹ്യ അകലം, വ്യക്തി ശുചിത്വം എന്നിവ സംബന്ധിച്ച് ഓരോരുത്തരും ബോധവൽക്കരിക്കപ്പെട്ട് കഴിഞ്ഞു. ഇത്തരത്തിൽ ആരാധനാലയങ്ങളിൽ ചില നിയന്ത്രണങ്ങൾക്ക് വിധേയമായി കൃത്യമായി സാമൂഹ്യ അകലം പാലിച്ചുകൊണ്ട് പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിൽ നിബന്ധന വച്ചുകൊണ്ട് അനുമതി നൽകണമെന്ന ആവശ്യം വിവിധ മത നേതാക്കന്മാരുടെ ഭാഗത്തുനിന്നും വിശ്വാസികൾ ഭാഗത്തുനിന്നും ഉയർന്നുവന്നിട്ടുണ്ട് . ഇക്കാര്യത്തിൽ സർക്കാർ വേണ്ട നടപടി സ്വീകരിച്ച് വിശ്വാസികളുടെ അഭിപ്രായത്തെ മാനിച്ച് ആരാധനാ സ്വാതന്ത്ര്യം നിയന്ത്രണങ്ങളോടെ പുനഃസ്ഥാപിക്കാൻ അനുമതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FmYZ33QthRB9SxmHc7ZrND}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-05-19-07:56:50.jpg
Keywords: ആരാധനാ
Content: 13259
Category: 13
Sub Category:
Heading: ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം: നൈജീരിയയിൽ അഞ്ചു മാസത്തിനിടെ കൊല്ലപ്പെട്ടത് 620 ക്രൈസ്തവർ
Content: അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിൽ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തെ തുടര്‍ന്നു കഴിഞ്ഞ അഞ്ചു മാസത്തിനിടെ കൊല്ലപ്പെട്ടത് 620 ക്രൈസ്തവ വിശ്വാസികള്‍. ഇന്റർനാഷ്ണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ എന്ന നൈജീരിയൻ സംഘടനയാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഫുലാനി ഹെഡ്സ്മാന്‍, ബൊക്കോ ഹറാം തീവ്രവാദികളാണ് ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾക്ക് രാജ്യത്തിന്റെ വിവിധ മേഖലകളില്‍ മൂർച്ചകൂട്ടിയിരിക്കുന്നതെന്ന് സംഘടനയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി ക്രൈസ്തവ ദേവാലയങ്ങളാണ് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുളില്‍ തകർക്കപ്പെട്ടിരിക്കുന്നത്. നിരവധി വിദ്യാലയങ്ങളും, ക്രൈസ്തവരുടെ ഭവനങ്ങളും തീവ്രവാദികൾ നശിപ്പിച്ചു. ഇത്രയുമൊക്കെ ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും, നൈജീരിയൻ സർക്കാർ യാതൊരുവിധ നടപടികളും സ്വീകരിച്ചിട്ടില്ല എന്ന ഗുരുതരമായ വസ്തുതയാണ് ഇന്റർനാഷ്ണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോയുടെ അധ്യക്ഷനും ക്രൈസ്തവ വിശ്വാസിയുമായ ഇമേക്ക ഉമിയാഗ്ബലാസി ചൂണ്ടിക്കാണിക്കുന്നത്. ചില രാഷ്ട്രീയ നേതാക്കന്മാരുമായി തീവ്രവാദി സംഘടനകൾക്ക് ബന്ധമുണ്ട് എന്ന ആരോപണവും റിപ്പോർട്ടിലുണ്ട്. 2009ന് ശേഷം 32,000 ക്രൈസ്തവ വിശ്വാസികൾ നൈജീരിയയിൽ കൊല്ലപ്പെട്ടെന്നാണ് കണക്കുകള്‍. കാലികളെ മേയ്ക്കുന്ന തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന മുസ്ലിം ഗോത്രവർഗക്കാരായ ഫുലാനികളാണ് ക്രൈസ്തവ നരഹത്യയുടെ സിംഹഭാഗവും നടത്തിയത്. പതിനാറാം നൂറ്റാണ്ടിലാണ് ഇവർ ഇസ്ലാം മതം സ്വീകരിക്കുന്നത്. ക്രൈസ്തവ വിശ്വാസികളായ കൃഷിക്കാരുടെ കൈവശമിരിക്കുന്ന സ്ഥലങ്ങൾ പിടിച്ചടക്കാൻ ഫുലാനികള്‍ നൂറ്റാണ്ടുകളായി പോരാട്ടത്തിലാണ്. അഞ്ചുവർഷം മുമ്പ് നൈജീരിയയുടെ വടക്ക് കിഴക്കൻ മേഖലയിൽ നിന്ന് ബൊക്കോ ഹറാം തീവ്രവാദികളെ സൈന്യം തുരത്തിയെങ്കിലും, ഏതാനും ചില ഗ്രാമങ്ങളിൽ ഇപ്പോഴും അവർക്ക് സാന്നിധ്യമുണ്ട്. ക്രൈസ്തവ ഗ്രാമങ്ങളിൽ പ്രവേശിച്ച് കുട്ടികളെയും, സ്ത്രീകളെയും തീവ്രവാദ സംഘടന തട്ടിക്കൊണ്ട് പോകുന്നത് തുടർക്കഥയായി മാറിയിരിക്കുകയാണ്. രണ്ടുവർഷം മുമ്പ് ബൊക്കോ ഹറാം തട്ടിക്കൊണ്ടുപോയ ലീ ഷരിബു എന്ന ക്രൈസ്തവ പെൺകുട്ടി ഇപ്പോഴും അവരുടെ പിടിയിലാണ്. ലീയോടൊപ്പം, 108 സ്കൂൾ വിദ്യാർത്ഥിനികളെയാണ് ബൊക്കോ ഹറാം തട്ടിക്കൊണ്ടുപോയിരുന്നതെങ്കിലും, 104 പേരെ അവർ വിട്ടയച്ചു. ഇതിനിടയിൽ അഞ്ച് വിദ്യാർത്ഥിനികൾ മരണമടഞ്ഞു. തന്റെ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാത്തതിനാലാണ് ഷരിബുവിനെ തിരികെ വിടാൻ തീവ്രവാദികൾ വിസമ്മതിച്ചതെന്ന്‍ പിന്നീട് വ്യക്തമായി. നൈജീരിയയിൽ നടക്കുന്ന കൂട്ടക്കുരുതിയിൽ ഇടപെടണമെന്ന് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയോട്, ഈ വർഷം തുടക്കത്തിൽതന്നെ ക്രിസ്ത്യൻ സോളിഡാരിറ്റി ഇന്റർനാഷ്ണൽ എന്ന ക്രൈസ്തവ സംഘടന ആവശ്യപ്പെട്ടിരുന്നു. എന്നാൽ നൈജീരിയയിൽ നടക്കുന്ന വംശഹത്യയെകുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും തികഞ്ഞ മൗനത്തിലാണ്. ഓപ്പൺ ഡോർസ് എന്ന ക്രൈസ്തവ സന്നദ്ധ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ക്രൈസ്തവ വിശ്വാസികൾ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ പന്ത്രണ്ടാം സ്ഥാനത്താണ് നൈജീരിയ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-19-09:54:19.jpg
Keywords: നൈജീ
Content: 13260
Category: 1
Sub Category:
Heading: ഒരാഴ്ചക്കുള്ളില്‍ വിശുദ്ധ കുര്‍ബാനക്കുള്ള വിലക്ക് നീക്കണം: ഫ്രഞ്ച് സ്റ്റേറ്റ് കൗണ്‍സില്‍ സര്‍ക്കാരിനോട്
Content: പാരീസ്: ഫ്രാന്‍സില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം അടക്കമുള്ള മതപരമായ കൂട്ടായ്മകള്‍ക്കുള്ള വിലക്ക് നീക്കം ചെയ്യണമെന്ന് ഫ്രഞ്ച് സ്റ്റേറ്റ് കൗണ്‍സില്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു. എട്ടു ദിവസങ്ങള്‍ക്കുള്ളില്‍ വിലക്ക് നീക്കണമെന്നാണ് ഇന്നലെ തിങ്കളാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്. കൊറോണയുടെ വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ ‘ഷെല്‍ട്ടര്‍ ഇന്‍ പ്ലേസ്’ നിയന്ത്രണങ്ങളുടെ ഭാഗമായി കഴിഞ്ഞ രണ്ടു മാസത്തോളമായി ഫ്രാന്‍സിലെ ദേവാലയങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. മെയ് 11ന് അനുവദിച്ച ഇളവുകളില്‍ ചെറിയ തോതിലുള്ള പൊതുകൂട്ടായ്മകള്‍ക്ക് അനുമതി നല്‍കിയെങ്കിലും മൃതസംസ്കാരം ഒഴികെയുള്ള മതപരമായ കൂട്ടായ്മകള്‍ക്കുള്ള വിലക്ക് തുടരുകയാണ്. പത്തു ആളുകളില്‍ കുറവായ കൂട്ടായ്മകള്‍ക്ക് അനുവാദം നല്‍കിയ സാഹചര്യത്തില്‍ വിശ്വാസപരമായ കൂട്ടായ്മകള്‍ക്കുള്ള വിലക്ക് തുടരുന്നത് ശരിയല്ലെന്നും ദൈവാരാധനക്കുള്ള സ്വാതന്ത്ര്യത്തിന്റെ ഗുരുതരമായ ലംഘനമാണെന്നും കൗണ്‍സിലിന്റെ ഉത്തരവില്‍ പറയുന്നു. വിശുദ്ധ കുര്‍ബാനയില്‍ എത്രപേര്‍ അനുവദനീയമാണെന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തതയൊന്നുമില്ലെങ്കിലും ദേവാലയത്തിന്റെ വിസ്തൃതിക്കനുസൃതമായി എട്ട് ദിവസങ്ങള്‍ക്ക് ശേഷം വിശ്വാസികള്‍ക്ക് പങ്കുചേരാന്‍ കഴിയുമെന്നാണ് കരുതപ്പെടുന്നത്. ഫ്രാന്‍സിന് പുറമേ ഇറ്റലിയിലും, അമേരിക്കയിലെ ചില സംസ്ഥാനങ്ങളിലും പരിമിതമായ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് അനുവാദം ഇതിനോടകം നല്‍കിയിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FmYZ33QthRB9SxmHc7ZrND}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-19-11:25:07.jpg
Keywords: ഫ്രാന്‍സില്‍, ഫ്രഞ്ച്
Content: 13261
Category: 1
Sub Category:
Heading: വാക്സിൻ പരീക്ഷണത്തിന്റെ പേരിൽ ആഫ്രിക്കന്‍ ജനതയെ ചൂഷണം ചെയ്യരുത്: കെനിയൻ ബിഷപ്പിന്റെ മുന്നറിയിപ്പ്
Content: നെയ്റോബി: കൊറോണ വാക്സിൻ പരീക്ഷണത്തിന്റെ പേരിൽ ആഫ്രിക്കയിലെ ജനങ്ങളെ ചൂഷണം ചെയ്യരുതെന്ന് കെനിയയിലെ മുറാഗ രൂപതയുടെ മെത്രാനായ ബിഷപ്പ് ജെയിംസ് വയിനേന മുന്നറിയിപ്പ് നൽകി. കൊറോണ വൈറസിനെതിരെ ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്നവർ കെനിയയിൽ മരുന്ന് പരീക്ഷിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് വന്ന പശ്ചാത്തലത്തിലാണ് ലോക രാജ്യങ്ങള്‍ക്ക് മറുപടിയുമായി ബിഷപ്പ് നേരിട്ടു രംഗത്തുവന്നത്. കോവിഡ് 19നെതിരെ മരുന്ന് കണ്ടുപിടിക്കേണ്ടത് പ്രധാനപ്പെട്ടതാണെങ്കിലും, അതിനുവേണ്ടി നടത്തുന്ന പരീക്ഷണം, കെനിയൻ ജനതയുടെ അവകാശത്തെയും അന്തസ്സിനെയും ബലികഴിച്ചു കൊണ്ടുള്ളതായിരിക്കരുതെന്ന് ബിഷപ്പ് ജെയിംസ് വയിനേന കാത്തലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. മരുന്നുകൾക്ക് പാർശ്വഫലം ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ മനുഷ്യരുടെ സുരക്ഷിതത്വം കണക്കിലെടുത്ത് തികച്ചും സുതാര്യമായ രീതിയിൽ വേണം പരീക്ഷണങ്ങൾ നടത്താന്‍. വിദേശ ഗവേഷണ ഏജൻസികൾ പണം തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിക്കാൻ സാധ്യതയുണ്ട്. അതിനാൽ ജനങ്ങൾ ജാഗ്രതയുള്ളവരായിരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതേസമയം വാക്സിന്‍ കണ്ടുപിടിക്കുവാനുള്ള ശ്രമത്തില്‍ ഭ്രൂണഹത്യ നടത്തപ്പെട്ട ശിശുക്കളുടെ ശരീരഭാഗങ്ങൾ ഉപയോഗിക്കാൻ സാധ്യതയുണ്ടോ കടുത്ത ആശങ്ക ക്രൈസ്തവ വിശ്വാസികൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FmYZ33QthRB9SxmHc7ZrND}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-19-13:41:28.jpg
Keywords: കെനിയ, ആഫ്രി
Content: 13262
Category: 1
Sub Category:
Heading: നിത്യതയില്‍: ലോക പ്രശസ്ത വചന പ്രഘോഷകന്‍ ഡോ. രവി സഖറിയാസ് വിടവാങ്ങി
Content: വാഷിംഗ്ടണ്‍ ഡി‌.സി: കാന്‍സര്‍ രോഗത്തോട് നീണ്ട പോരാട്ടത്തിന് ഒടുവില്‍ ലോക പ്രശസ്ത സുവിശേഷകനും, ക്രിസ്ത്യന്‍ അപ്പോളജിസ്ററുമായ ഡോ. രവി സഖറിയാസ് നിത്യതയിലേക്ക് യാത്രയായി. മരണ വാര്‍ത്ത രവി സഖറിയാസ് ഇന്‍റര്‍നാഷ്ണല്‍ മിനിസ്ട്രീസ് (RZIM) സി‌ഇ‌ഓയും മകളുമായ സാറ ഡേവിസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിക്കുകയായിരിന്നു. നട്ടെല്ലിന്റെ കശേരുക്കളെ ബാധിക്കുന്ന അപൂർവവും മാരകവുമായ കാൻസർ ബാധയെ തുടർന്ന് ഏറെ നാളായി ഹൂസ്റ്റണിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ രണ്ടാഴ്ച മുൻപാണ് അറ്റ്ലാൻ്റയിലുള്ള സ്വവസതിയിലേക്ക് കൊണ്ടുവന്നത്. ഭാരതത്തിലെ മദ്രാസില്‍ ജനിച്ച രവി, പതിനേഴാം വയസു വരെ നിരീശ്വരവാദിയായിരുന്നു. ആത്മഹത്യ ശ്രമത്തിനിടെ ആശുപത്രിയില്‍ നിന്ന്‍ ലഭിച്ച ബൈബിള്‍ വഴി യേശു ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുകയായിരിന്നു. കൗമാരപ്രായത്തിൽ ആത്മഹത്യാശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് ബൈബിൾ വായിക്കുന്നതിനിടെയാണ് ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള തന്റെ പരിവർത്തനം സംഭവിച്ചതെന്ന് അദ്ദേഹം തന്റെ പ്രസംഗവേദികളിൽ പറഞ്ഞിട്ടുണ്ട്. ഇരുപതാമത്തെ വയസ്സിൽ അദ്ദേഹം കാനഡയിലേക്ക് കുടിയേറി. ക്രിസ്ത്യൻ മിഷ്ണറി അലയൻസ് (സിഎംഎ) വഴിയാണ് സഖറിയാസ് തന്റെ ശുശ്രൂഷ ആരംഭിച്ചത്. ഒന്റാരിയോ ബൈബിൾ കോളേജിലെയും (ഇപ്പോൾ ടിൻഡേൽ യൂണിവേഴ്‌സിറ്റി) ട്രിനിറ്റി ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റിയിലെയും ബിരുദം നേടി. 1984-ൽ അദ്ദേഹം സ്ഥാപിച്ച രവി സഖറിയാസ് ഇൻറർനാഷണൽ മിനിസ്ട്രിസിലൂടെ (RZIM) പതിനായിരങ്ങള്‍ ക്രൈസ്തവ വിശ്വാസത്തിലേക്ക് വന്നിട്ടുണ്ട്. ഉയർന്ന ചിന്താ നിലവാരത്തിലുള്ളവരുടെ മുതൽ സാധാരണക്കാരുടെ വരെ വിശ്വാസ സംബന്ധിയായതും ബൈബിൾ അടിസ്ഥാനപ്പെടുത്തിയുമുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരങ്ങൾ നൽകുവാന്‍ പ്രാവീണ്യം ഉണ്ടായിരിന്ന അദ്ദേഹം വിവിധ ക്രൈസ്തവ സഭകള്‍ക്ക് സ്വീകാര്യനായിരിന്ന വ്യക്തി കൂടിയായിരിന്നു. യേശു ക്രിസ്തുവിലുള്ള നിത്യരക്ഷയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ക്ലാസുകള്‍ ലോക രാജ്യങ്ങളിലെ ഭരണകര്‍ത്താക്കളെയും ബഹു ഭൂരിപക്ഷം ആളുകളെയും സ്വാധീനിച്ചിട്ടുണ്ട്. എഴുപതില്‍ അധികം രാജ്യങ്ങളിൽ പ്രസംഗിച്ച അദ്ദേഹം തന്റെ 48 വർഷത്തെ മിനിസ്ട്രി ജീവിതത്തിൽ മുപ്പതിലധികം പുസ്തകങ്ങൾ രചിച്ചു. അദ്ദേഹത്തിന്റെ പല രചനകളും അമേരിക്കയിലും മറ്റ് ലോക രാജ്യങ്ങളിലും ബെസ്റ്റ് സെല്ലറുകളായി മാറി. ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച് അനേകായിരങ്ങളിലേക്ക് യേശുവിനെ പകര്‍ന്ന നബീല്‍ ഖുറേഷി- രവി സഖറിയാസ് ഇന്റർനാഷണൽ മിനിസ്ട്രീസിലെ മുഖ്യ പ്രഭാഷകനായിരുന്നു. തന്റെ ഗുരുനാഥനായാണ് രവി സഖറിയാസിനെ ഖുറേഷി വിശേഷിപ്പിച്ചിരിന്നത്. ഇഹലോകം ജീവിതം കൊണ്ട് രവി സഖറിയാസ് മടങ്ങിയെങ്കിലും അദ്ദേഹം നല്കിയ സന്ദേശങ്ങളും പ്രബോധനങ്ങളും അനേകരുടെ ഉള്ളില്‍ തീയായി പടരുമെന്ന് തന്നെയാണ് നിരീക്ഷിക്കപ്പെടുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FmYZ33QthRB9SxmHc7ZrND}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-19-14:15:29.jpg
Keywords: രവി, ഗ്രഹാ
Content: 13263
Category: 18
Sub Category:
Heading: സന്യാസിനിയുടെ ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചയാള്‍ക്കെതിരെ കേസ്: ഷെയര്‍ ചെയ്തവരും കുടുങ്ങും
Content: തലശേരി: സാമൂഹ്യപ്രവര്‍ത്തകയായ സന്യാസിനിയുടെ ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതിന് കോട്ടയം സ്വദേശി ക്യാപ്റ്റന്‍ നോബിള്‍ പെരേര എന്നയാള്‍ക്കെതിരേ തലശേരി പോലീസ് കേസെടുത്തു. ഐപിസി 509, 294 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. തലശേരി മദ്യവിരുദ്ധസമിതി കോഓര്‍ഡിനേറ്ററായ സിസ്റ്റര്‍ ലുസീനയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. മദ്യശാലകള്‍ തുറക്കുന്നതിന് എതിരേയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി സിസ്റ്റര്‍ ഉള്‍പ്പെടെയുള്ള മദ്യവിരുദ്ധസമിതി പ്രവര്‍ത്തകര്‍ 'മദ്യശാലകള്‍ തുറക്കരുത്, കുടുംബം തകര്‍ക്കരുത്' എന്ന പോസ്റ്ററുമായി നില്‍ക്കുന്ന ചിത്രത്തില്‍ സിസ്റ്ററിന്റെ ചിത്രത്തിലെ എഴുത്തുകള്‍ തിരുത്തി അവാസ്തവവും ആഭാസകരവുമായ വാക്കുകള്‍ ചേര്‍ത്തു പ്രചരിപ്പിച്ചു എന്നാണ് കേസ്. പവിത്രമായി എല്ലാവരും ബഹുമാനിക്കുന്ന തന്റെ സന്യാസത്തെയും വിശ്വാസത്തെയും മന:പൂര്‍വം അപമാനിക്കുന്നതും വ്യക്തിപരമായി മാനഹാനി വരുത്തുന്നതുമായ പ്രചാരണം നടത്തിയ നോബിള്‍ പെരേരയ്‌ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കപ്പല്‍ ജീവനക്കാരനായ പ്രതിയെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ തയാറാക്കിയ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന മറ്റുള്ളവര്‍ക്കെതിരേയും നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണ് പരാതിക്കാരി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FmYZ33QthRB9SxmHc7ZrND}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-05-20-03:48:48.jpg
Keywords: സന്യാ
Content: 13264
Category: 18
Sub Category:
Heading: മാര്‍ഗരേഖ രൂപപ്പെടുത്തുന്നതിനുള്ള പ്രഥമ ചര്‍ച്ച കെ‌സി‌ബി‌സി കമ്മീഷന്‍ നടത്തി
Content: കോട്ടയം: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ കോവിഡ് അതിജീവനത്തിനായുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗരേഖ രൂപപ്പെടുത്തുന്നതിനുള്ള പ്രഥമ ആലോചന അടിച്ചിറ ആമോസ് സെന്ററില്‍ നടത്തി. കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, മുന്‍ ഡയറക്ടര്‍ ഫാ. റൊമാന്‍സ് ആന്റണി, ചങ്ങനാശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ജോസഫ് കളരിക്കല്‍, സിസ്റ്റര്‍ ജെസീന, പി.ജെ. വര്‍ക്കി, ജോബി മാത്യു, കെ.എ. രാജേഷ് എന്നിവര്‍ പങ്കെടുത്തു. കോവിഡ് ഉണ്ടാക്കുന്ന വ്യാപകഫലങ്ങളെ അതിജീവിക്കുന്നതിനുള്ള സമഗ്ര കര്‍മപദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനായാണ് ആലോചനാ യോഗം സംഘടിപ്പിച്ചത്. തുടര്‍ന്ന് കെസിബിസി ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസ് പുളിക്കലിന്റെ നേതൃത്വത്തില്‍ കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളിലെയും സാമൂഹ്യ സേവന വിഭാഗങ്ങളിലെ ഡയറക്ടര്‍മാരുമായി കൂടിയാലോചനകള്‍ നടത്തി കര്‍മപദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കുന്നതാണെന്ന് കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍ അറിയിച്ചു.
Image: /content_image/India/India-2020-05-20-03:55:48.jpg
Keywords: കെ‌സി‌ബി‌സി