Contents
Displaying 12961-12970 of 25147 results.
Content:
13295
Category: 13
Sub Category:
Heading: പൊരിവെയിലിനെ വകവെക്കാതെ ഭവന നിര്‍മ്മാണം: വീട് കത്തി നശിച്ച കുടുംബത്തിന്റെ കണ്ണീര്‍ തുടച്ച് അദിലാബാദ് ബിഷപ്പും കൂട്ടരും
Content: അദിലാബാദ്: അപ്രതീക്ഷിതമായ തീപിടുത്തത്തില്‍ നശിച്ച പാവപ്പെട്ട കുടുംബത്തിന്റെ ഭവനം പുനര്‍ നിര്‍മ്മിക്കുവാന്‍ നേരിട്ടു ഇറങ്ങിക്കൊണ്ട് തെലുങ്കാനയിലെ സീറോ മലബാര്‍ മിഷന്‍ രൂപതയായ അദിലാബാദിന്റെ മെത്രാന്‍ മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍. കുടുംബത്തിന്റെ ദുരവസ്ഥ മനസിലാക്കിയ മെത്രാന്‍ ഭവന നിര്‍മ്മാണത്തിന് വൈദികരെ കൂട്ടി നേരിട്ടു ഇറങ്ങുകയായിരിന്നു. പൊരിവെയിലിനെ വകവെക്കാതെ ഉറച്ച മണ്ണില്‍ പണിയെടുക്കുന്ന ബിഷപ്പിന്റെയും വൈദികരുടെയും ദൃശ്യങ്ങള്‍ ഇതിനോടകം മാധ്യമ ശ്രദ്ധ നേടിയിരിക്കുകയാണ്. അദിലാബാദ് രൂപത പരിധിയില്‍ ഉള്‍പ്പെടുന്ന മംചേരിയാലിലെ ബിമാരം ഗ്രാമത്തിലെ ശങ്കരയ്യ എന്ന സാധു മനുഷ്യന്റെയും കുടുംബത്തിന്റെയും ഭവനമാണ് മൂന്നു ദിവസം മുമ്പ് ഇലക്ട്രിക് ഷോർട്ട് സെർക്യൂട്ട് ഉണ്ടായതിനെത്തുടർന്ന് കത്തി നശിച്ചത്. ഭവനം പൂർണ്ണമായി കത്തി നശിച്ചതോടെ ബിഷപ്പും വൈദികരും, മംചേരിയി ഇടവകയിലെ യുവജനങ്ങളും ചേർന്ന് ഇന്നലെ പുതിയ ഭവന നിർമ്മാണത്തിന് തുടക്കം കുറിക്കുകയായിരിന്നു. പിതാവിനോടൊപ്പം രൂപതയിലെ വൈദീകരായ ഫാ.ഷിറ്റോ, ഫാ.യോഹാൻ, ഫാ.ജീജോ, ബ്രദർ ലിനോ തുടണ്ടിയവരും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുന്നുണ്ട്. മഞ്ചിരിയാല്‍ നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ബിഷപ്‌സ് ഹൗസിന് സമീപത്തെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ എത്തുന്ന നിര്‍ധനരായ രോഗികള്‍ക്കായി ഇവിടെ അനുദിന ഭക്ഷണ വിതരണം നേരത്തെ മുതല്‍ നടക്കുന്നുണ്ട്. ബിഷപ്പ് ആന്റണി പാണേങ്ങാടന്‍ ഉച്ചക്ക് ഭക്ഷണം കഴിക്കുന്നതും ഇവരുടെ ഒപ്പമാണെന്നത് ശ്രദ്ധേയമാണ്. തെലുങ്കാനയിലെ നിര്‍ധനരേയും അവഗണിക്കപ്പെട്ടവരെയും ചേര്‍ത്തുപിടിക്കുന്ന അദിലാബാദ് രൂപത കാരുണ്യത്തിന്റെ സുവിശേഷത്തിലൂടെ അനേകരെയാണ് യേശുവിലേക്ക് അടുപ്പിച്ചു കൊണ്ടിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-05-23-09:09:05.jpg
Keywords: പാവങ്ങളുടെ വയര്‍ മാത്രമല്ല, സഹായ

13296
Category: 1
Sub Category:
Heading: റഷ്യയെ മാതാവിന് സമര്‍പ്പിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ച് കര്‍ദ്ദിനാള്‍ ബുര്‍ക്കെ
Content: റോം: കൊറോണ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ റഷ്യയെ പരിശുദ്ധ കന്യകാമാതാവിന്റെ അമലോല്‍ഭവ ഹൃദയത്തിന് സമര്‍പ്പിക്കണമെന്ന തന്റെ ആവശ്യം വത്തിക്കാന്‍ ഉന്നത കോടതിയുടെ മുന്‍ തലവനായിരുന്ന കര്‍ദ്ദിനാള്‍ റെയ്മണ്ട് ബുര്‍ക്കെ വീണ്ടും ആവര്‍ത്തിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച സംഘടിപ്പിച്ച റോം ലൈഫ് ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യയെ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ ഹൃദയത്തിന് സമര്‍പ്പിക്കേണ്ടതിന്റെ ആവശ്യം എക്കാലത്തെയുംക്കാള്‍ ഇന്നാണെന്നും, ഇത് വളരെ അത്യാവശ്യമായിരിക്കുകയാണെന്നും തന്റെ പ്രഭാഷണത്തില്‍ കര്‍ദ്ദിനാള്‍ ബുര്‍ക്കെ പറഞ്ഞു. “ഫാത്തിമ: പ്രതിസന്ധിയിലായ ലോകത്തിന് സ്വര്‍ഗ്ഗത്തിന്റെ മറുപടി” എന്ന വിഷയത്തിലൂന്നിയായിരിന്നു ബിഷപ്പിന്റെ സന്ദേശം. ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസിന്റെ പകര്‍ച്ചയില്‍ ചൈനക്കുള്ള പങ്കിനെക്കുറിച്ചും, തങ്ങളുടെ കമ്മ്യൂണിസ്റ്റ് തെറ്റുകള്‍ ചൈനയില്‍ കുത്തിനിറക്കുന്നതില്‍ റഷ്യ കാണിക്കുന്ന താല്‍പ്പര്യത്തെക്കുറിച്ചും കര്‍ദ്ദിനാള്‍ ബുര്‍ക്കെ വിവരിച്ചു. റഷ്യയില്‍ വേരോടിയിരിക്കുന്ന നിരീശ്വരവാദത്തിലൂന്നിയ ഭൗതീകത, ചൈനീസ് സര്‍ക്കാര്‍ സമഗ്രമായ രീതിയില്‍ ചൈനയില്‍ നടപ്പിലാക്കുകയാണ്; പരിശുദ്ധ കന്യകാമാതാവ് നിര്‍ദ്ദേശിച്ചിട്ടുള്ളത് പോലെ റഷ്യയെ മാതാവിന് സമര്‍പ്പിക്കുന്നതിലൂടെ മാത്രമേ കമ്മ്യൂണിസം എന്ന മഹാ തിന്മയെ സൗഖ്യപ്പെടുത്തുവാന്‍ കഴിയുകയുള്ളൂ എന്ന കാര്യം നമ്മള്‍ അംഗീകരിക്കണമെന്നും കര്‍ദ്ദിനാള്‍ ബുര്‍ക്കെ പറഞ്ഞു. കര്‍ദ്ദിനാള്‍ ബുര്‍ക്കെക്ക് പുറമേ, പൊന്തിഫിക്കല്‍ കൗണ്‍സില്‍ ആയ കോര്‍ ഉനമിന്റെ മുന്‍ തലവനായ കര്‍ദ്ദിനാള്‍ ജോസെഫ് കോര്‍ഡെസും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. 1984-ല്‍ ലോക ജനതയെ മുഴുവനായി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ മാതാവിന് സമര്‍പ്പിച്ചപ്പോള്‍ റഷ്യയെ പേരെടുത്ത് പറയണമെന്ന് ആദ്ദേഹം ആഗ്രഹിച്ചിരുന്നുവെന്നും, എന്നാല്‍ ചില വത്തിക്കാന്‍ ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം മൂലം അത് നടപ്പിലായില്ലെന്നും രണ്ടു വര്‍ഷം മുന്‍പ് കര്‍ദ്ദിനാള്‍ കോര്‍ഡെസ് വെളിപ്പെടുത്തിയിരുന്നു. റോമിന്റെ ഔദ്യോഗിക ഭൂതോച്ചാടകനായ ഫാ. ഗബ്രിയേല്‍ അമോര്‍ത്ത് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പേപ്പല്‍ അംബാസഡറായിരുന്ന ആര്‍ച്ച് ബിഷപ്പ് കാര്‍ലോ മരിയ വിഗാനോയും ഇക്കാര്യത്തില്‍ കര്‍ദ്ദിനാള്‍ ബുര്‍ക്കെയോടൊപ്പമാണ്. 2017-ല്‍ നടന്ന ലൈഫ് ഫോറമിലും കര്‍ദ്ദിനാള്‍ ബുര്‍ക്കെ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dle5KpNLg7a7FJNpFadJCr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-23-10:21:46.jpg
Keywords: റഷ്യ

13297
Category: 10
Sub Category:
Heading: കൊറോണ: പ്രാര്‍ത്ഥനയിലുള്ള ജനങ്ങളുടെ ആശ്രയത്വം വര്‍ദ്ധിപ്പിച്ചെന്ന് ഗൂഗിള്‍ ഡാറ്റ
Content: വാഷിംഗ്ടണ്‍ ഡിസി: കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്നുണ്ടായ ആഗോള പ്രതിസന്ധിയില്‍ കൂടുതല്‍ പേര്‍ പ്രാര്‍ത്ഥനയിലേക്ക് തിരിഞ്ഞതായി ഗവേഷണഫലം. പ്രതികൂലമായ സാഹചര്യത്തില്‍ പ്രാര്‍ത്ഥനകള്‍ക്ക് വേണ്ടി ഓണ്‍ലൈനില്‍ തിരച്ചില്‍ നടത്തിയവരുടെ എണ്ണത്തില്‍ 50% വര്‍ദ്ധനവുണ്ടെന്ന കണ്ടെത്തലുമായി കോപ്പന്‍ഹേഗന്‍ സര്‍വ്വകലാശാലയിലെ ഗവേഷണ വിഭാഗമാണ് രംഗത്തെത്തിയിരിക്കുന്നത്. പ്രാര്‍ത്ഥനക്ക് വേണ്ടി കൂടുതല്‍ ആളുകള്‍ തിരച്ചില്‍ നടത്തുന്ന അവസരങ്ങളായ ക്രിസ്തുമസ്, ഈസ്റ്റര്‍, റമദാന്‍ എന്നിവയേക്കാള്‍ കൂടുതല്‍ പേരാണ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഗൂഗിളില്‍ തിരച്ചില്‍ നടത്തിയതെന്നാണ് സര്‍വ്വേയില്‍ പറയുന്നത്. പ്രാര്‍ത്ഥനക്കായുള്ള ഗൂഗിളിലെ തിരച്ചില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇക്കാലയളവില്‍ ഉണ്ടായിരിക്കുന്നത്. 95 രാജ്യങ്ങളിലെ ഗൂഗിള്‍ തിരച്ചിലുകളുടെ ദിവസം തോറുമുള്ള കണക്കുകള്‍ വിശകലനം ചെയ്തതില്‍ നിന്നും കൊറോണ വൈറസ് കാലത്ത് പ്രാര്‍ത്ഥനക്കായി തിരച്ചില്‍ നടത്തിയവരുടെ എണ്ണത്തിലെ ഗണ്യമായ വര്‍ദ്ധനവ് ആഗോള പ്രതിഭാസമാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ കോപ്പന്‍ഹേഗന്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസ്സര്‍ കൂടിയായ ജീനെറ്റ് സിന്‍ഡിങ് ബെന്റ്സന്‍ പറഞ്ഞു. കൊറോണ ഒരു പകര്‍ച്ചവ്യാധിയാണെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച മാര്‍ച്ച് 11ന് ശേഷമാണ് ശക്തമായ വര്‍ദ്ധനവെന്നതും ശ്രദ്ധേയമാണ്. കാമറൂണ്‍, കൊളംബിയ, നൈജീരിയ തുടങ്ങിയ രാഷ്ട്രങ്ങളിലാണ് പ്രാര്‍ത്ഥനക്കായി തിരച്ചില്‍ നടത്തിയവരുടെ എണ്ണം കൂടുതലെങ്കിലും, വടക്കന്‍ യൂറോപ്പിലെ ശക്തമായ മതനിരപേക്ഷ രാജ്യങ്ങളിലുള്ളവര്‍ പോലും പ്രാര്‍ത്ഥനക്കായി തിരച്ചില്‍ നടത്തിയിട്ടുണ്ടെന്ന് ബെന്റ്സന്‍ ചൂണ്ടിക്കാട്ടി. മൊബൈല്‍ ആപ്പുകളുടെ കാര്യമെടുത്താല്‍, ഇംഗ്ലീഷിലെ മുന്‍നിര ബൈബിള്‍ ആപ്പ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മാത്രം 20,00,000-ത്തോളം തവണയാണ് കൂടുതലായി ഡൌണ്‍ലോഡ് ചെയ്യപ്പെട്ടത്. ലോക്ക്ഡൌണ്‍ തുടങ്ങിയതിന് ശേഷം ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ “ടൈം റ്റു പ്രേ” ആപ്പ് 10,000 തവണ കൂടുതലായി ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. അമേരിക്കയില്‍ പ്രാര്‍ത്ഥിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായതായി പ്യൂ റിസേര്‍ച്ച് ഏജന്‍സി നേരത്തെ നടത്തിയ പഠനത്തിലും വ്യക്തമായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-23-14:40:52.jpg
Keywords: പ്രാര്‍ത്ഥന

13298
Category: 1
Sub Category:
Heading: ആരാധനാലയങ്ങള്‍ തുറക്കുന്നതിന് അനുമതി നല്കുന്നത് പരിഗണനയില്‍: ഫ്രാന്‍സ്
Content: പാരീസ്: ഉപാധികളോടെ ആരാധനാലയങ്ങള്‍ തുറക്കുന്നതിന് അനുമതി നല്കുന്നത് പരിഗണനയിലുണ്ടെന്നു ഫ്രാന്‍സ്. സാമൂഹ്യഅകലവും മറ്റു മുന്‍കരുതലുകളും നിര്‍ബന്ധമായിരിക്കും. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടന്‍ ഇറക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രണ്ടു മാസം മുന്പാണ് മതചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ആരാധനാലയങ്ങളില്‍ മാസ്‌കും കൈകഴുകലും ഒരു മീറ്റര്‍ അകലം പാലിക്കലും നിര്‍ബന്ധമാക്കി ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കലാണ് മന്ത്രാലയം ആലോചിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dle5KpNLg7a7FJNpFadJCr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-24-03:57:20.jpg
Keywords: ഫ്രാന്‍സില്‍, ഫ്രഞ്ച്

13299
Category: 1
Sub Category:
Heading: പാക്കിസ്ഥാനിലെ ഷെയ്ഖ്പുരയില്‍ ക്രൈസ്തവ ദേവാലയം മുസ്ലീങ്ങള്‍ തകര്‍ത്തു
Content: ഷെയ്ഖ്പുര: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഷെയിഖ്പുര ജില്ലയിലെ ഹക്കീംപുരയിലുള്ള പെന്തക്കോസ്തു ദേവാലയം തീവ്ര മുസ്ലീങ്ങളുടെ സംഘം ആക്രമിച്ച് തകര്‍ത്തു. കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്നുള്ള ലോക്ക്ഡൌണ്‍ കാരണം ദേവാലയം ശൂന്യമായി കിടന്ന അവസരം മുതലെടുത്തുകൊണ്ട് ഇക്കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ ആക്രമണത്തില്‍ ട്രിനിറ്റി പെന്തക്കൊസ്ത് ദേവാലയത്തിന്റെ ഒരു ഭിത്തിയും കുരിശും തകര്‍ന്നു. ദേവാലയത്തിന് വേണ്ടി വാങ്ങിച്ച സ്ഥലം തിരികെ വേണമെന്ന ആവശ്യവുമായി പ്രോപ്പര്‍ട്ടി ഡെവലപ്പറായ അവന്‍ അബ്ബാസിന്റേയും, അലി ഷാനിന്റേയും നേതൃത്വത്തില്‍ ക്രിസ്ത്യന്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായെത്തിയ ആയുധധാരികളായ മുസ്ലീങ്ങളാണ് ആക്രമണത്തിന്റെ പിന്നില്‍. ദേവാലയത്തിന്റെ സ്ഥലപരിമിതി മറികടക്കുവാന്‍ കഴിഞ്ഞ വര്‍ഷം നിയമപരമായി വാങ്ങിച്ച ഭൂമിയെ ചൊല്ലി തര്‍ക്കം നിലവിലുണ്ടായിരുന്നതായി പാസ്റ്റര്‍ റവ. ഹദായത്ത് പറഞ്ഞു. 101 അടി ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ശൂന്യമായ ഭൂമി, ദേവാലയത്തിന് വിറ്റ ശേഷം തിരികെ വേണമെന്ന ആവശ്യവുമായി മുന്‍ ഉടമ രംഗത്തെത്തുകയായിരുന്നു. ആക്രമണം മതനിന്ദയാണെന്നും നടപടി വേണമെന്നും വിശ്വാസികള്‍ പറയുന്നു. ട്രിനിറ്റി പെന്തക്കൊസ്ത് ദേവാലയത്തിന്റെ കീഴില്‍ അറുപതിലധികം കുടുംബങ്ങളാണ് ഉള്ളത്. ദേവാലയവുമായി ബന്ധപ്പെട്ടവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അബ്ബാസിനും, മറ്റ് ഏഴോളം പേര്‍ക്കുമെതിരെ പോലീസ് മതനിന്ദാക്കുറ്റം ചുമത്തി കേസ് ചാര്‍ജ്ജ് ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ആരും അറസ്റ്റിലായിട്ടില്ല. സാധാരണ ഗതിയില്‍ ഇത്തരം കേസുകള്‍ ഉണ്ടാകുമ്പോള്‍ പോലീസ് തന്നെ ഇടപ്പെട്ട് പ്രതികളെ രക്ഷപ്പെടുത്തുകയാണ് പതിവ്. അക്രമികളെ പിടികൂടണമെന്ന ആവശ്യവുമായി ക്രൈസ്തവര്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dle5KpNLg7a7FJNpFadJCr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-24-05:03:18.jpg
Keywords: പാക്കി, നിര്‍ബ

13300
Category: 13
Sub Category:
Heading: തിരുസഭയോടുള്ള വിധേയത്വത്തെ പ്രതി ജയില്‍ ശിക്ഷ അനുഭവിച്ച മൂന്ന് ചൈനീസ് മെത്രാന്മാർ വിടവാങ്ങി
Content: ബെയ്ജിംഗ്/വത്തിക്കാന്‍ സിറ്റി: തിരുസഭയോട് വിധേയത്വം പുലർത്തിയതിന്റെ പേരിൽ തടവ് ശിക്ഷ അനുഭവിക്കേണ്ടി വന്ന മൂന്ന് ചൈനീസ് മെത്രാന്മാർ അന്തരിച്ചതായി വത്തിക്കാന്‍ സ്ഥിരീകരിച്ചു. വിവിധ മാസങ്ങളിലായി നടന്ന മൂന്നു മെത്രാന്‍മാരുടെയും മരണ വാര്‍ത്ത ഇന്നലെയാണ് (23/05/20) വത്തിക്കാൻ പ്രസ്സ് ഓഫീസ് പുറത്തുവിട്ടത്. സഭയോടും പരിശുദ്ധ സിംഹാസനത്തോടും വിശ്വസ്തത പുലർത്തിയതിന്റെ പേരിൽ മെത്രാന്മാർ ജയിലിലായിരുന്നുവെന്നും, ഒരുപക്ഷേ ലേബർ ക്യാമ്പുകളിലെ നിർബന്ധിത ജോലി അവർ ചെയ്തിരിക്കാൻ സാധ്യതയുണ്ടെന്നും പ്രസ്സ് ഓഫീസിന്റെ കുറിപ്പിൽ പറയുന്നു. ചാങ്സി രൂപതയുടെ മുൻ മെത്രാൻ ആൻഡ്രിയ ജിൻ ഡൗവാൻ, യിൻചുവാൻ രൂപതയുടെ മുൻ മെത്രാനായിരുന്ന ഗ്യൂസെപ്പെ മാ നെൽ, നൻയാങ് രൂപതയുടെ മുൻ മെത്രാനായിരുന്ന ജോസഫ് സു ബയു എന്നിവരാണ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്. 2019 നവംബർ മാസം ഇരുപതാം തീയതിയായിരുന്നു ബിഷപ്പ് ആൻഡ്രിയ ജിൻ ഡൗവാന്റെ മരണം. 1956-ല്‍ ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗിൽവെച്ച് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം തന്റെ രൂപതയിൽ നിരവധി ആരാധനാലയങ്ങൾ നിർമിക്കാനും, വിശ്വാസികളുടെ ഇടയിൽ ദൈവവിളികൾ പ്രോത്സാഹിപ്പിക്കുവാനും അക്ഷീണം പ്രയത്നിച്ചിരിന്നു. സഭാവിരുദ്ധ പീഡനങ്ങൾ നടക്കുന്ന സമയത്താണ് അദ്ദേഹത്തെ ജയിലിൽ അടക്കുന്നത്. 13 വർഷത്തോളമാണ് ബിഷപ്പ് ആൻഡ്രിയയ്ക്ക് ജയിലിൽ കഴിയേണ്ടി വന്നത്. യിൻചുവാൻ രൂപതയുടെ മെത്രാനായിരുന്ന ഗ്യൂസെപ്പെ മാ നെലിന്റെ നിയമനം ചൈനീസ് സർക്കാർ ഔദ്യോഗികമായി അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സഭയിൽ ചേരാൻ വിസമ്മതിച്ചതു മൂലം ലേബർ ക്യാമ്പിൽ അദ്ദേഹത്തിന് ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. മാര്‍ച്ച് 23നാണ് അദ്ദേഹം മരണപ്പെട്ടത്. നൻയാങ് രൂപതയുടെ ബിഷപ്പ് എമിരിറ്റസായിരുന്ന ജോസഫ് സു ബയുവും നിരവധി വർഷം ജയിലിൽ കഴിഞ്ഞു. മെയ് ഏഴിന് മരണമടഞ്ഞ അദ്ദേഹത്തിന്റെ മൃതസംസ്കാരം ഒന്‍പതാം തീയതിയാണ് നടന്നത്. നിലവില്‍ ചൈനയിലെ ഔദ്യോഗിക സഭ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന സമൂഹമാണ്. പാട്രിയോടിക്ക് കത്തോലിക്കാ സഭ എന്നാണ് ഈ സമൂഹം അറിയപ്പെടുന്നത്. വത്തിക്കാന്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഭൂഗര്‍ഭ സഭയും രാജ്യത്തുണ്ട്. ചൈനയിലെ സര്‍ക്കാര്‍ അംഗീകൃത പാട്രിയോട്ടിക് സഭയും, വത്തിക്കാന്റെ പരമാധികാരത്തെ അംഗീകരിക്കുന്ന അധോസഭയും തമ്മില്‍ ഐക്യപ്പെടുത്തുന്നത് സംബന്ധിച്ച് 2018 സെപ്റ്റംബറില്‍ കരാര്‍ പ്രാബല്യത്തില്‍ വന്നിരിന്നു. എന്നാല്‍ കരാറിന് ശേഷവും രഹസ്യ സഭയിലെ വിശ്വാസികളും, വൈദികരും സർക്കാർ അംഗീകാരമുള്ള സഭയുടെ ഭാഗമാകാൻ നിർബന്ധിതരാകുന്നുണ്ട്. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹോങ്കോങ് കർദ്ദിനാൾ ജോസഫ് സെൻ അടക്കമുള്ളവർ രംഗത്തുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-24-08:09:52.jpg
Keywords: വത്തി, ചൈന

13301
Category: 18
Sub Category:
Heading: മിഷൻ ലീഗ് 2020 -21 പ്രവർത്തന വർഷത്തിന്റെ ഉദ്ഘാടനം ഓൺലൈനിലൂടെ നിർവ്വഹിച്ചു
Content: കൊച്ചി: ചെറുപുഷ്പ മിഷൻ ലീഗ് 2020 -21 പ്രവർത്തന വർഷത്തിന്റെ ഉദ്ഘാടനം കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഓൺലൈനിലൂടെ നിർവ്വഹിച്ചു. ഡയറക്ടർ ഫാ. ജോബി പുച്ചുകണ്ടത്തിൽ, സംസ്ഥാന പ്രസിഡന്‍റ് ബിനു മാങ്കൂട്ടത്തിൽ, സംസ്ഥാന സെക്രട്ടറി ഷിനോ മോളോത്ത്, വൈസ് ഡയറക്ടർ ഷിജു ഐക്കരകാനയിൽ, ബിനോയ് പള്ളിപ്പുറം എന്നിവർ പ്രസംഗിച്ചു. 'മിഷനെ അറിയുക - മിഷനെ സ്നേഹിക്കുക- മിഷൻ ലീഗിലൂടെ' എന്നുള്ള പഠനവിഷയമായി ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു. ലോക്ക്ഡൌണിന്റെ പശ്ചാത്തലത്തിൽ മിഷൻ ലീഗിന്റെ പ്രവർത്തനങ്ങൾ കൂടുതലായി ഓൺലൈൻ വഴി ആയിരിക്കും നടത്തപ്പെടുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Image: /content_image/India/India-2020-05-25-03:39:32.jpg
Keywords: മിഷൻ ലീഗ്

13302
Category: 1
Sub Category:
Heading: രണ്ടു മാസങ്ങൾക്കു ശേഷം ഫ്രാൻസിൽ പൊതു ദിവ്യബലിയർപ്പണം പുനഃരാരംഭിച്ചു
Content: പാരീസ്: കൊറോണ വൈറസിനെ തുടര്‍ന്നു രാജ്യം മുഴുവന്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾക്ക് ഒടുവില്‍ രണ്ടു മാസത്തിന് ശേഷം ഫ്രാൻസിലെ ദേവാലയങ്ങളിൽ ഇന്നലെ പൊതു ദിവ്യബലിയർപ്പണം നടന്നു. ഫ്രഞ്ച് സർക്കാരിന് നിയമോപദേശം നൽകുന്ന കൗൺസിൽ ഓഫ് സ്റ്റേറ്റ് കഴിഞ്ഞ തിങ്കളാഴ്ച, ദേവാലയങ്ങളിൽ ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു. ആരാധനാസ്വാതന്ത്ര്യം വിലക്കുന്നത് നിയമവിരുദ്ധമാണെന്ന് കൗൺസിൽ ഓഫ് സ്റ്റേറ്റ് ചൂണ്ടിക്കാട്ടി. ഇത് പ്രകാരമാണ് സർക്കാർ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയത്. അറുപതോളം ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെ നടന്ന പൊതു ബലിയര്‍പ്പണത്തില്‍ സാമൂഹിക അകലം പാലിച്ച് നിരവധി വിശ്വാസികളാണ് ദേവാലയത്തില്‍ എത്തിയത്. ദേവാലയങ്ങളിൽ വരുന്നവർ മാസ്ക് ധരിക്കണം, ആരാധനാ സമയത്ത് കൃത്യമായ അകലം പാലിക്കണം തുടങ്ങിയ മാർഗ്ഗനിർദ്ദേശങ്ങളും സർക്കാർ നൽകിയിട്ടുണ്ട്. രാജ്യത്തെ യഹൂദ, മുസ്ലിം വിശ്വാസികൾ സാവകാശം ദേവാലയങ്ങളിലെ പൊതു ആരാധന പുനഃസ്ഥാപിക്കാം എന്ന നിലപാടിലാണ്. ഞായറാഴ്ച മുതൽ മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്കും രാജ്യത്ത് പ്രവേശിക്കാൻ ഫ്രാൻസ് അനുവാദം നൽകി. ജൂൺ 15ന് തീയതിക്ക് ശേഷം മാത്രമേ യൂറോപ്പിനു പുറത്തുനിന്നുള്ളവർക്ക് ഫ്രാൻസിൽ പ്രവേശനമുള്ളൂ. ഫ്രഞ്ച് പൗരന്മാർക്ക് പ്രസ്തുത നിയന്ത്രണത്തിൽ ഇളവുണ്ട്. വൈറസ് ബാധിതരാവുന്നവരുടെ എണ്ണത്തിൽ രാജ്യത്ത് കുറവുണ്ട്. 1665 പേരാണ് ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്. രോഗബാധിതരായ 1,82,000 പേരിൽ 28,289 ആളുകൾ ഇതുവരെ മരണമടഞ്ഞു. വൈറസ് ബാധ ഒഴിയുന്ന സാഹചര്യത്തിൽ പൊതു ദിവ്യബലിയർപ്പണങ്ങൾ പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് യൂറോപ്പിലെ വിവിധ രാജ്യങ്ങൾ. ഇറ്റലിയിൽ കഴിഞ്ഞയാഴ്ച പൊതു ആരാധന പുനരാരംഭിച്ചിരുന്നു. ബ്രിട്ടനിൽ ജൂലൈ നാലാം തീയതി വരെ ദേവാലയങ്ങൾ തുറക്കാൻ കാത്തിരിക്കണമെന്ന നിർദ്ദേശം വലിയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dle5KpNLg7a7FJNpFadJCr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-25-05:25:19.jpg

13303
Category: 18
Sub Category:
Heading: മതബോധന ഉപപാഠപുസ്തകം 'കുടുംബങ്ങളുടെ അമ്മ വിശുദ്ധ മറിയം ത്രേസ്യാ' പ്രകാശനം ചെയ്തു
Content: കൊച്ചി: സീറോ മലബാര്‍ മതബോധന കമ്മീഷന്‍ തയ്യാറാക്കിയ മതബോധന ഉപപാഠപുസ്തകം കുടുംബങ്ങളുടെ അമ്മ വിശുദ്ധ മറിയം ത്രേസ്യാ, കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രകാശനം ചെയ്തു. ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടിന് ആദ്യപ്രതി നല്‍കിയാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്. മതബോധന കമ്മീഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ഞറളക്കാട്ട്, ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്, ബിഷപ്പ് ജേക്കബ് മനത്തോടത്ത്, കമ്മീഷന്‍ സെക്രട്ടറി ഡോ. തോമസ് മേല്‍വെട്ടത്ത്, സി. ജിസ്ലെറ്റ് എം.എസ്.ജെ. എന്നിവര്‍ സന്നിഹിതരായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dle5KpNLg7a7FJNpFadJCr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-05-25-06:23:57.jpg
Keywords: മറിയം ത്രേസ്യ

13304
Category: 1
Sub Category:
Heading: രണ്ടര മാസത്തിന് ശേഷം വിശ്വാസികള്‍ വീണ്ടും സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍: കരഘോഷത്തോടെ പാപ്പക്ക് വരവേല്‍പ്പ്
Content: വത്തിക്കാന്‍ സിറ്റി: കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്ന്‍ ആളൊഴിഞ്ഞ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ രണ്ടര മാസത്തിന് ശേഷം വീണ്ടും വിശ്വാസികള്‍ എത്തിത്തുടങ്ങി. ഫ്രാന്‍സിസ് പാപ്പയുടെ ചാക്രികലേഖനമായ ‘ലൗദാത്തോ സി’ (അങ്ങേക്ക് സ്തുതി)യുടെ അഞ്ചാം വാര്‍ഷിക ദിനമായ ഇന്നലെ ഞായറാഴ്ച പരിശുദ്ധ പിതാവിന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും ആശീര്‍വാദം സ്വീകരിക്കുന്നതിനുമായി നിരവധി പേരാണ് വത്തിക്കാന്‍ സ്ക്വയറില്‍ എത്തിയത്. സാമൂഹിക അകലം പാലിച്ചും മാസ്ക്ക് ധരിച്ചും ഏറെ ആഹ്ലാദത്തോടെയാണ് വിശ്വാസികള്‍ എത്തിയത്. പാപ്പയുടെ കരങ്ങള്‍ വീശിയുള്ള അഭിവാദനത്തിന് കരഘോഷത്തോടെ വിശ്വാസികള്‍ വരവേല്‍പ്പ് നല്‍കി. ലോക്ക്ഡൌണിനെ തുടര്‍ന്ന്‍ അടച്ചിട്ടിരുന്ന വത്തിക്കാന്‍ സ്ക്വയറും, സെന്റ് പീറ്റേഴ്സ് ബസലിക്കയും ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് വീണ്ടും തുറന്നത്. തന്റെ ലൈബ്രറിയിലിരുന്ന് ഓണ്‍ലൈനിലൂടെ പാപ്പ നടത്തിയ പ്രഭാഷണം സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ നിന്നവര്‍ കൂറ്റന്‍ സ്ക്രീനുകളിലൂടെയാണ് കണ്ടത്. </p> <iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F677490636128819%2F&show_text=0&width=476" width="476" height="476" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe> <p> അടുത്ത പന്ത്രണ്ട് മാസത്തേക്ക് പരിസ്ഥിതിയെ എങ്ങനെ സംരക്ഷിക്കാമെന്നതിനെക്കുറിച്ചും, കാലാവസ്ഥാവ്യതിയാനത്തിന് ഇരയാകുവാന്‍ സാധ്യതയുള്ളവരെ സഹായിക്കുന്നതിനെക്കുറിച്ചും ചിന്തിക്കണമെന്ന് പാപ്പ വിശ്വാസികളോട് ആവശ്യപ്പെട്ടു. പ്രഭാഷണത്തിന് ശേഷം ജാലകത്തിലെത്തിയ പാപ്പ വിശ്വാസി സമൂഹത്തിന് ആശീര്‍വാദം നല്‍കി. കഴിഞ്ഞ നാളുകളില്‍ വിശ്വാസികളില്ലാതെ ശൂന്യമായിരിന്നുവെങ്കിലും ജാലകത്തിലെത്തി സെന്റ് പീറ്റേഴ്സ് സ്ക്വയറിനു നേരെ പാപ്പ ആശീര്‍വാദം നല്‍കിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IK4V5PbUWIEFjQUN9WxQja}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-25-07:09:01.jpg
Keywords: വത്തി, പാപ്പ