Contents
Displaying 12991-13000 of 25147 results.
Content:
13325
Category: 1
Sub Category:
Heading: ജൂണ്‍ ഒന്ന് മുതല്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍
Content: ബെംഗളൂരു: കര്‍ണ്ണാടകയില്‍ ജൂണ്‍ 1 മുതല്‍ ആരാധനാലയങ്ങള്‍ തുറക്കാനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ജൂണ്‍ ഒന്നു മുതല്‍ ദേവാലയങ്ങളും അമ്പലങ്ങളും ഇതര ആരാധന കേന്ദ്രങ്ങളും തുറക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി. ഇതിനായി നിരവധി അനുമതികള്‍ ലഭിക്കാനുണ്ടെന്നും അതിനായി കാത്തിരിക്കുകയാണെന്നും യെഡിയൂരപ്പ പറഞ്ഞു. അനുമതി ലഭിച്ചാല്‍ ജൂണ്‍ 1 ന് ആരാധനാലയങ്ങള്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ലോക്ഡൗണിന്റെ ഭാഗമായി മാര്‍ച്ച് അവസാനം മുതല്‍ ആരാധനാലയങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. പൊതുഗതാഗതം, കടകള്‍, മദ്യശാലകള്‍, ഗതാഗതം എന്നിവയ്ക്കുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ചെങ്കിലും ആരാധനാലയങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തിയിരിന്നില്ല. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dle5KpNLg7a7FJNpFadJCr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-05-27-10:07:51.jpg
Keywords: കര്‍ണ്ണാ

13326
Category: 1
Sub Category:
Heading: ബെത്ലഹേമിലെ തിരുപ്പിറവി ദേവാലയം തീര്‍ത്ഥാടകര്‍ക്കായി വീണ്ടും തുറന്നു
Content: ബെത്ലഹേം: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരുന്ന ബെത്ലഹേമില്‍ യേശു ക്രിസ്തു ജനിച്ചതായി വിശ്വസിക്കപ്പെടുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ‘തിരുപ്പിറവി ദേവാലയം’ വീണ്ടും തുറന്നു. രണ്ടു മാസത്തിലധികമായി അടഞ്ഞുകിടന്നിരുന്ന ദേവാലയം ഇന്നലെയാണ് തുറന്നത്. നീണ്ട നാളുകള്‍ക്ക് ശേഷം ദേവാലയ വാതിലുകള്‍ തുറക്കുന്നതിന് ചുരുക്കം ചില വൈദികര്‍ മാത്രം സാക്ഷ്യം വഹിച്ചു. ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി ഇക്കഴിഞ്ഞ തിങ്കളാഴ്ച പലസ്തീന്‍ പ്രധാനമന്ത്രി മൊഹമ്മദ് ഷ്ട്ടായ്യെ പ്രഖ്യാപിച്ചതിന്റെ പിന്നാലെയാണ് ദേവാലയം തുറന്നത്. ദേവാലയം തുറന്ന ഉടനെ ബെത്ലഹേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭാ തലവനായ ബിഷപ്പ് തിയോഫിലാക്ടോസ് ദേവാലയത്തിലെ വിശുദ്ധ രൂപം ചുംബിച്ചു. തുടര്‍ന്നു യേശു ജനിച്ചുവെന്ന്‍ വിശ്വസിക്കപ്പെടുന്ന സ്ഥലത്തു വൈദികര്‍ പ്രാര്‍ത്ഥന നടത്തി. നിലവില്‍ ഒരേസമയം 50 പേര്‍ക്ക് മാത്രമാണ് ദേവാലയം സന്ദര്‍ശിക്കുവാന്‍ അനുവാദമുള്ളു. മാസ്കും ധരിക്കണം, സാമൂഹ്യ അകലം പാലിക്കണം തുടങ്ങീ നിരവധി കര്‍ശന നിര്‍ദ്ദേശങ്ങള്‍ ഭരണനേതൃത്വം പുറപ്പെടുവിച്ചിട്ടുണ്ട്. ഗ്രോട്ടോയിലെ കല്ലുകളെ സ്പര്‍ശിക്കുന്നതിനും ചുംബിക്കുന്നതിനും വിലക്കുണ്ട്. നഗരത്തിലെത്തിയ ഗ്രീക്ക് സന്ദര്‍ശകരിലാണ് ബെത്ലഹേമില്‍ ആദ്യമായി കൊറോണ സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന്‍ അധികാരികളുടെ നിര്‍ദ്ദേശ പ്രകാരം തിരുപ്പിറവി ദേവാലയം അണുവിമുക്തമാക്കുകയും ചെയ്തിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dle5KpNLg7a7FJNpFadJCr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-27-12:55:23.jpg
Keywords: തിരുപ്പിറവി

13327
Category: 1
Sub Category:
Heading: തമിഴ് മക്കളിലേക്ക് യേശുവിനെ എത്തിക്കുവാന്‍ സഹായിക്കാമോ?
Content: യേശു ക്രിസ്തുവിനെ കുറിച്ചുള്ള രക്ഷയുടെ ദിവ്യരഹസ്യം എല്ലാ മനുഷ്യരും അറിയുകയും സ്വീകരിക്കുകയും ചെയ്യുന്നതിനായി അനേകം ശുശ്രൂഷകള്‍ ലോകമെങ്ങും നടക്കുന്നുണ്ട്. അത്തരമൊരു ശുശ്രൂഷയെ നിങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരികയാണ്. യേശുക്രിസ്തുവിനെ അറിയാതെ ജീവിക്കുന്ന തമിഴ് സഹോദരങ്ങൾക്ക് വിശുദ്ധ ബൈബിള്‍ സമ്മാനിച്ച് അവരിലേക്ക് രക്ഷയുടെ സദ്വാര്‍ത്ത അറിയിക്കുന്ന ശുശ്രൂഷയാണ് ആവേ മരിയ മെസേഞ്ചേഴ്സ് മിനിസ്ട്രി. ക്രിസ്തുവെന്ന ജീവിക്കുന്ന സത്യത്തെ തമിഴ്നാട്ടിലെ വിവിധ ജില്ലകളില്‍ താമസിക്കുന്ന നാലായിരത്തില്‍ അധികം ആളുകളിലേക്ക് എത്തിക്കുവാന്‍ ഈ ശുശ്രൂഷയ്ക്കു ഇതുവരെ സാധിച്ചിട്ടുണ്ട്. വരും നാളുകളില്‍ ജീവിക്കുന്ന ദൈവത്തിന്റെ വചനം പകര്‍ന്നുകൊടുക്കുവാന്‍ പ്രാര്‍ത്ഥനയും ത്യാഗവുമായി തയാറെടുക്കുകയാണ് ഇതിലെ അംഗങ്ങള്‍. ആവേ മരിയ മെസേഞ്ചേഴ്സ് മിനിസ്ട്രിയുടെ ശുശ്രൂഷയില്‍ ഭാഗഭാക്കാക്കുവാന്‍ നിങ്ങളെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുകയാണ്. പ്രാർത്ഥിക്കുമ്പോൾ പരിശുദ്ധാത്മാവ് നിങ്ങളെ പ്രേരിപ്പിക്കുന്നുവെങ്കിൽ തമിഴ് കത്തോലിക്കാ പുതിയ നിയമം ബൈബിൾ വാങ്ങിച്ച് തന്നുകൊണ്ട് വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ദൈവത്തിന്റെ വചനമാകുന്ന വിത്ത് വിതയ്ക്കാൻ നിങ്ങള്‍ക്കു സാധിക്കും. നിങ്ങളുടെ സമ്പാദ്യത്തില്‍ നിന്നു കഴിയുന്ന തുക പങ്കുവെയ്ക്കുമ്പോള്‍ ജീവിക്കുന്ന നമ്മുടെ ദൈവത്തെ അനേകരിലേക്ക് പകര്‍ന്നുകൊടുക്കുവാന്‍ അത് കാരണമാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. യേശുവിനെ അറിയാതെ ജീവിക്കുന്ന തമിഴ് മക്കൾക്ക് സമ്മാനിക്കുന്നതിന് നിലവില്‍ അയ്യായിരം ബൈബിളുകള്‍ മുരിങ്ങൂര്‍ ഡിവൈൻ പ്രിന്റേഴ്സ് & പബ്ലിഷേഴ്സിൽ പ്രിന്റ് ചെയ്തിട്ടുണ്ട്. ഒരു ബൈബിളിനു 70 രൂപ നിരക്കിലാണ് ചെലവ് വരിക. പരിശുദ്ധാത്മാവ് ഈ സുവിശേഷവേലയിൽ പങ്കാളിയാകാൻ താങ്കളെ പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ ഡിവൈൻ പ്രിന്റേഴ്സ് & പബ്ലിഷേഴ്സിന്റെ(മുരിങ്ങൂർ) താഴെ കാണുന്ന അക്കൗണ്ടിൽ തുക നിക്ഷേപിക്കുക. ശേഷം മിനിസ്ട്രിയില്‍ ശുശ്രൂഷ ചെയ്യുന്ന ബ്രദർ പീറ്ററിനെ +917511108399 എന്ന നമ്പറിൽ വിളിച്ച് അറിയിച്ചാൽ, ആ തുകയ്ക്കുളള തമിഴ് പുതിയ നിയമം ബൈബിൾ ഡിവൈൻ പ്രിന്റേഴ്സ് & പബ്ലിഷേഴ്സിൽ നിന്നും മിനിസ്ട്രിക്ക് ലഭിക്കും. ഒരു കാര്യം ആവര്‍ത്തിക്കട്ടെ, 'ദൈവാത്മാവ് നിങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നുണ്ടെങ്കില്‍ മാത്രം' ഈ മഹത്തായ ശുശ്രൂഷയിലേക്ക് തുക നല്‍കുക. ആ തുകയ്ക്കുള്ള വിശുദ്ധ ഗ്രന്ഥം യേശുവിനെ അറിയാത്ത അനേകം മക്കളിലേക്ക് എത്തും. ഇതിനായി നിങ്ങള്‍ മാറ്റിവെക്കുന്ന ഓരോ ചില്ലികാശും സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള വലിയ നിക്ഷേപമായി മാറുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. മാമ്മോദീസയിലൂടെയും സ്ഥൈര്യലേപനത്തിലൂടെയും ദൈവം നമ്മെ ഏല്‍പ്പിച്ചിരിക്കുന്ന പ്രേഷിതധര്‍മ്മത്തില്‍ പങ്കുചേരാന്‍ ഏവരെയും യേശു നാമത്തില്‍ ക്ഷണിക്കുന്നു. #{black->none->b->Account Details }# Name: Divine Printers & Publishers, Muringoor Bank: Catholic Syrian Bank. Account Number: 034900421775195001, Branch: Muringoor IFSC Code: CSBK0000349. ശുശ്രൂഷയുടെ വിജയത്തിനായി നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഞങ്ങളെ പ്രത്യേകം ഓര്‍ക്കുമല്ലോ.
Image: /content_image/News/News-2020-05-27-14:17:12.jpg
Keywords: ബൈബിൾ

13328
Category: 18
Sub Category:
Heading: അന്‍പത് വിശ്വാസികളെ പങ്കെടുപ്പിക്കും വിധം ദിവ്യബലി അര്‍പ്പിക്കാനുള്ള അനുവാദം നല്കണം: ലത്തീന്‍ മെത്രാന്‍ സമിതി
Content: കൊച്ചി: അന്‍പത് വിശ്വാസികളെ പങ്കെടുപ്പിക്കും വിധം പള്ളികളില്‍ ദിവ്യബലി അര്‍പ്പിക്കാനുള്ള അനുവാദം നല്കണമെന്നു കേരള റീജണല്‍ ലത്തീന്‍ കത്തോലിക്ക മെത്രാന്‍സമിതി സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മഹാമാരിയുടെ കൊടുംഭീതിയില്‍ നിസഹായരും നിരാലംബരുമായ മനുഷ്യര്‍ക്ക് പ്രത്യാശയുടെയും വിശ്വാസത്തിന്റെയും സാന്ത്വനം പകരാന്‍ ആരാധനാലയങ്ങള്‍ കൂടിയേ തീരൂ. വൈറസ് പ്രതിരോധത്തിനായുള്ള ജാഗ്രതാ നിര്‍ദേശങ്ങളും ആരോഗ്യപരിപാലനത്തിന്റെ മാര്‍ഗരേഖകളും കൃത്യമായി പാലിക്കാനും അവ യഥാവിധി ക്രമീകരിക്കാനുമുള്ള സംവിധാനങ്ങള്‍ കത്തോലിക്കാ സഭയ്ക്കുണ്ടെന്നു സമിതി ചൂണ്ടിക്കാട്ടി. വീഡിയോ കോണ്‍ഫറന്‍സിലൂടെ ചേര്‍ന്ന മെത്രാന്‍സമിതി യോഗത്തില്‍ കേരള ലത്തീന്‍ സഭാദ്ധ്യക്ഷനും കെആര്‍എല്‍സിസി പ്രസിഡന്റുമായ ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ മോഡറേറ്ററായിരുന്നു. ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം, ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ എന്നിവരുള്‍പ്പെടെ 12 രൂപതാധ്യക്ഷന്മാര്‍ യോഗത്തില്‍ പങ്കുചേര്‍ന്നു. കോവിഡ് 19നെ പ്രതിരോധിക്കാന്‍ സഭയിലും സമുദായത്തിലും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ യോഗം വിശകലനം ചെയ്തു. സെക്രട്ടറി ജനറല്‍ ബിഷപ്പ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭക്ഷണവിതരണം, ദുരിതാശ്വാസപദ്ധതികള്‍ എന്നിവയ്ക്കായി കീഴ്ഘടകങ്ങളിലൂടെ 10 കോടി രൂപയോളം ലത്തീന്‍ സഭ ചെലവഴിച്ചുകഴിഞ്ഞെന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CL4VZOjF0FT4te6eRCiy4S}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-05-28-02:00:00.jpg
Keywords: ലത്തീന്‍, ലാറ്റി

13329
Category: 18
Sub Category:
Heading: ഉപാധികളോടെ ആരാധനാലയങ്ങള്‍ തുറക്കുവാന്‍ അനുമതി നല്‍കണം: ചങ്ങനാശേരി അതിരൂപത മാതൃ പിതൃവേദി
Content: ചങ്ങനാശേരി: സാമൂഹിക അകലം പാലിച്ചും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചും ആരാധന നടത്തുവാന്‍ ആവശ്യമായ അനുവാദം നല്‍കണമെന്ന് ചങ്ങനാശേരി അതിരൂപതാ പിതൃവേദി, മാതൃവേദി യോഗം ആവശ്യപ്പെട്ടു. അതിരൂപതാ പ്രസിഡന്റ് ലാലി ഇളപ്പുങ്കല്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജോസ് മുകളേല്‍, ഫാ. ജോണ്‍സണ്‍ ചാലയ്ക്കല്‍, ഫാ.ടിജോ പുത്തന്‍പറന്പില്‍, മാതൃവേദി പ്രസിഡന്റ് ആന്‍സി ചേന്നോത്ത്, ചെറിയാന്‍ നെല്ലുവേലി, സിസ്റ്റര്‍ ജോബിന്‍, റോയി വേലിക്കെട്ടില്‍, സോണിയാ ജോര്‍ജ്, ജോസഫ് വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കോട്ടയം: കോവിഡ്19ന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറക്കുന്നതിന് അനുമതി നല്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപതാ സമിതി ആവശ്യപ്പെട്ടു. സാമുഹിക അകലവും ഇതര നിയന്ത്രണങ്ങളും പാലിച്ച് പൊതു ഇടങ്ങളും ഇതര കേന്ദ്രങ്ങളും തുറന്നുകൊടുക്കുന്നതിനൊപ്പം ആരാധാനാലയങ്ങളും തുറക്കണം എന്നത് സാമാന്യ നീതിയാണ്.പ്രസിഡന്റ് വര്‍ഗീസ് ആന്‍റണി അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ.ജോസ് മുകളേല്‍ ജനറല്‍ സെക്രട്ടറി രാജേഷ് ജോണ്‍, ജോര്‍ജ്കുട്ടി മുക്കത്ത്, ജോസ് പാലത്തിനാല്‍, ബാബു വള്ളപ്പുര എന്നിവര്‍ പ്രസംഗിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CL4VZOjF0FT4te6eRCiy4S}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-05-28-02:08:43.jpg
Keywords: ദേവാലയ, ആരാധനാ

13330
Category: 24
Sub Category:
Heading: സാമൂഹ്യ മാധ്യമങ്ങളില്‍ പടരുന്ന 'വൈക്കോൽ മനുഷ്യ വാദ'വും അപകടങ്ങളും
Content: ഫേസ്ബുക്കും വാട്ട്സ് ആപ്പും ഇൻസ്റ്റഗ്രാമും ട്വിറ്ററും ടെലഗ്രാമും ഉൾപ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങൾ സജീവമായതോടെ, വാളെടുത്തവനൊക്കെ വെളിച്ചപ്പാടെന്ന ചൊല്ലിനെ അന്വർത്ഥമാക്കും വിധം എഴുത്തുകാരാൽ സമ്പുഷ്ടമാണ്, സൈബർ ലോകം. നൻമയുള്ളയും ക്രിയാത്മകവുമായ കാര്യങ്ങൾ, വിരളമായി ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും സൈബറിടങ്ങളിൽ പലപ്പോഴും പ്രാമുഖ്യം ലഭിക്കപ്പെടുന്നത് വൈരനിരാതന ബുദ്ധിയോടെയുള്ള രാഷ്ട്രീയവും വംശീയപരവുമായ ഇടപെടലുകൾക്കാണ്. ഇതിന്റെ ചുവടുപിടിച്ച്, രാഷ്ട്രീയപരമായും മതപരവും സാമുദായികപരമായും സാമൂഹ്യപരമായും ഉള്ള ധ്രുവീകരണം, വ്യക്തമായ ആസൂത്രണത്തോടെ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. തെറ്റിനെയും ശരിയെയും അവനവന്റെ യുക്തിയ്ക്കനുസരിച്ച് മാത്രം വ്യാഖ്യാനിക്കുന്ന - അത് മറ്റുള്ളവരിലേയ്ക്ക് അടിച്ചേൽപ്പിക്കാൻ ശ്രമിയ്ക്കുന്ന ഒരു തരം ആപേക്ഷികതാ സ്വേച്ഛാധിപത്യം(Dectatorship of Relativism) ചിലരെയെങ്കിലും ത്രസിച്ചിരിക്കുന്നുവെന്ന് പറയുന്നതാണ് കൂടുതൽ ശരി. ഇതോട് ചേർന്ന്, നിയതമായ ചട്ടക്കൂടുകൾ പിന്തുടരുന്ന മത സ്ഥാപനങ്ങളേയും സന്യാസത്തേയും പൊതുയിടങ്ങളിൽ താറടിക്കുന്ന ഒരു പ്രവണത, ചെറു ന്യുനപക്ഷം സൈബറിടങ്ങളിൽ പ്രകടിപ്പിക്കുന്നുണ്ട്. മതനിരാസമോ മതങ്ങളുടെ ചട്ടക്കൂടുകൾ അവരവരിൽ തീർക്കുന്ന വീർപ്പുമുട്ടലുകളോ പൊതു-സാമൂഹ്യ യിടങ്ങളിൽ ഒരു ചെറിയ വിഭാഗത്തെയെങ്കിലും അസ്വസ്ഥരാക്കുന്നുമുണ്ട്. വ്യവസ്ഥാപിതമായ അത്തരം സംവിധാനങ്ങൾ നേരിട്ടു ചെയ്യുകയും നേതൃത്വം കൊടുക്കുകയും ചെയ്യുന്ന പുണ്യ പ്രവർത്തികളെപ്പോലും സാകൂതം വിമർശന വിധേയമാക്കി, നിർവൃതിയടയുന്ന അക്കൂട്ടരെ സത്യം ബോധ്യപ്പെടുത്തുകയെന്നത് ഭഗീരഥപ്രയത്നവും ഒപ്പം അസാധ്യവുമാണ്. മനുഷ്യനിലും അതുമൂലം സമൂഹത്തിലും നിലനിൽക്കുന്ന നന്മയേക്കാളുപരി കുറവുകളിൽ ശ്രദ്ധ വെയ്ക്കാൻ സാധ്യതയുള്ള അവരെ ദുർവ്വിധിയുടെ പ്രവാചകന്മാരെന്നല്ലാതെ മറ്റെന്തു പേരിട്ടു വിളിയ്ക്കും? സമൂഹം തീർക്കുന്ന ശരികളെയും നന്മകളെയും അഭിനന്ദിക്കുന്നതിന് പകരം, ചെറിയ തെറ്റുകൾ പോലും പർവതീകരിക്കുന്നതിൽ അവർ മാനസികമായി കുടുങ്ങി കിടക്കുന്നു. ഒരു വ്യക്തിയോ പ്രസ്ഥാനമോ, ലാഭേച്ഛതെല്ലും കണക്കാക്കാതെ, തന്റെ സ്വന്തം കാലുകളിൽ ആത്മാർത്ഥതയോടെ നിന്ന്, നൻമയുടെ ശ്രമങ്ങൾ നടത്തുമ്പോൾ, അത്തരത്തിലുള്ള ആളുകളേയും പ്രസ്ഥാനത്തേയും പ്രോൽസാഹിപ്പിക്കുന്നതിനേക്കാളും കൂടുതലായി, അവയിലെ തെറ്റുകുറ്റങ്ങൾ കണ്ടെത്തി, പ്രായോഗികതയേക്കാൾ പുകമറ സൃഷ്ടിക്കപ്പെടുന്ന നയ്യാമിക കാര്യങ്ങളെ ബലപ്പെടുത്തി, ചെയ്തതു മൊത്തം തെറ്റാണെന്നു വരുത്തി തീർക്കാനുള്ള ശ്രമങ്ങൾ നടത്തി, അവരുടെ ന്യായീകരണങ്ങളെ പരിരക്ഷിക്കുന്നതിൽ അവർ താത്പര്യം കാണിക്കുന്നു. ഇത്തരത്തിലുള്ള വാദങ്ങളെയും വാദമുഖങ്ങളെയും പൊതുവിൽ വിളിയ്ക്കുക; "വൈക്കോൽ മനുഷ്യൻ വാദം" (Straw Man Arguement) എന്നാണ്. ഒരാളെയോ പ്രസ്ഥാനത്തേയോ ശത്രുപക്ഷത്തു നിർത്തി, ആക്രമണ സ്വഭാവത്തിലുള്ള ശ്രമങ്ങളിലൂടെയും നിരന്തര വിമർശനങ്ങളിലൂടെയും, സമാനമനസ്കരുടെ കൂട്ടുപിടിച്ച് അവരുടെ വാദങ്ങളാണ് ശരിയെന്നും, എതിരാളിയുടേത് ഭോഷത്തമെന്നും സ്ഥാപിച്ചെടുക്കാൻ അവർ ശ്രമിച്ചു കൊണ്ടേയിരിക്കും. അവരുടെ ലക്ഷ്യം, യഥാർത്ഥത്തിൽ ഉന്നയിക്കപ്പെട്ടിട്ടില്ലാത്ത കാര്യങ്ങൾ, മറുവാദത്തിലൂടെ എതിർത്ത് തങ്ങൾ ശരിയുടെ പക്ഷമാണെന്ന് ആവർത്തിച്ചാവർത്തിച്ച്, ശരിയെ തെറ്റാക്കിയും തെറ്റിനെ ന്യായീകരിച്ചും ആളുകളുടെ ഉപബോധമനസ്സിലേയ്ക്ക് തള്ളിവിടുകയാണ്. അങ്ങിനെ, "ശത്രു" വാദങ്ങളുടെ വിമർശനാത്മക ചിന്തയ്‌ക്കോ അവയുടെ ഗ്രാഹ്യത്തിനോ അതീതമാണെങ്കിൽ, അത്തരം യുക്തിപരമായ തെറ്റിദ്ധാരണകൾ ഉപയോഗിച്ച്, ആളുകളിൽ ആശയ കുഴപ്പമുണ്ടാക്കാൻ അവർക്ക് കഴിവുണ്ട്. എത്ര ശ്രമിച്ചാലും, പലപ്പോഴുമതിനെ പ്രതിരോധിക്കാനായെന്നു വരില്ല. ഇതിനെ വൈക്കോൽ മനുഷ്യന്റെ വാദം (Strawman Argument) അല്ലെങ്കിൽ Fallacy എന്ന് നിർവ്വചിയ്ക്കാം. വെടക്കാക്കി തനിക്കാക്കുക എന്നു പറയുന്നതുപോലെ തന്റെ വാദമുഖത്തെ ബലപ്പെടുത്താൻ, എതിരാളിയെ ഏതുവിധേനെയും തേജോവധം ചെയ്യാൻ അവർക്കു മടിയുണ്ടാകില്ല. മാത്രവുമല്ല; തങ്ങളുടെ വാദമുഖത്തേക്കാൾ അവർക്കു താൽപ്പര്യം എതിരാളിയെ പൊതു സമൂഹത്തിൽ ഇകഴ്ത്തുകയെന്നതാണ്. സമൂഹത്തിലേയും സഭയിലേയും നല്ല സംരംഭങ്ങളെ വരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ തുരങ്കം വെയ്ക്കുന്ന ഇക്കൂട്ടർ, ആത്മീയ നേതൃത്വത്തേയും സഭയുടെ ചട്ടക്കൂടിനെയും എതിർക്കുകയും കാള പെറ്റെന്നു കേൾക്കുമ്പോഴേയ്ക്കും കയറെടുക്കുന്ന പഴം ചൊല്ലിനെ പ്രവൃത്തിയിലൂടെ അന്വർത്ഥമാക്കുകയും ചെയ്യും. ഇതോടൊപ്പം തന്നെ, എതിരാളിയെന്ന് അവർ സങ്കൽപ്പിക്കുന്ന ആളുകളും പ്രസ്ഥാനങ്ങളും, അവരുന്നയിക്കുന്ന വാദത്തെയും അവർ ചെയ്യുന്ന നൻമകളേയും, അവർ ഉദ്ദേശിച്ചിട്ടില്ലാത്ത വിധം മറ്റൊരു തരത്തിൽ സങ്കീർണ്ണമാക്കി പെരുപ്പിച്ചു കാണിക്കുകയും എതിരാളി, മനസ്സിൽ പോലും ചിന്തിച്ചിട്ടില്ലാത്തതും ഉന്നയിച്ചിട്ടില്ലാത്തതുമായ വാദങ്ങളെയും വാദമുഖങ്ങളേയും സങ്കുചിത ചിന്താഗതിയോടെ പ്രതിരോധിച്ചു സംസാരിക്കുകയും വഴി, എതിരാളി അങ്ങനെ ഒരു വാദം ഉന്നയിച്ചു എന്ന ധാരണ, സാമൂഹ്യ മാധ്യമങ്ങളിലൂടെ വേറെ ചില സമാനമനസ്ക്കരുടെ കൂട്ടുപിടിച്ചു ആസൂത്രണമികവോടെ മറ്റുള്ള കാഴ്ചക്കാരിൽ ജനിപ്പിക്കുക. ഇത്തരത്തിൽ യുക്തിസഹജമെന്ന് തോന്നിപ്പിക്കും വിധം ബലപ്പെടുത്തുന്ന അത്തരം വാദങ്ങളെ എതിർക്കാൻ നമുക്ക് സാധിക്കുകയില്ലെന്ന് മാത്രമല്ല; വാദപ്രതിവാദങ്ങൾക്കു മുമ്പ് നമ്മൾ തന്നെ ഉന്നയിച്ച വാദത്തെ എതിർക്കുന്നു എന്ന തോന്നൽ, യാദൃശ്ചികമായി ഉണ്ടാക്കിയെടുക്കുന്നതിൽ അവർ സ്വാഭാവികമായും വിജയിക്കുകയും ചെയ്യും. ചുരുങ്ങിയ പക്ഷം, നമ്മളെക്കൊണ്ട് ന്യായീകരിപ്പിച്ച്, നമ്മെ പ്രതിരോധത്തിന്റെ മുൾമുനയിൽ നിർത്തുകയും ചെയ്യും. ആത്മീയ നേതൃത്വവും മതനേതാക്കളും കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന അവരുടെ പ്രസ്ഥാനങ്ങളും വ്യക്തിപരമായി ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്നവരും, ഇന്ന് അഭിമുഖീകരിക്കുന്ന ഒരു സൈബർ സങ്കീർണ്ണതയായി ഈ വൈക്കോൽ മനുഷ്യരും അവരുടെ വാദങ്ങളും മാറിക്കഴിഞ്ഞു. അസ്ഥാനത്തു പോലും, മറ്റൊരു സാഹചര്യത്തിൽ പറഞ്ഞ കാര്യങ്ങളെ അവരുടെ വാദമുഖങ്ങളെ ബലപ്പെടുത്താൻ ഉപയോഗിക്കുന്ന അവരെ ത്രസിച്ചിരിക്കുന്ന അവർക്കു വേണ്ടത്, തൊലിപ്പുറത്തെ ചികിൽസയല്ല; മറിച്ച് മാനസിക രോഗത്തിനുളള ചികിൽസ തന്നെയാണ്. അതു കൊണ്ട്, സൈബറിടങ്ങളിലെ വൈക്കോൽ മനുഷ്യരെയറിയുകയും അനുഗുണമായ രീതിയിൽ പ്രതികരിക്കുകയും ചെയ്തില്ലെങ്കിൽ,പൊതു സമൂഹത്തിൽ നമ്മെ ഇളിഭ്യരാക്കുന്നതിൽ അവർ വിജയികളാകുമെന്നതാണ് യാഥാർത്ഥ്യം.പാത്രമറിഞ്ഞു വിളമ്പുകയും ശരിയെന്നു തോന്നുന്ന കാര്യങ്ങളിൽ, ഉറച്ച നിലപാടുകളെടുക്കുകയുമാണ് ഇക്കാര്യത്തിലെ ഏക പ്രതിവിധി. ഇവരെപ്പേടിച്ച്, മാളങ്ങളിലൊളിച്ചാൽ നൻമയുടെ വാഹകരാകാൻ സമൂഹത്തിൽ ആളുണ്ടാവില്ലെന്ന യാഥാർത്ഥ്യം, മനസ്സിലാക്കി, വർദ്ധിത വീര്യത്തോടെ പ്രവർത്തിക്കാനുള്ള സാധ്യതയാണ് അവർ തേടേണ്ടത്. സൈബറിടങ്ങളിലെ സമാനമനസ്കരല്ലാതെ പൊതു യിടങ്ങളിൽ അവരെയാരും വിലവെയ്ക്കുന്നില്ലെന്ന യാഥാർത്ഥവും നാമറിഞ്ഞിരിക്കുന്നത് നല്ലതാണ്. വിപരീത ( നെഗറ്റീവ്) ഊർജ്ജത്തിന്റെ സംവാഹകരായ അവർക്ക് കാലം മാപ്പു കൊടുക്കട്ടെ. എല്ലാ മാനസിക രോഗികളെയും കൗൺസലിംഗിനു വിധേയമാക്കിയും ചികിൽസിച്ചും ഭേദമാക്കാനാകാത്തതുകൊണ്ട്, അവർക്കു കിട്ടുന്ന മാനസിക സംതൃപ്തിയിൽ സർവേശ്വരനു നന്ദി പറയാം. അവർ കല്ലെറിയുന്നതു തുടരട്ടെ, അവരുടെ കല്ലുകളിൽ നിന്നും കാലവും ദൈവവും നമ്മെ സംരക്ഷിച്ചു കൊള്ളും. #{black->none->b->ഡോ. ഡെയ്സൻ പാണേങ്ങാടൻ, അസി. പ്രഫസർ, സെന്റ് തോമസ് കോളേജ്, തൃശ്ശൂർ }# #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CL4VZOjF0FT4te6eRCiy4S}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} #repost
Image: /content_image/SocialMedia/SocialMedia-2020-05-28-02:28:08.jpg
Keywords: സോഷ്യല്‍, നവ മാധ്യമ

13331
Category: 10
Sub Category:
Heading: പ്രാർത്ഥന ദൈവത്തിലേക്കുള്ള വാതിൽ തുറക്കുന്നു: ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പ്രാർത്ഥിക്കുന്നവർ സമാധാനത്തിനായി പ്രവർത്തിക്കുന്ന മനുഷ്യരാണെന്ന് ബൈബിളില്‍ കാണുന്നുവെന്നും യഥാർത്ഥ പ്രാർത്ഥന അക്രമ വാസനകളിൽ നിന്ന് നമ്മെ മുക്തരാക്കുന്നുവെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ബുധനാഴ്ച വിശുദ്ധ ഗ്രന്ഥഭാഗ പാരായണത്തിന് ശേഷം ദൃശ്യശ്രാവ്യ മാധ്യമങ്ങളിലൂടെ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. പ്രാർത്ഥന ദൈവത്തിലേക്കുള്ള വാതിൽ തുറക്കുന്നുവെന്നും പാപ്പ പറഞ്ഞു. ഇന്നത്തെ നമ്മുടെ പരിചിന്തനം നീതിമാന്മാരുടെ പ്രാർത്ഥനയെ അധികരിച്ചാണ്. മനുഷ്യരാശിയെ സംബന്ധിച്ച ദൈവിക പദ്ധതി ഉത്തമമാണ്. എന്നാൽ നമ്മുടെ ദൈനംദിന ജീവിതത്തിൽ തിന്മയുടെ സാന്നിധ്യം നാം അനുഭവിച്ചറിയുന്നു. ഉല്പത്തി പുസ്തകത്തിലെ ആദ്യ അധ്യായങ്ങൾ മാനവ കാര്യങ്ങളിൽ തിന്മയുടെ പടിപടിയായുള്ള വ്യാപനത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. ആദവും ഹവ്വയും ദൈവത്തിൻറെ സദുദ്ദേശങ്ങളെ സംശയിക്കുന്നു. തങ്ങളുടെ സന്തോഷത്തിനു തടസ്സം നില്ക്കുന്ന അസൂയാലുമായ ദൈവവുമായിട്ടാണ് തങ്ങൾ ഇടപഴകുന്നതെന്ന് അവർ ചിന്തിക്കുന്നു. അതിൽ നിന്നാണ് എതിർപ്പിൻറെ ആരംഭം: തങ്ങളുടെ സന്തോഷം ആഗ്രഹിക്കുന്ന മഹാമനസ്കതയുള്ള ഒരു സ്രഷ്ടാവിൽ മേലിൽ അവർ വിശ്വസിക്കുന്നില്ല. നരകുലത്തിൻറെ രണ്ടാം തലമുറയിൽ തിന്മ ഉപരി വിനാശകരമായിത്തീരുന്നു. അതായത്, കായേൻ ആബേൽ സംഭവം അരങ്ങേറുന്നു. എന്നിരുന്നാലും ബൈബിളിൻറെ ആദ്യ താളുകളിൽ പകിട്ടു കുറഞ്ഞതും എളിയതും അർപ്പണഭാവ പ്രകടനമുള്ളതും പ്രത്യാശയുടെ വീണ്ടെടുപ്പിനെ പ്രതിനിധാനം ചെയ്യുന്നതുമായ മറ്റൊരു കഥ വിരചിതമായിരിക്കുന്നു. മിക്കവാറും എല്ലാവരും തന്നെ ക്രൂരമായ രീതിയിൽ പെരുമാറുകയും വിദ്വേഷം സൃഷ്ടിക്കുകയും മാനവ സംഭവങ്ങളുടെ നിയന്ത്രണ സംവിധാനത്തെ കീഴടക്കുകയും ചെയ്യുന്നുവെങ്കിലും, ദൈവത്തോട് ആത്മാർത്ഥതയോടെ പ്രാർത്ഥിക്കാൻ കഴിവുള്ളവരും മനുഷ്യൻറെ ഭാഗധേയം മാറ്റിയെഴുതാൻ പ്രാപ്തിയുള്ളവരുമായ വ്യക്തികളുമുണ്ട്. ആബേൽ ദൈവത്തിനു ആദ്യഫലങ്ങൾ അർപ്പിക്കുന്നു. ഈ വിവരണങ്ങൾ വായിക്കുമ്പോൾ, ലോകത്തുയരുന്ന തിന്മയുടെ തിരമാലയ്ക്കു മുന്നിൽ പ്രാർത്ഥനയാണ് മനുഷ്യൻറെ തടയണയും അഭയസ്ഥാനവും എന്ന പ്രതീതിയുളവാകുന്നു. നമ്മുടെ തന്നെ രക്ഷയ്ക്കായും നാം പ്രാർത്ഥിക്കുന്നു. ബൈബിളിൻറെ ആദ്യ താളുകളിലെ അർത്ഥികർ സമാധാനത്തിനായി പ്രവർത്തിക്കുന്ന മനുഷ്യരാണ്: വാസ്തവത്തിൽ, യഥാർത്ഥ പ്രാർത്ഥന അക്രമ വാസനകളിൽ നിന്ന് നമ്മെ മുക്തരാക്കുന്നു. മാനവ ഹൃദയത്തിൻറെ പരിപാലനം ദൈവം വീണ്ടും ഏറ്റെടുക്കുന്നതിന് ദൈവത്തിങ്കലേക്കുള്ള നോട്ടവുമാണത്. പ്രാർത്ഥന ശക്തിയുള്ളതാണ്, കാരണം, അത് ദൈവത്തിൻറെ കരുത്തിനെ ആകർഷിക്കുന്നു. ദൈവത്തിൻറെ ശക്തി എന്നും ജീവൻ പ്രദാനം ചെയ്യുന്നു. അതുകൊണ്ടാണ് ദൈവത്തിൻറെ അധീശത്വം പലപ്പോഴും ലോകത്തിൽ, തെറ്റിദ്ധരിക്കപ്പെടുകയോ പാർശ്വവൽക്കരിക്കപ്പെടുകയോ ചെയ്യുന്ന സ്ത്രീപുരുഷന്മാരുടെ ശൃംഖലയിലൂടെ കടന്നുപോകുന്നത്. എന്നാൽ ഈ ദൈവദാസന്മാർ അവരുടെ പ്രാർത്ഥനയാൽ ആകർഷിക്കുന്ന ദൈവത്തിന്റെ ശക്തിയാൽ ലോകം ജീവിക്കുകയും വളരുകയും ചെയ്യുന്നു. പ്രാർത്ഥന എന്നും ജീവിത ശൃംഖലയാണ്. പ്രാർത്ഥിക്കുന്ന നിരവധിയായ സ്ത്രീപുരുഷന്മാർ ജീവിതം വിതയ്ക്കുന്നു. കുഞ്ഞുങ്ങൾ പ്രാർത്ഥിക്കാൻ പഠിക്കേണ്ടത് സുപ്രധാനമാണ്. ഒരു പക്ഷേ, പിന്നീട് അത് മറന്നു പോയേക്കാം, മറ്റൊരു വഴി തിരഞ്ഞെടുത്തേക്കാം. എന്നിരുന്നാലും കുഞ്ഞുനാളിൽ പഠിച്ച പ്രാർത്ഥന ഹൃദയത്തിൽ പതിഞ്ഞു കിടക്കും. കാരണം, അത് ജീവൻറെ വിത്താണ്, ദൈവവുമായുള്ള സംഭാഷണത്തിൻറെ വിത്താണ്. ദൈവചരിത്രത്തിലെ ദൈവത്തിൻറെ യാത്ര പ്രാർത്ഥനയുടെ മനുഷ്യരിലൂടെ കടന്നുപോകുന്നു: അത്, ശക്തന്മാരുടെ നിയമത്തോടു ഒന്നു ചേരാത്തവരും എന്നാൽ അത്ഭുതം പ്രവർത്തിക്കാൻ, വിശിഷ്യ, ശിലാഹൃദയങ്ങളെ മാംസളഹൃദയമാക്കി രൂപാന്തരപ്പെടുത്താൻ ദൈവത്തോടു പ്രാർത്ഥിക്കുന്നവരുമായ, നരകുലത്തിലെ ഒരു വിഭാഗം മനുഷ്യരിലൂടെ കടന്നുപോയി. ഇത് പ്രാർത്ഥനയ്ക്ക് സഹായകമാണ്. കാരണം, പ്രാർത്ഥന ദൈവത്തിലേക്കുള്ള വാതിൽ തുറക്കുകയും, പലപ്പോഴും നമ്മുടെ ശിലാഹൃദയത്തെ മാനവഹൃദയമായി രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നുവെന്നും പാപ്പ പറഞ്ഞു. അപ്പസ്തോലിക ആശീര്‍വ്വാദത്തോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IK4V5PbUWIEFjQUN9WxQja}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-28-03:22:21.jpg
Keywords: പാപ്പ

13332
Category: 1
Sub Category:
Heading: പതിമൂന്നോളം പേരുടെ നാമകരണ നടപടികൾക്കു പാപ്പയുടെ അംഗീകാരം
Content: വത്തിക്കാന്‍ സിറ്റി: മധ്യസ്ഥതയിൽ നടന്ന അത്ഭുതം, രക്തസാക്ഷിത്വം, വീരോചിത ജീവിതം തുടങ്ങിയവയെ അടിസ്ഥാനമാക്കി പതിമൂന്നോളം പേരുടെ നാമകരണ നടപടികൾ മുന്നോട്ടു പോകുവാനുള്ള അംഗീകാരം ഫ്രാൻസിസ് മാർപാപ്പ നൽകി. മെയ് 26നു വിശുദ്ധരുടെ നാമകരണ നടപടികൾക്കായുളള വത്തിക്കാൻ തിരുസംഘത്തിന്റെ തലവൻ കർദിനാൾ ആഞ്ചലോ ബെച്ചു സമര്‍പ്പിച്ച ഡിക്രി പാപ്പ പരിശോധിച്ച് ഒപ്പുവച്ചതോടെയാണ് ഇവരുടെ നാമകരണ നടപടി ത്വരിതഗതിയിലായത്. വാഴ്ത്തപ്പെട്ട മൂന്നുപ്പേരുടെ മധ്യസ്ഥതയില്‍ നടന്ന അത്ഭുത രോഗശാന്തികളും, മൂന്നു ധന്യാത്മാക്കളുടെ മധ്യസ്ഥശക്തിയാല്‍ നടന്ന അത്ഭുതങ്ങളും ആറ് ദൈവദാസരുടെ രക്തസാക്ഷിത്വവും, ദൈവദാസനായ മറ്റൊരു ഫ്രഞ്ച് മിഷ്ണറിയുടെ വീരോചിതപുണ്യങ്ങളുമാണ് പാപ്പ അംഗീകരിച്ചിരിക്കുന്നത്. ക്രിസ്തീയ പ്രബോധനങ്ങളുടെ സന്ന്യാസ സഭയുടെ സ്ഥാപകനായ ഫ്രാന്‍സ് സ്വദേശി വാഴ്ത്തപ്പെട്ട സെസാരെ ഡെ ബസ് (1544-1607), ഫ്രഞ്ചുകാരനും ഇടവക വൈദികനുമായ വാഴ്ത്തപ്പെട്ട ചാള്‍സ് ദി ഫൊക്കോള്‍ഡ് (1858-1916), തിരുക്കുടുംബത്തിന്‍റെ എളിയ ദാസികളുടെ സന്ന്യാസസഭയുടെ സഹസ്ഥാപക ഇറ്റലി സ്വദേശിയായ വാഴ്ത്തപ്പെട്ട മരിയ ഡോമിനിക് മൊന്തോവാന്നി (1862-1934) എന്നിവരുടെ മധ്യസ്ഥതയാല്‍ നടന്ന അത്ഭുതങ്ങള്‍ പാപ്പ അംഗീകരിച്ചു. ഇതോടെ ഇവര്‍ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടും. കത്തോലിക്ക സന്നദ്ധ സംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസിന്റെ സ്ഥാപകനും ഇടവക വൈദികനുമായിരിന്ന ധന്യന്‍ ഫാ. മൈക്കിൾ ജെ. മഗ്ഗീവ്നി (1852-1890). വിശ്വാസ പ്രചാരണത്തിന്‍റെയും സജീവ ജപമാല സഖ്യത്തിന്‍റെയും (Community for Propagation of Faith & Living Rosary) സ്ഥാപകയായ ധന്യയായ പൗളീന മരിയ ജാര്‍ക്കോട്ട് തുടങ്ങിയവരുടെ മധ്യസ്ഥതയില്‍ നടന്ന അത്ഭുതവും അംഗീകരിച്ചിട്ടുണ്ട്. പാപ്പയുടെ അംഗീകാരം ലഭിച്ചതോടെ ഇവരെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തും. ഇറ്റലിക്കാരും സിസ്റ്റേരിയന്‍ സഭാംഗങ്ങളുമായ ദൈവദാസര്‍ സൈമണ്‍ കര്‍ദോണിന്‍റെയും അദ്ദേഹത്തിന്‍റെ അഞ്ചുസഹചരന്മാരുടെയും കാസാമാരിയില്‍വച്ചുള്ള വിശ്വാസത്തെപ്രതിയുള്ള മരണം, ഫ്രാന്‍സിസ്ക്കന്‍ സംഭാംഗമായ (Friar Minor) വൈദികന്‍, ഇറ്റലിക്കാരന്‍ കോസ്മ സ്പെസ്സോത്തൊ തുടങ്ങിയവരുടെ മരണം രക്തസാക്ഷിത്വമായും ഇന്ത്യയില്‍ പോണ്ടിച്ചേരിയിലും കോയമ്പത്തൂരിലും മിഷ്ണറിയായി സേവനം ചെയ്ത ഫ്രഞ്ചുകാരനും ആഫ്രിക്കന്‍ മിഷന്‍ സൊസൈറ്റിയുടെ സ്ഥാപകനുമായ ദൈവദാസന്‍, ബിഷപ്പ് മെല്‍ക്കിയോര്‍ മരിയ ദി മാരിയോണ്‍ ബ്രഷിലാക്കിന്‍റെ വീരോചിതപുണ്യങ്ങളും പാപ്പ അംഗീകരിച്ച ഡിക്രിയില്‍ ഉള്‍പ്പെടുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CL4VZOjF0FT4te6eRCiy4S}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-28-07:58:41.jpg
Keywords: പാപ്പ, നാമകരണ

13333
Category: 1
Sub Category:
Heading: കൊറോണക്കാലത്ത് കാരുണ്യ ഹസ്തവുമായി സ്വിറ്റ്‌സർലണ്ടിലെ ലൈറ്റ് ഇൻ ലൈഫ്
Content: ലോകം മുഴുവനും കോവിഡ് 19 എന്ന മഹാമാരിക്കുമുമ്പിൽ പകച്ചു നിൽക്കുമ്പോഴും ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമാണ്, സ്വിറ്റ്‌സർലണ്ടിലെ സന്നദ്ധ സംഘടനയായ ലൈറ്റ് ഇൻ ലൈഫ്. ഭക്ഷണം-പാർപ്പിടം-വിദ്യാഭ്യാസം എന്നീ മേഖലകൾക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള മാനവസേവനമാണ് ലൈറ്റ് ഇൻ ലൈഫിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന സംഘടനയുടെ പ്രവർത്തനങ്ങൾ ഈ വർഷവും മികച്ച രീതിയിലാണ് മുൻപോട്ടു പോകുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിർമ്മാണം പൂർത്തിയാക്കിയ രണ്ടു സ്കൂളുകൾക്ക് ശേഷം, ലൈറ്റ് ഇൻ ലൈഫിന്റെ 2020 ലെ പദ്ധതികളുടെ ഭാഗമായി അരുണാചൽ പ്രദേശിൽ യാഥാർഥ്യമാകുന്ന മൂന്നാമത്തെ സ്‌കൂളിന്റെ രണ്ടാംഘട്ട നിർമ്മാണത്തിനായി CHF 39'800 ഉം കൂടാതെ നിർധനരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രത്യേകം രൂപകൽപന ചെയ്ത ലൈറ്റ് ഫോർ ചൈൽഡ് (Light 4 Child ) പദ്ധതിക്കുവേണ്ടി CHF 41'200 ഉം 2020 മെയ് 21ന് വിന്റർത്തൂറിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ കൈമാറി. ഈ ചടങ്ങിൽ ലൈറ്റ് ഇൻ ലൈഫ് പ്രസിഡന്റ് ഷാജി അടത്തല നൽകിയ CHF 81'000 ന്റെ (INR 6'260'000) ചെക്ക് പദ്ധതികളുടെ കോ-ഓർഡിനേറ്ററും എംഎസ്‌എഫ്‌എസ്സഭയുടെ പ്രതിനിധിയുമായ ഫാ. സാലു മാത്യു ഏറ്റുവാങ്ങി. കൊറോണ പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തികച്ചും ലളിതമായ രീതിയിൽ നടത്തിയ ചടങ്ങിൽ സംഘടനയുടെ അംഗങ്ങളായ ലീലാമ്മ ചിറ്റെഴത്ത്, ലാലി അടത്തല, വർഗീസ് ( സണ്ണി) ചിറ്റെഴത്ത് എന്നിവരും സന്നിഹിതരായിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CL4VZOjF0FT4te6eRCiy4S}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-28-08:29:48.jpg
Keywords: സഹായ

13334
Category: 1
Sub Category:
Heading: ആരാധനാലയങ്ങൾ ഉടനെ തുറക്കുന്നത് പരിഗണനയിലില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍
Content: തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കുന്നത് ഇനിയും നീളുമെന്ന് വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യം സ്ഥിതിഗതികൾ മെച്ചപ്പെട്ടതിന് ശേഷം ആലോചിക്കുമെന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരിക്കുന്നത്. ആരാധനാലയങ്ങൾ തുറന്നാൽ വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കാൻ പ്രയാസമാണ്. രോഗവ്യാപനം തടയുന്നതിന് ഇത് തടസമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. "ലോക്ക് ഡൗൺ ഇളവ് വന്ന സാഹചര്യത്തിൽ ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യം ഇന്നും ഉയർന്നു. സ്ഥിതിഗതികൾ മെച്ചപ്പെട്ട ശേഷം ഇത് പരിഗണിക്കാം. രാജ്യത്താകെ ലോക്ക്ഡൗണിന്റെ ഭാഗമായി കേന്ദ്രം സ്വീകരിച്ച നിലപാടും ഇതാണ്. ആരാധനാലയങ്ങളിൽ വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കൽ പ്രയാസമാണ്. രോഗവ്യാപനം തടയുന്നതിന് ഇത് തടസമാകും" മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്. മദ്യശാലകള്‍ തുറന്നിട്ടും ആരാധനാലയങ്ങളോട് നിഷേധ മനോഭാവം പുലര്‍ത്തുന്നതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CL4VZOjF0FT4te6eRCiy4S}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-28-08:51:06.jpg
Keywords: മുഖ്യമന്ത്രി, പിണറായി