Contents

Displaying 12971-12980 of 25147 results.
Content: 13305
Category: 1
Sub Category:
Heading: ചൈനീസ് സമൂഹത്തിന് പ്രാർത്ഥനയും പിന്തുണയും അറിയിച്ച് ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാൻ സിറ്റി: ക്രിസ്ത്യാനികളുടെ സഹായമായ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാള്‍ ദിനമായ ഇന്നലെ ചൈനയ്ക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പ. 2007ൽ ബനഡിക്ട് പതിനാറാമൻ പാപ്പ ചൈനയിലെ വിശ്വാസി സമൂഹത്തിന് അയച്ച കത്തിലൂടെ മേയ് 24 ചൈനയിലെ കത്തോലിക്കാ സഭയിൽ പ്രാർത്ഥനാദിനമായി പ്രഖ്യാപിച്ചിരിന്നു. വാര്‍ഷിക ദിനത്തില്‍ ചൈനക്ക് ഐക്യദാര്‍ഢ്യവും പ്രാര്‍ത്ഥനയും അറിയിക്കുന്നതായി പറഞ്ഞ പാപ്പ രാജ്യത്തെ പരിശുദ്ധ അമ്മയ്ക്ക് ഭരമേല്പിച്ചു. പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്ന സമൂഹത്തിന് ആഗോള സഭയുടെ സകല പിന്തുണയും പ്രത്യാശയും ഉറപ്പുതരുന്നുവെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു. പരിശുദ്ധാത്മാവിനെ അധികമായി വർഷിക്കപ്പെടണമേയെന്ന നിങ്ങളുടെ പ്രാർത്ഥനയിൽ ആഗോളസഭ ഒന്നടങ്കം പങ്കുചേരുകയാണ്. ദൈവ വചനത്തിന്റെ വെളിച്ചത്താലും ഭംഗിയാലും ചൈനീസ് സമൂഹം തിളങ്ങട്ടെ. ചൈനയിലെ വിശ്വാസീസമൂഹം വിശ്വാസത്തിൽ ദൃഢതയുള്ളവരും ഐക്യത്തിൽ അചഞ്ചലരും സന്തോഷത്തിന്റെ സാക്ഷികളും പ്രത്യാശയുടെ പ്രചാരകരുമായി മാറട്ടെയെന്നും പാപ്പ ആശംസിച്ചു. മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ഷെഷാനിലെ 'ഔര്‍ ലേഡി ഓഫ് ഷങ്ഘായി' പ്രത്യേകമാം വിധം സ്മരിക്കപ്പെടുന്ന ദിവസം കൂടിയായിരിന്നു ഇന്നലെ. ലോക്ക്ഡൌണിനെ തുടര്‍ന്നു ദേവാലയം ഇപ്പോഴും അടഞ്ഞു തന്നെ കിടക്കുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dle5KpNLg7a7FJNpFadJCr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-25-09:04:32.jpg
Keywords: ചൈന, ചൈനീ
Content: 13306
Category: 1
Sub Category:
Heading: ഒടുവില്‍ ഗവര്‍ണര്‍ അയഞ്ഞു: പൊതു ബലിയര്‍പ്പണത്തിന് മിന്നെസോട്ടയില്‍ അനുമതി
Content: മിന്നെപോളിസ്: മെത്രാന്‍മാരുടെ ശക്തമായ സമ്മര്‍ദ്ധത്തിന് ഒടുവില്‍ അമേരിക്കയിലെ മിന്നെസോട്ട സംസ്ഥാനത്തു പൊതു ബലിയര്‍പ്പണത്തിന് നിയന്ത്രണങ്ങളോടെ അനുമതി. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കി മിനിസോട്ട ഗവര്‍ണര്‍ ടിം വാള്‍സാണ് പൊതുജന പങ്കാളിത്തതോടെആയുള്ള ശുശ്രൂഷകള്‍ക്ക് ഉപാധികളോടെ അനുമതി നല്‍കിയത്. നേരത്തെ ഷോപ്പിംഗ് മാളുകളും സ്റ്റോറുകളും തുറക്കാന്‍ അനുവാദം നല്‍കിയിട്ടും ദേവാലയങ്ങള്‍ക്കു പ്രവര്‍ത്തനാനുമതി നിഷേധിച്ച ഭരണകൂട നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമുണ്ടായിരിന്നു. നിലവിലെ മാര്‍ഗ നിര്‍ദേശങ്ങള്‍ മതപരമായ ചടങ്ങുകളെ അന്യായമായി നിയന്ത്രിക്കുന്നതാണെന്ന് ബിഷപ്പുമാര്‍ വ്യക്തമാക്കിയിരിന്നു. ഇതേ തുടര്‍ന്നു മെയ് 26 മുതല്‍ പൊതുജന പങ്കാളിത്തത്തോടെയുള്ള കുര്‍ബാനകള്‍ ആരംഭിക്കാമെന്ന് മിന്നെസോട്ടയിലെ ആറോളം രൂപതകളിലെ മെത്രാന്മാര്‍ സംയുക്തമായി പ്രസ്താവന തന്നെ പുറത്തിറക്കി. ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം സുരക്ഷാ മുന്‍കരുതലോടെ അര്‍പ്പിയ്ക്കാമെന്ന നിര്‍ദേശമാണ് മെത്രാന്‍മാര്‍ വൈദികര്‍ക്ക് നല്‍കിയത്. ഇതിന് പിന്നാലെയാണ് ഉത്തരവില്‍ അയവു വരുത്തിക്കൊണ്ട് ഗവര്‍ണര്‍ ടിം വാള്‍സ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഗവര്‍ണറുടെ ഉത്തരവ് സ്വാഗതം ചെയ്യുന്നതായി ആര്‍ച്ച് ബിഷപ്പ് ബെര്‍ണാഡ് ഹെബ്ഡ പറഞ്ഞു. പ്രാര്‍ത്ഥന അമേരിക്കക്ക് അത്യാവശ്യമുണ്ടെന്നും ദേവാലയങ്ങള്‍ തുറന്നുകൊടുക്കണമെന്നും നേരത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dle5KpNLg7a7FJNpFadJCr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-25-10:22:31.jpg
Keywords: ദേവാലയ, ആരാധനാ
Content: 13307
Category: 13
Sub Category:
Heading: ആദിവാസികളുടെയും ദരിദ്രരുടെയും കണ്ണീരൊപ്പി സാഗര്‍ രൂപതയുടെ മാനവ വികാസ്
Content: സാഗര്‍: രാജ്യം മുഴുവന്‍ കൊറോണ വൈറസിന്റെ ഭീതിയില്‍ വലയുമ്പോള്‍ നിരക്ഷരായ ആദിവാസികള്‍ക്കും സാധുക്കള്‍ക്കും സാന്ത്വനവും സഹായവുമെത്തിച്ച് മധ്യപ്രദേശിലെ സാഗര്‍ സീറോ മലബാര്‍ രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ മാനവ വികാസ്. രാജ്യം മുഴുവന്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതോടെ ദുരിതത്തിലായ ദിവസ വേതനക്കാരായ സാധുക്കള്‍ക്കും ദരിദ്രര്‍ക്കുമാണ് മാനവ വികാസ് ഭക്ഷണവും ഇതര സഹായങ്ങളും എത്തിച്ചുക്കൊണ്ടിരിക്കുന്നത്. പ്രദേശവാസികളുടെ ബിജു അച്ചന്‍ അഥവാ മാനവ വികാസ് ഡയറക്ടര്‍ ഫാ. തോമസ് ഫിലിപ്പിന്റെ നേതൃത്വപാടവും സേവന സന്നദ്ധതയുമാണ് അനേകരുടെ വയറും ഹൃദയവും നിറക്കുവാന്‍ കാരണമാകുന്നത്. പതിനായിരത്തോളം ആളുകള്‍ക്ക് പാകം ചെയ്ത ഭക്ഷണം, റേഷന്‍ കിറ്റുകള്‍, മാസ്ക്കുകള്‍, മാസ്ക്കുകള്‍, ഹൈജീന്‍ മെറ്റീരിയല്‍സ് എന്നിവ വിതരണം ചെയ്തതിന് പുറമെ മാനവ വികാസിന്റെ സെന്‍റര്‍ ഇന്‍ചാര്‍ജുകളും ഫീല്‍ഡ് കോഡിനേറ്ററുമാരും കമ്മ്യൂണിറ്റി മോബിലൈസേര്‍സും ഹാന്‍ഡ് വാഷ് ക്യാംപെയിനും ബോധവത്ക്കരണവും നടത്തുന്നുണ്ട്. സാഗര്‍ രൂപതയുടെ അധ്യക്ഷന്‍ മാര്‍ ജെയിംസ് അത്തിക്കളത്തിന്റെ ശക്തമായ പിന്തുണയും സഹായവും മാനവ വികാസിന് ലഭിക്കുന്നുണ്ട്. സാഗര്‍, അശോക് നഗര്‍, ഗുണ, റൈസര്‍, വിധീഷ എന്നീ അഞ്ചു ജില്ലകളിലാണ് മാനവ വികാസിന്റെ കൂടുതല്‍ പ്രവര്‍ത്തനങ്ങളും കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്. വരും നാളുകളില്‍ കൂടുതല്‍ ആളുകളിലേക്ക് സഹായമെത്തിക്കുവാനുള്ള പ്രയത്നത്തിലാണ് മാനവ വികാസ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IK4V5PbUWIEFjQUN9WxQja}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-25-13:24:16.jpg
Keywords: സാഗര്‍, ആദിവാസി
Content: 13308
Category: 14
Sub Category:
Heading: അഞ്ഞൂറു വര്‍ഷം പഴക്കമുള്ള റാഫേലിന്‍റെ അവസാന എണ്ണച്ഛായ ചിത്രീകരണങ്ങള്‍ വീണ്ടും വത്തിക്കാനില്‍
Content: വത്തിക്കാന്‍ സിറ്റി: വിശ്വോത്തര ചിത്രകാരന്‍ റാഫേലിന്‍റെ അവസാനത്തെ എണ്ണച്ഛായ ചിത്രീകരണങ്ങള്‍ പുനരുദ്ധാരണത്തിന് ശേഷം വത്തിക്കാനില്‍ വീണ്ടും അനാച്ഛാദനം ചെയ്തു. 2015-ല്‍ വത്തിക്കാനിലെ കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തിയുടെ നാമത്തിലുള്ള ഹാളില്‍ കണ്ടെത്തിയ ചിത്രീകരണങ്ങള്‍ പുനരുദ്ധാരണ പണികള്‍ക്കുശേഷമാണ് മെയ് 15നാണ് വീണ്ടും അനാച്ഛാദനം ചെയ്യപ്പെട്ടത്. വിവിധ രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാരും, നയതന്ത്ര പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചകള്‍ക്കായി ലിയോ പത്താമന്‍ പാപ്പായുടെ കാലത്ത് (1513-21) ഒരുക്കിയതാണ് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ നാമത്തിലുള്ള വലിയ ഹാള്‍. 1520-ല്‍ തന്‍റെ അന്ത്യത്തിനുമുന്‍പ് റാഫേല്‍ വത്തിക്കാനിലെ കോണ്‍സ്റ്റന്‍റൈന്‍ ഹാളില്‍ നിര്‍വ്വഹിച്ച ചിത്രീകരണങ്ങളില്‍ നീതി, സൗഹൃദം എന്നിവയാണ് നിറഞ്ഞു നില്‍ക്കുന്നത്. 54x 36 അടി വലുപ്പമുള്ള എണ്ണച്ഛായ ചിത്രങ്ങള്‍ ഹാളിന്‍റെ തറയില്‍നിന്നും 30 അടി ഉയരത്തിലാണ് റാഫേല്‍ വരച്ചിരിക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ടിന്‍റെ അന്ത്യത്തില്‍ മധ്യഇറ്റലിയിലെ ഉംബ്രിയയിലെ പ്രഭുകുടുംബത്തില്‍ ജനിച്ച റാഫേല്‍ 21 വയസ്സുവരെ ജന്മനാട്ടില്‍ പഠനത്തിലും ചിത്രരചനയിലും ചെലവഴിച്ചു. ഫ്ലോറന്‍സിലെ നാലു വര്‍ഷക്കാലംകൊണ്ടുതന്നെ റാഫേല്‍ യൂറോപ്പില്‍ അറിയപ്പെട്ട കലാകാരനായി വളര്‍ന്നിരുന്നു. തുടര്‍ന്ന് റോമില്‍ എത്തിയ റാഫേല്‍ വത്തിക്കാന്‍ മ്യൂസിയത്തിലും അപ്പസ്തോലിക അരമനയിലെ വിവിധ ഹാളുകളിലും, പ്രധാനപ്പെട്ട കാര്യാലയങ്ങളിലും തന്റെ കലാവിരുത് പ്രകടമാക്കി. 1520 ഏപ്രില്‍ 6-ന് 37-മത്തെ വയസ്സില്‍ റോമില്‍വെച്ച് തന്നെയായിരിന്നു റോമിന്റെ പ്രിയങ്കരനായ ഈ കലാകാരന്റെ അന്ത്യം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IK4V5PbUWIEFjQUN9WxQja}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-25-14:39:22.jpg
Keywords: കല, ചിത്ര
Content: 13309
Category: 18
Sub Category:
Heading: കുടുംബ സമാധാനം നിലനിര്‍ത്താനായി സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കരുത്: ഡോ.ആര്‍. ക്രിസ്തുദാസ്
Content: തിരുവനന്തപുരം : ലോക്ക് ഡൗണ്‍ കാലത്ത് മദ്യശാലകള്‍ അടഞ്ഞുകിടന്നപ്പോഴുള്ള കുടുംബ സമാധാനം നിലനിര്‍ത്താനായി സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കരുതെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായ മെത്രാന്‍ ഡോ.ആര്‍. ക്രിസ്തുദാസ്. മദ്യഷാപ്പുകള്‍ തുറക്കുന്നതിനെതിരേ കേരള മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഘട്ടംഘട്ടമായി മദ്യത്തിന്റെ ലഭ്യത കുറച്ചുകൊണ്ടുവരുമെന്ന് എല്‍ഡിഎഫിന്റെ പ്രകടന പത്രികയില്‍ പറയുന്നത് യാഥാര്‍ത്ഥ്യമാകുമോയെന്ന കാര്യത്തില്‍ സംശയം തോന്നുകയാണ്. പ്രകടന പത്രികയില്‍ പറയുന്നതുപോലെ സംസ്ഥാനത്ത് മദ്യത്തിന്റെ ലഭ്യത കുറച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും സഹായമെത്രാന്‍ ആവശ്യപ്പെട്ടു. പാളയംഇമാം ഷുഹൈബ് മൗലവി, സ്വാമി അശ്വതി തിരുനാള്‍, കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍, ടിഎസ് എസ് എസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. അഷ്‌ലിന്‍ ജോസ്, അഡിക് ഇന്ത്യ ഡയറക്ടര്‍ ജോണ്‍സണ്‍. ജെ ഇടയാറന്മുള, സര്‍വോദയ മണ്ഡലം ജില്ലാ പ്രസിഡന്റ് ഉദയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/News/News-2020-05-26-01:57:30.jpg
Keywords: മദ്യശാല
Content: 13310
Category: 9
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിൽ കുട്ടികൾക്കായി ഓൺലൈൻ ബൈബിൾ ക്വിസ് മത്സരങ്ങൾ
Content: ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിലെ മതപഠന ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കായി ഓൺലൈൻ ബൈബിൾ ക്വിസ് മത്സരങ്ങൾ നടത്തുന്നു. കുട്ടികളുടെ ബൈബിൾ പഠനത്തെ പ്രോത്സാഹിപ്പിക്കാനും വിശ്വാസത്തിൽ ഉറപ്പുള്ളവരാക്കുവാനും തങ്ങൾക്കു ലഭിച്ച അറിവിനെ പങ്കുവയ്ക്കാനുമുള്ള ഒരു വേദി കുട്ടികൾക്കായി തുറന്നിടുകയാണ്. രൂപത ബൈബിൾ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ഈ ഓൺലൈൻ മത്സരം മൂന്നു എയ്ജ് ഗ്രൂപ്പുകളിലായിട്ട് മൂന്ന് റൗണ്ട് മത്സരങ്ങൾ ആണ് നടത്തപ്പെടുന്നത്. ജൂൺ 6 ന് ആരംഭിക്കുന്ന മത്സരങ്ങൾ ഓഗസ്റ്റ് 29 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീരകരിച്ചിരിക്കുന്നത്. നാല് ആഴ്ചകൾ നീളുന്ന ആദ്യ റൗണ്ടിൽ ആദ്യ ആഴ്ചത്തെ മത്സരങ്ങൾ ടെസ്റ്റ് പ്രാക്ടീസ് ആണ്. ജൂൺ 10 ന് ഒരു ടെസ്റ്റ് പ്രാക്ടിസിനുള്ള അവസരം കൂടി കുട്ടികൾക്ക് നൽകുന്നതായിരിക്കും. ജൂൺ 13 ന് മുതൽ മത്സരങ്ങൾ ആരംഭിക്കും. ജൂൺ 3 ന് മുമ്പ് രജിസ്‌ട്രേഷൻ നടത്തുന്നവർക്ക് ജൂൺ 6 ലെ പ്രാക്ടീസ് ടെസ്റ്റിൽ പങ്കെടുക്കാൻ സാധിക്കും . ജൂൺ 7 ന് മുമ്പ് രജിസ്റ്റർ ചെയ്യുന്നവർക്ക് 10 ന് നടത്തുന്ന പ്രാക്ടീസ് ടെസ്റ്റിൽ പങ്കെടുക്കാൻ സാധിക്കും . ജൂൺ 10 ന് രജിസ്‌ട്രേഷൻ ക്ലോസ് ചെയ്യും. എല്ലാ ശനിയാഴ്ചകളിലുമായി നടത്തപെടുന്ന മത്സരം 3 ഗ്രൂപ്പുകളിലായി വിവിധ സമയങ്ങളിലായി നടത്തപ്പെടും. എയ്ജ് ഗ്രൂപ്പ് 8 - 10 , വൈകുന്നേരം 8മണിക്കും 11 -13 ഗ്രൂപ്പിന് 8 .20 തിനും 14 -17 ഗ്രൂപ്പിന് 8 .40 നും നടത്തും. ആദ്യ റൗണ്ട് മത്സരങ്ങൾ മൂന്ന് ആഴ്ചകളിലായി നടത്തുമ്പോൾ രണ്ടാം റൗണ്ട് മത്സരങ്ങൾ നാല് ആഴ്ചകളിലായും മൂന്നാം റൗണ്ട് മൽസരങ്ങൾ മൂന്ന്‌ ആഴ്ചകളിലുമായി നടത്തി ഓഗസ്റ്റ് 29 തിന് ഫൈനൽ മത്സരം നടത്തും. അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ അനുഗ്രഹത്തോടെ രൂപത ബൈബിൾ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ഈ ബൈബിൾ ക്വിസ് മത്സരങ്ങൾ ബഹുമാനപ്പെട്ട ജോർജ് എട്ടുപറ അച്ചന്റെ നേതൃത്വത്തിൽ വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ നടത്തുന്നു. മത്സരത്തിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി ഈ website ക്ലിക്ക് ചെയ്യുക. {{http://smegbbiblekalotsavam.com/?page_id=595 -> http://smegbbiblekalotsavam.com/?page_id=595}}
Image: /content_image/Events/Events-2020-05-26-02:03:52.jpg
Keywords: ഗ്രേറ്റ് ബ്രിട്ട
Content: 13311
Category: 18
Sub Category:
Heading: നെയ്യാറ്റിന്‍കര രൂപതയുടെ ലോഗോസ് പാസ്റ്ററല്‍ സെന്റര്‍ ക്വാറന്റൈന്‍ കേന്ദ്രമാക്കുന്നതിന് വിട്ടുനല്‍കി
Content: നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ കീഴിലുള്ള വ്‌ളാങ്ങാമുറിയിലെ ലോഗോസ് പാസ്റ്ററല്‍ സെന്റര്‍ ക്വാറന്റൈന്‍ കേന്ദ്രമാക്കുന്നതിന് വിട്ട് നല്‍കി. ആദ്യഘട്ടമായി ലോഗോസ് പാസ്റ്ററല്‍ സെന്ററിലെ 25 ബാത്ത് അറ്റാച്ചിഡ് മുറികള്‍ നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ഏറ്റെടുത്തു. ക്വാറന്റൈന്‍ കേന്ദ്രം ഏറ്റെുക്കുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ കെ. ആന്‍സന്‍ എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡബ്ല്യൂ.ആര്‍. ഹീബ, ഡപ്യൂട്ടികളക്ടര്‍ സുരേഷ്, നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ അജയന്‍, ആരോഗ്യവിഭാഗം നോഡല്‍ ഓഫീസര്‍ ഡോ.ശിവകുമാര്‍, നെയ്യാറ്റിന്‍കര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രികുമാര്‍, ലോഗോസ് ഡയറക്ടര്‍ ഫാ.കിരണ്‍രാജ് , വാര്‍ഡ് കൗണ്‍സിലര്‍ പ്രവീണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഏറ്റെടുത്ത മുറികളില്‍ മുനിസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളികളുടെ നേതൃത്വത്തില്‍ ക്രമീകരണം നടത്തി. മുറികള്‍ക്ക് വേണ്ട മെത്തകളും മറ്റ് ക്രമീകരണങ്ങളും മുനിസിപ്പാലിയുടെ നേതൃത്വത്തില്‍ ചെയ്യുമെന്ന് ചെര്‍പേഴ്‌സണ്‍ ഡബ്ല്യൂ. ആര്‍. ഹീബ പറഞ്ഞു. ലോഗോസില്‍ പ്രവര്‍ത്തിച്ചിരുന്ന രൂപതയുടെ സാമൂഹ്യ സംഘടനയായി നിഡ്‌സിന്റെയും വിദ്യാഭ്യാസത്തിന്റെയും ഓഫീസുകള്‍ പത്താങ്കല്ലിലെ പഴയ ബിഷപ്‌സ് ഹൗസിലേക്ക് താത്കാലികമായി മാറ്റിയതായി രൂപതാ വികാരി ജനറാള്‍ മോണ്‍.ജി ക്രിസ്തുദാസ് അറിയിച്ചു.
Image: /content_image/India/India-2020-05-26-02:11:45.jpg
Keywords: നെയ്യാറ്റിന്‍കര
Content: 13312
Category: 4
Sub Category:
Heading: വിശുദ്ധ ഫിലിപ്പ് നേരി: ചിരിച്ചുകൊണ്ട് സ്വർഗ്ഗം സ്വന്തമാക്കിയ വിശുദ്ധൻ
Content: വിശുദ്ധന്മാരുടെ ഇടയിലെ തമാശക്കാരനും തമാശക്കാർക്കിടയിലെ വിശുദ്ധനുമായ വി. ഫിലിപ്പ് നേരിയുടെ തിരുനാൾ ദിനമാണ് മെയ് 26. പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഈ വൈദീകൻ വി. പത്രോസിനും വി. പൗലോസിനും ശേഷം റോമിലെ മൂന്നാം അപ്പസ്തോലൻ എന്നാണ് അറിയപ്പെടുന്നത്. ആനന്ദത്തിൻ്റെ സ്വർഗ്ഗീയ മധ്യസ്ഥൻ അല്ലങ്കിൽ ചിരിയുടെ വിശുദ്ധൻ എന്നു ഫിലിപ്പ് നേരി പുണ്യവാനു വിശേഷണങ്ങൾ ഉണ്ട്. മഞ്ഞ് പോലുള്ള‌ വെളള താടിയും തിളങ്ങുന്ന നീലക്കണ്ണുകളും നർമ്മബോധം തുളുമ്പുന്ന വാക്കുകളുമായി റോമാ നഗരത്തെ ഫിലിപ്പ് കൂടുതൽ തിളക്കമുള്ള നഗരമാക്കി മാറ്റി. റോം നഗരത്തിൻ്റെ അപ്പസ്തോലനായ ഫിലിപ്പച്ചനു പതിനഞ്ച് മാർപാപ്പമാരെ പരിചയം ഉണ്ടായിരുന്നു. ലയോളയിലെ വി. ഇഗ്നേഷ്യസ്, വി. ഫ്രാൻസിസ് സേവ്യർ, വി. ചാൾസ് ബോറോമിയോ, വി. കാമിലസ് ഇവരെക്കൊ അദ്ദേഹത്തിൻ്റെ ആജീവനാന്ത സുഹൃത്തുക്കളായിരുന്നു. ഫിലിപ്പ് നേരി തൻ്റെ മുറിയുടെ വാതിൽ പടിയിൽ "ക്രിസ്തീയ ആനന്ദത്തിൻ്റെ ഭവനം" എന്ന ഒരു ബോർഡു സ്ഥാപിച്ചിരുന്നു. #{red->n->n->ദൈവത്തിൻ്റെ മുന്തിരിത്തോട്ടത്തിലെ ഒരു ഫ്രീലാൻസർ }# റോമൻ ഇടവഴികളിലെയും ചേരികളിലെയും രോഗികളുടെ ഇടയിലാരിരുന്നു ഫിലിപ്പിൻ്റെ ആദ്യ ശുശ്രൂഷ. ആശുപത്രികൾ സന്ദർശിക്കുകയും നിരാലംബരായ രോഗികൾക്ക് ഭക്ഷണവും മരുന്നു കൊടുത്തുകൊണ്ടായിരുന്നു അത്. അവരിൽ മനോവീര്യം വളർത്തിയെടുക്കാൻ അവരോടു എപ്പോഴും തമാശ പറയുകയും അവരെ ചിരിക്കുകയും ചെയ്തിതിരുന്നു. ഒരിക്കൽ ദരിദ്രരെ സഹായിച്ചുകൊണ്ട് റോമിലെ തെരുവുകളിൽ അലഞ്ഞുനടക്കുമ്പോൾ ഫിലിപ്പ് വി. ഫ്രാൻസിസ് സേവ്യറിനെ കണ്ടുമുട്ടി. വി. ഇഗ്നേഷ്യസിന് ഫിലിപ്പിനെ പരിചയപ്പെടുത്തിയത് ഫ്രാൻസീസ് സേവ്യർ ആയിരുന്നു. ഈശോ സഭയിലേക്കു ഇഗ്ഷ്യേസ് ക്ഷണിച്ചുചുവെങ്കിലുംവെങ്കിലും കർത്താവിന്റെ മുന്തിരിത്തോട്ടത്തിലെ ഒരു ഫ്രീലാൻസറായി ജോലി നോക്കാനായിരുന്നു ഫിലിപ്പിൻ്റെ തീരുമാനം. ഇഗ്നേഷ്യസുമായുള്ള ചങ്ങാത്തം ഫിലിപ്പിന്റെ ശുശ്രൂഷയിൽ പുതിയ മാനങ്ങൾ നൽകി. ഒരു അത്മായ സഹോദരനായി തുടരാനായിരുന്നു ഫിലിപ്പിൻ്റെ ആഗ്രഹമെങ്കിലും ആത്മീയ പിതാവിൻ്റെ ഉപദേശപ്രകാരം 1551 ൽ പൗരോഹിത്യം സ്വീകരിച്ചു. #{red->n->n->ദൈവസ്നേഹം ജ്വലിച്ച ഹൃദയത്തിനുടമ }# പ്രാർത്ഥിക്കാനും ധ്യാനിക്കാനുമായി ഫിലിപ്പ് പലപ്പോഴും റോമിലെ കാറ്റകോംബ്സ് സന്ദർശിക്കുമായിരുന്നു . 1544 ൽ ഒരു ദിവസം അവിടെ പ്രാർത്ഥിക്കുന്നതിനിടയിൽ ഒരു അജ്ഞാത ശക്തി ഫിലിപ്പിനെ തറയിലേക്ക് വലിച്ചെറിഞ്ഞു . ഒരു തീഗോളം വായിലൂടെ കടന്നു നെഞ്ചിൽ ഇരിപ്പുറപ്പിച്ചു.” ഞെട്ടി ഉയർന്ന ഫിലിപ്പ് നെഞ്ചിൻ്റെ ഇടതു വശത്തു കൈ വച്ചപ്പോൾ മുഷ്ടിപോലെ വലിപ്പമുള്ള വീക്കം ശ്രദ്ധയിൽ പെട്ടു .അതൊരു വലിയ ആത്മീയ അനുഭവമാണ് ഫിലിപ്പിനു സമ്മാനിച്ചത്. മരണം വരെ ആ അടയാളം അവശേഷിച്ചു. ദൈവസ്നേഹത്താൽ ഉജ്ജ്വലമായ ഒരു ഹൃദയം, രണ്ട് വാരിയെല്ലുകളുടെ സംരക്ഷണ കവചത്തിൽ എന്നും ജ്വലിച്ചുകൊണ്ടിരുന്നു. ഫിലിപ്പിൻ്റെ മരണ ദിവസം മാത്രമാണ് ദൈവസ്നേഹത്താൽ ഉജ്ജ്വലമായ ഹൃദയത്തിന്റെ വലിപ്പം പുറം ലോകം അറിഞ്ഞത്. #{red->n->n->സ്വയം പരിഹാസ്യമാക്കുന്നതിൽ സംതൃപ്തി കണ്ട വിശുദ്ധൻ }# സ്വയം പരിഹാസ്യമായ തമാശകളിൽ ഏർപ്പെടുകയും തമാശ പുസ്തകങ്ങൾ വായിക്കുകയും പൊതുവെ “കോമാളി” കളിക്കുകയും ചെയ്തിതിരുന്ന ഫിലിപ്പ് തന്നെക്കുറിച്ചു മറ്റുള്ളവർ നല്ല അഭിപ്രായങ്ങൾ പറയുന്നതു തടയാൻ നിരന്തരം ശ്രമിച്ചു. വിചിത്രമായ വേഷവിധാനങ്ങളാണ് അണിഞ്ഞിരുന്നത് പലപ്പോഴും റോമിലെ തെരുവുകളിൽ രോമക്കുപ്പായത്തിൽ പ്രത്യക്ഷപ്പെട്ടിന്ന ഫിലിപ്പ് , ചില അവസരങ്ങളിൽ താടി ഒരു വശത്തു മാത്രം ഷേവ് ചെയ്തു നടക്കുമായിരുന്നു.ചുരുക്കത്തിൽ മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ അവരുടെ ജീവിതത്തിൽ ആനന്ദം പകരാൻ ദൈവത്തിൻ്റെ കോമാളിയാവുക ആയിരുന്നു ഫിലിപ്പ് . അക്കാലത്തെ പ്രസിദ്ധനായ കർദ്ദിനാളിൻമാരിൽ ഒരാളായിരുന്ന ചാൾസ് ബോറോമിയോ പലപ്പോഴും ഫിലിപ്പിനോടു ആവശ്യപ്പെട്ടതെന്തും നൽകാമെന്ന് പറഞ്ഞിരുന്നു, എന്നാൽ പ്രത്യേക ആനുകൂല്യങ്ങൾക്കായി ഫിലിപ്പ് നേരി ഒരിക്കൽ പോലും ഉയർന്ന ഓഫീസുകളെ ആശ്രയിച്ചിരുന്നില്ല. ഒരോ സമ്മേളനത്തിൽ കർദിനാൾ ഫിലിപ്പിനെ കണ്ടുമുട്ടുമ്പോൾ അവൻ തന്റെ വാഗ്ദാനം ഓർമ്മപ്പെടുത്തുമെങ്കിലും ഫിലിപ്പ് എപ്പോഴും വിസമ്മതിച്ചു. #{red->n->n->കർദിനാൾ ആകാൻ വിസമ്മതിച്ച വിശുദ്ധൻ }# വത്തിക്കാനുമായും മാർപാപ്പമാരുമായും നല്ല ബന്ധം സൂക്ഷിച്ചിരുന്ന ഫിലിപ്പിനെ തേടി നിരവധി തവണ കർദ്ദിനാൾ സ്ഥാനം വന്നിരുന്നു എങ്കിലും അദ്ദേഹം ആവർത്തിച്ച് നിരസിച്ചു. ഗ്രിഗറി പതിനാലാമൻ പാപ്പയെ ആദ്യമായി സന്ദർശിക്കാൻ ഫിലിപ്പ് ചെന്നപ്പോൾ പരിശുദ്ധ പിതാവ് ഫിലിപ്പിനെ ആലിംഗനം ചെയ്തു, കർദിനാൾമാർ ധരിക്കുന്ന ചുവന്ന ബൈററ്റ ഫിലിപ്പിനു കൊടുത്തുകൊണ്ടു പറഞ്ഞു, “ഇപ്പോൾ നാം നിന്നെ കർദിനാൾ ആക്കിയിരിക്കുന്നു" . ഫിലിപ്പ് അതു ഒരു വലിയ തമാശയായി കണ്ടു അടുത്ത ദിവസം മാർപാപ്പക്കു തിരികെ അയച്ചു. പദവികൾ അദേഹം വിനയപൂർവ്വം നിരസിച്ചിരുന്നു . റോമിൻ്റെ അപ്പസ്തോലനായ വി. ഫിലിപ്പ് നേരി വിശുദ്ധരുടെയും മാർപാപ്പമാരുടെയും ഉപദേഷ്ടാവ്, കൗമാരക്കാരുടെയും യഹൂദരുടെയും സുഹൃത്ത്, കത്തോലിക്കാ സംഗീതത്തിന്റെ നല്ല ഒരു പ്രചാരകൻ എന്നീ നിലകളിൽ തൻ്റെ ജീവിതം വഴി അനേകർക്കു സ്വർഗ്ഗീയ വഴികാട്ടിയായി കൗമാരപ്രായത്തിൽ റോമിലെ നഗരവീഥികളിൽ അദ്ദേഹം നൃത്തം ചെയ്യുകയും പന്ത് കളിക്കുകയും ചെയ്തു, എന്നാൽ ഇന്ന് അദ്ദേഹം ഇഗ്നേഷ്യസ് ലെയോള, ഫ്രാൻസീസ് സേവ്യർ, ആവിലയിലെ അമ്മ ത്രേസ്യാ ' ഇസിഡോർ എന്നിവരോടൊപ്പം 1622 ൽ വിശുദ്ധ ഗണത്തിലേക്ക് ഉയർത്തപ്പെട്ടു. വിശുദ്ധഗ്രന്ഥത്തിൽ ദൈവം ചിരിക്കുന്നു എന്നു ഒരു സ്ഥലത്തെ രേഖപ്പെടുത്തിയിട്ടുള്ളൂ. ലോകത്തിന്റെ ഭരണാധികാരികളും ജനങ്ങളും കർത്താവിനും അവന്റെ അഭിഷിക്തർക്കും എതിരായി ഗൂഡാലോചന നടത്തുന്നതറിഞ്ഞ സങ്കീർത്തകൻ പറഞ്ഞു : “സ്വര്‍ഗത്തിലിരിക്കുന്നവന്‍ അതു കേട്ടു ചിരിക്കുന്നു; കര്‍ത്താവ്‌ അവരെ പരിഹസിക്കുന്നു.(സങ്കീര്‍ത്തനങ്ങള്‍ 2 : 4) എന്നാൽ ദൈവം ഫിലിപ്പ് നേരിയെ സ്വർഗ്ഗത്തിന്റെ കവാടത്തിൽ വച്ച് ഹൃദമായ പുഞ്ചിരിയോടെ വരവേറ്റു കാണണം, കാരണം അവൻ സ്വർഗ്ഗം ചിരിച്ചുകൊണ്ടു സ്വന്തമാക്കിയവനാണ്.
Image: /content_image/Mirror/Mirror-2020-05-26-02:37:28.jpg
Keywords: ചിരി, പുഞ്ചിരി
Content: 13313
Category: 1
Sub Category:
Heading: ജെറുസലേമിലെ തിരുക്കല്ലറ ദേവാലയം തുറക്കുന്നത് ഇനിയും നീളും
Content: ജെറുസേലം: ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട യേശുവിനെ അടക്കം ചെയ്ത ജറുസലേമിലെ തിരുക്കല്ലറ ദേവാലയം വിശ്വാസികള്‍ക്കായി തുറന്നു കൊടുക്കുന്നതു വീണ്ടും അനിശ്ചിതമായി നീട്ടി. കര്‍ശനമായ മുന്നൊരുക്കങ്ങളോടെയും ഉപാധികളോടെയും ഇക്കഴിഞ്ഞ ഞായറാഴ്ച ദേവാലയം തുറക്കുമെന്ന് നേരത്തെ പ്രഖ്യാപനമുണ്ടായിരിന്നു. എന്നാല്‍ സാമൂഹിക അകലത്തിന് വേണ്ടിയുള്ള മാനദണ്ഡങ്ങള്‍ വേണ്ട രീതിയില്‍ പാലിക്കപ്പെടാതെ പോകുമോയെന്ന ആശങ്കയില്‍ ഉത്തരവ് പിന്‍വലിക്കുകയായിരിന്നു. തുടക്കത്തില്‍ അന്‍പത് പേര്‍ക്ക് പ്രവേശനം അനുവദിക്കുവാന്‍ ശുപാര്‍ശയുണ്ടായിരിന്നു. സന്ദര്‍ശകര്‍ തമ്മില്ലുള്ള അകലം കുറഞ്ഞത് രണ്ട് മീറ്റര്‍ എങ്കിലും ഉണ്ടായിരിക്കണം, തിരുക്കല്ലറയെയോ മറ്റ് വിശുദ്ധ വസ്തുക്കളെയോ സ്പര്‍ശിക്കാന്‍ പാടില്ല തുടങ്ങീ നിരവധി നിര്‍ദേശങ്ങളാണ് മുന്നോട്ടുവെച്ചത്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് മാര്‍ച്ച് 25നാണ് ദേവാലയം അടച്ചിട്ടത്. ചുരുങ്ങിയ സമയത്തേക്ക് ദേവാലയം അടച്ചിടാനായിരുന്നു തുടക്കത്തില്‍ തീരുമാനമെങ്കിലും കൊറോണ പ്രതിസന്ധി വ്യാപകമായതിനെ തുടര്‍ന്നു ദേവാലയം അടഞ്ഞു കിടക്കുകയായിരുന്നു. ഇത് ഇനിയും അനിശ്ചിതമായി നീളുമെന്നാണ് സൂചന. പുരാതന റോമന്‍ നിര്‍മ്മിതിയുടെ അവശിഷ്ടങ്ങള്‍ക്ക് മുകളില്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയാണ് തിരുകല്ലറ ദേവാലയം പണികഴിപ്പിച്ചത്. ഏഴാം നൂറ്റാണ്ടിലെ പേര്‍ഷ്യന്‍ ആക്രമണത്തിലും, 1003-ലെ ഫാറ്റിമിഡ്സ് ആക്രമണത്തിലും ഭാഗികമായി നശിപ്പിക്കപ്പെട്ട ദേവാലയം പതിനൊന്നാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലാണ് പുനര്‍നിര്‍മ്മിച്ചത്. ദശലക്ഷകണക്കിന് തീര്‍ത്ഥാടകരാണ് വര്‍ഷംതോറും ഈ പുണ്യ ദേവാലയം സന്ദര്‍ശിക്കുവാന്‍ എത്താറുള്ളത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dle5KpNLg7a7FJNpFadJCr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-26-05:29:38.jpg
Keywords: തിരുക്കല്ലറ
Content: 13314
Category: 13
Sub Category:
Heading: ശബ്ദലോകം അന്യമെങ്കിലും സന്യാസ വ്രത വാഗ്ദാനം: ഭാരത സഭയില്‍ ചരിത്രം കുറിച്ച് ബ്രദര്‍ ജോസഫ് തേര്‍മഠം
Content: യേര്‍ക്കാഡ്: സംസാര-ശ്രവണ വൈകല്യമുള്ള ബ്രദര്‍ ജോസഫ് തേര്‍മഠം തന്റെ ആദ്യ വ്രതവാഗ്ദാനം കഴിഞ്ഞ ദിവസം നടത്തിയപ്പോള്‍ പിറന്നത് പുതു ചരിത്രം. എറണാകുളം - അങ്കമാലി അതിരൂപതാംഗമായ ബ്രദര്‍ ജോസഫ് തേര്‍മഠം വ്രതവാഗ്ദാനം നടത്തിയതോടെ സംസാര-കേള്‍വി ശക്തിയില്ലാത്തവരില്‍ നിന്നും വ്രതവാഗ്ദാനം സ്വീകരിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനായി മാറിയിരിക്കുകയാണ്. സംസാര-ശ്രവണ വൈകല്യമുള്ള ബ്രദര്‍ ജോസഫ് ഇന്നലെ മെയ് 25നാണ് ആദ്യ വ്രതവാഗ്ദാനം സ്വീകരിച്ച് ഹോളി ക്രോസ് സഭാംഗമായത്. ജന്മനാ ബധിരനായി ജനിച്ച ബ്രദര്‍ ജോസഫ് തേര്‍മഠം തോമസ്‌-റോസി ദമ്പതികളുടെ മകനാണ്. തന്റെ ഊമയായ സഹോദരനൊപ്പം മുംബൈയിലാണ് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ചെറുപ്പത്തിലേ തന്നെ പൗരോഹിത്യത്തോട് താല്‍പ്പര്യമുണ്ടായിരുന്നെ ജോസഫ് അമേരിക്കയിലെ ഡൊമിനിക്കന്‍ മിഷണറീസ് ഫോര്‍ ദി ഡഫ് അപ്പോസ്തലേറ്റിന്റെ ആത്മീയ രൂപീകരണ പരിപാടിയില്‍ പങ്കെടുക്കുകയും, തത്വശാസ്ത്രപരവും, ദൈവശാസ്ത്രപരവുമായ പഠനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യയിലേക്ക് മടങ്ങി വരികയും ചെയ്തു. </p> <iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F1290270484508546%2F&show_text=0&width=560" width="560" height="308" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe> <p> ഇന്ത്യയിലെത്തിയ ജോസഫ് ഹോളി ക്രോസ് സൊസൈറ്റിയുടെ ബധിര മിനിസ്ട്രിയുമായി ബന്ധപ്പെട്ട് സഭയില്‍ ചേരുവാനുള്ള താല്‍പ്പര്യം പ്രകടിപ്പിക്കുകയായിരുന്നു. 2017-ല്‍ കോട്ടയം ജില്ലയിലെ അയ്മനം ഗ്രാമത്തിലെ ഹോളി ക്രോസ് സമൂഹത്തില്‍ പ്രവേശിച്ച ജോസഫ് തമിഴ്നാട്ടിലെ യേര്‍ക്കാഡിലുള്ള ഹോളി ക്രോസ് ആശ്രമത്തില്‍ ഒരു വര്‍ഷത്തെ നോവീഷ്യേറ്റ് പൂര്‍ത്തിയാക്കിയ ശേഷമാണ് തന്റെ ആദ്യ വ്രതവാഗ്ദാനം സ്വീകരിച്ചിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IK4V5PbUWIEFjQUN9WxQja}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-26-06:20:57.jpg
Keywords: ശബ്ദ, ബധിര