Contents

Displaying 13001-13010 of 26174 results.
Content: 13335
Category: 1
Sub Category:
Heading: ബലിയര്‍പ്പണത്തിന് അനുമതി ലഭിച്ചെങ്കിലും ദിവ്യകാരുണ്യ സ്വീകരണത്തിനു ബാൾട്ടിമോറില്‍ അനിശ്ചിതത്വം
Content: ബാൾട്ടിമോർ: വിശ്വാസികളുടെയും സഭാനേതൃത്വത്തിന്റെയും ശക്തമായ സമ്മര്‍ദ്ധത്തിന് ഒടുവില്‍ അമേരിക്കയിലെ ബാൾട്ടിമോറില്‍ പൊതു ബലിയര്‍പ്പണത്തിന് അനുമതി ലഭിച്ചെങ്കിലും ദിവ്യകാരുണ്യ സ്വീകരണത്തില്‍ അനിശ്ചിതത്വം തുടരുന്നു. മേരിലാൻഡ് സംസ്ഥാനത്തെ ഹൗവാർഡ് കൗണ്ടിയിലെ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച നിർദേശമാണ് ബാൾട്ടിമോർ അതിരൂപതയില്‍ കനത്ത വെല്ലുവിളിയായി മാറിയിരിക്കുന്നത്‌. വിശ്വാസപരമായ ആചാരത്തിന്റെ ഭാഗമായി ഭക്ഷണ പാനീയങ്ങൾ ഉൾപ്പെടെ യാതൊരുവിധ ഭക്ഷ്യവസ്തുവും കൂട്ടായ്മയില്‍ ഉപയോഗിക്കരുതെന്നാണ് നിർദേശം. എന്നാല്‍ ഇതിനെതിരെ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് ബാൾട്ടിമോർ അതിരൂപത രംഗത്തെത്തിയിട്ടുണ്ട്. കത്തോലിക്ക സമൂഹത്തെ സംബന്ധിച്ചിടത്തോളം ദിവ്യകാരുണ്യ സ്വീകരണം വിശ്വാസത്തിന്റെയും ആരാധനാക്രമത്തിന്റെയും കേന്ദ്രബിന്ദുവാണെന്ന് അതിരൂപത പ്രസ്താവനയില്‍ കുറിച്ചു. ദിവ്യകാരുണ്യ സ്വീകരണത്തിന് അനുമതി തടയാനുള്ള സാഹചര്യം കണക്കിലെടുത്ത് സുരക്ഷിതമായി വിശുദ്ധ കുർബാന സ്വീകരണം നടത്തുന്നതിനു ഒരുക്കിയിരിക്കുന്ന മാർഗ നിർദേശങ്ങൾ സഭാധികൃതർ ഭരണനേതൃത്വത്തിന് സമർപ്പിച്ചിട്ടുണ്ട്. എന്നാൽ വിഷയത്തില്‍ ഹൗവാർഡ് കൗണ്ടി മൌനം തുടരുകയാണ്. ബാള്‍ട്ടിമോര്‍ ആര്‍ച്ച് ബിഷപ്പ് വില്യം ലോറിയുടെ നേതൃത്വത്തില്‍ വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാകുമെന്നാണ് സൂചന. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CL4VZOjF0FT4te6eRCiy4S}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-28-09:23:59.jpg
Keywords: ദിവ്യകാരുണ്യ, അമേരി
Content: 13336
Category: 13
Sub Category:
Heading: ലക്ഷങ്ങളുടെ കണ്ണീരൊപ്പുന്ന നൈറ്റ്സ് ഓഫ് കൊളംബസിന്റെ സ്ഥാപകൻ വാഴ്ത്തപ്പെട്ട പദവിയിലേക്ക്
Content: ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും വലിയ ക്രിസ്ത്യന്‍ സന്നദ്ധ സംഘടനകളില്‍ ഒന്നായ നൈറ്റ്സ് ഓഫ് കൊളംബസിന്റെ സ്ഥാപകൻ ധന്യന്‍ ഫാ. മൈക്കിൾ ജെ. മഗ്ഗീവ്നി വാഴ്ത്തപ്പെട്ട പദവിയിലേക്ക്. ഫാ. മൈക്കിളിന്റെ മാധ്യസ്ഥയിൽ സംഭവിച്ച ഒരു അത്ഭുതം ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞദിവസം അംഗീകരിച്ചതോടെയാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്. ജീവൻ നഷ്ടപ്പെട്ടു പോകാൻ സാധ്യതയുണ്ടായിരുന്ന അവസ്ഥയിൽ ഒരു ഗർഭസ്ഥ ശിശുവിന് മഗ്ഗീവ്നിയുടെ മാധ്യസ്ഥം വഴി സൗഖ്യം ലഭിച്ചിരുന്നു. ഈ അത്ഭുതമാണ് വത്തിക്കാൻ ഇപ്പോൾ അംഗീകരിച്ചിരിക്കുന്നതെന്നാണ് നൈറ്റ്സ് ഓഫ് കൊളംബസ് ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്. ന്യൂ ഹെവനിലെ കണക്ടിക്കട്ടില്‍ ഫാ. മൈക്കിൾ ജെ. സ്ഥാപിക്കപ്പെട്ട ‘നൈറ്റ്‌സ് ഓഫ് കൊളംബസി’ല്‍ ഇന്ന് ലോകവ്യാപകമായി 19 ലക്ഷത്തിലധികം അംഗങ്ങളുണ്ട്. അമേരിക്കയിലെ കണക്ടിക്കട്ട് സംസ്ഥാനത്തെ വാട്ടർബറിയിൽ 1852ലാണ് ഫാ. മൈക്കിൾ മഗ്ഗീവ്നി ജനിച്ചത്. 1877ൽ പൗരോഹിത്യ പട്ടം സ്വീകരിച്ച മഗ്ഗീവ്നി അമേരിക്കയിലെ കത്തോലിക്കാ സഭയുടെ വളർച്ചയിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട്. കത്തോലിക്ക വിശ്വാസികൾക്ക് ആത്മീയ ബലം നൽകാനും, ദരിദ്രരായവരെ സഹായിക്കാനുമായാണ് അദ്ദേഹം നൈറ്റ്സ് ഓഫ് കൊളംബസ് സംഘടനയ്ക്ക് 1882-ല്‍ കൊടി നാട്ടുന്നത്. കാരുണ്യം, ഐക്യം, സാഹോദര്യം, ദേശഭക്തി എന്നിവയിലൂന്നിയാണ് സംഘടന പ്രവര്‍ത്തനം ആരംഭിച്ചത്. ലക്ഷകണക്കിന് ആളുകളുടെ കണ്ണീരാണ് ഫാ. മൈക്കിൾ തുടങ്ങിയ സംഘടന ഒപ്പിയത്. 1890 ഓഗസ്റ്റ് 14നു അദ്ദേഹം നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. മതപീഡനത്തിനിരയാകുന്ന ക്രൈസ്തവര്‍, പ്രകൃതി ദുരന്തത്തിനിരയായവര്‍, ക്രൈസിസ് പ്രഗ്നന്‍സി കേന്ദ്രങ്ങള്‍ക്കും പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ട പിന്തുണ, വാര്‍ഷിക തീര്‍ത്ഥാടനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ സംഘടന വളരെ സജീവമാണ്. 1997ലാണ് മഗ്ഗീവ്നിയുടെ നാമകരണ നടപടികൾ ആരംഭിക്കുന്നത്. 2008ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അദ്ദേഹത്തെ ധന്യനായി പ്രഖ്യാപിച്ചു. ഇനി ഒരു അത്ഭുതം കൂടി മൈക്കിൾ മഗ്ഗീവ്നിയുടെ മധ്യസ്ഥതയിൽ നടന്നാൽ പരിശുദ്ധ സിംഹാസനം അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്ക് ഉയർത്തും. വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന്റെ തീയതി നിശ്ചയിച്ചിട്ടില്ലെങ്കിലും, കണക്ടിക്കട്ടിലായിരിക്കും ചടങ്ങുകൾ ക്രമീകരിക്കുകയെന്ന് സംഘടന വ്യക്തമാക്കി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IK4V5PbUWIEFjQUN9WxQja}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-28-14:23:53.jpg
Keywords: നൈറ്റ്സ്
Content: 13337
Category: 10
Sub Category:
Heading: കയ്യുറ അണിഞ്ഞുകൊണ്ട് തിരുവോസ്തി നല്‍കുന്നത് വിശുദ്ധ കുര്‍ബാനയോടുള്ള അവഹേളനം: വത്തിക്കാനിലെ പ്രമുഖ ദൈവശാസ്ത്രജ്ഞന്‍
Content: വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് പ്രതിരോധമെന്ന പേരില്‍ കയ്യുറകള്‍ അണിഞ്ഞുകൊണ്ട് വിശുദ്ധ കുര്‍ബാന വിതരണം ചെയ്യുന്നത് ദിവ്യകാരുണ്യത്തോടുള്ള അവഹേളനമാണെന്ന് നിരവധി വര്‍ഷങ്ങള്‍ വത്തിക്കാന്‍ വിശ്വാസ തിരുസംഘം, നാമകരണ തിരുസംഘം തുടങ്ങിയവയുടെ കണ്‍സള്‍ട്ടര്‍ ആയി സേവനം ചെയ്തിട്ടുള്ള ദൈവശാസ്ത്ര പണ്ഡിതന്‍ മോണ്‍. നിക്കോളാ ബക്സ്. ആഗോളതലത്തില്‍ വിവിധ രൂപതകളില്‍ പൊതു കുര്‍ബാനകള്‍ പുനരാരംഭിച്ചു കൊണ്ടിരിക്കുകയും, സുരക്ഷിതമായ രീതിയില്‍ തിരുവോസ്തി വിതരണം ചെയ്യുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുകയും ചെയ്തിട്ടുള്ള സാഹചര്യത്തിലാണ് ഇറ്റാലിയന്‍ പത്രപ്രവര്‍ത്തകള്‍ മാര്‍ക്കോ ടോസാട്ടി വഴി പുറത്തുവിട്ട ഒരു പ്രസ്താവനയിലൂടെ മോണ്‍. ബക്സ് തന്റെ അഭിപ്രായം പരസ്യമാക്കിയത്. വൈദികര്‍ക്കോ, വിശുദ്ധ കുര്‍ബാന നല്‍കുന്ന ശുശ്രൂഷകര്‍ക്കോ ഒരുപക്ഷേ വിശുദ്ധ കുര്‍ബാനയെ അവഹേളിക്കണമെന്നില്ലായിരിക്കാം. പക്ഷേ വിശുദ്ധ കുര്‍ബാനയെ വിലമതിക്കുക എന്നതിന്റെ അര്‍ത്ഥം അവര്‍ക്കറിയില്ലെന്ന്‍ മോണ്‍. ബക്സ് പറഞ്ഞു. റബ്ബര്‍ കയ്യുറകളും ധരിച്ചു കൊണ്ടാണ് ആരാണ് തീന്മേശയിലേക്ക് സൂപ്പ് കൊണ്ടുവരുന്നതെന്ന ചോദ്യം മോണ്‍. ബക്സ് ഉയര്‍ത്തി. ഭക്ഷണം കഴിക്കുന്നവരില്‍ അത് സംശയത്തിനിടയാക്കുമെന്നും, മാനുഷികവും, ക്രിസ്തീയവുമായ രൂപാന്തരീകരണത്തിന്റെ അഭാവമാണ് കയ്യുറകള്‍ ധരിച്ചുകൊണ്ട് വിശുദ്ധ കുര്‍ബാന വിതരണം ചെയ്യുവാനുള്ള ആശയത്തിന്റെ പിന്നിലെ കാരണമെന്നും അദ്ദേഹം പറഞ്ഞു. വാഷിംഗ്‌ടണ്‍ ഡി.സി യിലെ ഡൊമിനിക്കന്‍ ഹൌസ് ഓഫ് സ്റ്റഡീസിലെ ഡീനായ ഫാ. തോമസ് പെട്രി ഒ.പിയും സമാനമായ അഭിപ്രായം പങ്കുവെച്ച് രംഗത്തുണ്ട്. കയ്യുറ ധരിച്ചുകൊണ്ട് വിശുദ്ധ കുര്‍ബാന കൈകാര്യം ചെയ്യുന്നത് ശരിയല്ലെന്നാണ് അദ്ദേഹം ആവര്‍ത്തിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IK4V5PbUWIEFjQUN9WxQja}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-28-16:34:51.jpg
Keywords: തിരുവോ, ദിവ്യകാരുണ്യ
Content: 13338
Category: 13
Sub Category:
Heading: മികച്ച ശമ്പളം ഉപേക്ഷിച്ച് രണ്ട് എന്‍ജിനിയറിംഗ് ബിരുദധാരിണികള്‍ സമര്‍പ്പിത ജീവിതത്തിലേക്ക്‌
Content: കൊച്ചി: മികച്ച ശമ്പളമുള്ള ഐടി കമ്പനികളിലെ ജോലി ഉപേക്ഷിച്ചു സമര്‍പ്പിതജീവിതത്തിന്റെ മഹിതധാരകളില്‍ ചുവടുറപ്പിച്ച് എന്‍ജിനിയറിംഗ് ബിരുദധാരികളായ രണ്ടു യുവതികള്‍. സിസ്റ്റര്‍ അഞ്ജു റോസും സിസ്റ്റര്‍ ടിസ മണിപ്പാടവുമാണ് എന്‍ജിനിയറിംഗ് മേഖലയില്‍ നിന്നു ആരാധനാ സന്യാസിനി സമൂഹത്തില്‍ (എസ്എബിഎസ്) അംഗങ്ങളായി സന്യാസജീവിതത്തിലേക്കെത്തിയത്. ഇരുവരുടെയും സന്യാസവസ്ത്ര സ്വീകരണവും പ്രഥമ വ്രതവാഗ്ദാനവും കഴിഞ്ഞദിവസം കളമശേരിയില്‍ എസ്എബിഎസ് പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നടന്നു. പെരുമ്പാവൂര്‍ വല്ലം ചക്കുങ്ങല്‍ അഗസ്റ്റിന്റെയും ആനീസിന്റെയും ഇളയ മകളാണു സിസ്റ്റര്‍ അഞ്ജു. കൃഷിക്കാരനാണു പിതാവ്. സഹോദരിയുടെ വിവാഹം കഴിഞ്ഞു. ഉദയനാപുരം മണിപ്പാടം വര്‍ഗീസിന്റെയും റീനിയുടെയും മകളാണു ടിസ. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ അസിസ്റ്റന്റ് മാനേജരാണു പിതാവ് വര്‍ഗീസ്. സിഎക്കാരിയായ ഏകസഹോദരി വിവാഹിതയാണ്. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയിലിന്റെ കാര്‍മികത്വത്തില്‍ മറ്റു മൂന്നു സന്യാസാര്‍ഥിനികള്‍ക്കൊപ്പമാണു സിസ്റ്റര്‍ അഞ്ജുവും സിസ്റ്റര്‍ ടിസയും വ്രതവാഗ്ദാനം നടത്തിയത്. എന്‍ജിനിയറിംഗ് രംഗത്തു നിന്നു സമര്‍പ്പിത ജീവിതത്തിലേക്കു പ്രവേശിച്ച ഇരുവരും ദൈവവിളിരംഗത്തു മാതൃകയാണെന്ന് എസ്എബിഎസ് പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആന്‍സി മാപ്പിളപ്പറമ്പില്‍ പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IK4V5PbUWIEFjQUN9WxQja}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-05-29-00:55:15.jpg
Keywords: ശമ്പള
Content: 13339
Category: 10
Sub Category:
Heading: ക്രിസ്തുവില്‍ വിശ്വസിച്ചു: ഉഗാണ്ടയില്‍ മുസ്ലീം യുവതിയുടെ ദേഹത്ത് പിതാവ് തിളച്ച എണ്ണയൊഴിച്ചു
Content: കംപാല: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ ഇസ്ലാം മതത്തില്‍ നിന്നും ക്രൈസ്തവ വിശ്വാസം സ്വീകരിച്ച മുസ്ലീം യുവതിയെ പിതാവ് തിളച്ച എണ്ണയൊഴിച്ച് പൊള്ളലേല്‍പ്പിച്ചു. കഴുത്തിലും, കാലിലും, പുറത്തും ഗുരുതരമായി പൊള്ളലേറ്റ ഇരുപത്തിനാലു വയസ്സുള്ള റെഹേമ ക്യോമുഹെന്‍ഡോ ഇപ്പോള്‍ ഉംമ്പാലെയിലെ റീജിയണല്‍ റെഫറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മതനിരീക്ഷക സൈറ്റായ മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസാണ് വിശ്വാസത്തിന്റെ പേരില്‍ ക്യോമുഹെന്‍ഡോ നേരിട്ട ക്രൂരത പുറം ലോകത്തിന് മുന്നില്‍ എത്തിച്ചത്. യുവതിയും പിതാവായ ഷെയിഖ് ഹുസൈന്‍ ബ്യാരുഹങ്ക ഹുസൈനും ഉംമ്പാലെ ജില്ലയിലെ നവൂയോ ഗ്രാമത്തിലുള്ള ബന്ധു വീട്ടില്‍ താമസിക്കവേയാണ് സംഭവം നടക്കുന്നത്. ക്രിസ്ത്യന്‍ റേഡിയോ കേള്‍ക്കുന്നത് ക്യോമുഹെന്‍ഡോയുടെ പതിവായിരുന്നുവെന്ന് മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ക്യോമുഹെന്‍ഡോ തന്റെ പിതാവിന്റെ കത്തോലിക്കാ വിശ്വാസിയായ സുഹൃത്തിനെ വിളിച്ചതില്‍ നിന്നുമാണ് സംഭവങ്ങളുടെ തുടക്കം. അവര്‍ തനിക്ക് ക്രിസ്തുവിനെക്കുറിച്ചും, മോക്ഷത്തിലേക്കുള്ള മാര്‍ഗ്ഗത്തെക്കുറിച്ചും വിവരിച്ചു തന്നുവെന്നും താന്‍ ക്രിസ്തുവിനെ തന്റെ രക്ഷകനായി സ്വീകരിച്ചുവെന്നും ആശുപത്രികിടക്കയില്‍ കിടന്നുകൊണ്ട് ക്യോമുഹെന്‍ഡോ വെളിപ്പെടുത്തി. പരസ്പരമുള്ള വിശ്വാസ പങ്കുവെക്കലിനിടയില്‍ പിതാവ് ആക്രോശിച്ചുകൊണ്ട് മുറിയിലെത്തുകയും ക്രൂരമായി മര്‍ദ്ദിച്ച ശേഷം ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച് പൊള്ളലേല്‍പ്പിക്കുകയുമായിരുന്നുവെന്ന് ക്യോമുഹെന്‍ഡോ പറയുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസിയാണ് അവളെ ആശുപത്രിയില്‍ എത്തിച്ചത്. ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്ത തന്റെ മകളെ റമദാന്‍ നോമ്പിന്റെ പതിനൊന്നാം ദിവസം കൊലപ്പെടുത്തുമെന്ന് ഷെയിഖ് ഹുസൈന്‍ ബ്യാരുഹങ്ക തന്റെ സഹോദരിയോട്‌ പറഞ്ഞിരുന്നതായി മോര്‍ണിംഗ് സ്റ്റാറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉഗാണ്ടയില്‍ ക്രൂരമായ മതപീഡനത്തിനിരയാകുന്ന ലക്ഷകണക്കിന് ക്രൈസ്തവരില്‍ ഒരാള്‍ മാത്രമാണ് ക്യോമുഹെന്‍ഡോ. കടുത്ത മതപീഡനമാണ് രാജ്യമെങ്ങും നടക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IK4V5PbUWIEFjQUN9WxQja}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-29-01:42:37.jpg
Keywords: വിശ്വാസി, യേശു ക്രിസ്തു
Content: 13340
Category: 13
Sub Category:
Heading: കോവിഡ് 19: മരണമടഞ്ഞവരുടെ സ്മരണക്കായി ഐറിഷ് ദേവാലയ ഭിത്തിയിൽ രണ്ടായിരത്തോളം കുരിശുകൾ
Content: ഡബ്ലിന്‍: കോവിഡ് 19 മൂലം മരിച്ചവരുടെ സ്മരണക്കായി അയർലണ്ടിലെ ഡബ്ലിനിലുള്ള ചർച്ച് ഓഫ് ദി അസംപ്ഷൻ ഓഫ് ദി ലോഡ് ദേവാലയത്തിന്റെയും സമീപത്തുള്ള പാരിഷ് സെന്ററിന്റെയും ഭിത്തികളിൽ രണ്ടായിരത്തോളം സ്മാരക കുരിശുകൾ സ്ഥാപിച്ചു. ചുവപ്പ് ചുമരുകളുള്ള കെട്ടിടങ്ങളില്‍ വെള്ളനിറത്തിലുള്ള കുരിശുകളാണ് ഇടവക വൈദികനായ ഫാ. പീറ്റർ ബിർണിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. "ദി വാൾ ഓഫ് തൗസൻഡ് ക്രോസസ് ആൻഡ് മില്യൻ ടിയേർസ്" എന്നായിരുന്നു ആദ്യം ഈ സ്മാരകങ്ങൾക്ക് പേരിട്ടിരുന്നത്.നിരവധി വിശ്വാസികൾ ഈ മതിലിന് സമീപം വന്നും, കാറിലിരുന്നും തങ്ങളുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന്‍ ഇടവക നേതൃത്വം പറയുന്നു. കുരിശുകള്‍ സ്ഥാപിച്ചിട്ടുള്ള ഒരു ജനാലയിലൂടെ നോക്കിയാൽ വിശുദ്ധ കുർബാന സക്രാരിയിൽ എഴുന്നള്ളി വെച്ചിരിക്കുന്നതും ദൃശ്യമാണ്. ഇടവകയിലെ ദമ്പതികളായ പാട്രിക് ഹാൻഡും, കേയ് ഹാൻഡുമാണ് ഈ ദിവസങ്ങളിൽ കുരിശുകൾ സ്ഥാപിക്കുന്ന ചുമതല ഏറ്റെടുത്തിരിക്കുന്നത്. ഓരോ ദിവസവും പുലർച്ചെ ആരോഗ്യവകുപ്പിൽ നിന്നും കൊറോണാ വൈറസ് മൂലം മരിച്ചവരുടെ എണ്ണം അറിഞ്ഞാൽ ഉടനെ കണക്കനുസരിച്ച് അവർ കുരിശുകൾ സ്ഥാപിക്കും. ഒരു ദിവസം 70 മുതൽ 80 വരെ കുരിശുകൾ സ്ഥാപിക്കേണ്ടി വരുന്നുണ്ടെന്ന് പാട്രിക് ഹാൻഡ് പറഞ്ഞു. എത്രയും പെട്ടെന്ന് സാധാരണ അവസ്ഥയിലേക്ക് മടങ്ങിപ്പോകാൻ സാധിക്കണമേയെന്നാണ് തന്റെ പ്രാർത്ഥനയെന്ന്‍ അദ്ദേഹം പറയുന്നു. വൈറസിന്റെ ആദ്യത്തെ ഇര മരിച്ചപ്പോൾ തന്നെ കുരിശുകൾ സ്ഥാപിക്കാൻ ആരംഭിച്ചിരുന്നുവെന്ന് ഫാ. പീറ്റർ ബിർണി പറഞ്ഞു. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ മരിക്കുന്ന ആളുകളെ സംബന്ധിച്ച് ആർക്കും ഒരു അറിവും കാണില്ലെന്നും എന്നാൽ ദേവാലയത്തിന്റെ ഭിത്തിയിലെ കുരിശുകളിലേക്ക് നോക്കുമ്പോൾ ജീവൻ പൊലിഞ്ഞവരെ പറ്റിയുള്ള ഒരു ബോധ്യം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെടാത്ത ദിവസത്തിനായി പ്രത്യാശയോടെ കാത്തിരിക്കുകയാണ് ഫാ. പീറ്റർ ബിർണിയും ഇടവകാംഗങ്ങളും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IK4V5PbUWIEFjQUN9WxQja}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-29-15:48:36.jpg
Keywords: ഐറിഷ്, അയര്‍
Content: 13341
Category: 13
Sub Category:
Heading: യൂറോപ്പിനെ ക്രിസ്തീയമായി നിലനിര്‍ത്തുകയാണ് തങ്ങളുടെ ലക്ഷ്യം: പോളണ്ടില്‍ നിന്നുള്ള യൂറോപ്യന്‍ പാര്‍ലമെന്റ് പ്രതിനിധി
Content: വാർസോ: യൂറോപ്പിനെ മഹത്തരവും ക്രിസ്തീയവുമായി നില നിര്‍ത്തുവാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് പോളണ്ടില്‍ നിന്നുള്ള യൂറോപ്യന്‍ പാര്‍ലമെന്റംഗമായ ഡൊമിനിക്ക് ടാര്‍ക്ക്സിന്‍സ്കി. ജര്‍മ്മന്‍ വാര്‍ത്താ ചാനലായ ഡിഡബ്ള്യു ന്യൂസിന്റെ ‘കോണ്‍ഫ്ലിക്റ്റ് സോണ്‍’ എന്ന രാഷ്ട്രീയ ടോക് ഷോയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് പോളണ്ടിലെ ഭരണകക്ഷിയായ പോപ്പുലിസ്റ്റ് ലോ ആന്‍ഡ്‌ ജസ്റ്റിസ് പാര്‍ട്ടിയംഗമായ ടാര്‍ക്ക്സിന്‍സ്കി ഇക്കാര്യം പരസ്യമാക്കിയത്. പോളണ്ടില്‍ സര്‍ക്കാര്‍ നടത്തിവരുന്ന നവീകരണ നടപടികളെ പിന്തുണച്ചുകൊണ്ട് തങ്ങള്‍ കൈകൊണ്ട നവീകരണ നടപടികള്‍ക്ക് ജനപിന്തുണയുണ്ടെന്നും, അടുത്ത തിരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയം സ്വന്തമാക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിന്റെ കീഴിലുള്ള അടിച്ചമര്‍ത്തലുകളെ പോലും അതിജീവിച്ച കത്തോലിക്ക മൂല്യങ്ങളില്‍ അധിഷ്ഠിതമായ രാജ്യമാണ് പോളണ്ട്. ഗർഭഛിദ്രത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക, ലൈംഗീക വിദ്യാഭ്യാസം കുറ്റകരമാക്കുക തുടങ്ങിയ നടപടികളിലൂടെ രാജ്യത്തെ കത്തോലിക്ക മൂല്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഭരണകൂടവും നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നുണ്ട്. അടുത്ത് തന്നെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുവാനിരിക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ ക്രിസ്തീയ നിലപാട് വ്യക്തമാക്കിയ ടാര്‍ക്ക്സിന്‍സ്കിയുടെ പ്രസ്താവന വരും നാളുകളിൽ വലിയ ചർച്ചയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Image: /content_image/News/News-2020-05-29-17:32:56.jpg
Keywords: യൂറോപ്പ, പോളിഷ്
Content: 13342
Category: 11
Sub Category:
Heading: 'ലോക്ക്ഡൗണില്‍ യുവജനങ്ങള്‍ കുടുംബങ്ങളില്‍ സാക്ഷ്യം നല്‍കുന്നവരായി മാറണം'
Content: കൊച്ചി: ലോക്ക്ഡൗണ്‍ കാലത്തു യുവജനങ്ങള്‍ കുടുംബങ്ങളില്‍ നല്ല സാക്ഷ്യം നല്‍കുന്നവരായി മാറണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. വിശ്വാസവും രാഷ്ട്രനിര്‍മിതിയും ഒരുമിച്ചു പോകണമെന്നും സീറോ മലബാര്‍ യുവജന കമ്മീഷന്‍ സംഘടിപ്പിച്ച രൂപത യുവജന ഡയറക്ടര്‍മാരുടെ വെബിനാറില്‍ മുഖ്യസന്ദേശം നല്‍കവേ അദ്ദേഹം പറഞ്ഞു. മാര്‍ ജോസഫ് പണ്ടാരശേരില്‍, ബിഷപ് മാര്‍ എഫ്രേം നരികുളം, ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരും സന്ദേശം നല്‍കി. എസ്എംവൈഎം രൂപത ഡയറക്ടര്‍മാരായ ഫാ. ജോജോ കാനഡ, ഫാ. ഫന്‍സ്വാ ഗ്രേറ്റ് ബ്രിട്ടണ്‍, ഫാ. പോള്‍ ഷിക്കാഗോ, സോജിന്‍ ഓസ്‌ട്രേലിയ, ഫാ. ബിനോജ് യൂറോപ്പ്, ഫാ. ജോര്‍ജ് ന്യൂസിലന്‍ഡ്, ഫാ. ജോര്‍ജ് കല്യാണ്‍, ഫാ.അന്‍സിലോ ഷംഷദാബാദ്, ഫാ. ജൂലിയസ് ഡല്‍ഹി ഫരീദാബാദ്, ഫാ.ആന്റണി ഛാന്ദാ, ഫാ. ബിജു ജഗദല്‍പൂര്‍, ഫാ. അനൂപ് ഉജ്ജയിന്‍, ഫാ. ഫ്രാന്‍സിസ് ഗോരക്പൂര്‍, ഫാ. ബിജോ രാമനാഥപുരം, ഫാ. മനോജ് മാണ്ഡ്യ, ഫാ. ജോയി രാജ്‌കോട്ട്, ഫാ. റ്റോണി അസിലാബാദ്, ഫാ. ലാല്‍, ഫാ. അഗസ്റ്റിന്‍ മാനന്തവാടി എന്നിവര്‍ പ്രസംഗിച്ചു. എസ്വൈഎം ഗ്ലോബല്‍, കേരള റീജണ്‍ ഭാരവാഹികള്‍ അരുണ്‍, ബിവിന്‍, വിപിന്‍, ജൂബിന്‍, മെല്‍വിന്‍, അഞ്ജുമോള്‍ തുടങ്ങിയവര്‍ നേതൃത്വംനല്‍കി.
Image: /content_image/India/India-2020-05-30-01:24:04.jpg
Keywords: ആലഞ്ചേ
Content: 13343
Category: 18
Sub Category:
Heading: ഫാ. ജേക്കബ് മാവുങ്കല്‍ കെസിബിസി ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കമ്മീഷന്റെ പുതിയ സെക്രട്ടറി
Content: കോട്ടയം: കെസിബിസിയുടെ ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കമ്മീഷന്റെ പുതിയ സെക്രട്ടറിയായും അടിച്ചിറ ആമോസ് സെന്റര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള സോഷ്യല്‍ സര്‍വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടറായും ഫാ. ജേക്കബ് മാവുങ്കല്‍ ചുമതലയേറ്റു. 11 വര്‍ഷമായി പാലക്കാട് രൂപതയുടെ പീപ്പിള്‍ സര്‍വീസ് സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായും പാലക്കാട് രൂപത ഉപദേശകസമിതി അംഗം, പാലക്കാട് റിലീഫ് ഫോറം വൈസ് പ്രസിഡന്റ്, കെഎസ്എസ്എഫ് ബോര്‍ഡ് അംഗം, സീറോ മലബാര്‍ സഭയുടെ സാമൂഹ്യ പ്രവര്‍ത്തനവിഭാഗമായ സ്പന്ദന്റെ സെക്രട്ടറി എന്നീ നിലകളിലും സേവനം ചെയ്യുകയായിരുന്നു അദ്ദേഹം. അട്ടപ്പാടി, ജല്ലിപ്പാറ, പുലിയറ ആദിവാസി മേഖലകളില്‍ ഫാ. ജേക്കബ് മാവുങ്കല്‍ പത്തു വര്‍ഷം സേവനം ചെയ്തിട്ടുണ്ട്. ചക്കസംസ്‌കരണ വിപണന പ്രക്രിയ നാടിനു പരിചയപ്പെടുത്തിയും വാട്ടര്‍ എയ്ഡ് ജലസുരക്ഷ പദ്ധതി, പൊലിമ കാര്‍ഷികമേള, ജന്‍ശിക്ഷന്‍ സംസ്ഥാന്‍ എന്നിവയിലൂടെയും പാലക്കാട് പീപ്പിള്‍ സര്‍വീസ് സൊസൈറ്റിയെ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന സന്നദ്ധസേവന പ്രസ്ഥാനമാക്കി മാറ്റുന്നതിലും സര്‍ക്കാരിന്റെ പുരസ്‌കാരങ്ങള്‍ നേടിക്കൊടുക്കുന്നതിലും പങ്കുവഹിച്ചു.
Image: /content_image/India/India-2020-05-30-01:29:28.jpg
Keywords: കെ‌സി‌ബി‌സി
Content: 13344
Category: 18
Sub Category:
Heading: 'ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനം ഉണ്ടാകണം': കത്തോലിക്ക കോണ്‍ഗ്രസ്
Content: കോട്ടയം: ജൂണില്‍ നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനം ഉണ്ടാകണമെന്നു കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ.ബിജു പറയന്നിലം. കോവിഡ് രോഗവുമായി സമരസപ്പെട്ടു ജീവിക്കാന്‍ ജനങ്ങളെ ഒരുക്കുകയാണു വേണ്ടത്. ആരാധനാലയങ്ങളുടെ അധികാരികള്‍ക്കു നിയന്ത്രണങ്ങള്‍ പാലിക്കാനുള്ള ഉത്തരവാദിത്തം നല്‍കി ആദ്യ ഘട്ടം ഒരു സമയം 50 പേര്‍ക്ക് അനുമതി നല്‍കിയോ ആരാധനാലയങ്ങളുടെ വിസ്തീര്‍ണത്തിന് ആനുപാതികമായി വിശ്വാസികളുടെ എണ്ണം നിജപ്പെടുത്തിയോ തുറക്കാന്‍ അനുവദിക്കണം. ദൈവ വിശ്വാസവും പ്രാര്‍ത്ഥനാജീവിതവും മറ്റ് അവശ്യ ഘടകങ്ങള്‍ പോലെ ജനങ്ങള്‍ക്ക് അത്യാവശ്യമാണെന്നു സര്‍ക്കാര്‍ തിരിച്ചറിയണമെന്നും ബിജു പറയന്നിലം അഭ്യര്‍ത്ഥിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CL4VZOjF0FT4te6eRCiy4S}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-05-30-01:40:49.jpg
Keywords: ദേവാലയ, ആരാധനാ