Contents
Displaying 13011-13020 of 26174 results.
Content:
13345
Category: 10
Sub Category:
Heading: വൈറസ് നമ്മെ പ്രാര്‍ത്ഥനയില്‍ നിന്നും പിന്തിരിപ്പിക്കില്ല: കാരിസ് മോഡറേറ്റര്‍ ഷോണ്‍ ലൂക്ക് മോയന്‍സ്
Content: റോം: വൈറസ് നമ്മെ പ്രാര്‍ത്ഥനയില്‍ നിന്നും പിന്‍തിരിപ്പിക്കില്ലെന്ന് രാജ്യാന്തര കത്തോലിക്ക കരിസ്മാറ്റിക് പ്രസ്ഥാനത്തിന്‍റെ മോഡറേറ്റര്‍, ഷോണ്‍ ലൂക്ക് മോയന്‍സ്. പന്തക്കൂസ്താനാളില്‍ രൂപീകരിച്ച രാജ്യാന്തര കത്തോലിക്ക കരിസ്മാറ്റിക്ക് പ്രസ്ഥാനം കാരിസിന്‍റെ വാര്‍ഷിക സന്ദേശത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. പ്രാര്‍ത്ഥനയെ വൈറസ് തടസ്സപ്പെടുത്തുകയില്ലായെന്നും ബദല്‍ മാര്‍ഗ്ഗങ്ങളിലൂടെ ലോകം പ്രാര്‍ത്ഥനയില്‍ കൂടുതല്‍ ഐക്യപ്പെടുന്ന അനുഭവമാണ് മാര്‍പാപ്പ ലോകത്തിനു പകര്‍ന്നു നല്കുന്നതെന്നും അദ്ദേഹം സന്ദേശത്തില്‍ കുറിച്ചു. മുന്‍പൊരിക്കലും ലോകം കണ്ടിട്ടില്ലാത്ത ഒരു പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് കത്തോലിക്ക കരിസ്മാറ്റിക്ക് പ്രസ്ഥാനത്തിന്‍റെ പ്രഥമ വാര്‍ഷികം പെന്തക്കൂസ്ത നാളില്‍ ആഘോഷിക്കുവാന്‍ ഒരുങ്ങുന്നത്. ലോകത്തെ ബഹുഭൂരിപക്ഷം ജനതകളെയും വീടുകള്‍ക്കുള്ളില്‍ അടച്ചു പൂട്ടിയിരിക്കാന്‍ നിര്‍ബന്ധിക്കുകയും, സാമ്പത്തിക പ്രതിസന്ധികള്‍ സൃഷ്ടിക്കുകയും, ദേവാലയങ്ങള്‍ അടച്ചുപൂട്ടുകയും, പാവങ്ങളെ കൂടുതല്‍ ദുരിതത്തില്‍ ആഴ്ത്തുകയും, കൂടുതല്‍ അനാഥരെ സൃഷ്ടിക്കുകയും ചെയ്തൊരു അവസ്ഥയാണിന്ന്. ദേശീയ തലത്തിലോ, രൂപതാതലത്തില്‍പ്പോലും പ്രാര്‍ത്ഥനയില്‍ സമ്മേളിക്കുവാന്‍ സാധിക്കാത്തൊരു അവസ്ഥയാണിതെങ്കിലും, എവിടെയും അടഞ്ഞ വാതിലുകള്‍ക്കുള്ളില്‍പ്പോലും ദൈവവുമായി ഐക്യപ്പെട്ടു പ്രാര്‍ത്ഥിക്കുവാനാകും. സഭയുടെ കരിസ്മാറ്റിക്ക് പ്രസ്ഥാനം പ്രഥമ വാര്‍ഷികനാളിലെ പന്തക്കൂസ്തയുടെ അരുപിയില്‍ ഐക്യപ്പെട്ട് ലോകത്തിന്‍റെ സമാധാനത്തിനുവേണ്ടിയും, മഹാമാരിയില്‍നിന്നുള്ള മുക്തിക്കുവേണ്ടിയും, സഭയ്ക്കുവേണ്ടിയും ഈ ആഗോള പ്രതിസന്ധിയുടെ മധ്യത്തില്‍ ഒത്തൊരുമിച്ച് പ്രാര്‍ത്ഥിക്കാമെന്നും അദ്ദേഹം സന്ദേശത്തില്‍ കുറിച്ചു. ആഗോള കത്തോലിക്ക സഭയുടെ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന് ഐക്യരൂപം നല്‍കാന്‍ 2018-ലാണ് ഫ്രാന്‍സിസ് പാപ്പ 'കാരിസ്' സംഘടന സ്ഥാപിച്ചത്. പാപ്പ നടപ്പില്‍ വരുത്തുന്ന സഭാനവീകരണ പദ്ധതിയുടെ ഭാഗമായിട്ടായിരിന്നു ഇത്. രാജ്യാന്തര മോഡറേറ്ററും ആഗോളതലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 18 അംഗങ്ങളുമാണ് സംഘടനയില്‍ ഉള്‍പ്പെടുന്നത്. ഏഷ്യയില്‍ നിന്നുള്ള പ്രതിനിധി സിറില്‍ ജോണ്‍ കുറുവിലങ്ങാട് സ്വദേശിയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IK4V5PbUWIEFjQUN9WxQja}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-30-02:05:32.jpg
Keywords: പ്രാര്‍ത്ഥന

13346
Category: 1
Sub Category:
Heading: തലശ്ശേരി അതിരൂപതയുടെ ഓൺലൈൻ മഹായുവജന സംഗമം നാളെ
Content: തലശ്ശേരി: തലശ്ശേരി അതിരൂപതയുടെ കെസിവൈഎം - എസ്എംവൈഎം സംഘടനകളുടെ നേതൃത്വത്തിൽ മഹായുവജന സംഗമം 'റൂത്ത്' നാളെ നടക്കും. കോവിഡ് 19 പശ്ചാത്തലത്തിൽ ഓൺലൈനായി നടത്തപ്പെടുന്ന കണ്‍വെന്‍ഷന്‍ പ്രാതിനിധ്യം കൊണ്ട് ചരിത്രം കുറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വൈകുന്നേരം ഏഴരയോടു കൂടിയാണ് കണ്‍വെന്‍ഷന്‍ ആരംഭിക്കുക. സംഗമത്തിൽ കേരളത്തിലും അന്‍പതോളം വിദേശ രാജ്യങ്ങളില്‍ നിന്നുമായി പതിനായിരകണക്കിന് യുവജനങ്ങൾ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. കർദ്ദിനാളുമാർ, ബിഷപ്പുമാർ, മന്ത്രിമാർ, എംപിമാർ, എം.എൽ.എ, സെലിബ്രിറ്റികള്‍, കലാസാംസ്കാരിക രംഗത്തെ പ്രമുഖർ സംഗമത്തില്‍ ഭാഗഭാക്കാകും. </p> <iframe width="640" height="360" src="https://www.youtube.com/embed/toDOczaJrAs" frameborder="0" allow="accelerometer; autoplay; encrypted-media; gyroscope; picture-in-picture" allowfullscreen></iframe> <p> സീറോ മലങ്കര സഭ അധ്യക്ഷൻ ബസേലിയോസ് ക്ലീമീസ് ബാവ, സീറോ മലബാർ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, യുവജന കമ്മീഷൻ ചെയർമാൻ ഡോ. ക്രിസ്തുദാസ്, തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട്, സഹായമെത്രാന്‍ മാർ ജോസഫ് പാംപ്ലാനി എന്നിവര്‍ യുവജനങ്ങളോട് സംസാരിക്കും. ഫേസ്ബുക് പേജിലും യൂട്യൂബ് ചാനലിലും തത്സമയം സംപ്രേക്ഷണം ഒരുക്കുന്ന പരിപാടിയിൽ യുവജനങ്ങളുടെ കലാപരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CL4VZOjF0FT4te6eRCiy4S}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-30-04:44:53.jpg
Keywords: യുവജന, വിശ്വാസ

13347
Category: 1
Sub Category:
Heading: ലൂര്‍ദ് ഗ്രോട്ടോയില്‍ പാപ്പയുടെ ജപമാലയര്‍പ്പണം ഇന്ന്: പങ്കുചേരാന്‍ വിശ്വാസികളെ ക്ഷണിച്ച് വത്തിക്കാന്‍, പ്രവാചക ശബ്ദത്തില്‍ തത്സമയം
Content: വത്തിക്കാന്‍ സിറ്റി: മഹാമാരിയില്‍ നിന്നുള്ള വിടുതലിനായി ഫ്രാന്‍സിസ് പാപ്പയുടെ നേതൃത്വത്തില്‍ വത്തിക്കാൻ ഗാർഡനിലെ ലൂർദ് ഗ്രോട്ടോയിൽ ഇന്നു ശനിയാഴ്ച വിശേഷാല്‍ ജപമാല അര്‍പ്പണം നടക്കും. പ്രാദേശിക സമയം വൈകുന്നേരം 5.30ന് (ഇന്ത്യന്‍ സമയം രാത്രി 9 മണിക്ക്) ആണ് ജപമാല അര്‍പ്പണം നടക്കുക. ഈ സമയം ലോകമെങ്ങുമുള്ള പ്രമുഖ മരിയൻ തീർത്ഥാടനകേന്ദ്രങ്ങളും പാപ്പയ്‌ക്കൊപ്പം ജപമാലയിൽ അണിചേരും. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി ഈ സമയം പ്രാര്‍ത്ഥിക്കുവാന്‍ വത്തിക്കാന്‍ ആഗോള വിശ്വാസി സമൂഹത്തോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിലൂടെയാണ് വിശ്വാസീസമൂഹത്തെ ജപമാലയിൽ അണിചേരാൻ വത്തിക്കാൻ ക്ഷണിച്ചത്: "മേയ് 30 ശനിയാഴ്ച പ്രാദേശിക സമയം വൈകിട്ട് 5.30നാണ് വത്തിക്കാൻ തോട്ടത്തിലെ ലൂർദുനാഥയുടെ ഗ്രോട്ടോയിൽ ജപമാല ചൊല്ലിക്കൊണ്ട് മഹാമാരിയിൽനിന്ന് ലോകത്തെ രക്ഷിക്കുന്നതിനുവേണ്ടി പാപ്പ കന്യകാനാഥയുടെ മാധ്യസ്ഥം പ്രാർത്ഥിക്കുന്നത്. തത്സമയ സംപ്രേഷണത്തിലൂടെ കണ്ണിചേർന്ന് പാപ്പയുടെ പ്രാർത്ഥനയിൽ പങ്കുചേരാൻ സകലരെയും ക്ഷണിക്കുന്നു"- എന്നായിരിന്നു സന്ദേശം. പാപ്പയുടെ ജപമാല അര്‍പ്പണത്തിന്റെ തത്സമയ സംപ്രേക്ഷണം പ്രവാചകശബ്ദത്തിന്റെ ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും ലഭ്യമാക്കുന്നുണ്ട്. ➤ യൂട്യൂബ് ചാനല്‍ ലിങ്ക്: {{ https://www.youtube.com/c/PravachakaSabdam-> https://www.youtube.com/c/PravachakaSabdam }} ➤ ഫേസ്ബുക്ക് പേജ് ലിങ്ക്: {{https://www.facebook.com/pravachakasabdam->https://www.facebook.com/pravachakasabdam}} കഴിഞ്ഞ ഒരു നൂറ്റാണ്ടായി ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ കേന്ദ്രമാണ് വത്തിക്കാൻ തോട്ടത്തിലെ ലൂർദുനാഥയുടെ ഗ്രോട്ടോ. 1902-ല്‍ ലിയോ പതിമൂന്നാമന്‍ പാപ്പയാണ് ലൂര്‍ദ്ദിലെ ഗ്രോട്ടോയുടെ മാതൃക തോട്ടത്തില്‍ പണിയണമെന്ന ആഗ്രഹം പ്രകടമാക്കിയത്. ഇതിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കു അമലോത്ഭവനാഥയുടെ മിഷ്ണറിമാര്‍ എന്ന സഖ്യമാണ് മുന്‍കൈ എടുത്തത്. 1905-ല്‍ പിയൂസ് പത്താമന്‍ പാപ്പ ഗ്രോട്ടോ വീണ്ടും നവീകരിച്ച് അമലോത്ഭവനാഥയ്ക്കു പ്രതിഷ്ഠിച്ചത് വലിയ വാര്‍ത്ത പ്രാധാന്യം നേടിയിരിന്നു. ഇതോടെ മരിയന്‍ ഗ്രോട്ടോകള്‍ ലോകമെമ്പാടും പ്രചരിച്ചു. എവിടെയും ദേവാലയങ്ങളോടു ചേര്‍ന്നും, സെമിനാരികളിലും, സ്ഥാപനങ്ങളിലും ലൂര്‍ദ്ദിലെ ഗ്രോട്ടോയുടെ ചെറിയ പതിപ്പുകള്‍ നിര്‍മ്മിക്കുവാന്‍ തുടങ്ങി. സഭാദ്ധ്യക്ഷന്മാരായ പാപ്പമാര്‍ വത്തിക്കാന്‍ തോട്ടത്തിലെ ഗ്രോട്ടോയില്‍ പ്രാര്‍ത്ഥിക്കുന്നത് അന്നുമുതല്‍ പതിവാണ്. മെയ് മാസ വണക്കത്തിന്‍റെ അവസാന ദിവസം അവിടെ ദിവ്യബലി അര്‍പ്പിക്കുന്നതും, സാഘോഷമായി ജപമാല വിശ്വാസികള്‍ക്കൊപ്പം ചൊല്ലുകയും കന്യകാംബികയുടെ മാധ്യസ്ഥ്യം തേടുകയും ചെയ്യുന്നതും ഇന്നും തുടരുകയാണ്. പാപ്പയോടൊപ്പം ഇന്ന് വിശേഷാല്‍ ജപമാല ചൊല്ലി ലോകം മുഴുവനും വേണ്ടി നമ്മുക്കും പ്രാര്‍ത്ഥിക്കാം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CL4VZOjF0FT4te6eRCiy4S}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-30-05:48:47.jpg
Keywords: പാപ്പ, ജപമാല

13348
Category: 18
Sub Category:
Heading: കാരക്കാമല വികാരിക്കെതിരേ നടക്കുന്ന ദുരാരോപണങ്ങളെ അപലപിച്ച് മാനന്തവാടി രൂപത
Content: മാനന്തവാടി: കാരക്കാമല ഇടവക വികാരിക്കെതിരേ നടക്കുന്ന വസ്തുതാ വിരുദ്ധമായ ദുരാരോപണങ്ങളെ അപലപിച്ച് മാനന്തവാടി രൂപതയുടെ ആലോചനാ സമിതി യോഗം. സ്ഥിതിഗതികള്‍ വിശകലനം ചെയ്ത് പഠിക്കുകയും സിസിടിവി അടക്കമുള്ള തെളിവുകള്‍ പരിശോധിക്കുകയും ബന്ധപ്പെട്ടവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തതിന്റെ വെളിച്ചത്തില്‍ കാരക്കാമല വികാരിയച്ചന്റെ ഭാഗത്ത് നിന്ന് ആരോപിക്കപെടുന്ന തരത്തിലുള്ള ഒരു വീഴ്ചയും ഉണ്ടായിട്ടില്ല എന്ന് ആലോചനാസമിതിക്ക് വ്യക്തമായെന്ന് രൂപത പത്രകുറിപ്പില്‍ കുറിച്ചു. തികച്ചും ദുരുദ്ദേശ്യപരവും ഗൂഡാലോചനാപ്രേരിതവുമാണ് വൈദികന്റെ പേരിലുള്ള ആരോപണങ്ങളെന്നത് വിശദമായ അന്വേഷണത്തില്‍ മനസ്സിലാക്കാന്‍ സാധിച്ചു. ആയതിന്റെ അടിസ്ഥാനത്തില്‍ വൈദികന്റെ സത്പേര് കളങ്കപ്പെടുത്തിക്കൊണ്ട് വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ അടിയന്തിരമായിനിയമസംവിധാനങ്ങളെ സമീപിക്കുന്നതിന് നാലുപേരടങ്ങുന്ന ഒരു കമ്മറ്റി രൂപീകരിച്ചു. സത്യം അറിയാനും അന്വേഷിക്കാനും ശ്രമിക്കാതെ രണ്ട് വ്യക്തികള്‍ക്കെതിരേ നടത്തിയ സ്വഭാവഹത്യാപരവും ഏകപക്ഷീയവുമായ പ്രചരണങ്ങളെ മാനന്തവാടി രൂപതയുടെ ആലോചനാസമിതി ശക്തമായി അപലപിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CL4VZOjF0FT4te6eRCiy4S}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-05-30-06:47:41.jpg
Keywords: കാരക്ക, ലൂസി

13349
Category: 10
Sub Category:
Heading: ബോംബുകൾ എന്നെ ക്രിസ്തുവിലേക്ക് നയിച്ചു: പുലിറ്റ്സർ സമ്മാനം നേടിയ വിശ്വവിഖ്യാതമായ ചിത്രത്തിലെ പെൺകുട്ടി
Content: ടോറോണ്ടോ: ക്രൈസ്തവ വിശ്വാസം തന്നെ വെറുപ്പിന്റെയും, വിജാതീയ ആരാധനയുടേയും പാതയിൽ നിന്നും സ്നേഹത്തിന്റെയും, ക്ഷമയുടെയും പാതയിലേക്ക് നയിച്ചുവെന്ന് പുലിറ്റ്സർ സമ്മാനം നേടിയ വിശ്വവിഖ്യാതമായ ചിത്രത്തിലെ പെൺകുട്ടിയായ ഫാൻ തി കിം ഫുക്കിന്റെ വെളിപ്പെടുത്തൽ. സിബിസി നിർമ്മിച്ച ഡോക്യുമെന്ററിയിലാണ് ക്രൈസ്തവ വിശ്വാസത്തിലേക്ക് തന്നെ നയിച്ച യാത്ര ഇപ്പോൾ കാനഡയിൽ കുടുംബത്തോടൊപ്പം ജീവിക്കുന്ന കിം വിവരിച്ചത്. വിയറ്റ്നാം യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത്, 1972 ജൂൺ മാസം എട്ടാം തീയതി ദക്ഷിണ വിയറ്റ്നാമിൽ ബോംബിട്ടപ്പോള്‍ പൊള്ളലേറ്റ് വസ്ത്രമില്ലാതെ നിലവിളിച്ചുകരഞ്ഞുകൊണ്ട് റോഡിലൂടെ ഇറങ്ങിയോടുന്ന ഫാൻ തി കിമിന്റെ ചിത്രം ലോകത്തിന്റെ കണ്ണീരായി മാറിയിരിന്നു. നിക്ക് ഉറ്റ് എന്ന ഫോട്ടോഗ്രാഫറാണ് ഈ ദൃശ്യങ്ങള്‍ തന്റെ കാമറയിൽ പകർത്തിയത്. "നാപാം ഗേൾ" എന്ന പേരിൽ പ്രശസ്തമായ ചിത്രം വിയറ്റ്നാം യുദ്ധ ഭീകരതയുടെ നേർസാക്ഷ്യമായി മാറി. ലോകത്തെ കരയിപ്പിച്ച പ്രസ്തുത ചിത്രത്തിന് പിന്നീട് പുലിസ്റ്റർ സമ്മാനം ലഭിച്ചു. ചിത്രമെടുത്ത് 14 മാസങ്ങൾക്കുശേഷം വിവിധ മാധ്യമങ്ങൾ അത് പ്രസിദ്ധീകരിച്ചപ്പോൾ ഫാൻ തി, തന്റെ ചിത്രം പ്രചരിക്കുന്നതിൽ സന്തോഷവതിയായിരുന്നില്ല. ദുഃഖത്തോടെ, നഗ്നയായി താൻ ഓടുമ്പോൾ എന്തിനുവേണ്ടിയായിരുന്നു ഫോട്ടോഗ്രാഫർ തന്റെ ചിത്രമെടുത്തത് എന്ന ചോദ്യമായിരുന്നു അവളുടെ മനസ്സിലുണ്ടായിരുന്നത്. 14 മാസത്തോളം ഫാൻ തി ചികിത്സയിൽ കഴിഞ്ഞു. ഓരോ ദിവസവും, കടുത്ത മാനസിക, ശാരീരിക വേദനയെയാണ് അവൾ അതിജീവിച്ചത്. ഇതോടൊപ്പം വെറുപ്പിന്റെ വിത്തും ഫാൻ തിയുടെ ഹൃദയത്തിൽ ഉടലെടുത്തു. എന്തുകൊണ്ട് തനിക്ക് ഇങ്ങനെ വന്നു എന്ന ചിന്ത ആത്മഹത്യയുടെ വക്കിൽ പോലും അവളെ കൊണ്ടുചെന്നെത്തിച്ചു. കായോ ഡായി മത വിശ്വാസത്തിലായിരുന്നു ഫാൻ തിയെ അവളുടെ മാതാപിതാക്കൾ വളർത്തിയത്. ആ മതത്തിലെ ദേവ സങ്കല്‍പ്പത്തോട് സമാധാനത്തിനുവേണ്ടി പ്രാർത്ഥിച്ചിട്ട് ഉത്തരമൊന്നും അവൾക്ക് ലഭിച്ചില്ല. ഇതിനിടയിൽ ഒരു ഡോക്ടറായിത്തീരണമെന്ന ആഗ്രഹം ഫാൻ തിയുടെ മനസ്സിൽ പിറവിയെടുത്തു. വിദ്യാഭ്യാസത്തിലൂടെ വേദനയെ അതിജീവിക്കാൻ അവൾ തീരുമാനിച്ചു. 1982ൽ സേയ്ഗൺ നഗരത്തിൽ പഠിച്ചുകൊണ്ടിരുന്ന കാലഘട്ടത്തിൽ ലൈബ്രറിയിൽ നിന്ന് ലഭിച്ച ബൈബിളിന്റെ പുതിയ നിയമ ഭാഗമാണ് അവളുടെ ജീവിതത്തെ തന്നെ മാറ്റിയത്. സുവിശേഷം വായിക്കാൻ ആരംഭിച്ച അവള്‍ അതേ വർഷം തന്നെ ക്രിസ്തുമസിന് ക്രൈസ്തവവിശ്വാസത്തിലേക്ക് കടന്നുവന്നു. മനുഷ്യർക്ക് പുതിയ ജീവിതം നൽകാൻ വേണ്ടി ക്രിസ്തു സഹിച്ച പീഡനങ്ങൾ സുവിശേഷത്തിൽ നിന്ന് വായിച്ചറിഞ്ഞതാണ് ഏറ്റവുമധികം അവളെ സ്പർശിച്ചത്. ആളുകളോടുള്ള വെറുപ്പ് ഫാൻ തിയുടെ ജീവിതത്തിൽ നിന്നും വിട്ടുമാറി. എല്ലാവരെയും സ്നേഹിക്കാനും, അവർക്ക് വേണ്ടി പ്രാർത്ഥിക്കാനും അവൾ പഠിച്ചു. ക്രിസ്തുവിലുള്ള വിശ്വാസമാണ് ക്ഷമിക്കാൻ തനിക്ക് ശക്തി നൽകിയതെന്ന് ക്രിസ്ത്യാനിറ്റി ടുഡേ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഫാൻ തി ഏറ്റുപറഞ്ഞിരുന്നു. തനിക്ക് ചെറുപ്പത്തിലേറ്റ മാനസിക സംഘർഷങ്ങളെയും, ഒരിക്കൽ താൻ വെറുത്ത തന്റെ ചിത്രത്തെയും അവളിപ്പോൾ സ്നേഹിക്കുന്നു. അന്ന് ആ ബോംബുകൾ വീണില്ലായിരുന്നുവെങ്കിൽ തനിക്ക് ക്രിസ്തുവിനെ കണ്ടെത്താനും, ഡോക്ടറാകാനും സാധിക്കില്ലായിരുന്നുവെന്നുമാണ് ഫാൻ തി വിശ്വസിക്കുന്നത്. നിലവില്‍ കുടുംബത്തോടൊപ്പം കാനഡയിലെ ടോറോണ്ടോയിലാണ് ഫാൻ തി കഴിയുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CVLYJJpznqq1OVbqOyGCB8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-30-09:20:04.jpg
Keywords: അതിജീവി

13350
Category: 1
Sub Category:
Heading: പീഡനങ്ങളുടെ നടുവില്‍ നൈജീരിയയില്‍ നിന്ന് സദ്വാര്‍ത്ത: അന്‍പത് ബൈബിള്‍ സംഭാവന നല്‍കി ഇസ്ലാം മത വിശ്വാസി
Content: അബൂജ: ക്രൈസ്തവര്‍ക്കെതിരെയുള്ള പീഡന കഥകള്‍ മാത്രം പുറത്തുവന്നിരുന്ന നൈജീരിയയില്‍ നിന്നും മതസൗഹാര്‍ദ്ദത്തിന്റെ വാര്‍ത്ത. ഇസ്ലാം മതവിശ്വാസിയായ ഒരാള്‍ തനിക്ക് അന്‍പതു ബൈബിളുകള്‍ സംഭാവനയായി നല്‍കിയെന്ന്‍ നൈജീരിയയിലെ അബുജ കത്തോലിക്കാ അതിരൂപതയുടെ മെത്രാപ്പോലീത്ത ഇഗ്നേഷ്യസ് കായിഗാമ വെളിപ്പെടുത്തിയതാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയാകുന്നത്. ഇക്കഴിഞ്ഞ മെയ് 28ന് തന്നെ സന്ദര്‍ശിച്ച അല്‍ഹാജി ഇദി മൊഹമ്മദ് ഫാറൂഖ് എന്ന മുസ്ലീം വിശുദ്ധ ബൈബിളിന്റെ അന്‍പതു പകര്‍പ്പുകള്‍ സംഭാവനയായി നല്‍കിയെന്നു തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മെത്രാപ്പോലീത്ത വിശ്വാസി സമൂഹത്തെ അറിയിച്ചിരിക്കുന്നത്. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fignatius.a.kaigama%2Fposts%2F1180143822324015&width=500" width="500" height="753" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe> <p> ബൈബിളിന്റെ പകര്‍പ്പുകള്‍ക്ക് പുറമേ, ഇംഗ്ലീഷ് തര്‍ജ്ജമക്കൊപ്പം അതിന്റെ ഹീബ്രു, ഗ്രീക്ക് പദങ്ങളും ചേര്‍ത്തിട്ടുള്ള ഇന്റര്‍ലൈനിയര്‍ ബൈബിളും, ബൈബിള്‍ പദങ്ങളുടെ അക്ഷരക്രമത്തിലുള്ള പട്ടികയും (കോണ്‍കോര്‍ഡന്‍സ് സീരീസ്), ഒരു പ്രതിമയും അദ്ദേഹം സമ്മാനമായി നല്‍കിയെന്നും മെത്രാപ്പോലീത്തയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. നിരവധി ആളുകളാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ക്രൈസ്തവ പീഡനങ്ങള്‍ കൊണ്ട് കുപ്രസിദ്ധമായ നൈജീരിയായില്‍ നിന്നു വന്ന ഈ വാര്‍ത്തയെ ഏറെ സന്തോഷത്തോയോടെയാണ് വിശ്വാസി സമൂഹം നോക്കികാണുന്നത്. ഈ വര്‍ഷം ഇതുവരെ ഏതാണ്ട് അറുന്നൂറോളം ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഇന്റര്‍നാഷ്ണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (ഇന്റര്‍ സൊസൈറ്റി) അടുത്ത നാളില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CL4VZOjF0FT4te6eRCiy4S}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-30-12:47:19.jpg
Keywords: നൈജീ

13351
Category: 1
Sub Category:
Heading: ഭാരതത്തില്‍ ആരാധനാലയങ്ങള്‍ ജൂണ്‍ 8 മുതല്‍ തുറക്കാന്‍ കേന്ദ്രത്തിന്റെ അനുമതി: എങ്കിലും അനിശ്ചിതത്വം ബാക്കി
Content: ന്യൂഡല്‍ഹി: നീണ്ട നാളത്തെ കാത്തിരിപ്പിന് ഒടുവിൽ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കുവാന്‍ ഇളവുകള്‍ നല്‍കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍. ദേശീയ ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി കൊണ്ടുള്ള മാര്‍ഗ്ഗ നിര്‍ദേശത്തിലാണ് ആരാധനാലയങ്ങള്‍ക്കു ഉപാധികളോടെ ഇളവ് അനുവദിച്ചിരിക്കുന്നത്. അഞ്ചാം ഘട്ട ലോക്ക്ഡൌണ്‍ ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കുമെങ്കിലും എട്ടാം തീയതി മുതലാകും ഇളവുകള്‍ നല്‍കിത്തുടങ്ങുക. അതേസമയം ആരാധനാലയങ്ങള്‍ തുറന്നു നല്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും കേരളത്തില്‍ അനുമതി ലഭിക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ചു സാഹചര്യത്തിന് അനുസൃതമായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാം എന്ന കേന്ദ്ര നിലപാട് മറയാക്കി ആരാധനാലയങ്ങള്‍ അടച്ചിടുന്നത് തുടരുമോ എന്ന സംശയമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യം സ്ഥിതിഗതികൾ മെച്ചപ്പെട്ടതിന് ശേഷം ആലോചിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. മദ്യശാലകള്‍ തുറന്നിട്ടും ആരാധനാലയങ്ങളോട് നിഷേധ മനോഭാവം പുലര്‍ത്തുന്നതിനെതിരെ വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചെങ്കിലും ഇതേ നിലപാട് തന്നെ സംസ്ഥാന ഭരണകൂടം തുടരുമോയെന്ന സംശയമാണ് വിശ്വാസികള്‍ ഉയര്‍ത്തുന്നത്. ജൂണ്‍ ഒന്നു മുതല്‍ ദേവാലയങ്ങളും അമ്പലങ്ങളും ഇതര ആരാധന കേന്ദ്രങ്ങളും തുറക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ പ്രധാനമന്ത്രിക്കു കത്തെഴുതിയിരിന്നു. കേന്ദ്ര അനുമതി ലഭിച്ച പശ്ചാത്തലത്തില്‍ കര്‍ണ്ണാടകയില്‍ ആരാധനകേന്ദ്രങ്ങള്‍ ഉടന്‍ തുറന്നേക്കുമെന്നാണ് സൂചന. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CL4VZOjF0FT4te6eRCiy4S}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-30-17:15:27.jpg
Keywords: ദേവാലയ, ആരാധനാ

13352
Category: 1
Sub Category:
Heading: ഭാരതത്തിലെ ക്രൈസ്തവ സഭകൾ പന്തക്കുസ്താ തിരുനാൾ ദിനമായ ഇന്ന് പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു
Content: ന്യൂഡൽഹി: കൊറോണ വ്യാപനം ഭാരതത്തില്‍ ശക്തമായ പശ്ചാത്തലത്തില്‍ പന്തക്കുസ്താ തിരുനാൾ ദിനമായ ഇന്ന് (മേയ് 31) രാജ്യത്തെ ക്രൈസ്തവസമൂഹം പ്രാർത്ഥനാ ദിനമായി ആചരിക്കുന്നു. മേയ് 31 ഉച്ചയ്ക്ക് 12.00ന് പ്രത്യേകം പ്രാര്‍ത്ഥിക്കുവാന്‍ ‘വൺ സൗണ്ട്, വൺ ഹോപ്പ്’ എന്ന പേരിൽ ‘ക്രിസ്റ്റ്യൻ മീഡിയാ ഫോറം’ ആണ് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രാർത്ഥനായജ്ഞത്തിൽ റീത്ത് സഭാ ഭേദമെന്യേ ക്രൈസ്തവ വിശ്വാസികൾ ഒന്നടങ്കം പങ്കെടുക്കും. ഈ സമയത്ത് രാജ്യത്തെ മുഴുവൻ ദേവാലയ മണികളും മുഴങ്ങും. ഇടവക ദേവാലയങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തുന്ന തത്‌സമയ സംപ്രേഷണത്തിലൂടെയോ, അല്ലെങ്കിൽ ആ സമയം വീടുകളിൽ പ്രാർത്ഥനാരൂപിയിലായിരുന്നോ ഈ യജ്ഞത്തിൽ പങ്കുചേരാനാണ് ‘ക്രിസ്റ്റ്യൻ മീഡിയാ ഫോറം’ ആഹ്വാനം ചെയ്തിരിക്കുന്നത്. മാനവ വംശത്തിന് വേണ്ടിയും പ്രത്യേകിച്ചു കൊറോണാ പ്രതിരോധ രംഗത്ത് വ്യാപരിക്കുന്നവർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കാനുള്ള സമയാണിതെന്നും ഇൻഡോർ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘ക്രിസ്റ്റ്യൻ മീഡിയാ ഫോറം’ പ്രസ്താവനയില്‍ കുറിച്ചു. സഭയുടെ ആരംഭദിനമായ, പന്തക്കുസ്താ തിരുനാൾ ദിനത്തിൽ ക്രമീകരിച്ചിരിക്കുന്ന പ്രാർത്ഥയിൽ വിശ്വാസീസമൂഹം ഒന്നടങ്കം അണിചേരണമെന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷനും ബോംബൈ ആർച്ച്ബിഷപ്പുമായ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് വീഡിയോ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CL4VZOjF0FT4te6eRCiy4S}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-31-04:49:11.jpg
Keywords: ഭാരത

13353
Category: 1
Sub Category:
Heading: കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര ജൂൺ 1 മുതൽ പ്രവാചകശബ്ദത്തിൽ
Content: രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഇതിനു വഴിയൊരുക്കുകയാണ് ജൂൺ 1 മുതൽ പ്രവാചകശബ്ദം. കേരള കത്തോലിക്കാ സഭയുടെ ആസ്ഥാനകാര്യാലയമായ പി. ഒ. സി. 2005-ൽ ഈ ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ പ്രസിദ്ധീകരിച്ചപ്പോൾ എറെ ആവേശത്തോടെയാണ് മലയാളികളായ വിശ്വാസികൾ ഇതിനെ സ്വീകരിച്ചത്. അന്ന് ഈ മഹത്തായ ഗ്രന്ഥത്തിലെ പഠനങ്ങൾ ലോകമെമ്പാടുമുള്ള വിശ്വാസികളിലേക്കെത്തിക്കാൻ മുഖ്യപങ്കുവഹിച്ച ഒരു വ്യക്തിയായിരുന്നു ബ്രദർ കെ തോമസ് പോൾ. ഇന്നത്തേതുപോലെ സോഷ്യൽ മീഡിയ സൗകര്യങ്ങൾ ലഭ്യമല്ലാതിരുന്ന ആ കാലത്ത് ഈ ഗ്രന്ഥത്തിലെ പ്രബോധനങ്ങളെക്കുറിച്ചു പഠിപ്പിച്ചുകൊണ്ട് അത് അനേകരിലേക്കെത്തിക്കുന്നതിന് അദ്ദേഹം സ്തുത്യർഹമായ പങ്കു വഹിച്ചു. കഴിഞ്ഞ ഇരുപതു വർഷക്കാലമായി കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠിപ്പിച്ചുകൊണ്ട് വിശ്വാസികൾക്ക് ആഴമായ ബോധ്യങ്ങൾ നൽകിവരുന്ന ബ്രദർ തോമസ് പോൾ തന്നെയായിരിക്കും ഈ പഠനപരമ്പരയും നയിക്കുക. ജൂൺ 1 മുതൽ, ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും പ്രവാചകശബ്ദത്തിന്റെ വെബ്സൈറ്റിലും, യൂട്യൂബ് ചാനലിലും ഫേസ്ബുക് പേജിലും ഈ പഠനപരമ്പര ലഭ്യമായിരിക്കും. നിരവധി തെറ്റായ പ്രബോധനങ്ങളിലൂടെ വിശ്വാസികളെ വഴിതെറ്റിക്കുന്ന അബദ്ധ പ്രബോധനങ്ങൾ സോഷ്യൽമീഡിയയിലൂടെ പ്രചരിക്കുന്ന ഈ കാലത്ത് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം ആഴത്തിൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ടത് ഈ കാലഘത്തിലെ വിശ്വാസസംരക്ഷണത്തിന് അത്യാവശ്യമാണ്. ബൈബിളിലൂടെ ദൈവം എന്താണ് നമ്മോട് സംസാരിക്കുന്നത് എന്ന് വ്യക്തമായി മനസ്സിലാക്കുവാൻ ഈ ഗ്രന്ഥത്തിലൂടെ നമ്മുക്കു സാധിക്കും. സഭയുടെ പ്രബോധനങ്ങളാൽ സംശുദ്ധമായ വിശ്വാസജീവിതത്തിൽ ആഴപ്പെടുവാൻ ഈ പഠനപരമ്പരയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/0KgK8LZHg7b6ukhMjLQrI9}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/TitleNews/TitleNews-2020-05-31-05:52:12.jpg
Keywords: തോമസ് പോള്‍

13354
Category: 1
Sub Category:
Heading: ലോക്ക്ഡൗണിലെ പൗരോഹിത്യ സ്വീകരണം തുടരുന്നു: രണ്ട് ഡീക്കന്മാർ കൂടി വൈദികരായി
Content: കൊച്ചി: നീണ്ട പതിമൂന്നു വർഷത്തെ പ്രാർത്ഥനയ്ക്കും ത്യാഗത്തിനും പഠനത്തിനും കാത്തിരിപ്പിനും ഒടുവിൽ ആളും അനക്കവുമില്ലാതെ ലോക്ക്ഡൗണിൽ തിരുപ്പട്ടം സ്വീകരിച്ച് രണ്ട് ഡീക്കന്മാർ. കൊച്ചി രൂപതയുടെ മേൽനോട്ടത്തിലുള്ള മനുഷ്യാവതാര പ്രേഷിതസഭാംഗങ്ങളായ (PMI) ഡീക്കൻ വര്‍ഗീസ് റോഷൻ, ഡീക്കൻ രവി കുമാർ എന്നിവരാണ് കഴിഞ്ഞ ദിവസം തിരുപ്പട്ടം സ്വീകരിച്ചത്. കൊച്ചി ബിഷപ്‌സ് ഹൌസിൽ വെച്ച് നടന്ന തിരുപ്പട്ട ശുശ്രൂഷകൾക്ക് കൊച്ചി രൂപതാധ്യക്ഷൻ ബിഷപ്പ് ജോസഫ് കരിയിൽ മുഖ്യകാർമ്മികത്വം വഹിച്ചു. ആലപ്പുഴ രൂപത, തെക്കേ ചെല്ലാനം സെന്റ് ജോർജ് ഇടവകയിൽ പെരുവേലിൽ മാര്‍ഷലിന്റെയും ഗ്രെയ്സിയുടെയും മകനാണ് ഡീക്കൻ വര്‍ഗീസ് റോഷൻ. ഡീക്കൻ രവി കുമാർ, ഏലൂർ രൂപത ദെന്ദുളുരു ശുദ്ധീകരണമാതാ ഇടവകയിൽ യേസുബാബുവിന്റെയും ശാന്തകുമാരിയുടെയും മകനാണ്. സർക്കാർ മാനദണ്ഡങ്ങൾക്ക് വിധേയമായി ചടങ്ങിൽ ഇരുവരുടെയും മാതാപിതാക്കളും സഹോദരങ്ങളും മാത്രമാണ് പങ്കെടുത്തത്. പ്രിയപ്പെട്ടവരുടെ അസാന്നിധ്യത്തിലാണ് ചടങ്ങുകള്‍ നടന്നതെങ്കിലും ജീവിതത്തിലെ വലിയ ഒരു സ്വപ്നം ലോക്ക്ഡൗണിലും യാഥാര്‍ത്ഥ്യമായതിന്റെ ആഹ്ലാദമാണ് ഇരുവര്‍ക്കും പങ്കുവെയ്ക്കാനുള്ളത്. നവ വൈദികർക്ക് വേണ്ടി നമ്മുക്ക് പ്രാർത്ഥിക്കാം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/0KgK8LZHg7b6ukhMjLQrI9}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-31-08:57:36.jpg
Keywords: ഡീക്ക, തിരുപ്പട്ട