Contents

Displaying 13051-13060 of 25147 results.
Content: 13385
Category: 14
Sub Category:
Heading: ലോക്ക്ഡൗണില്‍ ജനങ്ങളുടെ ഹൃദയം കവര്‍ന്ന് യേശുവിന്റെ അത്ഭുതങ്ങളെക്കുറിച്ചുള്ള വിര്‍ച്വല്‍ സിനിമ
Content: ന്യൂയോര്‍ക്ക്: വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ വിവരിച്ചിരിക്കുന്ന യേശു പ്രവര്‍ത്തിച്ച ഏഴു അത്ഭുതങ്ങളെ കുറിച്ചുള്ള വിര്‍ച്വല്‍ സിനിമ ലോക്ക്ഡൗണ്‍ കാലയളവില്‍ ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. അതിശയകരമായ വിധത്തില്‍ വിര്‍ച്വല്‍ റിയാലിറ്റിയും അമ്പരിപ്പിക്കുന്ന സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച് അവതരിപ്പിക്കുന്ന 'സെവന്‍ മിറക്കിള്‍സ്' എന്ന ത്രീഡി സിനിമയാണ് പ്രേക്ഷകര്‍ക്ക് മികച്ച ദൃശ്യ വിരുന്നാകുന്നത്. പുരാതനകാലത്തെ ക്രമീകരണങ്ങളുടേയും ഏറ്റവും പുതിയ സാങ്കേതിക വിദ്യുയുടേയും സഹായത്തോടെ ക്രിസ്തുവിന്റെ ഉപമകളിലേക്ക് പ്രേക്ഷകനെ നയിക്കുന്ന ഏഴു എപ്പിസോഡുകളിലൂടെ പുരോഗമിക്കുന്ന സിനിമയെ ഫ്യൂച്ചര്‍ സിനിമകളുടെ അടുത്ത തലമുറയായിട്ടാണ് വിലയിരുത്തുന്നത്. കഴിഞ്ഞ വര്‍ഷം സിനിമയുടെ വിര്‍ച്വല്‍ റിയാലിറ്റിയിലുള്ള രൂപം പുറത്തിറങ്ങിയെങ്കിലും കോവിഡ് കാലത്ത് വൈവ്പോര്‍ട്ട്‌ ഇന്‍ഫിനിറ്റി, ആപ്പിള്‍ സ്റ്റോര്‍, ഗൂഗിള്‍ പ്ലേ എന്നിവ വഴി അനേകരിലേക്ക് എത്തുകയാണ്. സമ്പൂര്‍ണ്ണ 360° വിര്‍ച്വല്‍ ത്രിമാന ദൃശ്യാനുഭവം സമ്മാനിക്കുന്ന സിനിമ ‘പാഷന്‍ ഓഫ് ക്രൈസ്റ്റ്’, ‘ബെന്‍ ഹര്‍’ തുടങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ ചിത്രീകരിച്ചിട്ടുള്ള റോമിലേയും, മടേരയിലേയും ലൊക്കേഷനുകളില്‍ തന്നെയാണ് ഷൂട്ട് ചെയ്തത്. സാമൂഹ്യ അകലം പാലിക്കേണ്ടതായ ഈ സമയത്ത് കുടുംബത്തോടും, സുഹൃത്തുക്കളോടും, സഹപ്രവര്‍ത്തകരോടും ഒപ്പമായിരിക്കുവാനും, നമ്മുടെ വിശ്വാസത്തെ മുന്നോട്ട് കൊണ്ടുപോകുവാനും സുരക്ഷിതമായ ഒരു മാര്‍ഗ്ഗം നമുക്ക് ആവശ്യമാണെന്നും വിര്‍ച്വല്‍ റിയാലിറ്റി ഇതിന് പറ്റിയ ഏറ്റവും നല്ലമാര്‍ഗ്ഗമാണെന്നും എച്ച്.ടി.സി വൈവിന്റെ ചെയര്‍വുമണായ ചെര്‍ വാങ് ഫോക്സ് ന്യൂസിനോട് പറഞ്ഞു. ഫോട്ടോഗ്രാമെട്രി, വോള്യൂമെട്രിക് വീഡിയോ കാപ്ച്ചറിങ് തുടങ്ങിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ള സിനിമക്ക് 70 മിനിറ്റ് ദൈര്‍ഘ്യമാണുള്ളത്. എച്ച്.ടി.സി വൈവ് സ്റ്റുഡിയോസിന്റെ ഈ സിനിമ റെയിന്‍ഡന്‍സ് ഫിലിം ഫെസ്റ്റിവലില്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/0HX6Dj5JBTq0xT2Nb3JxCY}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-03-10:54:36.jpg
Keywords: സിനിമ, ചലച്ചിത്ര
Content: 13386
Category: 13
Sub Category:
Heading: കൊറോണക്കിടെ നൈജീരിയയിലെ തെരുവ് ബാല്യങ്ങളുടെ വയറും ഹൃദയവും നിറച്ച് കത്തോലിക്ക സന്യാസിനികള്‍
Content: അബൂജ: കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്ന്‍ ദുരിതമനുഭവിക്കുന്ന നൈജീരിയയിലെ തെരുവ് കുട്ടികള്‍കളുടെ കണ്ണീര്‍ തുടച്ച് കത്തോലിക്ക സന്യാസിനികളുടെ സേവനങ്ങള്‍ തുടരുന്നു. തെക്കു കിഴക്കന്‍ നൈജീരിയയിലെ എനുഗു സംസ്ഥാനത്തില്‍ ചാരിറ്റി ഹോം നടത്തുന്ന ‘ഡോട്ടേഴ്സ് ഓഫ് ഡിവൈന്‍ ലവ്’ സഭാംഗങ്ങളായ കന്യാസ്ത്രീകളാണ് ആരോരുമില്ലാത്ത തെരുവ് കുട്ടികള്‍ക്ക് ഭക്ഷണവും ഇതര സഹായങ്ങളും നല്‍കുന്നത്. ഭവനരഹിതരായ അന്‍പതിലധികം കുട്ടികളെ തങ്ങളുടെ ചാരിറ്റി ഹോമില്‍ താമസിപ്പിച്ച് അവര്‍ക്ക് വേണ്ട പരിപാലനവും വിദ്യാഭ്യാസവും ഇവര്‍ ഒരുക്കുന്നുണ്ട്. പാവങ്ങളെ സേവിക്കുക എന്നത് തങ്ങളുടെ പ്രേഷിത ദൗത്യമാണെന്നും എന്തൊക്കെ ബുദ്ധിമുട്ട് നേരിട്ടാലും തങ്ങളുടെ സേവനം തുടരുമെന്നുമാണ് സിസ്റ്റര്‍ വെരിറ്റാസ് ഒന്യെമെലൂക്കെ പറയുന്നത്. ഈ ശുശ്രൂഷകള്‍ കൂടാതെ ലോക്ക്ഡൌണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് വാങ്ങിവെച്ച ഭക്ഷ്യസാധനങ്ങള്‍ സന്യാസിനികള്‍ പാകം ചെയ്ത് പൊതികളാക്കി ‘നൈജീരിയ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍’ (എന്‍.സി.ഡി.സി) ന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് തെരുവുകളില്‍ പോയി അനാഥരായ കുട്ടികള്‍ക്കിടയില്‍ വിതരണം ചെയ്യുന്നുമുണ്ട്. പ്രാദേശികമായി ലഭ്യമായ സാധനങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഫേസ് മാസ്കുകളും, സാനിട്ടൈസറും ഇവര്‍ വിതരണം ചെയ്യുന്നുണ്ട്. നൈജീരിയയുടെ തെക്ക്-പടിഞ്ഞാറു ഭാഗത്തും ഇതേ സഭയില്‍ ഉള്‍പ്പെട്ട സന്യാസിനികളും തങ്ങളുടെ കോണ്‍വെന്റില്‍ തെരുവ് കുട്ടികള്‍ക്ക് വേണ്ടി ഭക്ഷണം പാകം ചെയ്തു വിതരണം ചെയ്യുന്നു. ‘ഡോട്ടേഴ്സ് ഓഫ് ഡിവൈന്‍ ലവ്’ സഭക്ക് പുറമേ ഇതര സഭകളില്‍ പെട്ട കന്യാസ്ത്രീകളും കാരുണ്യ പ്രവര്‍ത്തികളുമായി പാവപ്പെട്ടവര്‍ക്കിടയില്‍ സജീവമാണ്. തെക്ക്-പടിഞ്ഞാറന്‍ നൈജീരിയയിലെ ഇലോറിനിലുള്ള ‘സിസ്റ്റേഴ്സ് ഓഫ് ദി നോട്രെ ഡെയിം ഡെ നാമുര്‍’ സഭയില്‍ പെട്ട സന്യസ്ഥര്‍ കഴിഞ്ഞയാഴ്ച അമ്പതിലധികം കുട്ടികള്‍ക്കാണ് ഭക്ഷണപൊതികള്‍ വിതരണം ചെയ്തത്. മഹാമാരി ഉയര്‍ത്തുന്ന കടുത്ത വെല്ലുവിളികള്‍ക്കിടയിലും തങ്ങളുടെ സന്നദ്ധ സേവനങ്ങള്‍ക്ക് ഒരു മുടക്കവും വരുത്താതെ യേശു പഠിപ്പിച്ച കാരുണ്യത്തിന്റെ ഉത്തമ മാതൃകയാവുകയാണ് ഈ സന്യാസിനികള്‍. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-03-12:16:27.jpg
Keywords: നൈജീ
Content: 13387
Category: 1
Sub Category:
Heading: വംശീയത ഗുരുതരമായ തെറ്റ്, അക്രമം പ്രശ്ന പരിഹാരവുമല്ല: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: വംശീയത ഒരുതരത്തിലും വച്ചുപൊറുപ്പിക്കാനാവാത്ത തെറ്റാണെന്നും എന്നാല്‍ അതിനു വേണ്ടിയുള്ള അക്രമം- പ്രശ്ന പരിഹാരവുമല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്നലെ ബുധനാഴ്ച (03/06/20) വത്തിക്കാനിൽ തന്റെ പഠനമുറിയിൽ നിന്നു നടത്തിയ പൊതുകൂടിക്കാഴ്ച പ്രഭാഷണത്തിനു ശേഷമാണ് ജോര്‍ജ്ജ് ഫ്ലോയിഡ് വിഷയത്തില്‍ പ്രതികരണവുമായി പാപ്പ രംഗത്തെത്തിയത്. കറുത്ത വർഗ്ഗക്കാരൻറെ ദാരുണ മരണത്തെത്തുടർന്ന് സാമൂഹ്യക്രമസമാധാന നില തകർന്നിരിക്കുന്നത് അനുസ്മരിച്ച പാപ്പ തന്റെ ആശങ്കയും ഖേദവും പങ്കുവെച്ചു. സ്വയം നശിപ്പിക്കുന്നതും സ്വയം മുറിപ്പെടുത്തുന്നതുമാണ് ഇക്കഴിഞ്ഞ രാത്രികളിൽ ഉണ്ടായ ആക്രമണങ്ങളെന്നും, വാസ്തവത്തിൽ അതിക്രമങ്ങൾ വഴി നേട്ടമല്ല നഷ്ടമാണ് ഉണ്ടാകുകയെന്നും പാപ്പ പറഞ്ഞു. വംശീയത എന്ന പാപം ജീവനെടുത്ത ജോർജ്ജ് ഫ്ലോയിഡിൻറെയും മറ്റെല്ലാവരുടെയും ആത്മശാന്തിക്കായി, അമേരിക്കൻ ഐക്യനാടുകളിൽ നടക്കുന പ്രാർത്ഥനയിൽ താൻ പങ്കുചേരുന്നു. ഹൃദയം തകർന്ന കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും സാന്ത്വനം ലഭിക്കുന്നതിനും ദേശീയ അനുരഞ്ജനത്തിനും ദാഹിക്കുന്ന സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കാൻ പാപ്പ വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു. അമേരിക്കയിലും ലോകത്തിലും സമാധാനത്തിനും നീതിക്കും വേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും വേണ്ടി ഗ്വാഡലൂപ്പ മാതാവിന്റെ മാധ്യസ്ഥവും പാപ്പ യാചിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CjCzPyiE6lm3i2JlOjsOWr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-04-03:12:27.jpg
Keywords: പാപ്പ, ഫ്രാന്‍സിസ് പാപ്പ
Content: 13388
Category: 15
Sub Category:
Heading: Devotion to the Sacred Heart: Fourth day
Content: #{black->none->b->Sacred Heart of Jesus present in the Holy Eucharist. ‍}# Through the Holy Eucharist, the Sacred Heart of Jesus has shown His immense and ineffable love towards us. Concealing all divinity and filled with love this divine Heart communicates with us every day through the Holy Eucharist. Multitudes of heavenly angels sing heavenly hymns in the divine presence. During this holy mystery, Jesus becomes our father, lord, shepherd, friend, leader, doctor, way, truth, light, life and above all the wellspring of all blessings. This holy sacrament allows us to worship His Sacred Heart and plead for all necessary blessings and goodness. We are welcome to visit Him, converse with Him uninterrupted, and most importantly the Eucharist becomes our spiritual food. If we contemplate this immense love for a moment, it is positive that there will be a great change in us and a craving to love God. It is important that we consider the benefits this selfless love reap from us humans. Jesus himself has said ‘I am the bread of life. Your ancestors ate the manna in the desert, but they died; this is the bread that comes down from heaven so that one may eat it and not die. I am the living bread that came down from heaven; whoever eats this bread will live forever; and the bread that I will give is my flesh for the life of the world.’ ‘Whoever eats my flesh and drinks my blood has eternal life and I will raise him on the last day. For my flesh is true food, and my blood is true drink. It is true that Jesus is present in the Holy Eucharist, like he is one being with the Father. Therefore, when atheist and heretics do not accept this holy mystery, the Sacred Heart is subject to cruel indifference and injury. Many of our kindred, benefactors and friends have shown disrespect in Your divine presence; for the want of devotion and unworthily received Holy Communion, and have drawn little fruit from it. This has caused deep pain to your loving heart. Those brothers who contemplate about this! Let us love this Sacred Heart, which is full of love and mercy. Let us also make fitting reparation for all the ingratitude inflicted on the loving Heart in this Sacrament. #{black->none->b->INVOCATION (JAPAM) ‍}# Sacred Heart of Jesus, full of love and mercy for us! I worship you. I love You with my whole heart. Because of your immense love for us, it is our duty that we do not subject you to more injuries and neglect. O, sweet Jesus! I confess and beg pardon for all the sins I have committed against You. All forgiving Lord! Grant me to make a fitting reparation for all blasphemies, for all profanities, and all sacrileges ever committed .O, merciful Jesus! I offer to You as thanksgiving, the hymns and praises of the heavenly hosts for all the innumerable blessings You showered on me. Amen. Grant to Your Church, O Lord, assurance of freedom, protect our Supreme Pontiff and make haste that all may know the haven of truth, and have unity of faith, so that there may soon be one fold and one Shepherd! Lord, be merciful to the unfortunate sinners, console the souls in Purgatory and be merciful to me, your unworthy servant. O Immaculate Heart of Mary, O Mother of all blessings, I firmly believe that through your powerful intercession, all my prayers and petitions will be granted. Amen. [ 3 Our Father, 3 Hail Mary, 3 Glory be..] #{black->none->b-> The Litany of the Sacred Heart ‍}# Lord, have mercy on us. Christ, have mercy on us. Lord, have mercy on us. Christ, hear us.Christ, graciously hear us. God the Father of Heaven, Have mercy on us. God the Son, Redeemer of the world, Have mercy on us. God the Holy Spirit, Have mercy on us. Holy Trinity, one God, Have mercy on us. Heart of Jesus, Son of the Eternal Father, Have mercy on us. Heart of Jesus, Formed by the Holy Ghost in the womb of the Virgin Mother, Have mercy on us. Heart of Jesus, Substantially united to the Word of God, Have mercy on us. Heart of Jesus, Of Infinite Majesty, Have mercy on us. Heart of Jesus, Holy Temple of God, Have mercy on us. Heart of Jesus, Tabernacle of the Most High, Have mercy on us. Heart of Jesus, House of God and Gate of Heaven, Have mercy on us. Heart of Jesus, Burning Furnace of charity, Have mercy on us. Heart of Jesus, Vessel of Justice and love, Have mercy on us. Heart of Jesus, Full of goodness and love, Have mercy on us. Heart of Jesus, Abyss of all virtues, Have mercy on us. Heart of Jesus, Most worthy of all praises, Have mercy on us. Heart of Jesus, King and center of all hearts, Have mercy on us. Heart of Jesus, In whom are all the treasures of wisdom and knowledge, Have mercy on us. Heart of Jesus, In Whom dwelleth all the fullness of the Divinity, Have mercy on us. Heart of Jesus, in whom the Father is well pleased, Have mercy on us. Heart of Jesus, Of whose fullness we have all received, Have mercy on us. Heart of Jesus, Desire of the everlasting hills, Have mercy on us. Heart of Jesus, Patient and abounding in mercy, Have mercy on us. Heart of Jesus, Rich unto all who call upon Thee, Have mercy on us. Heart of Jesus, Fountain of life and holiness, Have mercy on us. Heart of Jesus, Atonement for our sins, Have mercy on us. Heart of Jesus, Filled with reproaches, Have mercy on us. Heart of Jesus, Bruised for our offenses, Have mercy on us. Heart of Jesus, Made obedient unto death, Have mercy on us. Heart of Jesus, Pierced with a lance, Have mercy on us. Heart of Jesus, Source of all consolation, Have mercy on us. Heart of Jesus, Our Life and Resurrection, Have mercy on us. Heart of Jesus, Our Peace and Reconciliation, Have mercy on us. Heart of Jesus, Victim for our sins, Have mercy on us. Heart of Jesus, Salvation of those who hope in Thee, Have mercy on us. Heart of Jesus, Hope of those who die in Thee, Have mercy on us. Heart of Jesus, Delight of all the Saints, Have mercy on us. Lamb of God Who takes away the sins of the world, Spare us, O Lord. Lamb of God Who takes away the sins of the world, Graciously hear us, O Lord. Lamb of God Who takes away the sins of the world, Have mercy on us. Jesus, meek and humble of heart, Make our hearts like unto Thine. Let us pray. Almighty and eternal God, look upon the Heart of Thine most-beloved Son, and upon the praises and satisfaction He offers Thee in the name of sinners; and appeased by worthy homage, pardon those who implore Thy mercy, in Thy Great Goodness in the name of the same Jesus Christ Thy Son, Who lives and reigns with Thee, in the unity of the Holy Ghost, world without end. Amen. #{black->none->b-> SHORT INVOCATION ‍}# O Sacred Heart of Jesus, may You be known and loved by all. #{black->none->b->GOOD DEED (SALKRIYA) ‍}# To amend for all the sacrileges to which the Holy Eucharist is subjected to, visit and pray to the Holy Eucharist.
Image: /content_image/ChristianPrayer/ChristianPrayer-2020-06-04-03:19:52.png
Keywords: Sacred Heart
Content: 13389
Category: 18
Sub Category:
Heading: 'ദളിത് ക്രൈസ്തവ വിദ്യാര്‍ത്ഥികളെ തള്ളികളയരുത്'
Content: കോട്ടയം: സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന ദളിത് ക്രൈസ്തവ വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പദ്ധതിയില്‍ നിന്നു പിന്തള്ളപ്പെട്ടു പോകാതെ ശ്രദ്ധിക്കണമെന്നു ദളിത് കത്തോലിക്കാ മഹാജനസഭ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വീഡിയോ കോണ്‍ഫറന്‍സിംഗ് യോഗത്തില്‍ ഡയറക്ടര്‍ ഫാ. ഡി ഷാജ്കുമാര്‍, പ്രസിഡന്റ് ജെയിംസ് ഇലവുങ്കല്‍, ജനറല്‍ സെക്രട്ടറി എന്‍ ദേവദാസ്, ട്രഷറര്‍ ജോര്‍ജ് എസ്. പള്ളിത്തറ എന്നിവര്‍ നേതൃത്വം നല്‍കി.
Image: /content_image/India/India-2020-06-04-03:50:45.jpg
Keywords: ദളിത
Content: 13390
Category: 10
Sub Category:
Heading: വിശ്വാസികള്‍ക്ക് വിശുദ്ധ കുര്‍ബാന മുടക്കാതെ ഫിലിപ്പീന്‍സ് വൈദികന്റെ സഞ്ചരിക്കുന്ന അള്‍ത്താര
Content: മനില: പൊതു ബലിയര്‍പ്പണത്തിന് അവസരം നിഷേധിക്കപ്പെട്ടിരിക്കുന്ന കോവിഡ് കാലയളവില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് ജനങ്ങള്‍ക്ക് അവസരം ഒരുക്കിക്കൊണ്ടുള്ള ഫിലിപ്പീന്‍സ് വൈദികന്റെ ഇടപെടല്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലാണ് സഞ്ചരിക്കുന്ന അൾത്താരയുമായി ക്യുസോൺ സിറ്റിയിലെ ഹോളി ഫാമിലി ഇടവക വികാരിയായ ഫാ. റൊണാൾഡ് റോബർട്ടോ എന്ന വൈദികന്‍ രംഗത്തെത്തിയിരിക്കുന്നത്. നഗരവീഥികൾ ബലിയർപ്പണ വേദിയാക്കിയുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. പൊതുജന പങ്കാളിത്തതോടെയുള്ള ദിവ്യബലി അർപ്പണത്തിന് അവസരം ഇല്ലാത്തതിനാല്‍ മേയ് 26 മുതലാണ് അദ്ദേഹം പിക്അപ് വാനുമായി വിശ്വാസീസമൂഹത്തിന് അരികിലേക്ക് എത്തുവന്‍ തുടങ്ങിയത്. ‘ഇടവക വികാരിയുടെ ട്രക്ക്’ എന്ന് അർത്ഥം വരുന്ന ‘ട്രക്ക് നി കുറ’ എന്ന ഓമനപ്പേരിൽ അദ്ദേഹത്തിന്റെ സഞ്ചരിക്കുന്ന അള്‍ത്താര ഏറെ ചര്‍ച്ചയായി കഴിഞ്ഞിരിക്കുകയാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെ ദിവ്യബലി അർപ്പിക്കുന്ന സ്ഥലവും സമയവും മുൻകൂട്ടി അറിയിക്കുന്ന ഈ വൈദികന്‍, വാനിന്റെ പിന്നിൽ ചെറിയ ഒരു അൾത്താരയും സൗണ്ട് സിസ്റ്റവുമാണ് ക്രമീകരിച്ചിരിട്ടുണ്ട്. മാസ്‌ക് ധരിച്ച് സാമൂഹ്യ അകലം പാലിച്ച് വിശ്വാസികൾ ബലിയര്‍പ്പണത്തില്‍ അണിചേരും. ദിവ്യകാരുണ്യ സ്വീകരണത്തിന് മുന്‍പ് സാനിറ്റെസർ ഉപയോഗിച്ച് വൃത്തിയാക്കണമെന്ന നിബന്ധന വിശ്വാസികള്‍ പാലിക്കുന്നു. എന്തായാലും സാഹചര്യങ്ങള്‍ പ്രതികൂലമായിട്ടും ബലിയര്‍പ്പണത്തിനുള്ള അവസരം വിശ്വാസികള്‍ക്ക് നിഷേധിക്കാത്ത ഫാ. റൊണാൾഡിന് നവമാധ്യമങ്ങളില്‍ നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/0HX6Dj5JBTq0xT2Nb3JxCY}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-04-05:13:58.jpg
Keywords: ഫിലിപ്പീ, വൈദിക
Content: 13391
Category: 13
Sub Category:
Heading: ഉയര്‍ന്ന ശമ്പളമുള്ള എഞ്ചിനീയര്‍ ജോലി ഉപേക്ഷിച്ച് ക്രിസ്തുവിന് സമര്‍പ്പിച്ച ഡീക്കൻ തോമസിന്റെ തിരുപ്പട്ടം ശനിയാഴ്ച
Content: ചിക്കാഗോ: ഉയര്‍ന്ന ശമ്പളമുള്ള എഞ്ചിനീയര്‍ ജോലി ഉപേക്ഷിച്ച് ക്രിസ്തുവിന് സ്വയം സമര്‍പ്പിച്ച കോട്ടയം സ്വദേശിയായ ഡീക്കൻ തോമസിന്റെ (ടിമ്മി) തിരുപ്പട്ട സ്വീകരണം ശനിയാഴ്ച (ജൂണ്‍ 6) ചിക്കാഗോ മാർത്തോമാ ശ്ലീഹാ കത്തീഡ്രലിൽ നടക്കും. പൊന്തിഫിക്കൽ പദവിയിലേക്ക് ഉയർത്തപ്പെട്ട ജീസസ് യൂത്തിനു വേണ്ടി അമേരിക്കയിൽ നിന്ന് പൗരോഹിത്യം സ്വീകരിക്കുന്ന പ്രഥമ വൈദികന്‍ എന്ന പേരോടു കൂടിയാണ് അദ്ദേഹം പട്ടത്തിനായി ഒരുങ്ങുന്നത്. ജീസസ് യൂത്തിന്റെ അജപാലനശുശ്രൂഷയ്ക്ക് കരുത്തേകാൻ സഭാതനയനെ സമ്മാനിച്ച ചിക്കാഗോ സീറോ മലബാർ രൂപതയ്ക്കും ഇത് ഏറെ ആഹ്ലാദത്തിന്റെ സമയമാണ്. കോട്ടയത്തു നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ പുളിക്കൽ ജോസ്- ടെസി ദമ്പതികളുടെ മൂന്ന് മക്കളിൽ ഏക ആൺതരിയാണ് ഡീക്കൻ തോമസ്. കുടുംബത്തില്‍ നിന്നു ലഭിച്ച വിശ്വാസ പരിശീലനത്തിന്റെ അടിത്തറയില്‍ ആഴപ്പെട്ട് ജീവിതം മുന്നോട്ട് നീക്കിയപ്പോള്‍ വൈദികനാകുവാന്‍ തെല്ലും അദ്ദേഹം ആഗ്രഹിച്ചിരിന്നില്ല. ജീവിതം കരുപിടിപ്പിക്കാന്‍ ‘ഡ്യുവൽ ഡിഗ്രി പ്രോഗ്രാ’മാണ് തോമസ് തെരഞ്ഞെടുത്തത്. കംപ്യൂട്ടർ സയൻസിലും മാത്തമാറ്റിക്‌സിലും മികച്ച വിജയം നേടി. എന്നാല്‍ പഠനത്തിന് ശേഷം ജോലി അന്വേഷണം തകൃതിയാക്കുന്ന ഘട്ടത്തിലും ഈശോയോട് ചേര്‍ന്നായിരിന്നു ഡീക്കന്‍ തോമസിന്റെ ജീവിതയാത്ര. ഉന്നത നിലയിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം ജീസസ് യൂത്തിന്റെ ഒരു വര്‍ഷത്തെ ശുശ്രൂഷയില്‍ ഭാഗഭാക്കായി. ജീസസ് യൂത്തിന്റെ ‘വൺ ഇയർ കമിറ്റ്‌മെന്റ്’ സ്വീകരിക്കുന്ന അമേരിക്കയിൽ നിന്നുള്ള ആദ്യ വ്യക്തി എന്ന പേരോട് കൂടിയായിരിന്നു അദ്ദേഹത്തിന്റെ പ്രവേശനം. യേശുവിന് വേണ്ടി ജീവിതം തീര്‍ത്തും സമര്‍പ്പിച്ച അദ്ദേഹത്തിന് പിന്നീടുള്ള നാളുകള്‍ അനുഗ്രഹത്തിന്റെ ദിവസങ്ങളായിരിന്നു. പ്രതിരോധ വകുപ്പ്, ഫിനാൻഷ്യൽ സർവീസ്, കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് എന്നീ മേഖലകളില്‍ ഉയര്‍ന്ന ശമ്പളത്തോടെ ജോലിയുടെ നാളുകള്‍. ആദ്യം കൊളറാഡോയില്‍ പിന്നീട് ഹൂസ്റ്റണിലും അദ്ദേഹം സേവനം ചെയ്തു. തിരക്കേറിയ ജീവിതത്തിനു ഇടയിലും അദ്ദേഹം തന്റെ ആത്മീയ ജീവിതത്തില്‍ യാതൊരു വിട്ടുവീഴ്ചയും വരുത്തിയില്ല. ഉച്ചഭക്ഷണത്തിനുശേഷമുള്ള വിശ്രമസമയം ദിവ്യബലിയിൽ ചെലവിട്ടും വ്യക്തിപരമായി പ്രാര്‍ത്ഥിച്ചു തന്റെ ആത്മീയ പോഷണം അദ്ദേഹം തുടര്‍ന്നു. 2012ലെ സെന്റ് തോമസ് ദിനമായ ജൂലൈ മൂന്നിന് പതിവുപോലെ ദിവ്യബലിയിൽ പങ്കുകൊണ്ടിരിക്കുമ്പോഴാണ്, തന്നെ പൗരോഹിത്യത്തിലേക്ക് ദൈവം വിളിക്കുന്നു എന്ന ചിന്ത മനസിൽ നിറഞ്ഞതെന്ന് ഡീക്കന്‍ തോമസ് പറയുന്നു. തോമസിനു വിവാഹ ആലോചനയ്ക്കായി മാതാപിതാക്കലും സഹോദരങ്ങളും സജീവമാകുന്ന കാലയളവിലായിരിന്നു ഞെട്ടിക്കുന്ന തീരുമാനം ഉണ്ടായത്. ദൈവഹിതത്തോട് കുടുംബവും ചേർന്നുനിന്നതോടെ ജീസസ് യൂത്തിന്റെ സെൻട്രൽ ഓഫീസ് സ്ഥിതിചെയ്യുന്ന ചിക്കാഗോ ബ്രാഞ്ചിലേക്ക് ട്രാന്‍സ്ഫര്‍ ഏറ്റുവാങ്ങി. തുടര്‍ന്നു ചിക്കാഗോയിലെ ‘ഹോളി അപ്പസ്തൽ കോളജ് ആൻഡ് സെമിനാരി’യിൽ ഫിലോസഫി പഠനം ആരംഭിക്കുകയായിരുന്നു. പഠനത്തിന്റെ അവസാന നാളുകളിൽ ഓഫീസിൽ രാജിക്കത്ത് സമർപ്പിച്ചപ്പോള്‍ മികച്ച ഒരു ജീവനക്കാരൻ തങ്ങൾക്ക് നഷ്ടമാകാതിരിക്കാൻ ഉപദേശങ്ങളും വാഗ്ദാനങ്ങളുമായി കമ്പനി അധികൃതർ രംഗത്തെത്തി. എന്നാല്‍ പിന്‍മാറുവാന്‍ തോമസ് തയാറായിരിന്നില്ല. ഏറ്റവും ഒടുവിൽ തന്റെ പൗരോഹിത്യവിളി വെളിപ്പെടുത്തിയപ്പോൾ, അദ്ദേഹത്തിന്റെ മാനേജർ നൽകിയ മറുപടി ഏറെ ശ്രദ്ധേയമായിരിന്നു, "ദൈവവുമായി യുദ്ധം ചെയ്യാൻ ഞാനില്ല. നിന്റെ വിളി അതാണെങ്കിൽ സ്വീകരിക്കുക. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ!". അങ്ങനെ 2015ൽ ഫ്‌ളോറിഡയിലെ സെന്റ് വിൻസന്റ് ഡി പോൾ റീജ്യണൽ സെമിനാരിയിൽ തിയോളജി പഠനം ആരംഭിച്ചു. ഏറ്റവും മികച്ച വിദ്യാർത്ഥിയെന്ന ബഹുമതിയോടെയാണ് തോമസ് പഠനം പൂർത്തിയാക്കിയത്. 2019 മേയ് 16നായിരുന്നു ഡീക്കൻ പട്ടം. തുടർന്ന് ആലുവ മംഗലപ്പുഴ പൊന്തിഫിക്കൽ സെമിനാരിയിൽ രണ്ടു മാസത്തെ അജപാലന പരിശീലനവും പൂർത്തിയാക്കി. ജൂൺ ആറിന് ചിക്കാഗോ മാർത്തോമാ ശ്ലീഹാ കത്തീഡ്രലിലാണ് തിരുപ്പട്ട സ്വീകരണം. ‘കോവിഡ് പ്രോട്ടോകോൾ’ ഉള്ളതിനാൽ തിരുക്കർമങ്ങളിൽ ചുരുക്കം പേര്‍ മാത്രമേ പങ്കെടുക്കാനാകൂവെന്ന് രൂപതാ നേതൃത്വം അറിയിച്ചു. രാവിലെ 10ന് അർപ്പിക്കുന്ന തിരുക്കർമത്തിൽവെച്ച് ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് കൈവെപ്പ് ശുശ്രൂഷയ്ക്ക് കാർമ്മികത്വം വഹിക്കും. സഹായമെത്രാൻ മാർ ജോയ് ആലപ്പാട്ട് വചനസന്ദേശം നൽകും. ചിക്കാഗോ രൂപതയിൽനിന്നുള്ള നാലാമത്തെ വൈദികനായിരിക്കും ഡീക്കൻ തോമസ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/0HX6Dj5JBTq0xT2Nb3JxCY}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-04-06:14:53.jpg
Keywords: ഡീക്ക, തിരുപ്പട്ട
Content: 13392
Category: 18
Sub Category:
Heading: പാലാ രൂപതാ കേന്ദ്രത്തിൽ പ്രവാസി കാര്യാലയം തുറന്നു
Content: പാലാ: പാലാ രൂപതാംഗങ്ങളായ പ്രവാസികളുടെ ഏകോപനത്തിനും ഉന്നമനത്തിനുമായി പാലാ രൂപതാ കേന്ദ്രത്തിൽ പുതിയ പ്രവാസി കാര്യാലയം തുറന്നു. പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടന കർമ്മം നിർവഹിച്ച യോഗത്തിൽ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, മുൻ മെത്രാൻ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, വികാരി ജനറൽമാരായ മോൺ. അബ്രഹാം കൊല്ലിത്താനത്തുമലയിൽ, മോൺ. ജോസഫ് തടത്തിൽ തുടങ്ങിയവർ സംബന്ധിച്ചു. പ്രവാസികളുടെ കോർഡിനേറ്ററായി ഫാ. ബർക്കുമാൻസ് കുന്നുംപുറവും അസി. കോർഡിനേറ്ററായി ഫാ. സിറിൽ തയ്യിലും നിയമിതരായി. കേരളത്തിനും ഇന്ത്യക്കും വെളിയിലുള്ള പ്രവാസികൾ തങ്ങളുടെ കുടുംബങ്ങൾക്കു മാത്രമല്ല, മാതൃരാജ്യത്തിനും സ്തുത്യർഹമായ സേവനമാണ് കാഴ്ച വയ്ക്കുന്നതെന്ന് ബിഷപ്പ് അനുസ്മരിച്ചു. സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ എന്നും സജീവമായി പ്രവർത്തിക്കുന്ന പ്രവാസികൾ ലോകം മുഴുവനും ബാധിച്ചിരിക്കുന്ന കോവിഡ് രോഗത്തിന്റെ പശ്ചാത്തലത്തിൽ ഏറെ ക്ലേശങ്ങൾ അനുഭവിക്കുന്നുണ്ട്. വിദേശങ്ങളിലുള്ളവരും നാട്ടിൽ അവരുടെ കുടുംബാംഗങ്ങളും വ്യത്യസ്തമായ പ്രതിസന്ധികളെ നേരിടുമ്പോൾ സാധ്യമായ സഹായസഹകരണങ്ങൾ രൂപതയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതാണെന്ന് ബിഷപ്പ് സൂചിപ്പിച്ചു.
Image: /content_image/India/India-2020-06-04-06:26:25.jpg
Keywords: പാലാ
Content: 13393
Category: 19
Sub Category:
Heading: ആനയെ ഓർത്തു കരയുന്ന മനുഷ്യാ നിന്റെ പേരോ 'കാപട്യം'?
Content: സോഷ്യൽ മീഡിയ നിറയെ ആനയെ ഓർത്തു കരയുന്നവരുടെ തിക്കും തിരക്കുമാണ്. കേരളത്തിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ചരിഞ്ഞ കാട്ടാന ഗർഭിണിയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ മുതൽ സാംസ്കാരിക നായകന്മാരും പ്രകൃതി സ്നേഹികൾക്കും കരച്ചിൽ അടക്കാൻ കഴിയുന്നില്ല. സിനിമാ നടന്മാർ ഇന്നത്തെ അഭിനയം കരഞ്ഞു തീർക്കുകയാണ്. കായിക താരങ്ങൾ അവരുടെ കരച്ചിലിന് ലഭിക്കുന്ന സ്‌കോർ ബോർഡുകൾ എണ്ണി ഗാലറിയിൽ ഇരുന്ന് കളി കാണുകയാണ്. ഈ കരച്ചിൽ നാടകങ്ങളെ "കാപട്യം" എന്നു മാത്രമേ വിളിക്കാനാവൂ. മൃഗങ്ങളോടുള്ള ക്രൂരത അപലപിക്കപ്പെടേണ്ടത് തന്നെയാണ്. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരേണ്ടതുമാണ്. എന്നാൽ ഓരോ ദിവസവും ലക്ഷക്കണക്കിന് മനുഷ്യജീവനുകൾ അവരുടെ അമ്മമാരുടെ ഉദരത്തിൽ വച്ച് മൃഗീയമായി കൊല ചെയ്യപെടുമ്പോൾ ഒരു ചെറുവിരൽ പോലും ആനക്കാത്തവർ, ആന ചരിഞ്ഞു എന്നു കേൾക്കുമ്പോൾ വാവിട്ടുകരയുന്നതിന്റെ പിന്നിലെ കാപട്യം നാം തിരിച്ചറിയുക തന്നെ ചെയ്യണം. പ്രതിവര്‍ഷം 1.56 കോടി കുഞ്ഞുങ്ങള്‍ ഇന്ത്യയില്‍ മാത്രം ഗര്‍ഭഛിദ്രത്തിന് ഇരയാകുന്നുണ്ടന്നാണ് അന്താരാഷ്ട്ര പ്രോലൈഫ് സംഘടനയായ ഹ്യൂമന്‍ ലൈഫ് ഇന്‍റര്‍നാഷണൽ പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നത്. ഈ വർഷത്തിന്റെ ആരംഭത്തിൽ, ഗര്‍ഭഛിദ്രത്തിനുള്ള കാലാവധി 20 ആഴ്ചയില്‍നിന്ന് 24 ആഴ്ചയാക്കി ഉയര്‍ത്തിക്കൊണ്ട് മെഡിക്കല്‍ ടെര്‍മിനേഷന്‍ പ്രഗ്നന്‍സി ബില്ലിന് അംഗീകാരം നൽകിയ കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങളും ഇന്ന് ആനയെ ഓർത്തു കരയുകയാണ്. ഈ ബില്ല് ലോക്‌സഭ ശബ്ദ വോട്ടോടെ പാസാക്കിയപ്പോൾ ശബ്ദിക്കാതിരുന്ന സാംസ്കാരിക നായകന്മാരും, ഇന്ന് ഒരു ആനയെ ഓർത്തു കരയുന്ന തിരക്കിലാണ്. എത്രയോ വിചിത്രം നമ്മുടെ ലോകം. ഗർഭഛിദ്രം നടത്തുന്നയാളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാനും, വിവരങ്ങൾ പരസ്യപ്പെടുത്തിയാൽ ഒരു വർഷം വരെ തടവുശിക്ഷ നൽകാനും വ്യവസ്ഥ ചെയ്യുന്ന ബില്ല് പാസ്സാക്കിയപ്പോൾ ഉറക്കം നടിച്ച ഇക്കൂട്ടർ ഇന്ന് ആനയെ കൊന്നവരെ കണ്ടെത്തുന്നതിനുള്ള തെളിവെടുപ്പിനായി മുറവിളി കൂട്ടുന്നു. ആനയെ കൊല്ലുന്നവനു ശിക്ഷ, എന്നാൽ പിഞ്ചു മനുഷ്യജീവനുകളെ കൊല്ലുന്നവർക്കു സംരക്ഷണം. മനുഷ്യനെ ആരാണ് കൊന്നതെന്ന് വെളിപ്പെടുത്തുന്നവനാണ് നമ്മുടെ നാട്ടിൽ ശിക്ഷ. എത്രയോ വിചിത്രം നമ്മുടെ നിയമം. ദൈവത്തിന്റെ സ്വന്തം ഛായയിലാണ് ഓരോ മനുഷ്യജീവനും സൃഷ്ടിക്കപ്പെടുന്നത്. ഒരു ശിശു എന്നത് കുടുംബത്തിനും, രാഷ്ട്രത്തിനും, ലോകത്തിനും ദൈവം നൽകുന്ന ഏറ്റവും വലിയ ദാനമാണ്. ഗർഭസ്ഥ ശിശുക്കളെ സംരക്ഷിക്കാൻ കഴിവില്ലാതെ ഒരു നാടിന് എങ്ങനെ ആ നാട്ടിലെ ജനങ്ങൾക്ക് സംരക്ഷണം നൽകാൻ കഴിയും? ഒരു ശിശു അവന്റെ അമ്മയുടെ ഉദരത്തിൽ സുരക്ഷിതനല്ലങ്കിൽ ലോകത്തിൽ എവിടെയാണ് അവന് സുരക്ഷിതനായിരിക്കാൻ കഴിയുന്നത്? അതിനാൽ ഓരോ ദിവസവും കൊല്ലപ്പെടുന്ന മനുഷ്യ ജീവനുകളെ ഓർത്തു ആദ്യം നമ്മുക്ക് കരയാം. എന്നിട്ടാവാം ആനയെ ഓർത്തുള്ള കരച്ചിൽ. "ദൈവം മാത്രമാണ് ജീവന്റെയും മരണത്തിന്റെയും കര്‍ത്താവ്. "എന്റെ" ജീവന്‍ പോലും എന്റേതല്ല. ഓരോ ശിശുവിനും ഗര്‍ഭത്തില്‍ ഉരുവാകുന്ന നിമിഷം മുതല്‍ ജീവിക്കാന്‍ അവകാശമുണ്ട്. ഒരു ഗര്‍ഭസ്ഥ മനുഷ്യജീവി ആരംഭം മുതലേ ഒരു വ്യത്യസ്ത വ്യക്തിയാണ്. അവന്റെ അവകാശങ്ങള്‍ ആര്‍ക്കും- രാഷ്ട്രത്തിനോ, ഡോക്ടര്‍ക്കോ, അമ്മയ്ക്കു പോലുമോ ലംഘിക്കാനാവുകയില്ല. നിര്‍ദോഷമായ മനുഷ്യ ജീവനെ സംരക്ഷിക്കുകയെന്നത് രാഷ്ട്രത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ ദൗത്യങ്ങളിലൊന്നാണ്. ഒരു രാഷ്ട്രം ഈ ഉത്തരവാദിത്വത്തില്‍ നിന്നു ഒഴിഞ്ഞു മാറിയാല്‍ അത് നിയമവാഴ്ചയുടെ അടിസ്ഥാനം തകര്‍ക്കുകയാണ്" (യൂകാറ്റ് 383).
Image: /content_image/News/News-2020-06-04-09:47:24.jpg
Keywords: അരും കൊല, ഗര്‍ഭഛി
Content: 13394
Category: 13
Sub Category:
Heading: പ്രതിഷേധ പ്രകടനങ്ങൾക്കിടയിൽ ജനാലയിൽ ദൈവ സ്നേഹ സന്ദേശമെഴുതുന്ന അമേരിക്കൻ സന്യാസിനി: വീഡിയോ വൈറൽ
Content: ഒഹിയോ: ജോർജ്ജ് ഫ്ലോയ്ഡ് എന്ന കറുത്തവർഗ്ഗക്കാരന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പ്രതിഷേധ പ്രകടനങ്ങൾ അമേരിക്കയിലുടനീളം അരങ്ങേറുമ്പോൾ ചുവരിൽ ദൈവ സ്നേഹത്തിന്റെ സന്ദേശമെഴുതുന്ന അമേരിക്കൻ സന്യാസിനിയുടെ വീഡിയോ വൈറലാകുന്നു. ഒഹിയോ സംസ്ഥാനത്ത് താമസിക്കുന്ന ഡോട്ടേർസ് ഓഫ് സെന്റ് ഏലിയാസ് സന്യാസിനി സമൂഹത്തിലെ ഒരു സന്യാസിനിയുടെ പ്രവർത്തിയാണ് സാമൂഹ്യ മാധ്യമങ്ങൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. പ്രതിഷേധക്കാർ തെരുവിലൂടെ നടന്നു നീങ്ങുമ്പോൾ സന്യാസിനി ഗോവണിയിൽ കയറി സ്പ്രേ പെയിൻറിംഗിന്റെ സഹായത്താൽ "ദൈവം സ്നേഹമാണ്", "ഹൃദയങ്ങൾ മാറുമ്പോൾ ലോകവും മാറും" എന്ന സന്ദേശം കാർഡ്ബോർഡ് ഒട്ടിച്ചിരിക്കുന്ന ജനാലയുടെ മേൽ എഴുതുന്നത് വീഡിയോയിൽ കാണാം. </p> <iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fsean.will.rock%2Fvideos%2F10223444958181695%2F&show_text=0&width=267" width="267" height="476" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe> <p> രണ്ടു കെട്ടിടങ്ങളാണ് സന്യാസിനിമാർക്ക് ഇവിടെ സ്വന്തമായിട്ടുള്ളത്. അതേസമയം മൂന്നു ലക്ഷത്തിഅറുപതിനായിരം ആളുകളാണ് ഇതുവരെ വീഡിയോ കണ്ടിരിക്കുന്നത്. അയ്യായിരം ആളുകൾ വീഡിയോ ഷെയർ ചെയ്യുകയും ചെയ്തു. പ്രതിഷേധക്കാരെ പേടിച്ചു നിരവധിയാളുകൾ തങ്ങളുടെ ഭവനത്തിന്റെ ജനാല തടിക്കഷണം പോലുള്ളവ വച്ചാണ് മറച്ചതെന്ന് സന്യാസിനി സമൂഹത്തിലെ മറ്റൊരംഗം ചർച്ച പോപ്പ് എന്ന മാധ്യമത്തോട് വെളിപ്പെടുത്തി. തങ്ങൾ വലിയ ആശങ്കയിലായിരുന്നുവെന്നും അതിനാലാണ് കാർഡ് ബോർഡിൽ സ്നേഹത്തിന്റെയും, സമാധാനത്തിന്റെയും സന്ദേശം എഴുതിവച്ചതെന്നും അവർ സ്മരിച്ചു. സമീപത്തുണ്ടായിരുന്ന നിരവധി കെട്ടിടങ്ങൾ ആക്രമിക്കപ്പെട്ടു. പ്രത്യാശയുടേയും സ്നേഹത്തിന്റെയും സന്ദേശം പകർന്നു കൊടുക്കുക മാത്രമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് സിസ്റ്റർ കൂട്ടിച്ചേർത്തു. ഇതിനിടയിൽ ചുവരിൽ സന്ദേശം എഴുതിയ സന്യാസിനി, പ്രതിഷേധക്കാർക്ക് ഒപ്പം ജപമാലയും കൈയിലേന്തി നിൽക്കുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/0HX6Dj5JBTq0xT2Nb3JxCY}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-04-12:28:18.jpg
Keywords: ജപമാല, സന്യാ