Contents
Displaying 13091-13100 of 25147 results.
Content:
13430
Category: 18
Sub Category:
Heading: ജൂണ്‍ 30 വരെ നിലവിലുള്ള സ്ഥിതി തുടരാനാണ് തീരുമാനമെന്ന് എറണാകുളം- അങ്കമാലി അതിരൂപത
Content: കൊച്ചി: നിയന്ത്രണങ്ങളോടെ ദേവാലയങ്ങള്‍ തുറക്കുന്നതിനും വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുന്നതിനും സര്‍ക്കാര്‍ അനുവാദം നല്‍കിയെങ്കിലും കൊറോണാ വൈറസ് നിയന്ത്രണാതീതമായി പടരുന്ന സാഹചര്യം കണക്കിലെടുത്ത് ജൂണ്‍ 30 വരെ നിലവിലുള്ള സ്ഥിതി തുടരാനാണ് തീരുമാനമെന്ന് എറണാകുളം- അങ്കമാലി അതിരൂപത മെതാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍. അതിരൂപതയിലെ ആലോചനാസമിതി അംഗങ്ങളും ഫൊറോനാ വികാരിമാരുമായി നടത്തിയ ചര്‍ച്ചയുടെ വെളിച്ചത്തിലാണ് അതിരൂപതയുടെ തീരുമാനം. ദേവാലയങ്ങള്‍ വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കായി തുറന്നിടാവുന്നതാണ്. വിവാഹത്തിന് പരമാവധി 50 പേരേയും മനസമ്മതം, മാമ്മോദീസ, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയ തിരുക്കര്‍മ്മങ്ങള്‍ക്ക് പരമാവധി 20 പേരേയും പങ്കെടുപ്പിക്കാവുന്നതാണ്. എന്നാല്‍, ഈ തിരുക്കര്‍മ്മങ്ങള്‍ക്ക് സര്‍ക്കാര്‍ നിബന്ധനങ്ങളെല്ലാം കര്‍ശനമായി പാലിക്കേണ്ടതാണെന്നും അതിരൂപത പ്രസ്താവനയില്‍ കുറിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KxkvvF3EaWJ7SLsicT1UJr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-06-07-09:18:01.jpg
Keywords: അങ്കമാലി

13431
Category: 24
Sub Category:
Heading: ക്രൈസ്തവ സന്യാസത്തെ പിച്ചിചീന്താൻ കഠിന പരിശ്രമം നടത്തുന്നവരോട് സിസ്റ്റര്‍ സോണിയക്ക് പറയാനുള്ളത്: നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ലേഖനം
Content: പ്രതിസന്ധികളെയും എതിർപ്പുകളെയും തരണം ചെയ്ത് സന്യാസത്തിലേക്ക് കാലെടുത്തുവച്ച എനിക്ക് ക്രൈസ്തവ സന്യാസത്തെ പിച്ചിചീന്താൻ കഠിന പരിശ്രമം നടത്തുന്നവരുടെ മുമ്പിൽ മൗനമായി ഇരിക്കാൻ കഴിയില്ല. "എന്തിനാ സഹോദരി നീ ഇങ്ങനെ എഴുതി മറ്റുള്ളവരുടെ തെറി മേടിക്കുന്നത്? ഇന്നത്തെ കാലത്ത് അല്പം കൂടി സൂക്ഷിക്കണം കേട്ടോ..." എന്നിങ്ങനെയുള്ള ചിലരുടെ ഉദേശങ്ങൾ കേട്ടപ്പോൾ എൻ്റെ ഉള്ളിൽ കടന്നുവന്ന ചിന്തയിതാണ്: എൻ്റെ മാതാപിതാക്കളോടും പ്രിയപ്പെട്ടവരോടും ഒരു യുദ്ധം തന്നെ നടത്തേണ്ടി വന്നു എനിക്ക് സന്യാസം സ്വീകരിക്കാൻ. ദൈവത്തിൻ്റെ തിരുമുമ്പിൽ മാത്രം തലകുനിച്ചു കൊണ്ട് സ്വന്തം മനസാക്ഷിക്ക് മുമ്പിൽ തല ഉയർത്തിപ്പിടിക്കാനുള്ള കൃപ ലഭിച്ചിട്ടുള്ള ഞാൻ ഏത് കാര്യവും അന്ധമായ വിമർശിക്കുന്ന ഈ സമൂഹത്തിലെ ചിലരെ എന്തിന് ഭയപ്പെടണം? സ്വപ്നങ്ങളുടെ തേരിലേറി നേട്ടങ്ങൾ കൊയ്യുവാൻ കഠിനപരിശ്രമം നടത്തിയ ഒരു കായികതാരമായിരുന്നു ഞാൻ. പതിമൂന്നാം വയസ്സ് മുതൽ നാല് കിലോമീറ്റർ നടന്ന് രാവിലെയും വൈകിട്ടും രണ്ടു മണിക്കൂറോളം ഞാൻ കഠിന പരിശീലനം നടത്തിയിരുന്നു. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ദേശീയ തലത്തിലും നേട്ടങ്ങൾ കൊയ്തപ്പോഴും ചങ്കോട് ചേർത്തു നിർത്തിയ ഒരു വ്യക്തി ഉണ്ടായിരുന്നു: അത് ദൈവപുത്രനായ ക്രിസ്തുവായിരുന്നു... ആ ക്രിസ്തുവിനെ മാറ്റിനിർത്തിയുള്ള യാതൊരു നേട്ടവും ഇന്നുവരെ എൻ്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. വിജയങ്ങളും-പരാജയങ്ങളും ദുഃഖങ്ങളും - സന്തോഷങ്ങളും സ്വപ്നങ്ങളും ഏറ്റവുമാദ്യം പങ്കുവെച്ചിരുന്നതും ആ ക്രിസ്തുവിനോട് തന്നെയായിരുന്നു. അതുകൊണ്ടായിരിക്കാം ലക്ഷ്യങ്ങൾ നേടിയെടുക്കാനുള്ള തത്രപ്പാടിനിടയിൽ ഒരു ദൈവീക സ്വപ്നം എൻ്റെ സ്വപ്നങ്ങളെ തകിടം മറിച്ചപ്പോൾ ലോകത്തിൻ്റെ നേട്ടങ്ങളെല്ലാം വെറും നശ്വരമാണെന്ന ബോധ്യം ഉള്ളിലുദിച്ചത്. ദൈവവചനവും വിശുദ്ധ കുർബാനയും അനുദിനവും ജീവിതത്തിൻ്റെ ഒഴിച്ചുകൂടാനാവാത്ത ഒന്നായി തീർന്നപ്പോൾ ക്രിസ്തുവിനോടുള്ള എൻ്റെ സ്നേഹത്തിൻ്റെ ആഴവും വർദ്ധിച്ചു. ആഗ്രഹിച്ചിരുന്നതെല്ലാം സ്വന്തമാക്കി കഴിഞ്ഞപ്പോൾ ഇനിയെന്ത് എന്ന ചോദ്യം ഉള്ളിൽ ഉദിച്ചു. ഉള്ളിൻ്റെയുള്ളിൽ എന്തോ ഒരു കുറവ്... ആ കുറവിനെ നികത്താൻ ക്രിസ്തുവിനു മാത്രമേ സാധിക്കൂ എന്ന തിരിച്ചറിവിൽ നിന്ന് എൻ്റെ ജീവിതത്തിൻ്റെ വഴിത്തിരിവ് ആരംഭിച്ചു. കായിക മികവിൻ്റെ പേരിൽ വച്ച് നീട്ടിയ ജോലികളും, ചെയ്തുകൊണ്ടിരുന്ന ജോലിയും ഉപേക്ഷിച്ച് മഠത്തിൽ ചേരണമെന്ന ആഗ്രഹം വീട്ടിൽ പറഞ്ഞപ്പോൾ ഏതാനും നിമിഷം എൻ്റെ പ്രിയപ്പെട്ടവർ നിശ്ചലരായി. "മോനി വേഗം ഒരു ചെറുക്കനെ കണ്ടുപിടിച്ച് ഇവളെ നമുക്ക് കെട്ടിച്ചു വിടാം..." (മോനി എൻ്റെ അമ്മയുടെ പേര്) എന്നാ ഗാംഭീര്യം നിറഞ്ഞ പപ്പയുടെ വാക്കുകൾ ഒരു നിമിഷം എന്നെ ഭയപ്പെടുത്തി എങ്കിലും സർവ്വശക്തിയും സംഭരിച്ച് ആദ്യമായി പപ്പയോട് മറുത്ത് സംസാരിച്ചത് ഇങ്ങിനെയായിരുന്നു: "പ്രായപൂർത്തിയായ ഒരു പെൺകുട്ടിയാണ് ഞാൻ, എൻ്റെ ജീവിതാന്തസ് തിരഞ്ഞെടുക്കേണ്ടത് ഞാനാണ്. എൻ്റെ സമ്മതമില്ലാതെ നിങ്ങൾ എന്നെ കെട്ടിച്ചുവിടാൻ പരിശ്രമിച്ചാൽ ഞാൻ പള്ളിയിൽ വെച്ച് അച്ചനോട് എനിക്ക് വിവാഹത്തിനു സമ്മതം അല്ല എന്ന് തുറന്നു പറയും". ഞാൻ പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യുമെന്ന് ഉറപ്പുള്ളതിനാൽ എൻ്റെ കുടുംബം ഒരു മരണവീടിന് തുല്യമായി. അമ്മയുടെയും സഹോദരിമാരുടെയും കരച്ചിലുകൾ. പപ്പായുടെ കഠിനമായ മൗനം. സഹോദരന്മാരുടെ പിണക്കമാറുന്ന മുഖങ്ങൾ. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോൺകോളുകൾ. തമാശയായിട്ടാണോ കാര്യമായിട്ടാണോ എന്നറിയില്ല ചിലർ പറയുന്നു കയ്യും കാലും വെട്ടി വീട്ടിൽ ഇടാൻ. പക്ഷേ ഈ പ്രതിസന്ധികൾക്കൊന്നും എൻ്റെ ഉള്ളിലെ തീഷ്ണതയെ കെടുത്തുവാൻ കഴിഞ്ഞില്ല. അവസാനം പലരുടെയും ഉപദേശത്തിൻ്റെ ഫലമായി ഒരു വർഷത്തെ എക്സ്പീരിയൻസ് നടത്താൻ എൻ്റെ മാതാപിതാക്കളിൽ നിന്ന് എനിക്ക് അനുവാദം ലഭിച്ചു. പക്ഷേ വീണ്ടും പുതിയ പ്രതിസന്ധികളെ മറികടക്കേണ്ടിയിരുന്നു. നീ ഒരു സ്പോർട്സ്കാരി ആയതിനാൽ ഈ ജീവിതം നിനക്ക് പറ്റിയതല്ല എന്ന് പറഞ്ഞ് പിന്തിരിപ്പിക്കാൻ പരിശ്രമിച്ച വികാരിയച്ചനോടും ചങ്കൂറ്റത്തോടെ വാദിച്ചു... പുതിയ രൂപതയായതിനാൽ രൂപതയ്ക്ക് പുറത്തു പോകുവാൻ മെത്രാൻ്റ അനുവാദം വേണമെന്ന് പറഞ്ഞപ്പോൾ അഭിവന്ദ്യ അനിക്കുഴിക്കാട്ടിൽ പിതാവിനെ കണ്ടു സമ്മതം മേടിക്കേണ്ടിവന്നു. മാതാപിതാക്കളെ വേദനിപ്പിച്ചുകൊണ്ട് സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുത്ത ഒരു വഴിയായതിനാൽ അവരുടെ മുമ്പിൽ കൈകൾ നീട്ടാൻ എന്നിലെ അഹം അനുവദിച്ചില്ല. ഒരുദിവസം അനുജത്തിയെ കൂട്ടിക്കൊണ്ട് കട്ടപ്പനയിൽ ഉള്ള ഒരു സ്വർണക്കടയിൽ (കോട്ടയം കട) കയറി എൻ്റെ കഴുത്തിൽ കിടന്ന മൂന്ന് പവൻ്റെ മാല ഊരി വിറ്റിട്ട് മഠത്തിലേക്ക് കൊണ്ടുപോകുവാനുള്ള ലളിതമായ വസ്ത്രങ്ങളും പെട്ടിയും മറ്റ് സാധനങ്ങളും വാങ്ങി. ബാക്കിയുള്ള പണം അമ്മയുടെ കൈകളിൽ ഏല്പിച്ചിട്ട് പറഞ്ഞു പിന്നീട് ആവശ്യം വരുമ്പോൾ തന്നാൽ മതി എന്ന്. 2004 ജൂലൈ 5ന് കോൺവെൻ്റിൽ എന്നെക്കൊണ്ട് ആക്കുമ്പോഴും എൻ്റെ പ്രിയപ്പെട്ടവർ കരുതിയിരുന്നത് ഞാൻ വേഗം മടങ്ങിവരും എന്നാണ്. ഒരു വർഷവും രണ്ടുവർഷവും വേഗം കടന്നുപോയി. പക്ഷേ എൻ്റെ തീരുമാനത്തിന് മാറ്റമില്ലതായപ്പോൾ പ്രിയപ്പെട്ടവരിൽ ചിലർ എന്നെ പിന്തിരിപ്പിക്കുവാൻ കഠിന പരിശ്രമം നടത്തി. അന്നുവരെ ദൈവവചനത്തിന് ജീവിതത്തിൽ അധികമൊന്നും പ്രാധാന്യം നൽകാതിരുന്ന എൻ്റെ പപ്പാ ബൈബിൾ ആദ്യം മുതൽ വായിക്കുവാൻ തുടങ്ങി. "തലതിരിഞ്ഞു" പോയ മകളെ പിന്തിരിപ്പിച്ചു കൊണ്ടുവരുവാനുള്ള ചോദ്യങ്ങളും ഉത്തരങ്ങളും അന്വേഷിച്ചിരുന്നു പപ്പായുടെ ബൈബിൾ വായന. ഓരോ പ്രാവശ്യവും അവധിക്ക് ഞാൻ വീട്ടിൽ വരുമ്പോൾ പലവിധ ചോദ്യങ്ങൾ ചോദിച്ച് എൻ്റെ പ്രിയപ്പെട്ടവർ എന്നെ നിരുത്സാഹപ്പെടുത്താൻ പരിശ്രമിച്ചുകൊണ്ടിരുന്നു. 16 വർഷങ്ങൾക്ക് ശേഷം ഇന്ന് എൻ്റെ പ്രിയപ്പെട്ടവർ സി. സോണിയ തെരേസ് എന്ന യാഥാർത്ഥ്യത്തെ പതിയെ അംഗീകരിച്ചു തുടങ്ങി. കെട്ടിച്ചുവിടാൻ കാശില്ലാഞ്ഞിട്ടോ കല്യാണപ്രായം കഴിഞ്ഞിട്ട് ചെറുക്കനെ കിട്ടാഞ്ഞിട്ടോ അല്ല ഞാൻ മഠത്തിൽ പോയത്. ക്രിസ്തുവിനോടുള്ള സ്നേഹത്തിൽ നിന്ന് ആര് നിങ്ങളെ വേർപെടുത്തുമെന്ന് റോമാക്കാർക്കുള്ള ലേഖനത്തിൽ എഴുതിയിരിക്കുന്നു. ക്രിസ്തുവിൻ്റെ സ്നേഹം വ്യക്തമായി അനുഭച്ചറിഞ്ഞ ഒരു യഥാർത്ഥ സന്ന്യാസിനി ഈ സമൂഹത്തിൽ നിന്ന് ഉയരുന്ന നിന്ദനങ്ങളോ, അപവാദങ്ങളോ, ക്ലേശങ്ങളോ കണ്ട് ഭയപ്പെടില്ല. ക്രിസ്തുവിൻ്റെ സ്നേഹത്തിൽ നിന്ന് ഇവയൊന്നും അവളെ വേർപെടുത്തില്ല. നെഗറ്റീവ് കമൻ്റുകളാകുന്ന കല്ലുകൾ കൊണ്ടും നിന്ദനങ്ങൾ കൊണ്ടും അപകീർത്തിപ്പെടുത്തുന്ന എഴുത്തുകൾകൊണ്ടും വ്യാജവാർത്തകൾകൊണ്ടും സന്യസ്തരെ അപമാനിക്കുന്ന ചില മനസാക്ഷി മരവിച്ചുപോയ വ്യക്തികളുടെ മാനസാന്തരത്തിനുവേണ്ടി നിശബ്ദമായി പ്രാർത്ഥിച്ചുകൊണ്ടും അവർക്ക് നന്മകൾ ആശംസിച്ചു കൊണ്ടും., സ്നേഹപൂർവ്വം സി. സോണിയ തെരേസ് ഡി. എസ്. ജെ. NB: മെഡലുകൾ ഒന്നും കൂടെ കൊണ്ട് നടക്കാറില്ല. വർഷങ്ങൾ കൂടി വീട്ടിൽ ചെല്ലുമ്പോൾ പഴയ കാല ഓർമ്മകൾ എല്ലാം ഒന്ന് പൊടിതട്ടി എടുക്കുന്നതാണ്. രക്തത്തിൽ അലിഞ്ഞ് ചേർന്ന ഒരു കഴിവിനെ ഇല്ലായ്മ ചെയ്യാൻ പാടാണ്. പിന്നെ മെഡലുകൾ പിടിച്ച് നിൽക്കുന്ന ഈ ഫോട്ടോ ഒരു പരസ്യം അല്ല മറിച്ച് ഒരു സാക്ഷ്യമാണ്. ഈ ലോകത്തിലെ നേട്ടങ്ങൾ എല്ലാം നശ്വരമാണെന്ന സാക്ഷ്യം
Image: /content_image/SocialMedia/SocialMedia-2020-06-07-10:42:33.jpg
Keywords: സന്യാസ, സമര്‍പ്പി

13432
Category: 1
Sub Category:
Heading: ഇവരും 'കറുത്തവര്‍ഗ്ഗക്കാരാണ്', മനുഷ്യരാണ്: നൈജീരിയയില്‍ ഇസ്ലാമിക തീവ്രവാദികള്‍ കഴിഞ്ഞ ദിവസം കൊന്നൊടുക്കിയത് 9 ക്രൈസ്തവരെ
Content: കടൂണ: അമേരിക്കയില്‍ കൊല്ലപ്പെട്ട കറുത്ത വര്‍ഗ്ഗക്കാരനായ ജോര്‍ജ്ജ് ഫ്ലോയിഡിനെ കുറിച്ചുള്ള വാര്‍ത്തകള്‍ മാത്രം മാധ്യമങ്ങളില്‍ നിറയുമ്പോള്‍ നീതി ലഭിക്കാതെയുള്ള നൈജീരിയന്‍ ക്രൈസ്തവരുടെ തീരായാതന തുടരുന്നു. ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നു കഴിഞ്ഞ ദിവസം നൈജീരിയായിലെ കടൂണ സംസ്ഥാനത്ത് ഒന്‍പത് ക്രൈസ്തവര്‍ക്കാണ് അതിദാരുണമായ വിധത്തില്‍ ജീവന്‍ നഷ്ട്ടമായത്. കജുരു ജില്ലയിലെ ടൂഡൂണ്‍ വാടന്‍ ഡോകയ്ക്കു സമീപം അഗ്വാലയില്‍ പുലര്‍ച്ചെ നടന്ന ആക്രമണത്തിലാണ് മൂന്നു കുട്ടികളും രണ്ട് സ്ത്രീകളും ഉള്‍പ്പെടെയുള്ള ഒന്‍പത് ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ട്ടമായത്. തീവ്രവാദ നിലപാടുള്ള ഇസ്ളാമിക ഗോത്ര സംഘടനയായ ഫുലാനി ഹെര്‍ഡ്സ്മാനാണ് ക്രൂരമായ ആക്രമണം നടത്തിയത്. ജൂണ്‍ 3 ബുധനാഴ്ച പുലര്‍ച്ചെ രാവിലെ 5:30 നോട് കൂടി ഫുലാനി തീവ്രവാദികള്‍ ഗ്രാമത്തില്‍ ഇരച്ചുകയറി കത്തിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ക്രൂരമായ നരഹത്യ നടത്തുകയായിരിന്നു. ക്രൂര ആക്രമണത്തിന് ഇരയായി വികൃതമാക്കപ്പെട്ട മൃതശരീരങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ കണ്ണീരായി മാറുകയാണ്. അക്രമത്തിന് ഇരയായവരില്‍ ഭൂരിഭാഗം പേരുടെയും ശിരസിനാണ് മുറിവേറ്റതെന്നും ചിലരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും അഗ്വാലയിലെ പ്രാദേശിക ഭരണകൂടത്തിലെ ഒരാള്‍ നൈജീരിയന്‍ മാധ്യമമായ ഡെയിലി ട്രസ്റ്റിനോട് വെളിപ്പെടുത്തി. ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തെ തുടര്‍ന്നു കഴിഞ്ഞ അഞ്ചു മാസത്തിനിടെ 620 ക്രൈസ്തവ വിശ്വാസികള്‍ കൊല്ലപ്പെട്ടെന്നുള്ള ഇന്റർനാഷ്ണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ എന്ന നൈജീരിയൻ സംഘടനയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത് കഴിഞ്ഞ മാസമാണ്. നൈജീരിയയിൽ നടക്കുന്ന കൂട്ടക്കുരുതിയിൽ ഇടപെടണമെന്ന് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയോട്, ഈ വർഷം തുടക്കത്തിൽതന്നെ ക്രിസ്ത്യൻ സോളിഡാരിറ്റി ഇന്റർനാഷ്ണൽ എന്ന ക്രൈസ്തവ സംഘടന ആവശ്യപ്പെട്ടിരുന്നു. എന്നാൽ നൈജീരിയയിൽ നടക്കുന്ന വംശഹത്യയെകുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും തികഞ്ഞ മൗനത്തിലാണ്. ക്രൈസ്തവ നരഹത്യയെ അപലപിച്ചു നൈജീരിയന്‍ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരി രംഗത്ത് വരാറുണ്ടെങ്കിലും ഇദ്ദേഹം ആയുധധാരികളായ ഫുലാനി തീവ്രവാദികളെ ഉപയോഗിച്ച് നൈജീരിയയെ ഇസ്ലാമികവത്കരിക്കുകയാണോ എന്ന സംശയം ഉയര്‍ത്തുന്നവര്‍ നിരവധിയാണ്. അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് വേണ്ടി ഉയരുന്ന പ്രതിഷേധ പ്രകടനങ്ങള്‍ ലോകം ചര്‍ച്ച ചെയ്യുമ്പോള്‍ നൈജീരിയന്‍ ക്രൈസ്തവര്‍ അനുഭവിക്കുന്ന കടുത്ത പീഡകള്‍ അതിഭീകരമായി തുടരുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-07-12:03:38.jpg
Keywords: നൈജീ

13433
Category: 15
Sub Category:
Heading: Devotion to the Sacred Heart: Eighth day
Content: #{black->none->b->What the Sacred Heart of Jesus want from us.}# Let us contemplate for a moment what the Sacred Heart of Jesus who is God Almighty, who created all things visible and invisible from nothingness and who is Our Father, the Creator who is being constantly and gloriously praised and worshipped by angels and heavenly hosts requires us to do. This Divine Heart, overflowing with charity gives itself fully to us. Sacred Heart of Jesus, full of goodness and well spring of all virtues is always accessible to bless us and to provide all necessary graces. My soul, what does this bountiful God desire from you? He does not desire wealth or respect. He just desires one thing and that is your heart. As long as you don’t surrender your heart fully to Him it is not possible to please Him. Once Jesus asked St.Lutgardis, “What do you desire from me?” The saint’s reply was, “The only thing I desire from You is Your Sacred Heart”. Then our divine Lord said,” I desire your heart much more than you desire mine. So give your heart fully to me.” Let us listen carefully to what our Lord and Father desires. Let us earnestly fulfill His desire at the earliest. He knocks at our heart to fill us with His divine blessings. He desires to shower upon us both spiritual and material gifts. So let us get rid of all evil deeds in us, wash and purify ourselves in tears of repentance and then enter into His divine presence. #{black->none->b->INVOCATION (JAPAM) }# O Sacred Heart of Jesus, my comforter, my solace and consoler of my heart, I worship you. O my Savior, full of love and pity towards me! Lord of my heart! The only thing I desire is to love You. Since you have given yourself fully to me, it is ingratitude that I do not give my heart fully to You. O Father, full of goodness and love! King of my heart! It is true that until today I have placed my interest in material things. Going forth be You King and Father of my heart. Be You Lord and Friend of my soul. Let all material things become sour to me. Lord Jesus, full of mercy! I desire only You. Grant to Your Church, O Lord, assurance of freedom, protect our Supreme Pontiff and make haste that all may know the haven of truth, and have unity of faith, so that there may soon be one fold and one Shepherd! Lord, be merciful to the unfortunate sinners, console the souls in Purgatory and be merciful to me, your unworthy servant. O Immaculate Heart of Mary, O Mother of all blessings, I firmly believe that through your powerful intercession, all my prayers and petitions will be granted. Amen. [ 3 Our Father, 3 Hail Mary, 3 Glory be..] #{black->none->b-> The Litany of the Sacred Heart }# Lord, have mercy on us. Christ, have mercy on us. Lord, have mercy on us. Christ, hear us.Christ, graciously hear us. God the Father of Heaven, Have mercy on us. God the Son, Redeemer of the world, Have mercy on us. God the Holy Spirit, Have mercy on us. Holy Trinity, one God, Have mercy on us. Heart of Jesus, Son of the Eternal Father, Have mercy on us. Heart of Jesus, Formed by the Holy Ghost in the womb of the Virgin Mother, Have mercy on us. Heart of Jesus, Substantially united to the Word of God, Have mercy on us. Heart of Jesus, Of Infinite Majesty, Have mercy on us. Heart of Jesus, Holy Temple of God, Have mercy on us. Heart of Jesus, Tabernacle of the Most High, Have mercy on us. Heart of Jesus, House of God and Gate of Heaven, Have mercy on us. Heart of Jesus, Burning Furnace of charity, Have mercy on us. Heart of Jesus, Vessel of Justice and love, Have mercy on us. Heart of Jesus, Full of goodness and love, Have mercy on us. Heart of Jesus, Abyss of all virtues, Have mercy on us. Heart of Jesus, Most worthy of all praises, Have mercy on us. Heart of Jesus, King and center of all hearts, Have mercy on us. Heart of Jesus, In whom are all the treasures of wisdom and knowledge, Have mercy on us. Heart of Jesus, In Whom dwelleth all the fullness of the Divinity, Have mercy on us. Heart of Jesus, in whom the Father is well pleased, Have mercy on us. Heart of Jesus, Of whose fullness we have all received, Have mercy on us. Heart of Jesus, Desire of the everlasting hills, Have mercy on us. Heart of Jesus, Patient and abounding in mercy, Have mercy on us. Heart of Jesus, Rich unto all who call upon Thee, Have mercy on us. Heart of Jesus, Fountain of life and holiness, Have mercy on us. Heart of Jesus, Atonement for our sins, Have mercy on us. Heart of Jesus, Filled with reproaches, Have mercy on us. Heart of Jesus, Bruised for our offenses, Have mercy on us. Heart of Jesus, Made obedient unto death, Have mercy on us. Heart of Jesus, Pierced with a lance, Have mercy on us. Heart of Jesus, Source of all consolation, Have mercy on us. Heart of Jesus, Our Life and Resurrection, Have mercy on us. Heart of Jesus, Our Peace and Reconciliation, Have mercy on us. Heart of Jesus, Victim for our sins, Have mercy on us. Heart of Jesus, Salvation of those who hope in Thee, Have mercy on us. Heart of Jesus, Hope of those who die in Thee, Have mercy on us. Heart of Jesus, Delight of all the Saints, Have mercy on us. Lamb of God Who takes away the sins of the world, Spare us, O Lord. Lamb of God Who takes away the sins of the world, Graciously hear us, O Lord. Lamb of God Who takes away the sins of the world, Have mercy on us. Jesus, meek and humble of heart, Make our hearts like unto Thine. Let us pray. Almighty and eternal God, look upon the Heart of Thine most-beloved Son, and upon the praises and satisfaction He offers Thee in the name of sinners; and appeased by worthy homage, pardon those who implore Thy mercy, in Thy Great Goodness in the name of the same Jesus Christ Thy Son, Who lives and reigns with Thee, in the unity of the Holy Ghost, world without end. Amen. #{black->none->b-> SHORT INVOCATION }# O Divine Heart of Jesus! Make myself completely your own. #{black->none->b->GOOD DEED (SALKRIYA) }# Pray for the repentance of sinners
Image: /content_image/ChristianPrayer/ChristianPrayer-2020-06-08-03:53:56.jpg
Keywords: Devotion

13434
Category: 18
Sub Category:
Heading: ദേവാലയങ്ങളിലെ ജനപങ്കാളിത്തം: രൂപതകളുടെ തീരുമാനം ഇങ്ങനെ
Content: ലോക്ക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് നാളെ ആരാധനാലയങ്ങള്‍ ജനങ്ങള്‍ക്കായി തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം വന്നതോടെ ആരാധനാലയങ്ങളില്‍ മുന്നൊരുക്കം ആരംഭിച്ചു. ഇന്നു പള്ളികളിലും മറ്റ് ആരാധനാലയങ്ങളിലും ശുചീകരണ പ്രവര്‍ത്തനം നടക്കും. ദേവാലയവും പരിസരവും അണുവിമുക്തമാക്കും. അതേസമയം, ചില രൂപതകള്‍ പള്ളികളില്‍ ജനപങ്കാളിത്തം അനുവദിക്കുന്നതു തത്കാലം നീട്ടിവച്ചിട്ടുണ്ട്. #{black->none->b->ചങ്ങനാശേരി അതിരൂപത }# അഞ്ചു ജില്ലകളില്‍ വ്യാപിച്ചു കിടക്കുന്ന ചങ്ങനാശേരി അതിരൂപതയെ സംബന്ധിച്ചിടത്തോളം നിലവിലുള്ള ഗുരുതരമായ രോഗവ്യാപന സാഹചര്യം പരിഗണിച്ച് ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ മതിയെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അറിയിച്ചു. ദേവാലയങ്ങള്‍ തുറക്കുന്നതു സംബന്ധിച്ച തീരുമാനം പിന്നീട് അറിയിക്കും. അതേസമയം, വ്യക്തിപരമായ പ്രാര്‍ഥനയ്ക്കു വിശ്വാസികള്‍ക്കു പള്ളികളിലെത്താം. അപ്രകാരമുള്ള സാഹചര്യത്തില്‍ പള്ളിയില്‍ ഉത്തരവാദപ്പെട്ടവരുടെ സാന്നിധ്യമുണ്ടായിരിക്കണം. അതുപോലെ, അവിടെ വരുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കണമെന്നും ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അറിയിച്ചു. #{black->none->b-> കോട്ടയം അതിരൂപത }# കോട്ടയം അതിരൂപതയിലെ പള്ളികള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചു നാളെമുതല്‍ വിശ്വാസികള്‍ക്കായി തുറക്കുമെന്ന് അതിരൂപതാ കേന്ദ്രം അറിയിച്ചു. #{black->none->b->എറണാകുളം- അങ്കമാലി അതിരൂപത }# കോവിഡ് 19 നിയന്ത്രണാതീതമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളില്‍ ഈ മാസം 30 വരെ നിലവിലെ സ്ഥിതി തുടരുമെന്നു മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി കരിയില്‍ അറിയിച്ചു ദേവാലയങ്ങള്‍! വ്യക്തിപരമായ പ്രാര്‍ഥനയ്ക്കായി തുറന്നിടാം. വിവാഹത്തിനു പരമാവധി 50 പേരെയും മനസമ്മതം, മാമ്മോദീസ, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയ തിരുക്കര്‍മങ്ങള്‍ക്കു പരമാവധി 20 പേരെയും പങ്കെടുപ്പിക്കാം. എന്നാല്‍, ഈ തിരുക്കര്‍മങ്ങള്‍ക്കു സര്‍ക്കാര്‍ നിബന്ധനകളെല്ലാം കര്‍ശനമായി പാലിക്കേണ്ടതാണെന്നും മാര്‍ ആന്റണി കരിയില്‍ അറിയിച്ചു. #{black->none->b-> കാഞ്ഞിരപ്പള്ളി രൂപത }# കാഞ്ഞിരപ്പള്ളി രൂപതയിലെ പള്ളികളില്‍ നാളെ മുതല്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായി ജനപങ്കാളിത്തത്തോടെ വിശുദ്ധ കുര്‍ബാനയും മറ്റു തിരുക്കര്‍മങ്ങളും ഉണ്ടായിരിക്കും. #{black->none->b->പാലാ രൂപത }# പാലാ രൂപതയില്‍ ദേവാല യങ്ങളില്‍ ജനപങ്കാളിത്തം അനുവദിക്കുന്നതു സംബന്ധിച്ച് ഇന്നു തീരുമാനമെടുക്കും. #{black->none->b->ഇടുക്കി രൂപത}# ഇടുക്കി രൂപതയില്‍ തത്ക്കാലം തത്സ്ഥിതി തുടരാനാണ് തീരുമാനം. #{black->none->b->കോതമംഗലം രൂപത }# കോതമംഗലം രൂപതയില്‍ പള്ളികള്‍ തുറക്കുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമെടുക്കും. #{black->none->b->വിജയപുരം രൂപത }# വിജയപുരം രൂപതയിലെ പള്ളികളുടെ കാര്യം ലാറ്റിന്‍ ബിഷപ്‌സ് കൗണ്സിയലിന്റെ നിര്‍ദേശമനുസരിച്ച് ഇന്നു തീരുമാനിക്കും. #{black->none->b-> ആലപ്പുഴ രൂപത }# ആലപ്പുഴ രൂപതയില്‍ ജനപങ്കാളിത്തത്തോടെയുള്ള വിശുദ്ധ കുര്‍ബാനയും കര്‍മങ്ങളും തത്കാലം ഉണ്ടാവില്ലെന്നു രൂപത കേന്ദ്രം അറിയിച്ചു. #{black->none->b-> യാക്കോബായ സഭ}# യാക്കോബായ സുറിയാനി സഭയുടെ പള്ളികളില്‍ സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് ഭദ്രാസന മെത്രാപ്പോലീത്തമാരുടെ നിയന്ത്രണത്തില്‍ പള്ളികള്‍ തുറക്കാമെന്നു ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ നിര്ദേരശിച്ചു. #{black->none->b->സിഎസ്‌ഐ സഭ }# പള്ളികള്‍ തുറക്കുന്നതു സംബന്ധിച്ചു നാളെ ചേരുന്ന നിലയ്ക്കല്‍ എക്യുമെനിക്കല്‍ യോഗത്തിനു ശേഷം തീരുമാനമെടുക്കുമെന്നു സിഎസ്‌ഐ സഭാനേതൃത്വം അറിയിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IWLJraW9Ng5E4IAIXedVau}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-06-08-04:21:59.jpg
Keywords: ദേവാലയ, ആരാധനാ

13435
Category: 18
Sub Category:
Heading: കര്‍ശന സുരക്ഷാ ക്രമീകരണങ്ങളോടെ മലങ്കര കത്തോലിക്കാ സഭയുടെ ദേവാലയങ്ങള്‍ നാളെ തുറക്കും
Content: തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭയുടെ കീഴിലുള്ള കേരളത്തിലെ ദേവാലയങ്ങള്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളോടെ നാളെ മുതല്‍ വിശ്വാസികള്‍ക്കായി തുറക്കും. ജനപങ്കാളിത്തത്തോടെയുള്ള ആരാധനയ്ക്കു പ്രത്യേക മാനദണ്ഡങ്ങള്‍ സഭ പുറത്തിറക്കി. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ശുശ്രൂഷകള്‍ നടത്തുന്നതിനാണു നിര്‍ദേശം. ഒരു കാരണവശാലും ഇടവകകള്‍ വഴി വൈറസിന്റെ സമൂഹവ്യാപനം ഉണ്ടാകാതിരിക്കാന്‍ വേണ്ട ജാഗ്രത ഓരോ ഇടവകയും പുലര്‍ത്തണമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ പുറപ്പെടുവിച്ച നിര്‍ദേശങ്ങളില്‍ പറയുന്നു. വൈറസ് വ്യാപനം തടയുന്നതിനു വിശ്വാസികള്‍ കൃത്യമായ ജാഗ്രത പുലര്‍ത്തുകയും വൈറസിനെ പ്രതിരോധിക്കുന്നതിനും സമൂഹവ്യാപനം ഉണ്ടാകാതിരിക്കുന്നതിനുംവേണ്ടി സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും കൃത്യമായി പാലിക്കുകയും ചെയ്യണം. ദേവാലയത്തില്‍ ഒരേസമയം ആരാധനയില്‍ സംബന്ധിക്കുന്നതിന് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള സാമൂഹിക അകലം കൃത്യമായി ഏവരും പാലിക്കണം. പരമാവധി 100 പേര്‍ ശാരീരിക അകല നിയമം കൃത്യമായി പാലിച്ചുവേണം ക്രമീകരിക്കാന്‍. ഓരോ വിശുദ്ധ കുര്‍ബാനയ്ക്കു ശേഷവും ദേവാലയങ്ങള്‍ വൃത്തിയാക്കണം. വിശ്വാസികള്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണം. ദേവാലയത്തില്‍ ആരാധനയ്ക്കു വരുന്നവരുടെ പേരുവിവരം ഫോണ്‍ നന്പര്‍ ഉള്‍പ്പെടെ ഒരു പുതിയ രജിസ്റ്റര്‍ ബുക്കില്‍ ചേര്‍ത്ത് പള്ളിയില്‍ സൂക്ഷിക്കുകയും ഇതിനായി ഒന്നില്‍ കൂടുതല്‍ ആളുകളെ കമ്മിറ്റി ചുമതലപ്പെടുത്തുകയും ചെയ്യണം. ഈ പ്രത്യേക സാഹചര്യത്തില്‍ പരിചയമില്ലാത്തവരെ ദേവാലയ ശുശ്രൂഷകളില്‍ സംബന്ധിപ്പിക്കരുത്. ആരാധന ഇടവകാംഗങ്ങള്‍ക്കു മാത്രമായി നിജപ്പെടുത്തണം. വിശുദ്ധ കുര്‍ബാന ഒരു മണിക്കൂറില്‍ അവസാനിപ്പിക്കണം. 10 മിനിറ്റ് വചനപ്രഘോഷണത്തിന് എടുക്കാവുന്നതാണ്. പ്രഭാതപ്രാര്‍ഥന വിശ്വാസികള്‍ ഭവനത്തില്‍ നടത്തിയതിനുശേഷം വേണം പള്ളിയിലേക്കു വരാന്‍. മതബോധന ക്ലാസുകള്‍ സഭാകേന്ദ്രത്തില്നിണന്ന് അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തി വച്ചിരിക്കുകയാണ്. എന്നാല്‍, ഓണ്ലൈകന്‍ ക്ലാസുകള്‍ നടത്താവുന്നതാണ്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം 65 വയസിനു മുകളിലുള്ളവരും 10 വയസിനു താഴെയുള്ളവരും വിശുദ്ധ കുര്‍ബാനയ്ക്കു ദേവാലയത്തില്‍ വരരുത്. ദേവാലയ ശുചീകരണത്തിനുള്ള ഉപകരണങ്ങള്‍ ഇടവകകളുടെ ചെലവില്‍ ദേവാലയത്തില്‍ വാങ്ങിസൂക്ഷിക്കുകയും ഉപയോഗിക്കുകയും വേണം. ഞായറാഴ്ചകളിലെ വിശുദ്ധ കുര്‍ബാനയ്ക്കു വരാന്‍ വിശ്വാസികള്‍ തിരക്കുകൂട്ടരുത്. മറ്റുദിവസങ്ങളിലെ വിശുദ്ധ കുര്‍ബാനയില്‍ വിവിധ ഗ്രൂപ്പുകളായി (ഇടവക തീരുമാനപ്രകാരം) സംബന്ധിക്കാം. ആവശ്യമെങ്കില്‍ ഇടവകയില്‍ ഒന്നില്‍ കൂടുതല്‍ വിശുദ്ധ കുര്‍ബാനകള്‍ ക്രമീകരിക്കാം. എല്ലാ ദിവസവുമുള്ള വിശുദ്ധ കുര്‍ബാനകളില്‍ ഇടവകയിലെ പ്രാര്‍ഥനാ ഗ്രൂപ്പുകളായി സംബന്ധിക്കുന്നതു വഴി ഇടവക മുഴുവന്‍ സജീവമാകുന്നതിനുള്ള പ്രായോഗിക അജപാലന ക്രമീകരണം നടത്തണം. ഗായകസംഘത്തെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ദേവാലയങ്ങളില്‍ അനുവദിക്കരുത്. സഭാകേന്ദ്രത്തില്‍ നിന്ന് അറിയിപ്പു ലഭിക്കുന്നതുവരെ പള്ളികളില്‍ തിരുനാളാഘോഷം ഉണ്ടായിരിക്കില്ല. വിവാഹത്തിനും സംസ്‌കാരശുശ്രൂഷകള്‍ക്കും അതത് ഘട്ടത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ദേവാലയത്തിലും ആരാധനയിലും സര്‍ക്കാരും സഭയും മുന്‍പോട്ടു വച്ചിട്ടുള്ള നിബന്ധനകള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ദേവാലയങ്ങളിലെ ആരാധനാ ശുശ്രൂഷകള്‍ താത്കാലികമായി രൂപതാധ്യക്ഷന്‍ നിര്‍ത്തിവയ്ക്കണം. ആരാധനയ്ക്കു വരുന്നവര്‍ ഈ കാലയളവില്‍ ഭവനങ്ങളില്നികന്ന് പ്രാര്‍ഥനാപുസ്തകങ്ങള്‍ കൊണ്ടുവന്ന് ഉപയോഗിക്കണം. ഞായറാഴ്ച വിശുദ്ധ കുര്‍ബാനയില്‍ നിര്‍ബന്ധമായി പങ്കെടുക്കണമെന്നുള്ള സഭാ നിബന്ധനയില്‍ ഇളവു നല്‍കിയിട്ടുണ്ട്. കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പകരം ആ ആഴ്ചയിലെ ഏതെങ്കിലും ദിവസത്തെ വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിച്ചാല്‍ മതിയാവും. ഇനിയൊരു അറിയിപ്പ് നല്‍കുന്നതുവരെ ഈ ക്രമീകരണം പാലിച്ചാല്‍ മതി. ഇന്നു മുതല്‍ ദേവാലയത്തില്‍ ശുശ്രൂഷകള്‍ തുടങ്ങാം എന്ന അനുവാദത്തിന്റെ പേരില്‍ തിടുക്കം കൂട്ടാതെ ഒരുക്കത്തോടെയും ഇടവകാംഗങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയും വേണം ശുശ്രൂഷകള്‍ ആരംഭിക്കാന്‍. ഈ ഒരുക്കത്തിന് 14 വരെ സാവകാശം ഉണ്ടായിരിക്കും. ഇക്കാര്യത്തില്‍ രൂപതകള്‍ക്കു തീരുമാനമെടുക്കാവുന്നതാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IWLJraW9Ng5E4IAIXedVau}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-06-08-04:57:59.jpg
Keywords: മലങ്കര

13436
Category: 1
Sub Category:
Heading: ക്രൈസ്തവ ദേവാലയമായിരിന്ന ഹാഗിയ സോഫിയ ഇസ്ലാമിക ആരാധനയ്ക്കായി വിട്ടുകൊടുക്കാൻ തുര്‍ക്കി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
Content: ഇസ്താബൂള്‍: തുര്‍ക്കിയിലെ ചരിത്ര പ്രശസ്ത ക്രിസ്ത്യൻ ദേവാലയമായ ഹാഗിയ സോഫിയ ഇസ്ലാമിക ആരാധനയ്ക്കായി തുറന്നുകൊടുക്കുന്നതിനു വേണ്ടിയുള്ള നടപടിക്രമങ്ങൾ ആരംഭിക്കാൻ തുർക്കി പ്രസിഡന്റ് തയിബ് എർദോഗൻ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ചു വിവിധ സർക്കാർ നേതൃപദവികളിൽ ഉള്ളവർക്ക് നിർദേശം നൽകിയെന്നാണ് ടര്‍ക്കിഷ് മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്യുന്നത്. ബൈസന്റൈൻ ദേവാലയമായിരുന്ന ഹാഗിയ സോഫിയ ഇപ്പോൾ ഒരു മ്യൂസിയമായാണ് നിലകൊള്ളുന്നത്. എ.കെ.പി എന്ന തന്റെ പാർട്ടിയുടെ സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി കൂടിക്കാഴ്ചയിൽ തയിബ് എർദോഗൻ ഈ വിഷയം ചർച്ചയ്ക്ക് എടുത്തതായി ചില വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മ്യൂസിയമായി നിലനിർത്തിക്കൊണ്ടുതന്നെ ദേവാലയത്തെ ഇസ്ലാമിക ആരാധനയ്ക്കായി വിട്ടുകൊടുക്കാനുള്ള പദ്ധതികൾ രൂപപ്പെടുത്താനാണ് കൂടിക്കാഴ്ചയിൽ തീരുമാനമായിരിക്കുന്നത്. ഒട്ടോമൻ തുർക്കികൾ കോൺസ്റ്റാൻറിനോപ്പിൾ കീഴടക്കിയതിന്റെ 567മത് വാർഷികാഘോഷങ്ങൾ ക്രൈസ്തവ ദേവാലയത്തിനുള്ളിൽ ഖുർആൻ വായിച്ചുകൊണ്ട് എർദോഗൻ സർക്കാർ ആഘോഷിച്ചത് വൻവിവാദമായിരുന്നു. ഗ്രീസിലെ സർക്കാരടക്കം ശക്തമായ ഭാഷയിൽ ഇതിനെ വിമർശിച്ചു രംഗത്തുവന്നു. ആറാം നൂറ്റാണ്ടിൽ (എ.ഡി 537 ) നിർമ്മിച്ച ഈ കെട്ടിടം കോൺസ്റ്റാന്റിനോപ്പിളിലെ ബൈസന്‍റൈൻ നിർമ്മിതികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. ജസ്റ്റീനിയൻ ഒന്നാമൻ ചക്രവർത്തിയുടെ കാലത്താണ് ഇത് നിർമിച്ചത്. ആദ്യ കാലത്ത് ഒരു കത്തീഡ്രലായിരുന്നു ഹാഗിയ സോഫിയ 'ചർച്ച് ഓഫ് ദ് ഹോളി വിസ്‌ഡം' എന്ന പേരില്‍ അറിയപ്പെട്ടിരിന്നു. 1453 ൽ ഓട്ടോമൻ സാമ്രാജ്യം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതോടെ ഹാഗിയ സോഫിയയെ ഒരു മോസ്‌ക് ആക്കിമാറ്റി. കെട്ടിടത്തിലുണ്ടായിരുന്ന പല ചിത്രപ്പണികളും നശിപ്പിക്കപ്പെട്ടു. ഇതില്‍ അതീവ ദുഃഖിതരായിരിന്നു ക്രൈസ്തവ സമൂഹം. ആധുനിക തുർക്കിയുടെ പിതാവായ മുസ്തഫ കമാൽ അതാതുർക്കിന്റെ കാലത്ത് ക്രൈസ്തവ വിശ്വാസികളുടെ വികാരം കൂടി കണക്കിലെടുത്താണ് ഇതിനെ ഒരു മ്യൂസിയമാക്കി മാറ്റിയത്. സമീപകാലത്തായി നിരവധി ഇസ്ലാമിക സംഘടനകൾ ദേവാലയത്തിൽ പ്രാർത്ഥിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് രംഗത്തു വന്നിട്ടുണ്ട്. 2013ൽ തുർക്കി ഉപപ്രധാനമന്ത്രി ബുളന്റ് ആർണിക്ക് ഇസ്ലാമിക പ്രാർത്ഥനകൾക്കായി ദേവാലയം വിട്ടു നൽകാൻ സാധ്യതയുള്ളതായി പറഞ്ഞിരുന്നു. 2014ൽ സൗദി ഇമാമായ അബ്ദുല്ല ബസ്ഭറും ഇതേ ആവശ്യം ഉന്നയിച്ച് തെരുവിൽ കൂട്ടപ്രാർത്ഥന സംഘടിപ്പിച്ചു. എന്നാൽ 2018ൽ ദേവാലയം മുസ്ലിം പ്രാർത്ഥനയ്ക്ക് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ചരിത്ര സ്മാരകങ്ങൾക്ക് വേണ്ടിയുള്ള തുർകിഷ് യൂണിയൻ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി അവരുടെ വാദം തള്ളിക്കളയുകയായിരുന്നു. അപേക്ഷാഫോമിലെ ന്യൂനത ചൂണ്ടിക്കാട്ടിയാണ് കോടതി അങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിച്ചത്. തീവ്ര ഇസ്ലാമിക നിലപാടുള്ള തയിബ് എർദോഗൻ നിലപാട് പ്രവര്‍ത്തികമാക്കിയാല്‍ ഹാഗിയ ദേവാലയം മോസ്ക്ക് ആയി തന്നെ മാറുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ERtwaAgTgUWBJ6dHuiXTkc}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-08-06:46:32.jpg
Keywords: തുര്‍ക്കി, ടര്‍ക്കി

13437
Category: 1
Sub Category:
Heading: വത്തിക്കാന്‍ കോവിഡ് വിമുക്തമായി: 12 രോഗികളും സുഖം പ്രാപിച്ചു
Content: വത്തിക്കാന്‍ സിറ്റി: അവസാന രോഗിയും രോഗമുക്തി നേടിയതോടെ വത്തിക്കാന്‍ കോവിഡ് വിമുക്തമായി. ആകെ പന്ത്രണ്ടു പേര്‍ക്കാണ് വത്തിക്കാനില്‍ കോവിഡ് സ്ഥിരീകരിച്ചത്. മെയ് 22നു മുന്‍പാണ് അവസാന കേസ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് ബാധിച്ച അവസാന വ്യക്തിയില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവായതായി വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണിയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. മാര്‍ച്ച് ആറിനാണ് വത്തിക്കാനില്‍ ആദ്യ കോവിഡ് കേസ് സ്ഥിരീകരിക്കുന്നത്. രോഗം ബാധിച്ചവരില്‍ ഭൂരിഭാഗവും വത്തിക്കാന്‍ ജീവനക്കാരായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IWLJraW9Ng5E4IAIXedVau}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-08-07:59:23.jpg
Keywords: വത്തി

13438
Category: 24
Sub Category:
Heading: സാഹചര്യം അനുകൂലമാകുമ്പോഴും നാം പുറംതിരിഞ്ഞു നില്‍ക്കുന്നത് എന്തിന്? വൈദികന്റെ ഈ കുറിപ്പ് വായിക്കാതെ പോകരുതേ
Content: ഈ ദിവസങ്ങളിലെ ഒരു പ്രധാന ചർച്ചാ വിഷയം ആണ് ഈ കോവിഡ് രോഗബാധയുടെ സമയത്തു എന്തിന് ആരാധനാലയങ്ങൾ തുറക്കുന്നത് എന്ന്. ചില രൂപതകൾ ദേവാലയങ്ങൾ ഗവണ്മെന്റ് നിര്‍ദേശിച്ചിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് ഈ ദിവസങ്ങളിൽ പരിമിതമായ ജന പങ്കാളിത്തത്തോടെ ശുശ്രുഷകൾ പുനരാരംഭിക്കുമ്പോൾ ചില രൂപതകൾ അതിന് പോലും തയ്യാറാവാതെ അനന്തമായി നീളുന്ന ലോക്ക്ഡൗണ് തീരുവാൻ കാത്തിരിക്കുന്നു. വിശുദ്ധ കുർബാന ആരംഭിക്കുവാൻ തീരുമാനിച്ചിരിക്കുന്ന ചില ഇടവകകൾ ആളുകൾക്ക് "കുർബാന കാണുവാൻ" മാത്രം അനുമതി നൽകി കൊണ്ട് വിശുദ്ധ കുർബാന സ്വീകരിക്കാൻ ഉള്ള അവകാശം നിഷേധിച്ചിരിക്കുന്നു. അഞ്ചാൾക്കോ, പത്തു പേർക്കോ അല്ലെങ്കിൽ വെറും ഒരാൾക്കോ മാത്രമേ ദേവാലയത്തിൽ വരുവാൻ അനുവാദം ഉള്ളതെങ്കിൽ അവർക്ക് വേണ്ടി ബലിയർപ്പിക്കാനും വിശുദ്ധ കുർബാന നൽകുവാനും തയ്യാറായ വൈദികരെയും മെത്രാന്മാരെയുമാണ് ഇന്ന് നമ്മുടെ ലോകത്തിന് ആവശ്യമായിരിക്കുന്നത്. തീർത്ഥവും പ്രസാദവും ഒന്നും ആരാധനാലയങ്ങളിൽ വിശ്വാസിക്ക് നൽകരുത് എന്ന് ഗവണ്മെന്റ് നിര്ദേശിച്ചപ്പോൾ അത് വിശുദ്ധ കുർബാന നൽകാതെ ഇരിക്കുവാൻ ഉള്ള ഒരു കാരണം ആകുന്നത് എങ്ങനെയാണ്? അതോ സജീവനായ ക്രിസ്തു തന്റെ സർവ മഹത്വത്തോടും കൂടെ വസിക്കുന്ന വിശുദ്ധ കുർബാന മറ്റ് മത വിശ്വാസികൾക്ക് അവരുടെ ആരാധനാലയങ്ങളിൽ നിന്ന് പൂജിച്ചു കൊടുക്കുന്ന പൂവും ജലവും ഭക്ഷണവും ഒക്കെ പോലെ വെറും ഒരു വസ്തു മാത്രം ആണെന്നാണോ ഇങ്ങനെ തീരുമാനം എടുത്ത നമ്മുടെ ബഹുമാന്യരായ വൈദികർ ധരിച്ചു വച്ചിരിക്കുന്നത്. ഒരുക്കത്തോടെയും യോഗ്യതയോടെയും വിശുദ്ധ ബലിയിൽ പങ്ക് ചേരുന്നവന്റെ അവകാശമാണ് വിശുദ്ധ കുർബാന സ്വീകരണം. പള്ളിയിൽ പ്രവേശിക്കും മുൻപ് ഇത്രയേറെ ശുദ്ധീകരണങ്ങൾ ഒക്കെ നടത്തി ദേവാലയത്തിൽ കൃത്യമായ അകലം പാലിച്ചു നിൽക്കുന്നവർക്ക് രോഗം പകരും എന്ന ഭീതിയിൽ ആണോ വിശുദ്ധ കുർബാന നൽകേണ്ട എന്ന് തീരുമാനിച്ചിരിക്കുന്നത്. ആണെങ്കിൽ ഈ വരുന്നവരും ബലിയർപ്പിക്കുന്ന വൈദികരും, മറ്റ് സഹായികളും ഓക്കെ ഷോപ്പിംഗ് നു പോയാൽ സാധനങ്ങൾ ഒക്കെ അകലെ നിന്ന് കണ്ട് അത് വാങ്ങാതെ ആണോ തിരിച്ചു പോരുന്നത്. ഇവർ തന്നെ മരുന്ന് കടയിലും പലചരക്ക് കടയിലും മറ്റുമൊക്കെ പോയി തങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ എങ്ങനെയാണ് വാങ്ങുന്നത്. ദേവാലയത്തിൽ പാലിക്കപ്പെടുന്ന നിര്‍ദേശങ്ങളുടെ പത്തിലൊന്ന് പോലും പാലിക്കപെടത്താ കടകളിലും മറ്റും പോയി സാധനങ്ങൾ വാങ്ങാൻ ആളുകൾക്ക് സാധിക്കുന്നുണ്ടെങ്കിൽ പിന്നെ എങ്ങനെ ഏറ്റവും സുരക്ഷിതമായി വിശ്വാസികൾക്ക് നൽകുവാൻ കഴിയുന്ന വിശുദ്ധ കുർബാന എങ്ങനെ നൽകാതെ ഇരിക്കുവാൻ സാധിക്കും. ഇത് ഒരു ഇരട്ടതാപ്പല്ലേ. നിയമം അനുസരിച്ച് സാധിക്കുന്ന അത്രയും ആളുകളെ ഒരുമിച്ച് കൂട്ടി ബലിയർപ്പിക്കാനും അവരുടെ ആത്മീയ ഭക്ഷണമായ വിശുദ്ധ കുർബാന നൽകുവാനും അല്ലേ ഓരോ പുരോഹിതനും ശ്രമിക്കേണ്ടത്. വിശുദ്ധ ബലിയർപ്പണം പുനഃസ്ഥാപിക്കപ്പെടാൻ വേണ്ടിയല്ലേ ഏകദേശം എണ്‍പതോളം ദിവസം ലോകം മുഴുവനുമുള്ള കത്തോലിക്കർ പ്രാർത്ഥിച്ചു കൊണ്ടിരുന്നത്. ഇതിന് വേണ്ടി തന്നെ അല്ലേ പരിശുദ്ധ പിതാവിനോട് ഒപ്പവും ഇടവകയിലും രൂപതയിലും കുടുംബങ്ങളിലും ഒക്കെ നമ്മൾ പ്രാര്‍ത്ഥിച്ചിരുന്നത്. ഒടുവിൽ അതിന് ഭാഗികമായി എങ്കിലും നമുക്ക് അനുവാദം ലഭിച്ചപ്പോൾ നമ്മൾ എന്തിനാണ് അതിൽ നിന്നും പുറംതിരിഞ്ഞു നിൽക്കുന്നത്. ദൈവം നമുക്കായി കാര്യങ്ങൾ അനുകൂലമാക്കി കൊണ്ടു വരുമ്പോൾ നമ്മുടെ അനാസ്ഥ മൂലം ദൈവജനത്തിന് അവരുടെ അവകാശങ്ങൾ നാം നിഷേധിച്ചാൽ പിന്നെ നമ്മുടെ പൗരോഹിത്യത്തിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ അർത്ഥം എന്താണ്? പ്രിയ വൈദിക സഹോദരങ്ങളെ, നമ്മുടെ ആത്മസമർപ്പണവും കരുതലും ദൈവജനത്തിന് ഏറ്റവും അവശ്യമായ ഈ സമയത്ത് നാം അതിന് തയ്യാറായില്ലെങ്കിൽ നാം അതിന് വലിയ വില കൊടുക്കേണ്ടി വരും. പ്രിയപ്പെട്ടവരെ നമ്മുടെ ദേവാലയങ്ങൾ തുറന്ന് കിടക്കട്ടെ. കൂടുതൽ വിശുദ്ധ ബലികൾ അവിടെ അർപ്പിക്കപ്പെടട്ടെ. സുരക്ഷിതമായ അകലം പാലിച്ചു കൊണ്ട് വിശുദ്ധ കുമ്പസാരം ദൈവജനത്തിന് ചെയ്ത് നൽകുവാൻ നമുക്ക് തയ്യാറാകാം. വിശുദ്ധ കുർബാന സ്വീകരണം വഴിയോ, അനുരഞ്ജന കൂദാശ വഴിയോ ഒരിക്കലും നമ്മൾ രോഗബാധിതർ ആവുകയില്ല. ആ ഒരു ബോദ്ധ്യം നമ്മെ നയിക്കട്ടെ. കൊറോണ എല്ലാം മാറി കുറെ നാൾ കഴിഞ്ഞു നമുക്ക് എല്ലാം ശരിയാക്കാം എന്ന് കരുതി ഇരിക്കാതെ, ഇതിന്റെ ഇടയിൽ കൂടി സാധിക്കുന്നത്ര സുരക്ഷിതമായി മുന്നോട്ട് പോകാൻ ആണ് നാം ശ്രമിക്കേണ്ടത്. നമ്മുടെ കൊച്ചുജീവിതങ്ങൾ ദൈവ ജനത്തിന് വേണ്ടി ഒരു നല്ല ഇടയനായി ജീവിച്ചു തീർക്കുവാൻ നമ്മുടെ കർത്താവ് നമ്മെ ഓരോരുത്തരേയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. #{black->none->b-> ഫാ. റോയി എസ്‌ഡിവി }#
Image: /content_image/SocialMedia/SocialMedia-2020-06-08-08:58:22.jpg
Keywords: വിശുദ്ധ കുര്‍ബാന, ദേവാലയ

13439
Category: 1
Sub Category:
Heading: ഒഡീഷയില്‍ ക്രിസ്ത്യന്‍ ബാലനെ തീവ്ര ഹിന്ദുത്വവാദികള്‍ ക്രൂരമായി കൊന്ന് കുഴിച്ചുമൂടി
Content: മാല്‍ക്കന്‍ഗിരി: യേശു ക്രിസ്തുവില്‍ വിശ്വസിച്ചതിന്റെ പേരില്‍ ഒഡീഷയില്‍ ക്രിസ്ത്യന്‍ ബാലനെ ഹിന്ദു മതമൗലീകവാദികള്‍ ക്രൂരമായി കൊന്ന് കുഴിച്ചുമൂടിയതായി റിപ്പോര്‍ട്ട്. മാല്‍ക്കന്‍ഗിരി ജില്ലയിലെ കെന്‍ഡുഗുഡു ഗ്രാമത്തിലെ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന സോംബാരു മഡ്കാമി എന്ന ബാലനെയാണ് പിതാവില്ലാത്ത സമയത്ത് ഒരു യോഗത്തിനെന്ന വ്യാജേന വീട്ടില്‍ നിന്നും വിളിച്ചിറക്കി ക്രൂരമായി കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹം കുന്നിന്റെ മുകളില്‍ കുഴിച്ചുമൂടുകയായിരുന്നു. ഗ്ലോബല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍സ് (ജി.സി.ഐ.സി) പ്രസിഡന്റ് സാജന്‍ കെ ജോര്‍ജ്ജാണ് ഈ വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. ഇക്കഴിഞ്ഞ ജൂണ്‍ 4ന് രാത്രിയോടെയാണ് കൊലപാതകം സംബന്ധിച്ച വാര്‍ത്ത സാജന്‍ ജോര്‍ജ്ജിന് ലഭിക്കുന്നത്. പ്രായമായ ചിലരേയും യോഗത്തിന്റെ പേരില്‍ വിളിച്ചെങ്കിലും അപകടം മണത്ത ചിലര്‍ രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ടവരില്‍ നിന്നും വിവരമറിഞ്ഞ പോലീസ് ഗ്രാമത്തിലെത്തുകയും കുന്നിന്റെ മുകളില്‍ നിന്നും സോംബാരുവിന്റെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. സോംബാരു യേശു ക്രിസ്തുവിലുള്ള തന്റെ വിശ്വാസത്തെ വികാരമായി കൊണ്ടുനടന്നിരുന്നുവെന്നും ഗ്രാമത്തിലെ ചെറുപ്പക്കാരുമായും കുട്ടികളുമായും അദ്ദേഹം എപ്പോഴും ബൈബിള്‍ വചനങ്ങള്‍ പങ്കുവച്ചിരുന്നതായും പ്രാദേശിക സുവിശേഷ പ്രഘോഷകനായ പാസ്റ്റര്‍ ബിജോയ് വെളിപ്പെടുത്തി. ലോക്കല്‍ പോലീസില്‍ ഒട്ടും തന്നെ വിശ്വാസമില്ലാത്തതിനാല്‍ സോംബാരുവിന്റെ കുടുംബത്തിന് നീതിയും അര്‍ഹമായ നഷ്ടപരിഹാരവും ലഭിക്കണമെന്ന ആവശ്യവുമായി ജി.സി.ഐ.സിയുടെ സഹായത്തോടെ പ്രാദേശിക ക്രിസ്ത്യന്‍ സംഘടനയായ മാല്‍ക്കന്‍ഗിരി ക്രിസ്ത്യന്‍ മഞ്ചാ (എം.ഡി.സി.എം) ശക്തമായ പ്രതിഷേധങ്ങള്‍ക്ക് പദ്ധതിയിട്ടിട്ടുണ്ട്. കെന്‍ഡുഗുഡു ഗ്രാമത്തില്‍ ഗ്രാമവാസികളുടെ സഹായത്തോടെ ഗോത്രവര്‍ഗ്ഗക്കാരായ ക്രിസ്ത്യാനികള്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കാമാസോഡി എന്ന മറ്റൊരു ക്രൈസ്തവ വിശ്വാസി ക്രൂരമായി ആക്രമിക്കപ്പെട്ട് ഒരു മാസത്തിനുള്ളിലാണ് നിഷ്ഠൂരമായ കൊലപാതകം നടന്നിരിക്കുന്നത്.
Image: /content_image/News/News-2020-06-08-11:35:12.jpg
Keywords: ഹിന്ദുത്വ, ആര്‍എസ്‌എസ്