Contents

Displaying 13121-13130 of 25145 results.
Content: 13461
Category: 1
Sub Category:
Heading: കൊറോണ വ്യാപകമായി പടര്‍ന്ന ഇറ്റാലിയന്‍ കോണ്‍വെന്റിലെ അവസാന കന്യാസ്ത്രീയും രോഗമുക്തി നേടി
Content: റോം: അന്തേവാസികളായ സന്യസ്തരില്‍ പകുതിയിലേറെ പേര്‍ക്ക് കൊറോണ ബാധിക്കുകയും, ഒന്‍പതു പേര്‍ മരണപ്പെടുകയും ചെയ്ത വടക്കന്‍ ഇറ്റലിയിലെ ‘ലിറ്റില്‍ മിഷ്ണറി സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി’യുടെ ടോര്‍ട്ടോണയിലെ മദര്‍ഹൗസ് പൂര്‍ണ്ണമായും രോഗവിമുക്തമായി. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അവസാന കന്യാസ്ത്രീയും രോഗവിമുക്തി നേടി ആശുപത്രി വിട്ടതായി ഇറ്റാലിയന്‍ ദിനപത്രമായ ലാ സ്റ്റാംപയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ടോര്‍ട്ടോണയിലെ പ്രാദേശിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നവരും, മറ്റൊരു ഭവനത്തില്‍ ക്വാറന്റീനില്‍ ആയിരുന്ന 14 പേരും രോഗവിമുക്തരായി കോണ്‍വെന്റില്‍ തിരിച്ചെത്തിക്കഴിഞ്ഞതായി സിസ്റ്റര്‍ ഗബ്രിയേല പെരാസി അറിയിച്ചതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സന്യാസിനി സഭയുടെ സ്ഥാപകനായ വിശുദ്ധ ലൂയിജി ഓറിയോണെയുമായി ബന്ധപ്പെട്ടിരിക്കുന്ന ടോര്‍ട്ടോണയിലെ മദര്‍ ഹൗസ് പ്രായമായവരുടേയും, ശാരീരിക വൈകല്യമുള്ളവരുടേയും അഭയ കേന്ദ്രം കൂടിയായിരിന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 15ന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്‍ കോണ്‍വെന്റിലെ 18 സിസ്റ്റേഴ്സിനെ റെഡ്ക്രോസ് പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ശേഷിച്ചവര്‍ മറ്റൊരു ഭവനത്തില്‍ ക്വാറന്റീനില്‍ തുടരുകയുമായിരിന്നു. കൊറോണ ബാധിതര്‍ അല്ലാത്ത മറ്റ് രോഗങ്ങളുള്ള പ്രായമായ ആറ് കന്യാസ്ത്രീകളെ നോക്കുന്നതിനായി ഒരു സിസ്റ്റര്‍ മാത്രമാണ് മദര്‍ ഹൗസില്‍ തുടര്‍ന്നതെന്ന് സി. ഗബ്രിയേല വെളിപ്പെടുത്തി. ടോര്‍ട്ടോണയിലെ സന്യാസിനികള്‍ അനുഭവിച്ച കഷ്ടതകളെക്കുറിച്ചറിച്ചു അറിഞ്ഞ ഫ്രാന്‍സിസ് പാപ്പ സഭയുടെ സുപ്പീരിയര്‍ ജെനറല്‍ മദര്‍ മാബെല്‍ സ്പാഗ്നുവോളോക്ക് ഇ മെയില്‍ അയച്ചിരിന്നു. “ഈ സമയത്ത് നമ്മുടെ പ്രാര്‍ത്ഥനയിലും പ്രവര്‍ത്തിയിലും ധൈര്യം വേണം. എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും മറക്കരുത്. യേശു നിങ്ങളെ അനുഗ്രഹിക്കുകയും മാതാവ് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യട്ടെ”- എന്നായിരിന്നു പാപ്പയുടെ സന്ദേശം. ഒന്‍പതോളം സഹ സന്യസ്ഥരെ നഷ്ട്ടമായെങ്കിലും കൂടുതല്‍ തീക്ഷ്ണതയോടെ ദൈവരാജ്യത്തിന് വേണ്ടി ശുശ്രൂഷ ചെയ്യാന്‍ തയാറെടുക്കുകയാണ് ‘ലിറ്റില്‍ മിഷ്ണറി സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി’. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ERtwaAgTgUWBJ6dHuiXTkc}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-10-12:37:09.jpg
Keywords: കോണ്‍വെ, കന്യാസ്ത്രീ
Content: 13463
Category: 15
Sub Category:
Heading: Devotion to the Sacred Heart: Eleventh day
Content: #{black->none->b-> Union of the Sacred Heart of Jesus and the eternal Father}# The incarnation of Jesus shows that He obliged to the will of the eternal Father. Knowing that He will have to suffer cruel indifference, pain, indignities and disgrace, He willingly offered to take human form. From the day Jesus took human form and was born into this world until His death on the cross, He fulfills only the will of the Father. He prepares himself for the completion of the work of our redemption according to the plan of the Father. He shows neither disobedience nor selfishness. This should be a model for us. The only way to find solace, peace and happiness in the sorrows and pain of our life is to submit ourselves to the divine care. The pains and sorrows that we suffer are not accidental. We can see the work of God’s hands in this. Like the gold that is melted in the furnace is free of blemish, the souls that have been purified in the furnace of sorrows gallop to the highest level of hallowed life. Let those who are fearful and reluctant to bear sufferings and pain turn their gaze towards crucified Jesus, who is the lord of the world .Do not be doubtful in submitting ourselves fully to God. The merciful God who takes care of the birds in the sky, animals on earth and lilies in the fields will take care of us. To think that God will forsake humans whom He created in His own image is a grave mistake. The obedience of Jesus is a model for every one of us. In the garden of Gethsemane He agonized and sweat blood. His clothes were covered in blood and earth becomes drenched in blood. Overcome by fear He falls down. In the midst of severe pain and sorrow He prays helplessly: ”Father ! Not my will, your will be done” This is an example of total surrender, which world has never seen. At the last moments of His life on the cross at Calvary, the prayer He uttered is most meaningful, “Father, into your hands I commend my spirit” and when He had said this He breathed His last. Jesus’ incarnation was to fulfill the will of God. He was born into this world on the time destined by the Father. He worked according to the plan of the Father. After finishing all the assigned deeds He dies. He is a model to all human beings. Let us believe that the unseen hands of God works beneath all our sorrows and hardships. #{black->none->b->INVOCATION (JAPAM) }# Sacred Heart of Jesus! Our hope and repose, we adore You. We love You with all our heart. Jesus full of grace! You suffered agony, pain and crucifixion to fulfill the will of the Father. Lord! Bless us to bear all our crosses of sorrow with patience and happiness. Grant to Your Church, O Lord, assurance of freedom, protect our Supreme Pontiff and make haste that all may know the haven of truth, and have unity of faith, so that there may soon be one fold and one Shepherd! Lord, be merciful to the unfortunate sinners, console the souls in Purgatory and be merciful to me, your unworthy servant. O Immaculate Heart of Mary, O Mother of all blessings, I firmly believe that through your powerful intercession, all my prayers and petitions will be granted. Amen [ 3 Our Father, 3 Hail Mary, 3 Glory be..] The Litany of the Sacred Heart Lord, have mercy on us. Christ, have mercy on us. Lord, have mercy on us. Christ, hear us.Christ, graciously hear us. God the Father of Heaven, Have mercy on us. God the Son, Redeemer of the world, Have mercy on us. God the Holy Spirit, Have mercy on us. Holy Trinity, one God, Have mercy on us. Heart of Jesus, Son of the Eternal Father, Have mercy on us. Heart of Jesus, Formed by the Holy Ghost in the womb of the Virgin Mother, Have mercy on us. Heart of Jesus, Substantially united to the Word of God, Have mercy on us. Heart of Jesus, Of Infinite Majesty, Have mercy on us. Heart of Jesus, Holy Temple of God, Have mercy on us. Heart of Jesus, Tabernacle of the Most High, Have mercy on us. Heart of Jesus, House of God and Gate of Heaven, Have mercy on us. Heart of Jesus, Burning Furnace of charity, Have mercy on us. Heart of Jesus, Vessel of Justice and love, Have mercy on us. Heart of Jesus, Full of goodness and love, Have mercy on us. Heart of Jesus, Abyss of all virtues, Have mercy on us. Heart of Jesus, Most worthy of all praises, Have mercy on us. Heart of Jesus, King and center of all hearts, Have mercy on us. Heart of Jesus, In whom are all the treasures of wisdom and knowledge, Have mercy on us. Heart of Jesus, In Whom dwelleth all the fullness of the Divinity, Have mercy on us. Heart of Jesus, in whom the Father is well pleased, Have mercy on us. Heart of Jesus, Of whose fullness we have all received, Have mercy on us. Heart of Jesus, Desire of the everlasting hills, Have mercy on us. Heart of Jesus, Patient and abounding in mercy, Have mercy on us. Heart of Jesus, Rich unto all who call upon Thee, Have mercy on us. Heart of Jesus, Fountain of life and holiness, Have mercy on us. Heart of Jesus, Atonement for our sins, Have mercy on us. Heart of Jesus, Filled with reproaches, Have mercy on us. Heart of Jesus, Bruised for our offenses, Have mercy on us. Heart of Jesus, Made obedient unto death, Have mercy on us. Heart of Jesus, Pierced with a lance, Have mercy on us. Heart of Jesus, Source of all consolation, Have mercy on us. Heart of Jesus, Our Life and Resurrection, Have mercy on us. Heart of Jesus, Our Peace and Reconciliation, Have mercy on us. Heart of Jesus, Victim for our sins, Have mercy on us. Heart of Jesus, Salvation of those who hope in Thee, Have mercy on us. Heart of Jesus, Hope of those who die in Thee, Have mercy on us. Heart of Jesus, Delight of all the Saints, Have mercy on us. Lamb of God Who takes away the sins of the world, Spare us, O Lord. Lamb of God Who takes away the sins of the world, Graciously hear us, O Lord. Lamb of God Who takes away the sins of the world, Have mercy on us. Jesus, meek and humble of heart, Make our hearts like unto Thine. Let us pray. Almighty and eternal God, look upon the Heart of Thine most-beloved Son, and upon the praises and satisfaction He offers Thee in the name of sinners; and appeased by worthy homage, pardon those who implore Thy mercy, in Thy Great Goodness in the name of the same Jesus Christ Thy Son, Who lives and reigns with Thee, in the unity of the Holy Ghost, world without end. Amen. #{black->none->b->SHORT INVOCATION}# Sacred Heart of Jesus! Give me the grace to fulfill Your will #{black->none->b->GOOD DEED(SALKRIYA)}# Offer a holy mass so that the will of God will be fulfilled in you.
Image: /content_image/ChristianPrayer/ChristianPrayer-2020-06-10-15:27:03.jpg
Keywords: Devotion to the Sacred Heart
Content: 13464
Category: 15
Sub Category:
Heading: Devotion to the Sacred Heart: Twelfth DAY
Content: #{black->none->b->Sacred Heart of Jesus is a model of humility.}# The Sacred Heart of Jesus is the fullness of all goodness and a miraculous model of deep humility. Jesus selected the little-known village of Nazareth as His hometown. He did not opt for the opulence of palaces in the big city of Jerusalem. And the woman who bore him was a poor ordinary Jewish village girl, full of virtues and grace. His foster father Joseph was a poor, not so popular carpenter whose only asset was executing equity. For thirty years He lived obediently under the care of these very ordinary people. Up to this day nobody has clearly understood the mystery behind this private life of the one who came to redeem us. The disciples of Jesus were neither well educated nor affluent. St. Peter who was selected as the first Pope betrayed Jesus thrice. Our divine Lord loved sinners and the poor and worked amidst them. He proclaimed the celestial mysteries which the world cannot apprehend to the poor fishermen. Through all these He proved the significance of humility. Throughout His sermons He stressed on humility.” Learn from Me, for I am gentle and humble in heart...Unless you change and become like little children you will never enter the kingdom of heaven...God resists the proud, but gives grace to the humble.” All these bible verses are intended to hone the understanding of humility. Arrogance is the beginning of all wickedness and the mother of all evil. According to St. Bernard, though purity is a valuable virtue humility is the most necessary virtue. A humble soul ascertains himself as a sinner and believes that without God’s grace he cannot accomplish anything. He rejoices at the spiritual and physical blessings of others and accepts the crosses and trials in life submitting to the will of God. My soul, bruised with arrogance! Why do you put on a mask? Let us contemplate the fall of angels and that of Adam and Eve. It was all because of pride. Let the humble life of our Lord be our path to follow #{black->none->b->INVOCATION (JAPAM) }# Jesus, King of Kings and Lord of all creations! I adore You. From Your heavenly abode You descended to earth, taking human form and suffered indescribable humiliation and painful crucifixion, all for love towards us. I present my proud self before Your unfathomable humility. Bless me, so that the radiance of Your humility will touch my heart. Grant to Your Church, O Lord, assurance of freedom, protect our Supreme Pontiff and make haste that all may know the haven of truth, and have unity of faith, so that there may soon be one fold and one Shepherd! Lord, be merciful to the unfortunate sinners, console the souls in Purgatory and be merciful to me, your unworthy servant. O Immaculate Heart of Mary, O Mother of all blessings, I firmly believe that through your powerful intercession, all my prayers and petitions will be granted. Amen [ 3 Our Father, 3 Hail Mary, 3 Glory be..] The Litany of the Sacred Heart Lord, have mercy on us. Christ, have mercy on us. Lord, have mercy on us. Christ, hear us.Christ, graciously hear us. God the Father of Heaven, Have mercy on us. God the Son, Redeemer of the world, Have mercy on us. God the Holy Spirit, Have mercy on us. Holy Trinity, one God, Have mercy on us. Heart of Jesus, Son of the Eternal Father, Have mercy on us. Heart of Jesus, Formed by the Holy Ghost in the womb of the Virgin Mother, Have mercy on us. Heart of Jesus, Substantially united to the Word of God, Have mercy on us. Heart of Jesus, Of Infinite Majesty, Have mercy on us. Heart of Jesus, Holy Temple of God, Have mercy on us. Heart of Jesus, Tabernacle of the Most High, Have mercy on us. Heart of Jesus, House of God and Gate of Heaven, Have mercy on us. Heart of Jesus, Burning Furnace of charity, Have mercy on us. Heart of Jesus, Vessel of Justice and love, Have mercy on us. Heart of Jesus, Full of goodness and love, Have mercy on us. Heart of Jesus, Abyss of all virtues, Have mercy on us. Heart of Jesus, Most worthy of all praises, Have mercy on us. Heart of Jesus, King and center of all hearts, Have mercy on us. Heart of Jesus, In whom are all the treasures of wisdom and knowledge, Have mercy on us. Heart of Jesus, In Whom dwelleth all the fullness of the Divinity, Have mercy on us. Heart of Jesus, in whom the Father is well pleased, Have mercy on us. Heart of Jesus, Of whose fullness we have all received, Have mercy on us. Heart of Jesus, Desire of the everlasting hills, Have mercy on us. Heart of Jesus, Patient and abounding in mercy, Have mercy on us. Heart of Jesus, Rich unto all who call upon Thee, Have mercy on us. Heart of Jesus, Fountain of life and holiness, Have mercy on us. Heart of Jesus, Atonement for our sins, Have mercy on us. Heart of Jesus, Filled with reproaches, Have mercy on us. Heart of Jesus, Bruised for our offenses, Have mercy on us. Heart of Jesus, Made obedient unto death, Have mercy on us. Heart of Jesus, Pierced with a lance, Have mercy on us. Heart of Jesus, Source of all consolation, Have mercy on us. Heart of Jesus, Our Life and Resurrection, Have mercy on us. Heart of Jesus, Our Peace and Reconciliation, Have mercy on us. Heart of Jesus, Victim for our sins, Have mercy on us. Heart of Jesus, Salvation of those who hope in Thee, Have mercy on us. Heart of Jesus, Hope of those who die in Thee, Have mercy on us. Heart of Jesus, Delight of all the Saints, Have mercy on us. Lamb of God Who takes away the sins of the world, Spare us, O Lord. Lamb of God Who takes away the sins of the world, Graciously hear us, O Lord. Lamb of God Who takes away the sins of the world, Have mercy on us. Jesus, meek and humble of heart, Make our hearts like unto Thine. Let us pray. Almighty and eternal God, look upon the Heart of Thine most-beloved Son, and upon the praises and satisfaction He offers Thee in the name of sinners; and appeased by worthy homage, pardon those who implore Thy mercy, in Thy Great Goodness in the name of the same Jesus Christ Thy Son, Who lives and reigns with Thee, in the unity of the Holy Ghost, world without end. Amen. #{black->none->b->SHORT INVOCATION}# Jesus, meek and humble of heart, Make our hearts like unto Yours #{black->none->b->GOOD DEED(SALKRIYA)}# If you suffer humiliation today, patiently offer it for the praise of Sacred Heart of Jesus.
Image: /content_image/ChristianPrayer/ChristianPrayer-2020-06-10-15:37:14.jpg
Keywords: Devotion to the Sacred Heart
Content: 13465
Category: 18
Sub Category:
Heading: ലൂസിക്കെതിരെ നിയമനടപടിക്ക് എതിര്‍പ്പില്ലെന്ന് എഫ്‌സിസി
Content: കല്‍പ്പറ്റ: കാരക്കാമല പള്ളിയിലോ പരിസരത്തോ ലൂസി കളപ്പുര പ്രവേശിക്കുന്നതു വിലക്കുന്നതിനു ഇടവകാംഗങ്ങള്‍ നിയമനടപടി സ്വീകരിച്ചാല്‍ എഫ്‌സിസി സഭ (ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍)എതിര്‍ക്കില്ല. ഇടവകാംഗങ്ങള്‍ പള്ളിക്കമ്മിറ്റി മുഖേന അയച്ച കത്തിനു സഭ പ്രൊവിന്‍ഷല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജ്യോതി മരിയ നല്‍കിയ മറുപടിയിലാണ് ഈ വിവരം. ലൂസി കളപ്പുര മഠത്തില്‍ താമസിക്കുന്നതു സഭാധികാരികളുടെ അനുവാദത്തോടെയും സമ്മതത്തോടെയുമല്ല. വിഷയത്തില്‍ സഭാധികാരികളുടെയും കോടതിയുടെയും ഉത്തരവുകള്‍ക്കു വിധേയമായ തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളുമേ എഫ്‌സിസി സഭയുടെ ഭാഗത്തു ഉണ്ടാകൂ എന്നും മറുപടിയില്‍ പറയുന്നു.
Image: /content_image/India/India-2020-06-11-00:21:39.jpg
Keywords: ലൂസി, കാരക്കാമല
Content: 13466
Category: 24
Sub Category:
Heading: ക്രിസ്ത്യാനിയുടെ മൃതദേഹം ദഹിപ്പിക്കുന്നത് വിശ്വാസവിരുദ്ധമോ? മറുപടിയുമായി മാര്‍ പോളി കണ്ണൂക്കാടന്‍
Content: ഇരിങ്ങാലക്കൂട: കഴിഞ്ഞ ദിവസം കോവിഡ് രോഗം ബാധിച്ച് മരിച്ച ഡിന്നി ചാക്കോയുടെ മൃതശരീരം മൃതസംസ്കാര ശൂശ്രൂഷക്കുശേഷം ദഹിപ്പിച്ചു അവശിഷ്ടങ്ങൾ കല്ലറയിൽ സംസ്കരിക്കുവാൻ നിർദ്ദേശിച്ചപ്പോൾ അത് വിശ്വാസ വിരുദ്ധമെന്ന് ആരോപിച്ചവര്‍ക്ക് മറുപടിയുമായി ഇരിങ്ങാലക്കൂട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിഷയത്തില്‍ വ്യക്തത നല്‍കിയിരിക്കുന്നത്. അത് സഭാ വിരുദ്ധവും വിശ്വാസത്തിന് ഇണങ്ങാത്തതാണെന്നും ചിലർ തെറ്റിദ്ധരിച്ചെന്നും കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥത്തിൽ 2301 രണ്ടാമത്തെ ഖണ്ഡികയിൽ ഇപ്രകാരം ശരീരത്തിന്റെ ഉയിർപ്പിലുള്ള വിശ്വാസത്തിൽ സംശയം പ്രകടിപ്പിക്കുന്നില്ലെങ്കിൽ ശവദാഹം സഭ അനുവദിക്കുന്നുവെന്ന്‍ ചൂണ്ടിക്കാണിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. #{black->none->b->പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ‍}# ക്രിസ്ത്യാനിയുടെ മൃതദേഹം ദഹിപ്പിക്കുന്നത് വിശ്വാസവിരുദ്ധമാണോ? കോവിഡ് രോഗം ബാധിച്ച് മൃത്യുവരിച്ച ഡിന്നി ചാക്കോയുടെ മൃതശരീരം മൃതസംസ്കാര ശൂശ്രൂ ഷക്കുശേഷം ദഹിപ്പിച് അവശിഷ്ടങ്ങൾ കല്ലറയിൽ സംസ്കരിക്കുവാൻ നിർദ്ദേശിച്ചപ്പോൾ അത് സഭാ വിരുദ്ധവും വിശ്വാസത്തിന് ഇണങ്ങാത്തതാണെന്നും ചിലർ തെറ്റിദ്ധരിക്കുകയുണ്ടായി. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥത്തിൽ 2301 രണ്ടാമത്തെ ഖണ്ഡികയിൽ ഇപ്രകാരം പഠിപ്പിക്കുന്നു, 'ശരീരത്തിന്റെ ഉയിർപ്പിലുള്ള വിശ്വാസത്തിൽ സംശയം പ്രകടിപ്പിക്കുന്നില്ലെങ്കിൽ ശവദാഹം സഭ അനുവദിക്കുന്നു'. ലത്തീൻ കാനൻ നിയമസംഹിതയിൽ 1176 ഖണ്ഡിക മൂന്നിലും പൗരസ്ത്യസഭകളുടെ കനോനകളിൽ 876 ഖണ്ഡിക മൂന്നിലും ഇപ്രകാരം പറയുന്നു, 'ക്രിസ്‌തീയ പഠനത്തിന് വിരുദ്ധമായ കാരണങ്ങൾക്കല്ലാത്ത പക്ഷം ദഹിപ്പിക്കൽ നിരോധിച്ചിട്ടില്ല'. അത്യാവശ്യ സന്ദർഭങ്ങളിൽ മൃതശരീരം ദഹിപ്പിക്കുന്നത് ക്രിസ്തീയ വിശ്വാസത്തിന് വിരുദ്ധമല്ല എന്നാണ് സഭ ഔദ്യോഗികമായി പഠിപ്പിക്കുന്നത്. കൊറോണ വൈറസിന്റെ വ്യാപനം അനിയന്ത്രിതമായി തുടരുമ്പോൾ രോഗബാധിതരിൽ ആരെങ്കിലും അപ്രതീക്ഷമായി മരിച്ചാൽ മൃതസംസ്കാര ശുശ്രൂഷകൾക്ക്ശേഷം അടക്കം ചെയ്യുന്നതിന് പകരം ദഹിപ്പിക്കുന്നത് സാധാരണജനങ്ങളുടെ ഭീതി അകറ്റാൻ ഏറെ സഹായകരമായിക്കും. ദഹിപ്പിച്ചതിനു ശേഷം ഭൗതിക അവശിഷ്ടം കല്ലറയിൽ ആചാരവിധികളോടെ സംസ്കരിക്കുകയും ചെയ്യാം. #{black->none->b->ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ}# #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-06-11-00:40:26.jpg
Keywords: പോളി കണ്ണൂക്കാടന്‍
Content: 13467
Category: 9
Sub Category:
Heading: ജൂൺ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 13 ന് ഓൺലൈനിൽ: തിരുഹൃദയത്തിന്റെ തിരുവചനവുമായി ബിഷപ്പ് മാർ.സ്രാമ്പിക്കലും ഫാ. ഷൈജു നടുവത്താനിയും
Content: വിശ്വാസ ജീവിതത്തിൽ തിരുഹൃദയ ഭക്തിയുടെ പ്രാധാന്യവും മഹിമയും പ്രഘോഷിച്ചുകൊണ്ട് ജൂൺ മാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ 13 ന് നടക്കും. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിലാണ് ഇത്തവണയും മലയാളത്തിലും ഇംഗ്ലീഷിലുമായുള്ള സെഹിയോൻ മിനിസ്ട്രിയുടെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നടക്കുക. ഡയറക്ടർ റവ. ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കൽ , യൂറോപ്പിലെ പ്രമുഖ സുവിശേഷ പ്രവർത്തക റോസ് പവൽ എന്നിവർ പങ്കെടുക്കും. {{ http://www.sehionuk.org/LIVE-> http://www.sehionuk.org/LIVE}} എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്. മലയാളം കൺവെൻഷൻ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെയായിക്കും . ഉച്ചകഴിഞ്ഞ് 3 മുതൽ വൈകിട്ട് 6 വരെയായിരിക്കും ഇംഗ്ലീഷിലുള്ള കൺവെൻഷൻ. രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന, വി. കുർബാന, വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ഓൺലൈൻ കൺവെൻഷനിലേക്ക്‌ സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. #{black->none->b->കൂടുതൽ വിവരങ്ങൾക്ക്: ‍}# * ജോൺസൺ ‭+44 7506 810177‬ * അനീഷ് ‭07760 254700‬ * ബിജുമോൻ മാത്യു ‭07515 368239‬
Image: /content_image/Events/Events-2020-06-11-00:46:14.jpg
Keywords: രണ്ടാം ശനിയാഴ്ച്ച
Content: 13468
Category: 10
Sub Category:
Heading: മഹാമാരിക്കിടയില്‍ പ്രതീക്ഷയുടെ കിരണവുമായി ചിലിയില്‍ ഫാത്തിമാ മാതാവിന്റെ പര്യടനം
Content: സാന്റിയാഗോ: കൊറോണ പകര്‍ച്ചവ്യാധിയുടെ ആശങ്കയില്‍ കഴിയുന്ന ജനതക്ക് പ്രതീക്ഷയും സംരക്ഷണവും നല്‍കുന്നതിനായി ഫാത്തിമായിലെ പരിശുദ്ധ കന്യകാമാതാവിന്റെ രൂപവും വഹിച്ചുകൊണ്ട് ചിലിയില്‍ ലാ സെറേന അതിരൂപതയിലൂടെയുള്ള പര്യടനം അന്ത്യത്തിലേക്ക്. ജൂണ്‍ 1ന് ആരംഭിച്ച പര്യടനം എല്‍ക്ക്വി, ലിമാരി എന്നീ പ്രവിശ്യകളിലെ സന്ദര്‍ശനവും പൂര്‍ത്തിയാക്കി സാന്റിയാഗോയില്‍ ഉടന്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൊറോണ ശക്തമായി തന്നെ തുടരുന്ന സാഹചര്യത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ചതില്‍ നിന്നും പര്യടനത്തിന്റെ പാത, സന്ദര്‍ശന സ്ഥലം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. വലിയ തോതിലുള്ള വിശ്വാസീ പങ്കാളിത്തമില്ലാതെയാണ് പര്യടനം നടത്തുന്നത്. എന്നാൽ സന്ദര്‍ശന സ്ഥലങ്ങളില്‍ ക്രമീകരിച്ച ഓണ്‍ലൈന്‍ സംപ്രേഷണങ്ങള്‍ വഴി അനേകം വിശ്വാസികള്‍ക്ക് ഇതില്‍ പങ്കുചേരുവന്‍ കഴിഞ്ഞു. സാന്റിയാഗോയിലെ ചില ഇടവകകളും, ആശ്രമങ്ങളും സന്ദര്‍ശിച്ച ശേഷമാണ് പര്യടനം ലാ സെറേന, കോക്ക്വിമ്പോ എന്നീ നഗരങ്ങളിലേക്ക് പോയത്. ബ്ലെസ്ഡ് സാക്രമെന്റ് ഓഫ് ഡിസ്കാല്‍സ്ഡ് കാര്‍മ്മലൈറ്റ് ആശ്രമവും, സാന്റോ കുരാ ഡെ ആര്‍സ് സെമിനാരി, ലാസ് കോമ്പനിയാസ് സെക്ടറിലെ ലാ വാരില്ലാ ക്യാമ്പ്, ഔര്‍ ലേഡി ഓഫ് അന്‍ഡാക്കൊലോ നേഴ്സിംഗ് ഹോം, പോലീസ്, മുനിസിപ്പാലിറ്റി, പ്രാദേശിക ഭരണകൂടം തുടങ്ങിയവ സ്ഥിതി ചെയ്യുന്ന കൊളോണിയല്‍ സിറ്റി, സാന്‍ ജുവാന്‍ ഡെ ഡിയോസ്, റെജിമെന്റ്, ലാ വിസിറ്റാസിയോന്‍ ഡെ മരിയ നേഴ്സിംഗ് ഹോം തുടങ്ങിയവയും, കോക്ക്വിമ്പോ നഗരത്തിലെ സാന്‍ പാബ്ലോ ആശുപത്രി, സാന്‍ പെഡ്രോ ഇടവക തുടങ്ങിയവയും പര്യടനം സന്ദര്‍ശിച്ച സ്ഥലങ്ങളില്‍ ഉള്‍പ്പെടുന്നു. പര്യടനത്തോടനുബന്ധിച്ച് ലാ സെറേന കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരുന്നു. അതിരൂപതയിലെ എല്ലാ ഇടവകകളും, ചാപ്പലുകളും, അപ്പസ്തോലിക സംരംഭങ്ങളും സന്ദര്‍ശിക്കുവാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും സാഹചര്യം അനുവദിക്കുന്നില്ലെന്നും, മാതാവിന്റെ മാതൃസാന്നിദ്ധ്യം നമ്മോടൊപ്പമുണ്ടെന്നും, അത് നമുക്ക് പ്രതീക്ഷ നല്‍കുമെന്നും ലാ സെറേന അതിരൂപതയിലെ പാസ്റ്ററല്‍ വികാര്‍ ഫാ. ജോസ് മാന്വല്‍ ടാപിയ പറഞ്ഞു. ഇതുവരെ 1,38,000 പേര്‍ക്കാണ് ചിലിയില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 2264 പേര്‍ മരണപ്പെട്ടു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-11-00:55:09.jpg
Keywords: ചിലി, ഫാത്തിമ
Content: 13469
Category: 1
Sub Category:
Heading: വീണ്ടും പാപ്പയുടെ ധനസഹായ നിധി: റോം രൂപതയിലെ ജനങ്ങളെ സഹായിക്കുവാന്‍ 8.60 കോടി രൂപയുടെ ആദ്യ സംഭാവന
Content: റോം: ഇറ്റലിയെ പിടിച്ചു കുലുക്കിയ മഹാമാരിയുടെ പശ്ചാത്തലത്തില്‍ താന്‍ അദ്ധ്യക്ഷനായ റോമാരൂപതയിലെ ക്ലേശിക്കുന്ന ജനങ്ങളെ സഹായിക്കുവാനായി പ്രത്യേക സാമ്പത്തിക സഹായ പദ്ധതിക്ക് ഫ്രാന്‍സിസ് പാപ്പ തുടക്കമിട്ടു. ഇക്കഴിഞ്ഞ തിങ്കളാഴ്ച തന്‍റെ സംഭാവനയായി 10 ലക്ഷം യൂറോ (8.60 കോടി രൂപ) റോമാ രൂപതയുടെ വികാരി ജനറല്‍, കര്‍ദ്ദിനാള്‍ ആഞ്ചലോ ദി ഡൊണാറ്റിസിനെ പാപ്പ എല്പിച്ചു. തൊഴിലില്ലായ്മയും, സാമ്പത്തികമാന്ദ്യവും, ഇതര സാമൂഹീക പ്രതിസന്ധികളും മൂലം ഇക്കാലഘട്ടത്തില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകുവാന്‍ വിഷമിക്കുന്ന കുടുംബങ്ങളെ സഹായിക്കുവാന്‍ വേണ്ടിയാണ് പ്രത്യേക സാമ്പത്തിക സഹായ പദ്ധതി ഫ്രാന്‍സിസ് പാപ്പ ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന് വത്തിക്കാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തൊഴിലിന്‍റെ മാഹാത്മ്യവും അന്തസ്സും, തൊഴില്‍ചെയ്ത് ജീവിക്കേണ്ടതിന്‍റെ ആവശ്യകതയും ഗുണഭോക്താക്കളെയും ഫണ്ട് കൈകാര്യംചെയ്യുന്നവരെയും ഒരുപോലെ ഓര്‍മ്മിപ്പിക്കുവാനാണ്, 'യേശു ദിവ്യനായ തൊഴിലാളി' എന്ന പേരില്‍ ഉപവി പദ്ധതി ആസൂത്രണം ചെയ്യുവാന്‍ തന്നെ പ്രേരിപ്പിച്ചതെന്നു പാപ്പ വിശദീകരിച്ചു. വിസ്തൃതമായ റോമാനഗരത്തിലെ കുടുംബങ്ങളുടെ ക്ലേശങ്ങള്‍ മനസ്സിലാക്കുന്ന പാപ്പ, ഫണ്ടിലേയ്ക്ക് ഉദാരമായി ഇനിയും സംഭാവനചെയ്യണമെന്ന് റോമിലെ സ്ഥാപനങ്ങളോടും പ്രസ്ഥാനങ്ങളോടും വ്യക്തികളോടും, വൈദികരുടെയും സന്ന്യസ്തരുടെയും കൂട്ടായ്മകളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് ജൂണ്‍ 8ന് ഇറക്കിയ വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി. കൊറോണയുടെ കെടുതിയില്‍ സര്‍ക്കാരിന്‍റെയും സ്ഥാപനങ്ങളുടെയും സംരക്ഷണത്തിനും ആനുകൂല്യങ്ങള്‍ക്കും അര്‍ഹരാകാതെ ക്ലേശിക്കുന്നവരിലേയ്ക്ക് കൂടുതല്‍ ശ്രദ്ധതിരിക്കണമെന്നും ഫണ്ടിനോടൊപ്പം കര്‍ദ്ദിനാള്‍ ഡൊണാറ്റിസിന് അയച്ച കത്തില്‍ പാപ്പാ ഫ്രാന്‍സിസ് നിര്‍ദ്ദേശിക്കുന്നുണ്ട്. സഭയുടെ ഔദ്യോഗിക സന്നദ്ധ സംഘടനയായ കാരിത്താസിന്‍റെ റോമാ കേന്ദ്രമായിരിക്കും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. നേരത്തെ കൊറോണ പകര്‍ച്ചവ്യാധി ബാധിച്ച ലോകമെമ്പാടുമുള്ള മിഷന്‍ പ്രദേശങ്ങളുടെ സഹായത്തിനായി ഫ്രാന്‍സിസ് പാപ്പ മറ്റൊരു അടിയന്തര കൊറോണ സഹായ നിധിയ്ക്കു രൂപം നല്‍കിയിരിന്നു. ആദ്യ സംഭാവനയായി 7,50,000 ഡോളര്‍ ആണ് പാപ്പ ഇതിനായി നല്‍കിയത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ERtwaAgTgUWBJ6dHuiXTkc}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-11-03:23:51.jpg
Keywords: സഹായ നിധി, സംഭാവ
Content: 13470
Category: 1
Sub Category:
Heading: കൊറോണ വിതച്ച നന്മ: മെക്സിക്കോയില്‍ ഗര്‍ഭഛിദ്ര നിരക്ക് ഗണ്യമായി കുറഞ്ഞു
Content: മെക്സിക്കോ സിറ്റി: കൊറോണ പകര്‍ച്ചവ്യാധിക്കെതിരെയുള്ള പ്രതിരോധ നടപടികളുടെ ഭാഗമായുള്ള ലോക്ക്ഡൌണില്‍ മെക്സിക്കോയിലെ അബോര്‍ഷന്‍ നിരക്കില്‍ കാര്യമായ കുറവുണ്ടായെന്ന് റിപ്പോര്‍ട്ട്. ലോക്ക്ഡൌണ്‍ കാലത്ത് അബോര്‍ഷന്‍ നിരക്കില്‍ ഏതാണ്ട് നാല്പത് ശതമാനത്തോളം കുറവുണ്ടായിട്ടുണ്ടെന്നാണ് വാര്‍ത്താമാധ്യമമായ മെക്സിക്കന്‍ ഡെയിലി എല്‍ യൂണിവേഴ്സലിന്റെ ജൂണ്‍ ഏഴിലെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോക്ക്ഡൌണ്‍ കാലത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഗര്‍ഭവതികളായ സ്ത്രീകള്‍ക്ക് അബോര്‍ഷന്‍ കേന്ദ്രങ്ങളില്‍ എത്തിച്ചേരുവാന്‍ കഴിഞ്ഞില്ല എന്നതാണ് ഇതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇറക്കുമതി ചെയ്ത ഗര്‍ഭനിരോധന ഗുളികകളുടെ കാലതാമസത്തേയും, സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്ര കേന്ദ്രങ്ങളെ സമീപിക്കുവാനുള്ള സൗകര്യമില്ലായ്മയേയും കുറിച്ചും റിപ്പോര്‍ട്ടില്‍ സൂചനകളുണ്ട്. അതേസമയം പകര്‍ച്ചവ്യാധിയുടെ ഭീതിയില്‍ കഴിയുന്ന ഈ സമയത്തും അബോര്‍ഷനെക്കുറിച്ച് മാത്രം ചിന്തിക്കുന്ന സ്ഥാപനങ്ങള്‍ ഉണ്ടെന്നത് അവിശ്വസനീയമാണെന്നാണ് മെക്സിക്കോയില്‍ മാര്‍ച്ച് ഫോര്‍ ലൈഫിന്റെ സംഘാടകരായ ‘പാസോസ് പോര്‍ ലാ വിദാ’ (സ്റ്റെപ്സ് ഫോര്‍ ലൈഫ്) യുടെ വക്താവായ അലിസണ്‍ ഗോണ്‍സാലസ് പ്രസ്താവിച്ചു. ഗര്‍ഭഛിദ്രത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്തി ഇല്ലാതാക്കുവാനുള്ള പൊതു നയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് പകരം കൊറോണ കാലത്തും അബോര്‍ഷന്‍ പ്രചരിപ്പിക്കുവാനാണ് ചില സ്ഥാപനങ്ങള്‍ ശ്രമിക്കുന്നതെന്നും ഗോണ്‍സാലസ് ആരോപിച്ചു. പകര്‍ച്ചവ്യാധികാലത്ത് വീട്ടില്‍ തന്നെ അബോര്‍ഷന്‍ നടത്തുവാനുള്ള അനുവാദത്തിന് വേണ്ടിയുള്ള സമ്മര്‍ദ്ധങ്ങളെ ശക്തമായി അപലപിച്ചുകൊണ്ട് ഇബോരെ-അമേരിക്കന്‍ മേഖലയിലെ പ്രോലൈഫ് സംഘടനയായ ‘40 ഡെയ്സ് ഫോര്‍ ലൈഫ്’ന്റെ ഡയറക്ടറായ മരിയ ലൂര്‍ദ്സ് വരേലയും രംഗത്തെത്തി. കുഞ്ഞുങ്ങളെ ശത്രുക്കളെപ്പോലെ കാണരുതെന്നും, നമുക്കുള്ളതുപോലത്തെ അവകാശങ്ങള്‍ തന്നെയാണ് കുഞ്ഞുങ്ങള്‍ക്കുള്ളതെന്നും അവര്‍ പറഞ്ഞു. 2007 മുതല്‍ 12 ആഴ്ചവരെയുള്ള ഗര്‍ഭഛിദ്രം മെക്സിക്കോ സിറ്റിയില്‍ നിയമവിധേയമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ERtwaAgTgUWBJ6dHuiXTkc}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-11-12:56:31.jpg
Keywords: ഗര്‍ഭഛി, അബോര്‍
Content: 13471
Category: 7
Sub Category:
Heading: CCC Malayalam 10 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | പത്താം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര പത്താം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ പത്താം ഭാഗം.
Image:
Keywords: പഠനപരമ്പര