Contents

Displaying 13161-13170 of 25145 results.
Content: 13502
Category: 1
Sub Category:
Heading: ആത്മീയ മുന്‍തൂക്കവും ശക്തമായ അല്‍മായ നേതൃത്വവും ചൈതന്യമുള്ള ഇടവകകളുടെ പ്രത്യേകതകളെന്ന് പഠനഫലം
Content: ന്യൂയോര്‍ക്ക്: പ്രേഷിതപരമായി ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുകയും ശക്തമായ അത്മായ നേതൃത്വവും ഉള്ളവയാണ് ചൈതന്യമുള്ള ഇടവകകളെന്നും അവ സമൂഹത്തിന് കൂടുതല്‍ സ്വീകാര്യത ഉളവാക്കുന്നുവെന്നും പഠനഫലം. ഫൗണ്ടേഷന്‍ ആന്‍ഡ്‌ ഡോണേഴ്സ് ഇന്ററസ്റ്റഡ് ഇന്‍ കാത്തലിക് ആക്ടിവിറ്റീസ് (എഫ്.എ.ഡി.ഐ.സി.എ) എന്ന സംഘടന കഴിഞ്ഞയാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ചൈതന്യമുള്ള ഇടവകകളില്‍ കാണുന്ന പൊതു സ്വഭാവ സവിശേഷതകളെക്കുറിച്ച് വിവരിക്കുന്നത്. 'ഓപ്പണ്‍ വൈഡ് ഡോര്‍സ് ടു ക്രൈസ്റ്റ്: ഇ സ്റ്റഡി ഓഫ് കാത്തലിക് സോഷ്യല്‍ ഇന്നോവേഷന്‍ ഫോര്‍ പാരിഷ് വൈറ്റാലിറ്റി' എന്ന പേരിലാണ് റിപ്പോര്‍ട്ടുള്ളത്. ശക്തമായ അല്‍മായ നേതൃത്വം, ദൈവവചനം, ആരാധന, സേവനനിരതമായ ഇടവക ജീവിതം എന്നിവയുടെ സന്തുലിതാവസ്ഥയുമാണ്‌ മികച്ച ഇടവകകള്‍ പൊതുവായി പങ്കുവെക്കുന്ന സ്വഭാവ സവിശേഷതകള്‍. ചൈതന്യമുള്ള സജീവമായ ഇടവകകളില്‍ കാണപ്പെടുന്ന എട്ടു പൊതു സ്വഭാവസവിശേഷതകളെക്കുറിച്ച് ഗവേഷകരായ മാര്‍ട്ടി ജെവെല്ലും, മാര്‍ക്ക് മോഗില്‍ക്കായും റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്. പുതുമ, മികച്ച വൈദികര്‍, സജീവമായ നേതൃസംഘടനകള്‍, വിശുദ്ധി, ശ്രദ്ധേയമായ കാഴ്ചപ്പാടുകള്‍, ഞായറാഴ്ച തിരുക്കര്‍മ്മങ്ങള്‍ക്കും പരിപാടികള്‍ക്കുമുള്ള മുന്‍ഗണന, ആത്മീയ വളര്‍ച്ചയുടേയും പക്വതയുടേയും പരിപോഷണം, സേവനത്തോടുള്ള അര്‍പ്പണമനോഭാവം, ഓണ്‍ലൈന്‍ സേവനങ്ങളുടെ ഉപയോഗം തുടങ്ങിയവയാണ് സവിശേഷതകള്‍. ആകര്‍ഷകമായ വെബ്സൈറ്റ്, ആളുകളെ വിശുദ്ധ കുര്‍ബാനയിലേക്ക് സ്വാഗതം ചെയ്യുന്നതിന് പരിശീലനം ലഭിച്ച പ്രേഷിതര്‍, ആതിഥ്യത്തിലുള്ള ശ്രദ്ധ, പുതുതായി വരുന്നവരെ ശ്രദ്ധിക്കുവാനുള്ള ക്രമീകരണങ്ങള്‍ തുടങ്ങിയവയാണ് ചൈതന്യമുള്ള ഇടവകകളുടെ പ്രത്യേകകളെന്നും, നാല്‍പ്പതിനായിരത്തോളം വരുന്ന വനിതാ സ്റ്റാഫാണ് അമേരിക്കന്‍ ഇടവകകളുടെ നട്ടെല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയിലുടനീളമുള്ള അറുപത്തിയഞ്ചിലധികം അജപാലക നേതാക്കന്‍മാരുമായുള്ള അഭിമുഖം, വെബ്സൈറ്റുകള്‍, പുസ്തകങ്ങള്‍ തുടങ്ങിയവയിലൂടെയാണ് റിപ്പോര്‍ട്ടിനു വേണ്ട വിവരങ്ങള്‍ ശേഖരിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JFQD5k3HEm5LRcGBaDFAJD}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-15-10:46:34.jpg
Keywords: അല്‍മായ
Content: 13503
Category: 18
Sub Category:
Heading: കുറ്റാരോപണ വിധേയരായ വൈദികർക്ക് തലശ്ശേരി അതിരൂപത വിലക്കേർപ്പെടുത്തി
Content: തലശ്ശേരി: തലശ്ശേരി അതിരൂപതയ്ക്കു കീഴിലുള്ള പൊട്ടന്‍പ്ലാവ്‌ ഇടവകയിലെ വികാരിമാരായിരുന്ന ഫാ. ജോസഫ്‌ പൂത്തോട്ടാല്‍, ഫാ. മാത്യു മുല്ലപ്പള്ളി എന്നിവര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ഗുരുതരമായ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണ വിധേയമായി ഇരുവര്‍ക്കും പൗരോഹിത്യ ശുശ്രൂഷയില്‍ വിലക്ക്‌ ഏര്‍പ്പെടുത്തി. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന ഇന്നലെയാണ് പുറത്തിറക്കിയത്. സന്മാതൃക നല്‍കേണ്ട വൈദികരുടെ ഭാഗത്തുനിന്നും വിശ്വാസികള്‍ക്ക്‌ ഇടര്‍ച്ചയുണ്ടാക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ സംഭവിച്ചതിന്‌ ദൈവജനത്തോട്‌ അതിരൂപത മാപ്പു ചോദിക്കുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു. #{blue->none->b->പ്രസ്താവനയുടെ പൂർണ്ണരൂപം}# തലശ്ശേരി അതിരൂപതയില്‍പ്പെട്ട പൊട്ടന്‍പ്ലാവ്‌ ഇടവകയിലെ വികാരിമാരായിരുന്ന ഫാ. ജോസഫ്‌ പൂത്തോട്ടാല്‍, ഫാ. മാത്യു മുല്ലപ്പള്ളി എന്നിവര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ഗുരുതരമായ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണ വിധേയമായി ഇരുവര്‍ക്കും പൗരോഹിത്യ ശുശ്രൂഷയില്‍ വിലക്ക്‌ ഏര്‍പ്പെടുത്തിയതായി അറിയിക്കുന്നു. അതിരൂപതാംഗമായ ഫാ. മാത്യു മുല്ലപ്പള്ളിക്കെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ആരോപണങ്ങള്‍ ഉള്‍പെട്ട ഫോണ്‍ സംഭാഷണം പുറത്തുവന്ന ദിനം തന്നെ അന്വേഷണ കമ്മീഷനെ നിയമിക്കുകയും അദ്ദേഹത്തെ അജപാലനശുശ്രൂഷയിൽ നിന്നു മാറ്റി നിര്‍ത്തുകയും ചെയ്തിരുന്നു. സന്യാസസഭാംഗമായ ഫാ. ജോസഫ്‌ പൂത്തോട്ടാലിനെതിരെ നടപടി സ്വീകരിക്കാന്‍ പ്രസ്തുത സഭയുടെ മേലധികാരികളോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. സന്മാതൃക നല്‍കേണ്ട വൈദികരുടെ ഭാഗത്തുനിന്നും വിശ്വാസികള്‍ക്ക്‌ ഇടര്‍ച്ചയുണ്ടാക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ സംഭവിച്ചതിന്‌ ദൈവജനത്തോട്‌ അതിരൂപത മാപ്പു ചോദിക്കുന്നു. സംഭവങ്ങളെക്കുറിച്ച്‌ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ശബ്ദരേഖയില്‍നിന്ന്‌ ആരോപണങ്ങള്‍ അറിഞ്ഞയുടന്‍ നിയമാനുസൃതമായ നടപടികള്‍ എടുത്ത അതിരൂപതയ്ക്കെതിരെ നിക്ഷിപ്ത താത്പര്യങ്ങളോടെ ചിലര്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ അവഗണിക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു. ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ ആവശ്യമായ നിയമനടപടി അതിരൂപത സ്വീകരിച്ചിട്ടുണ്ട്‌. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DTLa2ij8n1uH6h5rU50168}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-06-15-11:19:47.jpg
Keywords: വൈദിക
Content: 13504
Category: 1
Sub Category:
Heading: കോവിഡ് 19: മെക്സിക്കോയില്‍ മലയാളി കന്യാസ്ത്രീ മരിച്ചു
Content: തിരുവമ്പാടി: വടക്കേ അമേരിക്കൻ രാജ്യമായ മെക്സിക്കോയില്‍ കോവിഡ് 19 ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി കന്യാസ്ത്രീ മരിച്ചു. കോഴിക്കോട് തിരുവമ്പാടി പൊന്നാങ്കയം നെടുങ്കൊമ്പിൽ പരേതനായ വർക്കിയുടെ മകൾ സിസ്റ്റർ അഡൽഡയാണ് മരിച്ചത്. 67 വയസ്സായിരിന്നു. വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസ സഭയിലെ അംഗമായിരുന്ന സിസ്റ്റർ അഡൽഡ മെക്സിക്കോയിൽ മിഷ്ണറിയായി സേവനം ചെയ്തു വരികയായിരുന്നു. കോവിഡ് ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്നുവെങ്കിലും ഇന്നു രാവിലെ മരണം സംഭവിക്കുകയായിരിന്നു. രാജ്യത്തു 1,47,000-ല്‍ അധികം പേര്‍ക്കാണ് കോവിഡ് 19 ബാധിച്ചിരിക്കുന്നത്. ഇതില്‍ 17141 പേര്‍ മരണമടഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DTLa2ij8n1uH6h5rU50168}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-15-12:51:53.jpg
Keywords: മലയാളി
Content: 13505
Category: 24
Sub Category:
Heading: ജീസസ് യൂത്ത് മൂവ്മെന്റിൽ നിന്നും സഭയ്ക്കുവേണ്ടി മൂന്ന് സുവർണ്ണ പുഷ്പങ്ങൾ കൂടി
Content: കേരളത്തിൽ മൊട്ടിട്ട് ലോകമെമ്പാടും പടർന്നു പന്തലിക്കുന്ന ജീസസ് യൂത്ത്, കത്തോലിക്ക സഭയ്ക്ക് അനേകം വൈദികരെയും സന്യസ്തരേയും മിഷനറിമാരെയും ഇതിനോടകംതന്നെ സംഭാവന ചെയ്തിട്ടുണ്ട്. എന്നാൽ കാലങ്ങൾ കഴിയുംതോറും ജീസസ് യൂത്ത് എന്ന ഫലവൃക്ഷത്തിൽ നിന്ന് കത്തോലിക്കാ സഭയ്ക്കു വീണ്ടും ഫലങ്ങൾ ലഭിച്ചു കൊണ്ടിരിക്കുന്നു. ഈ കഴിഞ്ഞ നാളുകളിലാണ് ജീസസ് യൂത്തിൽ നിന്നും മൂന്ന് സുവർണ പുഷ്പങ്ങൾ കൂടി കത്തോലിക്കാ സഭയിലെ പൗരോഹിത്യത്തിലേക്കും സന്യാസത്തിലേക്കും കാലെടുത്തുവച്ചത്. സിസ്റ്റർ ദീപ എസ്‌എച്ച്, സിസ്റ്റർ അജീഷ സി‌എം‌സി, ഫാ. തോമസ് പുളിക്കല്‍. മൂന്നുപേരും ജീസസ് യൂത്തിന്റെ ജീവിതശൈലി പിന്തുടരുന്നവരാണ്. സിസ്റ്റർ അജീഷ സി‌എം‌സി ഒഴികെ ബാക്കി രണ്ടുപേരും ഫുൾടൈമർഷിപ്പ് എന്ന വൺ ഇയർ കമ്മിറ്റ്മെന്റിലൂടെ കടന്നുപോയവരുമായിരുന്നു എന്നത് ശ്രദ്ധേയം. ജീസസ് യൂത്തിന് ഇത് അഭിമാന നിമിഷമാണ്. ഒപ്പം കൃതജ്ഞതയുടേയും. ദൈവം തെരഞ്ഞെടുത്താൽ പിന്നെ കഷ്ടപ്പെട്ട് നേടിയ ബിരുദങ്ങളും അതിലൂടെ സമ്പാദിച്ച ഉന്നത ഉദ്യോഗവും അതുവഴി ലഭിക്കാവുന്ന സകല നേട്ടങ്ങളും ദൈവത്തിനുവേണ്ടി ഉപേക്ഷിക്കാൻ മടിക്കാത്തവരാണ് ഫാദർ തോമസ് പുളിക്കലും, സിസ്റ്റർ ദീപ എസ്‌എച്ചും, സിസ്റ്റർ അജീഷ സി‌എം‌സിയും. 1. #{black->none->b-> ഫാ. തോമസ് പുളിക്കൽ ‍}# അമേരിക്കയിൽ ജനിച്ചുവളർന്ന മലയാളിയാണ് ഫാ. തോമസ് പുളിക്കൽ. ഈശോയോട് ചേർന്നുനിൽക്കുന്ന പ്രാർത്ഥിക്കുന്ന കുടുംബത്തിലെ അംഗമെന്ന നിലയിൽ അദ്ദേഹവും ഈശോയോട് അടുത്ത ബന്ധം പുലർത്തിയിരുന്നു. വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ അദ്ദേഹത്തിന്റെ ലക്ഷ്യം ഒരു മികച്ച ജോലിയായിരുന്നു. ആ ഒരു സ്വപ്നത്തിലേക്കെത്താൻ ഡ്യൂവൽ ഡിഗ്രി പ്രോഗ്രാമാണ് അദ്ദേഹം തെരഞ്ഞെടുത്തത്. കമ്പ്യൂട്ടർ സയൻസിലും മാത്തമാറ്റിക്സിലും മികച്ച വിജയം നേടുകയും ചെയ്തു. പഠനത്തിനുശേഷം അദ്ദേഹം ആരും കൊതിക്കുന്ന ജോലിയിലേക്കാണ് പ്രവേശിച്ചത്. ഒരു വർഷത്തിനുശേഷം അതിലും മികച്ച ഒരു സ്ഥാപനത്തിലേക്ക് പ്രവേശിച്ചു. പ്രതിരോധവകുപ്പ്, ഫിനാൻഷ്യൽ സർവീസ്, കൺസ്യൂമർ ഇലക്ട്രോണിക്സ് എന്നീ മേഖലകളിലായിരുന്നു പ്രവർത്തനങ്ങൾ. എന്നാൽ ദൈവിക പദ്ധതി മറ്റൊന്നായിരുന്നു. ജോലികൾ തിരക്കേറിയതാണെങ്കിലും പ്രാർത്ഥനയും ദിവ്യബലിയിലെ പങ്കാളിത്തവും ഒരിക്കൽപോലും അദ്ദേഹം മുടക്കിയിട്ടില്ല. വിശ്രമ സമയം പോലും അദ്ദേഹം ചെലവിടാൻ ശ്രമിച്ചത് പരിശുദ്ധ കുർബാനയിലാണ്. അപ്രകാരമൊരു ദിവസം ദിവ്യബലിയിൽ പങ്കെടുക്കുമ്പോഴാണ് ദൈവത്തിന്റെ ആഗ്രഹം ഒരു വെളിപാടുപോലെ അദ്ദേഹത്തിന്റെ മനസ്സിൽ പതിച്ചത്. ആ നിമിഷം മുതൽ, തന്നെ പൗരോഹിത്യത്തിലേക്ക് ദൈവം വിളിക്കുന്നു എന്ന ബോധ്യം അദ്ദേഹത്തെ ദൈവത്തിലേക്കും പൗരോഹിത്യത്തിലേക്കും കൂടുതൽ അടുപ്പിച്ചു. ജോലി വഴി ലഭിക്കാവുന്ന വലിയ സുഖസൗകര്യങ്ങളിൽ കഴിയാമായിരുന്ന തോമസ് എന്ന യുവാവിനെ ദൈവം ആ പരിശുദ്ധ ബലിയിലൂടെ തന്റെ ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിനായി ക്ഷണിച്ചു. ഒടുവിൽ തന്റെ വിളി മനസ്സിലാക്കിയ തിരിച്ചറിഞ്ഞ തോമസ് എന്ന യുവാവ് ജോലി ഉപേക്ഷിച്ച് ഈശോയുടെ പിന്നാലെ പോയി. ആ പോക്ക് നേരെ ചെന്നെത്തിയത് ജീസസ് യൂത്തിന്റെ വൺ ഇയർ ഫുൾടൈമർഷിപ്പ് കമ്മിറ്റ്മെന്റിലേക്കാണ്. വൺ ഇയർ കമ്മിറ്റ്മെന്റ് സ്വീകരിക്കുന്ന അമേരിക്കയിലെ ആദ്യത്തെ വ്യക്തിയുമായി അദ്ദേഹം മാറി. ആ ഒരു വർഷം മുഴുവൻ അദ്ദേഹത്തെ രൂപപ്പെടുത്തി എടുക്കുകയായിരുന്നു ദൈവീക തിരുവുള്ളം. ഫുൾടൈമർഷിപ് കമ്മിറ്റ്മെന്റിന് ശേഷം പ്രാർത്ഥിച്ച് ഒരുങ്ങി ജീസസ് യൂത്തിന് വേണ്ടി പൗരോഹിത്യം എന്ന കൂദാശയിലൂടെ ജീസസ് യൂത്തിന് വേണ്ടി കത്തോലിക്കാ സഭയോട് ചേർന്നു ഒരു മുഴുവൻസമയ ശുശ്രൂഷകനായിത്തീരുവാൻ അദ്ദേഹം തീരുമാനിച്ച് സെമിനാരിയിൽ ചേർന്നു. നീണ്ടകാലത്തെ സെമിനാരി പരിശീലനത്തിനുശേഷം അമേരിക്കയിലെ മാർത്തോമ പള്ളിയിൽ വെച്ച് അഭിഷിക്തനായി കർത്താവിന്റെ നിത്യ പൗരോഹിത്യത്തിലേക്ക് പ്രവേശിച്ചു. ജീസസ് യൂത്തിന് വേണ്ടി വൈദികനാകുന്ന മൂന്നാമത്തെ വ്യക്തിയും അമേരിക്കയിലെ ആദ്യത്തെ വ്യക്തിയുമാണ് ഫാദർ തോമസ് പുളിക്കൽ. കർത്താവിന്റെ സ്നേഹവും അവിടുത്തെ സുവിശേഷ ചൈതന്യവും ജീസസ് യൂത്ത് മൂവ്മെന്റിലൂടെ ലോകം മുഴുവനും സകല ജനപദങ്ങളിലും പ്രത്യേകിച്ച് യുവജനങ്ങളിൽ പകർന്നുകൊടുക്കുവാൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവനാണ് ഫാ. തോമസ് പുളിക്കൽ. 2. #{black->none->b->സിസ്റ്റർ ദീപ എസ്‌എച്ച്. ‍}# ഈ കഴിഞ്ഞ പതിനൊന്നാം തീയതി തന്റെ ആദ്യത്തെ വ്രതവാഗ്ദാനം സ്വീകരിച്ചുകൊണ്ട് കത്തോലിക്ക സന്യാസത്തിലേക്ക് പ്രവേശിച്ച ജീസസ് യൂത്തിന്റെ മറ്റൊരു സുവർണ്ണ പുഷ്പമാണ് സിസ്റ്റർ ദീപ എസ്‌എച്ച്. ജീസസ് യൂത്ത് എന്ന മുന്നേറ്റത്തിലൂടെ ഈശോയെ അടുത്തറിഞ്ഞ സിസ്റ്റർ ദീപ എസ്‌എച്ച് മുന്നേറ്റത്തിന്റെ ജീവിതശൈലിയിൽ വളർന്നുവരികയും അനേകം യുവജനങ്ങളിൽ ക്രിസ്തുവിനെ പകർന്നു കൊടുക്കുന്നതിൽ ആനന്ദം കണ്ടെത്തുകയും ചെയ്തിരിന്നു. പാലാ അൽഫോൻസാ കോളേജിലെ ക്യാമ്പസ് മിനിസ്ട്രിയുടെ കോർ ടീം മെമ്പറും പാലാ സോണിലെ ഇന്റർസെക്ഷൻ ടീം അംഗവും കൂടിയായിരുന്നു സിസ്റ്റർ. കലാലയ ജീവിതത്തിൽ കിട്ടാവുന്ന അടിച്ചുപൊളി ജീവിത ശൈലി ഈശോയ്ക്ക് വേണ്ടി വലിച്ചെറിയുകയും ജീസസ് യൂത്ത് ജീവിതശൈലി സ്വന്തമാക്കുകയും ചെയ്തു. ഒപ്പം പ്രാർത്ഥനയെ മുറുകെ പിടിച്ചു നടന്ന ഒരു വ്യക്തി കൂടിയാണ് സിസ്റ്റർ. പഠനത്തിനു ശേഷം ഈശോയുടെ സ്നേഹവും മാധുര്യവും അനുഭവിച്ചറിഞ്ഞ ദീപ എന്ന യുവതി തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വർഷം ഈശോയ്ക്ക് വേണ്ടി കൊടുക്കുവാൻ തീരുമാനിച്ചു. ഒരു പക്ഷേ പലരും ഈ തീരുമാനത്തെ വിമർശിച്ചിരിക്കാം. വിഡ്ഢിത്തരം എന്നു പരിഹസിച്ചിരിക്കാം. എന്നാൽ ക്രിസ്തുവിന്റെ സ്നേഹം അനുഭവിച്ചറിഞ്ഞ ദീപ അതിൽനിന്ന് പിന്തിരിഞ്ഞില്ല. 40 ദിവസത്തെ ഫുൾടൈമർഷിപ് പരിശീലനത്തിനുശേഷം കട്ടപ്പന സോണിലേക്ക് ഫുൾടൈമറായി നിയോഗിക്കപ്പെട്ടു. നേരത്തെ ഫാ. തോമസ് പുളിക്കലിനെ കുറിച്ച് പറഞ്ഞത് പോലെ തന്നെയാണ് ദീപയെ കുറിച്ചുള്ള ദൈവിക പദ്ധതിയും. ദീപയെ സിസ്റ്റർ ദീപയാക്കാൻ അവിടത്തെ മണവാട്ടിയാക്കാൻ ദൈവം ഒരുക്കിയെടുത്ത വർഷമായിരുന്നു അത്. വൺ ഇയർ ഫുൾടൈമർഷിപ്പിന് ശേഷം നേരെ ചെന്നത് എസ് എച്ച് കോൺഗ്രിഗേഷനിലാണ്. അവിടത്തെ നീണ്ടകാല ചിട്ടയായ പരിശീലനത്തിനുശേഷം ഈ കഴിഞ്ഞ പതിനൊന്നാം തീയതി തന്റെ പ്രഥമ വ്രതവാഗ്ദാനം നടത്തുകയും സഭാവസ്ത്രം സ്വീകരിച്ച് ക്രിസ്തുവിന്റെ മണവാട്ടിയായി തീരുകയും ചെയ്തു. 3. #{black->none->b->സിസ്റ്റർ അജീഷ സി എം സി}# ഈ കഴിഞ്ഞ ദിവസം സി‌എം‌സി കോൺഗ്രിഗേഷന്റെ ആത്മീയതയിൽ നിന്നുകൊണ്ട് തന്റെ പ്രഥമ വ്രതവാഗ്ദാനം നടത്തുകയും സഭാവസ്ത്രം സ്വീകരിക്കുകയും ചെയ്തുകൊണ്ട് കത്തോലിക്കാ സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ച ജീസസ് യൂത്തിന്റെ മൂന്നാമത്തെ സുവർണ പുഷ്പമാണ് സിസ്റ്റർ അജീഷ സി എം സി. ജീസസ് യൂത്തിന്റെ ജീവിതശൈലിയിൽ നിന്നുകൊണ്ട് പ്രവർത്തിക്കുകയും കർത്താവിനു വേണ്ടി അനേകം യുവജനങ്ങളുടെ മുൻപിൽ ഒരു സാക്ഷ്യമായിത്തീരുകയും അനേകം യുവജനങ്ങളെ ക്രിസ്തുവിനു വേണ്ടി നേടുവാൻ ഇടയാകുകയും ചെയ്ത കർത്താവിന്റെ വിശ്വസ്ത ദാസിയിരുന്നു സിസ്റ്റർ അജീഷ സി‌എം‌സി. കലാലയ ജീവിതത്തിന്റെ അടിച്ചുപൊളികളിൽ നിന്നും മാറി സഞ്ചരിച്ച് ക്രിസ്തുവിന്റെ സ്നേഹ പാതയിലൂടെ അവന്റെ ആനന്ദത്തിൽ മുഴുകി ചേർന്നുകൊണ്ട് അവനെ അനുഗമിക്കുകയും ക്യാമ്പസ് മിനിസ്ട്രിയുടെ ഭാഗമാവുകയും ചെയ്ത സിസ്റ്റർ അജീഷ സിഎംസി പിന്നീട് തൃശൂർ വിമല കോളേജിലെ ജീസസ് യൂത്ത് കൂട്ടായ്മയുടെ കോർ ടീം അംഗവുമായി തീർന്നു. തന്റെ ഡിഗ്രി പഠനത്തിനു ശേഷം കണ്മുന്നിൽ ഉണ്ടായിരുന്നു വലിയ സൗഭാഗ്യങ്ങളെ വേണ്ട എന്ന് വെച്ചു കൊണ്ട് ക്രിസ്തുവിന്റെ പിന്നാലെ പോയി. അവിടത്തെ കളങ്കമില്ലാത്ത പൂർണമായ സ്നേഹവും സ്വാതന്ത്ര്യവും അനുഭവിക്കാൻ. പക്വതയാർന്ന പ്രായത്തിൽ എടുത്ത തീരുമാനം തെറ്റായി പോകില്ല എന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. നീണ്ടകാല ഒരുക്കങ്ങൾക്ക് ശേഷം ഇന്നലെ തന്റെ അധികാരികൾക്ക് മുന്നിലും സഭയുടെ മുന്നിലും പ്രഥമ വ്രതവാഗ്ദാനം നടത്തുകയും സഭാവസ്ത്രം സ്വീകരിച്ചു കൊണ്ട് കത്തോലിക്കാ സന്യാസത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു- അനേകം ആത്മാക്കളെ ക്രിസ്തുവിന്റെ സ്നേഹം പകർന്നു കൊടുത്തു അവനു വേണ്ടി സ്വന്തമാക്കുവാൻ. മനുഷ്യന് ഒരിക്കലും സങ്കൽപ്പിക്കാൻ പറ്റാത്തതാണ് ദൈവിക പദ്ധതി എന്നത്. ആ പദ്ധതിയിൽ സ്വയം സമർപ്പിച്ചവരാണ് ഫാ. തോമസ് പുളിക്കലും, സിസ്റ്റർ ദീപ എസ്‌എച്ചും സിസ്റ്റർ അജീഷ സി‌എം‌സിയും. ലോകമെമ്പാടും പടർന്നു പന്തലിക്കുന്ന ജീസസ് യൂത്തിന്റെ അജപാലന ശുശ്രൂഷക്ക്‌ കരുത്തേകാൻ ദൈവം കത്തോലിക്കാസഭയ്ക്ക് സമ്മാനിച്ച സുവർണ്ണ പുഷ്പങ്ങളാണ് ഇവര്‍. ജോലിയേക്കാൾ പ്രാധാന്യം ദൈവത്തിന് നൽകണമെന്ന ബോധ്യം പുതുതലമുറയ്ക്ക് പകർന്നു കൊടുക്കണമെന്ന ഇവരുടെ തീരുമാനത്തെ ദൈവം മാനിച്ചു. ഇതുപോലെ ഇനിയും കത്തോലിക്കാ സഭയ്ക്കുവേണ്ടി ജീസസ് യൂത്ത് മൂവ്മെന്റിൽ അനേകം പുഷ്പങ്ങൾ വിടരാനായി കാത്തു നിൽക്കുന്നു. ലോകം മുഴുവനും സുഗന്ധം പരത്തുന്ന സുവിശേഷ വാഹകരാകാനും ഈശോയെ ചുമന്നു കൊണ്ടു പോകുന്ന കഴുതകളായി മാറുവാനും ദൈവം വിശ്വസിച്ചേൽപിച്ച ഈ ദൈവവിളിയിൽ വിശ്വസ്തരായിരിക്കുവാനും ദൈവം തന്റെ ആത്മാവ് വഴി ഇവരെ നയിക്കുകയും സമൃദ്ധിയായി നിറക്കുകയും ചെയ്യട്ടെ. ഒരു ജീസസ് യൂത്ത് എന്ന നിലയിൽ ഇത് ഒരു അഭിമാന നിമിഷം. പ്രിയ നവ വൈദികനും സിസ്റ്റേഴ്സിനും പ്രാർത്ഥനാശംസകൾ സ്നേഹപൂർവ്വം നേരുന്നു. #{green->none->b->ആന്റണി വര്‍ഗ്ഗീസ്}# #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DTLa2ij8n1uH6h5rU50168}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/SocialMedia/SocialMedia-2020-06-15-13:32:56.jpg
Keywords: ജീസസ്
Content: 13506
Category: 15
Sub Category:
Heading: Devotion to the Sacred Heart: Sixteenth Day
Content: #{black->none->b-> Sacred Heart of Jesus, as a model of obedience.}# We find in the gospel that during His lifetime in this world, our divine savior Jesus, willingly obeyed the wishes of the eternal Father. His last words while dying on the cross was “It is finished”. The moment He was born into this world, until His painful and shameful crucifixion His sole intention was to fulfill the will of His heavenly Father. During His earthly life He served and obeyed not only His heavenly Father, but all those who represented the Father in name and command. Even to this day, He comes down during holy mass, obeying the words of the priest who is offering the mass. He does not do this based on the quality of the priest. Incredible obedience! We lowly creatures are reluctant to obey our heavenly Father, who is our creator and lord. Man, who is dust and who returns to dust! Why are you so arrogant? Doesn’t the obedience of your King, Creator and Father, the Son of God make you ashamed? If the lord and creator of the universe obeys us humans, then why doesn’t God’s consul prostrate before Him? Why do we hesitate to obey His divine commandments and the commandments of the Church which is the mystical body of Christ? The Holy Gospel testifies that those who are obedient to God can only succeed in life.So let us obediently follow the divine commandments and attain eternal happiness. #{black->none->b->INVOCATION (JAPAM) }# Sacred Heart of Jesus, most obedient! From the time of Your incarnation, until the moment of Your death on the cross, You were obedient to the heavenly Father. Also, You are present in all the holy masses offered throughout the world, obeying the words of the priest. Jesus full of love and mercy! Help me to be obedient like You, and bless me to obey all Your commandments faithfully. Grant to Your Church, O Lord, assurance of freedom, protect our Supreme Pontiff and make haste that all may know the haven of truth, and have unity of faith, so that there may soon be one fold and one Shepherd! Lord, be merciful to the unfortunate sinners, console the souls in Purgatory and be merciful to me, your unworthy servant. O Immaculate Heart of Mary, O Mother of all blessings, I firmly believe that through your powerful intercession, all my prayers and petitions will be granted. Amen [ 3 Our Father, 3 Hail Mary, 3 Glory be..] The Litany of the Sacred Heart Lord, have mercy on us. Christ, have mercy on us. Lord, have mercy on us. Christ, hear us.Christ, graciously hear us. God the Father of Heaven, Have mercy on us. God the Son, Redeemer of the world, Have mercy on us. God the Holy Spirit, Have mercy on us. Holy Trinity, one God, Have mercy on us. Heart of Jesus, Son of the Eternal Father, Have mercy on us. Heart of Jesus, Formed by the Holy Ghost in the womb of the Virgin Mother, Have mercy on us. Heart of Jesus, Substantially united to the Word of God, Have mercy on us. Heart of Jesus, Of Infinite Majesty, Have mercy on us. Heart of Jesus, Holy Temple of God, Have mercy on us. Heart of Jesus, Tabernacle of the Most High, Have mercy on us. Heart of Jesus, House of God and Gate of Heaven, Have mercy on us. Heart of Jesus, Burning Furnace of charity, Have mercy on us. Heart of Jesus, Vessel of Justice and love, Have mercy on us. Heart of Jesus, Full of goodness and love, Have mercy on us. Heart of Jesus, Abyss of all virtues, Have mercy on us. Heart of Jesus, Most worthy of all praises, Have mercy on us. Heart of Jesus, King and center of all hearts, Have mercy on us. Heart of Jesus, In whom are all the treasures of wisdom and knowledge, Have mercy on us. Heart of Jesus, In Whom dwelleth all the fullness of the Divinity, Have mercy on us. Heart of Jesus, in whom the Father is well pleased, Have mercy on us. Heart of Jesus, Of whose fullness we have all received, Have mercy on us. Heart of Jesus, Desire of the everlasting hills, Have mercy on us. Heart of Jesus, Patient and abounding in mercy, Have mercy on us. Heart of Jesus, Rich unto all who call upon Thee, Have mercy on us. Heart of Jesus, Fountain of life and holiness, Have mercy on us. Heart of Jesus, Atonement for our sins, Have mercy on us. Heart of Jesus, Filled with reproaches, Have mercy on us. Heart of Jesus, Bruised for our offenses, Have mercy on us. Heart of Jesus, Made obedient unto death, Have mercy on us. Heart of Jesus, Pierced with a lance, Have mercy on us. Heart of Jesus, Source of all consolation, Have mercy on us. Heart of Jesus, Our Life and Resurrection, Have mercy on us. Heart of Jesus, Our Peace and Reconciliation, Have mercy on us. Heart of Jesus, Victim for our sins, Have mercy on us. Heart of Jesus, Salvation of those who hope in Thee, Have mercy on us. Heart of Jesus, Hope of those who die in Thee, Have mercy on us. Heart of Jesus, Delight of all the Saints, Have mercy on us. Lamb of God Who takes away the sins of the world, Spare us, O Lord. Lamb of God Who takes away the sins of the world, Graciously hear us, O Lord. Lamb of God Who takes away the sins of the world, Have mercy on us. Jesus, meek and humble of heart, Make our hearts like unto Thine. Let us pray. Almighty and eternal God, look upon the Heart of Thine most-beloved Son, and upon the praises and satisfaction He offers Thee in the name of sinners; and appeased by worthy homage, pardon those who implore Thy mercy, in Thy Great Goodness in the name of the same Jesus Christ Thy Son, Who lives and reigns with Thee, in the unity of the Holy Ghost, world without end. Amen. #{black->none->b->SHORT INVOCATION}# Sacred Heart of Jesus, obedient even to death, have mercy on me #{black->none->b->GOOD DEED(SALKRIYA)}# Be obedient to your superior, even in small matters
Image: /content_image/ChristianPrayer/ChristianPrayer-2020-06-15-17:52:51.jpg
Keywords: Devotion to the Sacred Heart
Content: 13507
Category: 1
Sub Category:
Heading: ബംഗ്ലാദേശിൽ സഭയ്ക്കു പൗരോഹിത്യ വസന്തം ഒരുങ്ങുന്നു: 21 ഡീക്കന്മാർ പട്ടം സ്വീകരിച്ചു
Content: ധാക്ക: മുസ്ലീം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശിൽ ഈ വർഷം 21 ഡീക്കൻമാർ പട്ടം സ്വീകരിച്ചു. രാജ്യത്തിന്റെ ചരിത്രത്തിൽ ഇത് ആദ്യമായിട്ടാണ് ഇത്രയും സെമിനാരി വിദ്യാർത്ഥികൾ ഒരുമിച്ച് ഡീക്കൻ പട്ടം സ്വീകരിക്കുന്നത്. പുറംരാജ്യങ്ങളിൽ പഠിക്കുന്ന മൂന്നു വിദ്യാർത്ഥികളുടെ പട്ടം സ്വീകരണവും ഉടനെ തന്നെയുണ്ടാവും. മൂന്നുലക്ഷത്തിതൊണ്ണൂറായിരം കത്തോലിക്കാ വിശ്വാസികൾ മാത്രമുള്ള ബംഗ്ലാദേശിനെ സംബന്ധിച്ച് ദൈവവിളികളുടെ വളർച്ചയാണ് പൊതുവിൽ കാണാൻ സാധിക്കുന്നത്. രാജ്യ തലസ്ഥാനമായ ധാക്കയിലെ ബനാനിയിലുള്ള ഹോളി സ്പിരിറ്റ് മേജർ സെമിനാരിയാണ് രാജ്യത്തെ ഏക സെമിനാരി. അവിടെ 125 വിദ്യാർത്ഥികളാണ് പഠിക്കുന്നത്. യുവജനങ്ങൾ വൈദിക വിളിയ്ക്കു പ്രത്യുത്തരം നല്‍കുന്നത് സഭയ്ക്കു വലിയ അനുഗ്രഹമായി മാറിയിരിക്കുകയാണെന്ന് ബാരിസാൾ രൂപതയിലെ വൈദികനായ ഫാ. അനോൾ ടെറൻസ് ഡി കോസ്റ്റ പറഞ്ഞു. രാജ്യത്തിന് നിരവധി ദൈവവിളികൾ ലഭിക്കുന്നുവെന്നും തങ്ങൾ അതില്‍ സന്തോഷവാൻമാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ രൂപതയിൽ നിന്ന് സെമിനാരിയില്‍ എത്തിയ രണ്ട് വിദ്യാർത്ഥികളും കഴിഞ്ഞ നാളുകളില്‍ ഡീക്കൻ പട്ടം സ്വീകരിച്ചിരിന്നു. കുടുംബത്തിൽ, നിന്നും അധ്യാപകരിൽ നിന്നും, വൈദികരിൽ നിന്നും, സന്യസ്തരിൽ നിന്നും ലഭിക്കുന്ന പരിശീലനം മൂലമാണ് ദൈവവിളികൾ വർദ്ധിക്കുന്നതെന്ന് ഫാ. ടെറൻസ് ഡി കോസ്റ്റ അഭിപ്രായപ്പെട്ടു. മാതാപിതാക്കളുടെയും, ബന്ധുക്കളുടെയും പ്രചോദനം സ്വീകരിച്ചാണ് താൻ വൈദികനാകാൻ തീരുമാനിച്ചതെന്ന് ധാക്ക അതിരൂപതയിലെ അംഗമായ ഡീക്കൻ ലെനാർഡ് റൊസാരിയോ പറഞ്ഞു. താൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിച്ച കാര്യം സഫലീകരിക്കാൻ സാധിച്ചുവെന്നും റൊസാരിയോ കൂട്ടിച്ചേർത്തു. ബംഗ്ലാദേശിൽ നിന്നുള്ള നിരവധി വൈദികരും, സന്യസ്തരും ഇപ്പോൾ പുറം രാജ്യങ്ങളിലേക്കും ശുശ്രൂഷകൾക്കായി പോകുന്നുണ്ട്. നാളുകൾക്ക് മുമ്പ് വിദേശ മിഷ്ണറിമാർ സേവനം ചെയ്തിരുന്ന ബംഗ്ലാദേശ് ഇന്ന് സ്വന്തം രാജ്യത്തു നിന്നു തന്നെ മിഷ്ണറിമാരെ ഉയർത്തി കൊണ്ടു വരുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. 30 വർഷം മുമ്പ് ഇവിടെ എത്തിയ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറിൻ മിഷൻസ്, സേവ്യറൻ ബ്രദേഴ്സ്, ഹോളിക്രോസ് സഭ തുടങ്ങിയവയിലെ ഏതാനും അംഗങ്ങൾ മാത്രമേ രാജ്യത്ത് ഇപ്പോൾ വിദേശ മിഷ്ണറിമാരായി അവശേഷിക്കുന്നുള്ളൂ. വൈദികരുടെ എണ്ണത്തിൽ ബംഗ്ലാദേശിൽ വളർച്ച ഉണ്ടെങ്കിലും സന്യസ്തരുടെ എണ്ണത്തില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DTLa2ij8n1uH6h5rU50168}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-16-05:18:51.jpg
Keywords: ഡീക്ക, തിരുപ്പട്ട
Content: 13508
Category: 14
Sub Category:
Heading: 102 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രാഗിലെ ചരിത്രപ്രസിദ്ധമായ മരിയൻ തിരുസ്വരൂപം പുനഃസ്ഥാപിച്ചു
Content: പ്രാഗ്: മദ്ധ്യ യൂറോപ്യന്‍ രാജ്യമായ ചെക്ക് റിപ്പബ്ലിക്കില്‍ 102 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തീവ്ര ദേശീയവാദികൾ തകർത്ത പ്രാഗിലെ ചരിത്ര പ്രസിദ്ധമായ മരിയൻ തിരുസ്വരൂപം ഒടുവില്‍ പുനഃസ്ഥാപിച്ചു. മൂന്ന് പതിറ്റാണ്ടു നീണ്ട വിശ്വാസികളായ ഒരുസംഘം ചരിത്രകാരന്മാരുടെയും കലാകാരന്മാരുടെയും കഠിന പ്രയത്നത്തിന് ഒടുവിലാണ് തിരുസ്വരൂപം പുനഃസ്ഥാപിക്കപ്പെട്ടത്. മുന്‍പ് സ്ഥാപിതമായ തിരുരൂപത്തിന്റെ അതേ മാതൃകയിലും വലുപ്പത്തിലും തന്നെയാണ് പുതിയ നിർമിതിയും ഒരുക്കിയിരിക്കുന്നത്. 1648ൽ ചെക്ക്‌ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലെ നഗര ചത്വരത്തിൽ ഹാബ്‌സ്ബുർഗ് ചക്രവർത്തിയായ ഫെർഡിനാന്റ് മൂന്നാമനാണ് വിഖ്യാതമായ രൂപം സ്ഥാപിച്ചത്. സ്വീഡിഷ് സൈന്യത്തിന്റെ ഉപരോധത്തിൽനിന്ന് പ്രാഗ് മുക്തമായതിന്റെ കൃതജ്ഞതാ സൂചകമായി വിശ്വാസീസമൂഹത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് 52 അടി ഉയരമുള്ള സ്തൂപവും അതിനുമുകളിൽ നക്ഷത്രക്കിരീടമുള്ള പരിശുദ്ധ അമ്മയുടെ തിരുസ്വരൂപവും അദ്ദേഹം സ്ഥാപിച്ചത്. 270 വര്‍ഷങ്ങള്‍ക്ക് ശേഷം 1918ൽ ചെക്കോസ്ലോവാക്യ പരമാധികാര റിപ്പബ്ലിക്കായപ്പോൾ, ഹാബ്‌സ്ബുർഗ് സാമ്രാജ്യത്വകാലത്തെ പ്രതീകങ്ങൾക്കും സഭയ്ക്കും എതിരെ തീവ്രദേശീയ വാദികൾ അക്രമം അഴിച്ചുവിടുകയായിരിന്നു. അക്രമത്തില്‍ വിഖ്യാതമായ ഈ രൂപവും തകര്‍ന്നു. ഇതേ വര്‍ഷം നവംബർ മൂന്നിനാണ് സ്തൂപം തകർക്കപ്പെട്ടത്. ഹാബ്‌സ്ബുർഗ് സാമാജ്യത്വത്തോട് ശക്തമായ എതിര്‍പ്പ് ഉണ്ടായിരുന്നെങ്കിലും മരിയൻ രൂപത്തോട് പ്രാഗിലെ ജനങ്ങള്‍ക്ക് എതിര്‍പ്പില്ലായിരിന്നു. പക്ഷേ ആക്രമണത്തില്‍ രൂപവും തകര്‍ക്കപ്പെട്ടു. നാസി അധിനിവേശവും രണ്ടാം ലോക മഹായുദ്ധവും കമ്മ്യൂണിസ്റ്റ് ഭരണവും രൂപം പുനര്‍നിര്‍മ്മിക്കുന്നതിനുള്ള എല്ലാ സാധ്യതകളെയും നിഷ്ഫലമാക്കി. ഒടുവില്‍ 1990- ൽ കമ്മ്യൂണിസ്റ്റ് ആധിപത്യം തകർന്നതോടെ മരിയൻ രൂപം പുനർനിർമിക്കാനുള്ള സൊസൈറ്റിക്ക് രൂപം നല്‍കുകയായിരിന്നു. രൂപം പുനര്‍നിര്‍മ്മിക്കാനുള്ള ഉദ്യമത്തിലേക്ക് പ്രൊട്ടസ്റ്റന്‍റ് വിശ്വാസികളും അവിശ്വാസികളും ഒരുപോലെ പണം ദാനം ചെയ്തിരിന്നു. ഭാരതത്തിനും ഇതില്‍ അഭിമാനിക്കാന്‍ വകയുണ്ടെന്നത് ശ്രദ്ധേയമാണ്. ഇന്ത്യ, ചെക്ക് റിപ്പബ്ലിക്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് രൂപത്തിന് ആവശ്യമായ മണല്‍ കല്ല് എത്തിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JFQD5k3HEm5LRcGBaDFAJD}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-16-06:48:11.jpg
Keywords: തിരുസ്വരൂപ,
Content: 13509
Category: 7
Sub Category:
Heading: CCC Malayalam 14 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | പതിനാലാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര പതിനാലാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ പതിനാലാം ഭാഗം.
Image:
Keywords: പഠനപരമ്പര
Content: 13510
Category: 1
Sub Category:
Heading: കത്തോലിക്ക സഭയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകം നന്ദി അറിയിച്ച് സ്പാനിഷ് രാജാവ്
Content: മാഡ്രിഡ്: യൂറോപ്യന്‍ രാജ്യമായ സ്‌പെയിനിലെ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ കത്തോലിക്ക സഭ ചെയ്യുന്ന അവര്‍ണ്ണനീയമായ ശുശ്രൂഷകൾക്ക് നന്ദി അറിയിച്ച് സ്പാനിഷ് രാജാവ് ഫെലിപ് ആറാമൻ. കഴിഞ്ഞ ദിവസം ദേശീയ കത്തോലിക്ക മെത്രാൻ സമിതി അധ്യക്ഷൻ കർദ്ദിനാൾ ജൂവാൻ ജോസ് ഒമെല്ലയെ ഫോണിൽ വിളിച്ചാണ് സഭയുടെ പ്രവർത്തനങ്ങൾക്ക് രാജാവ് നന്ദി രേഖപ്പെടുത്തിയത്. കൊറോണ മൂലം മരിച്ച വൈദികരെ സ്മരിച്ച രാജാവ്, സ്പാനിഷ് സഭ സമൂഹത്തിന് നല്‍കിക്കൊണ്ടിരിക്കുന്ന സന്നദ്ധ സഹായങ്ങള്‍ക്ക് നന്ദിയും അറിയിച്ചു. ഏതാണ്ട് 100 വൈദികരാണ് കൊറോണ മൂലം രാജ്യത്തു മരണമടഞ്ഞിരിക്കുന്നത്. സ്പാനിഷ് കത്തോലിക്കാ സഭ നടത്തുന്ന ആതുരശുശ്രൂഷകൾ 12 ലക്ഷം പേർക്കും സാമൂഹ്യ സേവന ശുശ്രൂഷകൾ 28 ലക്ഷം പേർക്കും സഹായകരമായെന്ന വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് രാജാവ് അഭിനന്ദനവും നന്ദിയും അറിയിച്ച് രംഗത്തെത്തിയത്. ദരിദ്രർ, വയോധികര്‍, അംഗ വൈകല്യമുള്ളവര്‍, രോഗികൾ, തൊഴില്‍രഹിതര്‍, ദുരുപയോഗം ചെയ്യപ്പെട്ട സ്ത്രീകൾ, ലഹരിക്ക് അടിമകളായവർ, അഭയാര്‍ത്ഥികള്‍ തുടങ്ങിയവരുടെ സംരക്ഷണത്തിനും പുനര്‍ജീവിതത്തിനായി സഭയുടെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ കൊറോണ പ്രതിസന്ധിക്കിടയില്‍ കത്തോലിക്ക സഭ തുടരുന്ന സ്തുത്യര്‍ഹമായ സേവനങ്ങള്‍ക്ക് നന്ദി അറിയിച്ച് മാഡ്രിഡിലേയും സമീപ നഗരങ്ങളിലേയും മേയര്‍മാരും രംഗത്തെത്തിയിരിന്നു. മഹാമാരിക്കിടയിലും നിശബ്ദവും വീരോചിതവുമായ സേവനം കാഴ്ചവെയ്ക്കുന്ന ഓരോ വൈദികർക്കും നന്ദി അര്‍പ്പിച്ചുകൊണ്ട് ചില മേയര്‍മാര്‍ വൈദികര്‍ക്ക് പ്രത്യേകം കത്തും അയച്ചിരിന്നു. അതേസമയം 2,44,000-ല്‍ അധികം പേര്‍ക്കാണ് രാജ്യത്തു കോവിഡ് ബാധിച്ചിരിക്കുന്നത്. ഇതില്‍ 27,316 മരണമടഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DTLa2ij8n1uH6h5rU50168}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-16-09:04:59.jpg
Keywords: സ്പെയി, സ്പാനി
Content: 13511
Category: 14
Sub Category:
Heading: പാക്കിസ്ഥാനിലെ കവാര്‍ഡോ മലനിരകളില്‍ നിന്നും 1200 വര്‍ഷങ്ങള്‍ പഴക്കമുള്ള കുരിശ് കണ്ടെത്തി
Content: ബാള്‍ട്ടിസ്ഥാന്‍: വടക്കന്‍ പാക്കിസ്ഥാനിലെ സ്കാര്‍ഡുവിലെ കവാര്‍ഡോ മലനിരകളില്‍ നിന്നും ആയിരത്തിഇരുനൂറോളം വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന പുരാതന കുരിശ് രൂപം കണ്ടെത്തി. ബാള്‍ട്ടിസ്ഥാനിലെ കവാര്‍ഡോ മലയില്‍ ബാള്‍ട്ടിസ്ഥാന്‍ സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ മുഹമ്മദ്‌ നയീം ഖാന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ഗവേഷക സംഘം നടത്തിയ പരിശോധനയിലാണ് മൂന്നു ടണ്ണിലധികം ഭാരമുള്ള മാര്‍ബിളില്‍ തീര്‍ത്ത കുരിശ് കണ്ടെത്തിയത്. കവാര്‍ഡോ മലയുടെ അടിവാരത്തില്‍ നിന്നും ഏതാണ്ട് രണ്ട് കിലോമീറ്റര്‍ മുകളില്‍ ഇന്‍ഡസ് നദിക്ക് അഭിമുഖമായുള്ള മലനിരകളില്‍ പ്രദേശവാസികളുടേയും പര്‍വ്വതാരോഹകരുടേയും സഹായത്താല്‍ ഗവേഷണം നടത്തി വരികയായിരിന്നു സംഘം. 7x6 അടി വിസ്താരമുള്ള കുരിശിന് 1000-1200 വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് ജൂണ്‍ 14ന് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. ഉപഭൂഖണ്ഡത്തില്‍ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലിയ കുരിശാണിതെന്നു ഗവേഷകര്‍ നിരീക്ഷിക്കുന്നു. ബാള്‍ട്ടിസ്ഥാന്‍ മേഖലയില്‍ നിന്നും തെളിവായി ലഭിച്ച ആദ്യ കുരിശാണിത്. മേഖലയില്‍ ക്രൈസ്തവ വിശ്വാസം നിലനിന്നിരുന്നു എന്നുള്ളതിന്റെ തെളിവാണിതെന്നും, മേഖലയിൽ എവിടേയോ ഒരു ദേവാലയവും ഉണ്ടായിരിക്കാമെന്നും പാക്കിസ്ഥാനിലെ കാരിത്താസിന്റെ എക്സിക്യുട്ടീവ്‌ ഡയറക്ടറായ മന്‍ഷാ നൂര്‍ പറഞ്ഞു. യൂറോപ്പിലേയും വടക്കന്‍ അമേരിക്കയിലേയും സര്‍വ്വകലാശാലകളുടേയും, പ്രാദേശിക ചരിത്രകാരന്‍മാരുടേയും സഹായത്തോടെ ഈ കുരിശിന്റെ യഥാര്‍ത്ഥ പഴക്കം കണ്ടെത്താനുള്ള ശ്രമത്തിലാണ് ബാള്‍ട്ടിസ്ഥാന്‍ സര്‍വ്വകലാശാല. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JFQD5k3HEm5LRcGBaDFAJD}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-16-10:25:17.jpg
Keywords: പാക്കി, കുരിശ