Contents

Displaying 13111-13120 of 25147 results.
Content: 13451
Category: 1
Sub Category:
Heading: ക്രൈസ്തവ വനിത ഇറാഖി സർക്കാരിന്റെ അഭയാർത്ഥികൾക്ക് വേണ്ടിയുള്ള മന്ത്രാലയത്തിന്റെ തലപ്പത്ത്
Content: ബാഗ്ദാദ്: അഭയാർത്ഥികൾക്കും അവരുടെ പുനരധിവാസത്തിനും വേണ്ടിയുള്ള ഇറാഖി മന്ത്രാലയത്തിന്റെ തലപ്പത്ത് ക്രൈസ്തവ വനിതയായ പ്രൊഫസർ ഇവാൻ ഫായിക്ക് യാക്കൂബ് ജാബ്രോയ്ക്ക് നിയമനം. സാധാരണയായി രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ പ്രാധാന്യം നൽകാത്ത വിഭാഗമായ യുവജനങ്ങളുടെയിടയിൽ വർഷങ്ങളായി പ്രവർത്തിച്ചതിന്റെ അനുഭവ പരിചയവുമായാണ് കൽദായ സഭാംഗമായ ഇവാൻ ഫായിക്ക് പുതിയ ഉത്തരവാദിത്വമേറ്റെടുക്കുന്നത്. ജൂൺ ആറാം തീയതി ശനിയാഴ്ചയാണ് മുസ്തഫ അൽ കാതിമിയുടെ നേതൃത്വത്തിലുള്ള പുതിയ ഇറാഖി സർക്കാരിന്റെ ഏഴു മന്ത്രി നിയമനങ്ങൾക്ക് പാർലമെന്റ് വോട്ടിലൂടെ അംഗീകാരം നൽകിയത്. ഇറാഖിലെ രഹസ്യാന്വേഷണ ഏജൻസിയുടെ ഡയറക്ടറായിരുന്ന അൽ കാതിമി മെയ് ഏഴിനാണ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത്. അതേസമയം വലിയ ഉത്തരവാദിത്വങ്ങളാണ് ഇവാൻ ഫായിക്കിനെ കാത്തിരിക്കുന്നത്. 2014ൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ ഭയന്ന് മൊസൂൾ നഗരത്തിൽ നിന്നും, നിനവേ പ്രവിശ്യയിൽ നിന്നും പലായനം ചെയ്ത ക്രൈസ്തവ വിശ്വാസികളിൽ പലരും ഇർബിൽ നഗരത്തിലും, ഇറാഖി കുർദിസ്ഥാനിലുമായാണ് അഭയം പ്രാപിച്ചിരിക്കുന്നത്. ഇവരെ വേണ്ടവിധം പുനരധിവസിപ്പിക്കുന്നതിനുള്ള ദൗത്യം പുതിയ മന്ത്രിയായിരിക്കും നിർവഹിക്കേണ്ടത്. മൊസൂൾ ഗവർണറുടെ ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയുള്ള ഉപദേശക സമിതിയിലും ഇവാൻ ഫായിക്ക് പ്രവർത്തിച്ചിട്ടുണ്ട്. 2018 മെയ് മാസം നടന്ന ഇലക്ഷനിൽ ക്രൈസ്തവ ന്യൂനപക്ഷത്തിന് വേണ്ടി മാറ്റി വെച്ചിരിക്കുന്ന അഞ്ച് സീറ്റുകളിൽ ഒന്നിലാണ് പ്രൊഫസർ ഇവാൻ ഫായിക്ക് മത്സരിച്ചു വിജയിച്ചത്. ഇതിനിടയിൽ നിനവേ പ്രവിശ്യയിലെ ക്രൈസ്തവർക്ക് വേണ്ടി കൽദായ സഭയുടെ പാത്രിയാർക്കീസ് ലൂയിസ് റാഫേൽ സാക്കോയുടെ ഉപദേശക സ്ഥാനത്ത് പ്രൊഫസർ ഇവാൻ പ്രവർത്തിച്ചു വരികയാണെന്ന വാദം പാത്രിയർക്കീസിന്റെ ഓഫീസ് തള്ളിക്കളഞ്ഞിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ERtwaAgTgUWBJ6dHuiXTkc}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-09-10:51:07.jpg
Keywords: ഇറാഖ
Content: 13452
Category: 4
Sub Category:
Heading: യേശുവിന്റെ തിരുഹൃദയ ദര്‍ശന ഭാഗ്യം ലഭിച്ച 4 വിശുദ്ധരും അവര്‍ക്ക് ലഭിച്ച സന്ദേശങ്ങളും
Content: ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തിയ്ക്കു പ്രത്യേകം സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ജൂണ്‍ മാസത്തിലൂടെയാണ് നാം ഇപ്പോള്‍ കടന്നുപോയി കൊണ്ടിരിക്കുന്നത്. ഈശോയുടെ തിരുഹൃദയത്തോട് പ്രത്യേക ഭക്തി തിരുസഭയില്‍ നേരത്തെ തന്നെയുണ്ട്. അനേകം വിശുദ്ധര്‍ക്കു യേശുവിന്റേയും യേശുവിന്റെ തിരുഹൃദയത്തിന്റേയും ദര്‍ശനം ലഭിച്ചു എന്നവകാശപ്പെടുന്നതുവരെ ഈശോയുടെ തിരുഹൃദയ ഭക്തി ഇത്രയേറെ ജനപ്രിയമായിരുന്നില്ല. ഈ ദര്‍ശനങ്ങളെ സഭ ഔദ്യോഗികമായി അംഗീകരിച്ചിട്ടുമുണ്ട്. ഓരോ ദര്‍ശനങ്ങളിലും ക്രിസ്തുവിന്റെ സമ്പൂര്‍ണ്ണ രഹസ്യം, അവന്റെ സത്ത, ദൈവപുത്രന്‍ എന്ന നിലയിലെ അവനിലെ വ്യക്തി, അവിടുത്തെ ജ്ഞാനം, അനന്തമായ കാരുണ്യം, രക്ഷാകര ദൗത്യത്തിന്റെ അടിസ്ഥാനം, മനുഷ്യരാശിയുടെ വിശുദ്ധീകരണം തുടങ്ങിയവയെ പ്രതിഫലിപ്പിക്കുന്നതിനാല്‍ സഭ ഈ ദര്‍ശനങ്ങളെ പ്രത്യേക യോഗ്യതകളായായാണ്‌ പരിഗണിക്കുന്നത്. വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ കഴിഞ്ഞ് വരുന്ന വെള്ളിയാഴ്ചയാണ് ഈശോയുടെ തിരുഹൃദയ തിരുനാള്‍ സഭ കൊണ്ടാടുന്നത്. വരുന്ന ജൂണ്‍ 27ന് ഇക്കൊല്ലത്തെ ഈശോയുടെ തിരുഹൃദയ തിരുനാള്‍ കൊണ്ടാടുവാന്‍ തയ്യാറെടുക്കുന്ന ഈ അവസരത്തില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന ഭാഗ്യം ലഭിച്ച നാലു വിശുദ്ധരെയും അവര്‍ക്ക് ലഭിച്ച സന്ദേശങ്ങളും നമ്മുക്ക് പരിചയപ്പെടാം. #{black->none->b->അയ്‌വിയേഴ്സിലെ വിശുദ്ധ ലുറ്റ്ഗാര്‍ഡിസ് ‍}# പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഇപ്പോഴത്തെ ബെല്‍ജിയത്തിലെ ടോന്‍ഗെരനില്‍ വിശുദ്ധ ലുറ്റ്ഗാര്‍ഡിസ് ജനിക്കുന്നത്. പന്ത്രണ്ടാമത്തെ വയസ്സില്‍ സെന്റ്‌ കാതറിന്‍ ബനഡിക്ടന്‍ മഠത്തില്‍ ചേര്‍ന്ന അവള്‍ക്ക് യേശുവിന്റെയും അവന്റെ മുറിവേറ്റ തിരുഹൃദയത്തിന്റേയും ദര്‍ശനങ്ങള്‍ ലഭിക്കുവാന്‍ തുടങ്ങി. ഒരു തരത്തില്‍ പറഞ്ഞാല്‍ ഹൃദയങ്ങളുടെ ഒരു കൈമാറ്റം തന്നെയായിരുന്നു അത്. “നിനക്ക് എന്താണ് വേണ്ടത്?” എന്ന യേശുവിന്റെ ചോദ്യത്തിന് “എനിക്ക് നിന്റെ ഹൃദയം വേണം” എന്നായിരുന്നു വിശുദ്ധയുടെ മറുപടി. “നിനക്കെന്റെ ഹൃദയം വേണമെങ്കില്‍ എനിക്ക് നിന്റെ ഹൃദയവും വേണം” എന്നു യേശു പ്രതിവചിച്ചു. “കര്‍ത്താവേ എടുത്തുകൊള്ളുക. എന്നാല്‍, എന്റെ ഹൃദയം അങ്ങയുടെ സംരക്ഷണയില്‍ ഏറ്റവും സുരക്ഷിതമായിരിക്കുവാന്‍ നിന്റെ ഹൃദയത്തിന്റെ സ്നേഹം എന്റെ ഹൃദയത്തോട് കൂടിച്ചേരുകയും, ഐക്യപ്പെടുകയും ചെയ്യുന്ന വിധത്തില്‍ വേണം ഹൃദയമെടുക്കുവാന്‍” എന്നു വിനീതവിധേയയായി വിശുദ്ധ ലുറ്റ്ഗാര്‍ഡിസ് പ്രതികരിച്ചു. യേശുവിന്റെ തിരുഹൃദയ ഭക്തിയുടെ ആദ്യകാല പ്രചാരകരില്‍ ഒരാള്‍ കൂടിയായിരിന്നു വിശുദ്ധ ലുറ്റ്ഗാര്‍ഡിസ്. #{black->none->b->ഹാക്കെബോണിലെ വിശുദ്ധ മെറ്റില്‍ഡ ‍}# പതിമൂന്നാം നൂറ്റാണ്ടില്‍ ജര്‍മ്മനിയില്‍ ജീവിച്ചിരുന്ന വിശുദ്ധയാണ് മെറ്റില്‍ഡ. തന്റെ ജീവിതത്തിനിടയില്‍ നിരവധി തവണ അവള്‍ക്ക് ഈശോയുടെ തിരുഹൃദയ ദര്‍ശന ഭാഗ്യം ലഭിച്ചിട്ടുണ്ട്. അവള്‍ക്ക് ലഭിച്ച അനുഭവങ്ങളെക്കുറിച്ച് എഴുതിയിരിക്കുന്ന ഗ്രന്ഥം വലതുകൈകൊണ്ട് തന്റെ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചുകൊണ്ട് ഒരു ദിവസം യേശു അവള്‍ക്ക് ദര്‍ശനം നല്‍കി. അത് ചുംബിച്ച ശേഷം യേശു അവളോടു പറഞ്ഞു : “ഈ ഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നതെല്ലാം എന്റെ ദിവ്യഹൃദയത്തില്‍ നിന്നും ഒഴുകിയതാണ്”. നീ രാവിലെ ചെയ്യുന്ന ആദ്യ പ്രവര്‍ത്തി എന്റെ ഹൃദയത്തെ അഭിവാദ്യം ചെയ്യുന്നതും, നിന്റെ ഹൃദയം എനിക്ക് സമര്‍പ്പിക്കുകയും ചെയ്യുന്നതാകട്ടെയെന്നും എന്നിലേക്ക് നെടുവീര്‍പ്പിടുന്നവന്‍ എന്നെ തന്നിലേക്ക് അടുപ്പിക്കുകയാണ് ചെയ്യുന്നതെന്നും കര്‍ത്താവ് വിശുദ്ധയോട് വെളിപ്പെടുത്തി. #{black->none->b->വിശുദ്ധ ജെര്‍ത്രൂദ് ‍}# പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധ ജെര്‍ത്രൂദിന് ബനഡിക്ടന്‍ ആശ്രമത്തില്‍ താമസിച്ചുവരവേ തന്റെ ഇരുപത്തിയഞ്ചാമത്തെ വയസ്സിലാണ് ദിവ്യദര്‍ശനങ്ങള്‍ ലഭിച്ചു തുടങ്ങുന്നത്. ഒരിക്കല്‍ അവള്‍ വിശുദ്ധ യോഹന്നാന്‍ ശ്ലീഹായേയും യേശുവിനേയും ദര്‍ശനത്തില്‍ കണ്ടു. തന്റെ ശിരസ്സ് യേശുവിന്റെ തിരുഹൃദയത്തോട് ചേര്‍ത്തുവെച്ചുകൊണ്ട് അവള്‍ വിശുദ്ധ യോഹന്നാനോടു ചോദിച്ചു: “കര്‍ത്താവിന്റെ പ്രിയപ്പെട്ടവനേ, എന്റെ ആത്മാവിനെ ആനന്ദിപ്പിക്കുന്ന ഈ ഹൃദയമിടിപ്പുകള്‍ അവസാന അത്താഴ സമയത്ത് രക്ഷകന്റെ മടിയില്‍ വിശ്രമിച്ചപ്പോള്‍ അങ്ങയുടെ ആത്മാവിനേയും ആനന്ദിപ്പിച്ചിരുന്നോ?” വിശുദ്ധ യോഹന്നാന്‍ പ്രതിവചിച്ചു- “അതേ. അത് എന്റെ ആത്മാവിന് മാധുര്യമായി വ്യാപിച്ചിരിന്നു”. വിശുദ്ധ ജെര്‍ത്രൂദ് അടുത്ത ചോദ്യം ഉയര്‍ത്തി, "എങ്കില്‍ നീ എന്തുകൊണ്ട് അത് സുവിശേഷത്തില്‍ നിന്നു ഒഴിവാക്കി?”. വിശുദ്ധ യോഹന്നാന്റെ മറുപടി ശ്രദ്ധേയമായിരിന്നു. “നിത്യ വചനത്തെക്കുറിച്ച് എഴുതുക എന്നതായിരുന്നു എന്റെ ദൗത്യം. എന്നാല്‍ വിശുദ്ധ തിരുഹൃദയത്തിന്റെ ആനന്ദകരമായ സ്പന്ദനങ്ങളുടെ ഭാഷ വരുവാനിരിക്കുന്ന കാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്, ദൈവ സ്നേഹത്തിന്റെ കാര്യത്തില്‍ നീണ്ട ശൈത്യം ബാധിച്ച ലോകത്തിന് അത്തരം രഹസ്യങ്ങള്‍ ചൂട് പകരും”. #{black->none->b->വിശുദ്ധ മാര്‍ഗരറ്റ് മേരി അലകോക്ക് ‍}# ഫ്രാന്‍സില്‍ ജനിച്ച വിശുദ്ധ മേരി മാര്‍ഗരറ്റ് അലകോക്ക് ഈശോയുടെ തിരുഹൃദയത്തിന്റെ മറ്റൊരു പ്രേഷിതയാണ്. വിസിറ്റേഷന്‍ മഠത്തില്‍ അംഗമായ വിശുദ്ധക്ക് 1673 മുതല്‍ ഈശോയുടെ വെളിപാടുകളും തിരുഹൃദയത്തിന്റെ ദര്‍ശനങ്ങളും ലഭിച്ചു തുടങ്ങിയതായി ചരിത്ര രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. തന്റെ ഹൃദയത്തെ ബഹുമാനിക്കുവാനും ആദരിക്കുവാനും വിശുദ്ധയിലൂടെ കര്‍ത്താവ് ലോകത്തോട്‌ ആഹ്വാനം ചെയ്തു. “തുടര്‍ച്ചയായ ഒന്‍പത് മാസങ്ങളിലെ ആദ്യ വെള്ളിയാഴ്ചകളില്‍ മാനസാന്തരത്തിന്റെ കൃപ നേടിക്കൊണ്ട് ദിവ്യകാരുണ്യം സ്വീകരിക്കുന്നവര്‍ കൂദാശകള്‍ സ്വീകരിക്കാതേ മരിക്കുകയില്ല, അവരുടെ അവസാന മണിക്കൂറുകളില്‍ എന്റെ ഹൃദയം അവരുടെ സുരക്ഷിതമായ അഭയകേന്ദ്രമായിരിക്കുമെന്ന് എന്റെ ഹൃദയത്തിന്റെ അതിരുകളില്ലാത്ത കാരുണ്യത്തില്‍ ഞാന്‍ വാഗ്ദാനം ചെയ്യുന്നു” എന്നും കര്‍ത്താവ് വിശുദ്ധക്ക് വെളിപ്പെടുത്തി. വിശുദ്ധയിലൂടെ വെളിപ്പെടുത്തിയ 12 വാഗ്ദാനങ്ങള്‍ താഴെ നല്‍കുന്നു. 1. അവിടുന്ന് അവര്‍ക്കെല്ലാം തങ്ങള്‍ ആയിരിക്കുന്ന അവസ്ഥയില്‍ ആവശ്യമായ എല്ലാ അനുഗ്രഹങ്ങളും നല്‍കും. 2. അവിടുന്ന് അവരുടെ ഭവനങ്ങളില്‍ സമാധാനം സ്ഥാപിക്കും. 3. തങ്ങളുടെ കഷ്ടതകളിലെല്ലാം അവിടുന്നവര്‍ക്ക് ആശ്വാസമേകും. 4. അവിടുന്നവര്‍ക്ക് ഈ ജീവിതത്തില്‍ അതിലുമുപരി മരണത്തിലും സുരക്ഷിതമായ അഭയശിലയാകും. 5. തങ്ങളുടെ എല്ലാ ചുവടുവെപ്പുകളിലും അവിടുന്നവര്‍ക്ക് അനുഗ്രഹങ്ങള്‍ വാരിക്കോരി ചൊരിയും. 6. പാപികള്‍ അവിടുത്തെ തിരുഹൃദയം കൃപയുടെ വറ്റാത്ത ഉറവയായി കണ്ടെത്തും. 7. തളർന്നു പോയ ആത്മാക്കളെല്ലാം ദൈവസ്നേഹത്താല്‍ നിറയും. 8. ആ ആത്മാക്കളെല്ലാം പെട്ടെന്ന് തന്നെ പരിപൂര്‍ണ്ണമായും കുറ്റമറ്റതാകും. 9. അവിടുത്തെ തിരുഹൃദയ രൂപത്തെ എവിടെയൊക്കെ സ്ഥാപിക്കുകയും വണങ്ങുകയും ചെയ്യുന്നുവോ അവിടമൊക്കെ അവിടുന്ന് അനുഗ്രഹിക്കും. 10. വൈദികര്‍ക്ക് അവിടുന്ന് ഏറ്റവും കഠിനഹൃദയങ്ങളെ സ്പര്‍ശിക്കാനുള്ള വരം നല്‍കും. 11. തിരുഹൃദയ ഭക്തി പ്രചരിപ്പിക്കുന്നവരുടെ പേരുകള്‍ അവിടുത്തെ ഹൃദയത്തില്‍ എഴുതി സൂക്ഷിക്കും. 12. ഒന്‍പതു ആദ്യ വെള്ളിയാഴ്ചകളില്‍ തുടര്‍ച്ചയായി വി.കുര്‍ബ്ബാനയില്‍ സംബന്ധിച്ചു അത് സ്വീകരിക്കുന്നവര്‍ക്കായ് അവിടുത്തെ കൃപ സമ്പൂര്‍ണ്ണമായ ഹൃദയത്തില്‍ നിന്ന് അത്യുഷ്മളമായ സ്നേഹത്തോടെ അനുഗ്രഹ വര്‍ഷമുണ്ടാകും. അവർ കൂദാശകള്‍ സ്വീകരിക്കാതെ മരിക്കുകയില്ല. മാസാദ്യ വെള്ളിയാഴ്ച ആചരണവുമായി ബന്ധപ്പെട്ടു കിടക്കുകയാണ് പന്ത്രണ്ടാമത്തെ വാഗ്ദാനം എന്ന് വ്യക്തമാണ്. ആയതിനാല്‍ തന്നെ ഏറ്റം പ്രാധാന്യമര്‍ഹിക്കുന്നതും ഇതാണ്. ഇത്തരത്തില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശനം ലഭിച്ച അനേകം വിശുദ്ധര്‍ സഭയിലുണ്ട്. നാളിതുവരെ സഭയെ നയിച്ച സഭാപിതാക്കൻമാർ എല്ലാം തന്നെ തിരുഹൃദയ ഭക്തിയെ എല്ലായ്പ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ജൂണ്‍ 27 ഈശോയുടെ തിരുഹൃദയ തിരുനാളിനായി നാം ഒരുങ്ങുമ്പോള്‍ കൃപയുടെ വറ്റാത്ത ഉറവയായ ഈശോയുടെ തിരുഹൃദയത്തിലേക്ക് നമ്മുടെ ജീവിതത്തെയും ജീവിത സാഹചര്യങ്ങളെയും കുടുംബങ്ങളെയും ചേര്‍ത്തുവെക്കാം. അവിടുന്നു നിന്നു പ്രവഹിക്കുന്ന ജീവജലവും തിരുരക്തവും കൃപയുടെ ധാരയായി സ്വീകരിച്ചുകൊണ്ട് നമ്മെ തന്നെ നമ്മുക്ക് വിശുദ്ധീകരിക്കാം.
Image: /content_image/Mirror/Mirror-2020-06-09-13:09:00.jpg
Keywords: തിരുഹൃദയ
Content: 13453
Category: 15
Sub Category:
Heading: Devotion to the Sacred Heart: Tenth day
Content: #{black->none->b->Jesus accomplished the will of the eternal Father and seeks only His glory. }# Jesus leaves His heavenly abode for the love of mankind and, agonized on the cross to pay by His sufferings the debt due to our sins and obtain salvation for us. He suffered poverty, cruel indifference and injuries for the praise and glory of the heavenly Father and for the accomplishment of the Father’s will. He proclaimed and glorified the heavenly Father all throughout His life on earth. All those who love the Sacred Heart! If you bear all your hardships, sorrows, and pain with a good intention, then even the slightest of our acts will become valuable in God’s sight and we will accumulate treasures in heaven. Except for evil deeds, all other acts of yours to glorify God has a good intention behind it. Our divine Lord’s life and deeds are an example of good intention. We can understand this from the Holy Gospel. “I do not seek my own glory; there is one who seeks it and he is the one who judges.” If I glorify myself my glory is worth nothing; but it is my Father who glorifies me. I keep his word.” (John 8:50:54) Therefore all those souls who wish to love the Sacred Heart of Jesus, should seek Jesus’ love and glory in all their thoughts and deeds. ” But seek first the kingdom of God and his righteousness and all these things will be given you besides.”(Matthew 6:33) #{black->none->b->INVOCATION (JAPAM) }# Lord, full of grace! Jesus who is the glory of God the Father! You have submitted all the deeds of your lifetime for the glory of the eternal Father and to obtain salvation for us. Whereas I, a sinner has always craved for respect and praise from others in all my deeds. Henceforth I am willing to bear all my hardships and sufferings for the praise and glory of God the Father. Lord, give me strength to be true to my promise. Grant to Your Church, O Lord, assurance of freedom, protect our Supreme Pontiff and make haste that all may know the haven of truth, and have unity of faith, so that there may soon be one fold and one Shepherd! Lord, be merciful to the unfortunate sinners, console the souls in Purgatory and be merciful to me, your unworthy servant. O Immaculate Heart of Mary, O Mother of all blessings, I firmly believe that through your powerful intercession, all my prayers and petitions will be granted. Amen. [ 3 Our Father, 3 Hail Mary, 3 Glory be..] The Litany of the Sacred Heart Lord, have mercy on us. Christ, have mercy on us. Lord, have mercy on us. Christ, hear us.Christ, graciously hear us. God the Father of Heaven, Have mercy on us. God the Son, Redeemer of the world, Have mercy on us. God the Holy Spirit, Have mercy on us. Holy Trinity, one God, Have mercy on us. Heart of Jesus, Son of the Eternal Father, Have mercy on us. Heart of Jesus, Formed by the Holy Ghost in the womb of the Virgin Mother, Have mercy on us. Heart of Jesus, Substantially united to the Word of God, Have mercy on us. Heart of Jesus, Of Infinite Majesty, Have mercy on us. Heart of Jesus, Holy Temple of God, Have mercy on us. Heart of Jesus, Tabernacle of the Most High, Have mercy on us. Heart of Jesus, House of God and Gate of Heaven, Have mercy on us. Heart of Jesus, Burning Furnace of charity, Have mercy on us. Heart of Jesus, Vessel of Justice and love, Have mercy on us. Heart of Jesus, Full of goodness and love, Have mercy on us. Heart of Jesus, Abyss of all virtues, Have mercy on us. Heart of Jesus, Most worthy of all praises, Have mercy on us. Heart of Jesus, King and center of all hearts, Have mercy on us. Heart of Jesus, In whom are all the treasures of wisdom and knowledge, Have mercy on us. Heart of Jesus, In Whom dwelleth all the fullness of the Divinity, Have mercy on us. Heart of Jesus, in whom the Father is well pleased, Have mercy on us. Heart of Jesus, Of whose fullness we have all received, Have mercy on us. Heart of Jesus, Desire of the everlasting hills, Have mercy on us. Heart of Jesus, Patient and abounding in mercy, Have mercy on us. Heart of Jesus, Rich unto all who call upon Thee, Have mercy on us. Heart of Jesus, Fountain of life and holiness, Have mercy on us. Heart of Jesus, Atonement for our sins, Have mercy on us. Heart of Jesus, Filled with reproaches, Have mercy on us. Heart of Jesus, Bruised for our offenses, Have mercy on us. Heart of Jesus, Made obedient unto death, Have mercy on us. Heart of Jesus, Pierced with a lance, Have mercy on us. Heart of Jesus, Source of all consolation, Have mercy on us. Heart of Jesus, Our Life and Resurrection, Have mercy on us. Heart of Jesus, Our Peace and Reconciliation, Have mercy on us. Heart of Jesus, Victim for our sins, Have mercy on us. Heart of Jesus, Salvation of those who hope in Thee, Have mercy on us. Heart of Jesus, Hope of those who die in Thee, Have mercy on us. Heart of Jesus, Delight of all the Saints, Have mercy on us. Lamb of God Who takes away the sins of the world, Spare us, O Lord. Lamb of God Who takes away the sins of the world, Graciously hear us, O Lord. Lamb of God Who takes away the sins of the world, Have mercy on us. Jesus, meek and humble of heart, Make our hearts like unto Thine. Let us pray. Almighty and eternal God, look upon the Heart of Thine most-beloved Son, and upon the praises and satisfaction He offers Thee in the name of sinners; and appeased by worthy homage, pardon those who implore Thy mercy, in Thy Great Goodness in the name of the same Jesus Christ Thy Son, Who lives and reigns with Thee, in the unity of the Holy Ghost, world without end. Amen. #{black->none->b->SHORT INVOCATION}# Sacred Heart of Jesus! Help me to seek Your glory in all my deeds. #{black->none->b->GOOD DEED(SALKRIYA)}# Promise that you will do all things for the praise and glory of God.
Image: /content_image/ChristianPrayer/ChristianPrayer-2020-06-09-14:55:38.jpg
Keywords: Devotion to the Sacred Heart: Tenth day
Content: 13454
Category: 18
Sub Category:
Heading: 'ക്രൈസ്തവ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണം'
Content: കോട്ടയം: ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് കോളജില്‍ പരീക്ഷ എഴുതിയ കുട്ടി പിന്നീട് ജീവനൊടുക്കിയ സംഭവത്തില്‍ യാഥാര്‍ത്ഥ്യങ്ങളും വസ്തുതകളും മൂടിവച്ച് ചില സ്ഥാപിത താത്പര്യക്കാര്‍ ക്രൈസ്തവ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ഗൂഡാലോചന നടത്തുകയാണെന്ന് കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് അഡ്വ.പി.പി.ജോസഫ്. ഇത്തരം ഗൂഡലക്ഷ്യങ്ങളില്‍ നിന്ന് അവര്‍ പിന്മാറണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അതേസമയം വിദ്യാര്‍ത്ഥിനി മരിച്ചതുമായി ബന്ധപ്പെട്ടു യാഥാര്‍ഥ്യം മനസിലാക്കാതെ ചിലര്‍ ദുഷ്പ്രചാരണം നടത്തുന്നത് തികച്ചും ദൗര്‍ഭാഗ്യകരമാണെന്ന് കോളജ് മാനേജര്‍ ഫാ. ജോസഫ് പാനാമ്പുഴ, പ്രിന്‍സിപ്പല്‍ ഫാ. ജോസഫ് ഞാറക്കാട്ടില്‍ എന്നിവര്‍ പ്രതികരിച്ചു. കോളജില്‍ ബികോം ആറാം സെമസ്റ്റര്‍ പ്രൈവറ്റ് വിദ്യാര്‍ത്ഥികളുടെ പരീക്ഷയ്ക്കു ഹാജരായ അഞ്ജു പി. ഷാജി എന്ന വിദ്യാര്‍ഥിനിയുടെ അകാല നിര്യാണത്തില്‍ ദുഃഖവും വിയോഗത്തില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളോടുള്ള അനുശോചനവും അറിയിക്കുന്നതായി അവര്‍ പറഞ്ഞു. കഴിഞ്ഞ ആറിനു ബികോം ആറാം സെമസ്റ്റര്‍ പ്രൈവറ്റ് വിദ്യാര്‍ത്ഥികളുടെ പരീക്ഷ കോളജില്‍ നടക്കുകയായിരുന്നു. പരീക്ഷാഹാളിലെ എ സെക്ഷനില്‍ പരീക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അധ്യാപകന്‍ പ്രസ്തുത സെക്ഷനില്‍ ഹാജരായിരുന്ന വിദ്യാര്‍ഥികളുടെ ഹാള്‍ ടിക്കറ്റ് പരിശോധിക്കുന്നതിനിടയില്‍ അഞ്ജു പി. ഷാജി എന്ന വിദ്യാര്‍ഥിനിയുടെ ഹാള്‍ ടിക്കറ്റിനു മറുവശം നിറയെ പാഠഭാഗങ്ങള്‍ പെന്‍സില്‍ ഉപയോഗിച്ച് എഴുതിയതായി കാണുകയുണ്ടായി. ആ സമയം പരീക്ഷാഹാളിലെത്തിയ പ്രിന്‍സിപ്പലിനെ ഈ വിവരം അധ്യാപകന്‍ അറിയിച്ചു. പ്രിന്‍സിപ്പല്‍ ഈ വിദ്യാര്‍ഥിനിയുടെ സമീപമെത്തി വിവരങ്ങള്‍ അന്വേഷിക്കുകയും ഹാള്‍ ടിക്കറ്റിന്റെ മറുവശത്ത് പാഠഭാഗങ്ങള്‍ എഴുതിയിരിക്കുന്നത് കണ്ടു ബോധ്യപ്പെടുകയും ചെയ്തു. കുട്ടി ചെയ്തതു പരീക്ഷയില്‍നിന്നു മാറ്റിനിര്‍ത്താവുന്ന തെറ്റാണെന്നും തുടര്‍ന്നുള്ള പരീക്ഷ എഴുതാവുന്നതാണെന്നും അറിയിച്ചശേഷം വിശദീകരണം എഴുതി നല്‍കുന്നതിന് ഓഫീസിലെത്താന്‍ പറയുകയായിരുന്നു. ഈ കോളജിലെ റെഗുലര്‍ വിദ്യാര്‍ഥി അല്ലാത്ത പ്രസ്തുത വിദ്യാര്‍ഥിനിയുടെ ഹാള്‍ ടിക്കറ്റിലുള്ള പേരും രജിസ്റ്റര്‍ നന്പരും ജനനത്തീയതിയും അല്ലാതെ കുട്ടിയെ സംബന്ധിക്കുന്ന മറ്റൊരു വിവരവും പരീക്ഷാ സെന്റര്‍ ആയിരുന്ന ഈ കോളജില്‍ ലഭ്യമല്ലാതിരുന്നതിനാല്‍, കുട്ടി വിശദീകരണം എഴുതി നല്കാന്‍ വരുന്ന സമയം മാതാപിതാക്കളുടെ ഫോണ്‍ നന്പര്‍ വാങ്ങി അവരെ വിവരം അറിയിച്ച് അവര്‍ വരാന്‍ തയാറാകുന്ന പക്ഷം കുട്ടിയെ അവരോടൊപ്പം അയയ്ക്കാനായിരുന്നു വിചാരിച്ചിരുന്നത്. പരീക്ഷാ ഹാളില്നിയന്നിറങ്ങിയ വിദ്യാര്‍ത്ഥിനി ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയോ വിശദീകരണം നല്‍കുകയോ ചെയ്തില്ല. വിശദീകരണം നല്‍കാന്‍ കുട്ടി ഓഫീസില്‍ എത്താതിരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ കോളജിലും പരിസരത്തും നോക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് സിസിടിവി കാമറ പരിശോധിച്ചപ്പോള്‍ കുട്ടി ശാന്തയായി കോളജ് കാന്പസിനു വെളിയിലേക്കു പോകുന്നതായി കണ്ടു. വിശദീകരണം എഴുതി നല്‍കാന്‍ കുട്ടി തയാറാകാത്തപക്ഷം ആ വിവരം യൂണിവേഴ്‌സിറ്റിക്കുള്ള റിപ്പോര്‍ട്ടില്‍ കാണിക്കുകയാണു ചെയ്യുന്നത്. അല്ലാതെ കുട്ടിയെക്കൊണ്ടു നിര്‍ബന്ധമായി വിശദീകരണം എഴുതിച്ചു വാങ്ങാറില്ല. അതുകൊണ്ടു വിശദീകരണം നല്‍കാന്‍ താത്പര്യമില്ലാതെ കുട്ടി വീട്ടിലേക്കു പോയി എന്നാണ് കരുതിയത്. അടുത്ത പരീക്ഷ എഴുതാവുന്നതാണെന്നു പ്രിന്‍സിപ്പല്‍ ഹാളില്വോച്ചുതന്നെ കുട്ടിയോട് പറഞ്ഞിരുന്നു. ഇതാണ് യഥാര്‍ഥത്തില്‍ സംഭവിച്ചത്. ഈ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളോട് കോളജ് മാനേജ്‌മെന്റും അധികൃതരും ഇതുവരെ പൂര്‍ണമായും സഹകരിച്ചിട്ടുണ്ട്. ഏതു വിധത്തിലുള്ള അന്വേഷണവും സ്വാഗതം ചെയ്യുന്നു. സത്യാവസ്ഥ പുറത്തുവരണമെന്നു തന്നെയാണ് തങ്ങളുടെയും ആവശ്യം. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ഉന്നത നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്നതും നാനാജാതി മതസ്ഥരായ വിദ്യാര്‍ഥികള്‍ പഠിക്കുന്നതും ഇതുവരെ യാതൊരുവിധ ആരോപണങ്ങള്‍ക്കും വിധേയമാകാത്തതുമായ കോളജിനെതിരേ ചിലര്‍ നടത്തുന്ന ദുഷ്പ്രചാരണം ഖേദകരമാണെന്നും മാനേജരും പ്രിന്‍സിപ്പലും പറഞ്ഞു.
Image: /content_image/India/India-2020-06-10-04:19:07.jpg
Keywords: സ്ഥാപ
Content: 13455
Category: 1
Sub Category:
Heading: ക്രൈസ്തവ ഐക്യത്തിനായുള്ള വത്തിക്കാന്‍ സെക്രട്ടേറിയേറ്റിന് അറുപതു വയസ്സ്
Content: റോം: രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് ഒരുക്കമായി ഇതര ക്രൈസ്തവ സഭാസമൂഹങ്ങളുമായി ബന്ധപ്പെടുവാനും, ഐക്യത്തിന്‍റെ വഴികള്‍ തെളിയിക്കുവാനും വേണ്ടി ആരംഭിച്ച ക്രൈസ്തവ ഐക്യ കാര്യങ്ങള്‍ക്കായുള്ള സെക്രട്ടേറിയേറ്റിന് അറുപതു വയസ്സ്. 1960 ജൂണ്‍ ആറിന് ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പായാണ് ക്രൈസ്തവൈക്യ കാര്യങ്ങള്‍ക്കായി ആദ്യമായി ഒരു സെക്രട്ടേറിയേറ്റിന് രൂപം നല്‍കിയത്. 1960-ലെ പൗലോസ് അപ്പസ്തോലന്‍റെ മാനസാന്തര തിരുനാളായ ജനുവരി 25ന് ശ്ലീഹായുടെ നാമത്തില്‍ റോമന്‍ ചുവരിനു പുറത്തുള്ള ബസിലിക്കയില്‍വെച്ചാണ് വത്തിക്കാനില്‍ ആസന്നഭാവിയില്‍ സംഗമിക്കാവാന്‍ പോകുന്ന രണ്ടാമത്തെ കൗണ്‍സിലിനെക്കുറിച്ച് (Vatican II Council) വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പാ പ്രഖ്യാപനം നടത്തിയത്. 'എക്യുമെനിക്കല്‍ കൗണ്‍സില്‍' എന്നാണ് വിശുദ്ധനായ പാപ്പ താന്‍ വിളിച്ചുകൂട്ടാന്‍ പോകുന്ന സഭാപിതാക്കാന്മാരുടെ സമ്മേളനത്തെ വിശേഷിപ്പിച്ചതെന്ന് പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ഉദ്ദ്യോഗസ്ഥന്‍, മോണ്‍സിഞ്ഞോര്‍ ജുവാന്‍ ഗോമസ് സ്മരിച്ചു. ക്രിസ്തുവിന്‍റെ വീക്ഷണത്തില്‍ അവിടുന്ന് ആവിഷ്ക്കരിച്ചതുപോലെ സഭയെ പുനരാവിഷ്ക്കരിക്കുവാനും പുനര്‍നിര്‍മ്മിക്കുവാനുമുള്ള ശക്തിയാണ് സഭൈക്യ സംരംഭം. ഈ പ്രക്രിയ ക്രിസ്തുവിലുള്ള വിശ്വാസത്തിന്‍റെയും അവിടുത്തെ വചനത്തോടുള്ള വിശ്വസ്തതയുടെയും അടയാളമാണ്. ക്രിസ്തു തന്‍റെ പീഡാസഹനത്തിനു മുന്‍പ് പ്രാര്‍ത്ഥിച്ചത് സകലരും ഒന്നായിരിക്കുന്നതിനു വേണ്ടിയാണ്. ക്രിസ്തുവിലുള്ള വിശ്വാസവും അവിടുത്തെ സഭയോടുള്ള സ്നേഹത്തിന്‍റെ പ്രതീകവുമാണ് സഭൈക്യ സംരംഭം. അതിനാല്‍ ക്രിസ്തുവിന്‍റെ ശിഷ്യരുടെ തന്നെ മധ്യേയുള്ള പ്രവര്‍ത്തനവും, ദൃശ്യമായ ഐക്യത്തിനായുള്ള നിരന്തരമായ പരിശ്രമവുമാണതെന്നും മോണ്‍. ജുവാന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.
Image: /content_image/News/News-2020-06-10-05:11:05.jpg
Keywords: ക്രൈസ്തവ, ഐക്യ
Content: 13456
Category: 13
Sub Category:
Heading: കൊറോണക്കിടെ തെരുവിൽ കഴിയുന്ന ഭവനരഹിതരെ ചേര്‍ത്തു പിടിച്ച് ചിലിയന്‍ സഭ
Content: സാന്‍റിയാഗോ: കൊറോണക്കിടെ തെരുവിൽ ഒറ്റപ്പെട്ടു കഴിയുന്ന ഭവനരഹിതർക്കായി വീണ്ടും അഭയകേന്ദ്രം തുറന്ന് ചിലിയന്‍ സഭ. പുവർത്തോമോണ്ട് ആർച്ച് ബിഷപ്പ് റിക്കിന്റെ നേതൃത്വത്തില്‍ നസ്രത്ത് സംഘടനയാണ്, ഏപ്രിലിൽ തുറന്ന സാന്താ തെരേസ ദെ ലോസ് ആന്റെസ് യൂത്ത് സെന്ററിനടുത്തായി മറ്റൊരു അഭയ കേന്ദ്രം കൂടി തെരുവിൽ കഴിയുന്ന ഭവന രഹിതർക്കായി തുറന്നിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ആർച്ച് ബിഷപ്പ് റാമോസ് പെരെസിന്റെയും സാമൂഹ്യ വികസന മന്ത്രാലയ സെക്രട്ടറി സൊരായാ സയ്ദ് തോയ്ബറിന്റെയും സാന്നിധ്യത്തിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത ഭവനത്തിൽ 20 ഭവന രഹിതര്‍ക്കാണ് അഭയം ഒരുക്കിയിരിക്കുന്നത്. അഭയകേന്ദ്രം യാഥാര്‍ത്ഥ്യമാകാന്‍ ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ മനുഷ്യരുടെയും നന്മയ്ക്കും ആഴമായ വിളിക്കും ഐക്യ മനോഭാവത്തിനും നന്ദി അറിയിക്കുന്നതായി സൊരായാ സയ്ദ് തോയ്ബര്‍ പറഞ്ഞു. 24 മണിക്കൂറും പ്രവർത്തനസജ്ജമായ രണ്ടാമത്തെ ഭവനത്തെക്കുറിച്ച് സന്തോഷം തോന്നുന്നുവെന്ന് ആർച്ച് ബിഷപ്പ് റാമോസ് പെരേസ് അഭിപ്രായപ്പെട്ടു. 1,43,000-l അധികം പേര്‍ക്കാണ് രാജ്യത്തു കോവിഡ് 19 ബാധിച്ചത്. 2283 പേര്‍ രോഗബാധ മൂലം ഇതിനോടകം മരണപ്പെട്ടു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-10-06:31:09.jpg
Keywords: ചിലി
Content: 13457
Category: 7
Sub Category:
Heading: CCC Malayalam 08 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | എട്ടാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര എട്ടാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ എട്ടാം ഭാഗം.
Image:
Keywords: പഠനപരമ്പര
Content: 13458
Category: 7
Sub Category:
Heading: CCC Malayalam 09 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | ഒന്‍പതാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര ഒന്‍പതാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ ഒന്‍പതാം ഭാഗം.
Image:
Keywords: പഠനപരമ്പര
Content: 13459
Category: 1
Sub Category:
Heading: 250 കുരിശുകൾ നീക്കം ചെയ്തു: ചൈനീസ് സർക്കാരിന്റെ മതവിരുദ്ധത തീവ്രമാകുന്നു
Content: അൻഹൂയി (ചൈന): ചൈനീസ് പ്രവിശ്യയായ അൻഹൂയിൽ സ്ഥിതിചെയ്യുന്ന ക്രൈസ്തവ ദേവാലയങ്ങളിൽ നിന്നും ഇരുനൂറ്റിഅന്‍പതോളം കുരിശുകൾ സർക്കാർ ഈ വർഷം നീക്കം ചെയ്തതായി റിപ്പോർട്ട്. ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലഘട്ടത്തിൽ കുരിശുകൾ നീക്കം ചെയ്യപ്പെട്ടതിന്റെ വിശദാംശങ്ങൾ മതസ്വാതന്ത്ര്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ ബിറ്റർ വിന്ററാണ് പുറത്ത് വിട്ടത്. സർക്കാർ അനുമതിയോടെ പ്രവർത്തിക്കുന്ന ദേവാലയങ്ങളിൽ നിന്നാണ് കുരിശുകൾ നീക്കം ചെയ്യപ്പെട്ടിരിക്കുന്നത്. ത്രീ സെൽഫ് ചർച്ചസ് എന്ന പ്രൊട്ടസ്റ്റൻറ് സംഘടനയുടെ ഭാഗമാണ് ഈ ദേവാലയങ്ങളെല്ലാം. ഏപ്രിൽ ഒന്നാം തീയതി അൻഹൂയി പ്രവിശ്യയിലെ ഫുയാങ് നഗരത്തിൽ സ്ഥിതിചെയ്യുന്ന ഗുലു ദേവാലയത്തിന്റെ കുരിശുകൾ നീക്കം ചെയ്യാൻ 10 സർക്കാർ ഉദ്യോഗസ്ഥരാണ് എത്തിയത്. നൂറോളം ക്രൈസ്തവർ ഇവരെ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 124 വർഷം പഴക്കമുള്ളതാണ് ഗുലു ദേവാലയം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എല്ലാ ക്രൈസ്തവ, ബുദ്ധമത ചിഹ്നങ്ങളും നീക്കംചെയ്യണമെന്ന് സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞതായി ദേവാലയ നേതൃത്വം വെളിപ്പെടുത്തി. എന്തെങ്കിലും തെറ്റ് ചെയ്തിരുന്നുവെങ്കിൽ സർക്കാരുമായി ചർച്ച നടത്താമായിരുന്നുവെന്നും, എന്നാൽ അങ്ങനെ ഒന്നും ചെയ്യാതെ സർക്കാർ തങ്ങളെ പീഡിപ്പിക്കുന്നത് ന്യായമായ കാര്യമല്ലെന്നും സഭാനേതൃത്വം പറഞ്ഞു. പ്രവിശ്യയിലെ ഒരു കൗണ്ടിയിൽ നിന്ന് മാത്രം 33 കുരിശുകളാണ് നീക്കം ചെയ്യപ്പെട്ടിരിക്കുന്നത്. കുരിശുകൾക്ക് നീളവും വീതിയും അധികമാണ്, താഴേക്ക് പതിക്കുവാന്‍ സാധ്യതയുണ്ട് തുടങ്ങി നിരവധി യുക്തിരഹിത ആരോപണങ്ങള്‍ നിരത്തിയാണ് സർക്കാർ ഇതെല്ലാം ചെയ്യുന്നതെന്ന് ബിറ്റർവിന്റർ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ക്രൈസ്തവ വിശ്വാസികൾ പുറത്തുനിന്നുള്ള ശക്തികളുമായി ചേർന്ന് ചൈനീസ് സർക്കാരിനെതിരെ പോരാടുമെന്ന ഭീതിയാണ് ഭരണകൂടത്തിന് ഉള്ളതെന്ന് ഒരു വിശ്വാസി ബിറ്റർവിന്ററിനോട് പറഞ്ഞു. കുരിശുകൾ നീക്കം ചെയ്യാൻ സഹകരിക്കാത്തവരെ കമ്മ്യൂണിസ്റ്റ് വിരുദ്ധരായി മുദ്രകുത്തുന്നുവെന്നും വിശ്വാസം ഉപേക്ഷിക്കാൻ വലിയ സമ്മർദ്ധമുണ്ടെന്നും, എന്നാൽ തങ്ങൾ പിടിച്ചു നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈനയിലെ ക്രൈസ്തവ വിശ്വാസികൾ പാർട്ടി നിയന്ത്രണത്തിലുള്ള ത്രീ സെൽഫ് ചർച്ചസിൽ ചേരണം, അതല്ലെങ്കിൽ ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനിൽ അംഗങ്ങളാകണം എന്ന നിയമമാണ് രാജ്യത്ത് ഇപ്പോൾ നിലവിലുള്ളത്. ഉപാധികള്‍ക്ക് വിധേയമായി വിശ്വാസ ജീവിതം തുടരേണ്ടതിനാല്‍ ഭൂരിഭാഗം വിശ്വാസികളും സർക്കാർ അനുമതിയില്ലാത്ത രഹസ്യ ദേവാലയങ്ങളെയാണ് ആശ്രയിക്കുന്നത്.
Image: /content_image/News/News-2020-06-10-08:34:39.jpg
Keywords: ചൈന, കുരിശ
Content: 13460
Category: 13
Sub Category:
Heading: 'ദൈവത്തിന്റെ മുന്നില്‍ മാത്രമേ ഞാന്‍ മുട്ടുകുത്തു': പ്രതിഷേധത്തില്‍ മുട്ടുകുത്തുവാന്‍ വിസമ്മതിച്ച പോലീസുകാരന്‍റെ വാക്കുകള്‍ വൈറല്‍
Content: ഹാര്‍ട്ട്വെല്‍: ജോര്‍ജ്ജ് ഫ്ലോയിഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജോര്‍ജ്ജിയയില്‍ നടന്ന ‘ബ്ലാക്ക് ലിവ്സ് മാറ്റര്‍’ പ്രതിഷേധത്തിനിടയില്‍’ കറുത്തവര്‍ഗ്ഗക്കാരനായ പോലീസുകാരന്റെ ദൈവത്തോടുള്ള പ്രതിബദ്ധതയുടെ സാക്ഷ്യം ശ്രദ്ധേയമാകുന്നു. ജോര്‍ജ്ജിയയിലെ ഹാര്‍ട്ട്വെല്ലില്‍ നടന്ന പ്രതിഷേധത്തിനിടയിലാണ് മുട്ടുകുത്തുവാന്‍ ആവശ്യപ്പെട്ട പ്രതിഷേധക്കാരോട്‌ താന്‍ ദൈവത്തിന്റെ മുന്നില്‍ മാത്രമേ മുട്ടുകുത്തുയെന്ന് ഒ’ നീല്‍ സാഡ്ലര്‍ എന്ന പോലീസുകാരന്‍ ധൈര്യസമേതം തുറന്നു പറഞ്ഞത്. ഈ സംഭവം നടന്നത് എപ്പോഴാണെന്ന് വ്യക്തമല്ലെങ്കിലും സാഡ്ലര്‍ പറഞ്ഞ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്. “ഈ വാരാന്ത്യത്തില്‍ ഭാര്യക്കൊപ്പം പുറത്ത് പോകുവാന്‍ ഞാന്‍ അവധി എടുത്തിരിക്കുകയായിരുന്നു. എന്നാല്‍ നിങ്ങള്‍ എല്ലാവരും സുരക്ഷിതരാണ് എന്ന്‍ ഉറപ്പുവരുത്തുവാനാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. എനിക്ക് ഒരുപാട് ബഹുമാനമുണ്ട്, പക്ഷെ ഞാന്‍ ഒരാളുടെ മുന്നില്‍ മാത്രമേ മുട്ടു കുത്തൂ: ദൈവം, ദൈവം, ദൈവം” എന്നാണ് സാഡ്ലര്‍ പറഞ്ഞത്. മിന്നെപോളിസില്‍ വെച്ച് കറുത്തവര്‍ഗ്ഗക്കാരനായ ജോര്‍ജ്ജ് ഫ്ലോയിഡിനെ കൊലപ്പെടുത്തിയതിനെതിരെ രാഷ്ട്രീയക്കാര്‍, കായിക താരങ്ങള്‍, നിയമപാലകര്‍ തുടങ്ങി നിരവധി പ്രമുഖര്‍ മുട്ടുകുത്തി പ്രതിഷേധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സ്ലാഡര്‍ താന്‍ ദൈവത്തിന്റെ മുന്നില്‍ മാത്രമെ മുട്ടുകുത്തൂ എന്ന് തുറന്നു സാക്ഷ്യപ്പെടുത്തിയത്. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Watch how this Georgia State Trooper, identified as O’Neal Saddler, responds when he&#39;s asked to kneel by protesters...<br><br>&quot;I only kneel for one person...&quot;<a href="https://t.co/sO04sR2bsC">pic.twitter.com/sO04sR2bsC</a></p>&mdash; The First (@TheFirstonTV) <a href="https://twitter.com/TheFirstonTV/status/1270006079003537408?ref_src=twsrc%5Etfw">June 8, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> സമാനമായ ഒരു പ്രസ്താവനയുടെ പേരില്‍ അമേരിക്കന്‍ പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബ്ബായ ‘ന്യൂ ഓര്‍ലിന്‍സ് സെയിന്റ്സ്’ന്റെ താരമായ ഡ്ര്യു ബ്രീസ് കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ രണ്ടു പ്രാവശ്യമാണ് ക്ഷമാപണം നടത്തിയത്. ദേശീയ ഗാനമാലപിക്കുമ്പോള്‍ മുട്ടുകുത്തുന്ന പ്രതിഷേധരീതിയോട് തനിക്ക് യോജിപ്പില്ലെന്ന്‍ യാഹൂ ഫിനാന്‍സിന് നല്‍കിയ അഭിമുഖത്തില്‍ ഡ്ര്യു ബ്രീസ് വെളിപ്പെടുത്തിയിരുന്നു. പിന്നീട് അദ്ദേഹം തന്നെ ഇത് തിരുത്തുകയും ക്ഷമാപണം നടത്തി. ഇതു സംബന്ധിച്ച ട്രംപിന്റെ നിലപാടിന്റെ പേരില്‍ ബ്രീസ് ട്രംപിന് ഇന്‍സ്റ്റാഗ്രാം സന്ദേശം പോസ്റ്റ്‌ ചെയ്തിരുന്നു. ബ്രീസ് തന്റെ മുന്‍ നിലപാടില്‍ നിന്നും പിന്നോട്ട് പോകേണ്ടിയിരുന്നില്ല എന്നായിരുന്നു പ്രസിഡന്റിന്റെ മറുപടി. ഇതിന് പിന്നാലെയാണ് ദൈവത്തിന്റെ മുന്നില്‍ മാത്രമേ മുട്ടുകുത്തൂ എന്ന സാഡ്ലറിന്റെ തുറന്ന നിലപാട് പുറത്തുവന്നിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-10-10:57:01.jpg
Keywords: പോലീ, വിശ്വാസ