Contents
Displaying 12951-12960 of 25147 results.
Content:
13285
Category: 18
Sub Category:
Heading: ലോക്ക് ഡൗണിൽ തലശ്ശേരി അതിരൂപത ലഭ്യമാക്കിയത് 2.28 കോടി രൂപയുടെ സഹായം
Content: തലശ്ശേരി: ലോക്ഡൗൺ കാലത്ത് തലശ്ശേരി അതിരൂപതയിലെ ഇടവകകളും സന്യാസി സമൂഹവും സ്ഥാപനങ്ങളും ചേർന്ന് ഇതിനോടകം ലഭ്യമാക്കിയത് 2.28 കോടി രൂപയുടെ സഹായം. സഹായധനമായി 2242 പേർക്ക് 62.65 ലക്ഷം രൂപ എത്തിച്ചു. 10388 കുടുംബങ്ങൾക്കു ഭക്ഷ്യകിറ്റ് നൽകാന്‍ 70.95 ലക്ഷം രൂപ ചെലവിട്ടു. 1004 പേർക്കു ചികിത്സാ സഹായമായി 32.56 ലക്ഷം രൂപ നൽകി. ഒന്നരലക്ഷം മാസ്ക്കുകൾ നിർമിച്ചു നൽകി. പ്രതിരോധ ഉപകരണങ്ങളും സാനിറ്റൈസറും വിതരണം ചെയ്യാൻ 54.87 ലക്ഷം രൂപ ചെലവിട്ടു. കണ്ണൂർ, കാസർകോട് ജില്ലകളിലാണു സഹായമെത്തിച്ചത്. അതിരൂപതയുടെ കീഴിലുള്ള ക്രെഡിറ്റ് യൂണിയൻ, മുക്തിശ്രീ എന്നിവ ബാങ്ക് ഓഫ് ഇന്ത്യയുടെ സഹായത്തോടെ മൂന്നു ശതമാനം പലിശയ്ക്കു 2.40 കോടി രൂപ കാസർകോട് ജില്ലയിൽ വായ്പയായി വിതരണം ചെയ്തു. കണ്ണൂർ ജില്ലയിൽ ഇത്തരത്തിൽ 12 കോടി രൂപ വായ്പ വിതരണം ചെയ്യും. അടുത്ത മൂന്നു മാസത്തേക്കു സാധാരണക്കാർക്കു ഭക്ഷ്യസാധനങ്ങൾ നൽകാൻ കരുതൽനിധി രൂപീകരിക്കുന്നതിനുള്ള പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ക്വാറന്റീൻ സൗകര്യമൊരുക്കാൻ 75 സ്ഥാപനങ്ങളാണു സർക്കാരിനു വിട്ടുനൽകിയത്. അതിരൂപതയുടെ കീഴിലുള്ള വിമൽജ്യോതി എൻജിനീയറിങ് കോളജിൽ റോബട്ട്, മൊബൈൽ കിയോസ്ക്, ഓട്ടമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ തുടങ്ങിയ ഉപകരണങ്ങൾ രൂപകൽപന ചെയ്ത് അഞ്ചരക്കണ്ടി കോവിഡ് ചികിത്സാകേന്ദ്രം, തലശ്ശേരി ജനറൽ ആശുപത്രി എന്നിവയ്ക്കു കൈമാറി. അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ ടിഎസ്എസ് തൂവാലവിതരണം, കിടപ്പുരോഗികൾക്കു ഭക്ഷണവിതരണം, കൈകഴുകൽ കേന്ദ്രമൊരുക്കൽ തുടങ്ങിയ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. തുടർന്നും കോവിഡ് പ്രതിരോധത്തിനു മുൻപന്തിയിലുണ്ടാകുമെന്നു അതിരൂപത അറിയിച്ചു.
Image: /content_image/India/India-2020-05-22-06:57:42.jpg
Keywords: സഹായ

13286
Category: 1
Sub Category:
Heading: ലോക്ക് ഡൗൺ കാലത്ത് ഫിലിപ്പീൻസിൽ ബിഷപ്പിന്റെ സ്ഥാനാരോഹണം
Content: ലോക്ക് ഡൗൺ കാലത്ത് വിശ്വാസികളുടെ പങ്കാളിത്തമില്ലാതെ ദക്ഷിണ ഫിലിപ്പീൻസിലെ ജോലോ അപ്പസ്തോലിക് വികാരിയേറ്റിന്റെ അധ്യക്ഷനായി മോൺ. ചാർലി ഇൻസോൺ സ്ഥാനമേറ്റെടുത്തു. കൊട്ടാബാറ്റോ ആർച്ച് ബിഷപ്പായ അഞ്ജലീറ്റോ ലംബോണ് സ്ഥാനാരോഹണത്തിന് നേതൃത്വം നൽകിയത്. പത്ത് പേരിലധികം, മതപരമായ പരിപാടികളിൽ ഒരുമിച്ച് പങ്കെടുക്കാൻ പാടില്ല എന്ന സർക്കാർ നിർദേശം മൂലം ഏതാനും പേരെ പങ്കെടുപ്പിച്ചു കൊണ്ട് കൊട്ടാബാറ്റോയിലെ അമലോൽഭവ മാതാവിന്റെ നാമധേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിലാണ് ചടങ്ങുകൾ നടന്നത്. നിയുക്ത മെത്രാന്റെ കുടുംബാംഗങ്ങളും, സുഹൃത്തുക്കളും വിശ്വാസികളും അടക്കമുള്ള നൂറുകണക്കിന് ആളുകള്‍ ഓൺലൈനിലൂടെ സ്ഥാനാരോഹണ ചടങ്ങ് വീക്ഷിച്ചു. കൊട്ടാബാറ്റോ അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പായിരുന്ന കർദ്ദിനാൾ ഒർലാൻഡോ കുവേദോ, കിടാപ്പവൻ രൂപതയുടെ മെത്രാൻ ജോസ് കോളിൻ, മൂന്നു വൈദികർ, ഗായക സംഘത്തിലെ ഏതാനും ചിലർ തുടങ്ങിയവരാണ് ദേവാലയത്തിൽ ഉണ്ടായിരുന്നത്. താൻ സ്നേഹിക്കുന്നവർ തനിക്കുവേണ്ടി അകലെയിരുന്ന് ചടങ്ങുകൾ വീക്ഷിച്ച് പ്രാർത്ഥിക്കുന്നുണ്ടായിരുന്നുവെന്ന് ആർച്ച് ബിഷപ്പ് ചാർലി ഇൻസോൺ പറഞ്ഞു. ലാളിത്യത്തോടെ കൂടി നടത്തിയ ചടങ്ങിൽ ക്രിസ്തുവിന് കേന്ദ്രസ്ഥാനം കൊടുക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെത്രാന്മാർ വിശ്വാസത്തിന്റെ കാര്യത്തിലും മൂല്യത്തിന്റെ കാര്യത്തിലും സമൂഹത്തിന് മാതൃകയായിരിക്കണമെന്ന് കർദ്ദിനാൾ ഒർലാൻഡോ കുവേദോ ഓർമിപ്പിച്ചു. വിശ്വാസികളെ വിശുദ്ധിയിലേക്ക് നയിക്കേണ്ടവരായതിനാൽ മെത്രാന്മാരും വിശുദ്ധരായിരിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏപ്രിൽ നാലാം തീയതിയാണ് മോണ്‍. ചാർലി ഇൻസോണിന് ഫ്രാൻസിസ് പാപ്പയുടെ നിയമന ഉത്തരവ് ലഭിക്കുന്നത്. ഒബ്ലേറ്റ് ഓഫ് മേരി ഇമ്മാക്കുലേറ്റ് എന്ന മിഷ്ണറി സഭയുടെ പ്രോവിൻഷ്യൽ സുപ്പീരിയർ പദവിയിൽ സേവനം ചെയ്തു വരികയായിരുന്നു അദ്ദേഹം. 1993ൽ പൗരോഹിത്യ പട്ടം സ്വീകരിച്ച ചാർലി ഇൻസോണിന് ദൈവശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും, മനശാസ്ത്രത്തിൽ ഡോക്ടറേറ്റുമുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dle5KpNLg7a7FJNpFadJCr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-22-09:10:25.jpg
Keywords: ഫിലിപ്പീ

13287
Category: 10
Sub Category:
Heading: “സഹനമനുഭവിക്കുന്നവരുടെ നടുവില്‍ ദൈവമുണ്ട്”: കൊറോണയെ അതിജീവിച്ച മെക്സിക്കന്‍ വൈദികന്റെ സാക്ഷ്യം
Content: മെക്സിക്കോ സിറ്റി: കൊറോണ ബാധിച്ച് മരണത്തിന്റെ വക്കോളമെത്തിയ ശേഷം ജീവിതത്തിലേക്ക് തിരികെ വന്ന മെക്സിക്കന്‍ കത്തോലിക്ക വൈദികന്റെ അനുഭവസാക്ഷ്യം ചര്‍ച്ചയാകുന്നു. മെക്സിക്കോയിലെ ട്ലെയ്ന്‍പാന്റ്ലാ അതിരൂപതയാണ് കൊറോണ ബാധിതനായി പിന്നീട് സൌഖ്യം പ്രാപിച്ച ഫാ. പെരെസ് ഹെര്‍ണാണ്ടസ് എന്ന വൈദികന്റെ അനുഭവ വീഡിയോ പുറത്തുവിട്ടത്. സഹനത്തിന്റെ നടുവിലും ദൈവം നമ്മോടൊപ്പമുണ്ടെന്നു അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. രോഗിയായിരുന്നിട്ടു പോലും ആശുപത്രിയില്‍ എത്തിയതു മുതല്‍ മറ്റ് രോഗികള്‍ക്ക് വേണ്ടിയുള്ള തന്റെ പൗരോഹിത്യപരമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ ഫാ. ഹെര്‍ണാണ്ടസ് മുടക്കമൊന്നും വരുത്തിയിരുന്നില്ല. ആശുപത്രിയില്‍ കഴിയവേ ഒരു സമയത്ത് ദൈവത്തിന്റെ സാന്നിധ്യത്തിലേക്ക് താന്‍ വിളിക്കപ്പെട്ടതായി തനിക്ക് തോന്നി. തനിക്കൊപ്പം മുറി പങ്കിട്ട രോഗികളില്‍ പലരും മരണപ്പെട്ടു. മറ്റ് രോഗികളെ സേവിക്കുവാനുള്ള ശക്തി തരണമെന്ന് അപേക്ഷിച്ച തനിക്ക് ദൈവം പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയതുപോലെ അനുഭവപ്പെട്ടെന്നും അതൊരു മനോഹരമായ അനുഭവമായിരുന്നുവെന്നും ഫാ. ഹെര്‍ണാണ്ടസ് പറയുന്നു. രോഗികളായ നാലുപേര്‍ തന്റെ കണ്‍മുന്നില്‍ മരിക്കുന്നത് കാണേണ്ടിവന്നുവെന്ന് വെളിപ്പെടുത്തിയ അദ്ദേഹം, താന്‍ അന്ത്യകൂദാശ നല്‍കിയ ശേഷം അവര്‍ക്ക് സമാധാനവും, ആശ്വാസവും ലഭിച്ചകാര്യവും സൂചിപ്പിച്ചിട്ടുണ്ട്. താന്‍ കഴിഞ്ഞ ആശുപത്രി മുറി ഒരു യുദ്ധഭൂമിയായിരുന്നു. നിരവധി പേര്‍ വീണുപോയി, നിരവധി പേര്‍ ഒരുപാട് സഹനമനുഭവിച്ചു. ആശുപത്രിയില്‍ കഴിയവേ കുടുംബവുമായി തങ്ങള്‍ക്ക് യാതൊരു സമ്പര്‍ക്കവും ഉണ്ടായിരുന്നില്ലെന്ന്‍ പറഞ്ഞ അദ്ദേഹം മരിച്ചവര്‍ തങ്ങളുടെ കുടുംബത്തെ കാണാതെയാണ് മരണപ്പെട്ടതെന്ന കാര്യവും സ്മരിച്ചു. അതിനാല്‍ സ്വന്തം കുടുംബത്തെ ഇക്കാലത്ത് വിലമതിക്കണമെന്ന ഉപദേശവുമായിട്ടാണ് ഫാ. ഹെര്‍ണാണ്ടസിന്റെ വീഡിയോ അവസാനിക്കുന്നത്. തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം വീഡിയോയില്‍ പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-22-10:01:47.jpg
Keywords: സഹന

13288
Category: 14
Sub Category:
Heading: ‘നാവിൽ ഈശോ തൻ നാമം’: യുക്രൈന്‍ സന്യാസിനികളുടെ പുതിയ മലയാള ഗാനവും വൈറലാകുന്നു
Content: കീവ്: 'നീയെന്റെ പ്രാര്‍ത്ഥന കേട്ടു…', നല്ല മാതാവേ മറിയേ' തുടങ്ങീ ഭക്തിഗാനങ്ങള്‍ പാടി ലോകമെമ്പാടുമുള്ള മലയാളികളെ ഞെട്ടിച്ച യുക്രൈന്‍ സന്യാസിനികളുടെ പുതിയ ഗാനവും ഹിറ്റ്. യുക്രൈനില്‍ സേവനം ചെയ്യുന്ന സിസ്റ്റേഴ്സ് ഓഫ് സെന്‍റ് ജോസഫ് ഓഫ് സെന്‍റ് മാര്‍ക്ക് (എസ്‌ജെഎസ്‌എം) കോണ്‍ഗ്രിഗേഷന്‍ അംഗങ്ങളായ സന്യാസിനികള്‍ ‘നാവിൽ ഈശോ തൻ നാമം’ എന്ന ഗാനവുമായാണ് രംഗത്തെത്തിയിരിക്കുന്നത്. ദാസ് ക്രിയേഷൻസിന്റെ ബാനറില്‍ കെസ്റ്റര്‍ പാടി വൈറലായ ഗാനം ഈ സന്യാസിനികള്‍ ഏറ്റെടുക്കുകയായിരിന്നു. മലയാളിയായ സുപ്പീരിയർ സിസ്റ്റർ ലിജി പയ്യപ്പള്ളിയിലൂടെയാണ് മലയാള ഗാനങ്ങൾ അടുത്തറിഞ്ഞു പഠിക്കുവാൻ ഇവർക്ക് പ്രേരണയായത്. സിസ്റ്റർ നതൽക കീബോർഡും വയലിനും സിസ്റ്റർ എറിക്ക ഡ്രംസും സിസ്റ്റർ ലോറ- സിസ്റ്റര്‍ ക്രിസ്റ്റീന എന്നിവര്‍ ഗിത്താറും വായിച്ചു ഗാനത്തെ മനോഹരമാക്കിയിരിക്കുകയാണ്. വിയന്നയില്‍ പഠനം നടത്തുന്ന മലയാളി വൈദികന്‍ ഫാ. ജാക്സണ്‍ സേവ്യറുടെ യൂട്യൂബ് ചാനലിലാണ് ഗാനാലാപനത്തിന്റെ ദൃശ്യങ്ങള്‍ സഹിതമുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വരുംദിവസങ്ങളിൽ സിസ്റ്റേഴ്സിന്റെ കൂടുതൽ ഗാനങ്ങൾ പുറത്തുവരുമെന്ന് വീഡിയോയില്‍ ഫാ. ജാക്സണ്‍ വെളിപ്പെടുത്തി. </p> <iframe class="responsive-iframe" src="https://www.youtube.com/embed/ftkFdDdMQsU" scrolling="no" frameborder="0" allowTransparency="true" allow="accelerometer; autoplay; encrypted-media; gyroscope; picture-in-picture" allowFullScreen="true"></iframe> <p> 1845-ല്‍ ഫ്രാൻസില്‍ ആരംഭിച്ച കോണ്‍ഗ്രിഗേഷന്‍ 1998 മുതലാണ് യുക്രൈൻ മിഷൻ ആരംഭിച്ചത്. ദിവ്യകാരുണ്യ ആരാധനയിലും മ്യൂസിക് മിനിസ്ട്രിയിലും ശ്രദ്ധ പതിപ്പിച്ചിരിക്കുന്ന ഇവരുടെ ഗാനങ്ങള്‍ നവമാധ്യമങ്ങളില്‍ തരംഗമാണ്. മലയാളം കൂടാതെ യുക്രേനിയൻ, റഷ്യൻ, ഹീബ്രു, ഇറ്റാലിയൻ, പോളിഷ്, ഫ്രഞ്ച്, ഭാഷകളിൽ സംഗീത ശുശ്രൂഷ തുടരുന്നുണ്ട്. പത്തൊന്‍പത് അംഗങ്ങളുള്ള യുക്രൈന്‍ കമ്മ്യൂണിറ്റിയിൽ സിസ്റ്റർ ജയന്തി മൽപ്പാന്‍ എന്ന മലയാളി സന്യാസിനിയുമുണ്ട്. കേരളമടക്കം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലായി 21 കമ്യൂണിറ്റികള്‍ സിസ്റ്റേഴ്സ് ഓഫ് സെന്‍റ് ജോസഫ് ഓഫ് സെന്‍റ് മാര്‍ക്ക് (എസ്‌ജെഎസ്‌എം) കോണ്‍ഗ്രിഗേഷനു കീഴില്‍ സേവനം ചെയ്യുന്നുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-22-14:51:50.jpg
Keywords: മലയാള, വൈറ

13289
Category: 18
Sub Category:
Heading: ക്രൈസ്തവ നിന്ദ: ന്യൂസ് ഗില്‍ പോര്‍ട്ടല്‍ ബ്ലോക്ക് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്
Content: കൊച്ചി: മതസ്പര്‍ധ ഉളവാക്കുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയും ക്രൈസ്തവ നിന്ദയും പതിവാക്കിയ ന്യൂസ് ഗില്‍ വെബ് പോര്‍ട്ടല്‍ ബ്ലോക്ക് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്. സംസ്ഥാന ആഭ്യന്തര സെക്രട്ടറി, എഡിജിപി ( ക്രൈം സൈബര്‍ സെല്‍) എന്നിവര്‍ വെബ് പോര്‍ട്ടല്‍ ബ്ലോക്ക് ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു. ക്രൈസ്തവ സമുദായത്തെയും വിശ്വാസത്തെയും പരിശുദ്ധ മറിയത്തെയും അവഹേളിച്ചുകൊണ്ടുള്ള ലേഖനം ന്യൂസ് വെബ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചെന്നാരോപിച്ച് ഇടുക്കി കാഞ്ചിയാര്‍ സ്വദേശി ജോമോന്‍ ജോസ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് വി. ഷിര്‍സിയുടെ ഉത്തരവ്. പോര്‍ട്ടലിന്റെ ചീഫ് എഡിറ്റര്‍ സി.എസ്. ലിബി എഴുതി മേയ് 12നു ന്യൂസ് വെബ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച ലേഖനം മതസ്പര്‍ധയും മതനിന്ദയും പ്രചരിപ്പിക്കുന്നതാണെന്നും ക്രിസ്ത്യന്‍ മുസ്ലിം മതവിശ്വാസികളെ വേദനിപ്പിക്കുന്നതാണെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ലേഖനം ക്രൈസ്തവ വിശ്വാസികള്‍ വിശുദ്ധയായി വണങ്ങുന്ന പരിശുദ്ധ മറിയത്തെ അവഹേളിക്കുന്ന തരത്തിലാണ്. ന്യൂസ് വെബ് പോര്‍ട്ടലില്‍ തുടര്‍ച്ചയായി മതവികാരം വ്രണപ്പെടുത്തുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ടെന്നും ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഹര്‍ജിയില്‍ പറയുന്നു. രാജ്യത്തെ സമാധാനവും ശാന്തതയും ഇല്ലാതാക്കുകയും മറ്റുരാജ്യങ്ങളുമായുള്ള ബന്ധത്തെ തകര്‍ക്കുകയും ചെയ്യുന്ന വിധത്തിലാണ് പോര്‍ട്ടലിന്റെ പ്രവര്‍ത്തനങ്ങളെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു. പോര്‍ട്ടലിനും എഡിറ്റര്‍ക്കുമെതിരേ ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കണമെന്നും മതനിന്ദ പ്രചരിപ്പിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചതിനെതിരേ നടപടി വേണമെന്നുമായിരുന്നു ഹര്‍ജിയിലെ വാദം. ഈ വാദം പ്രാഥമികമായി അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. ന്യൂസ് വെബ് പോര്‍ട്ടല്‍ ചീഫ് എഡിറ്റര്‍, സര്‍ക്കാര്‍ എന്നിവരുള്‍പ്പെടെയുള്ള എതിര്‍ കക്ഷികള്‍ക്കു നോട്ടീസ് അയയ്ക്കുന്നതിനും കോടതി നിര്‍ദേശം നല്‍കി. ന്യൂസ് പോര്‍ട്ടല്‍, കംപ്യൂട്ടര്‍ ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജിക്കാരനു വേണ്ടി അഡ്വ. ജോണ്‍സണ്‍ മനയാനി ഹാജരായി.
Image: /content_image/India/India-2020-05-23-02:44:34.jpg
Keywords: നിന്ദ, അവഹേളന

13290
Category: 18
Sub Category:
Heading: കോവിഡ് മഹാമാരിയില്‍ സജീവമായി ഇടപ്പെട്ട സാമൂഹ്യ സേവന വിഭാഗങ്ങളെ അഭിനന്ദിച്ച് മാര്‍ ജോസ് പുളിക്കല്‍
Content: കോട്ടയം: കോവിഡ് മഹാമാരിയില്‍ സര്‍ക്കാര്‍ സംവിധാനങ്ങളോടു പൂര്‍ണമായും സഹകരിച്ചു സജീവമായി പ്രവര്‍ത്തിച്ച എല്ലാ രൂപതകളിലെയും സാമൂഹ്യ സേവന വിഭാഗങ്ങളെ ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ അഭിനന്ദിച്ചു. തുടര്‍ന്നും കോവിഡ് അതിജീവനത്തിനായി ഏറ്റവും കാര്യക്ഷമമായി നൂതനാഭിമുഖ്യത്തോടെ കൈകോര്‍ത്തു പ്രവര്‍ത്തിക്കാന്‍ എല്ലാ സാമൂഹ്യ സേവന വിഭാഗങ്ങളും സജ്ജമാകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ക്രിസ്തുവിനു പാവങ്ങളോടും പിന്നാക്കാവസ്ഥയിലുള്ളവരോടും ഉണ്ടായിരുന്ന മനോഭാവം ജാതിമത വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പങ്കുവയ്ക്കുന്ന കാര്യസ്ഥ ദൗത്യമാണ് സഭയുടെ സാമൂഹ്യശുശ്രൂഷയുടേതെന്നും കെസിബിസി ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസ് പുളിക്കല്‍ ചൂണ്ടിക്കാട്ടി. കേരളത്തിലെ കത്തോലിക്ക രൂപതകളിലെ സാമൂഹ്യസേവന വിഭാഗങ്ങളുടെ ഡയറക്ടര്‍മാരുമായി കാരിത്താസ് ഇന്ത്യ ഡയറക്ടര്‍മാരുടെ സാന്നിധ്യത്തില്‍ നടത്തിയ വീഡിയോ കോണ്ഫരറന്‍സില്‍ അധ്യക്ഷസന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്. കാരിത്താസ് ഇന്ത്യ ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലി, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോളി പുത്തന്‍പുര, കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍, ജോയിന്റ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, നിയുക്ത ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വംനല്‍കി. കേരളത്തിലെ 32 കത്തോലിക്ക രൂപതകളിലെയും സാമൂഹ്യ സേവന വിഭാഗങ്ങളുടെ ഡയറക്ടര്‍മാര്‍ പങ്കെടുത്ത വീഡിയോ കോണ്ഫാറന്‍സില്‍ ഓരോ രൂപതയുടെയും പ്രവര്‍ത്തനങ്ങള്‍ പങ്കുവയ്ക്കുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള രൂപരേഖ ചര്‍ച്ച ചെയ്യുകയും ചെയ്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dle5KpNLg7a7FJNpFadJCr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-05-23-03:28:17.jpg
Keywords: പുളിക്ക

13291
Category: 1
Sub Category:
Heading: ദേവാലയങ്ങൾ തുറക്കാന്‍ അനുമതി നല്‍കണം: അമേരിക്കന്‍ ഗവർണർമാരോട് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശം
Content: വാഷിംഗ്ടണ്‍ ഡി.സി: കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാൻ നടപ്പിലാക്കിയ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ നിന്നും ആരാധനാലയങ്ങളെ ഒഴിവാക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാരോട് ആവശ്യപ്പെട്ടു. ഗവർണർമാർ അതിന് തയ്യാറായില്ലെങ്കിൽ പ്രസിഡന്റ് എന്ന നിലയിലുള്ള തന്റെ അധികാരമുപയോഗിച്ച് ആരാധനകേന്ദ്രങ്ങള്‍ തുറക്കാൻ താൻ അനുമതി നൽകുമെന്നും ട്രംപ് മുന്നറിയിപ്പുനൽകി. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയിലെ ആരോഗ്യ ഏജൻസിയായ സെന്റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുമെന്നും, അതിൽ ദേവാലയങ്ങളെ അവശ്യ സർവീസായി കണക്കാക്കുമെന്നും വെള്ളിയാഴ്ച വൈറ്റ്ഹൗസിൽ വെച്ച് നടത്തിയ പത്രസമ്മേളനത്തിൽ ഡൊണാൾഡ് ട്രംപ് പറഞ്ഞു. രാജ്യത്തിന് ഈയൊരു അവസ്ഥയിൽ കൂടുതൽ പ്രാർത്ഥന ആവശ്യമുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുമ്പോൾ പക്ഷപാതം കാണിച്ച് ദേവാലയങ്ങളെ പട്ടികയിൽനിന്ന് ഒഴിവാക്കരുതെന്ന് അറ്റോർണി ജനറൽ വില്യം ബാറും കഴിഞ്ഞമാസം പ്രസ്താവിച്ചിരുന്നു. ചില ഗവർണർമാർ മദ്യശാലകളെയും, ഭ്രൂണഹത്യ ക്ലിനിക്കുകളെയും അവശ്യ സർവീസായി കണക്കാക്കുമ്പോൾ ദേവാലയങ്ങളെ അതിൽ നിന്നും ഒഴിവാക്കിയിരിക്കുകയാണെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. ദേവാലയങ്ങളെ അവശ്യ സേവനത്തിന് പ്രഖ്യാപിക്കുക വഴി താൻ ഈ അനീതിക്ക് പരിഹാരം കാണുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലക്ഷക്കണക്കിന് അമേരിക്കക്കാരുടെ ജീവിതത്തിന്റെ പ്രധാന ഘടകമാണ് ആരാധനയെന്നും, ദേവാലയങ്ങളിൽ ഒത്തുചേരുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെ പറ്റിയും അവരുടെ പുതിയ മാർഗ നിർദേശത്തിൽ പറയുന്നു. ഇന്നലത്തെ പത്രസമ്മേളനത്തിന് മുന്‍പ് നിരവധി മത നേതാക്കളുമായി പ്രസിഡന്റ് ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. നിരവധി ആളുകൾ മരിക്കുകയും, നിരവധി പേർക്ക് ജോലി നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ദേവാലയങ്ങളിൽ ചെന്ന് പ്രാർത്ഥിക്കാൻ അവസരം ഉണ്ടാക്കണമെന്ന് അവർ ട്രംപിനോട് ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാജ്യത്തെ ആയിരത്തി അറുന്നൂറോളം ക്രൈസ്തവ നേതാക്കളുമായി കോൺഫറൻസ് കോളിലൂടെ അമേരിക്കൻ പ്രസിഡന്റ് സംസാരിച്ചിരുന്നു. ദേവാലയങ്ങൾ തുറക്കാനുള്ള പൂർണ്ണ പിന്തുണ ട്രംപ് അവരോട് വാഗ്ദാനം ചെയ്തു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരുന്നത് തങ്ങളുടെ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതിന് തുല്യമാണെന്ന് നിരവധി മതനേതാക്കൾ പരാതിപ്പെട്ടിരുന്നു. റസ്റ്റോറന്റുകളും, മാളുകളും തുറക്കാൻ അനുമതി നൽകിയിട്ട് ദേവാലയങ്ങളുടെ മേൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് കടുത്ത വിവേചനമാണെന്നും പ്രസിഡന്റ് ട്രംപിന്റെ വെള്ളിയാഴ്ചത്തെ ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായും മത സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ ഫസ്റ്റ് ലിബർട്ടി ഇൻസ്റ്റ്യൂട്ടിന്റെ അധ്യക്ഷ കെല്ലി ശാക്കെൽഫോർട്ട് പറഞ്ഞു.
Image: /content_image/News/News-2020-05-23-04:19:15.jpg
Keywords: ട്രംപ, യുഎസ് പ്രസി

13292
Category: 10
Sub Category:
Heading: ലോക്ക്ഡൗണിന് ശേഷം കുമ്പസാരത്തിനു ആക്രിലിക് മറകള്‍: ഒരുക്കങ്ങളുമായി കോസ്റ്ററിക്കായിലെ ദേവാലയം
Content: ക്യൂസാഡാ; അടുത്ത മാസം മധ്യത്തില്‍ പൊതു വിശുദ്ധ കുര്‍ബാന അര്‍പ്പണം പുനരാരംഭിക്കുമ്പോള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കു വിധേയമായി സുരക്ഷിതമായി കുമ്പസാരിക്കുന്നതിനും വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതിനും പ്രത്യേക ഒരുക്കങ്ങളുമായി കോസ്റ്ററിക്കായിലെ സാന്താ ബാര്‍ബറ ഡെ പാവാസ് ദേവാലയം. ഇടവക വിശ്വാസികളുടെ സഹായത്തോടെയാണ് ആക്രിലിക് മറകള്‍ നിര്‍മ്മിച്ചു ഒരുക്കങ്ങളുമായി ദേവാലയ നേതൃത്വവും വിശ്വാസികളും സജീവമായിരിക്കുന്നത്. കോവിഡ്-19 പകര്‍ച്ചാതോത് കുറഞ്ഞ സാഹചര്യത്തില്‍ വരുന്ന ജൂണ്‍ 21 മുതല്‍ ദേവാലയങ്ങള്‍ തുറക്കുമെന്ന് കോസ്റ്ററിക്ക ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സാന്താ ബാര്‍ബറ ഡെ പാവാസ് ആക്രിലിക് മറകള്‍ നിര്‍മ്മിച്ചത്. വിശ്വാസികളുടേയും വൈദികരുടെയും സുരക്ഷ ഒരുപോലെ ഉറപ്പാക്കുന്ന ആക്രിലിക് മറകളിലൂടെ മാത്രമേ കുമ്പസാരവും, ദിവ്യകാരുണ്യ വിതരണവും നടത്തുകയുള്ളൂവെന്ന്‍ ഇതിനോടകം തന്നെ ഇടവക അറിയിച്ചിട്ടുണ്ട്. 8 മറകളാണ് ആകെ നിര്‍മ്മിച്ചിരിക്കുന്നത്. മരംകൊണ്ടുള്ള അടിസ്ഥാനത്തില്‍ ഉറപ്പിച്ചിരിക്കുന്ന മറകളില്‍ കുമ്പസാരത്തിന് ഉപയോഗിക്കുന്നവയില്‍ “ക്ഷമിക്കുന്നതില്‍ ദൈവം മുടക്കം വരുത്തില്ല” എന്നിങ്ങനെയുള്ള വാക്യങ്ങള്‍ എഴുതിയിട്ടുണ്ട്. ദിവ്യകാരുണ്യ സ്വീകരണത്തിനുള്ള മറയുടെ ചുവട്ടില്‍ വിശുദ്ധ കുര്‍ബാന നല്‍കുന്നതിനായി ഒരു ചെറു ജാലകം ഇട്ടിട്ടുണ്ട്. “നിന്നെ സ്വീകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്” എന്നാണ് ഈ മറകളില്‍ എഴുതിയിരിക്കുന്നത്. വിശുദ്ധരുടെ പേരുകളും ചിത്രങ്ങളും പ്രാര്‍ത്ഥനകളും ആലേഖനം ചെയ്തുകൊണ്ട് ദേവാലയത്തിലെ ബെഞ്ചുകളുടെ അകലം ഡിസൈന്‍ ചെയ്യുവാനുള്ള പദ്ധതിയും ദേവാലയത്തിന്റെ പരിഗണനയിലുണ്ട്. ജര്‍മ്മനിയിലെ ഒരു ദേവാലയത്തില്‍ നിന്നുമാണ് ഈ ആശയം ലഭിച്ചതെന്ന് ഇടവക വികാരിയായ ഫാ. ജെറാര്‍ഡോ ലിയോണ്‍ പറയുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-23-07:09:55.jpg
Keywords: കുമ്പ

13293
Category: 9
Sub Category:
Heading: ലോക്ക്ഡൗൺ കാലത്ത് കുട്ടികൾക്കു വേണ്ടിയുള്ള പ്രത്യേക ആത്മീയ ശുശ്രൂഷകൾ ഓൺലൈനിൽ
Content: ഈ ലോക്ക്ഡൗൺ കാലത്ത് കുട്ടികൾക്ക് മതബോധന ക്ലാസ്സുകളിലും മറ്റ് ആത്മീയ ശുശ്രൂഷകളിലും നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ, കുട്ടികൾക്ക് അവരുടെ ഭവനങ്ങളിൽ ഇരുന്നുകൊണ്ട് ആത്മീയമായി വളരാൻ ഉതകുന്ന വിധത്തിലുള്ള ശുശ്രൂഷകൾ ഓൺലൈനിൽ ലഭ്യമാക്കിക്കൊണ്ട് യുകെയിലുള്ള കാത്തലിക് ക്നാനായ മിഷൻസ് ഇന്നുമുതൽ സംപ്രേഷണം ആരംഭിക്കും. എല്ലാ ശനിയാഴ്ചകളിലും ഇന്ത്യൻ സമയം രാത്രി 9:30 മുതൽ 10 മണി വരെയായിരിക്കും കുട്ടികൾക്കായുള്ള ഈ പ്രത്യേക ശുശ്രൂഷകൾ നടത്തപ്പെടുക. ഓരോ ആഴ്ചയിലും പ്രത്യേക പ്രായത്തിലുള്ള കുട്ടികൾക്ക് അവരുടെ പ്രായത്തിനും അഭിരുചിക്കും അനുസരിച്ചുള്ള വചന സന്ദേശങ്ങളും മറ്റ് പരിപാടികളും നടത്തപ്പെടും. ലോകമെമ്പാടുമുള്ള കുട്ടികളെ ഉദ്ദേശിച്ചുകൊണ്ട് ഇംഗ്ലീഷിലായിരിക്കും ഇവ നടത്തപ്പെടുക. "കൊറോണാ മഹാമാരിയുടെ ഈ കാലത്ത് പുതിയതലമുറ വിശ്വാസത്തിന്റെ ഒരു വെല്ലുവിളിയെ നേരിടുന്നുണ്ട്. നിരവധി ചോദ്യങ്ങളാണ് അവരുടെ മനസ്സിൽ ഉയരുന്നത്. ക്രിസ്തുവിലുള്ള ആഴമായ വിശ്വാസത്തിലൂടെ മാത്രമേ അവർക്ക് ഇതിനുള്ള ഉത്തരം കണ്ടെത്താൻ സാധിക്കൂ. പ്രാർത്ഥനയിലൂടെ ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് ജീവിതത്തിലെ പ്രതിസന്ധികളെയും വെല്ലുവിളികളെയും നേരിടുവാൻ കുട്ടികളെ ബാല്യം മുതലേ പ്രാപ്തരാക്കുക എന്നതാണ് ഈ ഓൺലൈൻ ശുശ്രൂഷകളുടെ ലക്‌ഷ്യം" ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത വികാരി ജനറാൾ ഫാ. സജി മലയിൽപുത്തൻപുരയിൽ പറഞ്ഞു. ഇന്നത്തെ ശുശ്രൂഷകൾ 13 വയസ്സിനും, അതിനു മുകളിലും പ്രായമുള്ള കുട്ടികൾക്കു വേണ്ടിയായിരിക്കും നടത്തപ്പെടുക. ഇന്നത്തെ ഓൺലൈൻ ശുശ്രൂഷകളുടെ യൂട്യൂബ് ലിങ്ക്: {{ https://www.youtube.com/watch?v=RZS2SnFIZEU&feature=youtu.be -> https://www.youtube.com/watch?v=RZS2SnFIZEU&feature=youtu.be}} ഈ ശുശ്രൂഷയുടെ മറ്റു രാജ്യങ്ങളിലെ ആനുപാതികമായ സമയക്രമം UK: 5pm to 5:30pm <br>UAE: 8pm to 8:30pm <br> KUWAIT: 7pm to 7:30pm <br> USA: 11am to 11:30am
Image: /content_image/Events/Events-2020-05-23-07:25:42.jpg
Keywords: കുട്ടികൾ, ഓൺലൈ, ശുശ്രൂഷ, സംപ്രേഷ

13294

Image: /content_image/Events/Events-2020-05-23-07:46:16.jpg