Contents
Displaying 12891-12900 of 25147 results.
Content:
13222
Category: 18
Sub Category:
Heading: 'നിയന്ത്രണങ്ങൾക്ക് വിധേയമായി ദേവാലയങ്ങളിൽ ആരാധന നടത്തുവാൻ അനുവാദം നൽകണം'
Content: കല്‍പ്പറ്റ: സാമൂഹിക അകലം പാലിച്ചും അധികാരികളും ആരോഗ്യ പ്രവർത്തകരും നൽകിയിരിക്കുന്ന ജാഗ്രതാ നടപടികൾ അനുസരിച്ചു കൊണ്ട് ദേവാലയങ്ങളിൽ വിശ്വാസികൾക്ക് ആരാധന നടത്തുവാൻ അനുവദിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് മാനന്തവാടി രൂപത പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽസമിതി ഏർപ്പെടുത്തിയ അടുക്കളത്തോട്ട നിർമ്മാണവും പരിപാലനവും (ഏദൻ തോട്ടം) മത്സര രജിസ്ട്രേഷൻ മെയ് 30നു മുമ്പ് പൂർത്തിയാക്കുവാനും തീരുമാനിച്ചു. ഭക്ഷ്യ വസ്തുക്കളു ടെ ശേഖരണത്തിനും വിപണനത്തിനുമായി ഇടവക -മേഖല- രൂപത തല സംവിധാനങ്ങൾ (ആഴ്ചചന്ത ) ഒരുക്കുന്നതിനു വേണ്ട ക്രമീകരണങ്ങൾ ചെയ്യുന്നതിനും തീരുമാനിച്ചു. പ്രസിഡന്റ് ഡോ.കെ.പി.സാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വീഡിയോ കോൺഫ്രൻസിൽ ഡയറക്ടർ ഫാ.ആന്റോ മമ്പള്ളി, ജനറൽ സെക്രട്ടറി വർക്കി നിരപ്പേൽ, ജോർജ്ജുകുട്ടി വിലങ്ങപ്പാറ, സൈമൺ ആനപ്പാറ,അഡ്വ.ഗ്ലാഡിസ് ചെറിയാൻ, ജെയിംസ് മറ്റത്തിൽ, ജോസ് കുറുമ്പാലക്കാട്ട്, ലൗലി ഇല്ലിക്കൽ എന്നിവർ സംസാരിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-05-16-06:31:24.jpg
Keywords: മാനന്ത

13223
Category: 1
Sub Category:
Heading: സർവ്വമത പ്രാർത്ഥന: അൾത്താരയ്ക്കു മുന്നിൽ ക്രിസ്തുവിന്റെ ചിത്രത്തോടൊപ്പം വിജാതീയ വിഗ്രഹങ്ങളും; വൈദികനെതിരെ വ്യാപക പ്രതിഷേധം
Content: ബ്രെന്റ്‌വുഡ്: സർവ്വമത പ്രാർത്ഥനാദിനത്തിൽ ബ്രിട്ടണിലെ ബ്രെന്റ്‌വുഡ് രൂപതയിൽ സ്ഥിതിചെയ്യുന്ന ഇംഗ്ലീഷ് രക്തസാക്ഷികളുടെ നാമധേയത്തിലുള്ള ദേവാലയത്തിൽ ക്രിസ്തുവിന്റെ ചിത്രത്തിനൊപ്പം വിജാതീയ രൂപങ്ങൾ അൾത്താരയ്ക്കു മുന്നിൽ പ്രതിഷ്ഠിച്ച പ്രവര്‍ത്തിയില്‍ വ്യാപക പ്രതിഷേധം. വിജാതീയ വിഗ്രഹങ്ങളോടൊപ്പം ക്രിസ്തുവിന്റെ ചിത്രവും സ്ഥാപിച്ചു സര്‍വ്വമത പ്രാര്‍ത്ഥനയില്‍ പങ്കുചേരുവാനുള്ള ആഹ്വാനത്തിനെതിരെയാണ് വിശ്വാസികള്‍ ഒന്നടങ്കം രംഗത്ത് വന്നത്. രൂപതയുടെ ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ പോസ്റ്റ് പിന്‍വലിക്കപ്പെട്ടു. രൂപതയിലെ മതാന്തര സംവാദത്തിന്റെ ചുമതലയുള്ള ഇന്ത്യൻ വംശജനായ ഫാ. ബ്രിട്ടോ ബെലെവേന്ദ്രനാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് വ്യക്തമായി. സർവ്വമത പ്രാർത്ഥനയ്ക്കു വേണ്ടിയുള്ള ഒരുക്കങ്ങൾ നടക്കുന്നുവെന്ന ഉള്ളടക്കത്തോട് കൂടിയായിരിന്നു പോസ്റ്റ്. കത്തോലിക്ക വൈദികനായ ഫാ. ബ്രിട്ടോ ഒന്നാം പ്രമാണം ലംഘിച്ച് വിഗ്രഹാരാധന പ്രോത്സാഹിപ്പിക്കുന്നുവെന്നും ദൈവനിന്ദ നടത്തുകയാണെന്നും അടക്കമുള്ള ഗുരുതരമായ ആരോപണങ്ങളുമായാണ് വിശ്വാസികള്‍ രംഗത്ത് വന്നത്. ഇത് കടുത്ത ഒന്നാം പ്രമാണ ലംഘനമാണെന്നും, രൂപതാ ചാൻസിലറിനെ പ്രതിഷേധം അറിയിക്കാൻ ഉടനെ ബന്ധപ്പെടുമെന്നും ഒരു വിശ്വാസി ട്വിറ്ററിൽ കുറിച്ചു. അധികം വൈകാതെ തന്നെ രൂപതയുടെ ഔദ്യോഗിക പേജില്‍ നിന്നും പോസ്റ്റ് പിന്‍വലിക്കപ്പെടുകയായിരിന്നു. യേശു ക്രിസ്തുവിലും തിരുസഭയിലുമുള്ള വിശ്വാസം സംരക്ഷിക്കാൻ വേണ്ടി ജീവൻ വെടിഞ്ഞ ഇംഗ്ലീഷ് രക്തസാക്ഷികളുടെ നാമധേയത്തിലുള്ള ദേവാലയത്തിൽ തന്നെ ഇങ്ങനെ നടന്നത് ഞെട്ടിക്കുന്ന കാര്യമാണെന്ന് കത്തോലിക്ക മാധ്യമ പ്രവർത്തകയായ കരോളിൻ ഫാരോ പ്രതികരിച്ചു. ഒരാഴ്ച മുന്‍പാണ് രക്തസാക്ഷികളുടെ തിരുനാള്‍ ദേവാലയത്തില്‍ ആചരിച്ചതെന്നും ഫാ. ബ്രിട്ടോ ചെയ്ത പ്രവർത്തി രക്തസാക്ഷികളുടെ നിസ്വാർത്ഥ ത്യാഗത്തിനു മേൽ കാർക്കിച്ചു തുപ്പുന്നതിനു തുല്യമാണെന്നും കരോളിൻ തുറന്നടിച്ചു. അതേസമയം വൈദികനെയോ രൂപതയേയോ അനുകൂലിച്ച് ഒരാൾപോലും രംഗത്തെത്തിയില്ല എന്നതും ഏറെ ശ്രദ്ധേയമാണ്. വിഷയത്തില്‍ വിശദീകരണം തേടി കത്തോലിക്ക മാധ്യമമായ ചർച്ച് മിലിറ്റൻറ്റ് വൈദികനെ ബന്ധപ്പെട്ട് അരമണിക്കൂറിനുള്ളിൽ തന്നെ ട്വീറ്റ് രൂപതയുടെ പേജിൽ നിന്നും നീക്കം ചെയ്യപ്പെടുകയായിരിന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മതാന്തര സംവാദത്തിന്റെ മറവിൽ ക്രൈസ്തവ വിശ്വാസത്തിന്റെ അനന്യതയ്ക്ക് കോട്ടം വരുന്ന രീതിയിലുളള ആരാധന രീതികൾ ചില വൈദികർ പ്രോത്സാഹിപ്പിക്കുന്നതിനെതിരെ വിശ്വാസികളുടെ ഭാഗത്തുനിന്ന് ശക്തമായ എതിർപ്പ് ഉയരുന്നുണ്ടെന്നാണ് സമീപകാലത്തെ വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-16-06:48:53.jpg
Keywords: സർവ്വമത, വിജാ

13224
Category: 24
Sub Category:
Heading: സന്യാസ ജീവിതത്തിനെതിരെ ഉറഞ്ഞുതുള്ളുന്നവര്‍
Content: സന്യസ്തരെ പൊതുവേ അഭിസംബോധന ചെയ്യുക സമർപ്പിതരെന്നാണ്. യേശുവിനായി ജീവിതം മുഴുവനായി മാറ്റി വച്ചവരാണ് ഓരോ സന്യസ്തരും. ലോകത്തിന്റെ ദൃഷ്ടിയിൽ ഭോഷത്തമായും, നഷ്ടമായും വ്യാഖ്യനിക്കപ്പെടാവുന്ന ജീവിതങ്ങൾ. സമർപ്പിതരുടെ ഏക ആശ്രയം വിളിച്ചു വേർതിരിച്ചു മാറ്റി നിർത്തിയ യേശുവിലാണ്. ഇന്നത്തെ കാലഘട്ടത്തിൽ സന്യസ്ത ജീവിതത്തെ അധിക്ഷേപിക്കാനും സന്യാസത്തിലേക്കുള്ള വിളിയുടെ അന്തഃസത്ത ചോർത്തിക്കളയാനും സംഘടിതമായ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നുവെന്നത് തികച്ചും വേദനാജനകവും തീർത്തും ദൗർഭാഗ്യകരവുമാണ്. ഈ ലോകത്തിലുള്ള ഒരു മനുഷ്യനും പൂർണ്ണനല്ല. കുറവുകളുടെ ആകെ തുകയാണ് ഓരോ മനുഷ്യനും. കുറവുകളോ ബലഹീനതകളോ ഇല്ലാത്ത മനുഷ്യരില്ല. സമർപ്പിതരിലും വൈദികരിലും കുറവുകൾ ഉണ്ട്. സമർപ്പിതർക്കെതിരായ ആക്രമണങ്ങൾ ദിനംപ്രതി വർദ്ധിച്ചുവരുന്ന ഒരു ലോകത്തിൽ സന്യാസവും പൗരോഹിത്യവും കലഹരണപ്പെട്ടവയാണ് അവ തച്ചുടയ്ക്കപ്പെടണമെന്ന് നിരന്തരം ആഹ്വ്നം ചെയ്യുന്ന സ്വയം പ്രഖ്യപിത സാമൂഹിക പരിഷ്കർത്താക്കൾ സാത്താന്റെ ആജ്ഞാനുവർത്തികളായി പ്രവർത്തിക്കുന്നുണ്ടെന്ന കാര്യം നാം വിസ്മരിച്ചുകൂടാ. പൗരോഹിത്യ സന്യാസത്തിലേക്കുള്ള ദൈവവിളികൾ ഇത്തരം പ്രവർത്തനങ്ങളിലൂടെ കുറയ്ക്കാം എന്നുള്ളത് വെറും ദിവാസ്വപ്നം മാത്രമാണ്. സോഷ്യൽ മീഡിയയിലൂടെയുള്ള വ്യക്തിഹത്യ ഇന്ന് തീർത്തും സാധാരണമായി മാറിയിരിക്കുന്നു. മരിക്കുന്നത് ഒരു സന്യാസിനി ആണെങ്കിൽ അതിനെ എത്രയും പെട്ടെന്ന് കൊലപാതകമാക്കി മാറ്റാനും അതിന്റെ പുറകിൽ വൈദികരാണെന്ന് വരുത്തിത്തീർക്കാനും മരണത്തിന്റെ കാരണം ചികഞ്ഞു കൽപ്പിത കഥകൾ മെനയുവാനും വെമ്പൽകൊള്ളുന്ന സാംസ്‌കാരിക നായകരും സ്വയം പ്രഖ്യപിത മനുഷ്യാവകാശ പ്രവർത്തകരും വർദ്ധിച്ചുവരുന്നു. സഭയെ ഏത് വിധേനയും നേരേയാക്കിയിട്ടേയുള്ളു എന്ന് പ്രതിജ്ഞ എടുത്തിറങ്ങിയിരിക്കുന്നവരും, ഫെസ്ബുക് ജഡ്ജിമാരും, സഭയിൽ നിന്നും തന്റേതായ കാരണത്താൽ ദൈവവിളി നഷ്ടപ്പെടുത്തുകയോ പുറത്താക്കപ്പെടുകയോ ചെയ്തവരും, ഏത് വിധേനയും കത്തോലിക്കാ സഭ നശിച്ചു കാണണമെന്നാഗ്രഹിക്കുന്നവരും, ഒരു പ്രതേകതരം നിരീശരവാദികളും, ഭൗതിക വാദികളും, ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളും ഇന്ന് സന്യാസ ജീവിതത്തിനെതിരെ ഉറഞ്ഞുതുള്ളുന്നുണ്ട്. കത്തോലിക്ക സഭയിലെയോ സന്യസ്ത ജീവിതം നയിക്കുന്ന വ്യക്തികളിലെയോ നന്മകളോ പുണ്യമോ ഇന്ന് ആർക്കും കാണേണ്ട. നന്മകൾ ചെയ്തു കടന്നുപോകുന്നവർ, സംഭവങ്ങൾ ഇവയൊന്നും ആർക്കും പങ്കുവയ്ക്കുകയും വേണ്ടാ. ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം, ശവം തീനികളായ കഴുകന്മാർ എവിടെ ശവം വീഴുമെന്ന് കാത്തു വട്ടമിട്ട് കറങ്ങുന്നതുപോലെ, സഭയ്‌ക്കെതിരെ എന്തെങ്കിലും വീണു കിട്ടാൻ മഴയ്ക്കുവേണ്ടി വേഴാമ്പൽ കാത്തിരിക്കുന്നതുപോലെയാണ് ചില മനുഷ്യർ കത്തോലിക്കാ സഭയെ ലക്ഷ്യം വച്ചിരിക്കുന്നത്. ഇന്ന് സോഷ്യൽ മീഡിയയിൽ ആരുടെയെങ്കിലും കണ്ണുനീരോ, വേദനയോ ആഘോഷമാക്കുന്നുണ്ടെങ്കിൽ അത് ഒരു തരം മനസികരോഗമാണ്. നിർഭാഗ്യവശാൽ ഇന്ന് ഈ മാനസിക രോഗികളുടെ എണ്ണം കൊറോണ വൈറസ് ബാധിതരെക്കാൾ വളരെക്കൂടുതലാണ്. ഉള്ളിൽ ഇല്ലാത്ത നന്മ പുറമേയും കാണില്ല. തനിക്ക് സാധിക്കാത്ത കാര്യം മറ്റൊരാൾ ചെയ്യുമ്പോൾ അതെങ്ങനെ അംഗീകരിക്കും ? വെറുപ്പും, വിദേഷവും, പകയും, മാത്സര്യവും, വർഗ്ഗീയതയും, ചേരിതിരിവും, കുത്തിത്തിരിപ്പും, ചീഞ്ഞളിഞ്ഞ പൈങ്കിളി കഥകളും, സ്വന്തം ജീവിതവും ചേർത്തുവച്ചു എഴുതിപിടിപ്പിക്കുന്ന നുണകഥകൾക്ക് ഇന്ന് ആസ്വ്ദകർ വര്ധിച്ചുവരുമ്പോൾ വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ടാവുക തികച്ചും സ്വഭാവികമാണ്. സോഷ്യൽ മീഡിയ ജഡ്ജിമാരുടെ എണ്ണം ഇന്ന് ഉത്തരോത്തരം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. കത്തോലിക്ക സഭക്കെതിരെ എഴുതാനും പറയാനും കിട്ടുന്ന ഒരവസരവും പാഴാക്കാതെ അഭംഗുരം തങ്ങളുടെ കർത്തവ്യത്തിൽ മുഴുകിയിരിക്കുന്നവരോടൊക്കെ ഒരു കാര്യം മാത്രം സ്നേഹപൂർവ്വം ഓർമിപ്പിക്കുന്നു 2020 വർഷങ്ങളായി കത്തോലിക്ക സഭ ഇവിടുണ്ട് ഇനിയും ആരൊക്കെ എന്തൊക്കെ നിറം പിടിപ്പിച്ച കഥകൾ എഴുതിപിടിപ്പിച്ചാലും, ഭാവനകൾ നിറഞ്ഞ തിരക്കഥകൾ രചിച്ചാലും സഭ ഇവിടെ തന്നെയുണ്ടാകും. ആദ്യം സ്വന്തം കുടുംബത്തിലെ സ്ത്രീകളെ സ്വതന്ത്രരാക്കുക, അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നിട്ട് പോരെ കത്തോലിക്ക സഭയിലെ സന്യാസിനികളുടെ ജീവിതത്തിൽ ഇടപെടേണ്ടു. സന്യാസം നേരാംവണ്ണം ജീവിക്കാതെ, അധികാരികളെ അനുസരിക്കാതെ, സന്യാസ സഭയുടെ നിയമങ്ങൾ പാലിക്കാതെ, സ്വന്തം സഭയെ ഏതുവിധേനയും സമൂഹമദ്ധ്യത്തിൽ താറടിച്ചു കാണിക്കുന്ന, വായ് തുറന്നാൽ ഉള്ളിൽ കെട്ടികിടക്കുന്ന ദുർഗന്ധം വമിപ്പിക്കുന്ന ചില വ്യക്തികളിലൂടെയാണ് സന്യസ്‌തരെ മനസിലാക്കുന്നതെങ്കിൽ അത് നിർബാധം തുടരുക വഴിതെറ്റിപ്പോയ ഒറ്റുകാരൻ യൂദാസിലൂടെ യേശുവിനെ മനസിലാക്കുന്നതിന് തുല്യമാണത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/SocialMedia/SocialMedia-2020-05-16-07:56:27.jpg
Keywords: സന്യാസ

13225
Category: 24
Sub Category:
Heading: സുജാത ചേച്ചി നല്‍കിയ 100 രൂപ: വൈദികന്റെ വൈറല്‍ കുറിപ്പ്
Content: 1993ലാണ് ഞാൻ സെമിനാരിയിൽ ചേരുന്നത്. പഠന ചിലവിലേക്കായി കുറച്ച് തുക സെമിനാരിയിൽ നൽകണമായിരുന്നു ( എൻ്റെ ഓർമ ശരിയാണെങ്കിൽ ഒരു വർഷം 2000 രൂപ). കൂടാതെ യൂണിഫോമും പുസ്തകങ്ങളും മറ്റ് അത്യാവശ്യ സാധനങ്ങളും വാങ്ങിക്കാൻ കുറച്ചു പണം കൂടി വേണമായിരുന്നു. അപ്പച്ചനും അമ്മച്ചിയും കുറച്ചു പണം സംഘടിപ്പിച്ചത് കൂടാതെ, അവധിക്കാലത്ത് പണിക്ക് പോയതിൽ നിന്ന് കുറച്ച് നീക്കിയിരിപ്പും എൻ്റെ കയ്യിലുണ്ടായിരുന്നു. പക്ഷേ, കാര്യങ്ങൾ നടത്താൻ അത് പോരായിരുന്നു. അച്ചനാകാൻ ഞങ്ങളുടെ കുടുംബത്തിൽ നിന്ന് ആദ്യമായിട്ടായിരുന്നു ഒരാൾ പോകുന്നത്. ആ ദിവസങ്ങളിൽ ഈ വാർത്തയറിഞ്ഞ് പലരും വീട്ടിൽ വന്നു. ഞങ്ങളുടെ സ്ഥിതിയറിയാവുന്നതുകൊണ്ട് സാമ്പത്തികമായ് പലരും സഹായിച്ചു. അങ്ങനെ സഹായിച്ചവരിൽ എനിക്കൊരിക്കലും മറക്കാനാകാത്ത വ്യക്തിയാണ് ഹിന്ദുവായ സുജാത ചേച്ചി. ഒരു പാവപെട്ട സ്ത്രീ. എന്നെ കാണാൻ വന്നപ്പോൾ 'മോൻ നല്ല കാര്യത്തിന് പോവുകയല്ലെ ഇതിരിക്കട്ടെ' എന്നു പറഞ്ഞ് 100 രൂപ എൻ്റെ കൈയ്യിൽ വച്ചു തന്നു. 'ചേച്ചിയ്ക്കും ബുദ്ധിമുട്ടല്ലെ, വേണ്ടാ ' എന്നു പറഞ്ഞിട്ടും എൻ്റെ മിഴി നനയിപ്പിച്ചു കൊണ്ട് അവരാ പണം എൻ്റ കരങ്ങളിൽ വച്ച് മടങ്ങി. എൻ്റെ പഠനം തുടർന്നു കൊണ്ടിരുന്ന നാളുകളിലെപ്പോഴോ സുജാത ചേച്ചി അവിടെ നിന്നും മറ്റെവിടേക്കോ താമസം മാറിയിരുന്നു. വർഷങ്ങൾക്കു ശേഷം കഴിഞ്ഞ അവധിയ്ക്ക് വീട്ടിൽ ചെന്നപ്പോൾ വളരെ യാദൃശ്ചികമായി സുജാത ചേച്ചി എൻ്റെ വീട്ടിൽ വന്നു. "അച്ചനെന്നെ ഓർമയുണ്ടോ? " അവർ ചോദിച്ചു. '' സുജാത ചേച്ചിയല്ലെ? " ഞാൻ തിരികെ ചോദിച്ചു. "അതെ. ഓ, സന്തോഷമായി, അച്ചനെൻ്റെ പേരു മറന്നിട്ടില്ലാല്ലേ?" അവർ പറഞ്ഞു. ഞാനിങ്ങനെ തുടർന്നു: "എങ്ങനെ മറക്കാനാണ്. ഞാനിന്ന് അച്ചനായിട്ടുണ്ടെങ്കിൽ അതിൽ ഒരു പങ്ക് സുജാത ചേച്ചിയ്ക്കുമുണ്ട്. പണ്ട് ഞാൻ സെമിനാരിയിൽ പോകുന്ന സമയത്ത് എനിക്ക് 100 രൂപ തന്ന് സഹായിച്ചിട്ടുണ്ടെന്നു പറഞ്ഞ് പഴയ സംഭവങ്ങൾ ഞാൻ വിവരിച്ചു....." "ഞാനതോർക്കുന്നില്ലച്ചാ", ഇപ്പോൾ ഞാൻ സുജാതയല്ല, മേരിയാണ്. മാമ്മോദീസാ പേരാ! കണ്ണിനിത്തിരി കാഴ്ച കുറവുണ്ട്. അച്ചൻ്റെ മുഖം എനിക്ക് ശരിക്കും കാണത്തില്ല. പ്രാർത്ഥിച്ചോളൂട്ടോ". എന്ന് പറഞ്ഞവർ യാത്രയായപ്പോൾ കാഴ്ചയില്ലാത്ത ആ കണ്ണുകളിൽ നിന്ന് മിഴിനീരൊഴുകുന്നത് ഞാൻ കണ്ടു. പരിശുദ്ധാത്മവിനെക്കുറിച്ച് ക്രിസ്തു നൽകുന്ന ഒരു വിശേഷണം 'സഹായകൻ' എന്നാണ് ( Ref യോഹ 15:26). ആരാണ് സഹായകൻ? ആവശ്യ ഘട്ടത്തിൽ നമ്മെ സഹായിക്കുന്ന വ്യക്തി. അല്ലെ? അങ്ങനെയെങ്കിൽ സുജാത ചേച്ചിയും എന്നെ സംബന്ധിച്ചിടത്തോളം പരിശുദ്ധാത്മാവ് പോലെ ഒരു വ്യക്തിയാണ്. സുജാത ചേച്ചിമത്രമല്ല, ഞാനിന്ന് പുരോഹിതനായ് ശുശ്രൂഷ ചെയ്യുന്നുണ്ടെങ്കിൽ എന്നെ സാമ്പത്തികമായ് സഹായിച്ചവരും ബലഹീനതകളിൽ തുണയായവരും തെറ്റുകൾ തിരുത്തി തന്നവരും അങ്ങനെയങ്ങന പരിശുദ്ധാത്മാവിനെ പോലെ ഒരുപാട് പേരുണ്ട്. അവരോട് നന്ദിയും കടപ്പാടുമുണ്ട്. ഇന്നത്തെ എന്നിലേക്ക് എത്തിച്ചേരാൻ അവരിൽ പലരും ഇല്ലായിരുന്നെങ്കിൽ എനിക്ക് സാധിക്കില്ലായിരുന്നു എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. നിങ്ങളുടെ ജീവിതത്തിലുമില്ലെ പരിശുദ്ധാത്മാവിനെ പോലെ തുണയായവർ? അവരെയെല്ലാം ഇന്നും ഓർക്കുന്നുണ്ടോ? പഠനത്തിന് സഹായിച്ചവർ, അഡ്മിഷൻ വാങ്ങി തന്നവർ, ജോലി വാങ്ങി തന്നവർ, വിവാഹവസരത്തിൽ സഹായിച്ചവർ, കടക്കെണിയിൽ നിന്ന് കരകയറാൻ തുണയായവർ,രോഗിയായിരുന്നപ്പോൾ ആരോടും പറയണ്ടാ എന്നു പറഞ്ഞ് കയ്യിൽ പണം വച്ച് തന്നവർ.......... അങ്ങനെ എത്രയോ പേർ? നിങ്ങൾ ഇന്നും ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ അതിനു പിറകിൽ പരിശുദ്ധാത്മാവിനെ പോലെ ധാരാളം പേരുടെ ഇടപെടലുകളില്ലെ?അങ്ങനെയുള്ളവരെ മറക്കുന്നതും അവഗണിക്കുന്നതും എൻ്റെ കാഴ്ചപ്പാടിൽ ദൈവനിന്ദയാണ്. പരിശുദ്ധാത്മാവിനെ ഓർത്തപ്പോൾ ഞാൻ സുജാത ചേച്ചിയെ ഓർത്തെങ്കിൽ അങ്ങനെയുള്ള എത്ര സുജാതമാരെ ഓർത്താലാണ് നിങ്ങളുടെ ജീവിതം ധന്യമാകുക? #{black->none->b->ഫാ. ജെൻസൺ ലാസലെറ്റ് }#
Image: /content_image/SocialMedia/SocialMedia-2020-05-16-08:29:14.jpg
Keywords: ഹൈന്ദവ

13226
Category: 1
Sub Category:
Heading: സഭയുടെ പിന്തുണയ്ക്കും പ്രവര്‍ത്തനങ്ങള്‍ക്കും നന്ദി: പാപ്പയ്ക്കു അര്‍മേനിയന്‍ പ്രധാനമന്ത്രിയുടെ ഫോണ്‍ കോള്‍
Content: വത്തിക്കാന്‍ സിറ്റി: കൊറോണ മഹാമാരിയുടെ സാമൂഹികവും സാമ്പത്തികവുമായ അനന്തരഫലങ്ങളെ മറികടക്കുവാന്‍ കത്തോലിക്ക സഭ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കും, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണക്കിരയായവര്‍ക്ക് സഭ നല്‍കിവരുന്ന പിന്തുണക്കും അഭിനന്ദനവും നന്ദിയും അറിയിച്ച് അര്‍മേനിയയുടെ പ്രധാനമന്ത്രി നികോള്‍ പാഷിന്യാന്‍. ഫ്രാന്‍സിസ് പാപ്പയുമായി ടെലിഫോണില്‍ നേരിട്ടു സംസാരിച്ചാണ് പ്രധാനമന്ത്രി കൊറോണ പ്രതിരോധ സഹായങ്ങള്‍ക്കും അര്‍മേനിയന്‍ വംശഹത്യ വിഷയത്തിലുള്ള പിന്തുണയ്ക്കും നന്ദി അറിയിച്ചത്. ഇക്കഴിഞ്ഞ മെയ് 8ന് നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ കൊറോണ പകര്‍ച്ചവ്യാധിയോടുള്ള അര്‍മേനിയന്‍ സര്‍ക്കാരിന്റെ നടപടിയെ കുറിച്ചുള്ള വിവരണവും പാഷിന്യാന്‍ നല്‍കി. സമാധാനം പുനഃസ്ഥാപിക്കേണ്ടതിനെക്കുറിച്ചും, രാഷ്ട്രങ്ങളുടെ ആയുധ സ്വരുക്കൂട്ടല്‍ തടയേണ്ടതിനെക്കുറിച്ചും, ലോക ജനതക്കിടയില്‍ സമാധാനത്തിന്റെ സംസ്കാരം വളര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. കഴിഞ്ഞ മാസം ആഗോള തലത്തില്‍ വെടിനിര്‍ത്തലിന് വേണ്ടി ഫ്രാന്‍സിസ് പാപ്പ നടത്തിയ ആഹ്വാനത്തെ അഭിനന്ദിച്ച അദ്ദേഹം സമാധാനപരമായ പ്രശ് നപരിഹാരത്തിനാണ് അര്‍മേനിയ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞു. രണ്ടാം വട്ടവും അര്‍മേനിയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതില്‍ നികോള്‍ പാഷിന്യാനെ പാപ്പ അനുമോദനം അറിയിച്ചു. റോമന്‍ കത്തോലിക്ക സഭയും അര്‍മേനിയന്‍ അപ്പസ്തോലിക സഭകളും തമ്മിലുള്ള സഹോദര്യ ബന്ധത്തെക്കുറിച്ചും പാപ്പ സംസാരിച്ചു. സംഭാഷണത്തില്‍ അര്‍മേനിയന്‍ വംശഹത്യ സംബന്ധിച്ച തന്റെ നിലപാട് പാപ്പ വീണ്ടും ആവര്‍ത്തിച്ചിരിന്നു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുവാനുള്ള താല്‍പര്യം പ്രകടിപ്പിച്ചുകൊണ്ടാണ് ഇരുവരുടെയും സംഭാഷണം അവസാനിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-16-09:08:55.jpg
Keywords: പാപ്പ

13227
Category: 1
Sub Category:
Heading: ദൈവാരാധന അത്യാവശ്യമാണോ എന്ന് തീരുമാനിക്കുന്നത് ഭരണകൂടമല്ല, സഭയാണ്: മുന്‍ അമേരിക്കന്‍ ജഡ്ജി മക് കോണ്ണെല്‍
Content: വാഷിംഗ്ടണ്‍ ഡി.സി: ദൈവാരാധന അത്യാവശ്യമാണോ എന്ന് തീരുമാനിക്കുന്നത് ഭരണകൂടമല്ല, സഭയാണെന്ന്‍ യുഎസ് ടെന്‍ത് സര്‍ക്ക്യൂട്ട് അപ്പീല്‍ കോടതിയിലെ മുന്‍ ജഡ്ജിയും സ്റ്റാന്‍ഫോര്‍ഡ് ലോ സ്കൂള്‍ പ്രൊഫസറുമായ മക് കോണ്ണെല്‍. മതാരാധനകളുടെ ചില രൂപങ്ങള്‍ പൊതുജന ആരോഗ്യത്തിന് അപകടകരമാണോ എന്ന് മാത്രം രാഷ്ട്രം ശ്രദ്ധിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. 'സഭ, ഭരണകൂടം, പകര്‍ച്ചവ്യാധി' എന്ന വിഷയത്തെ ആസ്പദമാക്കി സാന്‍ഫ്രാന്‍സിസ്കോയിലെ ബെനഡിക്ട് പതിനാറാമന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സേക്രഡ് മ്യൂസിക് ആന്‍ഡ് ഡിവൈന്‍ വര്‍ഷിപ്പ്’ന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ മാഗ്ഗി ഗല്ലാഘര്‍ നടത്തിയ ഓണ്‍ലൈന്‍ കൂട്ടായ്മയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എന്താണ് ആരോഗ്യകരം എന്ന് തീരുമാനിക്കേണ്ടത് ഭരണകൂടമാണെങ്കില്‍, എന്താണ് പ്രധാനപ്പെട്ടതെന്ന് തീരുമാനിക്കേണ്ടത് സഭയാണെന്ന്‍ കോണ്ണെല്‍ പറഞ്ഞു. മതപരമായ പ്രവര്‍ത്തനങ്ങളെ പരിമിതപ്പെടുത്തുവാന്‍ സര്‍ക്കാരിന് അധികാരമുണ്ടെങ്കിലും താരതമ്യപ്പെടുത്താവുന്ന മറ്റ് പ്രവര്‍ത്തനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ കര്‍ക്കശമായ രീതിയില്‍ വിശ്വാസപരമായ പ്രവര്‍ത്തനങ്ങളെ പരിമിതപ്പെടുത്തുവാനുള്ള അധികാരം സര്‍ക്കാരിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്ക്ഡൌണ്‍ കാലത്ത് ദേവാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് ദൈവശാസ്ത്രജ്ഞരും, ആരാധനാക്രമ പണ്ഡിതരും, ആരോഗ്യപരിപാല വിദഗ്ദരും തയ്യാറാക്കി തോമിസ്റ്റിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡൊമിനിക്കന്‍ ഹൗസ് ഓഫ് സ്റ്റഡീസ് പ്രസിദ്ധീകരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വിശദവും, സ്വീകാര്യവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്ണെല്ലിനു പുറമേ ഓണ്‍ലൈന്‍ പരിപാടിയില്‍ പങ്കെടുത്ത സാന്‍ ഫ്രാന്‍സിസ്കൊ മെത്രാപ്പോലീത്ത സാല്‍വടോര്‍ കോര്‍ഡിലിയോണും സമാനമായ അഭിപ്രായമാണ് പങ്കുവെച്ചത്. എന്താണ് അത്യാവശ്യം എന്ന് തീരുമാനിക്കുവാനുള്ള അധികാരം സഭക്ക് മാത്രമുള്ളപ്പോള്‍ സര്‍ക്കാര്‍ അത് പറയുന്നത് ശരിയല്ലെന്ന്‍ മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. എന്താണ് സുരക്ഷിതം എന്ന്‍ പറയേണ്ട ഉത്തരവാദിത്തമാണ് ഭരണകൂടത്തിനുള്ളതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അമേരിക്കയില്‍ കോവിഡ് രോഗികളുടെ എണ്ണം ഭീമമായ നിലയിലായതിനാല്‍ ദേവാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-16-09:45:15.jpg
Keywords: അമേരിക്ക, കൊറോണ

13228
Category: 1
Sub Category:
Heading: ലോക്ക് ഡൗണില്‍ ഡീക്കന്‍ പട്ടം: ബാംഗ്ലൂരിൽ ഡീക്കന്‍ പദവി സ്വീകരിച്ചത് 12 പേര്‍
Content: ബാംഗ്ലൂർ: കോവിഡ് 19 ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചു ബാംഗ്ലൂർ മെട്രോപൊളിറ്റൻ അതിരൂപതയ്ക്കായി പന്ത്രണ്ടു പേര്‍ ഡീക്കന്‍ പട്ടം സ്വീകരിച്ചു. മെയ് പതിനൊന്നിന് ബാംഗ്ലൂർ പാലനാ ഭവന ചാപ്പലിൽ നടന്ന തിരുകര്‍മ്മങ്ങള്‍ക്ക് ബാംഗ്ലൂർ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഏതാനും വൈദികരും ഡീക്കന്മാരുടെ മാതാപിതാക്കളും ശുശ്രുഷകളിൽ സന്നിഹിതരായിരുന്നു. ഡീക്കൻ പദവി ഒരു സ്ഥാനമല്ലെന്നും ദൈവവിളിയും സഭയെ സേവിക്കാനുള്ള ഉത്തരവാദിത്വവുമാണെന്നു പറഞ്ഞ ആര്‍ച്ച് ബിഷപ്പ് അഭിഷിക്തരെന്ന നിലയിൽ ദൈവത്തെ സേവിക്കുന്നതോടൊപ്പം ജനങ്ങളെയും ശുശ്രുഷിക്കാൻ സജ്ജരാകണമെന്നും ഓര്‍മ്മിപ്പിച്ചു. കോവിഡ് 19 പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ലഘൂകരിക്കുകയും സാമൂഹിക അകലം പാലിച്ചു വളരെ കുറച്ചുപേരാണ് ചടങ്ങുകളിൽ പങ്കെടുത്തത്. ഭാരതത്തിലെ വിവിധ മേജർ സെമിനാരികളിൽ നിന്നും തിയോളജി പഠനം നടത്തുന്ന ഡീക്കന്മാര്‍ തങ്ങള്‍ക്ക് ലഭിച്ച ദൈവവിളിയുടെ സന്തോഷം പങ്കുവെച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-05-16-11:27:33.jpg
Keywords: ഡീക്ക

13229
Category: 14
Sub Category:
Heading: ഏറ്റവും മികച്ച കാത്തലിക് ടിവി ചാനലിനുള്ള 'ഗബ്രിയേൽ അവാർഡ്' ശാലോം വേൾഡിന്
Content: ചിക്കാഗോ: ലോക സുവിശേഷ വത്ക്കരണത്തിൽ ശ്രദ്ധേയമായ ചുവടുവെപ്പുകൾ നടത്തുന്ന ‘ശാലോം വേൾഡിന്’ ഏറ്റവും മികച്ച കാത്തലിക് ടി.വി ചാനലിനുള്ള ‘ഗബ്രിയേൽ അവാർഡ്’. ഇലക്‌ട്രോണിക് മാധ്യമങ്ങളിലെ മികവുകൾക്ക് അംഗീകാരമായി ‘കാത്തലിക് പ്രസ് അസോസിയേഷൻ ഓഫ് യു.എസ്.എ ആൻഡ് കാനഡ’ ഏര്‍പ്പെടുത്തിയ അന്താരാഷ്ട്രതലത്തിൽ തന്നെ ശ്രദ്ധേയമായ പുരസ്‌ക്കാരമാണ് ‘ഗബ്രിയേൽ അവാർഡ്’. ഇ.ഡബ്ല്യു.ടി.എൻ, ദ കാത്തലിക് ടി.വി നെറ്റ്‌വർക്ക്, സാൾട്ട് ആൻഡ് ലൈറ്റ് ടി.വി എന്നിവ ഉൾപ്പെടെയുള്ള മുൻനിര ചാനലുകളിൽനിന്നാണ് ‘ടി.വി സ്റ്റേഷൻ ഓഫ് ദ ഇയർ’ അവാർഡിന് ശാലോം വേൾഡ് തിരഞ്ഞെടുക്കപ്പെട്ടത്. ലോകത്തിലെ ഏറ്റവും വലിയ കാത്തലിക് മാധ്യമശൃംഖലയായ ഇ.ഡബ്ല്യു.ടി.എന്നിനാണ് രണ്ടാം സ്ഥാനം. ശാലോം വേൾഡ് സംപ്രേഷണം ചെയ്യുന്ന ‘ജേർണൽ’ സീരീസിലെ ‘മാർട്ടയേഴ്‌സ് ഷ്രൈൻ’ എപ്പിസോഡും ഗബ്രിയേൽ അവാർഡിന് അർഹമായി. ലോകപ്രശസ്ത ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രങ്ങളെക്കുറിച്ചുള്ള പരമ്പരയാണ് ‘ജേർണൽ’. കൂടാതെ, മികച്ച ടെലിവിഷൻ ചാനൽ വെബ് സൈറ്റ് വിഭാഗത്തിൽ ശാലോം വേൾഡ് വെബ് സൈറ്റും, കുട്ടികൾക്കുവേണ്ടിയുള്ള പ്രോഗ്രാം വിഭാഗത്തിൽ ‘ലിറ്റിൽ ഡഗ്ലിംങ്‌സും’ പ്രത്യേക പരാമർശം നേടി. പ്രവീൺ സോണിച്ചനാണ് ശാലോം മീഡിയ കാനഡ നിർമിച്ച ‘മാർട്ടയേഴ്‌സ് ഷ്രൈൻ’, ‘ലിറ്റിൽ ഡഗ്ലിംങ്‌സ്’ എന്നിവയുടെ പ്രൊഡ്യൂസർ. സംപ്രേഷണം ആരംഭിച്ച് കേവലം ആറ് വര്‍ഷങ്ങള്‍ക്കുളില്‍ തന്നെ ഏറ്റവും മികച്ച ചാനലായി ശാലോം വേൾഡ് തിരഞ്ഞെടുക്കപ്പെട്ടത് വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ശാലോമിന് പിന്നിൽ സമർപ്പണം നടത്തുന്ന വിദേശ നാടുകളിലെ മലയാളികളെ വിശിഷ്യാ, ശാലോമിന്റെ സഹകാരികളെ ശാലോം മീഡിയയുടെ രക്ഷാധികാരികളായ ചിക്കാഗോ സീറോ മലബാർ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത്, നോർത്ത് അമേരിക്കയിലെ സീറോ മലങ്കര ബിഷപ്പ് ഫിലിപ്പോസ് മാർ സ്‌തെഫാനോസ് എന്നിവർ അഭിനന്ദിച്ചു. കത്തോലിക്കാ മാധ്യമ പ്രവർത്തകരുടെയും പ്രസാധകരുടെയും കൂട്ടായ്മയായി 1911ൽ രൂപീകൃതമായ ‘കാത്തലിക് പ്രസ് അസോസിയേഷൻ’, സഭയുടെ വളർച്ചയ്ക്ക് കരുത്തേകുന്ന മാധ്യമ ഇടപെടലുകളെ ആദരിക്കാനും പ്രോത്‌സാഹിപ്പിക്കാനുമായി ഏർപ്പെടുത്തിയിരിക്കുന്ന നിരവധി അവാർഡുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ‘ഗബ്രിയേൽ അവാർഡ്’. ജൂൺ മാസത്തിൽ സംഘടിപ്പിക്കുന്ന പ്രസ് അസോസിയേഷന്റെ വാർഷിക കോൺഫറൻസിലാണ് അവാർഡുകൾ വിതരണം ചെയ്യുന്നത്. 2014 ഏപ്രിൽ 27നു ജോൺ പോൾ രണ്ടാമൻ പാപ്പ, ജോൺ 23-ാമൻ പാപ്പ എന്നിവരെ വിശുദ്ധഗണത്തിലേക്ക് ഉയർത്തിയ തിരുക്കർമങ്ങൾ വത്തിക്കാനിൽനിന്ന് തൽസമയം ലഭ്യമാക്കി ‘ശാലോം വേൾഡ്’ പിറവിയെടുത്തത്. ആദ്യ ഘട്ടത്തിൽ അമേരിക്കയിലും കാനഡയിലും മാത്രം ലഭ്യമായിരുന്ന ‘ശാലോം വേൾഡ്’ ആറ് വർഷംകൊണ്ട് കൈവരിച്ചത് വലിയ നേട്ടങ്ങളാണ്. ഒരു ചാനലിൽനിന്ന് മൂന്ന് ചാനലുകളായി വളർന്നു എന്നതുതന്നെ ഇതിൽ പ്രധാനം. നോർത്ത് അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നീ ഭൂഖണ്ഡങ്ങൾക്കായി പ്രത്യേകം രൂപം കൊടുത്ത ചാനലുകളിലൂടെ 145പ്പരം രാജ്യങ്ങളിലെ 1.5 ബില്യൺ ജനങ്ങളിലേക്കാണ് ‘ശാലോം വേൾഡ്’ എത്തുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-16-11:52:45.jpg
Keywords: ശാലോ

13230
Category: 1
Sub Category:
Heading: തയാറെടുപ്പുകളോടെ സെന്റ് പീറ്റേഴ്സ് ബസിലിക്ക: വിശ്വാസികള്‍ക്കായി തിങ്കളാഴ്ച വാതില്‍ തുറക്കും
Content: റോം: കഴിഞ്ഞ രണ്ടു മാസമായി പൊതുജനങ്ങളുടെ സാന്നിധ്യം ഇല്ലാതിരിന്ന സെന്റ് പീറ്റേഴ്സ് ബസിലിക്ക അടക്കമുള്ള ദേവാലയങ്ങള്‍ വിശ്വാസികള്‍ക്കായി തിങ്കളാഴ്ച വാതിലുകള്‍ തുറക്കും. സുരക്ഷ മുന്‍കരുതലുകള്‍ എടുക്കണമെന്ന ആരോഗ്യ-ശുചിത്വ വകുപ്പിന്റെ നിർദ്ദേശപ്രകാരം ബസിലിക്കയിൽ ശുചീകരണ പ്രവർത്തനങ്ങളും അണുനശീകരണ പ്രവർത്തനങ്ങളും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. അണുനശീകരണത്തിന് ഉപയോഗിയ്ക്കുന്ന പദാര്‍ത്ഥങ്ങള്‍ ദേവാലയത്തിലെ അമൂല്യമായ ചിത്രീകരണങ്ങളെയും മറ്റും ബാധിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ അതീവ സൂക്ഷ്മതയോടെ ശുചീകരണം നടത്തുന്നത്. സ്വിസ് ഗാര്‍ഡുമാരുടെയും മാള്‍ട്ട ഓര്‍ഡറിലെ വോളണ്ടിയേഴ്സുമാണ് വിശ്വാസികളുടെ ദേവാലയ പ്രവേശനത്തിന് ക്രമീകരണം വരുത്തുന്നത്. ശരീര ഊഷ്മാവ് അളക്കുന്ന തെര്‍മല്‍ സ്കാനര്‍ അടക്കമുള്ള വഴി പരിശോധന നടത്തിയ ശേഷമായിരിക്കും പ്രവേശനം നല്‍കുക. മെയ് ഏഴിന് കൊറോണ ഭീതിയിൽ അടച്ചിട്ടിരുന്ന ആരാധനാലയങ്ങൾ തുറക്കാൻ ഇറ്റാലിയൻ ബിഷപ്പ്സ് കോൺഫറൻസ് പ്രതിനിധികളും ഇറ്റാലിയൻ സർക്കാർ അധികൃതരും തമ്മിലുളള ചർച്ചയിൽ ധാരണയായിരിന്നു. കര്‍ശനമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോടെയാണ് ദേവാലയങ്ങള്‍ തുറക്കുന്നത്. ഇതിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ദേവാലയങ്ങളില്‍ അവസാന ഘട്ടത്തിലാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-16-12:34:19.jpg
Keywords: വത്തി, ഇറ്റ

13231
Category: 18
Sub Category:
Heading: ഉപാധികളോടെ ദേവാലയങ്ങൾ തുറക്കാൻ അനുമതി നൽകണം: മുഖ്യമന്ത്രിക്ക് കർദ്ദിനാൾ ആലഞ്ചേരിയുടെ കത്ത്
Content: കൊച്ചി: ഉപാധികളോടെ എല്ലാ ദേവാലയങ്ങളും തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെസിബിസി പ്രസിഡന്റും സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പും ഇന്റർചർച്ച് കൗൺസിൽ ചെയർമാനുമായ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി മുഖ്യമന്ത്രിക്ക് കത്തയച്ചു. ലോക്‌ഡൗൺ നിലവിലെ രീതിയിൽ തുടർന്നാൽ ജനങ്ങളുടെ മാനസിക സംഘർഷം വർദ്ധിക്കുവാൻ കാരണമാകുമെന്നും അത് ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ ആർക്കും തടയാനാകാത്തതായിരിക്കുമന്നും അദ്ദേഹം കത്തിൽ കുറിച്ചു. ഉപാധികളോടെ ദേവാലയങ്ങൾ തുറക്കാൻ വിശ്വാസികൾ ആവശ്യപ്പെടുകയാണെന്നും കത്തിൽ പറയുന്നു. അതിനാൽ ഇളവുകളുടെ കൂട്ടത്തിൽ ആരാധനാലയങ്ങൾ തുറന്ന് ഉപാധികളോടെ തിരുകർമ്മങ്ങൾ നടത്തുവാനുള്ള അവസരം ഒരുക്കണം. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം 50 പേരിൽ കവിയാത്ത ജനപങ്കാളിത്തത്തോടുകൂടിയുള്ള ആരാധനാ ശുശ്രുഷകൾ ദേവാലയങ്ങളിൽ നടത്താൻ അനുവദിച്ചു കിട്ടേണ്ടത് ഇപ്പോഴത്തെ വലിയ ഒരാവശ്യമാണ്. സർക്കാർ നിർദേശിക്കുന്ന വിവിധ നിർദേശങ്ങൾക്ക് വിധേയമായി കർമ്മങ്ങൾ നടത്തുന്നതിനാണ് തങ്ങൾ ആഗ്രഹിക്കുന്നത്. നിയന്ത്രിതമായ പങ്കാളിത്തത്തോടെയെങ്കിലും ദേവാലയങ്ങളിൽ ആരാധന ശുശ്രൂഷകൾ ആരംഭിക്കണമെന്നാണ് വിശ്വാസികൾ ആവശ്യപ്പെടുന്നതെന്നും അത് തന്നെയാണ് സഭാമേലദ്ധ്യക്ഷമാരുടെ ആവശ്യമെന്നും കത്തിൽ പറയുന്നു. കത്തിൽ കേരളത്തിലെ ക്രൈസ്തവ സമൂഹത്തിനു വേണ്ടി വിവിധ എപ്പിസ്കോപ്പൽ സഭകളുടെ അധ്യക്ഷന്മാരുടെ പേരുകളും രേഖപ്പെടുത്തിയിട്ടുണ്ട്.
Image: /content_image/India/India-2020-05-16-13:48:03.jpg
Keywords: ആലഞ്ചേ