Contents

Displaying 12881-12890 of 25147 results.
Content: 13212
Category: 1
Sub Category:
Heading: ഫാത്തിമ തിരുനാള്‍ ദിനത്തില്‍ ബ്രസീലിനെ പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവ ഹൃദയത്തിന് സമര്‍പ്പിച്ചു
Content: റിയോ ഡി ജനീറോ: തെക്കേ അമേരിക്കന്‍ രാജ്യമായ ബ്രസീലിലെ റിയോ ഡി ജെനീറോ അതിരൂപതാ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ഒറാനി ജൊവാ ടെമ്പെസ്റ്റ രാജ്യത്തെ പരിശുദ്ധ കന്യകാമാതാവിന്റെ അമലോത്ഭവ ഹൃദയത്തിന് സമര്‍പ്പിച്ചു. ഫാത്തിമാ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് റിയോയുടെ പടിഞ്ഞാറ് ഭാഗത്തുള്ള ‘സാങ്ച്വറി ഓഫ് ഔര്‍ ലേഡി ഓഫ് ഫാത്തിമ’ ദേവാലയത്തില്‍വെച്ച് വിശുദ്ധ കുര്‍ബാനക്ക് ശേഷമാണ് സമര്‍പ്പണം നടന്നത്. ലോകത്ത് കോവിഡ് 19 ഏറ്റവും വേഗത്തില്‍ പടരുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ന് ബ്രസീല്‍. ഈ സാഹചര്യത്തിലാണ് സമര്‍പ്പണം നടന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ആയിരകണക്കിന് വിശ്വാസികളാണ് ഓണ്‍ലൈനിലൂടെ സമര്‍പ്പണ കര്‍മ്മം വീക്ഷിച്ചത്. ‘ഇന്ന്‍ ഫാത്തിമാ മാതാവിന്റെ ഭക്തരെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേക ദിവസമാണെന്ന്‍' ദിവ്യബലിക്കിടെ നടത്തിയ പ്രസംഗത്തില്‍ കര്‍ദ്ദിനാള്‍ ടെമ്പെസ്റ്റ പറഞ്ഞു. പകര്‍ച്ചവ്യാധിയുടേതായ ഈ സമയത്ത് അവശ്യ സേവനങ്ങള്‍ ചെയ്യുന്നവര്‍ക്കൊപ്പം മാതാവുണ്ടായിരിക്കുമെന്നും വിശ്വസ്തതയുടേയും പ്രതീക്ഷയുടേയും സാന്നിധ്യമായിരിക്കുവാനാണ് ദൈവമാതാവ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാത്തിമ ലോകത്തിന്റെ തന്നെ അള്‍ത്താര ആണെന്ന്‍ കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. ഒന്നാം ലോകമഹായുദ്ധം, സ്പാനിഷ് ഫ്ലൂ, കത്തോലിക്കാ വിരുദ്ധ സിദ്ധാന്തങ്ങള്‍ തുടങ്ങി ഇന്നത്തേപ്പോലെ പ്രതിസന്ധിയേറിയ സമയത്തായിരുന്നു ദൈവമാതാവ് പ്രത്യക്ഷപ്പെട്ടതെന്ന വസ്തുതയും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു.
Image: /content_image/News/News-2020-05-15-07:29:44.jpg
Keywords: ബ്രസീ
Content: 13213
Category: 24
Sub Category:
Heading: അല്ല, ഇത് ഞാൻ അറിഞ്ഞ സന്യാസമല്ല..!
Content: ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പാണ് ആദ്യമായി ഞാനൊരു സന്യസ്ഥയെ കാണുന്നത്, 1993-ൽ. അന്നെനിക്ക് വയസ്സ് ഒൻപത്. പത്തു മിനിറ്റ് നടന്നാൽ വനാതിർത്തിയിൽ എത്താവുന്ന, ഇന്നും പുലി ഇറങ്ങുന്ന, രാത്രികളിൽ പൊതുവഴികളിൽ പോലും കാട്ടുപന്നികൾ വിഹരിക്കുന്ന എന്റെ ഗ്രാമത്തിലെ കൊച്ചു പള്ളിയിൽ ഒരു പക്ഷെ ആദ്യമായെത്തിയ മിഷനറി, സി. ശുഭ ജോസ് ഡി. എം. കുറെയധികം വർഷങ്ങളായി ആദ്യ കുർബാന സ്വീകരണങ്ങളോ കാര്യമായ വിശ്വാസ പരിശീലനങ്ങളോ നടന്നിട്ടില്ലാത്ത എന്റെ പള്ളിയിൽ തുടർന്നൊരു ദശാബ്ദത്തിലധികം മുടങ്ങാതെ എത്തിയിരുന്നു ആ മാലാഖമാർ കാർമല മഠത്തിൽ നിന്നും. അന്ന് മുതലിന്നു വരെ എന്റെ ഹൃദയത്തിൽ മാതാപിതാക്കൾക്കൊപ്പം ഒരു സ്ഥാനം നൽകിയിട്ടുള്ള കുറേ അമ്മമാരും കൂടപ്പിറപ്പുകൾ കണക്കെ സ്നേഹിക്കുന്ന ഒരുപിടി സഹോദരിമാരും ഉണ്ടായിട്ടുണ്ട്. കാരുണ്യത്തിന്റെ ദൈവമുഖം എന്നും ഉള്ളിൽ നിറക്കുന്ന കുമ്പസാരക്കൂടിന്റെ ഇരുവശങ്ങളും അനുതാപിയായും ആത്മവൈദ്യനായും ഇന്ന് ഞാൻ അറിയുമ്പോൾ, ഓരോ ദിനവും അർത്ഥപൂർണമാക്കുന്ന ബലിവേദികളിൽ ദൈവത്തെ ഞാൻ തൊടുമ്പോൾ ആദ്യ കുമ്പസാരത്തിനും ആദ്യ കുർബാനയ്ക്കും ഒരുക്കിയ ശുഭ സിസ്റ്ററെ ഞാൻ മറക്കുന്നതെങ്ങനെ? വൈദിക ജീവിതത്തിലേക്കുള്ള വഴി തിരഞ്ഞെടുക്കുമ്പോൾ അതിലേക്കെന്നെ ഏറെ പ്രചോദിപ്പിച്ചതും വൈദികരേക്കാളും സിസ്റ്റർമാരുടെ സ്നേഹവും വാത്സല്യവും തന്നെ. വൈദികർ വി. കുർബാനക്കും ശുശ്രൂഷക്കും മാത്രം എത്തി കൊണ്ടിരുന്ന എന്റെ ഇടവകയിൽ ഞാനടക്കമുള്ള അന്നത്തെ കുട്ടികൾക്ക് സമർപ്പണജീവിതത്തിന്റെ സൗന്ദര്യവും സൗരഭ്യവും ഹൃദയത്തിലനുഭവിപ്പിച്ച കുറേ സന്യസ്ഥരുണ്ട്. ഓരോ ഞായറാഴ്ചകളിലും സൺഡേ സ്കൂളിന് ശേഷം കളികളും പാട്ടു പഠനവും ഉപദേശങ്ങളും മുറ്റം വൃത്തിയാക്കലും ഭവനസന്ദർശനവും മറ്റുമായി ഞങ്ങളുടെ ബാല്യകാലത്തെ നിറമുള്ള ഓർമകളാക്കിയ പ്രിയപ്പെട്ടവരെ പ്രായമെത്രയായാലും നിങ്ങൾക്കും നിങ്ങളുടെ സ്മരണകൾക്കും എന്റെയുള്ളിലെന്നും ബാല്യത്തിന്റെ പ്രസരിപ്പുള്ള നിറമാണ്. വെറുതെയല്ല, ആ കാലത്തു വെറും മുപ്പതോളം വീടുകൾ മാത്രമുണ്ടായിരുന്ന എന്റെ പള്ളിയിൽ എന്റെ സഹോദരനടക്കം ഞങ്ങൾ മൂന്ന് പേർ പൗരോഹിത്യവഴി അടുത്തടുത്ത വർഷങ്ങളിൽ തിരഞ്ഞെടുത്തത്. ആദ്യമായി മോണോ ആക്ട് പഠിപ്പിച്ചു മത്സരത്തിനയച്ച സി. പ്രശോഭിത, എന്റെ ഇരട്ടി വലുപ്പമുള്ള സ്നാപക യോഹന്നാനെ ഹേറോദിന്റെ മുന്നിൽ കൊണ്ട് പോകാൻ ഒരു പടയാളിയായി നാടകവേദിയിൽ ആദ്യമായി എന്നെ കയറ്റിയ സി. അഭയ, സെമിനാരിയിലേക്കു പ്രാർത്ഥനയോടെ എന്നെ യാത്രയാക്കിയ നാളു മുതലിന്ന് വരെ ഒരു മൂത്ത പെങ്ങളുടെ സ്വാതന്ത്ര്യത്തോടെയും അവകാശത്തോടെയും കൃത്യമായ ഇടവേളകളിൽ വിശേഷങ്ങൾ അന്വേഷിക്കുകയും തിരുത്തുകയും ശാസിക്കുകയും ഒക്കെ ചെയ്യുന്ന സാഫല്യ സിസ്റ്റർ, വൈദിക ശുശ്രൂഷയിൽ ഞാൻ ആഗ്രഹിക്കുന്നതിനപ്പുറം ഒപ്പം നിന്ന് ഇടവകകളിൽ സഹോദരതുല്യ സ്നേഹത്തോടെ സേവനമനുഷ്ഠിച്ച, പലവിധ വേദികളിൽ തമ്പുരാന് വേണ്ടി ഒരുമിച്ചു നിൽക്കാനും പരസ്പരം പ്രാർത്ഥിച്ചു ബലപ്പെടുത്താനും കൂടെ നടന്ന കുറേയധികം സന്യാസിനികൾ...! എനിക്കുള്ളതിനേക്കാളുമധികം സന്യാസത്തിന്റെ ആഴമുള്ള സ്നേഹത്തിന്റെ അനുഭവങ്ങൾ പങ്കുവയ്ക്കാൻ കഴിയുന്ന ലക്ഷക്കണക്കിന് മനുഷ്യർ ഉള്ളൊരു ലോകമാണിത്‌. ലോകത്തിനു ക്രിസ്തു നൽകിയ ബലിപീഠ ശക്തിയാണ് പൗരോഹിത്യമെങ്കിൽ ലോകത്തിനു ക്രിസ്തു നൽകിയ അളവില്ലാകാരുണ്യത്തിന്റെ ശാന്തസമുദ്രമാണ് ക്രിസ്തീയ സന്യാസം. ഒരിക്കലെങ്കിലും സന്യാസമഠത്തിന്റ പടിവാതിൽ കയറിയിട്ട് പോലുമില്ലാത്ത, സംസ്‍കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത കുറേ ന്യൂജൻ സാംസ്കാരിക കോമരങ്ങളും സ്വന്തം അമ്മയെ പോലും കാമം കൊണ്ടല്ലാതെ നോക്കുവാൻ കഴിയാത്ത കുറേ സദാചാരതൊഴിലാളികളും അടിസ്ഥാന മൂല്യങ്ങൾ പോലും മനസ്സിലും വാക്കിലുമില്ലാത്ത കുറേ കപട ഫെമിനിസ്റ്റുകളും ശവം തീനികളെ പോലെ സന്യാസ മഠങ്ങളെ വേട്ടയാടുമ്പോൾ നെഞ്ച് പിടയുന്ന ലക്ഷക്കണക്കിന് ജീവിതങ്ങൾക്കൊപ്പം ഞാനുമുണ്ട്. അല്ല, എനിക്കറിയാവുന്ന സന്യാസമിതല്ല. നിങ്ങളുടെ വിഷം വമിക്കുന്ന വാക്കുകളിൽ അളക്കാവുന്നതല്ല നൂറ്റാണ്ടുകൾ പരക്കുന്ന സന്യാസജീവിതത്തിന്റെ കാരുണ്യത്തിന്റെയും സമർപ്പണത്തിന്റെയും വീരചരിതങ്ങൾ. അറിവിന്റെയും ആതുരസ്നേഹത്തിന്റെയും കരങ്ങൾ നീട്ടി നല്‍കാന്‍ സ്വജീവിതം ക്രിസ്തുവിനായി സമ്പൂർണ സമർപ്പണം ചെയ്ത ലക്ഷക്കണക്കിന് സന്യാസിനികളും സഭയും ഉണ്ടായിരുന്നത് കൊണ്ട് തന്നെയാണ് മലയാളി നീ അഭിമാനിക്കുന്ന കേരളം സാംസ്കാരികമായത്. സത്യസന്ധതയുടെ കണിക ഒരല്പമെങ്കിലും ഹൃദയത്തിൽ അവശേഷിച്ചിട്ടുള്ള ഒരാൾക്കും തമസ്കരിക്കാൻ കഴിയാത്ത ചരിത്രബോധത്തോടെയും ചങ്കുറപ്പോടെയും എനിക്ക് പറയാൻ കഴിയും, വിവേകാനന്ദന്റെ ഭ്രാന്താലയത്തിൽ നിന്ന് ഇന്നിന്റെ കേരളത്തിലേക്കുള്ള അകലം നമ്മൾ ഏറെ താണ്ടിയത് ഈ നാട്ടിൽ ക്രിസ്തുവിന്റെ സഭയും അതിന്റെ മുന്നണിയിൽ ഈ സന്യസ്ഥരുമുള്ളതു കൊണ്ട് തന്നെയാണ്. ഒരപേക്ഷയുണ്ട്, നന്ദികേട് ഒരത്ഭുതമല്ലാത്ത ഒരു സമൂഹത്തിൽ നന്ദി കാണിക്കണം എന്നൊന്നും പറയുന്നില്ല. പക്ഷെ, ഒന്നറിയണം- ചില സിനിമകളിൽ വികലമാക്കപ്പെട്ട കണക്ക് പ്രണയനൈരാശ്യവും ദാരിദ്ര്യവും കുടുംബകലഹങ്ങളും നേർച്ചകടങ്ങളും നിർബന്ധിച്ചിട്ടല്ല ഒരാളും സന്യാസിനിയാവുന്നത്. അതൊരു ശ്രേഷ്ഠമായ വിളിയുടെ തിരിച്ചറിവും തിരഞ്ഞെടുപ്പുമാണ്. ശരിയാണ്, അങ്ങനെയല്ലാതെ ചിലരെങ്കിലും ഇതിനുള്ളിൽ കയറി പറ്റിയിട്ടുണ്ടാകാം. തങ്ങളുടെ കാമപൂരണങ്ങൾക്കും വിടുവായത്തരത്തിനും തോന്ന്യാസത്തിനും പറ്റുന്നൊരിടമല്ലത് എന്ന് ബോധ്യപ്പെട്ടപ്പോൾ, സഹ സന്യസ്തരെ എത്ര ശ്രമിച്ചിട്ടും തങ്ങളെപ്പോലെ രൂപപ്പെടുത്താൻ പറ്റാതെ വന്നപ്പോൾ, വർഷങ്ങൾ മൂടി വച്ച പൊയ്മുഖങ്ങൾ ഇനി മറയ്ക്കാനാവില്ല എന്നുറപ്പായപ്പോൾ അങ്ങനെയുള്ളവരാണ് ഇപ്പോൾ സന്യാസവേഷത്തെക്കാളും ചുരിദാറിനെ ഇഷ്ടപ്പെടുന്നതും ആവൃതിക്ക് പുറത്തിറങ്ങി അശ്ലീലകഥകൾ മെനയുന്നതും. ഇനിയാരെങ്കിലും ഈ വിധം ഉള്ളിലുണ്ടെങ്കിൽ ഒന്നുകിൽ തിരുത്തട്ടെ അല്ലെങ്കിൽ വേഗം പുറത്ത് പോകട്ടെയെന്നാണ് പ്രാർത്ഥന. സ്വർഗീയ ഇടങ്ങളിൽ പവിത്രതയിൽ ലൂസിഫറിന്റെ സന്തതികൾക്ക് സ്ഥാനമില്ല...! കുറച്ചു പേരുടെ കാമാസക്തമായ പൈങ്കിളി കഥകൾ കേട്ടു രക്തത്തിലലിഞ്ഞ പൈശാചികതയിൽ ഞങ്ങളുടെ സന്യാസിനികളുടെ നേരെ നിങ്ങളുടെ മഞ്ഞ മുഖം കാട്ടി ഇളിക്കരുത്. നിങ്ങൾ വേശ്യാലയങ്ങൾ എന്ന് വിളിക്കുന്ന ആ ദൈവാലയങ്ങളിൽ രാപകലില്ലാതെ ഉയരുന്ന പ്രാർത്ഥനാ മന്ത്രങ്ങൾ കൊണ്ട് കൂടിയാണ് ഈ പ്രഭാതം കാണാൻ നമ്മളൊക്കെ ഈ മണ്ണിൽ ജീവിച്ചിരിക്കുന്നത്. ഒന്നുറപ്പിക്കാം നിങ്ങൾക്ക്, ഞങ്ങളുടെ സഹോദരിമാർക്ക് നേരെ ഉയർന്ന കൈകൾ വെട്ടാനും ആ നാവുകൾ അരിയാനുമൊന്നും ഇവിടെയാരും വരില്ല. അങ്ങനെ സാധ്യതയുള്ളിടങ്ങളിൽ അനസ്യൂതം നടമാടുന്ന കൊള്ളരുതായ്മകളും അനീതിയുമൊന്നും നിങ്ങൾ അറിയില്ല, കാണില്ല, കേൾക്കില്ല. ജീവനിൽ കൊതിയില്ലാത്ത ആരാണുള്ളത് അല്ലേ? ഞങ്ങളെ ആരും ഭയക്കേണ്ട. കാരണം ഞങ്ങൾ വിശ്വസിക്കുന്നത് അധിക്ഷേപിക്കപ്പെട്ടവർക്കും അപഹസിക്കുന്ന നിങ്ങൾക്കും വേണ്ടി കൂടി മരിച്ച ഒരുവനിലാണ്. അതെ, ദൈവപുത്രനായ യേശുക്രിസ്‌തുവിൽ തന്നെ. സ്നേഹപൂർവ്വം പ്രാർത്ഥിക്കുന്നു, ഒരു തിരിച്ചറിവിന്റെ ഉഷസ്സിലേക്കു നിങ്ങൾ ഉണരട്ടെ എന്ന്. എത്ര മറക്കാൻ ശ്രമിച്ചാലും എത്ര മായ്ക്കാൻ ശ്രമിച്ചാലും കിഴക്കേ ചക്രവാളത്തിൽ ഉദയ രശ്മി ഉദിക്കും കാലം വരേയും മനുഷ്യവംശത്തിന്റെ ചരിത്രനഭസ്സിൽ എന്നും വിളങ്ങി നിൽക്കുക തന്നെ ചെയ്യും പകരം വയ്ക്കാനാവാത്ത ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും ക്രിസ്തീയ സന്യാസ ചരിതങ്ങൾ.
Image: /content_image/SocialMedia/SocialMedia-2020-05-15-08:06:04.jpg
Keywords: സന്യാസ, സമര്‍പ്പി
Content: 13214
Category: 1
Sub Category:
Heading: ഇറ്റാലിയന്‍ കര്‍ദ്ദിനാള്‍ റെനാത്തൊ കോര്‍ത്തി ദിവംഗതനായി: ദുഃഖമറിയിച്ച് പാപ്പ
Content: മിലാന്‍: വടക്കേ ഇറ്റലിയിലെ നൊവാറ രൂപതയുടെ അധ്യക്ഷനും ധ്യാനഗുരുവുമായിരിന്ന കര്‍ദ്ദിനാള്‍ റെനാത്തൊ കോര്‍ത്തി മിലാനില്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ 84-മത്തെ വയസിലാണ് കര്‍ദ്ദിനാള്‍ വിടവാങ്ങിയത്. നിര്യാണത്തില്‍ പാപ്പ അനുശോചിച്ചു. നൊവാറ രൂപതയുടെ ഇപ്പോഴത്തെ മെത്രാന്‍, ബിഷപ്പ് ഫ്രാങ്കോ ജൂലിയോ ബ്രംബീലയ്ക്ക് അയച്ച സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പ അനുശോചനം അറിയിച്ചിരിക്കുന്നത്. വൈദിക വിദ്യാര്‍ത്ഥികളുടെ രൂപീകരണത്തിലും, സഭയുടെ പൊതുവായ ആവശ്യങ്ങളിലും ഇടപെട്ട അദ്ദേഹം സഭയുടെ ആര്‍ദ്രതയുള്ള അജപാലകനായിരിന്നുവെന്നു പാപ്പ സ്മരിച്ചു. 1936-ല്‍ വടക്കെ ഇറ്റലിയിലെ കോമോയില്‍ ജനിച്ച കര്‍ദ്ദിനാള്‍ റെനാത്തൊ 1959-ല്‍ രൂപതാ സെമിനാരിയില്‍ ചേര്‍ന്നു പഠിച്ച് പൗരോഹിത്യം സ്വീകരിച്ചു.10 വര്‍ഷങ്ങള്‍ക്ക് ശേഷം 1969-ല്‍ സ്വന്തം രൂപതയിലെ അജപാലനശുശ്രൂഷയില്‍ വ്യാപൃതനായിരിക്കെ മിലാനിലെ സെമിനാരി റെക്ടറായി നിയമിക്കപ്പെട്ടു. 1980 മിലാന്‍ രൂപതയുടെ വികാരി ജനറലും സഹായമെത്രാനുമായി നിയമിക്കപ്പെട്ടു. 1990 നൊവാറ രൂപതയുടെ മെത്രാനായി നിയുക്തനായി. 10 വര്‍ഷക്കാലം ഇറ്റലിയുടെ ദേശീയ മെത്രാന്‍ സമിതിയുടെ വൈസ് പ്രസിഡന്‍റായിരിന്ന അദ്ദേഹം റോമന്‍ കൂരിയയുടെ തപസ്സുകാല ധ്യാനപ്രഭാഷകനായും സേവനം ചെയ്തിട്ടുണ്ട്. 2016 ഫ്രാന്‍സിസ് പാപ്പയാണ് അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-15-10:03:49.jpg
Keywords: കര്‍ദ്ദി
Content: 13215
Category: 10
Sub Category:
Heading: 50,000 പേരെ പ്രതീക്ഷിച്ചു, പങ്കുചേര്‍ന്നത് രണ്ട് ലക്ഷം പേര്‍: മെക്സിക്കന്‍ താരത്തിന്റെ ജപമാല ആഹ്വാനത്തിന് മികച്ച പ്രതികരണം
Content: മെക്‌സിക്കോ സിറ്റി: ഫാത്തിമ മാതാവിന്റെ തിരുനാള്‍ ദിനമായ മെയ് 13ന് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യുട്യൂബ് എന്നീ സമൂഹ മാധ്യമങ്ങളിലൂടെ ജപമാല കൂട്ടായ്മയില്‍ പങ്കുചേരുവാന്‍ പ്രശസ്ത മെക്സിക്കന്‍ അഭിനേതാവും, നിര്‍മ്മാതാവും, മോഡലുമായ എഡുറാഡോ വേരാസ്റ്റെഗുയി നല്കിയ ആഹ്വാനത്തിനു മികച്ച പ്രതികരണം. അരലക്ഷം പേര്‍ പങ്കെടുക്കുമെന്നു അനുമാനിച്ചെങ്കിലും മെക്സിക്കന്‍ സിറ്റി സമയം ഉച്ചകഴിഞ്ഞ് 1 മണിക്ക് ആരംഭിച്ച ജപമാല പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നത് രണ്ട് ലക്ഷത്തോളം വിശ്വാസികളായിരിന്നു. ലോകമെമ്പാടുമായി പതിനായിരങ്ങള്‍ കൊറോണ മൂലം മരണപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധിക്കെതിരെയുള്ള പോരാട്ടത്തില്‍ ഫാത്തിമ തിരുനാള്‍ ദിനത്തില്‍ ജപമാലയില്‍ പങ്കുചേരുവാന്‍ മെയ് ആറിനാണ് അദ്ദേഹം ട്വിറ്ററിലൂടെ ആഹ്വാനം നല്‍കിയത്. </p> <blockquote class="twitter-tweet"><p lang="es" dir="ltr">Rosario por el mundo - Día de la Virgen de Fátima <a href="https://t.co/4pE8JpFbBk">https://t.co/4pE8JpFbBk</a></p>&mdash; Eduardo Verástegui (@EVerastegui) <a href="https://twitter.com/EVerastegui/status/1260631452661755910?ref_src=twsrc%5Etfw">May 13, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> മെക്‌സിക്കോയിൽനിന്നും സ്‌പെയിനിൽ നിന്നുമുള്ളവരെയാണ് പ്രധാനമായും ജപമാലയത്നത്തില്‍ ലക്ഷ്യംവെച്ചതെങ്കിലും ഇറ്റലി, ജപ്പാൻ, അർജന്റീന, പ്യുർട്ടോറിക്ക, എൽ സാൽവദോർ, ഡൊമിനിക്കൻ റിപ്പബ്ലിക്ക് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർ ജപമാല അർപ്പണത്തിൽ അണിചേരുകയായിരുന്നു. ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രത്തിന് അരികെ നിന്നുകൊണ്ടാണ് അദ്ദേഹം ജപമാല പ്രാര്‍ത്ഥന ചൊല്ലിയത്. കാത്തലിക് ന്യൂസ് ഏജന്‍സിയുടെ സ്പാനിഷ് വിഭാഗമായ എ‌സി‌ഐ പ്രെന്‍സയുടെ ഫേസ്ബുക്ക് പേജിലും ഇതര പേജുകളിലും തത്സമയ സംപ്രേക്ഷണം ഉണ്ടായിരിന്നു. പ്രതീക്ഷിച്ചതിലും പതിമടങ്ങ് ആളുകള്‍ പങ്കുചേര്‍ന്നതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. വിവാ മെക്സിക്കോ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ വേരാസ്റ്റെഗുയി അറിയപ്പെടുന്ന മനുഷ്യാവകാശ നേതാവ് കൂടിയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-15-10:57:43.jpg
Keywords: ജപമാല
Content: 13216
Category: 18
Sub Category:
Heading: കുടുങ്ങിയ പോയ നാനൂറോളം അതിഥി തൊഴിലാളികൾക്ക് അഭയമൊരുക്കിയത് മാംഗ്ലൂർ കത്തീഡ്രൽ ദേവാലയം
Content: മാംഗ്ലൂർ: കോവിഡ് 19 ലോക്ക് ഡൗണിൽ, ഭവനങ്ങളിൽ എത്തിച്ചേരാൻ കഴിയാതെ വഴിയിൽ കുടുങ്ങിയ നാനൂറോളം അതിഥി തൊഴിലാളികൾക്ക് അഭയമൊരുക്കി മാംഗ്ലൂർ റൊസാരിയോ കത്തീഡ്രൽ. മാംഗ്ലൂർ ബിഷപ്പിന്റെയും കത്തീഡ്രൽ റെക്ടറിന്റെയും നേതൃത്വത്തിലാണ് അതിഥി തൊഴിലാളികൾക്കായി കത്തീഡ്രലിനോട് ചേര്‍ന്ന് താമസ സൗകര്യമൊരുക്കിയത്. റോഡില്‍ കുടുങ്ങിയ പോയ അതിഥി തൊഴിലാളികളെ കുറിച്ചുള്ള വാര്‍ത്ത ഭരണകൂടം ദേവാലയ നേതൃത്വത്തെ അറിയിച്ചപ്പോള്‍ സഭ ഇരുകൈകളും നീട്ടി അവരെ സ്വീകരിക്കുകയായിരിന്നു. മാംഗ്ലൂർ രൂപത ബിഷപ്പ് പീറ്റർ പോൾ സാൽദന്‍ഹാ തൊഴിലാളികളെ സന്ദർശിക്കുകയും സുഖവിവരങ്ങൾ അന്വേഷിക്കുകയും ചെയ്തിട്ടുണ്ട്. ഇവർക്കാവശ്യമായ ശുദ്ധജലം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ദേവാലയ നേതൃത്വം ക്രമീകരിച്ചിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-05-15-12:17:05.jpg
Keywords: അതിഥി, അഭയ
Content: 13217
Category: 1
Sub Category:
Heading: മറ്റുള്ള ആരാധന കേന്ദ്രങ്ങൾ തുറക്കും മുന്‍പേ കത്തോലിക്ക ദേവാലയങ്ങൾ തുറക്കണം: കർദ്ദിനാൾ വിൻസന്റ് നിക്കോൾസ്
Content: ലണ്ടന്‍: പ്രൊട്ടസ്റ്റന്റ്, ഇസ്ലാം ആരാധനാലയങ്ങൾ തുറക്കുന്നതിനു മുമ്പേ തന്നെ, കത്തോലിക്കാ ദേവാലയങ്ങൾ തുറക്കാൻ അനുമതി നൽകണമെന്ന് ഇംഗ്ലണ്ടിലെയും വെയിൽസിലെയും സഭയുടെ തലവനും വെസ്റ്റ്മിന്‍സ്റ്റർ അതിരൂപതയുടെ അധ്യക്ഷനുമായ കർദ്ദിനാൾ വിൻസന്റ് നിക്കോൾസ്. റേഡിയോ ഫോറിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രസ്താവിച്ചത്. മറ്റുള്ള മതങ്ങളിൽ നിന്ന് വ്യത്യസ്തമായി കത്തോലിക്ക ദേവാലയങ്ങൾ പിന്തുടരുന്ന ആരാധന രീതിയാണ് ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കുന്നതിന്റെ കാരണമായി ആർച്ച് ബിഷപ്പ് നിക്കോൾസ് ചൂണ്ടിക്കാണിച്ചത്. ദേവാലയങ്ങളിൽ വന്ന് വ്യക്തിപരമായി പ്രാർത്ഥിക്കാനാണ് ആദ്യം ഇളവ് നൽകേണ്ടതെന്നും, ജനസമൂഹവുമായി പൊതു ആരാധന നടത്താനായി അതിനുശേഷം അനുവാദം നൽകിയാൽ മതിയെന്നും അദ്ദേഹം വിശദീകരിച്ചു. കൊറോണ വൈറസ് പടരാതിരിക്കാൻ മുൻകരുതലെന്നോണം ഓൺലൈൻ കുർബാന അടക്കം, നിരവധി മാർഗങ്ങൾ വിശ്വാസികൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ദേവാലയങ്ങളിലെത്തി ആരാധന അതിന്റെ പൂർണ്ണതയിൽ പങ്കു ചേരണമെന്ന ആഗ്രഹമാണ് ഇപ്പോൾ കത്തോലിക്കാ സമൂഹത്തിന് ഉള്ളത്. ആരാധനാലയങ്ങൾ തുറക്കുന്നതിനെ സംബന്ധിച്ച് തീരുമാനമെടുക്കാൻ സർക്കാർ നിയമിച്ചിരിക്കുന്ന പ്രത്യേകസംഘം ചര്‍ച്ച നടത്തുമ്പോൾ വിവിധ മതങ്ങൾ അനുഷ്ഠിക്കുന്ന പ്രാർത്ഥനാ രീതി വ്യത്യസ്തമാണെന്ന് മനസ്സിലാക്കണം. പ്രൊട്ടസ്റ്റൻറ്, ഇസ്ലാം മത ആരാധനാലയങ്ങളിൽ എല്ലാവരും ഒരുമിച്ചാണ് പ്രാർത്ഥിക്കുന്നത്. എന്നാൽ കത്തോലിക്ക ആരാധനാലയങ്ങളിൽ സാമൂഹ്യ അകലം പാലിച്ച് വ്യക്തിപരമായ പ്രാർത്ഥന നടത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെയാണ് ആരാധനാലയങ്ങൾ തുറക്കേണ്ടത് എന്നതിനെ സംബന്ധിച്ച് സഭ ഭരണകൂടത്തിന് നിർദേശങ്ങൾ സമർപ്പിച്ചു കഴിഞ്ഞു. ആയിരക്കണക്കിന് കത്തോലിക്കാ വിശ്വാസികൾ ഓൺലൈനിലൂടെ ബലിയർപ്പണത്തില്‍ പങ്കുചേരുന്നുണ്ടെങ്കിലും, എല്ലാവരും വിശുദ്ധകുർബാന സ്വീകരിക്കാനുളള തീക്ഷ്ണമായ ആഗ്രഹത്തിലാണ് മുന്നോട്ട് പോകുന്നത്. ഈ ദിവസങ്ങൾ കത്തോലിക്ക വിശ്വാസികൾക്ക് വേദനയേറിയ ഉപവാസ ദിനങ്ങൾ പോലെയാണെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടനില്‍ ജൂലൈ ആദ്യവാരത്തോട് കൂടി മാത്രമേ ദേവാലയങ്ങള്‍ തുറന്നു നല്‍കുകയുള്ളൂ എന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരിന്നു. ഭരണകൂട നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി സഭാനേതൃത്വവും വിശ്വാസികളും രംഗത്തുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-15-13:05:18.jpg
Keywords: ബ്രിട്ടനി, ബ്രിട്ടീ
Content: 13218
Category: 1
Sub Category:
Heading: വിശേഷണം ‘വൃത്തികെട്ടവര്‍’, ജോലി ഓട വൃത്തിയാക്കല്‍: പാക്ക് ക്രൈസ്തവരുടെ നരകയാതന തുറന്നുക്കാട്ടി ന്യൂയോര്‍ക്ക് ടൈംസ്
Content: കറാച്ചി: പാക്കിസ്ഥാനില്‍ ജാതിവ്യവസ്ഥയില്‍ മേലാളന്‍മാര്‍ എന്ന് നടിക്കുന്ന ഭൂരിപക്ഷ മുസ്ലീം വിഭാഗം മതന്യൂനപക്ഷങ്ങളായ ക്രൈസ്തവരെ മലിന ജലമൊഴുകുന്ന ഓടകള്‍ വെറും കൈകള്‍ കൊണ്ട് വൃത്തിയാക്കുവാന്‍ നിര്‍ബന്ധിതരാക്കുന്നതായി റിപ്പോര്‍ട്ട്. ‘വൃത്തികെട്ടവര്‍’ എന്നാണ് ക്രിസ്ത്യാനികള്‍ വിളിക്കപ്പെടുന്നതെന്നും പ്രമുഖ അമേരിക്കന്‍ പത്രമായ ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പുഴുക്കളും, അഴുക്കും, ക്ഷുദ്ര ജീവികളും വിഷവാതകങ്ങളും നിറഞ്ഞ സീവേജ് പൈപ്പുകള്‍ പലപ്പോഴും മുഖംമൂടിയോ, കയ്യുറകളോ ധരിക്കാതെയാണ് വൃത്തിയാക്കേണ്ടതായി വരുന്നത്. ക്രൈസ്തവരും താഴ്ന്ന ജാതിക്കാരായ ഹിന്ദുക്കളുമാണ് അപകടകരവും, അറപ്പുളവാക്കുന്നതുമായ സീവേജ് പൈപ്പുകള്‍ വൃത്തിയാക്കുവാന്‍ നിര്‍ബന്ധിതരാകുന്നത്. ജനസംഖ്യയുടെ വെറും 1.6 ശതമാനം വരുന്ന ക്രൈസ്തവരാണ് സീവേജ് പൈപ്പുകളുടെ ശുചീകരണ പണികളുടെ 80 ശതമാനവും ചെയ്യുന്നത്. ഓടകള്‍ വൃത്തിയാക്കുന്നവര്‍ക്ക് വേണ്ടി പാക്കിസ്ഥാനി മിലിട്ടറി ന്യൂസ് പേപ്പറില്‍ കൊടുത്ത പരസ്യത്തില്‍ പോലും 'ക്രിസ്ത്യാനികള്‍' മാത്രം അപേക്ഷിച്ചാല്‍ മതി എന്നാണ് പറയുന്നത്. സാമൂഹ്യ പ്രവര്‍ത്തകരുടെ പ്രതിഷേധം കാരണം ഈ പരസ്യം പിന്നീട് നീക്കിയിരിന്നു. കഠിനമായ ഈ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളെ ചിത്രങ്ങള്‍ സഹിതം ചൂണ്ടിക്കാട്ടിയാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്. പൈപ്പിലെ മാരകമായ വിഷവാതകം കാരണം തന്റെ ബന്ധു ശ്വാസം മുട്ടി മരിക്കുന്നത് തനിക്ക് നോക്കി നില്‍ക്കേണ്ടതായി വന്നിട്ടുണ്ടെന്നു ഒരു ക്രൈസ്തവ വിശ്വാസി വെളിപ്പെടുത്തി. സീവേജ് ഓടകള്‍ വൃത്തിയാക്കുന്ന ക്രൈസ്തവരെ ചികിത്സിക്കുവാന്‍ ചില ഡോക്ടര്‍മാര്‍ വിമുഖത കാണിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. തീവ്ര ഇസ്ളാമിക രാഷ്ട്രമായ പാക്കിസ്ഥാനില്‍ ജാതിവ്യവസ്ഥയില്‍ ഉന്നതരെന്ന് നടിക്കുന്ന മുസ്ലീങ്ങളില്‍ നിന്നും കടുത്ത വിവേചനമാണ് ഇവര്‍ നേരിടുന്നത്. പാകിസ്ഥാനില്‍ മാറിമാറിവരുന്ന സര്‍ക്കാരുകളും ഈ ജാതിവ്യവസ്ഥയെ അനുകൂലിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ഓപ്പണ്‍ഡോഴ്സിന്റെ റിപ്പോര്‍ട്ടനുസരിച്ച് ലോകത്ത് ക്രിസ്ത്യാനികള്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന രാഷ്ട്രങ്ങളില്‍ ഒന്നാണ് പാക്കിസ്ഥാന്‍. കടുത്ത മതതീവ്രവാദമാണ് രാജ്യത്തു നിലനില്‍ക്കുന്നത്. ഇതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രതിഷേധം ശക്തമാണ്. ക്രൈസ്തവരെ രണ്ടാം തരം പൗരന്‍മാരായിട്ടാണ് രാജ്യത്തു കണക്കാക്കുന്നതെന്ന നിരവധി റിപ്പോര്‍ട്ടുകള്‍ നേരത്തെയും പുറത്തുവന്നിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-15-14:59:58.jpg
Keywords: പാക്കി
Content: 13219
Category: 1
Sub Category:
Heading: വിശേഷണം ‘വൃത്തികെട്ടവര്‍’, ജോലി ഓട വൃത്തിയാക്കല്‍: പാക്ക് ക്രൈസ്തവരുടെ നരകയാതന തുറന്നുക്കാട്ടി ന്യൂയോര്‍ക്ക് ടൈംസ്
Content: കറാച്ചി: പാക്കിസ്ഥാനില്‍ ജാതിവ്യവസ്ഥയില്‍ മേലാളന്‍മാര്‍ എന്ന് നടിക്കുന്ന ഭൂരിപക്ഷ മുസ്ലീം വിഭാഗം മതന്യൂനപക്ഷങ്ങളായ ക്രൈസ്തവരെ മലിന ജലമൊഴുകുന്ന ഓടകള്‍ വെറും കൈകള്‍ കൊണ്ട് വൃത്തിയാക്കുവാന്‍ നിര്‍ബന്ധിതരാക്കുന്നതായി റിപ്പോര്‍ട്ട്. ‘വൃത്തികെട്ടവര്‍’ എന്നാണ് ക്രിസ്ത്യാനികള്‍ വിളിക്കപ്പെടുന്നതെന്നും പ്രമുഖ അമേരിക്കന്‍ പത്രമായ ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പുഴുക്കളും, അഴുക്കും, ക്ഷുദ്ര ജീവികളും വിഷവാതകങ്ങളും നിറഞ്ഞ സീവേജ് പൈപ്പുകള്‍ പലപ്പോഴും മുഖംമൂടിയോ, കയ്യുറകളോ ധരിക്കാതെയാണ് വൃത്തിയാക്കേണ്ടതായി വരുന്നത്. ക്രൈസ്തവരും താഴ്ന്ന ജാതിക്കാരായ ഹിന്ദുക്കളുമാണ് അപകടകരവും, അറപ്പുളവാക്കുന്നതുമായ സീവേജ് പൈപ്പുകള്‍ വൃത്തിയാക്കുവാന്‍ നിര്‍ബന്ധിതരാകുന്നത്. ജനസംഖ്യയുടെ വെറും 1.6 ശതമാനം വരുന്ന ക്രൈസ്തവരാണ് സീവേജ് പൈപ്പുകളുടെ ശുചീകരണ പണികളുടെ 80 ശതമാനവും ചെയ്യുന്നത്. ഓടകള്‍ വൃത്തിയാക്കുന്നവര്‍ക്ക് വേണ്ടി പാക്കിസ്ഥാനി മിലിട്ടറി പത്രങ്ങളില്‍ കൊടുത്ത പരസ്യത്തില്‍ പോലും 'ക്രിസ്ത്യാനികള്‍' മാത്രം അപേക്ഷിച്ചാല്‍ മതി എന്നാണ് പറയുന്നത്. സാമൂഹ്യ പ്രവര്‍ത്തകരുടെ പ്രതിഷേധം കാരണം ഈ പരസ്യം പിന്നീട് നീക്കിയിരിന്നു. കഠിനമായ ഈ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളെ ചിത്രങ്ങള്‍ സഹിതം ചൂണ്ടിക്കാട്ടിയാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്. പൈപ്പിലെ മാരകമായ വിഷവാതകം കാരണം തന്റെ ബന്ധു ശ്വാസം മുട്ടി മരിക്കുന്നത് തനിക്ക് നോക്കി നില്‍ക്കേണ്ടതായി വന്നിട്ടുണ്ടെന്നു ഒരു ക്രൈസ്തവ വിശ്വാസി വെളിപ്പെടുത്തി. സീവേജ് ഓടകള്‍ വൃത്തിയാക്കുന്ന ക്രൈസ്തവരെ ചികിത്സിക്കുവാന്‍ ചില ഡോക്ടര്‍മാര്‍ വിമുഖത കാണിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. തീവ്ര ഇസ്ളാമിക രാഷ്ട്രമായ പാക്കിസ്ഥാനില്‍ ജാതിവ്യവസ്ഥയില്‍ ഉന്നതരെന്ന് നടിക്കുന്ന മുസ്ലീങ്ങളില്‍ നിന്നും കടുത്ത വിവേചനമാണ് ഇവര്‍ നേരിടുന്നത്. പാകിസ്ഥാനില്‍ മാറിമാറിവരുന്ന സര്‍ക്കാരുകളും ഈ ജാതിവ്യവസ്ഥയെ അനുകൂലിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ഓപ്പണ്‍ഡോഴ്സിന്റെ റിപ്പോര്‍ട്ടനുസരിച്ച് ലോകത്ത് ക്രിസ്ത്യാനികള്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന രാഷ്ട്രങ്ങളില്‍ ഒന്നാണ് പാക്കിസ്ഥാന്‍. കടുത്ത മതതീവ്രവാദമാണ് രാജ്യത്തു നിലനില്‍ക്കുന്നത്. ഇതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രതിഷേധം ശക്തമാണ്. ക്രൈസ്തവരെ രണ്ടാം തരം പൗരന്‍മാരായിട്ടാണ് രാജ്യത്തു കണക്കാക്കുന്നതെന്ന നിരവധി റിപ്പോര്‍ട്ടുകള്‍ നേരത്തെയും പുറത്തുവന്നിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-15-15:00:05.jpg
Keywords: പാക്കി
Content: 13220
Category: 14
Sub Category:
Heading: പ്രതീക്ഷയും ആസ്വാദ്യതയും പകര്‍ന്ന് മാര്‍ ജോസ് പുളിക്കലിന്റെ കവിത 'മടക്കം'
Content: കാഞ്ഞിരപ്പള്ളി: സ്വന്തം രചനയും സംഗീതവും ആലാപനത്തിന്റെ മാധുരിയുമായി ഒരു രൂപതാധ്യക്ഷന്‍. മാര്‍ ജോസ് പുളിക്കലിന്റെ കവിത 'മടക്കം' പ്രതീക്ഷയും ആസ്വാദ്യതയും പകരുകയാണ്. കോവിഡ് ദുരിതത്തില്‍ വിലപിക്കുന്ന ലോകത്തിനു പ്രത്യാശയുടെ സന്ദേശം പകരുകയാണ് ഈ കവിത. 'മരണം മണക്കുന്നു, വൈറസിന്‍ താണ്ഡവം ഉയരുന്നു ഊഴിതന്‍ ഉടല്‍ നിറയെ, കാലം കറുത്തു മനുഷ്യന്‍ വിതുന്പി ഭീതി വിതച്ചീ കോവിഡിന്‍ തേര്‍വാഴ്ച, ആരു തീര്‍ത്തതീ മഹാമാരി ആരൊടുക്കുമീ വൈറസിന്‍ ക്രൂരത .... എന്നു തുടങ്ങുന്ന 25 വരി കവിതയാണ് മാര്‍ പുളിക്കല്‍ രചിച്ചത്. കാഞ്ഞിരപ്പള്ളി അമല സ്റ്റുഡിയോയില്‍ ജോയി ജോസഫ് ഒറ്റപ്ലാക്കലാണ് റിക്കാര്‍ഡിംഗ് നടത്തിയത്. ജോബ് കുരുവിള കരിക്കാട്ടുപറന്പില്‍ വയലിന്‍ വായിച്ചു. കോവിഡ് കാലത്തെ ജനങ്ങളുടെ ദുഃഖങ്ങളും ദുരിതങ്ങളും വേദനകളും ഭാരങ്ങളുമൊക്കെ വേദനയുളവാക്കുന്നതാണ്. ഈ സാഹചര്യത്തില്‍ ആശ്വാസം തേടി നാമെല്ലാം ദൈവത്തിലേക്കും മനുഷ്യരിലേക്കും പ്രപഞ്ചത്തിലേക്കും മടങ്ങണം. എല്ലാ മഹാമാരികളും അസംതുലിതാവസ്ഥയും പ്രകൃതിയുടെതന്നെ പ്രതിഫലനങ്ങളുമാണ്. ഒരിക്കലും ദൈവശിക്ഷയായി കരുതേണ്ടതില്ല. മനുഷ്യരോടും പ്രകൃതിയോടും ചെയ്യുന്ന തെറ്റുകള്‍ക്കു സ്വാഭാവികമായുണ്ടാകുന്ന പ്രതിഫലനമാണിതെന്നു തിരിച്ചറിയാം. </p> <iframe width="640" height="360" src="https://www.youtube.com/embed/_VlroA89Fd4" frameborder="0" allow="accelerometer; autoplay; encrypted-media; gyroscope; picture-in-picture" allowfullscreen></iframe><p> ഒപ്പം ദൈവത്തിലേക്കുള്ള മടക്കത്തിനുള്ള സന്ദേശവും ഇതു നല്‍കുന്നു. യാത്രയില്‍ പിഴവുകള്‍ വന്നാല്‍ തിരികെ നടക്കണമെന്ന് ദൈവം മക്കള്‍ക്കു നല്‍കുന്ന അടയാളങ്ങളായി ഇതിനെ ഉള്‍ക്കൊള്ളണം. ദൈവത്തെയും പ്രപഞ്ചത്തെയും മറക്കാതെ ദൈവിക പദ്ധതിയിലേക്കു മനുഷ്യന്‍ മടങ്ങണമെന്ന സന്ദേശമാണ് കവിത രചിക്കാന്‍ നിമിത്തമായതെന്ന് മാര്‍ പുളിക്കല്‍ പറയുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F2ODSq8mPnTLVEE7jeGg0H}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-05-16-03:46:51.jpg
Keywords: ജോസ് പുളിക്ക
Content: 13221
Category: 10
Sub Category:
Heading: ക്രിസ്തുവിന്റെ പുനരുത്ഥാനത്തിലൂടെ ദൈവികകാരുണ്യം എല്ലാവർക്കുമായി ഭവിച്ചു: എമിരറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ക്രിസ്തുവിന്റെ പുനരുത്ഥാനം വഴി ദൈവികകാരുണ്യം എല്ലാവർക്കുമായി ഭവിച്ചുവെന്നും അത്, നമ്മുടെ ബലഹീനതയെക്കാൾ ശക്തമാണെന്നും ഇക്കാര്യം എല്ലാവരും അറിയണമെന്നും എമിരറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. മെയ് 18ന് വിശുദ്ധ ജോൺ പോൾ രണ്ടാം മാർപാപ്പായുടെ ഒന്നാം ജന്മശതാബ്ദി ആഘോഷിക്കുവാനിരിക്കെ വിശുദ്ധൻറെ ജന്മനാടായ പോളണ്ടിലെ കത്തോലിക്ക മെത്രാന്മാർക്ക് അയച്ച കത്തിലാണ് ബെനഡിക്ട് പതിനാറാമൻ പാപ്പ ഇക്കാര്യം കുറിച്ചിരിക്കുന്നത്. മനുഷ്യൻറെ ധാർമ്മികാവശ്യങ്ങളെ പൂർണ്ണമായി തൃപ്തിപ്പെടുത്താൻ നമുക്കാവില്ല എന്ന വസ്തുതയും പാപ്പ കത്തിൽ അനുസ്മരിക്കുന്നുണ്ട്. നമ്മുടെ ബലഹീനതയെ സൗഖ്യമാക്കുന്ന ഒരു ശക്തിയായി മാറുന്ന ദൈവിക കാരുണ്യത്തിൻറെ വെളിച്ചത്തിലാണ് ധാർമ്മിക യത്നങ്ങൾ നാം ഏറ്റെടുക്കേണ്ടത്. ക്രിസ്തീയ വിശ്വാസത്തിൻറെ വസ്തുനിഷ്ഠ കേന്ദ്രമായി, പരിത്രാണ പ്രബോധനം അംഗീകരിക്കുന്നതിലും അതുൾക്കൊള്ളാൻ മറ്റുള്ളവരെ സഹായിക്കുന്നതിലും കേന്ദ്രീകൃതമായിരുന്നു വിശുദ്ധ രണ്ടാം ജോൺ പോൾ പാപ്പായുടെ ജീവിതമെന്നും എമിരറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പ കത്തിൽ അനുസ്മരിച്ചു. 1920 മെയ് 18നാണ് വിശുദ്ധ ജോൺ പോൾ മാർപാപ്പ ജനിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-16-04:48:14.jpg
Keywords: എമിരിറ്റസ് ബെനഡിക്ട്, ബനഡിക്