Contents

Displaying 12821-12830 of 25148 results.
Content: 13152
Category: 13
Sub Category:
Heading: ഫാത്തിമ തിരുനാള്‍ ദിനത്തില്‍ അരലക്ഷം ജപമാല: ആഹ്വാനവുമായി മെക്സിക്കന്‍ നടന്‍
Content: മെക്സിക്കോ സിറ്റി: ലോകമെമ്പാടുമായി പതിനായിരങ്ങള്‍ കൊറോണ മൂലം മരണപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധിക്കെതിരെയുള്ള പോരാട്ടത്തില്‍ ജപമാലയ്ക്കു ആഹ്വാനവുമായി പ്രശസ്ത മെക്സിക്കന്‍ അഭിനേതാവും, നിര്‍മ്മാതാവും, മോഡലുമായ എഡുറാഡോ വേരാസ്റ്റെഗുയി. ഫാത്തിമ മാതാവിന്റെ തിരുനാള്‍ ദിനമായ മെയ് 13ന് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യുട്യൂബ് എന്നീ സമൂഹ മാധ്യമങ്ങളിലൂടെ ജപമാല കൂട്ടായ്മ സംഘടിപ്പിക്കുവാന്‍ ഒരുങ്ങുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. </p> <blockquote class="twitter-tweet"><p lang="es" dir="ltr">¡La familia que reza unida, permanece unida! Unidos en oración familia. <a href="https://t.co/K4GZK9tRrW">pic.twitter.com/K4GZK9tRrW</a></p>&mdash; Eduardo Verástegui (@EVerastegui) <a href="https://twitter.com/EVerastegui/status/1257801174402695169?ref_src=twsrc%5Etfw">May 5, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> മെക്സിക്കന്‍ സിറ്റി സമയം ഉച്ചകഴിഞ്ഞ് 1 മണിക്ക് ആരംഭിക്കുന്ന ജപമാല പ്രാര്‍ത്ഥനയില്‍ ഏറ്റവും ചുരുങ്ങിയത് അരലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. ഒരു സ്റ്റേഡിയം മുഴുവനും ആളുകള്‍, എല്ലാവരും ജപമാല കയ്യില്‍ പിടിച്ചുകൊണ്ട് കൊറോണയുടെ അന്ത്യത്തിനായി ദൈവത്തിനോട് പ്രാര്‍ത്ഥിക്കുകയും, പരിശുദ്ധ കന്യകാ മാതാവിന്റെ ആശ്രയവും, മാധ്യസ്ഥവും അപേക്ഷിക്കുന്നത് സങ്കല്‍പ്പിച്ചു നോക്കുവാന്‍ അദ്ദേഹം എ.സി. ഐ പ്രസ്നാക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വിവാ മെക്സിക്കോ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ വേരാസ്റ്റെഗുയി അറിയപ്പെടുന്ന മനുഷ്യാവകാശ നേതാവ് കൂടിയാണ്. കൊറോണ പകര്‍ച്ചവ്യാധി ബാധിച്ചവര്‍ക്കും, ഇതു മൂലം ദാരിദ്ര്യത്തിലായവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുക എന്ന ലക്ഷ്യത്തോടെ ഇക്കഴിഞ്ഞ മാര്‍ച്ച് 22 മുതല്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രാര്‍ത്ഥന യത്നത്തിന് വേരാസ്റ്റെഗുയി ആരംഭം കുറിച്ചിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7mvi3sa2IxD6CeYxCBFBE}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-08-15:38:22.jpg
Keywords: ജപമാല
Content: 13153
Category: 1
Sub Category:
Heading: കോവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് കെ‌സി‌ബി‌സി ഒരു കോടി രൂപ സംഭാവന നല്‍കി
Content: കൊച്ചി: കേരളത്തിലെ കത്തോലിക്ക സഭയിലെ വിവിധ രൂപതകളില്‍ നിന്നും സന്യാസ സമൂഹങ്ങളില്‍ നിന്നും കെ‌സി‌ബി‌സി സമാഹരിച്ച ഒരു കോടി മൂന്നുലക്ഷത്തി അന്‍പതിനായിരം രൂപ (1,03,50,000) കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തു. ജില്ലാ ഭരണകൂടങ്ങളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ നടക്കുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സാമ്പത്തികമായും മറ്റു വിധത്തിലും സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിന് പുറമെയാണിത്. രൂപതകളും സന്യാസ സമൂഹങ്ങളും ഇടവകകളും സര്‍ക്കാരുമായി സഹകരിച്ച് നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ കെ‌സി‌ബി‌സി വിലയിരുത്തുകയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗ നിര്‍ദേശം നല്കുകയും ചെയ്യുമെന്ന് കെ‌സി‌ബി‌സി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗ്ഗീസ് വള്ളിക്കാട്ട് പ്രസ്താവനയില്‍ അറിയിച്ചു. നേരത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കത്തോലിക്ക സഭയുടെ കീഴിലുള്ള എല്ലാ ആശുപത്രികളും വിട്ടുതരാന്‍ തയാറാണെന്ന് കെ‌സി‌ബി‌സി നേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DeHnCzOFjm67sfzPigO0Tn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-08-13:24:01.jpg
Keywords: സംഭാവ, സഹായ
Content: 13154
Category: 1
Sub Category:
Heading: ജപ്പാനിലെ വത്തിക്കാന്‍ നുണ്‍ഷ്യോ മാര്‍ ജോസഫ് ചേന്നോത്തിന് മസ്തിഷ്‌കാഘാതം
Content: ടോക്കിയോ: ജപ്പാനിലെ വത്തിക്കാന്‍ നുണ്‍ഷ്യോയും മലയാളിയുമായ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് ചേന്നോത്തിനെ മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ദിവ്യബലിയര്‍പ്പണത്തിനു തയാറെടുക്കുമ്പോഴാണ് മസ്തിഷ്‌കാഘാതമുണ്ടായത്. ഇപ്പോള്‍ ഐസിയുവിലാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജപ്പാന്‍ സന്ദര്‍ശന പരിപാടികള്‍ക്കു ചുക്കാന്‍ പിടിച്ചത് മാര്‍ ചേന്നോത്തായിരുന്നു. നുണ്‍ഷ്യച്ചറില്‍ ജപ്പാനിലെ ബിഷപ്പുമാരുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തിയിരുന്നു. എറണാകുളം- അങ്കമാലി അതിരൂപതയിലെ കോക്കമംഗലം ഇടവകാംഗമായ മാര്‍ ചേന്നോത്ത് നാലു പതിറ്റാണ്ടായി വത്തിക്കാന്റെ നയതന്ത്ര വിഭാഗത്തില്‍ സേവനമനുഷ്ഠിക്കുകയാണ്. ടാന്‍സാനിയ, തായ്വാന്‍ തുടങ്ങി നിരവധി രാജ്യങ്ങളില്‍ വത്തിക്കാന്റെ നയതന്ത്ര പ്രതിനിധിയായി സേവനം അനുഷ്ഠിച്ച മാര്‍ ജോസഫ് ചേന്നോത്ത് 2011-ലാണ് വത്തിക്കാന്റെ ജപ്പാന്‍ അംബാസിഡറായി സ്ഥാനമേല്‍ക്കുന്നത്. ആര്‍ച്ച് ബിഷപ്പിന് കേരള സഭയുടെ പ്രാര്‍ത്ഥന അറിയിക്കുന്നതായി കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ സഭാധ്യക്ഷനുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DeHnCzOFjm67sfzPigO0Tn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-09-02:26:57.jpg
Keywords: ജപ്പാ, നാഗ
Content: 13155
Category: 18
Sub Category:
Heading: സന്യാസി വിദ്യാര്‍ത്ഥിനിയുടേത് മുങ്ങിമരണമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
Content: തിരുവല്ല: വെള്ളിയാഴ്ച കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയ പാലിയേക്കര ബസേലിയന്‍ മഠത്തിലെ സന്യാസീ വിദ്യാര്‍ഥിനി ചുങ്കപ്പാറ തടത്തുമല പള്ളിക്കപ്പറന്പില്‍ ദിവ്യ പി. ജോണി(21)ന്റേത് മുങ്ങിമരണമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കോട്ടയം മെഡിക്കല്‍ കോളജില്‍ ഇന്നലെയാണ് പോസ്റ്റുമോര്‍ട്ടം നടന്നത്. കിണറ്റില്‍ വീണ ദിവ്യ വെള്ളം കുടിച്ചാണു മരിച്ചതെന്നും മറ്റു കാര്യമായ പരിക്കുകള്‍ ശരീരത്തില്‍ കാണാനില്ലെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരത്തിലെ ചെറിയ ക്ഷതങ്ങള്‍ കിണറ്റിലേക്കുള്ള വീഴ്ചയില്‍ സംഭവിച്ചതാകാമെന്നാണ് നിഗമനമെന്നു പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ ഇന്നലെ മഠം സന്ദര്‍ശിച്ചു തെളിവെടുത്തു. ഫോറന്‍സിക്, വിരലടയാളം, ഡോഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥരും എസ്പിക്കൊപ്പം ഉണ്ടായിരുന്നു. സന്യാസിനി പരിശീലനത്തില്‍ ആറാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന ദിവ്യ രാവിലെ മഠത്തിലെ ചാപ്പലില്‍ നടന്ന ദിവ്യബലിയില്‍ പങ്കെടുത്തിരുന്നു. പ്രഭാത ഭക്ഷണവും കഴിച്ചു തുടര്‍ന്നു നടന്ന ക്ലാസിലുമെത്തിയിരിന്നു. മഠത്തിനു പിന്നിലെ കിണറ്റില്‍ നിന്നു ശബ്ദം കേട്ടു മറ്റ് സന്യാസിനികള്‍ ഓടി എത്തി നോക്കിയപ്പോള്‍ ദിവ്യ ഇതിനുള്ളില്‍ കിടക്കുന്നതാണ് കണ്ടത്. നാട്ടുകാരുടെയും അഗ്‌നിശമന സേനാംഗങ്ങളുടെയും സഹായത്തോടെ ഉടനെ തന്നെ പുറത്തെടുത്തു പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് 11ന് ചുങ്കപ്പാറ സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ നടക്കും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DeHnCzOFjm67sfzPigO0Tn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-05-09-02:52:25.jpg
Keywords: സന്യാസ, സമര്‍പ്പി
Content: 13156
Category: 4
Sub Category:
Heading: ഭക്തിഗാന രംഗത്തെ വാനമ്പാടിയായ ചിത്ര അരുണിന്റെ ക്രിസ്താനുഭവം
Content: 'ദൈവം തന്നതല്ലാതൊന്നും' എന്ന സുപ്രസിദ്ധ ഗാനത്തിലൂടെ ലോകമെമ്പാടുമുള്ള മലയാളികളുടെ ഹൃദയം കവര്‍ന്ന ചിത്ര അരുണിന് ഇന്ന് വിളിപ്പേര് 'ക്രിസ്തീയ ഭക്തിഗാന രംഗത്തെ വാനമ്പാടി'യെന്നാണ്. മൂവായിരത്തോളം ഭക്തി ഗാനങ്ങളാണ് ഇതിനോടകം ചിത്ര ആലപിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയിലെ യാഥാസ്ഥിതിക ഹൈന്ദവ കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന തനിക്ക് ചെറുപ്പ കാലത്ത് ക്രൈസ്തവ ദേവാലയത്തിന് മുമ്പില്‍ നിന്നുള്ള പ്രാര്‍ത്ഥനയും കുരിശുവരയുമാണ് തന്നെ ക്രിസ്തീയ ഭക്തി ഗാനരംഗത്ത് തുടരുവാനും ശ്രദ്ധിക്കപ്പെടുവാനും സഹായിച്ചതെന്ന് ചിത്ര പറയുന്നു. ക്രിസ്തുവിന് വേണ്ടിയ പാടിയ ഗാനങ്ങളിലൂടെയാണ് തനിക്ക് പ്രേഷകമനസില്‍ ഇടം നേടാനായതെന്നും അതിനാല്‍ ക്രിസ്തുവിനോട് കടപ്പെട്ടിരിക്കുന്നുവെന്നും ചിത്ര ആവര്‍ത്തിക്കുന്നു. കുട്ടിക്കാലം മുതല്‍ തന്നെ പാട്ട് പാടുമായിരുന്ന ചിത്രയുടെ സംഗീതത്തിലുള്ള പ്രാവിണ്യം തിരിച്ചറിഞ്ഞ് അതിന് വേണ്ട പ്രോത്സാഹനം നല്‍കിയത് മാതാപിതാക്കളായിരുന്നു. അവരുടെ ആഗ്രഹ പ്രകാരമായിരുന്നു താന്‍ സംഗീതത്തില്‍ ഉപരി പഠനം നടത്തിയതെന്നും ചിത്ര പറയുന്നു. ദേവാലയങ്ങളില്‍ കുര്‍ബാന സ്വീകരണത്തിനായി തിരുവോസ്തിതന്‍ എന്ന ഗാനം ആലപിക്കാറുണ്ടെന്നറിയുമ്പോള്‍ തനിക്ക് വളരെ സന്തോഷമുണ്ട്. ദൈവാനുഗ്രഹത്താല്‍ ഒരുപാട് വേദികളില്‍ മുന്‍നിര ഗായകരൊടൊപ്പം ഗാനം ആലപിക്കുവാന്‍ തനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. </p> <iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2FShekinahTelevision%2Fvideos%2F656599434902601%2F&show_text=0&width=560" width="100%" height="315" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe> <p> തന്റെ മാതാപിതാക്കളുടെ വലിയ ആഗ്രഹമായിരുന്നു തന്നെയാരു പിന്നണി ഗായികയാക്കി തീര്‍ക്കുകയെന്നത്. ദൈവ കൃപയാല്‍ അത് സാക്ഷാത്കരിക്കപ്പെട്ടുവെന്നും അതിന് താന്‍ എന്നും ക്രിസ്തുവിനോട് കടപ്പെട്ടിരിക്കുന്നുവെന്നും ചിത്ര പറയുന്നു. 'ആരോരുമില്ലാതെ' എന്ന ഗാനവും, 'ഒരുനാളുമെന്നെ പിരിയാതെ' ഗാനവും 'ഈശോ നീ എന്റെ ഉളളില്‍ വന്നാല്‍' എന്ന ഗാനവും സമൂഹമാധ്യമങ്ങളില്‍ ഏറെ തരംഗമായിരുന്നു. തൃശൂര്‍ അതിരൂപത പുറത്തിറക്കിയ മാലാഖ എന്ന ആല്‍ബത്തിലെ ഫാ. ജോഷി കണ്ണൂക്കാടന്‍ എഴുതിയ ഗാനവും ചിത്രയുടെ സ്വരമാധുര്യം അനേകരുടെ ഹൃദയം കവരുവാന്‍ കാരണമായി. നിരവധി സ്റ്റേജ് ഷോകളിലും ആല്‍ബങ്ങളിലും പാടുവാന്‍ ഭാഗ്യം ലഭിച്ച തനിക്ക് സംഗീതലോകത്ത് കരുത്തോടെ മുന്നേറുവാന്‍ തന്റെ അമ്മയും, ഭര്‍ത്താവ് അരുണും, ചേച്ചി വിനീത സുരേഷുമാണ് പിന്തുണ നല്‍കുന്നതെന്നും ചിത്ര പറയുന്നു. കുറഞ്ഞ കാലം കൊണ്ട് നിരവധി ക്രിസ്ത്യന്‍ ഗാനങ്ങള്‍ പാടി ലക്ഷകണക്കിന് പ്രേഷകരുടെ മനസില്‍ ഇടം നേടിയ ഈ ഗായിക ആദ്യമായി സംഗീത സംവിധാന ചെയ്ത ഗാനം ലോക്ക് ഡൗണ്‍ ദിനങ്ങള്‍ കഴിഞ്ഞാല്‍ ഉടന്‍ പുറത്തിറങ്ങുമെന്നതിന്റെ സന്തോഷത്തിലാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JTLWkZIokY94COMYEcTDFi}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/Mirror/Mirror-2020-05-09-07:04:08.jpg
Keywords: ഗായിക, യേശു
Content: 13157
Category: 14
Sub Category:
Heading: ‘ഡയല്‍ എ മാസ്': ലോക്ക് ഡൗണിലെ ദിവ്യബലി പങ്കാളിത്തത്തിന് നവീന മാര്‍ഗവുമായി ബ്രിട്ടീഷ് രൂപത
Content: മിഡില്‍സ്ബ്രോ: വിശ്വാസികള്‍ക്ക് ഇന്റര്‍നെറ്റിന്റെ സഹായം കൂടാതെ വിശുദ്ധ കുര്‍ബാന കേള്‍ക്കുവാനായി വടക്കന്‍ ഇംഗ്ലണ്ടിലെ മിഡില്‍സ്ബ്രോ കത്തോലിക്ക രൂപത ആരംഭിച്ച ‘ഡയല്‍ എ മാസ്’ സേവനം ശ്രദ്ധയാകര്‍ഷിക്കുന്നു. മെയ് 3ന് മിഡില്‍സ്ബ്രോ ബിഷപ്പ് ടെറെന്‍സ് ഡ്രെയിനി ആരംഭിച്ച ഫോണിലൂടെ വിശുദ്ധ കുര്‍ബാന കേള്‍ക്കുവാന്‍ സഹായിക്കുന്ന ‘ഡയല്‍ എ മാസ്’ ഇതിനോടകം തന്നെ നൂറോളം പേര്‍ ഈ സേവനം പ്രയോജനപ്പെടുത്തിയെന്ന്‍ രൂപത വ്യക്തമാക്കി. ഇംഗ്ലണ്ടില്‍ ഇത്തരത്തിലുള്ള ആദ്യത്തെ സേവനമാണിത്. സേവനത്തിനായി വിളിക്കുന്ന വിശ്വാസികള്‍ക്ക് മിഡില്‍സ്ബ്രോ രൂപതയിലെ സെന്റ്‌ മേരീസ് കത്തീഡ്രലിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള സന്ദേശമാണ് ആദ്യമായി കേള്‍ക്കുവാന്‍ കഴിയുന്നത്. പിന്നീടാണ് റെക്കോര്‍ഡ് ചെയ്യപ്പെട്ട ഞായറാഴ്ച കുര്‍ബാന ലഭ്യമാകുന്നത്. സൗജന്യ സേവനത്തിനു വേണ്ട സാമ്പത്തിക പിന്തുണ നല്‍കുന്നത് ‘നൈറ്റ്സ് ഓഫ് കോളംബാ കൗണ്‍സില്‍’ ആണ്. മാര്‍ച്ച് 20 മുതല്‍ കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്നു ഇംഗ്ലണ്ടില്‍ റദ്ദാക്കിയ പൊതുജന പങ്കാളിത്തത്തോടെയുള്ള കുര്‍ബാനകള്‍ എന്നു പുനരാരംഭിക്കുമെന്ന യാതൊരു സൂചനയും ഇല്ലാത്ത സാഹചര്യത്തിലാണ് മിഡില്‍സ്ബ്രോ പുതിയ സേവനവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്മാര്‍ട്ട്ഫോണോ, വൈഫൈ സൗകര്യമോ ഇല്ലാത്തതിനാല്‍ തത്സമയ സംപ്രേഷണം ചെയ്യുന്ന വിശുദ്ധ കുര്‍ബാനകളില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കാണ് സേവനം കൂടുതല്‍ പ്രയോജനപ്പെടുക. കൊറോണയെ തുടര്‍ന്നു ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോടുള്ള സഭയുടെ ക്രിയാത്മകമായ പ്രതികരണമാണിതെന്നാണ് സേവനത്തെക്കുറിച്ച് ബിഷപ്പ് ടെറെന്‍സ് പറയുന്നത്. അതേസമയം വത്തിക്കാന്‍ ആരാധനക്രമ കാര്യങ്ങള്‍ക്കായുള്ള തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ വിശുദ്ധവാരത്തോട് അനുബന്ധിച്ചു പുറപ്പെടുവിച്ച ഡിക്രിയില്‍ തിരുകര്‍മ്മങ്ങളില്‍ തത്സമയം വീടുകളില്‍ ഇരുന്നു പങ്കുചേരണമെന്ന് നിര്‍ദ്ദേശമുണ്ടായിരിന്നു. റെക്കോര്‍ഡ് ചെയ്ത തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതില്‍ അര്‍ത്ഥമില്ലായെന്നും ക്രിസ്തീയ വിശ്വാസം ആത്മീയമാണെങ്കിലും തത്സമയമുള്ള ബന്ധപ്പെടലാണെന്നും അതിനാല്‍ റെക്കോര്‍ഡ് ചെയ്ത പ്രദര്‍ശനങ്ങള്‍ക്ക് പ്രസക്തിയും അര്‍ത്ഥവുമില്ലെന്നും അദ്ദേഹം സൂചിപ്പിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Kx8VihwOqMi2OiHBngpjTK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-09-09:02:51.jpg
Keywords: വിശുദ്ധ കുര്‍ബാ
Content: 13158
Category: 1
Sub Category:
Heading: കൊറോണക്കിടെ മുസ്ലീം മതവാദികളുടെ പ്രതിഷേധവും അക്രമവും: നൈജറില്‍ ക്രൈസ്തവ സമൂഹം ഭീതിയില്‍
Content: നിയാമെ: കോവിഡ്-19 പടരുന്നത് തടയുന്നതിനായി പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൌണിന്റെ ഭാഗമായി പൊതു ആരാധനകള്‍ റദ്ദാക്കിയതിനെതിരെ മുസ്ലീം ഇമാമുമാരുടെ നേതൃത്വത്തില്‍ തെരുവുകള്‍ കീഴടക്കി തീവ്ര നിലപാടുള്ള സംഘടനകള്‍ നടത്തുന്ന അക്രമാസക്തമായ പ്രതിഷേധത്തില്‍ ക്രൈസ്തവ സമൂഹം ഭീതിയില്‍. പ്രതിഷേധ പ്രകടനം മതന്യൂനപക്ഷമായ ക്രൈസ്തവര്‍ക്ക് നേര്‍ക്ക് തിരിയുമോ എന്ന ആശങ്കയിലാണ് നൈജറിലെ ക്രിസ്ത്യന്‍ സമൂഹം. തലസ്ഥാന നഗരമായ നിയാമെക്ക് പുറമേ, മാറാഡിയില്‍ നിന്നും അധികം ദൂരത്തല്ലാത്ത മേയാഹിയിലും വെള്ളിയാഴ്ച നിസ്കാരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരെ തീവ്ര ഇസ്ലാമികള്‍ തെരുവില്‍ ഇറങ്ങിയിരിന്നു. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ തകര്‍ത്തും സ്കൂളും, സര്‍വ്വകലാശാലയും അഗ്നിക്കിരയാക്കുകയും ചെയ്തതായി പ്രദേശവാസികള്‍ പറഞ്ഞുവെന്ന് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ 'എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്‌' (എ.സി.എന്‍) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ തെക്ക് കിഴക്കന്‍ ഭാഗത്തുള്ള സിന്‍ഡര്‍ മേഖലയില്‍ അങ്ങിങ്ങായി പൊട്ടിപ്പുറപ്പെട്ട അക്രമങ്ങളില്‍ പ്രദേശങ്ങളിലെ ക്രിസ്ത്യന്‍ സമൂഹം ഭീതിയിലാണെന്നു എ.സി.എന്‍ വ്യക്തമാക്കി. ഇതുവരെ ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെട്ടിട്ടില്ലെങ്കിലും, 2015-ല്‍ ഫ്രഞ്ച് ഹാസ്യ മാധ്യമമായ ചാര്‍ളി ഹെബ്ദോയില്‍ പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെട്ടതിന്റെ പേരില്‍ നൈജറിലെ 45 ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ട സംഭവം ക്രിസ്ത്യാനികളുടെ ആശങ്ക ഇരട്ടിയാക്കുന്നുണ്ട്. നഗരങ്ങളില്‍ ടിയര്‍ ഗ്യാസിന്റേയും, കത്തിയ ടയറിന്റേയും മണമാണുള്ളതെന്നു പ്രദേശവാസികള്‍ പറയുന്നു. അതേസമയം മാറാഡി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കത്തോലിക്കാ മിഷന്‍ കേന്ദ്രം ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ഇപ്പോള്‍ കനത്ത സുരക്ഷയിലാണ്. സര്‍ക്കാര്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന്‍ ബുര്‍ക്കിനായിലേയും നൈജറിലേയും മെത്രാന്‍ സമിതി പൊതു ജന പങ്കാളിത്തത്തോടെയുള്ള കുര്‍ബാനകളും, പ്രാര്‍ത്ഥനാ കൂട്ടായ്മകളും റദ്ദാക്കിയിട്ടുണ്ട്. നൈജറിലെ ജനസംഖ്യയുടെ 96 ശതമാനവും ഇസ്ലാം മതവിശ്വാസികളാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JTLWkZIokY94COMYEcTDFi}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-09-10:42:21.jpg
Keywords: നൈജറി, നൈജീ
Content: 13159
Category: 10
Sub Category:
Heading: വിശുദ്ധ കുർബാന മാത്രമാണ് യഥാർത്ഥത്തിലുള്ള ആരാധന, അത് വിലക്കാന്‍ ആര്‍ക്കും അധികാരമില്ല: കർദ്ദിനാൾ മുളളർ
Content: വത്തിക്കാന്‍ സിറ്റി: വിശുദ്ധ കുർബാന മാത്രമാണ് യഥാർത്ഥത്തിലുള്ള ആരാധനയെന്നും പൊതുവായ ദിവ്യബലിയർപ്പണം വിലക്കാൻ മെത്രാന്മാർക്ക് അധികാരമില്ലെന്നും വിശ്വാസ തിരുസംഘത്തിന്റെ മുൻ തലവനായിരുന്ന കർദ്ദിനാൾ ജെറാദ് മുള്ളർ. യേശു മനുഷ്യശരീരം സ്വീകരിച്ച് ഭൂമിയിലേക്ക് വന്നുവെന്നും നാം ശരീരത്തിന്റെ ഉയിർപ്പിൽ വിശ്വസിക്കുന്നുവെന്നും അതിനാൽ വിശുദ്ധ കുർബാനയിലെ ക്രിസ്തുവിന്റെ സാന്നിധ്യം അനുദിന ജീവിതത്തിൽ വളരെയധികം അത്യന്താപേക്ഷിതമാണെന്നും ഡെയിലി കോമ്പസ് എന്ന മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ കർദ്ദിനാൾ മുളളർ ചൂണ്ടിക്കാട്ടി. കൊറോണ വൈറസ് ഒരുപാട് പേർക്ക് ദുരന്തമാണ് സമ്മാനിച്ചത്. അതിനാൽ തന്നെ വിശ്വാസത്തിന്റെ വെളിച്ചത്തിൽ ജീവിതത്തിലുണ്ടാകുന്ന സഹനങ്ങളെ എങ്ങനെ നേരിടണമെന്ന് ആളുകൾക്ക് പറഞ്ഞു കൊടുക്കാൻ സഭയ്ക്ക് കടമയുണ്ട്. പൊതുവായുള്ള ദിവ്യബലിയർപ്പണം റദ്ദാക്കുന്നതിലൂടെ പ്രസ്തുത ദൗത്യത്തെ നിരാകരിക്കുകയാണ് ചെയ്യുന്നത്. ഇത് സഭ സർക്കാരുകളുടെ നിയന്ത്രണത്തിലാകുന്നതിന് വഴിവെക്കുന്നു. ഇത് അംഗീകരിക്കാൻ സാധിക്കുന്നതല്ല. കർദ്ദിനാൾ ജെറാദ് മുള്ളർ വിശദീകരിച്ചു. കൊറോണ വൈറസ് പടരാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിൽ തെറ്റില്ല. എന്നാൽ വിശുദ്ധ കുർബാന റദ്ദാക്കുന്നത് വളരെ ഗൗരവമായ കാര്യമാണ്. മതേതര ചിന്ത സഭയെ ഗ്രസിച്ചിരിക്കുകയാണെന്ന ചിന്തയും അദ്ദേഹം പങ്കുവെച്ചു. സഭയുടെ ആത്മീയത സർക്കാരുകൾക്ക് കീഴിൽ വരേണ്ട കാര്യമല്ല. വൈദികരുടെ ഇടയിലെ പുരോഗമനവാദത്തെയും വിശ്വാസമില്ലായ്മയെയും വളരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച കർദ്ദിനാൾ മുള്ളർ "പുരോഗമനവാദത്തെ" വിനാശകരമായ ചിന്താഗതി എന്ന വിശേഷണമാണ് നല്കിയത്. ആമസോൺ സിനഡിൽ ദിവ്യകാരുണ്യം എല്ലാവര്‍ക്കും ലഭ്യമാക്കുവാന്‍ വിവാഹിതരായവർക്ക് വൈദികപട്ടം നൽകണമെന്ന് ചിലർ പറഞ്ഞു. പ്രസ്തുത നിർദ്ദേശം മുന്നോട്ടു വെച്ചവർ തന്നെയാണ് യാതൊരു ലജ്ജയുമില്ലാതെ വിശുദ്ധ കുർബാന റദ്ദാക്കണമെന്ന പറയുന്നതൊന്നും മുള്ളർ ചൂണ്ടിക്കാട്ടി. രോഗം ഭേദമാകാൻ മരുന്ന് ഉപയോഗിക്കേണ്ട എന്ന് പറയുന്ന പ്രൊട്ടസ്റ്റൻറ് ചിന്താഗതിയെയും അഭിമുഖത്തിൽ അദ്ദേഹം വിമർശിച്ചു. എന്നാൽ മരുന്ന് പ്രാർത്ഥനയ്ക്ക് പകരമാകില്ലെന്നും കർദ്ദിനാൾ മുള്ളർ പറഞ്ഞു. 2012-2017 കാലയളവില്‍ വിശ്വാസ തിരുസംഘത്തിന്റെ തലവനായി സേവനം ചെയ്ത കര്‍ദ്ദിനാള്‍ മുള്ളര്‍ നിലവില്‍ റോമിലെ അഗോനില്‍ സ്ഥിതി ചെയ്യുന്ന സെന്‍റ് ആഗ്നസ് ദേവാലയത്തിന്റെ ചുമതലയുള്ള കര്‍ദ്ദിനാള്‍ ഡീക്കനാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Kx8VihwOqMi2OiHBngpjTK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-09-12:40:42.jpg
Keywords: മുളളർ, വിശുദ്ധ കുര്‍ബാന
Content: 13160
Category: 18
Sub Category:
Heading: ലോക്ക് ഡൗണില്‍ പാവങ്ങള്‍ക്ക് അന്നം മുടക്കാതെ ഫരീദാബാദ് രൂപതയിലെ ബുരാഡി ഇടവക
Content: ന്യൂഡൽഹി: കോവിഡ് 19 മൂലം നാൽപത് ദിവസത്തിലധികമായി രാജ്യമൊട്ടാകെ ലോക്ക്ഡൗണ്‍ തുടർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജോലി ചെയ്യാൻ സാധിക്കാത്തത് മൂലം പട്ടിണി അനുഭവിക്കുന്ന ജനങ്ങൾക്ക് ഭക്ഷണം വിതരണവുമായി സെന്‍റ് മറിയം ത്രേസ്യ ബുരാഡി ഇടവക. സംരംഭത്തിന് നേതൃത്വം നൽകുവാന്‍ ഫരീദാബാദ് രൂപതയുടെ ഇടയൻ ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര കഴിഞ്ഞ ദിവസം എത്തിയിരിന്നു. ബിഷപ്പിന്‍റെ നിർദ്ദേശ പ്രകാരം രൂപതയുടെ സാമൂഹ്യ സേവന സംഘടനയും വിവിധ ഇടവകകളും സംഘടനകളും ഭക്ഷണ വിതരണം, ഭക്ഷ്യ വസ്തുക്കളുടെ വിതരണം, സുരക്ഷാ കിറ്റുകളുടെയും സാനിറ്ററി കിറ്റുകളുടെ വിതരണം തുടങ്ങി നിരവധി സേവനങ്ങൾ ചെയ്തു വരുന്നുണ്ട്. ലോക്ക് ഡൗണ്‍ നീളുന്ന പശ്ചാത്തലത്തിൽ ധാരാളം ജനങ്ങൾ പട്ടിണിക്ക് ഇരകളാകുന്നുണ്ടെന്നും അവർക്ക് സഹായം നൽകുന്ന സംരംഭങ്ങൾ വിവിധ ഇടവകകളും സംഘടനകളും കൂടുതൽ ഊർജ്ജസ്വലമായി തുടരണമെന്നും ആർച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JTLWkZIokY94COMYEcTDFi}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-05-09-15:39:45.jpg
Keywords: ഫരീദാ
Content: 13161
Category: 13
Sub Category:
Heading: സാമൂഹിക അകലം പാലിച്ച് കുമ്പസാരത്തിന് അവസരമൊരുക്കികൊണ്ട് ഐറിഷ് വൈദികന്‍
Content: ഡബ്ലിന്‍: അയര്‍ലണ്ടിന്‍റെ തലസ്ഥാന നഗരമായ ഡബ്ലിനിലെ താല സെന്റ് മാര്‍ക്ക്‌സ് ദേവാലയത്തില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ടു കുമ്പസാരത്തിനു അവസരമൊരുക്കിക്കൊണ്ടുള്ള വൈദികന്‍റെ സേവനം ശ്രദ്ധയാകര്‍ഷിക്കുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നിലനില്‍ക്കുന്നതിനാലാണ് ഫാ. പാറ്റ് മക്കിന്‍ലി എന്ന വൈദികന്‍ തന്റെ ഇടവകയില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട് കുമ്പസാരത്തിന് തുടക്കമിട്ടിരിക്കുന്നത്. ദിവസേന ഓരോ മണിക്കൂര്‍ വീതം രണ്ടു തവണ കുമ്പസാരത്തിനു സൗകര്യമുണ്ട്. മുഴുവന്‍ സമയവും കുമ്പസാരത്തിനു വിശ്വാസികള്‍ എത്തുന്നുണ്ടെന്നു ഫാ.മക്കിന്‍ലി ഒരു റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആദ്യ കുര്‍ബാന സ്വീകരണത്തിനു ശേഷം ഇതുവരെ കുമ്പസാരിക്കാത്തവര്‍ പോലും ഈ സൗകര്യം അറിഞ്ഞു തന്റെ അടുത്തെത്തിയതായും അദ്ദേഹം വെളിപ്പെടുത്തി. എന്തായാലും സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള വൈദികന്റെ കുമ്പസാര രീതി നവമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IkBl4qCi2s8LRANLvH7vF6}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-10-04:20:20.jpg
Keywords: ഐറിഷ്, അയര്‍