Contents
Displaying 12651-12660 of 25148 results.
Content:
12976
Category: 10
Sub Category:
Heading: തെരുവില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന ആറ് വയസുള്ള ബാലന്റെ ചിത്രം വൈറലാകുന്നു
Content: ലിമ: ആഗോള മഹാമാരിയായ കൊറോണയില്‍ നിന്നു പൂര്‍ണ്ണമായി വിടുതലിനായി തെരുവില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന ബാലന്റെ ചിത്രം വൈറലാകുന്നു. വടക്കു പടിഞ്ഞാറൻ പെറുവിലെ ലാ ലിബർട്ടാഡ് മേഖലയിലെ ജുണിൻ സ്ട്രീറ്റില്‍ ഒറ്റയ്ക്ക് മുട്ടുകുത്തി കൂപ്പുകരങ്ങളോടെ നില്‍ക്കുന്ന അലന്‍ കസ്തനേഡാ സെല്‍ഡാ എന്ന ബാലന്റെ ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നത്. കണ്ണുകളെ ഈറനണിയിക്കുന്ന ചിത്രം ക്ലാവുഡിയ അലജന്ദ്ര മോറ എന്ന സ്ത്രീയാണ് പകര്‍ത്തി സോഷ്യല്‍ മീഡിയായില്‍ പങ്കുവെച്ചത്. പിന്നീട് ഇത് വൈറലാകുകയായിരിന്നു. അവനോട് എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണെന്നും വീട്ടിൽ ഭയങ്കര ശബ്ദമായതിനാല്‍ പുറത്തു വന്നുനിന്ന് പ്രാര്‍ത്ഥിക്കുകയാണെന്നുമായിരിന്നു മറുപടിയെന്നും ക്ലാവുഡിയ വെളിപ്പെടുത്തി. കുട്ടിയുടെ ദൈവത്തോടുള്ള സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും സാക്ഷിയാകാൻ കഴിഞ്ഞതിൽ താന്‍ അതീവ സന്തോഷവതിയാണെന്ന് ക്ലാവുഡിയ ഫേസ്ബുക്കില്‍ കുറിച്ചു. എന്‍റെ തന്നെ ജീവിതത്തിന് ആ ആറുവയസുകാരന്‍ ബാലന്റെ പ്രവര്‍ത്തി പുതിയ ഉള്‍ക്കാഴ്ച പകര്‍ന്നു. ഞങ്ങള്‍ അയല്‍പക്കത്തുള്ള കുറച്ചുപേര്‍ ഒന്നിച്ചുകൂടി പ്രാര്‍ത്ഥിച്ചു. ഈ അത്യാവശ്യ സന്ദര്‍ഭത്തില്‍ കൂടുതല്‍ വിശ്വാസവും പ്രതീക്ഷയും പങ്കിടാന്‍ ആ കുട്ടിയുടെ പ്രവര്‍ത്തി തന്നെ സ്വാധീനിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ കത്തോലിക്ക കുടുംബമാണെന്നും ആറുവയസുള്ള കൊച്ചുകുട്ടിയായ അവന്റെ പ്രവര്‍ത്തിയില്‍ താന്‍ അതിശയിച്ചുപോയെന്നുമായിരിന്നു ബാലന്റെ പിതാവിന്റെ പ്രതികരണം. അതേസമയം ബാലന്റെ മാതൃക പിന്തുടര്‍ന്നു കൂട്ടായ്മയിലുള്ള പ്രാര്‍ത്ഥന പ്രദേശത്ത് ആരംഭിച്ചിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-18-12:26:57.jpg
Keywords: വൈറ

12977
Category: 13
Sub Category:
Heading: സഭയുടെ നിശബ്ദ സേവനങ്ങള്‍ക്ക് നന്ദി അറിയിച്ച് സ്പാനിഷ് മേയർമാർ
Content: മാഡ്രിഡ്: കൊറോണ പ്രതിസന്ധിക്കിടയില്‍ കത്തോലിക്ക സഭ തുടരുന്ന സ്തുത്യര്‍ഹമായ സേവനങ്ങള്‍ക്ക് മാഡ്രിഡിലേയും സമീപ നഗരങ്ങളിലേയും മേയര്‍മാരുടെ നന്ദിയും അഭിനന്ദനവും. മാഡ്രിഡ് മേയറും കേന്ദ്ര വലതുപക്ഷ പീപ്പിള്‍സ് പാര്‍ട്ടി പ്രതിനിധിയുമായ ജോസ് ലൂയിസ് മാര്‍ട്ടിനെസ്-അല്‍മെയിഡ മാഡ്രിഡ് അതിരൂപതയില്‍ വൈദികർ നടത്തിയ നിശബ്ദവും വീരോചിതവുമായ സേവനത്തിന് ഓരോ വൈദികർക്കും നന്ദി അര്‍പ്പിച്ചുകൊണ്ടാണ് കത്തെഴുതിയത്. പീപ്പിള്‍സ് പാര്‍ട്ടിയംഗവും അരാഞ്ചുവെസ് മേയറുമായ മരിയ ജോസ് ഫുയന്റെയും സമാനമായ കത്തയച്ചിരുന്നുവെന്ന് ഗെറ്റാഫെ രൂപത അറിയിച്ചു. കൊറോണ മൂലം മരണപ്പെട്ട പ്രിയപ്പെട്ടവരുടെ അന്തിമ വിടവാങ്ങലിനായി ദിവസവും നിങ്ങള്‍ നടത്തിയ അശ്രാന്ത പരിശ്രമത്തിന് എന്റെ അഭിനന്ദനവും നന്ദിയും അര്‍പ്പിക്കുവാന്‍ ആഗ്രഹിക്കുന്നുവെന്നാണ് മേയറിന്റെ കത്തില്‍ പറയുന്നത്. സ്പാനിഷ് സോഷ്യല്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയംഗവും സിയംപൊസുവലോസ് മേയറുമായ റാക്ക്വല്‍ ജിമേനോ സമൂഹമാധ്യമങ്ങളിലൂടെയാണ് സഭ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി അര്‍പ്പിച്ചത്. സിയംപൊസുവലോസിലെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുവാന്‍ സഭ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നും, വിലമതിക്കുവാനാവാത്ത പ്രവര്‍ത്തനങ്ങളാണ് സഭ നടത്തുന്നതെന്നും ഈ പോരാട്ടത്തില്‍ മഹത്തായ പങ്ക് വഹിക്കുന്നതിനു സഭക്ക് കഴിയുമെന്നുമാണ് ജിമേനോയുടെ പോസ്റ്റില്‍ പറയുന്നത്. മേയര്‍ സാന്റിയാഗോ ലോറന്റെയുടെ നേതൃത്വത്തിലുള്ള ലെഗാനിസ് സിറ്റി കൗണ്‍സില്‍, ഇടവക വൈദികർ നടത്തുന്ന സേവനങ്ങള്‍ക്ക് ട്വിറ്ററിലൂടെയാണ് നന്ദി അര്‍പ്പിച്ചത്. പാവപ്പെട്ടവര്‍ക്കും, രോഗികള്‍ക്കും ഇടയില്‍ വിവിധ സന്നദ്ധ സേവനങ്ങളാണ് സഭാനേതൃത്വം തുടരുന്നത്. അനുദിനം പ്രാര്‍ത്ഥനയും, രോഗികൾക്ക് വിശുദ്ധ കുര്‍ബാന നല്‍കലും, രോഗികളുടെ കുടുംബങ്ങള്‍ക്ക് ആത്മീയമായ സാന്ത്വനവുമേകിക്കൊണ്ട് ആയിരകണക്കിന് വൈദികരാണ് സ്പെയിനില്‍ സ്തുത്യര്‍ഹമായ രീതിയില്‍ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്.
Image: /content_image/News/News-2020-04-18-14:57:38.jpg
Keywords: സ്പെയി, സ്പാനി

12978
Category: 1
Sub Category:
Heading: ഇന്ന് ദൈവകരുണയുടെ ഞായര്‍: ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം
Content: രണ്ടായിരാമാണ്ടു മുതൽ സാർവ്വത്രിക സഭ ഈസ്റ്റർ ആഴ്ചയ്ക്കു സമാപനം കുറിക്കുന്നതു ഈസ്റ്റർ കഴിഞ്ഞു വരുന്ന ഞായറാഴ്ച ദൈവകാരുണ്യത്തിന്റെ തിരുനാൾ ആഘോഷിച്ചു കൊണ്ടാണ്. യേശു ക്രിസ്തുവിന്റെ പെസഹാ രഹസ്യങ്ങളിലൂടെ വെളിവാക്കപ്പെട്ട ദൈവത്തിന്റെ കരുണാർദ്രമായ സ്നേഹത്തിനു സന്തോഷത്തോടെ പ്രത്യുത്തരം നൽകുവാനുള്ള ആഹ്വാനമാണ് ഈ തിരുനാൾ നൽകുന്നത്. എന്താണ് യഥാർത്ഥത്തിൽ ദൈവകാരുണ്യം? ദൈവകാരുണ്യ ഭക്തിയുടെ ആരംഭം എങ്ങനെയാണ്? ഇതു സഭയിലെ പുതിയ തിരുനാൾ ആണോ? തുടങ്ങി നിരവധി ചോദ്യങ്ങൾ ഈ ദിവസം നമ്മുടെ മനസ്സിലെത്തും. #{red->n->n->കരുണയുടെ ചരിത്രം }# 1980-ാം ആണ്ടിൽ പുറത്തിറങ്ങിയ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ രണ്ടാമത്തെ ചാക്രിക ലേഖനമായ കരുണാസമ്പന്നനായ ദൈവം (Dives in Misericordia ) പാപ്പ പറയുന്നു " ദൈവസ്നേഹത്തിൽ വിശ്വസിക്കുക എന്നാൽ ദൈവകാരുണ്യത്തിൽ വിശ്വസിക്കുകയാണ്. കാരണം കാരുണ്യം സ്നേഹത്തിന്റെ ഒഴിവാക്കാൻ പറ്റാത്ത വശമാണ്. അതു സ്നേഹത്തിന്റെ രണ്ടാമത്തെ പേരും അതോടൊപ്പം സ്നേഹം വെളിപ്പെടുന്ന സവിശേഷ രീതിയുമാണ്. ” (No. 7). രക്ഷാകര ചരിത്രം ഈ സത്യത്തിന്റെ തെളിവുകളാൽ സമ്പന്നമാണ്. ലോകാരംഭം മുതൽ ദൈവം ഇസ്രായേൽ ജനതയുമായി ചെയ്ത ഉടമ്പടി അവന്റെ സ്നേഹത്തിന്റെ സ്വഭാവം വെളിപ്പെടുത്തുന്നു. ദൈവം മോശയ്ക്കു പത്തു കൽപനകൾ നൽകുമ്പോൾ "എന്നെ സ്‌നേഹിക്കുകയും എന്‍െറ കല്‌പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട് ആയിരമായിരം തലമുറകള്‍ വരെ ഞാന്‍ കരുണ കാണിക്കും." (പുറപ്പാട് 20:6) എന്നവൻ വാഗ്ദാനം ചെയ്തു . പിന്നിടു മോശക്കു തന്നെ ദൈവം ആരാണന്നു വെളിപ്പെടുത്തുന്നു: " കര്‍ത്താവ്, കാരുണ്യവാനും കൃപാനിധിയുമായ ദൈവം, കോപിക്കുന്നതില്‍ വിമുഖന്‍, സ്‌നേഹത്തിലും വിശ്വസ്‌തതയിലും അത്യുദാരന്‍;തെറ്റുകളും കുറ്റങ്ങളും പാപങ്ങളും ക്‌ഷമിച്ചുകൊണ്ട് ആയിരങ്ങളോട് കരുണ കാണിക്കുന്നവന്‍." (പുറപ്പാട് 34:6- 7). ഒരു കുട്ടി അവന്റെ പിതാവിന്റെ പക്കലേക്കു തിരിയുന്നു പോലെ തങ്ങളുടെ പാപങ്ങളുടെയും ദുരിതങ്ങളുടെയും മധ്യത്തിൽ ഇസ്രായേൽ ജനത ദൈവത്തിന്റെ കരുണാർദ്രമായ ക്ഷമയെ ആശ്രയിക്കുന്ന ചിത്രം പഴയ നിയമത്തിലെമ്പാടും കാണാൻ കഴിയും. ദാവീദു രാജാവ് , കരുണാർദ്രനും ദയാലുവും കോപിക്കുന്നതിൽ വിമുഖനും കാരുണ്യത്തിൽ സമ്പന്നനും പാപങ്ങൾക്കനുസരിച്ചു വിധിക്കാത്തവനുമായ ദൈവത്തെ പാടി പുകഴ്ത്തുന്നു. (സങ്കീ: 103, 145) . ഇസ്രായേലിന്റെ അവിശ്വസ്തതയ്ക്കു നാശം പ്രസംഗിച്ച പ്രവാചകർ പോലും തന്റെ പക്കലേക്കു മടങ്ങി വരുന്ന ജനതയോടു കാരുണ്യത്തിൽ ധൂർത്തനായ ദൈവത്തെപ്പറ്റി പ്രസംഗിക്കുന്നു.( ജെറമിയ 3:12, ഹോസിയ 14: 3 ) ദൈവത്തിന്റെ മഹത്തായ അനുകമ്പ ചോദ്യം ചെയ്യപ്പെടാത്ത രീതിയിൽ പഴയ നിയമ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും തന്റെ പുത്രന്റെ മനുഷ്യവതാരം വഴി സ്നേഹവും കാരുണ്യവും ലോകത്തിനു പൂർണ്ണമായും അനുഭവവേദ്യമായി. അതു ജോൺ പോൾ പാപ്പ ചാക്രിക ലേഖനത്തിൽ ഇപ്രകാരം കാണുന്നു: "ക്രിസ്തു പഴയ നിയമ പാരമ്പര്യത്തിലെ ദൈവത്തിന്റെ കാരുണ്യത്തിനു ക്രിസ്തു വ്യക്തമായ അർത്ഥം നൽകുന്നു. അവൻ അതിനെക്കുറിച്ചു പറയുക മാത്രമല്ല അതില്ലാം ഉപരിയായി അവൻ കരുണയായി ഭൂമിയിൽ അവതരിക്കുന്നു. അവൻ അവനിൽത്തന്നെ എല്ലാ അർത്ഥത്തിലും കാരുണ്യമാകുന്നു.” (No. 2). ദൈവകാരുണ്യത്തിന്റെ സാക്ഷ്യമായിരുന്നു ക്രിസ്തുവിന്റെ ജീവിതം. അവനെ ഗർഭം ധരിച്ച അവസരത്തിൽ മറിയം നന്ദിപൂർവ്വം പാടി : "അവിടുത്തെ ഭക്‌തരുടെമേല്‍ തലമുറകള്‍ തോറും അവിടുന്ന് കരുണ വര്‍ഷിക്കും."(ലൂക്കാ 1:50). പരസ്യ ജീവിതത്തിന്റെ ആരംഭത്തിൽ " തടവുകാർക്കു മേചനവും : (ലൂക്കാ 4:18) പിന്നീടു മലയിലെ പ്രസംഗത്തിൽ " കരുണയുള്ളവരെ ഭാഗ്യവാന്‍മാരായും (മത്തായി 5:7) ക്രിസ്തു പ്രഘോഷിച്ചു. വേദനയുടെ അവസാന മണിക്കൂറിലും "പിതാവേ അവരോടു ക്ഷമിക്കണമേ " (ലൂക്കാ 23: 34) എന്നവൻ പ്രാർത്ഥിച്ചു. ക്രിസ്തുവിന്റെ ഈ ലോകത്തിലെ സാന്നിധ്യം കരുണയുള്ള പിതാവായ ദൈവത്തിന്റെ മുഖം വെളിപ്പെടുത്തുന്ന അവസരമാണ്. അതു ഇന്നു വിശുദ്ധ കുർബാനയിലൂടെ തുടരുകയും ചെയ്യുന്ന യാഥാർത്ഥ്യമാണ്. #{red->n->n->ഈശോയെ ഞാൻ അങ്ങിൽ ശരണപ്പെടുന്നു }# ലളിതമായി പറഞ്ഞാൽ ക്രിസ്തുവിന്റെ ജീവിതത്തിലും മരണത്തിലും ഉത്ഥാനത്തിലും ഉച്ചസ്ഥായിലെത്തിയ ദൈവസ്നേഹത്തിന്റെ മഹത്തരമായ വെളിപ്പെടുത്തലിന്റെ മറ്റൊരു പേരാണ് ദൈവകാരുണ്യം. ഇതു ക്രൈസ്തവർക്കു ഒരു പുതിയ കാര്യമല്ല അവർ ദൈവകാരുണ്യത്തിൽ പടുത്തുയർത്തപ്പെട്ടവരാണ്. എന്നാലും ഒരു നൂറ്റാണ്ടു മുമ്പ് ദൈവകാരുണ്യത്തെപ്പറ്റിയുള്ള അവബോധത്താൽ നവീകരിക്കപ്പെടാൻ ദൈവം തന്നെ പോളണ്ടിലെ ഒരു യുവ കന്യാസ്ത്രീയിലൂടെ സഭയോടു ആവശ്യപ്പെട്ടു :" എന്റെ കാരുണ്യത്തിലേക്കു തിരിയാത്തിടത്തോളം മനുഷ്യവംശത്തിനു സമാധാനം ഉണ്ടായിരിക്കുകയില്ല ... ദൈവത്തിന്റെ ഏറ്റവും വലിയ ലക്ഷണം കാരുണ്യമാണന്നു പ്രഘോഷിക്കുക.” 1905 പോളണ്ടിൽ ജനിച്ച സി. മേരി ഫൗസ്റ്റീന കോവാൾസ്കാ കാരുണ്യ മാതാവിന്റെ സഹോദരിമാർ (Congregation of the Sisters of Our Lady of Mercy ) എന്ന സന്യാസ സമൂഹത്തിലെ അംഗമായിരുന്നു. 1931 ഫെബ്രുവരി മാസം ഇരുപത്തിരണ്ടാം തീയതി ഈശോ ആദ്യമായി സി. ഫൗസ്റ്റീനയ്ക്കു പ്രത്യക്ഷപ്പെട്ടു. വെള്ള മേലങ്കി അണിഞ്ഞു പ്രത്യക്ഷപ്പെട്ട യേശുവിന്റെ ഹൃദയത്തിൽ നിന്ന വെള്ളയും ചുവപ്പും നിറങ്ങളിലുള്ള രണ്ടു പ്രകാശ രശ്മികൾ ബഹിർഗമിച്ചിരുന്നു ക്രിസ്തുവിന്റെ കുരിശു മരണത്തിൽ കുത്തിതുറക്കപ്പെട്ട ഹൃദയത്തിൽ നിന്നും നിർഗളിച്ച ജലവും രക്തവുമാണ് അവ പ്രതിനിധാനം ചെയ്യുന്നത്. ഈ ചിത്രം വരയ്ക്കണമെന്നും അവയിൽ ഈശോയെ ഞാൻ അങ്ങിൽ ശരണപ്പെടുന്നു എന്നു എഴുതുവാനും ഈശോ സി. ഫൗസ്റ്റീനയോടു ആവശ്യപ്പെട്ടു. ഈ ചിത്രം ബഹുമാനിക്കുന്ന ഏറ്റവും കഠിന പാപികൾ പോലും രക്ഷപ്പെടുമെന്നു ഈശോ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഈസ്റ്റർ കഴിഞ്ഞു വരുന്ന ആദ്യ ഞായറാഴ്ച കരുണയുടെ തിരുനാളിനായി പ്രതിഷ്ഠിക്കണമെന്നും ദൈവകാരുണ്യത്തിന്റെ ചിത്രം ലോകം മുഴുവൻ പ്രചരിപ്പിക്കണമെന്നും ഈശോ ഫൗസ്റ്റീനയോടു ആവശ്യപ്പെട്ടു. "എന്റെ കാരുണ്യത്തിന്റെ അപ്പോസ്തല " എന്നാണ് ഈശോ ഫൗസ്റ്റീനയെ വിളിച്ചിരുന്നത്. ഈശോ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം ആത്മാക്കളോടുള്ള ദൈവത്തിന്റെ മഹത്തായ കാരുണ്യത്തെപ്പറ്റിയായിരുന്നു ഫൗസ്റ്റീനായോടു സംസാരിച്ചിരുന്നത്. പിന്നീടു അവളുടെ കുമ്പസാരക്കാരന്റെ നിർദ്ദേശപ്രകാരം ഈശോയുമായുള്ള സംഭാഷണങ്ങൾ ഒരു ഡയറിയിൽ രേഖപ്പെടുത്തുവാൻ തുടങ്ങി. ദൈവകാരുണ്യം എന്റെ ആത്മാവിൽ (Diary: Divine Mercy in My Soul”) ഗ്രന്ഥത്തിന്റെ പേര്. 1979ൽ വിശ്വാസ തിരുസംഘം ഈ ഡയറിയെ ഒദ്യോഗികമായി അംഗീകരിച്ചു. ഈശോ സി. ഫൗസ്റ്റീനയോടുള്ള സംഭാഷണങ്ങളിൽ നിരന്തരം തന്റെ കാരുണ്യയത്തെയും സ്നേഹത്തെപ്പറ്റിയും സംസാരിക്കുന്നതു നിരവധി തവണ വായിക്കാൻ കഴിയും: “എന്റെ ഹൃദയം ആത്മാക്കൾക്കു വേണ്ടിയുള്ള കാരുണ്യത്താൽ കവിഞ്ഞൊഴുകുന്നു... ഞാൻ അവരുടെ ഏറ്റവും നല്ല അപ്പനാണന്നും അവർക്കു വേണ്ടിയാണ് രക്തവും ജലവും കാരുണ്യത്തിന്റെ ഉറവിടമായ എന്റെ ഹൃദയത്തിൽ നിന്നും കരകവിഞ്ഞൊഴുകുന്നതെന്നും അവർ മനസ്സിലാക്കിയെങ്കിൽ എത്ര മഹത്തരമായിരുന്നു.” (Diary, p. 165). #{red->n->n->ദൈവ കാരുണ്യത്തിന്റെ തിരുനാൾ }# സി. ഫൗസ്റ്റീനക്കുണ്ടായ ഈശോയുടെ പ്രത്യക്ഷപ്പെടലുകൾ സ്വകാര്യ വെളിപാടായാണു സഭ പഠിപ്പിക്കുന്നത്. അവ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും വിശ്വസിക്കു സാതന്ത്ര്യമുണ്ട്. പക്ഷേ ഈ സ്വകാര്യ വെളിപാടുകളിലെ സന്ദേശങ്ങളെ സഭ ഓദ്യോഗികമായി അംഗീകരിച്ചവയും വിശ്വാസത്തിനും ധാർമ്മികതയ്ക്കു എതിരായി ഒന്നുമില്ല എന്നു പ്രഖ്യാപിക്കുകയും ചെയ്തട്ടുള്ളതാണ്. ജോൺ പോൾ രണ്ടാമൻ പാപ്പ സി. ഫൗസ്റ്റീനയുടെ എഴുത്തുകളെയും സന്ദേശങ്ങളെയും ക്രിസ്തുവിൽ നിന്നു ലഭിച്ചവയാണന്നും അവ എല്ലാ കാലത്തുമുള്ള മനുഷ്യവംശത്തിനും പ്രസക്തമാണു പഠിപ്പിക്കുകയും ചെയ്തു. 2000 ഏപ്രിൽ 30ന് ഈസ്റ്റർ കഴിഞ്ഞ ആദ്യ ഞായറാഴ്ച ജോൺ പോൾ രണ്ടാമൻ പാപ്പ സി. ഫൗസ്റ്റീനയെ വിശുദ്ധയായി പ്രഖ്യാപിക്കുകയും ഈസ്റ്ററിലെ രണ്ടാം ഞായറാഴ്ച ലോകം മുഴുവൻ കരുണയുടെ ഞായറാഴ്ച (Divine Mercy Sunday) ആയി പ്രഖ്യാപിക്കാനുള്ള തന്റെ ആഗ്രഹം വചന പ്രഭാഷണ മധ്യേ അറിയിക്കുകയും ചെയ്തു. മാർപാപ്പയുടെ ആഗ്രഹം പോലെ 2000 മെയ് അഞ്ചാം തീയതി ദൈവരാധനയ്ക്കും കൂദാശകൾക്കും വേണ്ടിയുള്ള വത്തിക്കാൻ കാര്യാലയം ( Congregation for Divine Worship and the Discipline of the Sacraments) ഈസ്റ്ററിലെ രണ്ടാം ഞായർ ദൈവകാരുണ്യത്തിന്റെ ഞായറായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2011 മെയ് മാസം ഒന്നാം തീയതിയിലെ ദൈവകാരുണ്യത്തിന്റെ ഞായറാഴ്ചയാണ് ജോൺ പോൾ രണ്ടാമൻ പാപ്പയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത് എന്നതും ശ്രദ്ധേയമാണ്. ഉയിർപ്പു തിരുനാളിന്റെ തുടർച്ചയാണ് ദൈവകാരുണ്യത്തിന്റെ തിരുനാൾ വി. ജോൺ പോൾ പാപ്പയുടെ അഭിപ്രായത്തിൽ ലോകത്തിനുള്ള ക്രിസ്തുവിന്റെ ഈസ്റ്റർ സമ്മാനമാണു ദൈവകാരുണ്യത്തിന്റെ ഞായർ ( Christ’s “Easter gift” to the world) #{red->n->n->ക്രൂശിക്കപ്പെട്ട ക്രിസ്തുവിന്റെ ഹൃദയത്തിൽ നിന്നുള്ള തിരുനാൾ }# ദൈവകാരുണ്യത്തിന്റെ തിരുനാൾ ദൈവസ്നേഹത്തിന്റെ മനോഹരമായ ഓർമ്മപ്പെടുത്തൽ മാത്രമല്ല അതു ക്രിസ്തു ആരാണന്നും നമുക്കു അവനുമായുള്ള ബന്ധം എത്ര ആഴത്തിലുള്ളതാണന്നു മനസ്സിലാക്കാനുമുള്ള വെല്ലുവിളിയുമാണ്. വി. ഫൗസ്റ്റീന ഈ സത്യം അംഗീകരിക്കുകയും അവളുടെ ബലഹീനതകളിൽ ക്രിസ്തുവിന്റെ കാരുണ്യത്തിന്റെ ശക്തിയിൽ ആശ്രയിക്കുകയും ചെയ്തു. സി. ഫൗസ്റ്റീനയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന കുർബാനയിൽ ജോൺ പോൾ രണ്ടാമൻ പാപ്പ അവളുടെ മധ്യസ്ഥം തേടി ഇപ്രകാരം പ്രാർത്ഥിച്ചു: “ ക്രിസ്തുവിന്റെ ക്രൂശിക്കപ്പെട്ട ഹൃദയത്തിൽ നിന്നും ദൈവകാരുണ്യം മനുഷ്യ മക്കളിലേക്കു എത്തിച്ചേരുന്നു... ഇന്നു ഉത്ഥിതന്റെ മുഖത്തു നമ്മുടെ ദൃഷ്ടികൾ ഉറപ്പിച്ചു വലിയ പ്രത്യാശയോടെയും ആശ്രയത്തോടെയും നമുക്കു പ്രാർത്ഥിക്കാം ഈശോയെ ഞാൻ അങ്ങിൽ ശരണപ്പെടുന്നു !"
Image: /content_image/SocialMedia/SocialMedia-2020-04-18-19:03:51.jpg
Keywords: ഫൗസ്റ്റീ

12979
Category: 18
Sub Category:
Heading: കർദ്ദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഇന്നേക്ക് എഴുപത്തിയഞ്ച് വയസ്സ്
Content: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും കെ.സി.ബി.സി പ്രസിഡന്റും ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാനുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന് ഇന്നേക്ക് എഴുപത്തിയഞ്ച് വയസ്സ്. കര്‍ദ്ദിനാളിന്റെ 75ാം ജന്മദിനത്തില്‍ പ്രത്യേക ആഘോഷ പരിപാടികളൊന്നും ഇല്ല. പതിവ് ശൈലി അനുസരിച്ചും ലോക്ഡൗണിന്റെ പശ്ചാത്തലത്തിലും സഭാ കാര്യാലയത്തില്‍ സഹശുശ്രൂഷകരായ കൂരിയാ ബിഷപ്പിനും വൈദികര്‍ക്കും സന്യസ്തര്‍ക്കുമൊപ്പം അദ്ദേഹം വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. ചങ്ങനാശേരി തുരുത്തിയിലെ ആലഞ്ചേരി ഫിലിപ്പോസ്-മറിയാമ്മ ദമ്പതികളുടെ പത്തുമക്കളില്‍ ആറാമനായി 1945 ഏപ്രില്‍ 19 ന് ജനിച്ചു. പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പാറേല്‍ സെമിനാരിയില്‍ ചേര്‍ന്നു. മൈനര്‍ സെമിനാരി പഠനത്തോടനുബന്ധിച്ചുതന്നെ, ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍ നിന്നും കേരള യൂണിവേഴ്‌സിറ്റിയില്‍ സാമ്പത്തികശാസ്ത്രത്തില്‍ രണ്ടാം റാങ്കോടെ വിജയം കരസ്ഥമാക്കി. ആലുവ മേജര്‍ സെമിനാരിയില്‍ വൈദികപരിശീലനം പൂര്‍ത്തിയാക്കി, 1972 ഡിസംബര്‍ 18 ന് അഭിവന്ദ്യ ആന്റണി പടിയറ പിതാവില്‍ നിന്ന് വൈദികപട്ടം സ്വീകരിച്ചു. തിരുപ്പട്ടസ്വീകരണത്തിനുശേഷം ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയുട്ടില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ മാസ്റ്റര്‍ബിരുദം ഒന്നാം റാങ്കോടെ പൂര്‍ത്തിയാക്കി. പാരീസിലെ സൊര്‍ബോണ്‍ സര്‍വ്വകലാശാലയില്‍ നിന്നും കാത്തലിക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നൂമായി ബൈബിള്‍ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ബിരുദം നേടി. പാരീസിലെ ഉപരിപഠനത്തിനുശേഷം തിരിച്ചെത്തിയ അദ്ദേഹം 1986 മുതല്‍ ആറ് വര്‍ഷക്കാലം കെ.സി.ബി.സി.യുടെ ആസ്ഥാനകേന്ദ്രമായ പി.ഒ.സി.യുടെ ഡയറക്ടര്‍ ആയി സേവനം ചെയ്തു. കേരളകത്തോലിക്കാ മെത്രാന്‍സമിതിയുടെ ദൈവശാസ്ത്രകമ്മീഷന്‍ സെക്രട്ടറി എന്ന നിലയിലും പ്രവര്‍ത്തിച്ച അദ്ദേഹം തുടര്‍ന്ന് ചങ്ങനാശേരി അതിരൂപതയുടെ വികാരിജനാറാളായി നിയമിതനായി. പത്തുവര്‍ഷത്തോളം വടവാതൂര്‍ സെമിനാരിയില്‍ ദൈവശാസ്ത്ര അധ്യാപകനായും സേവനം ചെയ്തു. 1996 ല്‍ തക്കല കേന്ദ്രമാക്കി ഒരു രൂപത സ്ഥാപിക്കപ്പെട്ടപ്പോള്‍ അന്ന് ചങ്ങനാശ്ശേരി അതിരൂപതയുടെ വികാരിജനറാളായിരുന്ന ജോര്‍ജ് ആലഞ്ചേരിയച്ചന്‍ പ്രഥമ മെത്രാനായി നിയമിതനായി. 1997 ഫെബ്രുവരി 2-ാം തീയ്യതി അഭിവന്ദ്യ ജോസഫ് പൗവത്തില്‍ മെത്രാപ്പോലീത്തായില്‍ നിന്നും മെത്രാന്‍പട്ടം സ്വീകരിച്ച അദ്ദേഹത്തിന്റെ സ്ഥാനാരോഹണകര്‍മ്മം നടത്തിയത് അപ്പ. അഡ്മിനിസ്‌ട്രേറ്റര്‍ അഭിവന്ദ്യ വര്‍ക്കി വിതയത്തില്‍ പിതാവാണ്. 2011 ഏപ്രില്‍ ഒന്നിന് മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍ പിതാവ് കാലം ചെയ്തശേഷം സമ്മേളിച്ച സീറോമലബാര്‍ മെത്രാന്‍ സിനഡ് അന്ന് തക്കല രൂപതാദ്ധ്യക്ഷനായിരുന്ന ബിഷപ്പ് ജോര്‍ജ് ആലഞ്ചേരിയെ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പായി തിരഞ്ഞെടുക്കുകയും 2011 മെയ് 29 ന് സ്ഥാനാരോഹണം നടത്തുകയും ചെയ്തു. സീറോ മലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പായ ജോര്‍ജ് ആലഞ്ചേരി മെത്രാപ്പോലീത്തയെ പരിശുദ്ധ പിതാവ് ബനഡിക്റ്റ് പതിനാറാമന്‍ പാപ്പ 2012 ഫെബ്രുവരി 18 ന് വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ വച്ച് കര്‍ദ്ദിനാള്‍ സ്ഥാനത്തേയ്ക്കുയര്‍ത്തി. 2013 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ തെരഞ്ഞെടുത്ത കൊണ്‍ക്ലേവില്‍ കര്‍ദിനാള്‍ ആലഞ്ചേരിയും പങ്കെടുത്തിരുന്നു. സാര്‍വ്വത്രിക സഭയില്‍ മാര്‍പാപ്പയെ തെരഞ്ഞെടുക്കാന്‍ വോട്ടവകാശമുള്ള 115 കര്‍ദിനാള്‍മാരില്‍ ഒരാളാണ് കര്‍ദിനാള്‍ ആലഞ്ചേരി. കര്‍ദിനാളെന്ന നിലയില്‍ അദ്ദേഹം പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിലും വിശ്വാസ തിരുസംഘകാര്യാലയത്തിലും ക്രൈസ്തവ കൂട്ടായ്മയെ പരിപോഷിപ്പിക്കാനുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിലും മതബോധനത്തിനുവേണ്ടിയുള്ള അന്താരാഷ്ട്ര കൗണ്‍സിലിലും അംഗമാണ്. സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് എന്ന നിലയില്‍, 35 രൂപതകളിലും അതിനുപുറത്തുമായി ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ഏകദേശം 50 ലക്ഷം സീറോമലബാര്‍ കത്തോലിക്കരുടെ നേതൃത്വശുശ്രൂഷ നിര്‍വഹിക്കുന്ന കര്‍ദിനാള്‍ ആലഞ്ചേരി എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തകൂടിയാണ്. സഭയിലെ വൈദിക പരിശീലകേന്ദ്രങ്ങളോടനുബന്ധിച്ചുള്ള ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കോട്ടയം പൗരസ്ത്യ വിദ്യാപീഠം, ബാംഗ്ലൂര്‍ ധര്‍മ്മാരാം വിദ്യാക്ഷേത്രം എന്നിവയുടെ ചാന്‍സലര്‍ പദവിയും കര്‍ദിനാള്‍ ആലഞ്ചേരിയില്‍ നിക്ഷിപ്തമാണ്.
Image: /content_image/India/India-2020-04-18-19:12:37.jpg
Keywords: ആലഞ്ചേ

12980
Category: 1
Sub Category:
Heading: ഇത് പൂര്‍ണ്ണ ദണ്ഡവിമോചനത്തിന്റെ മണിക്കൂറുകള്‍: ദൈവകരുണയുടെ ഈ ഞായറിൽ ദണ്ഡവിമോചനം നേടുന്നതെങ്ങനെ?
Content: ഇന്ന് ഏപ്രില്‍ 19, ഉയിര്‍പ്പ് തിരുനാളിന് ശേഷമുള്ള ആദ്യ ഞായര്‍. ആഗോള കത്തോലിക്ക സഭ ഇന്നു ദൈവകരുണയുടെ തിരുനാള്‍ ആചരിക്കുകയാണ്. ലോക്ക് ഡൌൺ പശ്ചാത്തലത്തിൽ മിക്ക ദേവാലയങ്ങളും അടഞ്ഞു കിടക്കുകയാണെങ്കിലും പ്രാർത്ഥനാപൂർവ്വം ഭവനങ്ങളിൽ ഇരിന്നുകൊണ്ട് തന്നെ നമ്മുക്ക് ഈ ദിവസം ഫലദായകമാക്കാം. സഭാപ്രബോധനമനുസരിച്ച് പൂര്‍ണ്ണ ദണ്ഡവിമോചനം നേടുവാനുള്ള അവസരങ്ങളിലൊന്നാണ് ദൈവകരുണയുടെ ഞായര്‍. ‘എന്റെ മൃദുവായ കരുണയുടെ അഗാധത തുറക്കുന്ന ദിവസം, എന്റെ കരുണതേടി അണയുന്നവര്‍ക്ക് അനുഗ്രഹങ്ങളുടെ ഒരു സമുദ്രം തന്നെ ഞാൻ ഒഴുക്കും’ എന്ന് വിശുദ്ധ ഫൗസ്റ്റീനക്ക് കര്‍ത്താവായ യേശു തന്നെ വെളിപ്പെടുത്തി കൊടുത്തിട്ടുണ്ട് (വിശുദ്ധ ഫൗസ്റ്റീന ഡയറി, 699). കുമ്പസാരിച്ച് ദിവ്യകാരുണ്യം സ്വീകരിച്ച ആത്മാവിന് പൂര്‍ണ്ണ ദണ്ഡവിമോചനം നല്‍കപ്പെടുകയും, അന്നേ ദിവസം, ദിവ്യാനുഗ്രഹങ്ങളെ തടഞ്ഞുവെച്ചിരിക്കുന്ന എല്ലാ തടയണകളും തുറക്കപ്പെടുകയും, ഭയപ്പെടാതെ എല്ലാ ആത്മാക്കള്‍ക്കും എന്റെ അടുക്കല്‍ വരുവാന്‍ കഴിയുമെന്നുമാണ് ദിവ്യകാരുണ്യ നാഥനായ യേശു വിശുദ്ധ ഫൗസ്റ്റീനയോട് വെളിപ്പെടുത്തിയത്. #{red->n->n->ദേവാലയങ്ങള്‍ അടച്ചിട്ടിരിക്കുകയാണെങ്കിലും പൂര്‍ണ്ണ ദണ്ഡവിമോചനം നേടുവാന്‍ കഴിയുന്നതെങ്ങിനെ ? }# കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിലെ 1451-1452 ഖണ്ഡികയില്‍ പറയുന്നതനുസരിച്ച് അനുതാപിയുടെ പ്രവര്‍ത്തികളില്‍ മനസ്താപത്തിനാണ് ഒന്നാം സ്ഥാനം. മനസ്താപം എന്നത് "ആത്മാവിന്റെ ദുഃഖവും ചെയ്ത പാപത്തോടുള്ള വെറുപ്പും വീണ്ടും പാപം ചെയ്യുകയില്ലെന്നുള്ള പ്രതിജ്ഞയുമാണ്". "ആവുന്നത്ര നേരത്തെ കൂദാശപരമായ കുമ്പസാരത്തിനണയുമെന്ന ഉറച്ച തീരുമാനമ് പൂര്‍ണ്ണ മനസ്താപത്തോടൊപ്പമുണ്ടെങ്കില്‍ അത് മാരകപാപങ്ങളുടെ മോചനവും സാധിയ്ക്കുന്നു". കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തില്‍ ലോക്ക് ഡൗണിൽ കഴിയുമ്പോഴും ദൈവകരുണയുടെ ഞായര്‍ ദിനത്തില്‍ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള പൂര്‍ണ്ണ ദണ്ഡവിമോചനം നേടുവാന്‍ കഴിയുന്നതെങ്ങനെയെന്ന് ‘കരുണയുടെ പിതാക്കന്‍മാര്‍’ എന്നറിയപ്പെടുന്ന വൈദികര്‍ വിവരിക്കുന്നുണ്ട്. 1) #{black->none->b->മനസ്താപ പ്രകരണം ചൊല്ലുക }# എന്‍റെ ദൈവമേ, ഏറ്റം നല്ലവനും എല്ലാറ്റിനും ഉപരിയായി സ്നേഹിക്കപ്പെടുവാന്‍ യോഗ്യനുമായ, അങ്ങേയ്ക്കെതിരായി പാപംചെയ്തുപോയതിനാല്‍ പൂര്‍ണ്ണഹൃദയത്തോടെ ഞാന്‍ മനസ്തപിക്കുകയും പാപങ്ങളെ വെറുക്കുകയും ചെയ്യുന്നു. അങ്ങയെ ഞാന്‍ സ്നേഹിക്കുന്നു. എന്‍റെ പാപങ്ങളാല്‍ എന്‍റെ ആത്മാവിനെ അശുദ്ധനാ(യാ) ക്കിയതിനാലും സ്വര്‍ഗ്ഗത്തെ നഷ്ടപ്പെടുത്തി നരകത്തിന് അര്‍ഹനായി (അര്‍ഹയായി) തീര്‍ന്നതിനാലും ഞാന്‍ ഖേദിക്കുന്നു. അങ്ങയുടെ പ്രസാദവരസഹായത്താല്‍ പാപസാഹചര്യങ്ങളെ ഉപേക്ഷിക്കുമെന്നും മേലില്‍ പാപം ചെയ്യുകയില്ലെന്നും ഞാന്‍ ദൃഢമായി പ്രതിജ്ഞ ചെയ്യുന്നു. ഏതെങ്കിലുമൊരു പാപം ചെയ്യുക എന്നതിനേക്കാള്‍ മരിക്കാനും ഞാന്‍ സന്നദ്ധനാ(യാ)യിരിക്കുന്നു. ആമേന്‍. 2) #{black->none->b-> അരൂപിയില്‍ ദിവ്യകാരുണ്യ സ്വീകരണം}# പ്രതികൂലമായ സാഹചര്യത്തിൽ അരൂപിയില്‍ ദിവ്യകാരുണ്യ സ്വീകരണം നടത്തുന്നതിനെ നമ്മുക്ക് അവസരമുള്ളു. എങ്കിലും വിശുദ്ധ കുർബാനക്ക് ഇനി ഏറ്റവും അടുത്ത അവസരം എന്ന് കിട്ടുന്നോ അന്ന് കുമ്പസാരിച്ച് വിശുദ്ധ കുർബാന സ്വീകരിക്കുമെന്ന് ദൃഢപ്രതിജ്ഞയെടുക്കുക. ഓണ്‍ലൈന്‍/ ചാനലുകള്‍ വഴി തത്സമയ വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേര്‍ന്ന് അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം പ്രാര്‍ത്ഥന ചൊല്ലുക. ** അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണ പ്രാര്‍ത്ഥന എന്റെ യേശുവേ, അങ്ങ് ഈ ദിവ്യകൂദാശയില്‍ സന്നിഹിതനാണെന്നു ഞാന്‍ വിശ്വസിക്കുന്നു. എല്ലാ വസ്തുക്കളെയുംക്കാള്‍ ഞാന്‍ അങ്ങയെ സ്നേഹിക്കുകയും എന്റെ ആത്മാവിലങ്ങയെ സ്വീകരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ദിവ്യകൂദാശയില്‍ അങ്ങയെ സ്വീകരിക്കുവാന്‍ ഇപ്പോള്‍ എനിക്കു സാധ്യമല്ലാത്തതിനാല്‍ അരൂപിയില്‍ എന്റെ ഹൃദയത്തിലേക്ക് അങ്ങ് എഴുന്നള്ളി വരേണമേ. അങ്ങ് എന്നില്‍ സന്നിഹിതനാണെന്ന് വിശ്വസിച്ച് ഞാനങ്ങയെ ആശ്ലേഷിക്കുകയും എന്നെ അങ്ങയോട് പൂര്‍ണ്ണമായി ഐക്യപ്പെടുത്തുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ഒരിയ്ക്കലും അങ്ങയില്‍ നിന്നു അകലുവാന്‍ എന്നെ അനുവദിക്കരുതേ, ആമ്മേന്‍. 3) #{black->none->b->ഫ്രാന്‍സിസ് പാപ്പയുടെ നിയോഗങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. }# കൊറോണ മഹാമാരിയില്‍ നിന്നുള്ള പൂര്‍ണ്ണമായ വിടുതലിനും ഏപ്രില്‍ മാസത്തെ പാപ്പയുടെ നിയോഗമായ ആസക്തികള്‍ക്ക് അടിമപ്പെട്ടവരുടെ മോചനത്തിനും പാപ്പയുടെ ഇതര നിയോഗങ്ങളെയും സമര്‍പ്പിച്ച് ഒരു സ്വര്‍ഗ്ഗ, ഒരു നന്മ, ഒരു ത്രീത്വ സ്തുതി, വിശ്വാസ പ്രമാണം എന്നിവ ചൊല്ലി പ്രാര്‍ത്ഥിക്കുക. ‘കരുണാമയനായ യേശുവേ, നിന്നില്‍ ഞാന്‍ ശരണപ്പെടുന്നു’ എന്ന പ്രാര്‍ത്ഥന ചൊല്ലുന്നതും ഉചിതമാണ്. 4) #{black->none->b-> മരിയന്‍ ഫാദേഴ്സ് ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ സഭാംഗമായ ഫാ. ക്രിസ് അലാര്‍ നിര്‍ദ്ദേശിക്കുന്ന പ്രാര്‍ത്ഥന }# (നിര്‍ബന്ധമല്ല) കര്‍ത്താവായ യേശുവേ, കുമ്പസാരിക്കുകയും (കുമ്പസാരിക്കുവാന്‍ നിലവില്‍ കഴിയില്ലാത്തതിനാല്‍ മനസ്താപ പ്രകരണം ചൊല്ലിയും), ദിവ്യകാരുണ്യം സ്വീകരിക്കുകയും (ശാരീരികമായി ദിവ്യകാരുണ്യം സ്വീകരിക്കുവാന്‍ കഴിയാത്തതിനാല്‍ അരൂപിയില്‍ ദിവ്യകാരുണ്യ നടത്തുകയും) ചെയ്ത ആത്മാവിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെടുകയും പൂര്‍ണ്ണ ദണ്ഡവിമോചനം നേടുമെന്നും അങ്ങ് വിശുദ്ധ ഫൗസ്റ്റീനയോട് വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ. കര്‍ത്താവായ യേശുവേ എനിക്കീ കൃപ നല്‍കണമേ.” പ്രത്യേകം ശ്രദ്ധിയ്ക്കുക: വിശുദ്ധ കുർബാനക്ക് ഇനി ഏറ്റവും അടുത്ത അവസരം എന്ന് കിട്ടുന്നോ അന്ന് കുമ്പസാരിച്ച് വിശുദ്ധ കുർബാന സ്വീകരിക്കുമെന്ന ദൃഢപ്രതിജ്ഞ പാലിക്കുക. വിശുദ്ധ ഫൗസ്റ്റീനയുടെയും വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെയും തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്ന റോമിലെ സാന്തോ സ്പിരിത്തോ ഇൻ സാസിയ ദേവാലയത്തിൽ ഇന്ന്‍ ഫ്രാന്‍സിസ് പാപ്പ വിശുദ്ധ ബലി അർപ്പിച്ചു കരുണയ്ക്കായി ലോകം മുഴുവനും വേണ്ടി പ്രാര്‍ത്ഥിക്കും. മാർപാപ്പ അർപ്പിക്കുന്ന ദിവ്യബലിയുടെ തൽസമയ സംപ്രേഷണം വത്തിക്കാൻ സമയം രാവിലെ 11 മണി മുതല്‍ (ഇന്ത്യയിലെ സമയം ഉച്ചകഴിഞ്ഞ് 02:30) പ്രവാചകശബ്ദത്തിന്റെ ഫേസ്ബുക്ക് പേജില്‍ ലഭ്യമായിരിക്കും. ഇനിയുള്ള സമയങ്ങളില്‍ നമ്മുക്ക് പ്രാര്‍ത്ഥിച്ച് ഒരുങ്ങാം. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥപ്രകാരം 'അപരാധമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയില്‍ നിന്നും ദൈവത്തിന്റെ തിരുമുന്‍പാകെയുള്ള ഇളവ് ചെയ്യലാണ് ദണ്ഡവിമോചനം'. പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണ്ണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂര്‍ണ്ണമോ ആകാമെന്ന് സിസിസി 1471 ചൂണ്ടിക്കാട്ടുന്നു. {{ ദണ്ഡവിമോചനത്തെ കുറിച്ച് ആഴത്തിൽ അറിയാൻ -> http://www.pravachakasabdam.com/index.php/site/news/8341 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JCkjlWXk3MHFRxHyC1tkwl}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-19-06:27:11.jpg
Keywords: ദൈവ കരുണ

12981
Category: 18
Sub Category:
Heading: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ആഘോഷങ്ങളില്ലാത്ത 75ാം ജന്മദിനം
Content: കാക്കനാട്: സീറോ മലബാര്‍ സഭയുടെ പിതാവും തലവനും കെ.സി.ബി.സി പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ 75ാം ജന്മദിനം പതിവു പോലെ ആഘോഷങ്ങളില്ലാതെ ലളിതമായി നടന്നു. കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ വച്ച് പുതുഞായര്‍ ദിനത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാന ഷെക്കൈന ചാനല്‍ സംപ്രേഷണം ചെയ്തു. സീറോ മലബാര്‍ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന്റെ നേതൃത്വത്തില്‍ സഭാകാര്യാലയത്തിലെ സഹപ്രവര്‍ത്തകരായ വൈദികരും സന്യസ്തരും കര്‍ദിനാളിന് ജന്മദിനാശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് കര്‍ദ്ദിനാള്‍ ആലഞ്ചേരി കേക്ക് മുറിക്കുകയും രോഗഗ്രസ്ഥമായ ലോകത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാനുള്ള ആഹ്വാനം നല്‍കുകയും ചെയ്തു. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ തനിക്ക് ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ജന്മദിന ആശംസകള്‍ അറിയിച്ചവര്‍ക്ക് നന്ദി പറയുന്നതായും കര്‍ദ്ദിനാള്‍ അറിയിച്ചു.
Image: /content_image/India/India-2020-04-19-14:55:34.jpg
Keywords: ആല

12982
Category: 1
Sub Category:
Heading: ഗള്‍ഫിലെ വത്തിക്കാന്‍ പ്രതിനിധി ഗ്വാട്ടിമാലയിലേക്ക്
Content: ന്യൂഡല്‍ഹി: ഗള്‍ഫിലെ വത്തിക്കാന്‍ പ്രതിനിധിയായിരുന്ന ഫിലിപ്പീന്‍സ് സ്വദേശി ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സിസ്‌കോ മൊന്തെസീയോ പടില്ലായെ ഗ്വാട്ടിമാലയിലെ ന്യൂണ്‍ഷോ ആയി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. മധ്യ അമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമാലയിലെ വത്തിക്കാന്‍ സ്ഥാനപതി കാര്യാലയത്തില്‍ കാഞ്ഞിരപ്പള്ളി സ്വദേശി മോണ്‍സിഞ്ഞോര്‍ ജോണ്‍ ജെ. കല്ലറയ്ക്കലാണു ഫസ്റ്റ് സെക്രട്ടറി. ഇദ്ദേഹത്തിനായിരുന്നു ന്യൂണ്‍ഷ്യോയുടെ താത്കാലിക ചുമതല. കുവൈറ്റ്, ബഹറിന്‍, യുഎഇ, ഒമാന്‍, ഖത്തര്‍, യെമന്‍ എന്നീ രാജ്യങ്ങളുടെ ചുമതലയുള്ള ന്യൂണ്‍ഷോ ആയും ഗള്‍ഫ് മേഖലയുടെ മൊത്തത്തിലുള്ള മാര്‍പാപ്പയുടെ പ്രതിനിധിയായും പ്രവര്‍ത്തിച്ചുവരികയായിരുന്നു ആര്‍ച്ച് ബിഷപ്പ് പദീയ. ഗള്‍ഫിലേക്കു പുതിയ ന്യൂണ്ഷ്യോയെ നിയമിക്കുന്നതു വരെ ഇദ്ദേഹം എല്ലാ ഗള്‍ഫ് രാജ്യങ്ങളുടെയും അധിക ചുമതലയില്‍ തുടരും. വടക്കന്‍ അറേബ്യന്‍ വികാരിയാത്തിന്റെ അപ്പസ്‌തോലിക് വികാരി ആയിരുന്ന ബിഷപ്പ് കമില്ലോ ബല്ലിന്‍ കഴിഞ്ഞയാഴ്ചയാണ് അന്തരിച്ചത്.
Image: /content_image/News/News-2020-04-19-15:43:13.jpg
Keywords: അറേബ്യ, ഗള്‍ഫ

12983
Category: 18
Sub Category:
Heading: കമ്മ്യൂണിറ്റി കിച്ചണിലേക്കു തിരുവനന്തപുരം അതിരൂപത രണ്ടു ലക്ഷം രൂപ കൈമാറി
Content: തിരുവനന്തപുരം: നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിലേക്കു സഹായവുമായി തിരുവനന്തപുരം ലത്തീൻ അതിരൂപത. കഴിഞ്ഞ ദിവസം രണ്ടു ലക്ഷം രൂപയുടെ ചെക്കാണ് അതിരൂപത കൈമാറിയത്. അതിരൂപത സഹായമെത്രാൻ ഡോ. ആർ ക്രിസ്തുദാസ്, വികാരി ജനറൽ മോൺ. ഡോ.സി. ജോസഫ് എന്നിവർ ചേർന്ന് ചെക്ക് തിരുവനന്തപുരം മേയര്‍ കെ. ശ്രീകുമാറിന് കൈമാറി. ഇടവകകളുടെ പരിധി കേന്ദ്രീകരിച്ചു നിരവധി സന്നദ്ധ സേവനങ്ങള്‍ നടത്തുന്നതിന് പുറമേയാണ് അതിരൂപത കമ്മ്യൂണിറ്റി കിച്ചണിലേക്കും സഹായമെത്തിച്ചിരിക്കുന്നത്.
Image: /content_image/India/India-2020-04-20-04:27:32.jpg
Keywords: തിരുവനന്തപുരം

12984
Category: 18
Sub Category:
Heading: തൃശൂര്‍ അതിരൂപത 101 ചാക്ക് അരി കൈമാറി
Content: തൃശൂര്‍: കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് തൃശൂര്‍ അതിരൂപത 101 ചാക്ക് അരി കൈമാറി. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തും സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവിലും ചേര്‍ന്നാണ് ഒരു ലോറി അരി കൈമാറിയത്. തൃശൂര്‍ അതിരൂപതയുടെ കീഴിലുള്ള തോപ്പ് സെന്റ് തോമസ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ അടുക്കളയില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായ എ.സി. മൊയ്തീന്‍, വി.എസ്. സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് അരി ഏറ്റുവാങ്ങി. ഇടവകകളിലും കുടുംബക്കൂട്ടായ്മകളുടെ നേതൃത്വത്തിലും അതിരൂപതയുടെ ജീവകാരുണ്യ പ്രസ്ഥാനമായ സാന്ത്വനത്തിന്റെ ആഭിമുഖ്യത്തിലും പ്രാദേശികതലങ്ങളില്‍ ജീവകാരുണ്യ സേവനങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. രോഗവ്യാപനം തടയാന്‍ സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കോവിഡ്-19 വ്യാപിക്കുകയാണെങ്കില്‍ നിരീക്ഷണത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിനു വിട്ടുതരാമെന്ന് ആദ്യം വാഗ്ദാനം ചെയ്ത ആശുപത്രി, തൃശൂര്‍ അതിരൂപതയുടെ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജാണെന്ന് അരി ഏറ്റുവാങ്ങിയ മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. തൃശൂര്‍ അതിരൂപത സമൂഹത്തിനു വലിയ സഹായമാണു നല്‍കുന്നതെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. മറ്റുള്ളവരെ സഹായിക്കുകയാണ് ക്രൈസ്തവരുടെ ആത്മീയ ഊര്‍ജ്ജമെന്ന് മാര്‍ ടോണി നീലങ്കാവില്‍ പറഞ്ഞു. എല്ലാം തകര്‍ന്ന ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്താനുള്ള ശ്രമങ്ങളാണ് ഇനി വേണ്ടത്. വൈദികരോടും കുടുംബക്കൂട്ടായ്മകള്‍ക്കും ഇതിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മാര്‍ ടോണി നീലങ്കാവില്‍ പറഞ്ഞു. അതിരൂപതാ കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ മാസ്‌കുകളും കൈമാറി.
Image: /content_image/India/India-2020-04-20-05:03:42.jpg
Keywords: സഹായ

12985
Category: 1
Sub Category:
Heading: ഗര്‍ഭിണികള്‍ക്ക് വേണ്ടി ഫ്രാന്‍സിസ് പാപ്പയുടെ പ്രാർത്ഥന
Content: വത്തിക്കാന്‍ സിറ്റി: കൊറോണ പശ്ചാത്തലത്തില്‍ മുഖച്ഛായ മാറുന്ന ലോകത്തിൽ തങ്ങളുടെ മക്കളെ വളർത്താനുള്ള ധൈര്യവും ആത്മവിശ്വാസവും ഗർഭിണികൾക്ക് ലഭിക്കുന്നതിനായി ഫ്രാന്‍സിസ് പാപ്പ പ്രാര്‍ത്ഥിച്ചു. കൊറോണ വൈറസ് ദുരന്തം മുൾമുനയിൽ നിറുത്തിയിരുന്ന ലോകത്തിനുവേണ്ടി പ്രാർത്ഥിക്കുകയെന്ന പ്രത്യേക നിയോഗത്തോടുകൂടി പേപ്പല്‍ വസതിയായ സാന്ത മാര്‍ത്തയിലെ കപ്പേളയിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച (17/04/20) അര്‍പ്പിച്ച ദിവ്യബലിയിലാണ് പാപ്പ ഗര്‍ഭിണികളെ പ്രത്യേകം സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചത്. തങ്ങളുടെ മക്കളെ വളർത്തേണ്ട വേദിയായ ഭാവിലോകത്തെക്കുറിച്ച് ആശങ്കാകുലരായ സ്ത്രീകൾക്ക് ധൈര്യവും ആത്മവിശ്വാസവും ലഭിക്കുന്നതിനായി പ്രാർത്ഥിച്ച പാപ്പ വ്യത്യസ്തമായിരിക്കുമെങ്കിലും കർത്താവ് ഏറെ സ്നേഹിക്കുന്ന ഒന്നാണ് ഈ ലോകമെന്നും പറഞ്ഞു. ദിവ്യബലി മധ്യേ നല്കിയ സന്ദേശത്തില്‍ യേശുവുമായി അടുത്തിടപഴകി ജീവിച്ച ശിഷ്യരെപ്പോലെ നമ്മൾ, ക്രൈസ്തവർ അവിടന്നുമായി ഉറ്റ ബന്ധത്തിലായിരിക്കേണ്ടതിൻറെ അനിവാര്യതയും പാപ്പ ചൂണ്ടിക്കാട്ടി. സമൂഹത്തെയും സഭയെയും കൂദാശകളെയും ഒഴിവാക്കിക്കൊണ്ടുള്ളതായ ഒരു ബന്ധത്തില്‍ അപകടമുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു. വിശ്വസികൾക്ക് നേരിട്ടു ദിവ്യബലയിൽ പങ്കുചേരാനോ ദിവ്യകാരുണ്യം സ്വീകരിക്കാനോ കഴിയാതെ ആത്മീയമായി മാത്രം പങ്കുകൊള്ളാൻ കഴിയുന്ന പ്രയാസമേറിയ ഈ അവസ്ഥയിൽ നിന്ന് പുറത്തുകടന്ന് എല്ലാവരും ഒന്നുചേരേണ്ടതുണ്ടെന്നും ദൈവമക്കൾ ഒരു സമൂഹമായിരിക്കുന്നതാണ് സഭയുടെ സ്വഭാവമെന്നും പാപ്പ പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F5WXJjCdHZN45GA0Hz8usV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-20-05:49:58.jpg
Keywords: ഗര്‍ഭിണി