Contents
Displaying 12561-12570 of 25151 results.
Content:
12884
Category: 24
Sub Category:
Heading: സുവിശേഷത്തിലെ ചലഞ്ച് നാളെ പെസഹ വ്യാഴാഴ്ച നമ്മുക്ക് ഏറ്റെടുത്തുകൂടെ?
Content: ലോക്ക് ഡൌൺ ആയി വീട്ടിൽ ഇരിക്കുമ്പോൾ ഫേസ്‍ബുക്കിലും വാട്സാപ്പിലും ഒക്കെ കുറെയേറെ ചലഞ്ചുകൾ വരുന്നുണ്ട്. പാട്ടുപാടുക, കടംകഥയുടെ ഉത്തരം കണ്ടെത്തുക, കുത്തുകൾ യോജിപ്പിക്കുക അങ്ങനെ തുടങ്ങി കുറെയേറെ ചലഞ്ചുകൾ. ഇന്ന് രാവിലെ ഏകനായി ബലിയർപ്പിച്ചു കൊണ്ടിരുന്നപ്പോൾ സുവിശേഷം വായിച്ചു ധ്യാനിച്ച് കൊണ്ടിരുന്നപ്പോൾ എന്നിലേക്ക് വളരെ ശക്തമായി കടന്നുവന്ന ഒരു ചിന്ത നിങ്ങളുമായി പങ്കുവയ്ക്കാൻ ആണ് ഞാൻ ആഗ്രഹിക്കുക. അപ്പോൾ എന്റെ ഓർമയിലേക്ക് കടന്നുവന്ന ഒരു പുതിയ ചലഞ്ചിലേക്ക് ആണ് ഞാൻ നിങ്ങളെ ഇന്ന് ക്ഷണിക്കുന്നത്. ഈ ചലഞ്ച് ആദ്യം നടന്നത് ഏകദേശം രണ്ടായിരത്തോളം വര്ഷം മുമ്പ് ജറുസലേമിലെ ഒരു വീടിന്റെ ഉള്ളിൽ ആയിരുന്നു. വെറും മുപ്പത്തിമൂന്നു വയസു മാത്രം പ്രായമുണ്ടായിരുന്ന ഈശോ എന്ന് പേരുകാരനായ ഒരു ഗുരുവും അവനെക്കാൾ പ്രായം കൂടിയവരും കുറഞ്ഞവരുമായ, വെറും സാധാരണക്കാരായ പന്ത്രണ്ട് ശിഷ്യന്മാരും ഒരുമിച്ചു കൂടിയിരുന്നപ്പോൾ ആ ചെറുപ്പക്കാരനായ ഗുരു ആണ് ഈ ചലഞ്ചു ആദ്യമായി സ്വയം ഏറ്റെടുത്തു ചെയ്തത്. ചുറ്റും ഉണ്ടായിരുന്ന തൻ്റെ ശിഷ്യന്മാരുടെ മുന്നിൽ മുട്ടുകുത്തി, അവരുടെ കാലുകളിലെ ചെരുപ്പ് അഴിച്ചു മാറ്റി, പൊടി പുരണ്ട ആ പാദങ്ങൾ അവൻ കഴുകി തുടച്ചു ചുംബിച്ചു. അതിൽ അവനെ തള്ളിപ്പറയാൻ പോകുന്നവരും, അവനെ ഉടനെ തന്നെ ഒറ്റികൊടുക്കുവാൻ പോകുന്നവരും ഉണ്ടായിരുന്നു. അത് വ്യക്തമായി അറിഞ്ഞിരുന്നിട്ടും അവരെ അവൻ മാറ്റി നിർത്തിയില്ല. എല്ലാവരുടെയും കാലുകൾ കഴുകിയ ശേഷം അവൻ അവരോടായി ഇപ്രകാരം പറഞ്ഞുവെന്നാണ് അവന്റെ ആത്മകഥയായ സുവിശേഷം പറയുക. "<നിങ്ങളുടെ കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ നിങ്ങളും പരസ്പരം പാദങ്ങൾ കഴുകണം. എന്തെന്നാൽ ഞാൻ നിങ്ങൾക്ക് ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാൻ നിങ്ങൾക്ക് ഒരു മാതൃക നൽകിയിരിക്കുന്നു. (യോഹന്നാൻ 13 :14 -15) അന്നുമുതൽ ഇന്ന് വരെ അവനെ പൂർണ ഹൃദയത്തോടെ പിന്തുടരുന്നവരുടെ സമൂഹത്തിൽ ഈ പാദം കഴുകൽ കർമ്മം ആവർത്തിച്ചു വരുന്നുണ്ട്. ലോകമെങ്ങുമുള്ള കത്തോലിക്കാ ദേവാലയങ്ങളിൽ പെസഹാ ദിനത്തിൽ ഒന്നിച്ചു കൂടുന്ന ജനങ്ങളിൽ നിന്ന് 12 പേരേ തിരഞ്ഞെടുത്തു ഇടവകയുടെ ആത്മീയ പിതാവായ പുരോഹിതൻ തൻ്റെ പുരോഹിത വസ്ത്രങ്ങൾ അഴിച്ചു വച്ച് അവരുടെ പാദങ്ങൾ കഴുകികൊണ്ട് ക്രിസ്തു തങ്ങളെ ഏല്പിച്ച സ്നേഹത്തിന്റെ കല്പന അനുവർത്തിക്കുന്നു. പക്ഷെ ഈ ഒരു വർഷം ആ ഒരുമിച്ചു കൂടലുകൾക്കു ഒരു മാറ്റം വരുകയാണ്. ദേവാലയത്തിൽ ഒന്നിച്ചുകൂടാൻ ഒരുമിച്ചു ബലിയർപ്പിക്കാൻ, ഒരുമിച്ചു പ്രാർത്ഥിക്കുവാൻ നമുക്ക് കഴിയാത്ത വിധത്തിൽ ഉള്ള ഒരു പ്രത്യേക സഹചര്യത്തിൽ കൂടി നമ്മുടെ ലോകം കടന്നു പോവുകയാണ്. ഈ സാഹചര്യത്തിൽ ആണ് ഞാൻ ആദ്യം പറഞ്ഞ ആ ചലഞ്ചിലേക്ക് നിങ്ങളെ ക്ഷണിക്കുന്നത്. ഇത്തവണ നമ്മുടെ കുടുംബങ്ങളിൽ ഈ പാദം കഴുകൽ ശ്രശ്രുഷ നമുക്ക് നടത്തിയാലൊ. ഒന്ന് ചിന്തിച്ചു നോക്കൂ. എത്ര മനോഹരവും അർത്ഥ സമ്പുഷ്ട്ടവും ആയിരിക്കും ആ തിരുകർമ്മങ്ങൾ. കുടുംബാംഗങ്ങൾ പെസഹാ വ്യാഴാഴ്ച വൈകുന്നേരം ഒരുമിച്ചു കൂടി പ്രാർത്ഥിച്ചു, സുവിശേഷത്തിൽ നിന്നും വിശുദ്ധ യോഹന്നാൻന്റെ സുവിശേഷം പതിമൂന്നാം അധ്യായം ഒരുമിച്ചു വായിച്ചു, പ്രാർത്ഥിച്ചു ഒരുങ്ങി, നമ്മുടെ വീട്ടിലെ എല്ലാവരുടെയും പാദങ്ങൾ പരസ്പരം കഴുകി ചുംബിച്ചാൽ എത്ര മനോഹരമായിരിക്കും അത്. അപ്പനും അമ്മയും മക്കളും മാതാപിതാക്കളും സഹോദരങ്ങളൂം ജീവിത പങ്കാളികളും എല്ലാം പരസ്പരം പാദങ്ങൾ സ്നേഹത്തോടെ കഴുകി ചുംബിക്കുക. ഒരുപക്ഷേ നിങ്ങളുടെ മാതാപിതാക്കളുടെ, ജീവിത പങ്കാളിയുടെ, സഹോദരങ്ങളുടെ കാലുകൾ രൂപം നഷ്ടപെട്ടവ ആയിരിക്കാം, വിണ്ടു കീറിയത് ആയിരിക്കാം, കറയും ചെളിയും നിറഞ്ഞത് ആയിരിക്കാം. അത് അപ്രകാരമായത് നിങ്ങൾക്ക് വേണ്ടി ഓടിനടന്നത് കൊണ്ടും അവർ ജീവിതത്തിലെ സന്തോഷങ്ങൾ നിങ്ങൾക്ക് വേണ്ടി വേണ്ടെന്നു വച്ചതുകൊണ്ടു ആയിരിക്കുമെന്നതാണ് സത്യം. ആ പാദങ്ങൾ ചുംബിക്കുമ്പോൾ അവരോട് ഈ നിമിഷം വരെ നമുക്കായി അവർ ചെയ്ത ത്യാഗങ്ങൾക്കു നിശബ്ധമായി നന്ദി പറയുക. നമ്മുടെ ഹൃദയത്തിൽ, മനസിൽ നമുക്കു അവരോട് എന്തെങ്കിലും നീരസം ഉണ്ടെങ്കിൽ, നിശബ്ദമായി മാപ്പു ചോദിക്കുക. ജീവിത പങ്കാളിയോടോ സഹോദരങ്ങളോടെ മാതാപിതാക്കളോടോ അറിഞ്ഞോ അറിയാതെയോ അവിശ്വസ്തത കാണിച്ചിട്ടുണ്ടെങ്കിൽ നിശബ്ദമായി മാപ്പു പറയുക. ഒരു പക്ഷെ അവർ നമ്മോട് ചെയ്ത തെറ്റുകൾ, തിരസ്കരണങ്ങൾ, ഇപ്പോഴും കുത്തിനോവിച്ചുകൊണ്ടിരിക്കുന്ന ഓർമ്മകൾ, അവയെല്ലാം ആ പാദങ്ങൾ ചുംബിക്കുമ്പോൾ അവരോട് നിശബ്ദമായി ക്ഷമിക്കുക. സന്യാസ സമൂഹങ്ങളിൽ ജീവിക്കുന്നവർക്കും, പള്ളിമേടകളിൽ ഒരുമിച്ചു താമസിക്കുന്ന വൈദികർക്കും എല്ലാം ഇത് തുറന്ന ഹൃദയത്തോടെ ചെയ്യാവുന്നതാണ്. പ്രിയപെട്ടവരെ, ഞാൻ നിങ്ങൾക്ക് ഉറപ്പ് തരുന്നു. ക്രിസ്തുവിന്റെ മനോഭാവത്തോടെ നിങ്ങൾ അവന്റെ ഈ കല്പന ഒന്ന് അനുവർത്തിച്ചാൽ, പരസ്പരം പാദങ്ങൾ കഴുകിയാൽ, നിങ്ങളുടെ കുടുംബത്തിൽ, സന്യാസ സമൂഹങ്ങളിൽ, നിങ്ങളുടെ ജോലി സ്ഥലങ്ങളിൽ, നിങ്ങൾ ആയിരിക്കുന്ന മേഖലകളിൽ നിങ്ങൾക്ക് ചിന്തിക്കാൻ പോലുമാകാത്ത അനുഗ്രഹങ്ങൾ ദൈവം നിങ്ങള്ക്ക് തരും. ഒരു പക്ഷേ നമ്മുടെ ജീവിതത്തിൽ നമ്മൾ ഒരിക്കലും ചിന്തിക്കുക പോലും ചെയ്തിട്ടില്ലാത്ത ഈ ക്വാറന്റൈൻ ദിനങ്ങൾ ദൈവം ഒരുക്കിയത് നമുക്ക് നമ്മുടെ കുടുംബത്തിൽ ഉള്ളവരെ തന്നെ ഒന്ന് ആഴമായി പരിചയപ്പെടാനും എല്ലാ പരിഭവങ്ങളും ക്ഷമിച്ചു സ്നേഹത്തോടെ പങ്കുവച്ചു ജീവിക്കുവാനും ആയിരിക്കുമെങ്കിലോ. നല്ല ദൈവം നമുക്ക് നൽകിയ ഈ ദിനങ്ങളെ നമുക്ക് പൂർണമായി പ്രയോജനപ്പെടുത്താം. നിങ്ങൾക്ക് ഇത് ഒരു നല്ല ചിന്തയായി തോന്നിയാൽ നിങ്ങളുടെ ഭവനത്തിൽ ഈ വിശുദ്ധമായ ശ്രശ്രുഷ ചെയ്യാൻ മടി കാണിക്കരുതെ. ഇത് ഷെയര്‍ ചെയ്യുകയും ചെയ്യണേ.! എനിക്കു വേണ്ടിയും പ്രാർത്ഥിക്കണെ. ഈശോ നമ്മെ അനുഗ്രഹിക്കട്ടെ..! #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HeVQFLW7YlCBKObsV76j6Y}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/SocialMedia/SocialMedia-2020-04-08-03:02:26.jpg
Keywords: പെസ

12885
Category: 14
Sub Category:
Heading: വിശുദ്ധവാരത്തില്‍ ഉപയോഗിക്കാനുള്ള പ്രാര്‍ത്ഥനകള്‍ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ രൂപത്തില്‍
Content: കോവിഡ് 19 വൈറസ് വ്യാപനം മൂലം വിശുദ്ധവാര ആചരണം ദേവാലയങ്ങളില്‍ അസാദ്ധ്യമായ സാഹചര്യത്തില്‍ വിശുദ്ധവാരത്തിലെ പ്രധാനദിവസങ്ങള്‍ കുടുംബങ്ങളില്‍ ആചരിക്കുന്നതിനുള്ള കര്‍മ്മക്രമം മാനന്തവാടി രൂപതയുടെ ലിറ്റര്‍ജിക്കല്‍ കമ്മറ്റി തയ്യാറാക്കി. കുടുംബനാഥന്മാര്‍ക്കും സമര്‍പ്പിതഭവനങ്ങളിലെ സുപ്പീരിയര്‍മാര്‍ക്കും നേതൃത്വം നല്കാവുന്ന വിധത്തില്‍ ചിട്ടപ്പെടുത്തിയ പ്രാര്‍ത്ഥനകള്‍ സാമൂഹ്യമാധ്യമങ്ങളുടെ സഹായത്തോടെയാണ് വിശ്വാസികളിലേക്കെത്തിക്കുന്നത്. അനുതാപശുശ്രൂഷ, ഓശാനഞായര്‍, പെസഹാവ്യാഴം, പീഡാനുഭവവെള്ളി, ഈസ്റ്റര്‍ ഞായര്‍ എന്നീ ദിവസങ്ങള്‍ക്കുള്ള കര്‍മ്മക്രമങ്ങളാണ് തയ്യാറായിരിക്കുന്നത്. ഇവയുടെ PDF രൂപം കൂടാതെ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്. Holyweekliturgy (വാക്കുകള്‍ക്കിടയില്‍ അകലമിടാതെ) എന്ന് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ തിരഞ്ഞാല്‍ ഈ ആപ്ലിക്കേഷന്‍ ലഭിക്കുന്നതാണ്. {{Application Link: -> http://bit.ly/holyweekMndy}} കബനിഗിരി ഇടവകാംഗമായ ഡോണ്‍ ഞൊണ്ടന്മാക്കലാണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. രൂപതയുടെയും ഇടവകകളുടെയും ഔദ്യോഗിക ആപ്ലിക്കേഷനുകളിലും ഈ പ്രാര്‍ത്ഥനകള്‍ ലഭ്യമാണ്. കൂടാതെ, മാനന്തവാടി രൂപതയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസിന്റെ *PR Desk - Manananthavady Diocese* എന്ന ടെലഗ്രാം ചാനലിലും ഈ പ്രാര്‍ത്ഥനകള്‍ ലഭ്യമാണ്. ഈ കര്‍മ്മക്രമം ഉപയോഗിച്ച് കുടുംബനാഥന്മാര്‍ക്ക് ഭവനങ്ങളിലും സന്യാസഭവനങ്ങളില്‍ അവയുടെ സുപ്പീരിയേഴ്സിനും അതാത് ദിവസത്തെ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കാവുന്നതാണ്. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ 2020 വര്‍ഷത്തെ വിശുദ്ധവാര ആചരണങ്ങള്‍ക്ക് വേണ്ടി മാത്രമുള്ള കര്‍മ്മക്രമങ്ങളാണ് നല്കിയിരിക്കുന്നത്.
Image: /content_image/India/India-2020-04-08-04:44:04.jpg
Keywords: ആപ്ലി, ആന്‍ഡ്രോ

12886
Category: 19
Sub Category:
Heading: കൊറോണക്കാലത്തെ അസത്യദീപങ്ങളെ സൂക്ഷിക്കുക
Content: ലോകം വലിയ ഭീതിയിലൂടെയും ആകുലതയിലൂടെയും കടന്നുപോകുന്ന സമയമാണിത്. കോവിഡ് 19 എന്ന മഹാമാരിക്കു മുൻപിൽ ശാസ്ത്രലോകം പകച്ചുനിൽക്കുമ്പോൾ, ക്രിസ്ത്യാനികളെ വഴിതെറ്റിക്കുന്ന ലേഖനവുമായി രംഗത്തെത്തിയിരിക്കുകയാണ് സത്യദീപം എന്ന ക്രൈസ്തവ പ്രസിദ്ധീകരണം. ഈ ലേഖനത്തിന്റെ രചിയിതാവ് ഒരു ക്രൈസ്തവ പുരോഹിതനാണ് എന്നത് ഈ വീഴ്ച്ചയുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഓം പോലെയുള്ള മന്ത്രം ഈശ്വരനാമത്തോട് ചേര്‍ത്ത് ആലപിക്കുന്നത് കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ശക്തമാണ് എന്നതാണ് ഇദ്ദേഹത്തിന്റെ വാദം. എന്നാൽ ആകാശത്തിന്റെ കീഴെ മനുഷ്യന്റെ രക്ഷക്കായി യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്ന ബൈബിൾ വചനം ഇദ്ദേഹത്തിന് അറിഞ്ഞുകൂടെങ്കിൽ, അല്ലങ്കിൽ ഇദ്ദേഹം അതിൽ വിശ്വസിക്കുന്നില്ലങ്കിൽ, ഇതുപോലുള്ള തെറ്റായ പ്രബോധനങ്ങളിലൂടെ വിശ്വാസികളെ വഴിതെറ്റിക്കുന്ന ഇത്തരം വൈദികർക്കെതിരെ സഭാനേതൃത്വം ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതാണ്. #{red->none->b->"യേശു" എന്ന നാമം അതിൽ തന്നെ പൂർണ്ണവും ശക്തവുമായ നാമം}# പിതാവായ ദൈവം തന്‍റെ ഏകജാതനെ ഈ ഭൂമിയിലേക്കയക്കുന്നു എന്ന മംഗളവാര്‍ത്ത ഗബ്രിയേല്‍ ദൂതന്‍ വഴി അറിയിച്ചപ്പോള്‍ ദൂതന്‍ മറിയത്തോട് "നീ അവന് യേശു എന്നു പേരിടണം" എന്ന് നിര്‍ദ്ദേശിച്ചു (ലൂക്കാ 1:31) . പിന്നീട് കര്‍ത്താവിന്‍റെ ദൂതന്‍ ജോസഫിന് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടപ്പോഴും ഇതേ നിർദ്ദേശം തന്നെ നൽകി (മത്തായി 1:21). ഇപ്രകാരം തന്റെ ഏകജാതനുവേണ്ടി ദൈവം തന്നെ, തന്റെ ദൂതനിലൂടെ നിര്‍ദ്ദേശിച്ച നാമമാണ് 'യേശു'. അതുകൊണ്ടുതന്നെ, യേശു നാമം അതിൽ തന്നെ പൂർണ്ണവും ശക്തവുമാണ്. ഈ നാമം വിശ്വാസത്തോടെ ഉരുവിടുന്ന സ്ഥലങ്ങളിലെല്ലാം ദൈവത്തിന്‍റെ വലിയ അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കുന്നു. എന്നാൽ, ഈ നാമത്തിന്റെ ശക്തിയും പൂർണ്ണതയും മനസ്സിലാക്കാതെ, ഓം പോലെയുള്ള മന്ത്രം ഈശ്വരനാമത്തോട് ചേര്‍ത്ത് ആലപിക്കണം എന്നു പഠിപ്പിക്കുന്നത് ക്രൈസ്തവ വിശ്വാസത്തിന് എതിരായ പ്രബോധനമാണ് എന്ന് വിശ്വാസികൾ തിരിച്ചറിയണം. #{red->none->b->'യേശു' എന്ന നാമത്തിന്റെ അര്‍ത്ഥമെന്താണ്?}# "ദൈവം രക്ഷിക്കുന്നു" എന്നാണ് ഹീബ്രു ഭാഷയില്‍ യേശു എന്ന നാമത്തിന്റെ അര്‍ത്ഥം. ഈ നാമം അവിടുത്തെ വ്യക്തിത്വത്തെയും ദൗത്യത്തെയും സൂചിപ്പിക്കുന്നു. ലോകരക്ഷക്കായി അവതരിച്ച ദൈവപുത്രന്‍റെ വ്യക്തിത്വത്തില്‍ത്തന്നെ അന്തര്‍ഭവിച്ചിരിക്കുന്ന ദൈവനാമത്തെയാണ് യേശു എന്ന നാമം സൂചിപ്പിക്കുന്നത്. രക്ഷ പ്രദാനം ചെയ്യുന്നത് യേശു എന്ന ദിവ്യനാമം മാത്രമാണ്. എല്ലാ മനുഷ്യര്‍ക്കും ഈ തിരുനാമം വിളിച്ചപേക്ഷിക്കാം, കാരണം, മനുഷ്യാവതാരത്തിലൂടെ യേശു തന്നെത്തന്നെ സര്‍വമനുഷ്യരുമായി ഐക്യപ്പെടുത്തിയിരിക്കുന്നു. അങ്ങനെ, "ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമ്മുടെ രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല." (അപ്പ 4:12) എന്ന സത്യം ലോകത്തിനു വെളിപ്പെടുത്തപ്പെട്ടു. യേശുവിന്‍റെ പുനരുത്ഥാനം, രക്ഷകനായ ദൈവത്തിന്‍റെ നാമം മഹത്വീകരിക്കുന്നു; കാരണം അപ്പോള്‍ മുതല്‍ 'എല്ലാ നാമങ്ങള്‍ക്കുമുപരിയായ നാമത്തിന്‍റെ' പരമശക്തിയെ അതിന്‍റെ പൂര്‍ണതയില്‍ പ്രകടിപ്പിക്കുന്നു. യേശുവിന്‍റെ നാമത്തില്‍ അവിടുത്തെ ശിഷ്യന്മാര്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു. എന്തെന്നാല്‍ അവിടുത്തെ നാമത്തില്‍ അവര്‍ ചോദിക്കുന്നതെന്തും പിതാവ് അവര്‍ക്കു നല്‍കുന്നു. ഈ സത്യം തിരിച്ചറിഞ്ഞതു കൊണ്ടാണ് ക്രിസ്തുവിന്‍റെ ഉത്ഥാനത്തിനു ശേഷം അവിടുത്തെ ശിഷ്യന്മാര്‍ ലോകം മുഴുവനും പോയി 'യേശുവിലൂടെ മാത്രമേ രക്ഷ പ്രാപിക്കാൻ സാധിക്കൂ' എന്നു പ്രഘോഷിച്ചത്. ഇപ്രകാരം പ്രഘോഷിച്ചതിന്‍റെ പേരില്‍ അവിടുത്തെ ശിഷ്യന്മാരിൽ പലരും മൃഗീയമായി കൊല ചെയ്യപ്പെട്ടു. എന്നാല്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുമ്പോഴും, മരണത്തിന്‍റെ മുന്‍പിൽ പോലും അവര്‍ വിളിച്ചു പറഞ്ഞു: "യേശു ഏകരക്ഷകന്‍". യേശു എന്ന നാമമാണ് ക്രൈസ്തവ പ്രാര്‍ത്ഥനയുടെ ഹൃദയഭാഗത്തു നിലകൊള്ളുന്നത്. ആരാധനക്രമത്തിലെ പ്രാര്‍ത്ഥനകളെല്ലാം സമാപിക്കുന്നത്, 'നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു വഴി' എന്ന വാക്കുകളോടെയാണ്. നന്മ നിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന അതിന്‍റെ പാരമ്യത്തിലെത്തുന്നത് 'നിന്‍റെ ഉദരത്തിന്‍റെ ഫലമായ യേശു അനുഗൃഹീതനാകുന്നു' എന്ന വാക്കുകളിലാണ്. ആര്‍ക്കിലെ വി.ജോവാനെപ്പോലെ, ലോകമെമ്പാടുമുള്ള നിരവധി ക്രിസ്ത്യാനികള്‍ അന്ത്യശ്വാസം വലിച്ചത് 'യേശു' എന്ന നാമം ഉച്ചരിച്ചു കൊണ്ടാണ്. അതിനാൽ കൊറോണ വൈറസിൽ നിന്നും ലോകത്തെ രക്ഷിക്കാൻ നമ്മുക്ക് യേശുനാമം വിളിച്ചപേക്ഷിക്കാം. കാരണം യേശുനാമത്തിന്റെ ശക്തി അനന്തമാണ്. അവിടുന്നു പറയുന്നു "...നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങൾക്കു നൽകും" (യോഹ 15:16)
Image: /content_image/Editor'sPick/Editor'sPick-2020-04-08-07:20:58.jpg
Keywords: സത്യദീപ, ഏകരക്ഷ

12887
Category: 1
Sub Category:
Heading: ആതുര ശുശ്രൂഷകര്‍ക്കും സാധാരണക്കാര്‍ക്കും കരുതലിന്റെ കരം നീട്ടി കാർമ്മൽ കോൺഗ്രിഗേഷൻ
Content: ഭുവനേശ്വർ: ലോക്ക് ഡൌൺ കാലഘട്ടത്തിലും കര്‍മ്മ നിരതരായുള്ള അപ്പസ്തോലിക് കാർമ്മൽ കോൺഗ്രിഗേഷൻ സഭാംഗങ്ങളുടെ സേവനം ആതുര ശുശ്രൂഷ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ ആശ്വാസമാകുന്നു. ബെംഗളൂരു സെന്‍റ് ജോൺസ് ഹോസ്പിറ്റലിലേക്ക് ആവശ്യമായ പ്രൊട്ടക്റ്റീവ് ഗൗൺ തുന്നി കോവിഡിനെതിരെയുള്ള രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാവുകയാണ് ഇപ്പോള്‍ സന്യാസി സമൂഹം. ഇതിനോടകം എഴുപതോളം പ്രൊട്ടക്റ്റീവ് ഗൗൺ തയാറാക്കിയ അവർ നൂറെണ്ണം കൂടെ ഒരുക്കുവാനാണ് ലക്ഷ്യമിടുന്നത്. ഇതിനു പുറമെ സന്യാസിനി സമൂഹത്തിന്റെ രാജ്യത്തെ വിവിധ മഠങ്ങൾ വഴിയായി തെരുവിൽ കഴിയുന്നവർക്കായി ഭക്ഷ്യ വസ്തുക്കള്‍, മാസ്ക്, സാനിറ്റൈസർ എന്നിവയും വിതരണം ചെയ്യുന്നുണ്ട്. മുംബൈയിലെ ബാന്ദ്ര, ഗുജറാത്തിലെ മെഹ്സാന, കോഴിക്കോട് എന്നിവിടങ്ങളിൽ മാസ്കുകൾ നിർമിച്ചു ഗ്രാമവാസികൾക്കും യാത്രക്കാർക്കും സൗജന്യമായി വിതരണം ചെയ്തിരിന്നു. പാറ്റ്നയിൽ രണ്ടുമാസത്തേയ്ക്കു ആവശ്യമായ റേഷനും സാനിറ്റിസറും നൽകി ട്രാൻസ്‍ജൻഡർ വിഭാഗത്തിനു നേരെയും സന്യാസ സമൂഹം സഹായ കരം നീട്ടിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HeVQFLW7YlCBKObsV76j6Y}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-08-08:26:16.jpg
Keywords: സന്യസ്ത, സമര്‍പ്പിത

12888
Category: 7
Sub Category:
Heading: 'ഈറ്റുനോവിന്റെ ആരംഭം': കോവിഡ് പശ്ചാത്തലത്തില്‍ മലയാള ഭക്തിഗാനം ശ്രദ്ധയാകര്‍ഷിക്കുന്നു
Content: ലണ്ടൻ: ലോകം മുഴുവൻ കോവിഡ് ഭീതിയിൽ കഴിയുമ്പോൾ ആതുര ശുശ്രൂഷ രംഗത്തു ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കും, ലോക് ഡൗണിൽ വീടുകളിൽ ആയിരിക്കുന്നവർക്കും ആശ്വാസമായും ശക്തിയേകിയും പുറത്തിറങ്ങിയ ഗ്ലോബൽ മലയാള ഭക്തിഗാനം 'ഈറ്റുനോവിന്റെ ആരംഭം' ശ്രദ്ധയാകര്‍ഷിക്കുന്നു. ക്രിസ്തീയ ഭക്തി ഗാന രംഗത്ത് നിസ്തുലമായ സംഭാവനകൾ നൽകിയിട്ടുള്ള ഫാ. ഷാജി തുമ്പേചിറയിൽ രചനയും സംഗീതവും നൽകി ആലപിച്ചിരിക്കുന്ന ഈ മനോഹര ഗാനത്തിന്റെ ചിത്രീകരണത്തിലും ആലാപന, സാങ്കേതിക രംഗത്തും ഭാഗഭാക്കായിരിക്കുന്നത് കേരളത്തിലുൾപ്പടെ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന നഴ്സുമാരും, ആരോഗ്യ മേഖലയിലും അല്ലാതെയും ജോലിചെയ്യുകയും വിവിധ മേഖലകളിൽ പ്രവർത്തിക്കുകയും ചെയ്യുന്ന ആളുകളും വൈദികരുമാണ്. കാനഡ, റോം, യു കെ, ദുബായ്, ന്യൂസിലാൻഡ് ഉൾപ്പടെ ഉള്ള രാജ്യങ്ങളിൽ ആണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്.
Image: /content_image/Videos/Videos-2020-04-08-09:10:34.jpg
Keywords: ഗാന

12889
Category: 1
Sub Category:
Heading: യേശുവിനെ ധരിപ്പിച്ച മുള്‍മുടി വീണ്ടും നോട്രഡാം കത്തീഡ്രലിലേക്ക്
Content: പാരീസ്: യേശുവിനെ ധരിപ്പിച്ച മുള്‍മുടി ദുഃഖ വെള്ളിയാഴ്ച പാരീസിലെ പ്രശസ്തമായ നോട്രഡാം കത്തീഡ്രലില്‍ വണക്കത്തിനായിവെക്കും. കോവിഡ് പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് നേരിട്ടു പങ്കെടുക്കാന്‍ കഴിയില്ലെങ്കിലും ചാനലുകളിലൂടെയും വിവിധ നവമാധ്യമങ്ങളിലൂടെയും തത്സമയ സംപ്രേക്ഷണം ലഭ്യമാക്കും. ഒരു വര്‍ഷം മുന്‍പ് നോട്രഡാം കത്തീഡ്രലില്‍ അഗ്നിബാധയുണ്ടായതിനെ തുടര്‍ന്ന് തിരുശേഷിപ്പ് പാരീസിലെ സെന്റ് ജെര്‍മ്മെയ്ന്‍ ദേവാലയത്തിലേക്ക് മാറ്റിയിരുന്നു. നോമ്പുകാലത്ത് എല്ലാ വെള്ളിയാഴ്കളിലും മുള്‍മുടിയുടെ വണക്കം നോട്രഡാം കത്തീഡ്രലില്‍ നടത്താറുണ്ടായിരുന്നു. ഇതു കൂടി പരിഗണിച്ചാണ് തിരുശേഷിപ്പ് ദുഃഖ വെള്ളിയാഴ്ച ദേവാലയത്തിലേക്ക് കൊണ്ടുവരുന്നത്. തിരുശേഷിപ്പുമായി നേരത്തെ നഗരപ്രദക്ഷിണത്തിന് പദ്ധതി തയാറാക്കിയിരിരുന്നുവെങ്കിലും റദ്ദാക്കുകയായിരിന്നു. ജെറുസലേമില്‍നിന്ന് കുരിശുയുദ്ധകാലത്തു കൊണ്ടുവന്ന മുള്‍മുടി യൂറോപ്പിലെ പല ചക്രവര്‍ത്തിമാരിലൂടെയും കൈമാറി ലൂയി ഒമ്പതാമനില്‍ എത്തിച്ചേരുകയായിരുന്നു. അദ്ദേഹമാണ് പിന്നീട് നോട്രഡാം ദേവാലയത്തില്‍ വെള്ളിയിലും സ്വര്‍ണത്തിലും മെനഞ്ഞ ഒരു സ്ഫടികഗോളത്തില്‍ മുള്‍മുടി സംരക്ഷിക്കാനേല്‍പ്പിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HeVQFLW7YlCBKObsV76j6Y}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-08-09:51:14.jpg
Keywords: നോട്ര

12890
Category: 1
Sub Category:
Heading: മൊസാംബിക്കിൽ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം: അപലപിച്ച് പ്രാദേശിക മെത്രാൻ
Content: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിലെ, മോസിംബോ ഡാ പ്രേയ പട്ടണത്തിന് നേരെ ഇസ്ളാമിക ഇസ്ളാമിക തീവ്രവാദികളുടെ ആക്രമണം. ക്രൈസ്തവര്‍ ന്യൂനപക്ഷമായ പട്ടണത്തിൽ ആക്രമണം നടത്തി നിയന്ത്രണം കൈക്കലാക്കിയ തീവ്രവാദികള്‍ ഇസ്ളാമിക പതാക ഉയര്‍ത്തി. സർക്കാർ കെട്ടിടങ്ങളിലും, ജയിലുകളിലുമടക്കം ഇരച്ചുകയറി ജയിലുകളിൽ കഴിഞ്ഞിരുന്ന തടവുപുള്ളികളെ തീവ്രവാദികള്‍ മോചിപ്പിച്ചിട്ടുമുണ്ട്. സംഭവത്തെ അപലപിച്ചുകൊണ്ട് പെമ്പ രൂപതയുടെ അധ്യക്ഷനായ ബിഷപ്പ് ലൂയിസ് ഫെർണാൺഡോ ലിസ്ബോയ രംഗത്ത് വന്നു. തീവ്രവാദികൾക്ക് അവർക്കിഷ്ടമുള്ള പോലെ പട്ടണത്തിൽ അഴിഞ്ഞാടാൻ അവസരം ലഭിച്ചുവെന്നും ആക്രമണകാരികളുടെ എണ്ണം കൂടുതലായതിനാൽ നിരവധി പട്ടാളക്കാർ സ്ഥലത്തുനിന്നും രക്ഷപ്പെടാൻ ശ്രമിക്കുകയാണ് ഉണ്ടായതെന്നും ക്രൈസ്തവ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിനോട് ബിഷപ്പ് പറഞ്ഞു. തിരിച്ചുവരും എന്നുള്ള സന്ദേശം നൽകിയാണ് അവര്‍ മടങ്ങിയത്. ഇപ്പോൾ നിലനിൽക്കുന്ന സാഹചര്യത്തെ പറ്റി കത്തോലിക്കാസഭയ്ക്ക് കടുത്ത ആശങ്കയുണ്ട്. എന്നാൽ ജനങ്ങളോടൊപ്പമാണ് സഭ എപ്പോഴും നിലനില്‍ക്കുന്നത്. ബിഷപ്പ് പറഞ്ഞു. രാഷ്ട്രീയ അരക്ഷിതാവസ്ഥ നിലനിൽക്കുന്ന ഉത്തര മൊസാംബിക്കിൽ ഇതുവരെ ഗ്രാമപ്രദേശങ്ങൾ മാത്രമായിരുന്നു ഇസ്ലാമിക തീവ്രവാദികളുടെ ലക്ഷ്യം. എന്നാല്‍ ഇപ്പോള്‍ പട്ടണങ്ങളിലേക്ക് കൂടി വ്യാപിച്ചിരിക്കുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HeVQFLW7YlCBKObsV76j6Y}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-08-10:26:04.jpg
Keywords: ആഫ്രി, ഇസ്ലാ

12891
Category: 13
Sub Category:
Heading: '91ാം സങ്കീര്‍ത്തനം ചൊല്ലി പ്രാര്‍ത്ഥിച്ചു, ഇപ്പോള്‍ ജീവിക്കുന്നത് ദൈവകൃപയാല്‍': കോവിഡ് അതിജീവിച്ച അമേരിക്കന്‍ മലയാളി ഡോക്ടറുടെ കണ്ണീരില്‍ കുതിര്‍ന്ന സാക്ഷ്യം
Content: ന്യൂജേഴ്സി: കൊറോണ വൈറസ് ബാധിച്ച് മരണത്തെ മുന്നിൽ കണ്ട അവസ്ഥയിൽ നിന്നും അത്ഭുതകരമായ സൗഖ്യം പ്രാപിച്ച അമേരിക്കയിലെ മലയാളി ഡോക്ടറുടെ വിശ്വാസ സാക്ഷ്യം ചര്‍ച്ചയാകുന്നു. ന്യൂജേഴ്സിയിൽ ഡോക്ടറായി സേവനം ചെയ്യുന്ന തിരുവല്ല സ്വദേശിനി ഡോക്ടർ ജൂലി ജോൺ, പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ സിഎൻഎന്നിലാണ് രോഗം മൂര്‍ച്ഛിച്ച് ഗുരുതരമായപ്പോള്‍ സങ്കീര്‍ത്തനം 91 ചൊല്ലി പ്രാര്‍ത്ഥിച്ചുവെന്നും ദൈവകൃപയാലാണ് ഇപ്പോള്‍ ജീവിക്കുന്നതെന്നും തുറന്നു സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. കൊറോണ വൈറസ് മൂർദ്ധന്യാവസ്ഥയിൽ എത്തിയ സമയത്തെ തന്റെ അനുഭവങ്ങൾ വിവരിച്ച് കഴിഞ്ഞ ദിവസം ജൂലി നൽകിയ അഭിമുഖം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരിന്നു. ദൈവമാണ് തന്നെ സുഖപ്പെടുത്തിയതെന്ന് ഡോ. ജൂലി ഉറച്ചുവിശ്വസിക്കുന്നു. സിഎൻഎൻ ചാനലിന് നൽകിയ അഭിമുഖത്തിലും, പിന്നീട് മനോരമ ന്യൂസ് ചാനലിനു നൽകിയ അഭിമുഖത്തിലും ദൈവ കൃപയാലാണ് താന്‍ ജീവിക്കുന്നതെന്ന് അവര്‍ പരസ്യമായി ഏറ്റുപറയുന്നുണ്ട്. അത്യാഹിത വിഭാഗത്തില്‍ ജോലി ചെയ്തു കൊണ്ടിരിന്ന ഡോ. ജൂലി വീട്ടിൽ മക്കളോടൊപ്പം ആയിരുന്ന സമയത്താണ് വൈറസ് ബാധയുടെ ഏറ്റവും പ്രധാന ലക്ഷണങ്ങളിൽ ഒന്നായ ശ്വാസതടസം അനുഭവിച്ചറിഞ്ഞത്. </p> <iframe width="416" height="234" src="//fave.api.cnn.io/v1/fav/?video=health/2020/04/06/intensive-care-doctor-coronavirus-intv-berman-newday-vpx.cnn&customer=cnn&edition=international&env=prod" frameborder="0"></iframe> <p> ഇതിനെ കുറിച്ച് ജൂലി നിറകണ്ണുകളോടെ വിവരിച്ചത് ഇങ്ങനെ, മക്കളോടൊപ്പം കിടക്കുമ്പോഴാണ് ശ്വാസതടസം ശ്രദ്ധയിൽ പെട്ടത്. കോവിഡ് പടരുന്ന സാഹചര്യത്തിൽ ശ്വാസം നിന്നു പോകുന്ന അവസ്ഥ. പെട്ടന്നു രോഗലക്ഷണമാണെന്നു തിരിച്ചറിഞ്ഞപ്പോൾ മരണഭയത്തെ മറികടക്കാൻ ഞാൻ നിലത്തു മുട്ടുകുത്തി സാഷ്ടാംഗം പ്രണമിച്ചു തൊണ്ണൂറ്റിയൊന്നാം സങ്കീർത്തനം ചൊല്ലി ദൈവത്തിന്റെ ചിറകിന്റെ കീഴിൽ എന്നെ കാത്തുപാലിക്കണമെന്നു പ്രാർത്ഥിച്ചു. ദൈവം എന്റെ പ്രാർത്ഥന കേൾക്കണമെന്നും എനിക്ക് അല്പം കൂടെ സമയം അനുവദിക്കണമെന്നും ഞാൻ പ്രാർത്ഥിക്കുകയായിരുന്നു. കണ്ണീരോടെ ഡോ. ജൂലി സിഎൻഎൻ ചാനലില്‍ സംസാരിക്കുമ്പോൾ അവതാരകന്റെ മുഖവും ദുഃഖപൂരിതമായിരിന്നു. മനോരമ ന്യൂസ് ചാനലില്‍ നടന്ന അഭിമുഖത്തിലും ദൈവകൃപയാലാണ് താന്‍ ഇന്നു ജീവിക്കുന്നതെന്നു ജൂലി സാക്ഷ്യപ്പെടുത്തുന്നുണ്ട്. ദൈവം ആഗ്രഹിക്കുംപോലെ തുടർന്നും ജോലിയിൽ പ്രവേശിക്കാനാകുമെന്ന പ്രതീക്ഷയോടെയാണ് അവരുടെ അഭിമുഖം അവസാനിക്കുന്നത്. വൈറസിൽ നിന്നും പൂർണമായും മോചനം പ്രാപിച്ചു പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കുവാന്‍ ഒരുങ്ങുകയാണ് ഇന്നു ഡോ. ജൂലി ജോൺ. യേശു ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ പ്രത്യാശയര്‍പ്പിച്ച് കൊറോണ വൈറസിനെ അതിജീവിച്ച നിരവധിയാളുകളുടെ വിശ്വാസ സാക്ഷ്യം ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഡോക്ടര്‍ ജൂലി. സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്ലോഗ് ഏജന്‍സിയായ 'നൌ ദിസ്' ജൂലിയുടെ അനുഭവ സാക്ഷ്യം കഴിഞ്ഞ ദിവസം പങ്കുവെച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D0Z9bMfCcefCOfvAN04YR1}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-09-06:27:59.jpg
Keywords: അത്ഭുത, സൗഖ്യ

12892
Category: 13
Sub Category:
Heading: പ്രതിസന്ധിയുടെ ഘട്ടത്തില്‍ തനിക്ക് ശക്തി പകര്‍ന്ന ഏറ്റവും വലിയ ഉറവിടം പ്രാര്‍ത്ഥന: കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്‍
Content: സിഡ്നി: പ്രതിസന്ധിയുടെ ഘട്ടത്തില്‍ തനിക്ക് ശക്തിപകര്‍ന്ന ഏറ്റവും വലിയ ഉറവിടം പ്രാര്‍ത്ഥനയായിരിന്നുവെന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്ലിന്റെ വെളിപ്പെടുത്തല്‍. ലൈംഗീകാരോപണത്തിന്റെ പേരില്‍ 14 മാസങ്ങളോളം ജയിലില്‍ കഴിഞ്ഞതിനു ശേഷം നിരപരാധിയായി കണ്ട് ഓസ്ട്രേലിയന്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ കാത്തലിക് ന്യൂസ് ഏജന്‍സിയോട് പ്രതികരിക്കുകയായിരിന്നു അദ്ദേഹം. വിശുദ്ധ വാരത്തില്‍ മോചിതനാകുവാന്‍ കഴിഞ്ഞതിലെ സന്തോഷവും അദ്ദേഹം മറച്ചുവെച്ചില്ല. ഈ ഈസ്റ്റര്‍ തന്നെ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റവിമുക്തനാക്കപ്പെടുമെന്ന വിശ്വാസം തനിക്കുണ്ടായിരുന്നുവെങ്കിലും അമിതമായി ശുഭാപ്തി പ്രകടിപ്പിച്ചില്ല. കുറ്റവിമുക്തനാക്കിയ കോടതി നടപടി തെക്ക്-പടിഞ്ഞാറന്‍ മെല്‍ബണിലെ ബാര്‍വോണിലെ എച്ച്.എം ജെയിലിലെ തന്റെ സെല്ലില്‍ ഇരുന്നുകൊണ്ട് താന്‍ കണ്ടു. മോചനത്തിന് ശേഷം മെല്‍ബണിലെ ശാന്തമായൊരു സ്ഥലത്ത് മനോഹരമായ സായാഹ്നം ചിലവഴിച്ചു. വളരെക്കാലമായി കുര്‍ബാന അര്‍പ്പിക്കുവാന്‍ കഴിയാതിരുന്നതിനാല്‍ അവസരം ലഭിക്കുകയാണെങ്കില്‍ സ്വകാര്യമായി ഒരു വിശുദ്ധ കുര്‍ബാന അര്‍പ്പിക്കണമെന്ന ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു. 1996-ല്‍ ഓസ്ട്രേലിയയിലെ മെല്‍ബണിലെ സെന്റ് പാട്രിക്ക് കത്തീഡ്രലില്‍ വച്ച് രണ്ടു ആണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന ആരോപണത്തിന്റെ പേരിലാണ് കര്‍ദ്ദിനാള്‍ ജയിലിലായത്. കുറ്റാരോപണത്തെ തുടര്‍ന്നു വത്തിക്കാനിലെ സാമ്പത്തിക കാര്യാലയത്തിന്റെ ചുമതലയില്‍ നിന്നു അദ്ദേഹത്തെ നീക്കം ചെയ്തിരുന്നു. എന്നാല്‍ കുറ്റാരോപണത്തില്‍ വസ്തുതയില്ലെന്ന് ഏഴു പേരടങ്ങുന്ന ഹൈക്കോടതി ഫുള്‍ ബഞ്ച് പ്രഖ്യാപിക്കുകയായിരിന്നു. തനിക്കെതിരെ പരാതി നല്‍കിയവരോട് തനിക്ക് യാതൊരു വിദ്വേഷവുമില്ലെന്ന്‍ മോചിതനായ സമയത്ത് അദ്ദേഹം പ്രസ്താവിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HeVQFLW7YlCBKObsV76j6Y}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-08-13:19:31.jpg
Keywords: നിരപരാ

12893
Category: 1
Sub Category:
Heading: തിരുവത്താഴത്തിന്റെ ഓർമയില്‍ ഇന്ന് പെസഹ: ഭവനങ്ങളെ ദേവാലയമാക്കി വിശ്വാസികള്‍
Content: കൊച്ചി: അന്ത്യഅത്താഴത്തിന്റെ സ്‌മരണ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്‌തവര്‍ ഇന്ന്‍ പെസഹ ആചരിക്കുന്നു. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ദേവാലയ ശുശ്രൂഷകള്‍ ഇത്തവണ ഇല്ലെങ്കിലും ഭവനങ്ങളെ ദേവാലയമാക്കി വിശ്വാസികള്‍ ടെലിവിഷന്‍ വഴിയും ഓണ്‍ലൈന്‍ വഴിയും ശുശ്രൂഷകളില്‍ ഭാഗഭാക്കാകുന്നുണ്ട്. മെത്രാന്‍മാരും വൈദികരും ദേവാലയങ്ങളിൽ ജനപങ്കാളിത്തമില്ലാതെ ശുശ്രൂഷകള്‍ നടത്തുന്നുണ്ട്. വിനയത്തിന്റെ മാതൃക ലോകത്തിന് നല്‍കി കൊണ്ട് ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയ യേശുവിന്റെ ത്യാഗത്തെ അനുസ്മരിച്ചുള്ള കാല്‍ കഴുകല്‍ ശുശ്രൂഷ പ്രതികൂലമായ സാഹചര്യമായതിനാല്‍ ഇത്തവണ നടക്കുന്നില്ല. കുരിശുമരണത്തിന് ഏല്‍പ്പിച്ചു കൊടുക്കപ്പെടുന്നതിനു മുമ്പു യേശു പെസഹാ അപ്പം ഭക്ഷിച്ചതിനെ അനുസ്‌മരിച്ചു ഭവനങ്ങളില്‍ വൈകുന്നേരം അപ്പം മുറിക്കല്‍ ശുശ്രൂഷ നടക്കും. അപ്പം മുറിക്കൽ ചടങ്ങ് വീട്ടിലുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരിന്നു. എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ പെസഹാ തിരുക്കര്‍മങ്ങള്‍ക്കു സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി നേതൃത്വം നല്‍കി. 8.30നു പട്ടം മേജര്‍ ആര്‍ച്ച് ബിഷപ്പ് ഹൗസില്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. വൈകുന്നേരം 5.30 മുതലാണ് പാളയം കത്തീഡ്രല്‍ ദേവാലയത്തില്‍ ശുശ്രൂഷകള്‍ നടക്കുക. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടക്കുന്ന ശുശ്രൂഷകള്‍ ഇന്ത്യന്‍ സമയം രാത്രി 9.30നു ആരംഭിക്കും. ഇതിന്റെ തത്സമയ സംപ്രേക്ഷണം 'പ്രവാചകശബ്ദം' ഫേസ്ബുക്ക് പേജില്‍ ലഭ്യമാക്കും.
Image: /content_image/News/News-2020-04-09-03:23:38.jpg
Keywords: പെസഹ