Contents

Displaying 12521-12530 of 26200 results.
Content: 12844
Category: 10
Sub Category:
Heading: മദര്‍ തെരേസയോട് മാധ്യസ്ഥം യാചിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം
Content: വത്തിക്കാന്‍ സിറ്റി: ഈ ദിവസങ്ങളില്‍ വിശുദ്ധ മദര്‍ തെരേസയോട് മാധ്യസ്ഥം യാചിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം. ഇന്നലെ വ്യാഴാഴ്ച #നമുക്കു പ്രാര്‍ത്ഥിക്കാം എന്ന ഹാഷ്ടാഗോട് കൂടിയാണ് പാപ്പ ട്വിറ്ററില്‍ സന്ദേശം പങ്കുവെച്ചത്. സാന്താ മാര്‍ത്തയിലെ ഇന്നലെത്തെ തന്‍റെ ദിവ്യബലിയര്‍പ്പണത്തില്‍ പാപ്പായുടെ പ്രത്യേക നിയോഗമായിരുന്നു ഭവനരഹിതര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നത്. ഇതിന് ശേഷമാണ് ട്വീറ്റും വന്നത്. “ഈ ദിനങ്ങളില്‍ സമൂഹത്തില്‍ നിഗൂഢമായ നിരവധി പ്രതിസന്ധികള്‍ ഉയര്‍ന്നു വരികയാണ്. ഇത്തരത്തില്‍ സാധാരണ ജീവിത പരിസരങ്ങളില്‍ മറഞ്ഞിരിക്കുന്ന സഹോദരങ്ങളെക്കുറിച്ച്, വിശിഷ്യാ ഭവനരഹിതരായവരെക്കുറിച്ചുള്ള സാന്നിധ്യ അവബോധം നമ്മില്‍ ഓരോരുത്തരിലും വളര്‍ത്തണമേയെന്ന് കല്‍ക്കട്ടയിലെ വിശുദ്ധ മദര്‍ തേരേസയോടു നമുക്കു പ്രാര്‍ത്ഥിക്കാം”.ഇംഗ്ലിഷ് ഉള്‍പ്പെടെ ഒന്‍പതു ഭാഷകളില്‍ ഫ്രാന്‍സിസ് പാപ്പ സന്ദേശം പങ്കുവെച്ചിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/4oNa8rbEDYWHFyenSCpcOl}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-03-04:12:43.jpg
Keywords: ഫ്രാന്‍സിസ് പാപ്പ
Content: 12845
Category: 14
Sub Category:
Heading: 360° വിര്‍ച്വല്‍ റിയാലിറ്റിയില്‍ വത്തിക്കാന്‍ മ്യൂസിയം സൗജന്യമായി സന്ദര്‍ശിക്കാം
Content: റോം: ലോകമെങ്ങുമുള്ള ലോക്ക് ഡൌണ്‍ പശ്ചാത്തലത്തില്‍ വത്തിക്കാന്‍ മ്യൂസിയം സന്ദര്‍ശനത്തിന് ഡിജിറ്റല്‍ സാധ്യത ഓര്‍മ്മിപ്പിച്ച് മ്യൂസിയം ഡയറക്ടര്‍ ബാര്‍ബര യത്തെയുടെ പ്രസ്താവന. കോവിഡ്-19 പകര്‍ച്ചവ്യാധി മൂലം വത്തിക്കാന്‍ മ്യൂസിയം അടച്ചിരിക്കയാണെങ്കിലും വിര്‍ച്വല്‍ റിയാലിറ്റിയിലൂടെ ആര്‍ക്കും വത്തിക്കാന്‍റെ വിഖ്യാതമായ മ്യൂസിയം സൗജന്യമായി സന്ദര്‍ശിക്കാനാവുമെന്ന് അവര്‍ അറിയിച്ചു. മാര്‍ച്ച് 31നു ഇറക്കിയ പ്രസ്താവനയിലൂടെയാണ് വത്തിക്കാന്‍ മ്യൂസിയത്തിലേയ്ക്കുള്ള നവ സാങ്കേതിക വിദ്യ വഴിയുള്ള സന്ദര്‍ശനത്തിനുള്ള കാര്യം ബാര്‍ബര യത്തെ ഓര്‍മ്മിപ്പിച്ചത്. മൈക്കിളാഞ്ചലോയുടെ വിശ്വോത്തര സൃഷ്ടികളുള്ള സിസ്റ്റൈന്‍ കപ്പേളയും, നവോത്ഥനാകാലത്തെ വിസ്മയമായ റാഫേലിന്‍റെ നിറക്കൂട്ടുകളുടെ ഹാളും, ക്ലെമന്‍റൈന്‍ മ്യൂസിയവും, നിക്കൊളീനയുടെ കപ്പേള മുതല്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കവരെ എത്തുന്ന വിശ്വത്തര കലാശില്പങ്ങളുടെയും, കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളുടെ ഓണ്‍ലൈന്‍ ശേഖരമാണ് സൗജന്യമായി വത്തിക്കാന്‍ ലഭ്യമാക്കിയിരിക്കുന്നത്. {{വിര്‍ച്വല്‍ റിയാലിറ്റിയില്‍ മ്യൂസിയം കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.museivaticani.va/content/museivaticani/en/collezioni/musei/tour-virtuali-elenco.html }}
Image: /content_image/News/News-2020-04-03-04:33:42.jpg
Keywords: വത്തി
Content: 12846
Category: 18
Sub Category:
Heading: അതിര്‍ത്തി അടച്ച കര്‍ണാടക സര്‍ക്കാര്‍ നിലപാട് ദൗര്‍ഭാഗ്യകരം: ചങ്ങനാശേരി അതിരൂപത
Content: ചങ്ങനാശേരി: കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ രാജ്യം ഒറ്റക്കെട്ടായി പോരാടുമ്പോള്‍ കാസര്‍കോട് അതിര്‍ത്തി അടച്ച കര്‍ണാടക സംസ്ഥാനത്തിന്റെ പ്രവൃത്തി അപലപനീയവും ദൗര്‍ഭാഗ്യകരവുമാണെന്നും ഇക്കാര്യത്തിലെ കേരള ഗവണ്‍മെന്റിന്റെ അഭ്യര്‍ത്ഥനയും ഹൈക്കോടതിയുടെ നിര്‍ദേശവും അവഗണിച്ച കര്‍ണാടക ഗവണ്‍മെന്റ് നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ചങ്ങനാശേരി അതിരൂപതാ പബ്ലിക്ക് റിലേഷന്‍സ്-ജാഗ്രതാ സമിതി. അത്യന്തം ഗൗരവതരമായ ഈ സാഹചര്യത്തില്‍ കാസര്‍കോട് വഴി ചരക്കുഗതാഗതം സുഗമമാക്കുന്നതിനും രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനുമായി അതിര്‍ത്തി ഉടന്‍ തുറക്കണമെന്നും ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തി രാജ്യത്തെ പൗരന്മാരുടെ ജീവന്‍ സംരക്ഷിക്കാന്‍ ഉടന്‍ നടപടിയെടുക്കണമെന്നും ജാഗ്രതാസമിതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തില്‍ കോവിഡ് പ്രതിരോധ നടപടികള്‍ സമയോചിതമായും ഫലപ്രദമായും നടപ്പാക്കുന്നുണ്ടെന്നും ഇതിനോടനുബന്ധിച്ചുള്ള കേരള സര്‍ക്കാരിന്റെ ഇടപെടലുകള്‍ അഭിനന്ദനാര്‍ഹമാണെന്നും എന്നാല്‍ മദ്യാസക്തര്‍ക്ക് ഡോക്ടര്‍മാരുടെ കുറുപ്പടിയോടെ മദ്യം നല്‍കുവാനുള്ള ഉത്തരവ് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ ശോഭകെടുത്തുവാന്‍ ഇടയാക്കിയെന്നും ഈ വിഷയത്തിലെ കേരള ഹൈക്കോടതിയുടെ ഇടപെടല്‍ സമയോചിതവും മാതൃകപരവുമാണെന്നും സമിതി വിലയിരുത്തി. വിവിധ ഏജന്‍സികളുടെ സഹകരണത്തോടെ മദ്യാസക്തര്‍ക്ക് ആവശ്യകമായ കൗണ്‍സിലിംഗും ചികിത്സയും നല്‍കാനുള്ള സാഹചര്യങ്ങള്‍ ഇക്കാലയളവില്‍ കേരളസര്‍ക്കാര്‍ സൃഷ്ടിക്കേണ്ടതാണെന്നും സമിതി അഭിപ്രായപ്പെട്ടു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടന്ന യോഗത്തില്‍ അതിരൂപത പി.ആര്‍-ജാഗ്രതാസമിതി കോ-ഓര്‍ഡിനേറ്റര്‍ ഫാ. ആന്റണി തലച്ചെല്ലൂര്‍, പി.ആര്‍.ഒ. അഡ്വ. ജോജി ചിറയില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ഡൊമിനിക്ക് വഴീപ്പറമ്പില്‍, അഡ്വ. ജോര്‍ജ് വര്‍ഗീസ്, പി.എ. കുര്യാച്ചന്‍, ഡോ. ആന്റണി മാത്യൂസ്, ജോബി പ്രാക്കുഴി, അഡ്വ. പി.പി. ജോസഫ്, ടോം അറയ്ക്കപ്പറമ്പില്‍, കെ.വി. സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Image: /content_image/India/India-2020-04-03-04:50:46.jpg
Keywords: ചങ്ങനാ
Content: 12847
Category: 13
Sub Category:
Heading: കൊറോണയുടെ വിടുതലിനായി പ്രാര്‍ത്ഥിക്കണം, ദിവസവും ദേവാലയ മണികള്‍ മുഴക്കണം: അമേരിക്കൻ മേയർ
Content: മൗണ്ട് അയ്‌റി: കൊറോണ പടര്‍ന്നു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ പകര്‍ച്ചവ്യാധിയില്‍ നിന്നുള്ള വിടുതലിനായി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും ദിവസവും പള്ളിമണികള്‍ മുഴക്കണമെന്നും അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലെ മൗണ്ട് അയ്‌റി നഗരത്തിലെ മേയര്‍ ഡേവിഡ് റോവ് അഭ്യര്‍ത്ഥിച്ചു. നഗരത്തിലും, കൗണ്ടിയിലും ഉടനീളമുള്ള ദേവാലയങ്ങള്‍ എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് രണ്ടു മിനിറ്റ് നേരത്തേക്ക് പള്ളിമണികള്‍ തുടര്‍ച്ചയായി മുഴക്കണമെന്നാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച മേയര്‍ ഡേവിഡ് റോവ് പുറത്തുവിട്ട അഭ്യര്‍ത്ഥനയില്‍ സൂചിപ്പിക്കുന്നത്. കൊറോണക്കെതിരെ ദൈവത്തെ വിളിച്ചപേക്ഷിക്കുവാനുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ് ദേവാലയ മണികള്‍ മുഴക്കുന്നത് കൊണ്ടു ഉദ്ദേശിക്കുന്നതെന്ന് മേയര്‍ വ്യക്തമാക്കി. മണിനാദം കേള്‍ക്കുന്നവര്‍, തങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച് ഓര്‍മ്മിക്കണമെന്നും, സ്വന്തം രക്ഷക്കും, നഗരത്തിനും കൗണ്ടിക്കും സംസ്ഥാനത്തിനും രാഷ്ട്രത്തിനും വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. താന്‍ ഭരണഘടനയെ ബഹുമാനിക്കുന്നുവെന്നും, ഭരണഘടനയും മതവും തമ്മില്‍ ഇടകലര്‍ത്തുവാന്‍ ശ്രമിക്കുകയല്ല. ഇതൊരു അപകടകരമായ സമയമാണ്. കൊറോണക്കെതിരെ ഒരുമിച്ച് തുഴയുന്ന ഈ അവസരത്തില്‍ വൈറസിനെ കീഴ്പ്പെടുത്തുവാന്‍ ദൈവത്തെ വിളിച്ചപേക്ഷിക്കേണ്ട കടമ സകലര്‍ക്കുണ്ടെന്നും മേയറിന്റെ അഭ്യര്‍ത്ഥനയില്‍ പറയുന്നു. അതേസമയം നിരീശ്വരവാദി സംഘടനയായ ‘ഫ്രീഡം ഫ്രം റിലീജിയന്‍ ഫൗണ്ടേഷന്‍’ മേയറിന്റെ അഭ്യര്‍ത്ഥനക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. പ്രസ്താവന പിന്‍വലിക്കണമെന്നാണ് നിരീശ്വരവാദികളുടെ ആവശ്യം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/HdjapgQodRw2wBiOCXUDRK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-04-08:59:04.jpg
Keywords: പ്രാര്‍ത്ഥ
Content: 12848
Category: 10
Sub Category:
Heading: ഈസ്റ്റര്‍ ദിനത്തില്‍ ലാറ്റിന്‍ അമേരിക്കയെ ഗ്വാഡലൂപ്പ മാതാവിനു സമര്‍പ്പിക്കും
Content: മെക്‌സിക്കോ സിറ്റി: കൊറോണാ വൈറസ് ആഗോള തലത്തില്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഈസ്റ്റർ ദിനത്തിൽ ലാറ്റിൻ അമേരിക്കയെ ഗ്വാഡലൂപ്പ മാതാവിന് സമർപ്പിക്കും. കൊറോണ മഹാമാരിയിൽനിന്ന് ആത്മീയ സംരക്ഷണം യാചിച്ച് ലാറ്റിൻ അമേരിക്കൻ എപ്പിസ്‌കോപ്പൽ കൗൺസിലാണ് സമർപ്പണം നടത്തുവാന്‍ തീരുമാനിച്ചത്. ഏപ്രിൽ 12 മെക്‌സിക്കൻ സമയം ഉച്ചയ്ക്ക 12നു നടക്കുന്ന സമർപ്പണ തിരുക്കർമങ്ങൾ വിശ്വാസികള്‍ ഓണ്‍ലൈന്‍/ ടെലിവിഷന്‍ വഴി പങ്കുചേരും. മെക്‌സിക്കൻ നാഷണൽ ബസിലിക്കയിൽ നടക്കുന്ന തിരുക്കർമങ്ങൾ ഓൺലൈനായി തത്‌സമയം സംപ്രേഷണം ചെയ്യുമെന്നും സമർപ്പണ തിരുക്കർമങ്ങൾ നടക്കുന്ന സമയത്ത് രാജ്യത്തെ മുഴുവൻ ദേവാലയങ്ങളിലും മണികൾ മുഴക്കുമെന്നും ലാറ്റിൻ അമേരിക്കൻ എപ്പിസ്‌കോപ്പൽ കൗൺസിൽ ആഹ്വാനം ചെയ്തു. {{ ശാസ്ത്രത്തിന് മുന്നില്‍ ഇന്നും ചോദ്യചിഹ്നമായി നിലനില്‍ക്കുന്ന ഗ്വാഡലൂപ്പ മാതാവ്‌: ചരിത്രത്തിലൂടെ ഒരു യാത്ര -> http://www.pravachakasabdam.com/index.php/site/news/3541 }} 1531-ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് നല്‍കിയ പ്രത്യക്ഷപ്പെടലിലൂടെയാണ് ഗ്വാഡലൂപ്പ ആഗോള ശ്രദ്ധ നേടുന്നത്. തനിക്ക് ലഭിച്ച ദര്‍ശനം ബിഷപ്പിന് മുന്നില്‍ സ്ഥിരീകരിക്കുവാന്‍ പരിശുദ്ധ അമ്മ സമ്മാനിച്ച പുഷ്പവുമായി എത്തിയ ജുവാന്‍ തന്റെ മേലങ്കി ബിഷപ്പിന് മുന്നില്‍ തുറന്നപ്പോള്‍ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്തിരിക്കുകയായിരിന്നു. ഈ ചിത്രമാണ് ‘ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്’ എന്ന പേരില്‍ പ്രസിദ്ധമായത്. സംഭവത്തിനു ശേഷമുള്ള നൂറ്റാണ്ടുകളില്‍ ആശ്ചര്യജനകമായതും, വിവരിക്കാനാവാത്തതുമായ ചില പ്രത്യേകതകള്‍ 'ഗ്വാഡലൂപിലെ പരിശുദ്ധ മാതാവിന്റെ' ഈ ചിത്രത്തില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/HdjapgQodRw2wBiOCXUDRK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-03-06:58:57.jpg
Keywords: ഗ്വാഡ
Content: 12849
Category: 18
Sub Category:
Heading: കന്യാസ്ത്രീകള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത് രണ്ടായിരത്തോളം മാസ്ക്കുകള്‍
Content: തൃശൂര്‍ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് രണ്ടായിരത്തോളം മാസ്ക്കുകള്‍ നിര്‍മ്മിച്ച് നല്‍കി എഫ് സി സി സന്യാസിനിമാര്‍. കടുത്ത ചൂടിലും രാപകല്‍ അദ്ധ്വാനിക്കുന്ന പോലീസുകാര്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്തതിന്റെ സന്തോഷത്തിലാണ് സന്യാസിനികള്‍. തൃശൂര്‍ പ്രോവിന്‍ഷ്യല്‍ ഹൗസിലുള്ള സന്യാസിനിമാരാണ് മാസ്ക്കുകള്‍ നിര്‍മ്മിച്ചു നല്‍കിയത്. ഇതിന്റെ വീഡിയോ തൃശൂര്‍ സിറ്റി പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ആദിത്യ ഐപിഎസ് മാസ്ക്കുകള്‍ സ്വീകരിച്ചു. തൃശൂര്‍ അതിരൂപതയ്ക്ക് 1500 മാസ്ക്കുകളും എഫ് സി സി സന്യാസിനിമാര്‍ നിര്‍മ്മിച്ചു നല്‍കിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/HdjapgQodRw2wBiOCXUDRK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-04-03-08:48:48.jpg
Keywords: സിസ്റ്റ, കന്യാസ്ത്രീ
Content: 12850
Category: 10
Sub Category:
Heading: ദേവാലയ മുറ്റത്ത് ദിവ്യകാരുണ്യവുമായി വൈദികന്‍ നിലയുറപ്പിച്ചു: ആശീര്‍വ്വാദം സ്വീകരിച്ച് വിശ്വാസികള്‍
Content: മിന്നെസോട്ട: കൊറോണ കാലത്ത് ദേവാലയങ്ങള്‍ അടച്ചുപൂട്ടിയെങ്കിലും വിശ്വാസികളുടെ ആത്മീയ ദാഹത്തിന് പരിഹാരമേകികൊണ്ട് വൈദികന്‍ സ്വീകരിച്ച നടപടി ശ്രദ്ധയാകര്‍ഷിക്കുന്നു. അമേരിക്കയിലെ മിന്നെസോട്ടയിലെ സെന്റ് മോണിക്ക ദേവാലയ വികാരി ഫാ. ജാക്ക് ഡർക്കിനാണ് ‘ഡ്രൈവ് ത്രൂ ബെനഡിക്ഷൻ’ എന്ന ശ്രദ്ധേയമായ ആത്മീയ മാര്‍ഗ്ഗവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ദിവ്യകാരുണ്യം എഴുന്നള്ളിച്ചു ദേവാലയത്തിന്റെ പാർക്കിങ് ഏരിയയിൽ നിലയുറപ്പിച്ച വൈദികന്‍ തിരുവോസ്തി നാഥനെ വണങ്ങുവാന്‍ വിശ്വാസികള്‍ക്ക് അവസരം നല്‍കുകയായിരിന്നു. വാഹനങ്ങളിൽ എത്തിയവർ നിശ്ചിത അകലം പാലിച്ചുകൊണ്ട് അവരവരുടെ വാഹനങ്ങളിൽ ഇരുന്നുകൊണ്ട് ദിവ്യകാരുണ്യ ആശീർവാദം സ്വീകരിച്ചതോടെയാണ് ‘ഡ്രൈവ് ത്രൂ ബെനഡിക്ഷൻ’ ഫലം കണ്ടത്. </p> <iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2F98.1ablazeradio%2Fvideos%2F149386216369058%2F&show_text=0&width=560" width="560" height="315" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe> <p> അതേസമയം ദേവാലയത്തിലെ പാർക്കിംഗ് ഏരിയയിൽ എത്താനാവാത്തവരെയും വൈദികന്‍ നിരാശപ്പെടുത്തിയില്ല. ദിവ്യകാരുണ്യ ആശീർവാദം നൽകാൻ സമീപ നഗരങ്ങളിലൂടെ ദിവ്യകാരുണ്യവുമായി വൈദികൻ സഞ്ചരിച്ചത് ഏതാണ്ട് നാലു മണിക്കൂർ സമയമായിരിന്നു. പൊതുനിരത്തിലൂടെ ദിവ്യകാരുണ്യ ആശീർവാദം നൽകി കടന്നുപോകുന്ന വൈദികന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. ആളുകള്‍ തങ്ങളുടെ വാഹനം നിർത്തി ദിവ്യകാരുണ്യ ആശീർവാദം സ്വീകരിക്കുന്നതും ഇടയ്ക്കു ആളുകൾ വഴിയിൽ മുട്ടുകുത്തിനിന്ന് ദിവ്യകാരുണ്യ നാഥനെ വണങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇരുന്നൂറോളം പേർ വാഹനങ്ങളിൽ ഇരുന്ന് ദിവ്യകാരുണ്യ ആശീർവാദം സ്വീകരിച്ചുവെന്ന്‍ ഫാ. ജാക്ക് പിന്നീട് സാക്ഷ്യപ്പെടുത്തി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/HdjapgQodRw2wBiOCXUDRK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-03-09:28:26.jpg
Keywords: വൈദിക, ദിവ്യ
Content: 12851
Category: 1
Sub Category:
Heading: കൊറോണ വൈറസ് വ്യാപനത്തിന്റെ ഉത്തരവാദി ചൈന: കർദ്ദിനാൾ ചാൾസ് ബോ
Content: യാംഗൂണ്‍: ചൈനയിലെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ശ്രദ്ധക്കുറവും അടിച്ചമർത്തൽ മനോഭാവവും മൂലമാണ് ദരിദ്രരാജ്യങ്ങളിൽ അടക്കം കൊറോണ വൈറസ് വ്യാപിച്ചതെന്നും ഇതില്‍ ഭരണകൂടം ലോകത്തോട് മാപ്പു പറയണമെന്നും ഏഷ്യൻ മെത്രാൻ സമിതി അധ്യക്ഷൻ കർദ്ദിനാൾ ചാൾസ് ബോ. വിഷയത്തില്‍ നഷ്ടപരിഹാരം നൽകാൻ അവർ ബാധ്യസ്ഥരാണെന്നും മ്യാന്മറിലെ യാംഗൂണ്‍ അതിരൂപതയുടെ ആർച്ച് ബിഷപ്പ് കൂടിയായ കർദ്ദിനാൾ ബോ യുസിഎ ന്യൂസ് എന്ന മാധ്യമത്തിൽ എഴുതിയ ലേഖനത്തില്‍ കുറിച്ചു. കൊറോണ വൈറസ് വ്യാപനത്തെ പറ്റി ലോകത്തെ അറിയിക്കാൻ ശ്രമിച്ച ഡോക്ടർമാരെയും മാധ്യമപ്രവർത്തകരെയും നിശബ്ദരാക്കാൻ ചൈന നടത്തിയ ശ്രമത്തെ ശക്തമായ ഭാഷയിൽ കര്‍ദ്ദിനാള്‍ ലേഖനത്തില്‍ അപലപിക്കുന്നുണ്ട്. വലിയ ചരിത്രമുള്ള രാജ്യമാണ് ചൈന. ലോകത്തിന് അവർ ഒരുപാട് സംഭാവന നൽകിയിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ സർക്കാരിന്റെ ക്രിമിനൽ അനാസ്ഥമൂലമാണ് വൈറസ് ഇത്രയധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചത്. ചൈനയിലെ ജനങ്ങൾ അല്ല, മറിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് ഇതിനെല്ലാം ഉത്തരവാദിയെന്നും, അതിനാൽ വർഗീയ പരമായി ചൈനയിലെ ജനങ്ങളോട് പെരുമാറരുതെന്നും അദ്ദേഹം ലേഖനത്തില്‍ കുറിച്ചു. ഏകാധിപത്യ സർക്കാരിന്റെ ആദ്യത്തെ ഇര അവിടുത്തെ ജനങ്ങൾ തന്നെയായിരുന്നു. ചൈനയുടെ ദരിദ്രരായ അയൽ രാജ്യങ്ങളെയാണ് ഇത് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. നല്ല സാമ്പത്തികശേഷിയുള്ള രാജ്യങ്ങൾ പോലും വൈറസിനു മുന്നിൽ പകച്ചു നിൽക്കുമ്പോൾ, ദരിദ്രരായ ജനങ്ങളുള്ള മ്യാൻമാർ പോലുള്ള രാജ്യങ്ങൾ എങ്ങനെ അതിനെ അതിജീവിക്കുമെന്നുള്ള ചോദ്യം കർദ്ദിനാൾ ഉയര്‍ത്തി. 2015 ലാണ് ബിഷപ്പ് ചാൾസ് ബോ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്നത്. അതേസമയം കര്‍ദ്ദിനാളിന്‍റെ വാക്കുകള്‍ സാധൂകരിക്കുന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൊറോണ ആദ്യമായി പടര്‍ന്ന് പിടിച്ചത് ചൈനയിലായിരിന്നു. വൈറസ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ കൃത്യമായ വിവരങ്ങള്‍ ചൈന പുറത്തുവിടാതിരുന്നതാണ് ലോകമാകെ കോവിഡ് ബാധ ഇത്രയേറെ രൂക്ഷമാകാന്‍ കാരണമെന്ന് ആരോപിച്ച് അമേരിക്കന്‍ മാസിക ‘നാഷണല്‍ റിവ്യൂ’ കഴിഞ്ഞ ആഴ്ച ലേഖനം പ്രസിദ്ധീകരിച്ചിരിന്നു. വൈറസ് ബാധയ്‌ക്കെതിരായ പോരാട്ടത്തില്‍ എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടായെന്ന കാര്യം ഏതൊക്കെ തരത്തിലാണ് മൂടിവച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/HdjapgQodRw2wBiOCXUDRK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-03-11:07:26.jpg
Keywords: ചൈന, കമ്മ്യൂ
Content: 12852
Category: 1
Sub Category:
Heading: സെമിത്തേരി സന്ദര്‍ശിച്ച് ഇറ്റാലിയന്‍ മെത്രാന്മാരുടെ പ്രാര്‍ത്ഥന: വൈദികരുടെ മരണസംഖ്യ 87 പിന്നിട്ടു
Content: റോം, ഇറ്റലി: ലോകത്തു കോവിഡ് 19 രോഗബാധ മൂലം ഏറ്റവും കൂടുതല്‍ മരണം സംഭവിച്ച ഇറ്റലിയില്‍ സെമിത്തേരി സന്ദര്‍ശിച്ച് പ്രാര്‍ത്ഥനയുമായി മെത്രാന്‍മാര്‍. കഴിഞ്ഞയാഴ്ചയാണ് ഇറ്റലിയിലെ മെത്രാന്‍മാര്‍ രാജ്യത്തെ സെമിത്തേരികളില്‍ സന്ദര്‍ശനം നടത്തി കൊറോണ മൂലം മരണപ്പെട്ട ആയിരങ്ങളുടെ ആത്മശാന്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തത്. വടക്കന്‍ ഇറ്റലിയിലെ ബെര്‍ഗാമോ പട്ടണത്തിലെ സെമിത്തേരിയില്‍ രൂപതാധ്യക്ഷന്‍ ഫ്രാന്‍സെസ്കൊ ബെസ്ച്ചി സന്ദര്‍ശിക്കുകയും കൊറോണ മൂലം മരണപ്പെട്ട 553 പേരുടെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. രൂപതയില്‍ മാത്രം ഇരുപത്തിയഞ്ചോളം രൂപതാ പുരോഹിതരാണ് കൊറോണ മൂലം മരണപ്പെട്ടത്. ബെര്‍ഗാമോ നഗരം തന്നെ വലിയ സെമിത്തേരിപോലെ ആയെന്നു ബിഷപ്പ് ബെസ്ച്ചി മാര്‍ച്ച് 29-ന് ചാനലുകളില്‍ തത്സമയം സംപ്രേഷണം ചെയ്ത പ്രസംഗത്തില്‍ പറഞ്ഞു. ആരെയും പുറത്ത് കാണുവാനില്ലെന്നും മാധ്യമങ്ങളിലൂടെയും, സമൂഹ മാധ്യമങ്ങളിലൂടെയും മാത്രമാണ് കാണുവാന്‍ കഴിയുന്നതെന്നും വേദനയുടെ സമയമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഇറ്റലിയില്‍ മാര്‍ച്ച് 31 വരെ 87 വൈദികരാണ് മരണപ്പെട്ടിരിക്കുന്നതെന്ന് ഇറ്റാലിയന്‍ മെത്രാന്‍ സമിതിയുടെ ഉടമസ്ഥതയിലുള്ള അവനീര്‍ പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മരണപ്പെട്ട രൂപതാ വൈദികരില്‍ മൂന്നിലൊരു ഭാഗവും 75 വയസ്സിനുമേല്‍ പ്രായമുള്ളവരാണ്. കഴിഞ്ഞ ദിവസം രണ്ടു വൈദികര്‍ കൂടി മരണപ്പെട്ടതോടെ മിലാന്‍ രൂപതയില്‍ മരണപ്പെട്ട വൈദികരുടെ എണ്ണം പത്തു ആയി. ഇറ്റലി-ഓസ്ട്രിയന്‍ അതിര്‍ത്തി മേഖലയിലെ ബോള്‍സാനോ രൂപതയില്‍ കൊവിഡ്-19 മൂലം മരണപ്പെട്ടത് നാലു വൈദികരാണ്. ഇറ്റലിയിലെ വെര്‍സെല്ലി, ടൂറിന്‍, ലാ സ്പെസിയ-സര്‍സാന-ബ്രഗ്നാട്ടോ, നുവോറോ, റെഗ്ഗിയോ എമിലിയ-ഗുവാസ്റ്റാല്ല, ഉഡൈന്‍, ക്രെമോണ തുടങ്ങിയ രൂപതകളിലും വൈദികരുടെ മരണങ്ങള്‍ സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇറ്റലിയില്‍ ഇന്നലെ വരെ 1,15,000 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 13,915 പേരാണ് മരണപ്പെട്ടിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/HdjapgQodRw2wBiOCXUDRK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-03-12:38:54.jpg
Keywords: വൈദിക, ഇറ്റാ
Content: 12853
Category: 4
Sub Category:
Heading: വധഭീഷണിയെ അതിജീവിച്ച് ബാലചന്ദ്രൻ പീറ്ററായ ജീവിതസാക്ഷ്യം
Content: "മാതാവിൻ്റെ ഉദരത്തിൽ ആയിരിക്കുമ്പോൾത്തന്നെ ദൈവം എന്നെ പ്രത്യേകം തെരഞ്ഞെടുത്തു; തൻ്റെ കൃപയാൽ അവിടുന്ന് എന്നെ വിളിച്ചു" (ഗലാ 1:1 5 ). പ്രിയപ്പെട്ടവരേ, പാലക്കാട് ജില്ലയിലെ കൽപ്പാത്തിയിൽ, ഹൈന്ദവ സമുദായത്തിൽപ്പെട്ട ഒരു കുടുംബത്തിൽ ജനിച്ചുവളർന്ന എന്‍റെ പേര് ബാലചന്ദ്രൻ എന്നായിരുന്നു. അച്ഛനും അമ്മയും രണ്ടു സഹോദരങ്ങളും അടങ്ങുന്നതാണ് എൻ്റെ കുടുംബം. ഏതാണ്ട് ഇരുപത് തൊന്നു വയസ്സ് പ്രായമായിരുന്ന അവസരത്തിൽ ചീത്ത കൂട്ടുകെട്ടിൽപ്പെട്ട് മദ്യപാനത്തിലും പുകവലിക്കും മ്ലേച്ഛ പാപങ്ങൾക്കും ഞാൻ അടിമയായിത്തീർന്നു. ഇങ്ങനെയിരിക്കെ 1996 -ൽ ഞാൻ വചനോത്സവം മാസിക വായിക്കാൻ ഇടയായി. യേശുവിനെ ജീവിതത്തിൽ ആദ്യമായി കണ്ടുമുട്ടാൻ ഇടവരുത്തിയ സംഭവമായിരുന്നു ഇത്. പോട്ടയിലും മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിലും ധ്യാനം കൂടി ദൈവാനുഭവം സിദ്ധിച്ചിട്ടുള്ള ഹൈന്ദവ സഹോദരങ്ങളുടെ സാക്ഷ്യങ്ങൾ ഈ മാസികയിൽ വായിക്കാനിടയായി. ഇതിലൂടെ യേശുവിനെ കൂടുതലായി അറിയാനുള്ള ഒരു ആഗ്രഹം എന്നിലേക്ക് കടന്നുവന്നു. മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ പോയി ഒരു ധ്യാനത്തിൽ സംബന്ധിക്കണം എന്ന ശക്തമായ ആഗ്രഹവും എനിക്കുണ്ടായി. വീട്ടുകാർ അറിയാതെ 1996 ൽ ഡിവൈനിലെ ഒരാഴ്ചത്തെ ധ്യാനത്തിൽ ഞാൻ സംബന്ധിച്ചു. ബഹുമാനപ്പെട്ട പനയ്ക്കൽ അച്ഛൻ്റെ വചന ശുശ്രൂഷയിലെ ആദ്യദിവസം തന്നെ കർത്താവ് എന്നോട് സംസാരിച്ചു: "ഭയപ്പെടേണ്ട, ഞാൻ നിന്നെ രക്ഷിച്ചിരിക്കുന്നു; നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു. നീ എൻ്റെ താണ് (ഏശയ്യ : 4 3 :1). ക്രൂശിതനായ യേശുവിനെ നോക്കി ഞാൻ ഹൃദയം നുറുങ്ങി കണ്ണീരോടെ വിളിക്കാൻ തുടങ്ങി. 'അങ്ങ് എന്നെ ഇത്രയും സ്‌നേഹിക്കാൻ പാപിയായ എനിക്ക് എന്തു യോഗ്യതയാണുള്ളത്? തുടർന്നുള്ള ധ്യാന ദിവസങ്ങളിൽ വളരെ ശ്രദ്ധയോടെ ദൈവവചനം ശ്രവിച്ചു. മദ്യപാനം, പുകവലി, മ്ലേച്ഛകൃത്യങ്ങൾ, വിഗ്രഹാരാധന എന്നിവയെല്ലാം പാപമാണെന്ന് എനിക്ക് മനസ്സിലായി. അവയെല്ലാം ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചു. എൻ്റെ അച്ഛൻ്റെ നിര്‍ബന്ധത്തിനു വഴങ്ങി അമ്പലത്തിൽ പോയി അന്യ ദൈവന്മാരെ വിളിച്ചു ഞാൻ പ്രാർത്ഥിക്കാറുണ്ടായിരുന്നു. എന്നാൽ നിയമാവർത്തന പുസ്തകത്തിൽ ഇപ്രകാരം നാം വായിക്കുന്നു: 'ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്. നിനക്കായി ഒരു വിഗ്രഹവും ഉണ്ടാക്കരുത്; മുകളിൽ ആകാശത്തോ താഴെ ഭൂമിയിലോ ജലത്തിലോ ഉള്ള ഒന്നിൻ്റെയും പ്രതിമ ഉണ്ടാക്കരുത്. നീ അവയെ കുമ്പിട്ടാരാധിക്കുകയോ സേവിക്കുകയോ ചെയ്യരുത്. (നിയമ 5 :7-9 ). അന്യദൈവങ്ങളെ ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചു. "ആകയാൽ യേശു കർത്താവാണെന്ന് ഏറ്റു പറയുകയും ദൈവം മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ചു എന്നു ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്‌താൽ നീ രക്ഷ പ്രാപിക്കും . (റോമ 10 :9 ). എൻ്റെ പാപങ്ങളെയോർത്ത് കണ്ണീരോടെ അനുതപിച്ചുകൊണ്ട് , അവയെല്ലാം വെറുത്തുപേക്ഷിച്ച് , വിശ്വാസമുള്ള ഹൃദയത്തോടെ യേശുവിനെ എൻ്റെ ജീവിതത്തിൻ്റെ മുഴുവൻ രക്ഷകനായി ഞാൻ സ്വീകരിച്ചു. ധ്യാനത്തിൻ്റെ അവസാനത്തെ ദിനത്തിൽ, പരിശുദ്ധാത്മാഭിഷേക പ്രാർത്ഥനയുടെ സമയത്ത് പരിശുദ്ധാത്മാവിനാൽ നിറയപ്പെടുന്ന അനുഭവവും എനിക്കുണ്ടായി. ധ്യാനം കഴിഞ്ഞു എൻ്റെ ഭവനത്തിൽ ഞാൻ തിരിച്ചെത്തിയപ്പോൾ അച്ഛൻ എന്നെ ചീത്ത പറഞ്ഞു. ചില വർഗ്ഗീയ സംഘക്കാർ വന്ന് തല്ലാൻ തുടങ്ങുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു: "ഇനി യേശുവിനെ വിളിക്കാനും ധ്യാനം കൂടാനും പോയാൽ ഞങ്ങൾ നിന്നെ കൊന്നു കളയും ." വീട്ടിൽ, ബൈബിൾ വായിച്ച് ഞാൻ പ്രാർത്ഥിക്കാൻ ആരംഭിച്ചു. അച്ഛൻ കഠിനമായി ശകാരിച്ചു: ബൈബിൾ കത്തിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തി. അയൽപക്കത്തുള്ള ഒരു ക്രൈസ്തവ ഭവനത്തിൽ പോയി ഞാൻ ജപമാലയിൽ പങ്കെടുത്തു. ഇതറിഞ്ഞ അച്ഛൻ അവിടെയും എന്നെ ഭീഷണിപ്പെടുത്തി. അങ്ങനെയിരിക്കെ വീട്ടുകാരറിയാതെ പാലക്കാട്ടുള്ള ഒരു ധ്യാന കേന്ദ്രത്തിൽ ഒരു ദിവസത്തെ പ്രാർത്ഥനാ പ്രോഗ്രാമിൽ ഞാൻ പങ്കെടുത്തു. അവിടെവച്ചു ഞാൻ യേശുവിനോട് പറഞ്ഞു: " ഈശോയെ, ഞാൻ നിനക്കുവേണ്ടി, നിന്നോടൊത്ത് ജീവിക്കാൻ ആഗ്രഹിക്കുന്നു" പ്രാർത്ഥനയിൽ പങ്കെടുത്ത വിവരം അച്ഛനിൽ നിന്നും മറച്ചു വയ്ക്കാനായില്ല. വീട്ടിൽ തിരിച്ചു വന്നപ്പോൾ അച്ഛൻ ഇപ്രകാരം പറഞ്ഞു: "ഇനി നീ യേശുവിനെ വിളിക്കുകയോ, ധ്യാനകേന്ദ്രങ്ങളിലോ, പള്ളികളിലോ പോവുകയോ ചെയ്യരുത്. നിനക്ക് യേശുവാണ് വലുതെങ്കിൽ നിൻ്റെ മാതാപിതാക്കളും സഹോദരങ്ങളും നിനക്കില്ല; അവർ മരിച്ചുപോയി എന്നു കരുതിയാൽ മതി. യേശുവിൻ്റെ അടുക്കൽ ഇനിമേൽ പോവുകയില്ലായെങ്കിൽ നിനക്ക് ഈ വീട്ടിൽ തുടർന്നും താമസിക്കാം." ഞാൻ പറഞ്ഞു: "ഞാൻ യേശുവിൻ്റെ സ്നേഹം രുചിച്ചു അനുഭവിച്ചറിഞ്ഞതാണ്. എനിക്കത് നിഷേധിക്കാൻ പറ്റില്ല. എനിക്ക് വലുത് യേശുവാണ്. ഞാൻ ഇത് ഉച്ചരിച്ച ദിവസം അച്ഛൻ പറഞ്ഞു: "ഇറങ്ങെടാ ഈ വീട്ടിൽ നിന്ന്; ഇനിമേൽ ഈ വീടിൻ്റെ പടി ചവിട്ടരുത്. വീട്ടിൽ നിന്ന് പോകരുതെന്ന് 'അമ്മ എന്നോട് കരഞ്ഞപേക്ഷിച്ചു. എങ്കിലും യേശുവിനെ രക്ഷകനായി സ്വീകരിച്ചതിൻ്റെ പേരിൽ അച്ഛൻ എന്നെ വീട്ടിൽ നിന്നും ആട്ടിപ്പുറത്താക്കി. വചനം പറയുന്നു " എൻ്റെ നാമം നിമിത്തം സർവ്വജനങ്ങളും നിങ്ങളെ ദ്വേഷിക്കും." (മത്തായി 24 : 9 ). വീട്ടിൽ നിന്നും ഞാൻ നേരെ പോയത് മുരിങ്ങൂർ ധ്യാനകേന്ദ്രത്തിലേയ്ക്കാണ്. 1998 -ലെ ഒരാഴ്ചത്തെ ധ്യാനത്തിൽ ഞാൻ വീണ്ടും പങ്കെടുത്തു. അഭിഷേക ആരാധനയുടെ സമയത്ത് കണ്ണീരോടെ ഈശോയോട് പ്രാർത്ഥിച്ചു: " ഈശോയെ, നിന്നെ എൻ്റെ ജീവിതത്തിൽ രക്ഷകനായി സ്വീകരിച്ചത് എൻ്റെ വീട്ടുകാർക്ക് ഇഷ്ടപ്പെട്ടിട്ടില്ല. അതിൻ്റെ പേരിൽ എൻ്റെ ഭവനത്തിൽ നിന്ന് എന്നെ പുറത്താക്കിയിരുന്നു. നീയും എന്നെ ഉപേക്ഷിച്ചു കളഞ്ഞാൽ ഞാൻ തികച്ചും അനാഥനാകും". കണ്ണീർ നിറഞ്ഞ എൻ്റെ നിലവിളി യേശു കേട്ടു. തിരുവചനത്തിലൂടെ അവിടന്ന് എന്നോട് ഇപ്രകാരം സംസാരിച്ചു. "അവൻ എൻ്റെ നാമം അറിയുന്നതുകൊണ്ട് ഞാൻ അവനെ സംരക്ഷിക്കും. അവൻ എന്നെ വിളിച്ചപേക്ഷിക്കുമ്പോൾ ഞാൻ ഉത്തരമരുളും.; അവൻ്റെ കഷ്ടതയിൽ ഞാൻ അവനോട് ചേർന്നു നിൽക്കും. ഞാൻ അവനെ മോചിപ്പിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യും." (സങ്കീ. 91 : 14 -15 ). ഒരാഴ്ചത്തെ ധ്യാനം കഴിഞ്ഞപ്പോൾ ഡിവൈനിൽ തന്നെ താമസിച്ചു പ്രേഷിതവേല ചെയ്യാനുള്ള ആഗ്രഹം എനിക്കുണ്ടായി. ഡയറക്ടർ അച്ഛനെ പോയിക്കണ്ടു. 1998 മുതൽ 2003 വരെ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ശുശ്രൂഷ ചെയ്തു. ഡിവൈൻ ബൈബിൾ കോളേജിൽ ചേർന്നു പഠിക്കുവാനുള്ള അവസരം ലഭിക്കുകയും ഉണ്ടായി. മാമോദീസ സ്വീകരിച്ചു കത്തോലിക്കാസഭയിൽ അംഗമായി ചേരാനുള്ള ആഗ്രഹം എന്നിൽ ജനിച്ചു. തുടർന്ന് പീറ്റർ എന്ന പേര് സ്വീകരിച്ചുകൊണ്ട് , സ്നാനപ്പെട്ട് സഭയിൽ അംഗമായി. വിശുദ്ധ കുർബാനയിലൂടെ യേശുവിനെ ഹൃദയത്തിൽ സ്വീകരിച്ചു. "ക്രിസ്തുവിൽ ആയിരിക്കുന്നവൻ പുതിയ സൃഷ്ടിയാണ്. പഴയത് കടന്നു പോയി. ഇതാ പുതിയത് വന്നു കഴിഞ്ഞു." (2 കൊറി : 5 : 17 ). ദൈവമായ കർത്താവ് അരുളിച്ചെയ്തു: "മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല; അവനെ ചേർന്ന ഇണയെ ഞാൻ നൽകും." (ഉത്പ : 2 : 18 ). ഞാൻ ഏകനായിരിക്കുന്നത് കർത്താവ് ഇഷ്ടപ്പെടായ്കയാൽ ജൂലി എന്ന ദൈവമകളെ ഭാര്യയായിത്തന്നു എന്നെ അനുഗ്രഹിച്ചു. തുടർന്ന് ദൈവദാനം എന്ന നിലയിൽ രണ്ടാൺമക്കളും ഞങ്ങൾക്കുണ്ടായി. എനിക്ക് ഒരു വാഹനവും ഡ്രൈവ് ചെയ്യാൻ അറിയില്ലായിരുന്നു. ഞാൻ ഡ്രൈവിംഗ് സ്‌കൂളിൽ പോയിട്ടുണ്ട്. എങ്കിലും ഡ്രൈവിംഗ് വശമാക്കാൻ സാധിച്ചിരുന്നില്ല. പരിശുദ്ധാത്മാവിനോട് ഞാൻ നിരന്തരം പ്രാർത്ഥിച്ചു. എല്ലാവിധ വാഹനങ്ങളും ഡ്രൈവ് ചെയ്യാനുള്ള കഴിവ് അവിടുന്നെനിക്ക് നൽകി. എല്ലാ വിഭാഗത്തിൽപ്പെട്ട വാഹനങ്ങളുടെയും ഡ്രൈവിംഗ് ലൈസൻസും ബാഡ്ജും എനിക്ക് ലഭിച്ചു. തുടർന്ന് ഒരു ഡ്രൈവർ ജോലി തരപ്പെടുത്തിത്തന്നു കർത്താവ് എന്നെ അനുഗ്രഹിച്ചു. "നിങ്ങൾ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങൾക്കു ലഭിക്കും" (മത്താ 6 : 33 ). ഇങ്ങനെ നിരവധി അനുഗ്രഹങ്ങൾ കർത്താവ് ഞങ്ങളുടെ ജീവിതത്തിൽ വർഷിച്ചു. അവിടുന്ന് ഇപ്പോഴും ഞങ്ങളോടുകൂടി ഉള്ളതായി ഞങ്ങൾക്കറിയാം. "കർത്താവേ, ഞാൻ പൂര്ണഹൃദയത്തോടെ അങ്ങേയ്ക്കു നന്ദി പറയുന്നു; ദേവന്മാരുടെ മുമ്പിൽ ഞാൻ അങ്ങയെ പാടിപ്പുകഴ്ത്തും. ഞാൻ അങ്ങയുടെ വിശുദ്ധ മന്ദിരത്തിനു നേരെ ശിരസ്സു നമിക്കുന്നു; അങ്ങയുടെ കാരുണ്യത്തെയും വിശ്വസ്തതയേയും ഓർത്ത് അങ്ങേയ്ക്ക് നന്ദി പറയുന്നു; അങ്ങയുടെ നാമവും വാഗ്ദാനവും അത്യുന്നതമാണ്. " (സങ്കീ 138 : 1 - 2 ). നമ്മൾ അറിഞ്ഞ യേശുവിനെ നാം മറ്റുള്ളവരുടെ മുമ്പിൽ സാക്ഷ്യപ്പെടുത്തണം. കർത്താവ് എൻ്റെ ജീവിതത്തിൽ നൽകിയ അനുഗ്രഹങ്ങൾ പരസ്യമായി ഏറ്റുപറഞ്ഞു സാക്ഷ്യപ്പെടുത്തുമ്പോൾ അവിടെ നാലുകാര്യങ്ങൾ സംഭവിക്കുമെന്ന് പരിശുദ്ധാത്മാവ് എന്നെ പഠിപ്പിച്ചിട്ടുണ്ട്. 1 . മറ്റുള്ളവരുടെ മുമ്പിൽ ഞാൻ യേശുവിനെ ഏറ്റുപറഞ്ഞു സാക്ഷ്യപ്പെടുത്തുമ്പോൾ അവിടുന്ന് എന്നേയും ഏറ്റുപറയും. "മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്നവനെ എൻ്റെ സ്വർഗ്ഗസ്ഥനായ പിതാവിൻ്റെ മുമ്പിൽ ഞാനും ഏറ്റുപറയും. മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെ എൻ്റെ സ്വർഗ്ഗസ്ഥനായ പിതാവിൻ്റെ മുമ്പിൽ ഞാനും തള്ളിപ്പറയും." (മത്താ 10 :32 -33 ). 2 .കർത്താവിനെ ഞാൻ ഏറ്റുപറഞ്ഞു സാക്ഷ്യപ്പെടുത്തുമ്പോൾ അവിടുന്ന് എനിക്ക് തൻ്റെ കൃപ തരുന്നു."എന്നാൽ, അവിടുന്ന് എന്നോട് അരുളിച്ചെയ്തു: "നിനക്ക് എൻ്റെ കൃപ മതി; എന്തെന്നാൽ, ബലഹീനതയിലാണ് എൻ്റെ ശക്തി പൂർണമായി പ്രകടമാകുന്നത്.." (2 കൊറി 12 : 9 ). 3 . എൻ്റെ ദൈവാനുഭവം മറ്റുള്ളവരുമായി പങ്കുവയ്ക്കുമ്പോൾ അവർക്ക് വിശ്വാസം എന്ന ദാനം ദൈവത്തിൽ നിന്ന് ലഭിക്കുന്നു." ആകയാൽ വിശ്വാസം കേൾവിയിൽ നിന്നും കേൾവി ക്രിസ്തുവിനെപ്പറ്റിയുള്ള പ്രസംഗത്തിൽ നിന്നുമാണ്" (റോമാ 10 :17 ). 4 . എൻ്റെ ദൈവാനുഭവം മറ്റുള്ളവരുമായി പങ്കുവയ്ക്കുമ്പോൾ ദൈവനാമം ഉപരിയായി മഹത്വപ്പെടുത്തുന്നു. "അപ്രകാരം, മനുഷ്യർ നിങ്ങളുടെ സത്‌പ്രവൃത്തികൾ കണ്ട് സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ" (മത്ത 9 : 16 ). #{blue->none->b->കര്‍ത്താവായ ക്രിസ്തുവിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ‍}#
Image: /content_image/Mirror/Mirror-2020-04-03-13:48:14.jpg
Keywords: ജീവിത സാക്ഷ്യ, ഹൈന്ദ