Contents
Displaying 12481-12490 of 25152 results.
Content:
12804
Category: 14
Sub Category:
Heading: ഷെക്കെയ്ന ടെലിവിഷന്‍ ഇനി ഏഷ്യാനെറ്റ് കേബിള്‍ നെറ്റ്‌വര്‍ക്കിലും
Content: തൃശൂര്‍: ക്രൈസ്തവ വാര്‍ത്തകളും വാര്‍ത്താധിഷ്ഠിത പ്രോഗ്രാമുകളും ആത്മീയ ശുശ്രൂഷകളുമായി ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയമായ സ്ഥാനം നേടിയ ഷെക്കെയ്ന ടെലിവിഷന്‍ ഇനി ഏഷ്യാനെറ്റ് കേബിള്‍ നെറ്റ്‌വര്‍ക്കിലും. പ്രേക്ഷകരുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് ചാനല്‍ എസിവി നെറ്റ്‌വര്‍ക്കില്‍ ലഭ്യമാക്കിയിരിക്കുന്നത്. 664 നമ്പറില്‍ ചാനല്‍ ലഭ്യമാണ്. ചാനല്‍ ലഭിക്കുന്നില്ലെങ്കില്‍ ലോക്കല്‍ എസിവി കേബിള്‍ ഓപ്പറേറ്ററെ ബന്ധപ്പെട്ടോ ഹെല്‍പ് ലൈന്‍ നമ്പറായ 93 888 00 800 വിളിച്ചോ സബ്സ്ക്രൈബര്‍ ഐഡി ഉപയോഗിച്ച് ഓണ്‍ലൈന്‍ ലോഗിന്‍ ചെയ്തോ ചാനല്‍ ലഭ്യമാക്കാവുന്നതാണ്. സൗജന്യ ചാനലായ ഷെക്കെയ്ന കേരള വിഷന്‍ നെറ്റ്‌വര്‍ക്കില്‍ നേരത്തെ തന്നെ ലഭ്യമായിരിന്നു (ചാനല്‍ നമ്പര്‍ 512). വിശുദ്ധവാരത്തില്‍ വത്തിക്കാനില്‍ നിന്നും കേരളത്തിലെ പ്രമുഖ ദേവാലയങ്ങളില്‍ നിന്നും തിരുക്കര്‍മ്മങ്ങളുടെ തത്സമയ സംപ്രേക്ഷണം ചാനല്‍ ലഭ്യമാക്കും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CEJZ0G5PJftD0xNrVAbdvu}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-03-29-15:57:20.jpg
Keywords: ഷെക്കെ

12805
Category: 13
Sub Category:
Heading: ഊരിവച്ച ഡോക്ടര്‍ കുപ്പായം വീണ്ടുമണിഞ്ഞ് സേവന സന്നദ്ധനായി ഒരു ഇറ്റാലിയന്‍ വൈദികന്‍
Content: റോം: വൈദികനാകാന്‍ വേണ്ടി ഊരിവച്ച ഡോക്ടര്‍ കുപ്പായം വീണ്ടുമണിഞ്ഞ് സേവന സന്നദ്ധനായ ഇറ്റാലിയന്‍ വൈദികന്‍ മാധ്യമ ശ്രദ്ധ നേടുന്നു. മാതൃരാജ്യവും ലോകം മുഴുവനും മഹാമാരിക്കെതിരെ പോരാടുമ്പോള്‍ ഫാ. ഫാബിയോ സ്റ്റീവനാസി എന്ന വൈദികനാണ് ഈ കാലഘട്ടത്തെ ഏറ്റവും വലിയ ആത്മീയ ശുശ്രൂഷ കോവിഡ് രോഗികളെ പരിചരിക്കലാണ് എന്ന തിരിച്ചറിവില്‍ ഡോക്ടര്‍ വേഷം വീണ്ടും അണിഞ്ഞത്. മിലാന്‍ രൂപതയിലെ വൈദികനായ ഫാ. ഫാബിയോ ഡോക്ടര്‍ പഠനത്തിനു ശേഷം കുറച്ചുനാള്‍ ജോലി ചെയ്തതിനു ശേഷമാണു സെമിനാരിയില്‍ ചേര്‍ന്നതും വൈദികനായതും. കോവിഡ് ദുരിതകാലത്തെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രബോധനങ്ങളും പ്രാര്‍ത്ഥനകളുമാണ് അദ്ദേഹത്തെ വീണ്ടും ഡോക്ടര്‍ കുപ്പായണിയാന്‍ പ്രേരിപ്പിച്ചത്. തുടര്‍ന്ന് സഭാധികാരികളോടു സമ്മതം ചോദിച്ച ശേഷം ആതുരശുശ്രൂഷാ രംഗത്തേക്ക് ഇറങ്ങുകയായിരുന്നു. വടക്കന്‍ ഇറ്റലിയിലെ ബുസ്‌തോ ആര്‍സിസിയോ നഗരത്തിലെ ആശുപത്രിയിലാണ് നാല്‍പ്പത്തിയെട്ടുകാരനായ ഈ വൈദികന്‍ ഇപ്പോള്‍ സേവനം ചെയ്യുന്നത്. ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ചാണ് ഫാ. ഫാബിയോ കോവിഡ് ഇന്നു രോഗികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത്. തന്റെ ചെറിയ അപ്പാര്‍ട്ട്‌മെന്റില്‍ സഹപ്രവര്‍ത്തകരായ വൈദികരുമായൊന്നും സമ്പര്‍ക്കം പുലര്‍ത്താതെ ഏകനായി കഴിയുകയാണ് അദ്ദേഹം. പൗരോഹിത്യത്തിന്റെയും ആതുരസേവനത്തിന്റെയും നന്മകള്‍ ഒരേസമയം പകര്‍ന്നു നല്‍കുന്ന ഈ വൈദികനും ആതുരാശുശ്രൂഷ രംഗത്ത് സേവനം ചെയ്യുന്ന മറ്റനേകര്‍ക്ക് വേണ്ടിയും നമ്മുക്ക് പ്രാര്‍ത്ഥിക്കാം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-30-04:22:31.jpg
Keywords: ഇറ്റാ, വൈദിക

12806
Category: 18
Sub Category:
Heading: മാനന്തവാടി രൂപത ആശുപത്രി വിട്ടുനൽകി: വിഷമഘട്ടം ഉണ്ടായാൽ സ്ഥാപനങ്ങൾ വിട്ടുനൽകാനും നിർദേശം
Content: മാനന്തവാടി സെന്‍റ് ജോസഫ് മിഷന്‍ ഹോസ്പിറ്റലിന്‍റെ മുപ്പത്തിരണ്ടു കിടക്കകളുള്ള ഒരു ബ്ലോക്ക് മുഴുവനും മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുകൊടുക്കാന്‍ മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം തീരുമാനിച്ചു. മാനന്തവാടി ജില്ലാ ആശുപത്രി കോവിഡ് സെന്‍ററായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവിടെ ചികിത്സ തേടിക്കൊണ്ടിരുന്നവരുടെ സൗകര്യത്തെപ്രതിയാണ് ഈ തിരുമാനം. മുപ്പത്തിരണ്ടു കിടക്കകളും അനുബന്ധ സൗകര്യങ്ങളും കൂടാതെ ലാബ്, ഐസിയു, ഓപ്പറേഷന്‍ തിയറ്റര്‍, ഓ.പി.കള്‍, ഫാര്‍മസി, നഴ്സിംഗ് സ്റ്റേഷന്‍, ട്രീറ്റ്മെന്‍റ് റൂം എന്നിവയെല്ലാമാണ് അധികൃതരുടെ അഭ്യര്‍ത്ഥന മാനിച്ച് വിട്ടുനല്കാന്‍ രൂപതാദ്ധ്യക്ഷന്‍ തീരുമാനിച്ചിരിക്കുന്നത്. സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്ന പക്ഷം മറ്റ് സൗകര്യങ്ങള്‍ നല്കാന്‍ തയ്യാറാണെന്നും ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. കൊറോണയുടെ സാമൂഹികവ്യാപനം പോലെയുള്ള വിഷമഘട്ടങ്ങള്‍ ഉണ്ടായാല്‍ രൂപതയുടെ സ്ഥാപനങ്ങളും ഇടവകകളുടെ സൗകര്യങ്ങളും ആവശ്യാനുസരണം ക്രമപ്പെടുത്തി നല്കണമെന്ന് കഴിഞ്ഞ ദിവസം നടന്ന ഫൊറോനാ വികാരിമാരുടെ ഓണ്‍ലൈന്‍ മീറ്റിംഗിലും രൂപതാദ്ധ്യക്ഷന്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കൈമാറുന്ന കാര്യത്തില്‍ കെസിബിസി പ്രസിഡന്‍റും സീറോ മലബാര്‍ സഭയുടെ തലവനുമായ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ നിര്‍ദ്ദേശങ്ങള്‍ കണ്ണൂര്‍, വയനാട്, മലപ്പുറം, തമിഴ്നാട്ടിലെ നീലഗിരി ജില്ലകളിലായുള്ള മാനന്തവാടി രൂപതയുടെ എല്ലാ ഇടവകകളും സ്ഥാപനങ്ങളും നിര്‍ബന്ധമായും പാലിക്കണമെന്നും ബിഷപ്പ് ജോസ് പൊരുന്നേടം ഓര്‍മ്മിപ്പിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CEJZ0G5PJftD0xNrVAbdvu}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-03-30-04:56:04.jpg
Keywords: ആശുപത്രി

12807
Category: 1
Sub Category:
Heading: കോവിഡ് 19: ഭക്ഷണ ദൗർലഭ്യം നേരിടുന്നവർക്ക് വേണ്ടി പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് മൂലം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭക്ഷണ ദൗർലഭ്യം നേരിടുന്നവർക്ക് വേണ്ടിയും വരുംദിവസങ്ങളിൽ ഭക്ഷണ ദൗർലഭ്യം നേരിടാൻ സാധ്യതയുള്ളവർക്കുവേണ്ടിയും ഫ്രാൻസിസ് പാപ്പ പ്രാർത്ഥിച്ചു. മാർച്ച് 28നു പേപ്പൽ വസതിയായ സാന്താ മാർത്തയിൽ അർപ്പിച്ച ദിവ്യബലിക്ക് മുമ്പ് നൽകിയ സന്ദേശത്തിലാണ് പാപ്പ, ഭക്ഷണം കണ്ടെത്താൻ ബുദ്ധിമുട്ടുന്നവരെ സ്മരിച്ചത്. ഇപ്പോഴത്തെ വൈറസ് വ്യാപനത്തിനിലെ പരിണതഫലങ്ങളിൽ ഒന്ന് ഭക്ഷണ ദൗർലഭ്യമാണെന്നും വിശദീകരിച്ച പാപ്പ, സ്ഥിരം ജോലി ഇല്ലാത്തതിനാലും ജോലി ചെയ്യാൻ സാധിക്കാത്ത സാഹചര്യമായതിനാലും, മറ്റു പല കാരണങ്ങളാലും വിശപ്പിലൂടെ കടന്നു പോകുന്നവരെ നമ്മുടെ ചുറ്റുപാടുകളിൽ ഇപ്പോൾ കണ്ടെത്താൻ സാധിക്കുമെന്ന് പറഞ്ഞു. സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ദരിദ്രർക്ക് ഭക്ഷണവും, കൂദാശകളും നൽകാൻ പോകുന്ന വൈദികരെയും സന്യസ്തരെയും മാർപാപ്പ തന്റെ സന്ദേശത്തിൽ സ്മരിച്ചു. അതേസമയം ചില വൈദികരും, സന്യസ്തരും ഇപ്പോഴത്തെ സാഹചര്യത്തിൽ ദരിദ്രരായവർക്ക് ഭക്ഷണവും മറ്റ് ആവശ്യങ്ങളും എത്തിക്കാൻ മടികാണിക്കുന്നുവെന്നും പാപ്പ വിമർശനമുന്നയിച്ചു. സമൂഹത്തിന്റെ താഴെ തട്ടിൽ ഉള്ളവരോടൊപ്പം ജീവിച്ച ക്രിസ്തുവിൻറെ മനോഭാവം അവർക്ക് ഇല്ലാതായി പോയി. പാവപ്പെട്ടവർക്ക് ഭക്ഷണം എത്തിക്കുന്നത് സർക്കാരിന്റെ മാത്രം ചുമതലയായി കരുതരുത്. പ്രതികൂല സാഹചര്യങ്ങളിൽ വിശ്വാസികൾക്ക് കൂദാശകളും, മറ്റു സഹായങ്ങളും എത്തിക്കുന്ന വൈദികരുടെ ഉദാഹരണങ്ങളും മാർപാപ്പ ചൂണ്ടിക്കാട്ടി. മലയോര ഗ്രാമത്തിൽ ശുശ്രൂഷ ചെയ്തു കൊണ്ടിരുന്ന ഒരു വൈദികൻ, കനത്ത മഞ്ഞിലൂടെ ദിവ്യകാരുണ്യമായി ആളുകളെ ആശീര്‍വ്വദിക്കുവാന്‍ കടന്നുപോയ ഒരു സംഭവം പാപ്പ ഉദാഹരണമായി പറഞ്ഞു. പ്രസ്തുത വൈദികൻ കനത്ത മഞ്ഞിനെ ഒന്നും കാര്യമായെടുത്തില്ലെന്നും, യേശുവിനെ വിശ്വാസികളുടെ അടുത്ത് എത്തിക്കുക എന്നത് മാത്രമായിരുന്നു ആ വൈദികന്റെ ഏക ലക്ഷ്യമെന്നും പാപ്പ കൂട്ടിച്ചേർത്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G3C6fnWYaI10elFLU8jMYQ}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-30-05:43:29.jpg
Keywords: പാപ്പ

12808
Category: 10
Sub Category:
Heading: ഒരേസമയം പ്രാര്‍ത്ഥിക്കുവാന്‍ ചിക്കാഗോ അതിരൂപത അഞ്ചുനേരം പള്ളി മണികൾ മുഴക്കും
Content: ചിക്കാഗോ: സർക്കാർ ഉത്തരവ് മൂലം ഒറ്റപ്പെട്ട കഴിയുന്ന വിശ്വാസികളിൽ ആത്മീയ ഐക്യം രൂപപ്പെടുത്തിയെടുക്കാനായി അമേരിക്കയിലെ ചിക്കാഗോ അതിരൂപത ഒത്തൊരുമിച്ചുള്ള പ്രാർത്ഥനയ്ക്ക് ആഹ്വാനമെന്നോണം ദേവാലയ മണികൾ ഒരുമിച്ച് മുഴക്കും. ചിക്കാഗോ അതിരൂപതയുടെ ആർച്ച് ബിഷപ്പായ ബ്ലെയ്സ് ജെ. കപ്പിച്ചിന്റെ ആഹ്വാന പ്രകാരമാണ് രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെയുള്ള സമയങ്ങളിൽ അഞ്ചുനേരം അതിരൂപതയിലുള്ള ദേവാലയങ്ങളിലെ മണിമുഴക്കുന്നത്. ഈ സമയങ്ങളില്‍ കൊറോണ വൈറസ് രോഗികൾക്ക് വേണ്ടി പ്രാർത്ഥിക്കുക എന്നതായിരിക്കും വിശ്വാസികളുടെയും വൈദികരുടെയും നിയോഗം. പ്രാർത്ഥനയിൽ തങ്ങൾ ഒന്നാണെന്ന ബോധ്യം ഒറ്റപ്പെട്ടുകിടക്കുന്ന അവസ്ഥയിൽ ഒന്ന് ചേർന്ന് പ്രാർത്ഥിക്കുന്നതിലൂടെ വിശ്വാസികൾക്ക് ലഭിക്കുമെന്ന് ആർച്ച് ബിഷപ്പ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. കൊറോണ ബാധിതർക്ക് വേണ്ടി പ്രാർത്ഥിക്കാൻ, അതിരൂപതയിലെ മറ്റു സഹോദരങ്ങളെയും തങ്ങൾ ക്ഷണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ദേവാലയങ്ങൾക്ക് പള്ളിമണികൾ ഇല്ലെങ്കിൽ വിശ്വാസികൾ തങ്ങളുടെ ഫോൺ അലാറത്തിന്റെ സഹായത്തോടെ കൃത്യമായ സമയങ്ങളിൽ മറ്റുള്ളവരോടൊപ്പം പ്രാർത്ഥനയിൽ പങ്കു ചേരണം. ഓരോ ദിവസത്തെയും പ്രാർത്ഥനാ നിയോഗങ്ങൾ അതിരൂപതയുടെ വെബ്സൈറ്റില്‍ ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ് തുടങ്ങിയ മൂന്ന് ഭാഷകളിൽ ലഭ്യമാക്കുന്നുണ്ട്. എല്ലാ ദിവസങ്ങളിലും ഓൺലൈനിലൂടെ അർപ്പിക്കുന്ന വിശുദ്ധ കുർബാനയുടെ മധ്യേയാണ് പ്രസ്തുത ദിവസത്തെ പ്രാർത്ഥന നിയോഗങ്ങൾ പ്രഖ്യാപിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-30-07:24:20.jpg
Keywords: മണി

12809
Category: 13
Sub Category:
Heading: കൊറോണ: ഭവനരഹിതർക്ക് സെമിനാരി തുറന്ന് നല്‍കിക്കൊണ്ട് ജർമ്മന്‍ കര്‍ദ്ദിനാള്‍
Content: കൊളോൺ (ജര്‍മ്മനി): ഇറ്റലിക്കും സ്പെയിനും പിന്നാലെ യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കൊറോണ ഭീതി ഉയര്‍ത്തിയിരിക്കുന്ന ജര്‍മ്മനിയില്‍ ഭവനരഹിതര്‍ക്കായി സെമിനാരികള്‍ തുറന്നു നല്‍കുന്നു. അന്തിയുറങ്ങാൻ ഇടമില്ലാതെ ക്ലേശിക്കുന്ന ഭവനരഹിതർക്ക് വിശ്രമിക്കാൻ സെമിനാരിയുടെ വാതിൽ തുറന്നു നല്‍കിക്കൊണ്ട് ജർമനിയിലെ കൊളോൺ ആർച്ച് ബിഷപ്പ് കർദ്ദിനാൾ റെയ്‌നർ മരിയ വോൾകിയാണ് രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം അദ്ദേഹം ട്വിറ്ററിലൂടെ പൊതു സമൂഹത്തെ അറിയിക്കുകയായിരിന്നു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">I have decided to open up our seminary for the homeless while our seminarians are gone due to the <a href="https://twitter.com/hashtag/Corona?src=hash&ref_src=twsrc%5Etfw">#Corona</a> restrictions. We want to offer warm meals and access to restrooms and showers to those who have nobody to turn to these days in <a href="https://twitter.com/hashtag/cologne?src=hash&ref_src=twsrc%5Etfw">#cologne</a>. <a href="https://twitter.com/hashtag/PrayTogether?src=hash&ref_src=twsrc%5Etfw">#PrayTogether</a></p>— Kardinal Woelki (@ErzbischofKoeln) <a href="https://twitter.com/ErzbischofKoeln/status/1244229213680545792?ref_src=twsrc%5Etfw">March 29, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> കൊറോണ മുൻകരുതലിന്റെ ഭാഗമായി വൈദിക വിദ്യാർത്ഥികൾ വീടുകളിലേക്ക് പോയതിനാൽ, സെമിനാരിയിലെ താമസസൗകര്യവും മറ്റും ഭവനരഹിതർക്ക് തുറക്കുകയാണെന്നും അവർക്കായി ഭക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി. നിലവില്‍ അറുപത്തിനായിരത്തിനടുത്ത് ആളുകള്‍ക്ക് ജര്‍മ്മനിയില്‍ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നു രാജ്യത്തു നിയന്ത്രണം കര്‍ശനമാക്കിയ സാഹചര്യത്തിലാണ് ആര്‍ച്ച് ബിഷപ്പിന്റെ ശക്തമായ തീരുമാനം. 2018 ജൂലൈ മാസത്തില്‍ കര്‍ദ്ദിനാള്‍ റെയ്‌നര്‍ മരിയ കേരളത്തില്‍ സന്ദര്‍ശനം നടത്തിയിരിന്നു. കേരളത്തില്‍ പ്രളയമുണ്ടായപ്പോള്‍ 1,50,000 യൂറോയുടെ സഹായവും അന്ന് കൊളോൺ അതിരൂപത കൈമാറിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/4oNa8rbEDYWHFyenSCpcOl}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-30-10:00:35.jpg
Keywords: ജര്‍മ്മ

12810
Category: 13
Sub Category:
Heading: ഫറവോയെ അതിജീവിച്ചപ്പോലെ ദൈവ സഹായത്താല്‍ കൊറോണയെ മറികടക്കും: ഇസ്രായേൽ പ്രധാനമന്ത്രി
Content: ടെല്‍ അവീവ്: ദൈവീക സഹായത്താലാണ് തങ്ങൾ ഫറവോയെ അതിജീവിച്ചതെന്നും അതേ ദൈവ സഹായത്താൽ തങ്ങൾ കൊറോണ വ്യാപനത്തെ മറികടക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇക്കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിലാണ്, ഇസ്രായേൽ പ്രധാനമന്ത്രി തന്റെ ദൈവ വിശ്വാസവും പ്രതീക്ഷയും പങ്കുവെച്ചത്. നിയമാവര്‍ത്തന പുസ്തകം നാലാം അധ്യായത്തിലെ "അതിനാല്‍, നിങ്ങള്‍ പ്രത്യേകം ശ്രദ്‌ധിക്കുവിൻ" എന്ന വാക്യം ഉദ്ധരിച്ച അദ്ദേഹം ഈ ദിവസങ്ങളില്‍ എല്ലാവരും ഭവനങ്ങളിൽ തന്നെ കഴിയണമെന്ന് ആവശ്യപ്പെട്ടു. ഭവനങ്ങളില്‍ കഴിയുക എന്നതാണ് പ്രസ്തുത വാക്യത്തിന്റെ പ്രമേയമെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ചരിത്രത്തിൽ ഉണ്ടായ മറ്റ് പകർച്ചവ്യാധികളുടെ സമയത്ത് യഹൂദജനം അഭയാർത്ഥികളായാണ് പലരാജ്യങ്ങളിലും കഴിഞ്ഞിരുന്നത്. ഇന്ന് സ്വന്തമായി ഒരു രാജ്യമുണ്ട്. ഒത്തൊരുമ വേണ്ട സമയമാണിത്. ബുധനാഴ്ച വൈകുന്നേരം മുതൽ വസന്തകാലമായ നീസാൻ മാസം ആരംഭിക്കുകയാണ്. ഇതേ ദിവസം തന്നെയാണ് ഇസ്രായേൽജനം നിരവധി പ്രതിസന്ധികളെ അതിജീവിച്ച് ഈജിപ്തിൽ നിന്നും പലായനം ആരംഭിച്ചത്. ഫറവോയെ പോലും അതിജീവിച്ച് ഇസ്രായേൽജനം നടത്തിയ യാത്രയുടെ ഓർമ്മകൾ തങ്ങൾക്ക് പ്രതീക്ഷയും, ശക്തിയും പകരുന്നുണ്ട്. കൊറോണക്കെതിരെ നടത്തുന്ന പോരാട്ടം ക്ലേശകരമാണെങ്കിലും, ദൈവ സഹായത്താലും, ജനങ്ങളുടെ പിന്തുണയാലും പോരാട്ടത്തിൽ തങ്ങൾ വിജയിക്കുമെന്നു പ്രധാനമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ ആവര്‍ത്തിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/4oNa8rbEDYWHFyenSCpcOl}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-30-12:00:01.jpg
Keywords: ഇസ്രാ, നെതന്യാ

12811
Category: 10
Sub Category:
Heading: 'ദൈവകരുണയുടെ ചിത്രം വാതിലില്‍ പതിക്കൂ': കൊറോണയ്ക്കെതിരെ ആത്മീയ പ്രതിരോധം നിര്‍ദ്ദേശിച്ച് വൈദികന്‍
Content: ലോകമെങ്ങും പടര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെതിരെ പ്രതിരോധം തീര്‍ക്കുവാന്‍ ആത്മീയ ആയുധം നിര്‍ദ്ദേശിച്ചുകൊണ്ടുള്ള വൈദികന്റെ വീഡിയോ തരംഗമാകുന്നു. സ്വഭവനത്തിന്റെ വാതില്‍ക്കല്‍ ദൈവകരുണയുടെ അത്ഭുത ചിത്രം പതിപ്പിച്ച് ഭവനം സുരക്ഷിതമാക്കണമെന്നാണ് മരിയന്‍ വൈദികനായ ഫാ. ക്രിസ് അലാര്‍ വീഡിയോയിലൂടെ വ്യക്തമാക്കുന്നത്. ദൈവകരുണയുടെ ചിത്രത്തെ വണങ്ങുന്ന വ്യക്തിയുടെ ആത്മാവ് ഒരിക്കലും നശിക്കുകയില്ലെന്ന വിശുദ്ധ മരിയ ഫൗസ്റ്റീന കൊവാള്‍സ്കയുടെ ഡയറിയിലെ വാചകവും (വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിക്കുറിപ്പുകള്‍, 48) അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്. “പാപത്തിനുള്ള ശിക്ഷ ലോകത്തിന്റെ മേല്‍ പതിക്കുകയും, നിങ്ങളുടെ രാഷ്ട്രം നാശത്തിന്റെ വക്കിലെത്തുകയും ചെയ്യുമ്പോള്‍ എന്റെ കാരുണ്യത്തില്‍ അഭയം തേടുകമാത്രമാണ് ഏക മാര്‍ഗ്ഗം. ദൈവകരുണയുടെ ചിത്രങ്ങള്‍ കാണുന്ന നഗരങ്ങളേയും ഭവനങ്ങളേയും ഞാന്‍ സംരക്ഷിക്കും. ഈ ചിത്രത്തെ വണങ്ങുന്ന വ്യക്തിയെ ഞാന്‍ സംരക്ഷിക്കും” എന്നു യേശു വിശുദ്ധക്ക് വെളിപ്പെടുത്തിയ വാക്കുകള്‍ വൈദികന്‍ വീഡിയോയില്‍ ഓര്‍മ്മപ്പെടുത്തുന്നു. വൈദികരുടെ അഭാവത്തില്‍ അത്മായര്‍ക്ക് തങ്ങളുടെ പക്കലുള്ള ദൈവകരുണയുടെ ചിത്രം എപ്രകാരം ആശീര്‍വദിക്കാമെന്നും അദ്ദേഹം തന്റെ വീഡിയോയിലൂടെ വിവരിക്കുന്നുണ്ട്. ചുരുങ്ങിയ ദിവസം കൊണ്ട് മൂന്നു ലക്ഷത്തോളം ആളുകളാണ് ഈ വീഡിയോ യൂട്യൂബില്‍ കണ്ടിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/4oNa8rbEDYWHFyenSCpcOl}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-30-13:18:30.jpg
Keywords: യേശു, ചിത്രം

12812
Category: 10
Sub Category:
Heading: ഫരീദാബാദ് രൂപതയെ ശനിയാഴ്ച ഈശോയുടെ തിരുഹൃദയത്തിനു സമര്‍പ്പിക്കും
Content: ന്യൂഡല്‍ഹി: ഫരീദാബാദ് സീറോ മലബാര്‍ രൂപതയെ ഈശോയുടെ തിരുഹൃദയത്തിനും അമലോത്ഭവ മാതാവിന്റെ ഹൃദയത്തിനും സമര്‍പ്പിക്കുന്നു. ശനിയാഴ്ച രാത്രി ഏഴിന് ദിവ്യബലി, സമര്‍പ്പണ പ്രാര്‍ത്ഥന, കൊന്ത നമസ്‌കാരം എന്നിവയോടെയാകും സമര്‍പ്പണമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര അറിയിച്ചു. കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ തിരുക്കര്‍മ്മങ്ങള്‍ യൂട്യൂബിലൂടെയാകും വിശ്വാസികള്‍ക്കായി തല്‍സമയം സംപ്രേഷണം ചെയ്യുക. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/4oNa8rbEDYWHFyenSCpcOl}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-03-31-03:51:02.jpg
Keywords: തിരുഹൃദയ

12813
Category: 18
Sub Category:
Heading: മദ്യം നല്‍കുവാനുള്ള നീക്കം അധാര്‍മികവും അശാസ്ത്രീയവും: കെസിബിസി
Content: കോഴിക്കോട്: മദ്യാസക്തര്‍ക്ക് ആവശ്യമെങ്കില്‍ സര്‍ക്കാര്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മദ്യം നല്‍കുവാനുള്ള നീക്കം അധാര്‍മികവും അശാസ്ത്രീയവുമാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി അഡ്വ.ചാര്‍ളി പോളും സംസ്ഥാന വൈസ് പ്രസിഡന്‍റ് ആന്‍റണി ജേക്കബ് ചാവറയും പറഞ്ഞു. മദ്യാസക്തര്‍ക്ക് മദ്യമല്ല, ചികിത്സയാണ് നല്‌കേണ്ടത്. മദ്യം കിട്ടാതെ വരുമ്പോഴുണ്ടാവുന്ന പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന ചികിത്സാ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍ നല്കാവുന്നതാണ്. സര്‍ക്കാര്‍, സര്‍ക്കാരിതര ലഹരിമോചന സെന്‍ററുകളില്‍ മദ്യാസക്തരെ ചികിത്സയ്ക്ക് എത്തിക്കണം. മദ്യം മരുന്നായി കുറിക്കാന്‍ കഴിയില്ലെന്ന കെജിഎംഒഎ, കെഎംഎ എന്നിവയുടെ നിലപാട് സര്‍ക്കാര്‍ അംഗീകരിക്കണം. വിമുക്തി ഡിഅഡിക്ഷന്‍ സെന്‍ററുകള്‍ സജീവമാക്കുകയാണ് പോംവഴിയെന്നും മദ്യവിരുദ്ധസമിതി വ്യക്തമാക്കി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G3C6fnWYaI10elFLU8jMYQ}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-03-31-04:05:33.jpg
Keywords: മദ്യ