Contents

Displaying 12441-12450 of 25152 results.
Content: 12761
Category: 18
Sub Category:
Heading: മദ്യ വിതരണം നിര്‍ത്തിവച്ചുകൊണ്ടുള്ള നടപടി സ്വാഗതാര്‍ഹം, ഓണ്‍ലൈന്‍ വഴിയുള്ള നീക്കം ഉണ്ടാകരുത്: കെ‌സി‌ബി‌സി
Content: കൊച്ചി: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്തു ബിവറേജ്‌സ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകളും കള്ളുഷാപ്പുകളും വഴിയുള്ള മദ്യവിതരണം നിര്‍ത്തിവച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നടപടി ഉചിതവും അഭിനന്ദാര്‍ഹവുമാണെന്നു കെസിബിസി. ആരാധനാലയങ്ങളും പൊതുജീവിതത്തിന്റെ മിക്കവാറും എല്ലാതലങ്ങളും ലോക്ക്ഡൗണിനോടു സഹകരിക്കുന്ന സമയത്തു സര്‍ക്കാര്‍ സ്വീകരിച്ച നടപടി തികച്ചും സ്വാഗതാര്‍ഹമാണ്. അതേസമയം, സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യവ്യാപാരം തുടങ്ങാനുള്ള യാതൊരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HGq5aNPwkYMAHhdYJzOQI5}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-03-26-03:51:58.jpg
Keywords: കെ‌സി‌ബി‌സി
Content: 12762
Category: 13
Sub Category:
Heading: പാപ്പയുടെ ആഹ്വാനത്തില്‍ ലോകമെങ്ങും ഒരേസമയം 'സ്വര്‍ഗ്ഗസ്ഥനായ പിതാവേ' ഉയര്‍ന്നു
Content: റോം: കൊറോണ പശ്ചാത്തലത്തില്‍ ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്ത പ്രാര്‍ത്ഥനയില്‍ ഒരുമിച്ചു പങ്കുചേര്‍ന്ന് ലോകമെങ്ങുമുള്ള ക്രൈസ്തവ സമൂഹം. വത്തിക്കാന്‍ സമയം ഉച്ചക്കു 12 മണിക്ക് (ഇന്ത്യന്‍ സമയം ഇന്നലെ വൈകീട്ട് 4.30) നു സ്വഭവനങ്ങളില്‍ നിന്നാണ് കോടിക്കണക്കിന് വിശ്വാസികള്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവേ ചൊല്ലി സ്വര്‍ഗ്ഗീയ ഇടപെടലിനായി പ്രാര്‍ത്ഥിച്ചത്. സെമിനാരികളിലും സന്യസ്ഥ ഭവനങ്ങളിലും ബിഷപ്പ് ഹൌസുകളിലും പ്രാര്‍ത്ഥന ഉയര്‍ന്നു. ഭാരതത്തിനു അകത്തും പുറത്തുമുള്ള വിവിധ അപ്പസ്തോലിക സഭകളിലെ മെത്രാന്‍മാരും പ്രാര്‍ത്ഥനയില്‍ ഒരുമിച്ചു. മാനവകുലം മഹാമാരിക്കു മുന്നില്‍ പതറി നില്ക്കുന്നതിന്‍റെ മനോവ്യഥയിലാണ് മാര്‍പാപ്പ പ്രാര്‍ത്ഥനാഹ്വാനം നടത്തിയത്. വത്തിക്കാനില്‍ പ്രാര്‍ത്ഥന ഉരുവിടുന്നതിനു മുന്‍പ് പാപ്പ നല്കിയ ഹ്രസ്വമായ ആമുഖസന്ദേശത്തില്‍ വിവിധസഭകള്‍ കൈകോര്‍ത്ത ഈ പ്രാര്‍ത്ഥനയുടെ സാര്‍വ്വത്രികതയെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. പിതാവില്‍ ആത്മവിശ്വാസമുള്ള മക്കളെപ്പോലെയാണ് ക്രൈസ്തവര്‍ ഇന്നേദിവസം പ്രാര്‍ത്ഥിക്കുന്നത്. ദിവസത്തില്‍ പലതവണ ഉരുവിടുന്ന പ്രാര്‍ത്ഥനയാണെങ്കിലും, കൊറോണ വൈറസ് മഹാമാരി മാനവകുലത്തെ കഠിനമായി പരീക്ഷിക്കുന്ന ഈ ഘട്ടത്തില്‍ ദൈവത്തിന്‍റെ കാരുണ്യത്തിനായി സഭകള്‍ ഒരുമിച്ചു പ്രാര്‍ത്ഥിക്കുകയാണെന്ന് പാപ്പ പറഞ്ഞു. ഏതു സഭയിലും സമൂഹത്തിലും, ഭാഷയിലും സംസ്കാരത്തിലും പ്രായത്തിലുമുള്ളവരായാലും ഈ രോഗബാധയില്‍നിന്നും മാനവകുലത്തെ രക്ഷിക്കണമേയെന്നു ഒരേ സ്വരത്തില്‍ പ്രാര്‍ത്ഥിക്കണമെന്ന് പാപ്പ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചു. മംഗളവാര്‍ത്ത തിരുനാളില്‍ സഭ പ്രത്യേകമായി അനുസ്മരിക്കുന്നത് ദൈവഹിതത്തിനു കീഴ് വഴങ്ങിക്കൊണ്ട് യേശുവിന്റെ മനുഷ്യാവതാരത്തിനു പരിശുദ്ധ മറിയം മൂളിയ വിനയാന്വിതമായ സമ്മതത്തെയാണ്. മറിയത്തെപ്പോലെ വിനയാന്വിതരായി ദൈവകരങ്ങളില്‍ പൂര്‍ണ്ണമായി സമര്‍പ്പിച്ചുകൊണ്ട് ആത്മാവും മനസ്സുമുയര്‍ത്തി പിതാവിനോടു പ്രാര്‍ത്ഥിക്കാമെന്ന് ആഹ്വാനം ചെയ്തു പാപ്പ പ്രാര്‍ത്ഥിക്കുകയായിരിന്നു. വത്തിക്കാന്‍ ലൈബ്രറിയില്‍ നിന്നുള്ള പാപ്പയുടെ പ്രാര്‍ത്ഥനയുടെ ദൃശ്യങ്ങള്‍ അന്താരാഷ്ട്ര കത്തോലിക്ക ടെലിവിഷന്‍ ചാനലുകള്‍ തത്സമയ സംപ്രേക്ഷണം ചെയ്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FD6vMJG3rBE2rVnm27ffw8}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-26-04:38:05.jpg
Keywords: പാപ്പ, കൊറോണ
Content: 12763
Category: 7
Sub Category:
Heading: ലോകത്തെ പിടിച്ചു നിർത്തുന്നത് ശാസ്ത്രമോ ദൈവമോ?
Content: ലോകത്തെ പിടിച്ചു നിർത്തുന്നത് ശാസ്ത്രമോ ദൈവമോ? കൊറോണ പശ്ചാത്തലത്തിൽ  ശാസ്ത്രവും ദൈവ വിശ്വാസവും പരസ്പര വൈരുധ്യങ്ങൾ എന്ന് പറഞ്ഞ് ദൈവ വിശ്വാസത്തെ നിഷേധിക്കുന്നവർ അറിയാൻ,  ഇതാ നിങ്ങൾ അറിയുന്ന വ്യക്തിത്വങ്ങൾ.  ഫാ.  ഡാനിയേൽ പൂവ്വണ്ണത്തിലിന്റെ സന്ദേശം.
Image:
Keywords: കൊറോ, ഡാനി
Content: 12767
Category: 1
Sub Category:
Heading: ഇറ്റലിയില്‍ കോവിഡ് 19 ബാധിച്ച് ബിഷപ്പ് മരണമടഞ്ഞു
Content: ലൊംബാര്‍ദിയ: കോവിഡ് 19 രോഗം ബാധിച്ച് എത്യോപ്യയിലെ മിഷ്ണറി പ്രദേശത്തിന്റെ ഉത്തരവാദിത്വമുണ്ടായിരിന്ന സലേഷ്യൻ സഭാംഗമായ ബിഷപ്പ് ആഞ്ചലോ മോറെഷി മരണമടഞ്ഞു. കോവിഡ് 19 ബാധിച്ച് മരണമടയുന്ന ആദ്യ ബിഷപ്പാണ് അദ്ദേഹം. ഇന്നലെ ഇറ്റാലിയൻ നഗരമായ ലൊംബാര്‍ദിയായിലെ ബ്രെസിയയിൽ വച്ചാണ് അദ്ദേഹം ദിവംഗതനായതെന്ന് കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതാനും ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരിന്നു. ഇറ്റാലിയന്‍ സ്വദേശിയായ അദ്ദേഹം 1991- മുതല്‍ എത്യോപ്യയിലാണ് സേവനം ചെയ്തു കൊണ്ടിരിന്നത്. 2010 ജനുവരിയില്‍ ബിഷപ്പായി നിയമിക്കപ്പെടുകയായിരിന്നു. യുവജനങ്ങളുടെയും പാവങ്ങളുടെയും ഇടയിലേക്ക് ഇറങ്ങിച്ചെന്നു അവരെ വിശ്വാസത്തിലേക്ക് കൈപിടിച്ച് ഉയർത്തുവാൻ ശ്രമിച്ചിരുന്ന അദ്ദേഹം വിശ്വാസികള്‍ക്കിടയില്‍ ഏറെ പ്രിയങ്കരനായിരിന്നു. എത്യോപ്യയിലെ കത്തോലിക്കാ സമൂഹം അദ്ദേഹത്തെ അബ്ബാ (പിതാവേ) എന്നാണ് വിളിച്ചിരുന്നത്. ബിഷപ്പിന്റെ ആകസ്മിക മരണത്തില്‍ എത്യോപ്യന്‍ ബിഷപ്പ് കോണ്‍ഫറന്‍സ് ദുഃഖം രേഖപ്പെടുത്തി. വേദനയിലൂടെ കടന്നു പോകുന്ന വിശ്വാസികള്‍ക്കും വൈദികര്‍ക്കും സന്യസ്ഥര്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി സമിതി പ്രസ്താവനയില്‍ കുറിച്ചു. ഇരുപത്തിഅയ്യായിരം കത്തോലിക്ക വിശ്വാസികള്‍ താമസിക്കുന്ന മിഷ്ണറി പ്രദേശത്തിന്റെ ഉത്തരവാദിത്വമായിരിന്നു ബിഷപ്പ് ആഞ്ചലോ നിര്‍വ്വഹിച്ചുകൊണ്ടിരിന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/C0Reqqx3ZpD5ujfjTvK3CG}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-26-06:14:05.jpg
Keywords: കൊറോ, കോവിഡ്
Content: 12768
Category: 1
Sub Category:
Heading: ഭാരതം ഉള്‍പ്പെടെ 24 രാജ്യങ്ങളെ ഈശോയുടെ തിരുഹൃദയത്തിന് സമര്‍പ്പിച്ച് ഫാത്തിമ ബിഷപ്പ്
Content: ➤ {green->none->b->ലിങ്ക് 01: }# {{ https://www.lultimoesorcista.com/2020/03/coronavirus-medico-in-lombardia-ero.html?m=1->https://www.lultimoesorcista.com/2020/03/coronavirus-medico-in-lombardia-ero.html?m=1 }} ➤ {green->none->b->ലിങ്ക് 02: }# {{ https://www.gacetacristiana.com.ar/testimonio-del-medico-iulian-urban-de-38-anos-es-doctor-en-lombardia-italia/-> https://www.gacetacristiana.com.ar/testimonio-del-medico-iulian-urban-de-38-anos-es-doctor-en-lombardia-italia/ }} ➤ {green->none->b->ലിങ്ക് 03: }# {{ https://www.marcotosatti.com/2020/03/22/el-llanto-de-un-medico-en-lombardia-sobre-el-virus-la-muerte-y-dios/ -> https://www.marcotosatti.com/2020/03/22/el-llanto-de-un-medico-en-lombardia-sobre-el-virus-la-muerte-y-dios/ }} ➤ {green->none->b->ലിങ്ക് 04: }# {{ https://www.evangeliciadiguidonia.it/2020/03/20/commovente-iulian-urban-38anni-%C2%B7-dottore-in-lombardia/->https://www.evangeliciadiguidonia.it/2020/03/20/commovente-iulian-urban-38anni-%C2%B7-dottore-in-lombardia/ }}
Image: /content_image/News/News-2020-03-26-08:07:18.jpg
Keywords: ഫാത്തിമ
Content: 12769
Category: 10
Sub Category:
Heading: ഭാരതം ഉള്‍പ്പെടെ 24 രാജ്യങ്ങളെ ഈശോയുടെ തിരുഹൃദയത്തിന് സമര്‍പ്പിച്ച് ഫാത്തിമ ബിഷപ്പ്
Content: ലിസ്ബൺ: മഹാമാരിയായ കൊറോണയില്‍ നിന്നു വിടുതല്‍ യാചിച്ച് ഈശോയുടെ തിരുഹൃദയത്തിനും ദൈവമാതാവിന്റെ വിമലഹൃദയത്തിനും ഇന്ത്യ ഉൾപ്പെടെ 24 രാജ്യങ്ങളെ സമര്‍പ്പിച്ചുകൊണ്ട് ഫാത്തിമ രൂപതാ ബിഷപ്പ് കർദ്ദിനാൾ അന്റോണിയോ മാർട്ടോ. മംഗളവാർത്താ തിരുനാൾ ദിനമായ ഇന്നലെ പോർച്ചുഗല്ലിനൊപ്പമാണ്, അതത് രാജ്യങ്ങളിലെ മെത്രാൻ സമിതിയുടെ അഭ്യർത്ഥനപ്രകാരം ഫാത്തിമ ബിഷപ്പ് രാജ്യങ്ങളെ ഈശോയുടെ തിരുഹൃദയത്തിനും ഫാത്തിമ നാഥയ്ക്കും സമർപ്പിച്ചത്. ഫാത്തിമ ദര്‍ശനം ലഭിച്ച ഫ്രാന്‍സിസ്കോയും ജസിന്തോ മാര്‍ടോയും 1916-1917 കാലഘട്ടത്തില്‍ ഫ്ലൂ ബാധിച്ചാണ് മരണമടഞ്ഞതെന്നു അദ്ദേഹം സ്മരിച്ചു. ഇന്ത്യ കൂടാതെ അൽബേനിയ, ബൊളീവിയ, സ്ലൊവാക്യ, കൊളംബിയ, കോസ്റ്ററിക്ക, ക്യൂബ, ഗ്വാട്ടിമാല, ഹംഗറി, മെക്‌സിക്കോ, മോൽഡോവ, നിക്കരോഗ്വേ, പനാമ, പരാഗ്വേ, പെറു, പോളണ്ട്, കെനിയ, ഡൊമിനിക്കൻ റിപ്പബ്ലിക്ക്, റൊമാനിയ, ടാൻസാനിയ, ഈസ്റ്റ് തിമോർ, സിംബാവേ എന്നിവയാണ് സമർപ്പണം നടത്തിയ ശേഷിക്കുന്ന രാജ്യങ്ങൾ. കുഞ്ഞുങ്ങള്‍, വയോധികര്‍, രോഗബാധിതർ എന്നിവരെ പരിശുദ്ധ ഫാത്തിമാ നാഥയ്ക്കുമുന്നിൽ പ്രത്യേകം സമർപ്പിച്ച കർദ്ദിനാൾ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഭരണാധിപന്മാർക്കും സന്നദ്ധപ്രവർത്തകർക്കു വേണ്ടിയും പ്രാർത്ഥിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-26-08:13:25.jpg
Keywords: ഫാത്തിമ
Content: 12770
Category: 10
Sub Category:
Heading: ചരിത്രം ആവര്‍ത്തിക്കുന്നു: റോമിനെ മഹാമാരിയില്‍ നിന്നും രക്ഷിച്ച അത്ഭുത കുരിശുരൂപം വത്തിക്കാന്‍ സ്ക്വയറിലേക്ക്
Content: വത്തിക്കാന്‍ സിറ്റി: പതിനാറാം നൂറ്റാണ്ടില്‍ പടര്‍ന്ന് പിടിച്ച മഹാമാരിയില്‍ നിന്നും റോമിനെ രക്ഷിച്ച അത്ഭുത കുരിശു രൂപം ‘സാന്‍ മാര്‍സെല്ലോ അല്‍ കോര്‍സോ’ ദേവാലയത്തിലെ അള്‍ത്താരയില്‍ നിന്നും സെന്റ്‌ പീറ്റേഴ്സ് സ്ക്വയറിലേക്ക് മാറ്റി. ഈ കുരിശുരൂപത്തിന്റെ സാന്നിധ്യത്തിലായിരിക്കും നാളെ ഫ്രാന്‍സിസ് പാപ്പ തന്റെ 'ഉർബി ഏത് ഓർബി’ (റോമ നഗരത്തിനും ലോകത്തിനും വേണ്ടി) സന്ദേശം നല്‍കുക. ഇന്നലെ ബുധനാഴ്ച വൈകിട്ടാണ് വത്തിക്കാന്‍ അധികാരികള്‍ അത്ഭുത കുരിശുരൂപം ദേവാലയത്തില്‍ നിന്നും താല്‍ക്കാലികമായി മാറ്റിയത്. രൂപം ഇന്നു വത്തിക്കാന്‍ സ്ക്വയറില്‍ പ്രതിഷ്ഠിക്കുമെന്നാണ് വത്തിക്കാനില്‍ നിന്നു ലഭിക്കുന്ന സൂചന. 1519 മെയ് 23നുണ്ടായ അഗ്നിബാധയില്‍ ദേവാലയവും അള്‍ത്താരയിലെ സകല ചിത്രങ്ങളും, രൂപങ്ങളും പൂര്‍ണ്ണമായി കത്തിയെരിഞ്ഞപ്പോഴും യാതൊരു കേടുപാടും കൂടാതെ നിലകൊണ്ടത് ഈ അത്ഭുത ഈ കുരിശുരൂപം മാത്രമാണ്. മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ കറുത്ത പ്ലേഗ് എന്ന മഹാമാരി റോമിനെ പിടികൂടിയപ്പോള്‍, വിശ്വാസികളുടെ ആവശ്യപ്രകാരം ‘സെര്‍വന്റ്സ് ഓഫ് മേരി വിയാ ഡെല്‍ കോര്‍സൊ’ കോണ്‍വെന്റില്‍ നിന്നും വത്തിക്കാന്‍ സ്ക്വയറിലേക്ക് പ്രദക്ഷിണമായി രൂപം കൊണ്ടുവരികയായിരുന്നു. 1522 ഓഗസ്റ്റ് 4 മുതല്‍ 20 വരെ റോമിന്റെ ഓരോ മൂലയിലും നിര്‍ത്തിയുള്ള 16 ദിവസങ്ങളോളം നീണ്ട ഈ പ്രദിക്ഷണം സെന്റ്‌ മാര്‍സെല്ലൂസിലേക്ക് തിരിച്ചെത്തിയപ്പോഴേക്കും പ്ലേഗ് റോമില്‍ നിന്നും അപ്രത്യക്ഷമായിരുന്നു. അന്നുമുതല്‍ ഈ കുരിശുരൂപം ഓരോ അന്‍പതു വര്‍ഷം കൂടും തോറും പ്രദക്ഷിണമായി വത്തിക്കാനിലേക്ക് കൊണ്ടുവരാറുണ്ട്. പ്രദക്ഷിണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള പാപ്പമാരുടെ നാമവും ഈ കുരിശുരൂപത്തിന്റെ പിറകില്‍ കൊത്തിവെച്ചിട്ടുണ്ട്. ജൂബിലി വര്‍ഷമായ രണ്ടായിരത്തില്‍ ‘ക്ഷമയുടെ ദിന’ത്തില്‍ ഈ കുരിശുരൂപത്തെ ആശ്ലേഷിച്ച വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ പേരാണ് രൂപത്തില്‍ അവസാനമായി കൊത്തിവെച്ചിരിക്കുന്നത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഞായറാഴ്ച (മാര്‍ച്ച് 15) ഫ്രാന്‍സിസ് പാപ്പ ദേവാലയത്തില്‍ നേരിട്ടെത്തി കുരിശു രൂപത്തിന്റെ മുന്നില്‍ പ്രാര്‍ത്ഥന നടത്തിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-26-10:18:55.jpg
Keywords: സൗഖ്യ, അത്ഭുത
Content: 12771
Category: 18
Sub Category:
Heading: ഇത് ഈശോയുമായുള്ള സൗഹൃദം വളര്‍ത്തിയെടുക്കാനുള്ള അവസരം: വൈദികരോട് മാര്‍ ജോസഫ്‌ പെരുന്തോട്ടം
Content: ചങ്ങനാശ്ശേരി: ദേവാലയങ്ങളിൽ ഏകരായി ഇടവകജനത്തിനായി പ്രാർത്ഥിക്കുന്ന തന്റെ വൈദികര്‍ക്ക് സന്ദേശവുമായി ചങ്ങനാശ്ശേരി അതിരൂപത മെത്രാന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ്‌ പെരുന്തോട്ടം. ജനങ്ങളോടൊപ്പം ആയിരിക്കുന്ന വൈദികര്‍ ജനങ്ങളില്‍ നിന്നുമകന്ന് ഒറ്റയ്ക്ക് ഇടവകകളിലായിരിക്കുന്ന ഈ സാഹചര്യത്തില്‍ ഈശോയുമായുള്ള സൗഹൃദം വളര്‍ത്തിയെടുക്കുവാന്‍ നല്ലൊരു അവസരമാണെന്ന്‍ ആര്‍ച്ച്ബിഷപ്പ് വീഡിയോ സന്ദേശത്തിലൂടെ ഓര്‍മ്മിപ്പിച്ചു. ജനങ്ങളോടൊപ്പം ആയിരിക്കുന്ന വൈദികര്‍ ജനങ്ങളില്‍ നിന്നുമകന്ന് ഒറ്റയ്ക്ക് ഇടവകകളിലായിരിക്കുന്ന ഒരു സാഹചര്യമാണല്ലോ നിലവിലുള്ളത്. അത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. എങ്കിലും നിങ്ങള്‍ ഒറ്റയ്ക്കല്ല. സ്വതന്ത്രമായി ദൈവത്തോട് സംസാരിക്കുക. നിങ്ങളോട് നിരന്തരം സംസാരിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവം നമ്മോടുകൂടെ നിരന്തരം ഉണ്ടെന്ന കാര്യം ഓര്‍ക്കുക. ഈശോയുമായുള്ള ആ ഒരു സൗഹൃദം കാത്തുസൂക്ഷിക്കുവാന്‍ ഇത് നല്ലൊരു അവസരമാണ്. നിശബ്ദത പാലിക്കുക എന്നുള്ളത് പലര്‍ക്കും ബുദ്ധിമുട്ടേറിയ കാര്യമാണ്. എങ്കിലും ഏകനായിരിക്കുമ്പോഴാണ് നിത്യതയുടെ ആനന്ദം നമുക്ക് അനുഭവിക്കുവാന്‍ സാധിക്കുക. ഈ നോമ്പുകാലത്ത് ആന്തരികമായ ഒരു നിശബ്ദത നാം പാലിക്കേണ്ടതുണ്ടെന്നും പിതാവ് ഓര്‍മ്മിപ്പിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആളുകള്‍ ഏറെ ഒറ്റപ്പെട്ടിരിക്കുന്ന അവസ്ഥയാണുള്ളത്. പരസ്പരം ബന്ധപ്പെടാന്‍ സാധിക്കാത്ത സാഹചര്യം. പലതരത്തിലുള്ള പ്രശ്നങ്ങള്‍ അവര്‍ നേരിടുന്നുണ്ട്. ഈ അവസ്ഥ ദീര്‍ഘിക്കുകയാണെങ്കില്‍ നമുക്ക് സങ്കല്‍പ്പിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടാകാം. ഈ അവസരത്തില്‍ ദൈവജനത്തിനായി മധ്യസ്ഥം മാദ്ധ്യസ്ഥ്യം വഹിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുവാന്‍ വിളിക്കപ്പെട്ടവരാണ് ഓരോ വൈദികനും. അതാണ്‌ പൗരോഹിത്യം. അതുകൊണ്ട് ഈ അവസരം പാഴായിപ്പോകുന്നല്ലോയെന്ന് ആരും ചിന്തിക്കരുത്. ചിന്തിക്കാനും ധ്യനിക്കാനും ഈ അവസരം പരമാവധി ഉപയോഗിക്കുക. ഇടവകകളില്‍ ഒറ്റപ്പെട്ടു കഴിയുന്നവരുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയുള്ളവരാകുവാനും അവരുടെ ആവശ്യങ്ങള്‍ മനസിലാക്കുവാനും ശ്രമിക്കുക. സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ഓരോ നിര്‍ദ്ദേശങ്ങളും പാലിക്കുവാന്‍ ശ്രമിക്കുക. ഒറ്റയ്ക്കായിരുന്നുകൊണ്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ ജനങ്ങളെ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുക. ഇടവകയില്‍ ആര്‍ക്കെങ്കിലും പ്രത്യേകമായ ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ രൂപതാകേന്ദ്രത്തില്‍ നിന്നും സഹായം ക്രമീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FD6vMJG3rBE2rVnm27ffw8}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-03-26-10:45:02.jpg
Keywords: ചങ്ങനാ, പെരുന്തോ
Content: 12772
Category: 13
Sub Category:
Heading: യേശു ക്രിസ്തുവില്‍ കൊറോണക്കു നിലനില്‍പ്പില്ല, ദേവാലയങ്ങള്‍ അടച്ചുപൂട്ടില്ല: ടാന്‍സാനിയന്‍ പ്രസിഡന്റ്
Content: ഡൊഡോമ: യേശു ക്രിസ്തുവിന്റെ തിരുശരീരത്തില്‍ കൊറോണ വൈറസിന് നിലനില്‍പ്പില്ലെന്നും അതിനാല്‍ രാജ്യത്തെ ആരാധനാലയങ്ങള്‍ അടച്ചുപൂട്ടില്ലെന്നും ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയുടെ പ്രസിഡന്‍റ് ജോണ്‍ മാഗുഫുലി. കൊറോണ വൈറസിനെ 'തിന്മ' എന്നു വിശേഷിപ്പിച്ച അദ്ദേഹം യഥാര്‍ത്ഥ സൗഖ്യം നല്‍കുവാന്‍ കഴിവുള്ള സ്ഥലങ്ങള്‍ ദേവാലയങ്ങളാണെന്നും പറഞ്ഞു. അതിനാല്‍ തന്നെ ദേവാലയങ്ങള്‍ അടച്ചുപൂട്ടുവാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മാഗുഫുലി വ്യക്തമാക്കി. കൊറോണ പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ടാന്‍സാനിയയുടെ അയല്‍രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയ സാഹചര്യത്തിലാണ് ടാന്‍സാനിയന്‍ പ്രസിഡന്റ് ആരാധനാലയങ്ങള്‍ അടക്കുന്നത് സംബന്ധിച്ച തന്റെ നിലപാട് വ്യക്തമാക്കിയത്. 2009-ല്‍ കെമിസ്ട്രിയില്‍ പി.എച്ച്.ഡി നേടിയ വ്യക്തി കൂടിയാണ് അദ്ദേഹം. രാജ്യത്തു ആകെ ആറ് കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-26-11:24:46.jpg
Keywords: യേശു, ക്രിസ്തു
Content: 12773
Category: 1
Sub Category:
Heading: പ്രവാചകശബ്ദത്തിലെ വാര്‍ത്ത: നിരീശ്വരവാദികള്‍ പ്രചരിപ്പിക്കുന്നതിന് പിന്നിലെ യാഥാര്‍ത്ഥ്യം
Content: ഇക്കഴിഞ്ഞ ഞായറാഴ്ച പ്രവാചക ശബ്ദത്തില്‍ പ്രസിദ്ധീകരിച്ച ഇറ്റലിയിലെ നിരീശ്വരവാദിയായ ഡോക്ടറുടെ മാനസാന്തര വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിന്നു. എന്നാല്‍ കഴിഞ്ഞ ഒന്നു രണ്ടു ദിവസങ്ങളായി പ്രവാചക ശബ്ദത്തില്‍ വന്ന വാര്‍ത്ത വ്യാജമാണെന്നു വാദിച്ചുകൊണ്ട് ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിശദീകരണ കുറിപ്പ്. ആദ്യമേ ഈ വാര്‍ത്ത വ്യാജമാണോ സത്യമാണോയെന്ന്‍ പരിശോധിക്കാം. ഈ ലേഖനം ഇറ്റാലിയന്‍ സ്പാനിഷ് ഇതര ഭാഷകളിലെ മാധ്യമങ്ങളില്‍ വന്നതിന് ശേഷമാണ് പ്രസ്തുത ലേഖനത്തിന്റെ വിവര്‍ത്തനം സി‌എം‌ഐ വൈദികനായ ഫാ. സോണി ഉല്ലാറ്റികുന്നേല്‍ മലയാളത്തില്‍ പങ്കുവെച്ചത്. (ഇത് പ്രവാചകശബ്ദത്തില്‍ വന്ന ലേഖനത്തിന്റെ ആരംഭ ഭാഗത്തു തന്നെ സൂചിപ്പിച്ചിട്ടുണ്ട്). ഇതര ഭാഷകളില്‍ വന്ന വാര്‍ത്ത ഉറവിടങ്ങളുടെ പോര്‍ട്ടല്‍ ലിങ്കുകള്‍ താഴെ നല്‍കുന്നു. ➤ #{green->none->b->ലിങ്ക് 01: }# {{ https://www.lultimoesorcista.com/2020/03/coronavirus-medico-in-lombardia-ero.html?m=1->https://www.lultimoesorcista.com/2020/03/coronavirus-medico-in-lombardia-ero.html?m=1 }} <br> ➤ #{green->none->b->ലിങ്ക് 02: }# {{ https://www.gacetacristiana.com.ar/testimonio-del-medico-iulian-urban-de-38-anos-es-doctor-en-lombardia-italia/-> https://www.gacetacristiana.com.ar/testimonio-del-medico-iulian-urban-de-38-anos-es-doctor-en-lombardia-italia/ }} <br> ➤ #{green->none->b->ലിങ്ക് 03: }# {{ https://www.marcotosatti.com/2020/03/22/el-llanto-de-un-medico-en-lombardia-sobre-el-virus-la-muerte-y-dios/ -> https://www.marcotosatti.com/2020/03/22/el-llanto-de-un-medico-en-lombardia-sobre-el-virus-la-muerte-y-dios/ }} <br> ➤ #{green->none->b->ലിങ്ക് 04: }# {{ https://www.evangeliciadiguidonia.it/2020/03/20/commovente-iulian-urban-38anni-%C2%B7-dottore-in-lombardia/->https://www.evangeliciadiguidonia.it/2020/03/20/commovente-iulian-urban-38anni-%C2%B7-dottore-in-lombardia/ }} ഇത്തരത്തില്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന നിരവധി ഇറ്റാലിയന്‍, സ്പാനിഷ് മാധ്യമങ്ങളിലെ വാര്‍ത്ത ലിങ്കുകള്‍ ലഭ്യമാണ്. ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ ഫേസ്ബുക്കിലെ നിരവധി പേജുകളില്‍ പങ്കുവെച്ചിട്ടുണ്ടെന്നതും യാഥാര്‍ത്ഥ്യമാണ്. അതിനാല്‍ തന്നെ വാര്‍ത്ത 'പ്രവാചകശബ്ദം' കെട്ടിച്ചമച്ചതാണെന്ന ആരോപണം യാതൊരു അടിസ്ഥാനവുമില്ലാത്തതാണ്. ഇതിന്റെ പരിഭാഷയാണ് പ്രവാചക ശബ്ദത്തില്‍ നല്‍കിയത്. #{black->none->b->നിരീശ്വരവാദി ഡോക്ടറായി നല്കിയ ചിത്രം വ്യാജമല്ലേ? ‍}# ഈ വാര്‍ത്ത ആദ്യമായി പ്രസിദ്ധീകരിച്ച 'ലാ ഗസെറ്റ ക്രിസ്റ്റിയന' എന്ന മാധ്യമത്തില്‍ പ്രസ്തുത സാക്ഷ്യത്തോടൊപ്പം പ്രസിദ്ധീകരിച്ച ചിത്രം തന്നെയാണ് പ്രവാചകശബ്ദത്തിലും ആദ്യം നല്‍കിയത്. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം ഈ ചിത്രം 'ലാ ഗസെറ്റ ക്രിസ്റ്റിയന' പിന്‍വലിക്കുകയും ആതുരശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏതാനും പേരുടെ മറ്റൊരു ചിത്രം നല്‍കുകയും ചെയ്തു. (തെളിവ് മുകളിലെ ചിത്രത്തില്‍). ഇതേ തുടര്‍ന്നു പ്രവാചകശബ്ദവും ഈ ചിത്രം ഒഴിവാക്കി. തീര്‍ച്ചയായും ചിത്രത്തില്‍ വന്ന പിഴവ് തെറ്റ് തന്നെയാണെന്ന് 'പ്രവാചകശബ്ദം' മനസിലാക്കുന്നു. അതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. അതേസമയം വാര്‍ത്ത ശരിയല്ലെന്നും കെട്ടിച്ചമച്ചതാണെന്നുമുള്ള തത്പര കക്ഷികളുടെ ആരോപണത്തില്‍ യാതൊരു കഴമ്പുമില്ലെന്ന വസ്തുത ആവര്‍ത്തിക്കുകയും ചെയ്യുന്നു. #{black->none->b-> എഡിറ്റര്‍ ‍}#
Image: /content_image/News/News-2020-03-26-12:58:09.jpg
Keywords: നിരീശ്വര, ദൈവ വിശ്വാസ