Contents
Displaying 12381-12390 of 25152 results.
Content:
12701
Category: 1
Sub Category:
Heading: കോവിഡ് 19: ഇറ്റലിയിൽ മരണമടഞ്ഞ വൈദികരുടെ എണ്ണം 28 പിന്നിട്ടു
Content: മിലാന്‍: കോവിഡ് രോഗബാധ മൂലം മിലാന്റെ സമീപമുള്ള ഇറ്റാലിയൻ രൂപതകളിൽ മരിച്ചവരുടെ എണ്ണം ഇരുപത്തിയെട്ടായി ഉയർന്നു. ഇറ്റാലിയൻ ബിഷപ്പ് കോൺഫറൻസിന്റെ മാധ്യമമായ അവനീറാണ് മരിച്ച വൈദികരുടെ എണ്ണം പുറത്തുവിട്ടത്. ഇതിനിടയിൽ മറ്റ് ചില ആരോഗ്യ പ്രശ്നങ്ങളാൽ രണ്ടു വൈദികർ കൂടി മരണമടഞ്ഞു. മരിച്ചവരിൽ പകുതിയിലധികം പേർ 80 വയസിന് മുകളിലുളളവരാണെന്നും മൂന്നുപേർക്ക് 70 വയസ്സിന് മുകളിൽ പ്രായമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊറോണ മൂലം മരണമടഞ്ഞ ഏറ്റവും പ്രായം കുറഞ്ഞ വൈദികനായ ഫാ. ആൻഡ്രു അവസാനിക്ക് 54 വയസ്സായിരുന്നു പ്രായം. മരിച്ചവരിൽ 11 പേർ ബെർഗാമോ രൂപതക്കാരാണ്. അതേസമയം രൂപതയിലെ 15 വൈദികര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. മാർച്ച് 18നു ബെർഗാമോ ബിഷപ്പ് ഫ്രാൻസിസ്കോ ബെഷിയെ ഫ്രാൻസിസ് മാർപാപ്പ ഫോണ്‍ വിളിച്ച് തന്റെ അനുശോചനവും, പിന്തുണയും അറിയിച്ചിരുന്നു. പരിശുദ്ധ പിതാവ് അദ്ദേഹത്തിന്റെ ഹൃദയത്തിലും, പ്രാർത്ഥനയിലും ഓർക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് പാപ്പയുമായുളള ഫോൺ സംഭാഷണത്തിനു ശേഷം പുറത്തുവിട്ട വീഡിയോയിൽ ബിഷപ്പ് വിശ്വാസി സമൂഹത്തോട് പറഞ്ഞു. രൂപതയിലെ വൈദികരോടും രോഗികളോടും അവരെ ശുശ്രൂഷിക്കുന്നവരോടും ഒരു പിതാവിന്റെ സ്നേഹവും, കരുതലും ഫ്രാൻസിസ് മാർപാപ്പ പ്രകടിപ്പിച്ചുവെന്നും ബിഷപ്പ് ഫ്രാൻസിസ്കോ ബെഷി കൂട്ടിച്ചേർത്തു. വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയുടെ രൂപതയാണ് ബെർഗാമോ. രോഗികൾക്കും, അവരെ ശുശ്രൂഷിക്കുന്നവർക്കുമായി വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയോട് മാധ്യസ്ഥം തേടാൻ ബിഷപ്പ് ബെഷി രൂപതയിലെ വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു. ഇതിനിടയിൽ പാർമാ രൂപതയിൽ ആറു വൈദികരാണ് കൊറോണ വൈറസ് മൂലം മരണമടഞ്ഞത്. ആമസോണിൽ മിഷ്ണറിയായി ദീർഘനാൾ ശുശ്രൂഷ ചെയ്ത ഫാ. നിക്കോള മാസിയും ഇതിലുൾപ്പെടുന്നു. പിയാസെൻസോ- ബോബിയോ, മിലാൻ, ക്രിമോണ, ലോഡി, ബ്രസിയ തുടങ്ങിയ രൂപതകളിലും കൊറോണ വൈറസ് മൂലം വൈദികർ മരണമടഞ്ഞിട്ടുണ്ട്. ഇതിനിടയിൽ കോവിഡ് - 19 ബാധിച്ച് മരണമടഞ്ഞ ഇറ്റലിക്കാരുടെ എണ്ണം മൂവായിരം പിന്നിട്ടു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Kx8VihwOqMi2OiHBngpjTK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-20-05:00:26.jpg
Keywords: റോമ, ഇറ്റലി

12702
Category: 13
Sub Category:
Heading: ഇലക്ഷന് മത്സരിക്കാനില്ല, വൈദികനാകുകയാണ്: തീരുമാനം വാഷിംഗ്ടൺ ലെഫ്റ്റണന്റ് ഗവർണറുടേത്
Content: വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന പദവി വലിച്ചെറിഞ്ഞു കത്തോലിക്ക വൈദികനാകാനുള്ള തീരുമാനമെടുത്ത് വാഷിംഗ്ടൺ ലെഫ്റ്റണന്റ് ഗവർണർ സൈറസ് ഹബീബ്. ഈശോ സഭയില്‍ വൈദിക പരിശീലനത്തിനായി ചേരുകയാണെന്നും അതിനാല്‍ അടുത്ത ഇലക്ഷനിൽ മത്സരിക്കാനില്ലെന്നും 38 വയസുകാരനായ അദ്ദേഹം തുറന്നു പറഞ്ഞു. രണ്ടുവർഷം നീണ്ട പ്രാർത്ഥനകൾക്കും, തയ്യാറെടുപ്പുകൾക്കും ഒടുവിലാണ് പൗരോഹിത്യ ജീവിതം പുൽകാൻ തീരുമാനമെടുത്തതെന്ന് സൈറസ് ഹബീബ് വ്യക്തമാക്കി. തന്റെ കത്തോലിക്ക വിശ്വാസത്തിന്റെ മഹത്വത്തെ പറ്റിയും അദ്ദേഹം തുറന്നു സാക്ഷ്യപ്പെടുത്തി. സജീവമായ രാഷ്ട്രീയം ഉപേക്ഷിക്കാനുള്ള തന്റെ തീരുമാനം തന്നെ പിന്തുണയ്ക്കുന്നവരെ സംബന്ധിച്ചിടത്തോളം അത്ഭുതപ്പെടുത്തുന്നതായിരിക്കും. എന്നാല്‍ കത്തോലിക്കാ വിശ്വാസമാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കാനും, ധാര്‍മ്മികമായ തീരുമാനങ്ങളെടുക്കാനും തനിക്ക് പ്രേരണ നൽകിയത്. സമൂഹത്തോടുള്ള തന്റെ പ്രതിബദ്ധത കൂടുതൽ ആഴത്തിലാക്കാനുള്ള ഏറ്റവും നല്ല മാർഗം എന്റെ ജീവിതത്തിലെ സങ്കീർണ്ണത കുറയ്ക്കുകയും മറ്റുള്ളവരെ സേവിക്കുന്നതിനായി സമർപ്പിക്കുകയും ചെയ്യുക എന്നതാണ്. പുതിയ പാതയിലൂടെ സഞ്ചരിക്കുമ്പോൾ തന്നെ പ്രാർത്ഥനയിൽ ഓര്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അതേസമയം അമേരിക്കയിലെ ഏത് പ്രോവിന്‍സിനു കീഴിലാണ് വൈദിക പരിശീലനം നടത്തുകയെന്ന് ഹബീബ് വ്യക്തമാക്കിയിട്ടില്ല. ഇറാനില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ സൈറസ് ഹബീബിന്റെ കുടുംബം മേരിലാന്റിലെ ബാള്‍ട്ടിമോര്‍ കൌണ്ടിയിലാണ് ആദ്യകാലത്ത് താമസിച്ചിരിന്നത്. എട്ടാം വയസ്സില്‍ ഒരു കണ്ണിന്റെ കാഴ്ച നഷ്ട്ടപ്പെട്ട അദ്ദേഹം കാന്‍സറിനെ മൂന്നു തവണ അതിജീവിച്ച അപൂര്‍വ്വ വ്യക്തിത്വങ്ങളില്‍ ഒരാള്‍ കൂടിയാണ്. 2016-ല്‍ വാഷിംഗ്ടണ്‍ സ്റ്റേറ്റ് ഗവര്‍ണ്ണറായി തെരെഞ്ഞെടുക്കപ്പെടുകയായിരിന്നു. ഈ പദവിയോടൊപ്പം വാഷിംഗ്ടണ്‍ സ്റ്റേറ്റ് സെനറ്റിന്റെ പ്രസിഡന്‍റ് കൂടിയാണ് അദ്ദേഹം. ഉന്നത പദവിയില്‍ നിന്ന് സ്ഥാനം ഉപേക്ഷിച്ചുകൊണ്ട് പൌരോഹിത്യത്തെ പുല്‍കുവാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ ഏറെ സന്തോഷത്തോടെയാണ് കത്തോലിക്ക സമൂഹം വരവേല്‍ക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/I8UmB3vuHF256zP0NhmARq}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-20-07:27:14.jpg
Keywords: വൈദിക, പൗരോഹി

12703
Category: 18
Sub Category:
Heading: 'വധശിക്ഷയെ അനുകൂലിക്കുവാൻ സാധിക്കില്ല'
Content: കൊച്ചി: പ്രോലൈഫ് ദർശനം മനസ്സിലുള്ള ആർക്കും വധശിക്ഷയെ അനുകൂലിക്കുവാൻ സാധിക്കില്ലായെന്നും മനുഷ്യന് സൃഷ്ടിക്കുവാൻ കഴിയാത്തതാണ് ജീവനെന്നും അത് ദൈവത്തിന്റെ ദാനമാണെന്നും കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി പ്രസിഡന്‍റ് സാബു ജോസ്. ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ അതിവേഗം നിയമത്തിന്റെ മുമ്പിൽ എത്തിക്കുകയും, മേലിൽ അവരോ മറ്റുള്ളവരോ അത്തരം കുറ്റകൃത്യങ്ങൾ ചെയ്യാതിരിക്കുക എന്ന ലക്ഷ്യത്തോടെ ശിക്ഷകൾ ആവശ്യമാണ്. എന്നാല്‍ വധശിക്ഷ അരുതെന്ന കത്തോലിക്ക സഭയുടെ കാഴ്ചപ്പാട് ഫ്രാൻസിസ് പാപ്പ ആവർത്തിക്കുന്നു. ജീവനെ ആദരിക്കുക, സംരക്ഷിക്കുക എന്നത് വിശ്വാസത്തിന്റെ ഭാഗം ആണ്. പ്രോലൈഫ് ദർശനം മനസ്സിലുള്ള ആർക്കും വധശിക്ഷയെ അനുകൂലിക്കുവാൻ സാധിക്കില്ല. സുപ്രിം കോടതിലെ മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫിന്റെ കാഴ്ചപ്പാട് നിതിനിർവഹണ മേഖലയിൽ ഉള്ളവർ അടക്കം ചർച്ചചെയ്യണം. "വധശിക്ഷ നടപ്പാക്കിയതുകൊണ്ടു മാത്രം ഇത്തരം സംഭവങ്ങൾ കുറയില്ലെന്നതും മറ്റൊരു വസ്തുതയാണ്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമങ്ങൾ കുറയണമെങ്കിൽ സമൂഹത്തിന്റെ മനോഭാവവും മാറേണ്ടതുണ്ട്. സമൂഹത്തിന് പാഠ മാകണമെങ്കിൽ അവരെ ജയിലിടുന്നതാണ് നല്ലത്. കൂടുതൽ ഫലപ്രദവും, സമൂഹത്തിന് അവരുടെ മരണം വരെ അത് പാഠമായി നിൽക്കും"- ജസ്റ്റിസ് കുര്യൻ ജോസഫിന്റെ വാക്കുകൾ പ്രസക്തമാണ്. നിർഭയം നമ്മുടെ നാട്ടിലെ സ്ത്രീകൾക്കും കുട്ടികൾക്കും ജീവിക്കുവാൻ കഴിയുന്ന സാമൂഹ്യ സാഹചര്യം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/India/India-2020-03-20-08:34:56.jpg
Keywords: വധശിക്ഷ

12704
Category: 10
Sub Category:
Heading: തെരുവിലെങ്ങും ദിവ്യകാരുണ്യ പ്രദക്ഷിണം: കൊറോണക്കെതിരെ സഭയുടെ ആത്മീയ പോരാട്ടം
Content: ക്രെമ: കൊറോണ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചതോടെ പകര്‍ച്ചവ്യാധിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കത്തോലിക്ക വൈദികര്‍ തെരുവുകളിലൂടെ ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തുന്നത് പതിവ് കാഴ്ചയായി മാറുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച അടച്ചിട്ട കത്തീഡ്രലിനുള്ളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിന് ശേഷം ഇറ്റലിയിലെ ക്രെമ രൂപതയിലെ ബിഷപ്പ് ഡാനിയലെ ജിയാനോട്ടി അരുളിക്കയുമായി കത്തീഡ്രലിന് ചുറ്റുമുള്ള ഒഴിഞ്ഞ തെരുവിലൂടെ ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തിയത്. ഈ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മഹാദുരിതത്തിനിടയിലും കര്‍ത്താവ് കൂടെയുണ്ടെന്ന് വിശ്വാസികളെ ഓര്‍മ്മപ്പെടുത്തുവാനും നഗരത്തേയും രൂപതയേയും ആശീര്‍വദിക്കുകയുമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഇത്തരത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദിവ്യകാരുണ്യ പ്രദക്ഷിണം തുടരുകയാണ്. ഇക്കഴിഞ്ഞ മാര്‍ച്ച് 13ന് അമേരിക്കയിലെ ടെക്സാസിലെ ടൈലര്‍ രൂപത അധ്യക്ഷനായ ബിഷപ്പ് ജോസഫ് സ്ട്രിക്ക്ലാന്‍ഡ് ദിവ്യകാരുണ്യവുമായി ഒന്നര കിലോമീറ്റര്‍ ദൂരത്തോളം പ്രദക്ഷിണം നടത്തിയതും, തന്റെ പുരോഹിതരോട് ഇതനുകരിക്കുവാന്‍ ആവശ്യപ്പെട്ടതും വാര്‍ത്തയായിരുന്നു. ഓസ്ട്രിയയിലും, ജര്‍മ്മനിയിലും സമാനമായ ദിവ്യകാരുണ്യ പ്രദക്ഷിണങ്ങള്‍ നടന്നു. ജര്‍മ്മനിയിലെ ബാവരിയായിലെ ബാഡ് റെയിച്ചെന്‍ പട്ടണത്തിലെ തെരുവില്‍ മലയാളി വൈദികനും പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ജെയിംസ് മഞ്ഞക്കലിന്റെ നേതൃത്വത്തിലാണ് ദിവ്യകാരുണ്യ പ്രദക്ഷിണം നടന്നത്. തന്റെ ജന്മദേശത്തെ കൊറോണയില്‍ നിന്നും രക്ഷിക്കുന്നതിനായി ലെബനോന്‍ സ്വദേശിയും ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയും ചെയ്ത മാരോണൈറ്റ് പുരോഹിതനായ ഫാ. മജ്ദി അലവി സ്വകാര്യ വിമാനത്തില്‍ ദിവ്യകാരുണ്യ ആശീര്‍വ്വാദം നല്കി നഗരത്തെ അനുഗ്രഹിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. സമീപകാലത്ത് ഏറ്റവും കൂടുതല്‍ ദിവ്യകാരുണ്യ പ്രദക്ഷിണങ്ങള്‍ നടന്ന കാലയളവായാണ് ഈ കൊറോണ കാലഘട്ടത്തെ പൊതുവേ വിലയിരുത്തുന്നത്. അതേസമയം മിക്ക ദേശീയ മെത്രാന്‍ സമിതികളും ദിവ്യകാരുണ്യ ഭക്തിയില്‍ ആഴപ്പെടുവാന്‍ രൂപതകള്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/I8UmB3vuHF256zP0NhmARq}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-20-09:04:20.jpg
Keywords: ദിവ്യകാരുണ്യ

12705
Category: 10
Sub Category:
Heading: അജഗണത്തിന് വേണ്ടി ജപമാലയും തിരുശേഷിപ്പും വഹിച്ച് വൈദികന്റെ പ്രാര്‍ത്ഥന യാത്ര: ചിത്രം വൈറല്‍
Content: ലുബ്ലിന്‍: കൊറോണക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായിട്ടുള്ള ദിവ്യകാരുണ്യ പ്രദക്ഷിണങ്ങള്‍ പതിവായിക്കൊണ്ടിരിക്കുമ്പോള്‍ തന്റെ അജഗണത്തിന് വേണ്ടി പാദുവായിലെ വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പടങ്ങിയ അരുളിക്കയും, ജപമാലയും വഹിച്ചു പ്രാര്‍ത്ഥന യാത്ര നടത്തുന്ന വൈദികന്‍ പോളിഷ് ജനതയുടെ ഹൃദയം കവരുന്നു. കൊറോണയുടെ അന്ത്യത്തിനും, വിശ്വാസ സംരക്ഷണത്തിനുമായി ലൂബ്ലിനിലെ തെരുവിലൂടെ ഒറ്റക്ക് പ്രദക്ഷിണം നടത്തിയ കണ്‍വേര്‍ഷന്‍ ഓഫ് സെന്റ് പോള്‍ ഇടവക വികാരിയായ ഫാ. മിറോസ്ലോ മാടുസ്നിയാണ് നവമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരത്തെ വിശുദ്ധ കുര്‍ബാനക്ക് ശേഷമാണ് ഫാ. മിറോസ്ലോ തന്റെ പ്രദക്ഷിണത്തെക്കുറിച്ചുള്ള അറിയിപ്പ് നവമാധ്യമത്തിലൂടെ നടത്തിയത്. ഇടവക ജനങ്ങളോട് സ്വന്തം ഭവനത്തിന്റെ ജാലകത്തിനരികില്‍ പ്രാര്‍ത്ഥനയുമായി നില്‍ക്കുവാന്‍ ആഹ്വാനം നടത്തിയ അദ്ദേഹം തെരുവില്‍ തന്റെ ആത്മീയ ദൌത്യം ആരംഭിക്കുകയായിരിന്നു. മെഴുകുതിരികള്‍ കത്തിച്ചുവെക്കണമെന്നും കുരിശു രൂപത്തിന്റേയും വിശുദ്ധ അന്തോണീസിന്റേയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്നും അദ്ദേഹം വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചിരുന്നു. കൊറോണക്കെതിരെ മാത്രമല്ല വിശ്വാസരാഹിത്യമെന്ന ഭീഷണി ഇല്ലാതാക്കുന്നതിന് കൂടിയാണ് തന്റെ പ്രദക്ഷിണമെന്നു വൈദികന്‍ ഫേസ്ബുക്കില്‍ കുറിച്ചു. </p> <blockquote class="twitter-tweet"><p lang="pl" dir="ltr">Ks. Mirosław Matuszny, proboszcz Parafii Nawrócenia Św. Pawła w Lublinie, zamierza codziennie przechodzić przez miasto, niosąc relikwie św. Antoniego z Padwy. Duchowny modli się o ochronę mieszkańców przed epidemią <a href="https://twitter.com/hashtag/koronawiruswpolsce?src=hash&ref_src=twsrc%5Etfw">#koronawiruswpolsce</a> i utratą wiary.<br>Wideo <a href="https://t.co/itVt5X3WbF">https://t.co/itVt5X3WbF</a> <a href="https://t.co/6KVWZYg8dJ">pic.twitter.com/6KVWZYg8dJ</a></p>— Bartłomiej Pejo (@bartlomiejpejo) <a href="https://twitter.com/bartlomiejpejo/status/1240032265448632326?ref_src=twsrc%5Etfw">March 17, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> മാധ്യമങ്ങളില്‍ വിശുദ്ധ കുര്‍ബാന സംപ്രേഷണം ചെയ്യുന്നുണ്ടെങ്കിലും ഈ വിഷമ ഘട്ടത്തില്‍ തന്റെ ഇടവക വിശ്വാസികള്‍ മാത്രമല്ല മുഴുവന്‍ ജനങ്ങളും ഒരു യഥാര്‍ത്ഥ പ്രാര്‍ത്ഥനാ കൂട്ടായ്മയുടെ അനുഭവമാണ് ആഗ്രഹിക്കുന്നതെന്ന് ഫാ. മിറോസ്ലോ പറഞ്ഞു. 'വിശ്വാസരാഹിത്യത്തില്‍ നിന്നും രക്ഷിക്കണമേ' എന്ന നിയോഗവുമായി 13 ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന ജാഗരണ പ്രാര്‍ത്ഥനക്കും ഫാ. മിറോസ്ലോ ആരംഭം കുറിച്ചിട്ടുണ്ട്. കൊറോണ ഭീതി അകലുന്നത് വരെ ഒറ്റക്കുള്ള തന്റെ പ്രദക്ഷിണം തുടരുമെന്നു അദ്ദേഹം വ്യക്തമാക്കി. അതേസമയം തെരുവിലൂടെ പ്രദക്ഷിണം നടത്തുന്ന ഫാ. മിറോസ്ലോയുടെ ചിത്രവും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ നൂറുകണക്കിന് ആളുകളാണ് ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Eg7DhKxAFhWIkT4wcGeP7Y}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-20-11:59:31.jpg
Keywords: വൈദിക

12706
Category: 1
Sub Category:
Heading: കേരളത്തിൽ പൊതു ദിവ്യബലിയർപ്പണം നിർത്തിവെക്കുവാൻ തീരുമാനം
Content: കൊച്ചി: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശങ്ങളുടെ വെളിച്ചത്തിൽ കേരള കത്തോലിക്കാ സഭയിലെ എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലെയും ജനപങ്കാളിത്തത്തോടു കൂടിയുള്ള വിശുദ്ധ കുർബാനയർപ്പണം നിർത്തിവയ്ക്കാൻ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ തീരുമാനം. ഇത് സംബന്ധിച്ച സർക്കുലർ കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയാണ് പുറപ്പെടുവിച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ ഉത്തരവ് നിലനിൽക്കും. അതേസമയം കോവിഡ്- 19 ന്റെ പശ്ചാത്തലത്തിൽ കൊറോണ ബാധയിൽ നിന്നും രക്ഷനേടാൻ പ്രാർത്ഥിച്ചുകൊണ്ട് ജനപങ്കാളിത്തമില്ലാതെ വൈദികർ സ്വകാര്യ വിശുദ്ധ കുർബാന അർപ്പണം തുടരും. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ അതതു രൂപതകളും പുറത്തിറക്കിയിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Kx8VihwOqMi2OiHBngpjTK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-20-13:54:58.jpg
Keywords: കേരള

12707
Category: 18
Sub Category:
Heading: വധശിക്ഷ ഒരിക്കലും പരിഹാരമല്ല: ആംനസ്റ്റി ഇന്റര്‍നാഷ്ണല്‍ ഇന്ത്യ
Content: ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിന് വധശിക്ഷ ഒരിക്കലും പരിഹാരമല്ലെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ. നിര്‍ഭയ കേസ് കുറ്റവാളികളായ നാലുപേരുടെ വധശിക്ഷ നടപ്പിലാക്കിയത് ഇന്ത്യയുടെ മനുഷ്യാവകാശ ചരിത്രത്തിലെ 'ഇരുണ്ട കറ'' ആണെന്നും സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വധശിക്ഷ നടപ്പാക്കുന്നത് കുറ്റകൃത്യങ്ങള്‍ പരിഹരിക്കാനുള്ള ദൃഢനിശ്ചയത്തിന്റെ പ്രതീകമായാണ് ഇന്ത്യയിലെ നിയമ നിര്‍മാതാക്കള്‍ മുന്നോട്ട് വയ്ക്കുന്നതെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അവിനാശ് കുമാര്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്റെ പേരില്‍ നാല് പേരുടെ വധശിക്ഷ നടപ്പാക്കിയത് നിര്‍ഭാഗ്യകരമാണ്. ഇന്ത്യന്‍ കോടതികള്‍ ഇത് ഏകപക്ഷീയമായും ഔചിത്യമില്ലാതെയും പ്രയോഗിക്കുന്നതായി ആവര്‍ത്തിച്ചു കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Image: /content_image/India/India-2020-03-21-01:10:14.jpg

12708
Category: 13
Sub Category:
Heading: ഇറ്റലിയിലെ കരളലിയിക്കുന്ന കാഴ്ചകള്‍ക്കിടയില്‍ സേവന പുണ്യവുമായി മലയാളി വൈദികര്‍
Content: കൊച്ചി: അര്‍ബുദത്തിനൊപ്പം കോവിഡ് 19ന്റെയും പിടിയിലമര്‍ന്ന എഴുപതുകാരന് അന്ത്യകൂദാശ നല്‍കിയ കരങ്ങള്‍ കൊണ്ട് മണിക്കൂറുകള്‍ക്കകം അദ്ദേഹത്തിന്റെ മൃതദേഹത്തിനും ആശീര്‍വാദം. കോവിഡ് 19ന്റെ വിലാപങ്ങള്‍ നിരന്തരം ഉയരുന്ന ഇറ്റലിയില്‍ ഇപ്പോഴിതെല്ലാം സാധാരണമെങ്കിലും ഇരു നിയോഗങ്ങളും നിര്‍വഹിക്കാന്‍ കരങ്ങളുയര്‍ത്തിയ മലയാളി വൈദികനു കണ്ണീരോടെയല്ലാതെ അതേക്കുറിച്ചു പറഞ്ഞു തീര്‍ക്കാനാവുന്നില്ല. ഫാ. ടോം ഓലിക്കരോട്ട് ഈ ദിവസങ്ങളില്‍ രോഗിലേപനം നല്‍കിയവരിലും സംസ്കാരശുശ്രൂഷകള്‍ക്കായി ആശീര്‍വാദം നല്‍കിയവരിലും ഏറെപ്പേരും കോവിഡ് രോഗബാധിതരായിരുന്നു. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മുന്‍കരുതലുകളോടും സുരക്ഷാസംവിധാനങ്ങളോടും കൂടി ഭയരഹിതമായാണു തന്റെ നിയോഗങ്ങള്‍ നിര്‍വഹിക്കുന്നതെങ്കിലും ഇപ്പോഴത്തെ സ്ഥിതി കരളലിയിക്കുന്നതാണെന്ന് അദ്ദേഹം പറയുന്നു. റോമിലെ പ്രസിദ്ധമായ സാന്‍ ഫിലിപ്പോ നേരി ആശുപത്രിയിലെ ചാപ്ലയിനാണു തലശേരി അതിരൂപതാംഗമായ ഫാ. ടോം ഓലിക്കരോട്ട്. ഏഴു വര്‍ഷത്തോളമായി റോമിലുള്ള ഇദ്ദേഹം കഴിഞ്ഞ മൂന്നര വര്‍ഷമായി ഈ ആശുപത്രിയുടെ ചാപ്ലയിനായി ജോലി ചെയ്യുന്നു. 800 കിടക്കകളുള്ള സാന്‍ ഫിലിപ്പോ നേരി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആശുപത്രിയാണ്. പകര്‍ച്ചവ്യാധികളുടെ ചികിത്സയ്ക്കു പേരുകേട്ട റോമിലെ സാന്‍ കമില്ലോ ആശുപത്രിയില്‍ എറണാകുളംഅങ്കമാലി അതിരൂപതാംഗമായ ഫാ. മാര്‍ട്ടിന്‍ എടയന്ത്രത്തും ചാപ്ലയിനായി സേവനം ചെയ്യുന്നുണ്ട്. ഇവരുള്‍പ്പെടെ നിരവധി മലയാളി വൈദികരും സമര്‍പ്പിതരും നഴ്സുമാരും കോവിഡ് ബാധിതര്‍ക്കായുള്ള ശുശ്രൂഷകളില്‍ സജീവമാണ്. റോമിലെ ആശുപത്രികളില്‍ കോവിഡ് 19 ബാധിച്ചവരുടെയും അതിന്റെ ചികിത്സ തേടുന്നവരുടെയും എണ്ണം കൂടിവരികയാണെന്ന് ഈ മേഖലയില്‍ സേവനം ചെയ്യുന്ന വൈദികരും ജീവനക്കാരും പറയുന്നു. രോഗികളെ ഉള്‍ക്കൊള്ളാനാവാത്തവിധം ആശുപത്രി സംവിധാനങ്ങള്‍ നിസഹായമാകുന്ന സ്ഥിതിയാണ് റോമിലും ഇറ്റലിയിലെ മറ്റിടങ്ങളിലുമുള്ളത്. ഇവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും നഴ്സുമാരും അക്ഷരാര്‍ഥത്തില്‍ മടുത്തു. ഉറക്കംപോലുമില്ലാതെ 30 മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്യേണ്ടിവരുന്ന സ്ഥിതിപോലും ഇവര്‍ക്കുണ്ട്. മതിയായ സുരക്ഷിതത്വമില്ലാതെ ജോലി ചെയ്യുന്നവരുമുണ്ടെന്നതു വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. മാസ്കുകളും സാനിറ്റൈസറുകളും ആവശ്യത്തിനു ലഭ്യമാകാത്ത സ്ഥിതി ചിലയിടങ്ങളിലെങ്കിലുമുണ്ട്. പരിശോധനയില്‍ പോസിറ്റീവായ ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരുമുണ്ട്. കഴിഞ്ഞ ദിവസം മാത്രം മരിച്ചവരുടെ എണ്ണം 427 ആണ്. ഇറ്റലിയില്‍ കോവിഡ് മൂലം മരിച്ചവരില്‍ രോഗികളെ പരിചരിച്ചിരുന്നവരുള്‍പ്പെടെ 19 വൈദികരുണ്ട്. മൃതസംസ്കാര ശുശ്രൂഷകളുടെ ഭാഗമായി വൈദികര്‍ ആശുപത്രി മോര്‍ച്ചറിയിലാണു പ്രാര്‍ഥനയും ആശീര്‍വാദവും നടത്തുന്നത്. മിലാന്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കൂട്ട മൃതസംസ്കാരം നടത്തുന്നതിനു പട്ടാളത്തെ നിയോഗിച്ചിരിക്കുകയാണെന്നും അവിടെയുള്ളവര്‍ പറഞ്ഞു. റോമിലെ ആഞ്ജലിക്കും സര്‍വകലാശാലയില്‍നിന്നു ഗവേഷണ പഠനം പൂര്‍ത്തിയാക്കിയ ഫാ. ഓലിക്കരോട്ട് മേയില്‍ നാട്ടിലേക്കു മടങ്ങാനൊരുങ്ങുകയായിരുന്നു. തലശേരി അതിരൂപതയിലെ അരിവിളഞ്ഞപൊയില്‍ ഇടവകാംഗമാണ് ഇദ്ദേഹം. എറണാകുളം അങ്കമാലി അതിരൂപതയിലെ വൈക്കം സ്വദേശിയാണ് ഫാ. മാര്‍ട്ടിന്‍ എടയന്ത്രത്ത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Eg7DhKxAFhWIkT4wcGeP7Y}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-21-01:32:39.jpg
Keywords: വൈദിക, ഇറ്റലി

12709
Category: 18
Sub Category:
Heading: കൊറോണ വൈറസിനെ അതീജീവിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളോട് കൈകോര്‍ക്കും: സിബിസിഐ
Content: കൊച്ചി: ലോകമെമ്പാടും പടര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ അതിജീവിക്കാനും ജനങ്ങളെ ഭീതിയില്‍ നിന്നകറ്റി ജാഗ്രതാനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും ഭാരത കത്തോലിക്കാസഭയുടെ സജീവ പങ്കാളിത്തവും പിന്‍ബലവുമുണ്ടാകുമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റിയന്‍ പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തിനെതിരെ കേരള സംസ്ഥാനം തുടക്കം കുറിച്ച് പൊതുസമൂഹം ഏറ്റെടുത്ത ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന് ലെയ്റ്റി കൗണ്‍സില്‍ രാജ്യവ്യാപക പ്രചരണം നല്‍കും. രാജ്യത്തുടനീളം വേരോട്ടമുള്ള കത്തോലിക്കാസഭയുടെ വിവിധ ശുശ്രൂഷാ സംവിധാനങ്ങളിലൂടെ ബ്രേക്ക് ദ ചെയിന്‍ ബോധവല്‍ക്കരണപ്രക്രിയയില്‍ ഭാരതസഭയിലെ വിവിധ സംഘടനകളും സ്ഥാപനങ്ങളും പങ്കുചേരും. ആഗോള കത്തോലിക്കാസഭയുടെയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും നിര്‍ദ്ദേശങ്ങള്‍ മാനിച്ചുകൊണ്ട് സിബിസിഐ അധ്യക്ഷനും, സഭാതലവന്മാരും, വിവിധ രൂപതാധ്യക്ഷന്മാരും നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ദേശീയതലം മുതല്‍ കുടുംബകൂട്ടായ്മകളും കുടുംബങ്ങളുംവരെ മാറ്റമില്ലാതെ നടപ്പിലാക്കും. സഭയിലെ വിവിധ സാമൂഹ്യപ്രസ്ഥാനങ്ങളും അല്മായ സംഘടനകളും പൊതുസമൂഹത്തിലും വിവിധങ്ങളായ മാധ്യമങ്ങളിലൂടെയും കൊറോണ വൈറസിനെതിരെയുള്ള ജനകീയ ബോധവല്‍ക്കരണപ്രക്രിയയില്‍ പങ്കുചേരും. വിശ്വാസികളൊത്തുചേര്‍ന്നുള്ള പ്രാര്‍ത്ഥനകളില്‍ നിയന്ത്രണമേര്‍പ്പെടുത്തിയ സഭയുടെ തീരുമാനങ്ങളുടെ മറവില്‍ ആചാരാനുഷ്ഠാനങ്ങളെ അധിക്ഷേപിക്കുന്നതിനും വിശ്വാസത്തെ വെല്ലുവിളിക്കുന്നതിനും ചില കേന്ദ്രങ്ങള്‍ നടത്തുന്ന ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ വിശ്വാസിസമൂഹം പുച്ഛിച്ചുതള്ളും. കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ ആളുകള്‍ തടിച്ചുകൂടിയുള്ള പ്രാര്‍ത്ഥനകള്‍ തല്‍ക്കാലം വേണ്ടെന്നുവെച്ചതുകൊണ്ട് ദിവ്യബലികള്‍ ഇല്ലെന്ന് ആരും ദുര്‍വ്യാഖ്യാനം ചെയ്യരുത്. വൈദികര്‍ അര്‍പ്പിക്കുന്ന ദിവ്യബലികളും വിശ്വാസിസമൂഹത്തിന്റെ പ്രാര്‍ത്ഥനാശുശ്രൂഷകളും ലോകത്തുടനീളം കൂടിയിരിക്കുന്നു. ആഗോള കത്തോലിക്കാസഭയുടെ വിവേകപൂര്‍ണ്ണമായ ഈ തീരുമാനത്തിനു പിന്നില്‍ കൊറോണ വൈറസ് എന്ന മഹാമാരിക്കെതിരെയുള്ള മുന്‍കരുതലാണ് ലക്ഷ്യംവെയ്ക്കുന്നത്. ലോകമെമ്പാടുമുള്ള ക്രൈസ്തവ ഭവനങ്ങളില്‍ പ്രാര്‍ത്ഥനകള്‍ ശക്തമായി ഉയരുന്നു. പ്രത്യേകിച്ച് വിശ്വാസിസമൂഹം ഉപവസിച്ച് പ്രാര്‍ത്ഥിക്കുന്നു. മാര്‍ച്ച് 22ന് ഇന്ത്യയൊട്ടാകെ ക്രൈസ്തവര്‍ സ്വഭവനങ്ങളില്‍ പ്രാര്‍ത്ഥനാനിരതരാകും. ജനങ്ങളുടെ ജീവന് സംരക്ഷണമേകി നിലനിര്‍ത്താന്‍ രാജ്യമെടുക്കുന്ന തീരുമാനം അനുസരിക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയും ഉത്തരവാദിത്വവുമാണ്. മറ്റു രാജ്യങ്ങളിലെ അനുഭവപാഠങ്ങളില്‍ നിന്ന് ഇന്ത്യന്‍ ജനത കൊറോണ വൈറസിന്റെ വ്യാപനത്തിന് തടയിടണം. ജനങ്ങളുടെ ജീവന് വെല്ലുവിളി ഉയരുമ്പോള്‍ രാജ്യം ഒറ്റക്കെട്ടായി ഐക്യത്തോടും അര്‍പ്പണത്തോടും ജാഗ്രതയോടെയും പ്രവര്‍ത്തിക്കേണ്ട ഈ സമയത്ത് സര്‍ക്കാര്‍ സംവിധാനങ്ങളോട് സഹകരിച്ചും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചും ബോധവല്‍ക്കരണപ്രക്രിയയില്‍ പങ്കുചേര്‍ന്നും ഭാരത കത്തോലിക്കാസഭ പ്രവര്‍ത്തനനിരതരാണെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
Image: /content_image/India/India-2020-03-21-03:07:59.jpg
Keywords: കൊറോണ, കോവി

12710
Category: 18
Sub Category:
Heading: തലശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് ഐസോലേഷനില്‍
Content: കണ്ണൂര്‍: തലശ്ശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് ഐസോലേഷനില്‍. ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിന് ശേഷം കഴിഞ്ഞ ദിവസം വിദേശത്തു നിന്നെത്തിയ അദ്ദേഹം സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിഷപ്പ് ഹൌസില്‍ ഐസോലേഷനില്‍ തുടരുവാന്‍ തീരുമാനിക്കുകയായിരിന്നു. ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തില്‍ സഹചാരിയായിരിന്ന ആര്‍ച്ച് ബിഷപ്പിന്റെ സെക്രട്ടറിയായ വൈദികനും സ്വയം ക്വാറന്റീനില്‍ പ്രവേശിച്ചിട്ടുണ്ട്. നിലവില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലെങ്കിലും ഗവണ്‍മെന്‍റ് നല്‍കുന്ന നിര്‍ദ്ദേശത്തോട് പൂര്‍ണ്ണമായി സഹകരിക്കുകയാണെന്നും ബിഷപ്പ് ഹൌസില്‍ സേവനം ചെയ്യുന്ന വൈദികരോട് നേരിട്ടു സമ്പര്‍ക്കമില്ലെന്നും ഫോണ്‍ വഴിയാണ് അവരുമായി ബന്ധപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യങ്ങള്‍ വിവരിച്ചുകൊണ്ട് ആര്‍ച്ച് ബിഷപ്പിന്റെ വീഡിയോ കണ്ണൂര്‍ ജില്ല കളക്ട്രേറ്റിലെ പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് പുറത്തിറക്കിയിട്ടുണ്ട്. വിഷയത്തില്‍ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളോട് പൂര്‍ണ്ണമായി സഹകരിക്കുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Kx8VihwOqMi2OiHBngpjTK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-03-21-03:38:02.jpg
Keywords: കൊറോ, കോവിഡ്