Youth Zone - 2026

ബധിരരും മൂകരുമായ യുവതീ യുവാക്കള്‍ക്കുവേണ്ടി പിഒസിയില്‍ ഫാമിലി കൗണ്‍സലിംഗ് സെന്‍റര്‍

28-10-2019 - Monday

കൊച്ചി: കെസിബിസി തലത്തില്‍ ബധിരരും മൂകരുമായ ദന്പതികള്‍ക്കുവേണ്ടിയുള്ള ഫാമിലി കൗണ്‍സലിംഗ് സെന്ററിന്റെ ഉദ്ഘാടനം പാലാരിവട്ടം പിഒസിയില്‍ നടന്നു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് നവസംരംഭം ഉദ്ഘാടനം ചെയ്തു. കെസിബിസി ഫാമിലി കമ്മീഷനാണ് ഇതിന് നേതൃത്വം നല്കുന്നത്. യുവതീയുവാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പങ്കാളിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവയ്ക്കാനുള്ള വേദിയാണിത്.

ഫാ. ബിജു, ഫാ. പ്രയേഷ്, സിസ്റ്റര്‍ അഭയ, സിസ്റ്റര്‍ വിക്ടോറിയ, സ്റ്റാലിന്‍ തോമസ്, കെ.സി. ഐസക്, വി.എ. കുഞ്ഞുമോള്‍, റാണി തോമസ് തുടങ്ങിയ സൈന്‍ ലാംഗ്വേജില്‍ പരിചയസന്പന്നരായ കൗണ്‍സലേഴ്‌സിന്റെ സേവനം ഇതിനായി ലഭ്യമാക്കുന്നുമെന്ന് കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ മാടശേരി പറഞ്ഞു. ബധിരരും മൂകരുമായ യുവതീയുവാക്കള്‍ക്കുവേണ്ടിയുള്ള വിവാഹ ഒരുക്ക കോഴ്‌സ് പിഒസിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നാല്‍പതിലധികം ബധിരരും മൂകരുമായിട്ടുള്ള വിവാഹാര്‍ഥികളാണ് കോഴ്‌സില്‍ പങ്കെടുക്കുന്നത്.

കുടുംബബന്ധങ്ങള്‍, ലൈംഗികത, ആശയവിനിമയം തുടങ്ങിയ കുടുംബജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് ക്ലാസുകള്‍. പ്രത്യേക പരിശീലനം ലഭിച്ച പ്രഗത്ഭരാണ് സൈന്‍ ലാഗ്വേജില്‍ ക്ലാസുകള്‍ നയിക്കുന്നത്. എല്ലാ സമുദായത്തില്‍പ്പെട്ടവര്‍ക്കും പങ്കെടുക്കാവുന്നതാണ്. ബധിരരും മൂകരുമായ യുവതീയുവാക്കള്‍ക്കുവേണ്ടിയുള്ള മാട്രിമോണിയല്‍ സര്‍വീസില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരവും ഇതിലൊരുക്കിയിട്ടുണ്ട്.

വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 9995028229, 9497605833, 9495812190

kcbcfamilycommission @gmail.com, kcbcfamilycommission.org.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

More Archives >>

Page 1 of 7