News - 2026

അമേരിക്കയിലെ ടെക്‌സാസിലെ ക്രൈസ്തവ ദേവാലയത്തില്‍ വെടിവെയ്പ്പ്: രണ്ടു മരണം

30-12-2019 - Monday

ടെക്‌സസ്: അമേരിക്കയിലെ ടെക്‌സാസിലുള്ള ദേവാലയത്തിലുണ്ടായ വെടിവയ്പ്പില്‍ അക്രമി ഉള്‍പ്പെടെ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ടെക്‌സസിലെ വൈറ്റ് സെറ്റില്‍മെന്റിലുള്ള വെസ്റ്റ് ഫ്രീവേ ക്രൈസ്റ്റ് ദേവാലയത്തിലാണ് വെടിവയ്പുണ്ടായത്. പ്രാദേശിക സമയം ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഒരാള്‍ സംഭവ സ്ഥലത്തും മറ്റൊരാളും അക്രമിയും ഹോസ്പിറ്റലിലേക്കുള്ള യാത്ര മധ്യേയുമാണ് മരണപ്പെട്ടത്.

കൊല്ലപ്പെട്ടവരില്‍ ദേവാലയ സുരക്ഷ ജീവനക്കാരനും ഉള്‍പ്പെടുന്നു. അതേസമയം ആക്രമത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ഇയാളുടെ നില ഗുരുതരമാണെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം വെടിവയ്പ്പിനെ സംബന്ധിച്ച് അധികൃതര്‍ യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »