India - 2026

നാലു ദേവാലയങ്ങള്‍ കൂടി മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്ര പദവിയില്‍

17-01-2020 - Friday

കൊച്ചി: സീറോ മലബാര്‍ സഭയിലെ നാലു ദേവാലയങ്ങളെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളായി ഉയര്‍ത്തിക്കൊണ്ട് സീറോ മലബാര്‍ സിനഡ്. ചങ്ങനാശേരി അതിരൂപതയിലെ കുടമാളൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളി, കാഞ്ഞിരപ്പള്ളി രൂപതയിലെ സെന്റ് മേരീസ് മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം (പഴയപള്ളി), തൃശൂര്‍ അതിരൂപതയിലെ പാലയൂര്‍ സെന്റ് തോമസ് പള്ളി, ഇരിങ്ങാലക്കുട രൂപതയിലെ താഴേക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി എന്നിവയാണു മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്. ദേവാലയത്തിന്റെ ചരിത്രപരമായ പ്രാധാന്യവും വിശ്വാസി സമൂഹത്തിന്റെ അഭ്യര്‍ഥനയും പരിഗണിച്ചാണു പ്രത്യേക പദവി നല്‍കുന്നത്. മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥാടന കേന്ദ്രം പദവി ലഭിക്കുന്ന ഇടവകയുടെ വികാരി ആര്‍ച്ച്പ്രീസ്റ്റ് എന്നാണ് അറിയപ്പെടുന്നത്.

ഒരു ദേവാലയത്തിനു മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സിനഡ് നേരത്തെ രൂപപ്പെടുത്തിയിട്ടുണ്ട്. ഇടവക പൊതുയോഗത്തിന്റെ തീരുമാനമാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഈ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന പള്ളികള്‍ക്കുള്ള നിബന്ധനകള്‍ അംഗീകരിച്ചുകൊണ്ടുള്ള പൊതുയോഗത്തിന്റെ അപേക്ഷ രൂപതാധ്യക്ഷന്റെ ശിപാര്‍ശയോടൊപ്പം സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിനാണു സമര്‍പ്പിക്കേണ്ടത്. ഈ അപേക്ഷ മൂന്ന് അംഗങ്ങളുള്ള മെത്രാന്മാരുടെ കമ്മിറ്റി പരിശോധിച്ചു സിനഡിന്റെ സമ്മേളനത്തില്‍ അവതരിപ്പിക്കും.

സിനഡിലെ പൊതുചര്‍ച്ചയ്ക്കുശേഷമാണ് ഈ പദവി നല്‍കാന്‍ സിനഡ് തീരുമാനമെടുക്കുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്‌പോള്‍, അപേക്ഷ നല്‍കിയിരിക്കുന്ന ദേവാലയത്തിന് ഈ പദവി നല്‍കിക്കൊണ്ടുള്ള ഔദ്യോഗിക കല്പനയില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് ഒപ്പുവയ്ക്കും. ഈ കല്പന ഔദ്യോഗികമായി അറിയിക്കുന്നതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ദേവാലയങ്ങളില്‍ പ്രഖ്യാപനങ്ങള്‍ നടത്തും. പാലാ രൂപതയിലെ കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത് മറിയം ആര്‍ച്ച് ഡീക്കന്‍ തീര്‍ത്ഥാടനകേന്ദ്രമാണു സീറോ മലബാര്‍ സഭയിലെ ആദ്യത്തെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രം. 2019 ഓഗസ്റ്റില്‍ നടന്ന സിനഡില്‍ കോട്ടയം അതിരൂപതയിലെ കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന പള്ളിക്കും മാനന്തവാടി രൂപതയിലെ നടവയല്‍ ഹോളിക്രോസ് ഫൊറോന പള്ളിക്കും ഈ പദവി നല്‍കിയിരുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

അല്ലെങ്കിൽ ബാങ്ക് ട്രാൻസ്ഫർ / UPI വഴി നേരിട്ട്:

Name
PRAVACHAKA SABDAM MISSION TRUST
A/c No.
120028904002
IFSC
CNRB0003870
Bank
CANARA BANK, AYARKUNNAM, KOTTAYAM
UPI
8075161181 (GPay / PhonePe / Paytm / any UPI app)

Related Articles »