News - 2025

കോവിഡ്: യു‌കെ‌യില്‍ ഇന്ത്യന്‍ കന്യാസ്ത്രീ മരിച്ചു

സ്വന്തം ലേഖകന്‍ 02-04-2020 - Thursday

ലണ്ടന്‍: വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹാംഗമായ കന്യാസ്ത്രീ ബ്രിട്ടനിൽ കോവിഡ് 19 രോഗബാധയെ തുടര്‍ന്നു മരിച്ചു. നിരവധി മലയാളികള്‍ ഉള്‍പ്പെട്ട സ്വാന്‍സിയിലെ കത്തോലിക്കാ സമൂഹത്തിന്‍റെ ആത്മീയ ശുശ്രൂഷകളില്‍ വലിയ പങ്ക് വഹിച്ചിരുന്നു സിസ്റ്റര്‍ സിയന്നയാണ് ഇന്നലെ മരിച്ചത്. ജാര്‍ഖണ്ഡ് സ്വദേശിനിയാണ്.

കഴിഞ്ഞ ആഴ്ച രോഗലക്ഷണങ്ങൾ കാണിച്ചതോടെ അവിടെയുള്ള മോറിസ്ടന്‍ ആശുപത്രിയിൽ സിസ്റ്ററിനെ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് ആരോഗ്യ നില വഷളാവുകയും ഇന്നലെ രാവിലെ മരണം സംഭവിക്കുകയുമായിരുന്നു. സമൂഹത്തിലെ അഗതികള്‍ക്കും നിരാലംബര്‍ക്കും ഇടയില്‍ സജീവമായി സേവനം ചെയ്തുകൊണ്ടിരിന്ന സിസ്റ്റര്‍ 2016 വരെ വെസ്റ്റ് ലണ്ടന്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തിച്ചിരിന്നു.


Related Articles »