India - 2026

'നിര്‍ദിഷ്ട ക്രിസ്ത്യന്‍ വിവാഹ ബില്‍ ക്രൈസ്തവ വ്യക്തി നിയമങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റം'

പ്രവാചകശബ്ദം 07-12-2021 - Tuesday

കോട്ടയം: നിര്‍ദിഷ്ട കേരള ക്രിസ്ത്യന്‍ വിവാഹ രജിസ്‌ട്രേഷന്‍ ബില്‍ 2020 ക്രൈസ്തവ വ്യക്തി നിയമങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാണെന്നും ഈ ബില്ലില്‍നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് ബിജു പറയന്നിലം. ക്രൈസ്തവ സമൂഹങ്ങളിലെ ഏറ്റവും ശ്രേഷ്ഠമായ കുടുംബജീവിതത്തിന്റെ അടിസ്ഥാനമായ വിവാഹമെന്ന കൂദാശയുടെ പ്രാധാന്യത്തെ ലഘൂകരിക്കുംവിധമാണ് ഈ ബില്‍ തയാറാക്കിയിട്ടുള്ളത്. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം വിവാഹം കൂദാശയാണ്. ദേവാലയത്തില്‍ ദൈവസന്നിധിയില്‍ വരനും വധുവും തമ്മില്‍ നടത്തുന്ന പരിപാവനമായ ഉടന്പടിയാണിത്.

ക്രൈസ്തവ വിവാഹ രേഖകള്‍ നാളിതുവരെ കുറ്റമറ്റ രീതിയില്‍ എല്ലാ സര്‍ക്കാരുകളും അംഗീകരിച്ചു വരുന്നതാണ്. ഇതേ വിവാഹനടപടികളാണ് ക്രൈസ്തവര്‍ക്കിടയില്‍ ലോകം മുഴുവന്‍ തുടര്‍ന്നുവരുന്നത്. ഇപ്പോള്‍ നിലനില്‍ക്കുന്ന വിവാഹ നടപടികളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട യാതൊരു സാഹചര്യവും ഇല്ലെന്നും ബിജു പറയന്നിലം വ്യക്തമാക്കി.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »