India - 2026

ബിഷപ്പിന്റെ പേരിലുള്ള പ്രചരണം വാസ്തവ വിരുദ്ധം: നെയ്യാറ്റിൻകര രൂപത

പ്രവാചകശബ്ദം 24-01-2022 - Monday

തിരുവനന്തപുരം: നടൻ ദിലീപുമായി ബന്ധപ്പെട്ട കേസിൽ നടൻ ആരോപണം ഉന്നയി ച്ചെന്നു പറയുന്ന വ്യക്തിയുമായി നെയ്യാറ്റിൻകര ബിഷപ്പിന് യാതൊരു ബന്ധവുമില്ലെന്നു നെയ്യാറ്റിൻകര രൂപതാ വക്താവ് വികാരി ജനറാൾ മോൺ. ജി. ക്രിസ്തുദാസ് അറി യിച്ചു. നടൻ ദിലീപുമായി ബന്ധപ്പെട്ട കേസിൽ നടന് ജാമ്യം ലഭിച്ചതു സംബന്ധിച്ചു നെയ്യാറ്റിൻകര ബിഷപ്പ് ഡോ. വിൻസന്റ് സാമുവലിന്റെ പേര് പരാമർശിച്ചതായി മാധ്യമങ്ങളി ലൂടെയാണ് അറിഞ്ഞത്.

സമുദായത്തിന്റെ ആത്മീയ നേതാവ് എന്ന നിലയിൽ മതപരമായ പ്രവർത്തനം നടത്തുന്ന ബിഷപ്പിനെ തെറ്റായ ആരോപണങ്ങളിലൂടെ അപകീർ ത്തിപ്പെടുത്താൻ ശ്രമിക്കുന്നതിലൂടെ തെറ്റായ സന്ദേശമാണു സമൂഹത്തിനു നൽകുന്നത്. ഇതുമായി ബന്ധപ്പെട്ടു മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അഭ്യൂഹം പരത്താൻ ഉദ്ദേ ശിച്ചുള്ളതും വാസ്തവവിരുദ്ധവുമാണ്. അതിനാൽ ബിഷപ്പിനെ ഇത്തരം വിഷയങ്ങളി ൽ വലിച്ചിഴയ്ക്കുന്നതും ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

More Archives >>

Page 1 of 441