India - 2026

ഞായറാഴ്ച ആരാധനയില്‍ പങ്കുകൊള്ളാന്‍ സാഹചര്യം സൃഷ്ടിക്കണം: മുഖ്യമന്ത്രിക്ക് കെ‌സി‌ബി‌സിയുടെ കത്ത്

പ്രവാചകശബ്ദം 02-02-2022 - Wednesday

കൊച്ചി: ഞായറാഴ്ച മാത്രം ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതുവഴി ക്രൈസ്തവരുടെ ആരാധനാ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നുവെന്നു മുഖ്യമന്ത്രിയെ അറിയിച്ച് കെ‌സി‌ബി‌സിയുടെ കത്ത്. സഭയുടെ പള്ളികള്‍ ആവശ്യമായ വലിപ്പമുള്ളവയായതുകൊണ്ട് പള്ളികളുടെ സ്ഥലസൗകര്യമനുസരിച്ച് കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് വിശ്വാസികള്‍ക്ക് ആരാധനയില്‍ പങ്കുകൊള്ളാന്‍ സാഹചര്യം സൃഷ്ടിക്കണമെന്നും കെസിബിസി കത്തില്‍ ആവശ്യപ്പെട്ടു. കോവിഡ്-19 വ്യാപനത്തെ തടയുന്നതിനും ജനങ്ങളുടെ സുരക്ഷയ്ക്കുംവേണ്ടി സര്‍ക്കാര്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കേരള കത്തോലിക്കാസഭയുടെ പിന്തുണ നേരത്തെ തന്നെ നല്‍കിയിരുന്നതുപോലെ തുടര്‍ന്നും നല്‍കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും കത്തില്‍ അറിയിച്ചിട്ടുണ്ട്.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »