India - 2026

വിശുദ്ധ ബൈബിൾ കത്തിച്ച് പ്രചരിപ്പിക്കുന്നത് വേദനാജനകം: പ്രോലൈഫ് അപ്പോസ്തലേറ്റ്

പ്രവാചകശബ്ദം 02-02-2023 - Thursday

കൊച്ചി: ലോകം ആദരവോടെയും ക്രൈസ്തവ വിശ്വാസികൾ പരിപാവനമായ ദൈവവചനമായും വിശ്വസിക്കുന്ന വിശുദ്ധ ബൈബിൾ കത്തിച്ചു പ്രചരിപ്പിച്ച സംഭവം വേദനാജനകമാണെന്നു പ്രോലൈഫ് അപ്പോസ്തലേറ്റ്. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സംസ്കാരത്തിനെതിരായി പ്രവർത്തിക്കുന്നതിനെ പൊതുസമൂഹം അപലപിക്കണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുവാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രോലൈഫ് അപ്പോസ്തലേറ്റ് അഭിപ്രായപ്പെട്ടു.

വിവിധ മത വിശ്വാസികൾ സ്നേഹ സാഹോദര്യത്തോടെ ജീവിക്കുന്ന കേരളത്തിൽ, വിശുദ്ധ ബൈബിൾ കത്തിച്ച ഒറ്റപ്പെട്ട സംഭവത്തിൽ പ്രതിഷേധിക്കുമ്പോൾ വിശ്വാസചൈതന്യം സംരക്ഷിച്ചുകൊണ്ടാകണമെന്നും എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »