India - 2026
മലയാളത്തിന് പിന്നാലെ ഇംഗ്ലീഷ് ബൈബിളിലും കൈയെഴുത്ത് പ്രതി തയാറാക്കി; ഇനി വിജയകുമാറിന്റെ ലക്ഷ്യം ഹിന്ദി
13-02-2023 - Monday
പിലാത്തറ: വിശുദ്ധ ബൈബിളിന്റെ ഇംഗ്ലീഷ് കൈയെഴുത്ത് പ്രതി തയാറാക്കി ശ്രദ്ധേയനായിരിക്കുകയാണ് കണ്ണൂർ പിലാത്തറയിലെ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനായ കെ. വിജയകുമാർ. താമരശേരി രൂപത ബിഷപ്പിന്റെ സാന്നിധ്യത്തിൽ കണ്ണൂർ രൂപത ബിഷപ്പ് ഡോ. അലക്സ് വടക്കുംതല കൈയെഴുത്ത് പതിപ്പ് പ്രകാശനം ചെയ്തു. ഒരു വർഷമെടുത്താണ് 2343 പേജുകളുള്ള കൈയെഴുത്ത് പ്രതി ഇദ്ദേഹം തയാറാക്കിയത്.
ഒഴിവു സമയങ്ങൾ ഉപയോഗപ്പെടുത്തി അഞ്ചു മുതൽ 10 വരെ പേജുകളാണ് ഓരോ ദിവസവും പൂർത്തീകരിച്ചത്. ഇതിനായി ഫോൺ വിളിയും സോഷ്യൽ മീഡിയ ഉപയോഗവും പരമാവധി ഒഴിവാക്കി. ബൈബിളിന്റെ മലയാളം കൈയെഴുത്ത് പതിപ്പും വിജയകുമാർ തയാറാക്കിയിരുന്നു. ഹിന്ദി കൈയെഴുത്തു പ്രതി തയാറാക്കുകയാണ് അടുത്ത ലക്ഷ്യം. ചെറുതാഴം പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ അനിതയാണ് ഭാര്യ. അജയ് സ്വരൂഗ്, സോനാ സമർഥ് എന്നിവർ മക്കളാണ്.
'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate











