News

ലോകാവസാനത്തെ കുറിച്ച് സമഗ്രമായ തിരുസഭ പ്രബോധനവുമായി ഓണ്‍ലൈന്‍ ക്ലാസ് ഇന്ന് Zoom-ൽ

പ്രവാചകശബ്ദം 16-06-2023 - Friday

ലോകാവസാനത്തെ കുറിച്ച് സഭ പഠിപ്പിക്കുന്നത് എന്താണ്? ലോകാവസാനം എങ്ങനെയായിരിക്കും? ലോകാവസാനത്തിൽ എന്താണ് സംഭവിക്കുക? ലോകാവസാനത്തിൽ സഭയിൽ എന്താണ് സംഭവിക്കുക? സഭക്ക് പുറത്തുള്ളവരെ സംബന്ധിച്ച് നിത്യത എപ്രകാരമായിരിക്കും? സഭ എങ്ങനെയാണ് പരിശുദ്ധയായിരിക്കുന്നത് ? തുടങ്ങീ ലോകാവസാനത്തെ കുറിച്ച് സമഗ്രമായ തിരുസഭ പ്രബോധനവുമായി പ്രവാചകശബ്ദം ഒരുക്കുന്ന ഓണ്‍ലൈന്‍ ക്ലാസ് ഇന്ന് (ജൂണ്‍ 17 ശനി) Zoom-ൽ.

ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തില്‍ നയിക്കുന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഓണ്‍ലൈന്‍ പഠന പരമ്പരയുടെ 52ാമത്തെ ക്ലാസിലാണ് ലോകാവസാനത്തെ കുറിച്ച് സമഗ്രമായ വിശ്വാസ സത്യങ്ങള്‍ പങ്കുവെയ്ക്കുക.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും അല്‍മായരും അടക്കം അനേകം പേരാണ് മാസത്തില്‍ രണ്ടു തവണ ക്രമീകരിച്ചിരിക്കുന്ന ഈ ക്ലാസില്‍ സജീവമായി തത്സമയം പങ്കെടുക്കുന്നത്. വിശ്വാസ വിഷയങ്ങളില്‍ സംശയ നിവാരണത്തിനും ക്ലാസില്‍ പ്രത്യേക അവസരമുണ്ട്. ക്ലാസിന് ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ജപമാല ആരംഭിക്കും. 6 മുതൽ ഏഴു വരെ ക്ലാസ് നടക്കും. വിശ്വാസ ജീവിതത്തില്‍ ആഴപ്പെടുവാന്‍ ഒത്തിരി സഹായകമായെന്ന്‍ അനേകര്‍ സാക്ഷ്യപ്പെടുത്തിയ ഈ പഠനപരമ്പരയുടെ 52ാമത്തെ ക്ലാസിലേക്ക് ഏവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു.

➧ Zoom Link
➧ Meeting ID: 864 173 0546 ‍
➧ Passcode: 3040 ‍

➧ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »