News

മരണശേഷമുള്ള വിധി: ഓണ്‍ലൈന്‍ ക്ലാസ് ഈ ശനിയാഴ്ച ZOOM-ല്‍

പ്രവാചകശബ്ദം 05-07-2023 - Wednesday

മരണശേഷമുള്ള വിധി എങ്ങനെയാണ്? മരിച്ചയാള്‍ എവിടെയാണെന്ന് തിരിച്ചറിയാന്‍ മാര്‍ഗ്ഗമുണ്ടോ? നരകത്തില്‍ പോയ ആള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കേണ്ടതുണ്ടോ? സ്വര്‍ഗ്ഗീയ സഭക്ക് ഈ ഭൂമിയിലുള്ള സഭയുമായി എന്തു ബന്ധമാണുള്ളത്? അങ്ങനെയാണ് അവര്‍ ബന്ധത്തിലായിരിക്കുന്നത്? തുടങ്ങീ വിശ്വാസികള്‍ പലപ്പോഴും ഉന്നയിക്കാറുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി ഓണ്‍ലൈന്‍ ക്ലാസ് ഈ ശനിയാഴ്ച (ജൂലൈ 8) ZOOM-ല്‍ നടക്കും.

ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തില്‍ നയിക്കുന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഓണ്‍ലൈന്‍ പഠന പരമ്പരയുടെ 53ാമത്തെ ക്ലാസിലാണ് ഓരോ വിശ്വാസികളും അറിഞ്ഞിരിക്കേണ്ട മരണാനന്തര ജീവിതത്തെ സംബന്ധിക്കുന്ന സമഗ്രമായ വിശ്വാസ സത്യങ്ങള്‍ പങ്കുവെയ്ക്കുക.

വൈകീട്ട് 6 മണി മുതല്‍ എഴുവരെയാണ് ക്ലാസ് നടക്കുക. ക്ലാസിന് ശേഷം സംശയനിവാരണത്തിനും പ്രത്യേക അവസരമുണ്ട്.

സത്യ വിശ്വാസ പ്രബോധനത്തിന്റെ സമഗ്രമായ അവതരണവുമായി നടക്കുന്ന ക്ലാസില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദികരും സന്യസ്തരും മിഷ്ണറിമാരും അല്‍മായരും ഉള്‍പ്പെടെ നിരവധി പേരാണ് പങ്കുചേര്‍ന്നുക്കൊണ്ടിരിക്കുന്നത്. ക്രിസ്തു വിശ്വാസത്തിലും അവിടുത്തെ മൗതീക ശരീരമായ തിരുസഭയിലും ആഴപ്പെടുവാന്‍ വലിയ വെളിച്ചം പകരുന്ന ക്ലാസ് ഏറെ സഹായകരമാണെന്ന് നിരവധിപേര്‍ ഇതിനോടകം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

➧ Zoom Link
➧ Meeting ID: 864 173 0546 ‍
➧ Passcode: 3040 ‍

➧ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »