India - 2026

കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ് സാംസ്ക്കാരിക കേരളത്തിന് അപമാനം: കെസിബിസി

പ്രവാചകശബ്ദം 23-12-2023 - Saturday

കൊച്ചി: ലോകരക്ഷകനായ ക്രിസ്‌തുമസിനോടനുബന്ധിച്ച് കെസിബിസിയുടെ ആസ്ഥാന കാര്യാലയത്തിൽ നടത്തിയ ക്രിസ്‌തുമസ് ആഘോഷത്തിൽ പങ്കെടുത്ത സാദിഖലി ശിഹാബ് തങ്ങളെ മോശമായി ചിത്രീകരിച്ച് മുൻ മന്ത്രി കെ.ടി. ജലീൽ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിനെ അപലപിച്ച് കെസിബിസി. ജലീലിന്റെ കുറിപ്പ് സാംസ്കാരിക സമൂഹത്തിന് അപമാനമാണെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയും സഭാവക്താവുമായ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പത്രക്കുറിപ്പിൽ പറഞ്ഞു. കത്തോലിക്കാസഭയുടെ ഇത്തരം ആഘോഷങ്ങളിൽ സമൂഹത്തിലെ ഉ ന്നതരായ വ്യക്തികളെ ക്ഷണിക്കുന്നത് സഭയുടെ സ്വകാര്യ കാര്യമാണ്. ആരെ ക്ഷണിക്കണമെന്നും അവർ വേദി എങ്ങനെ പങ്കിടണമെന്നും പുറമേ നിന്ന് ആരും ഉപദേശിക്കേണ്ടതില്ലായെന്ന് കെ‌സി‌ബി‌സി ചൂണ്ടിക്കാട്ടി.

സമൂഹത്തിൻ്റെ വിവിധ ശ്രേണിയിൽ നിന്നുള്ള പ്രമുഖരും വിവിധ മതാചാര്യന്മാരും എല്ലാ രാഷ്ട്രീയ പാർട്ടികളിൽ നിന്നുമുള്ള പ്രധാന വ്യക്തികളും പങ്കെടുത്ത വിശിഷ്ട്‌ടമായ ഒരു ആഘോഷത്തിന്റെ ചൈതന്യത്തെ ഇല്ലാതാക്കും വിധം കാപട്യം നിറഞ്ഞ വാക്കുകളോടെ വക്രീകരിച്ച് ഫേസ്ബുക്കിൽ കുറിപ്പ് എഴുതിയ കെ.ടി. ജലീലിൻ്റെ പ്രവൃത്തി അപലപനീയവും സാംസ്‌കാരിക കേരളത്തിന് അപമാനവുമാണ്. കത്തോലിക്കാസഭയുടെ പൊതുസ്വീകാര്യത ജലീലിനെ പോലെയുള്ളവർക്ക് അസഹിഷ്ണുതയ്ക്ക് കാരണമാകുന്നുണ്ടെങ്കിൽ അത്തരക്കാരെ നിയന്ത്രിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »