
പാലക്കാട്: പാലക്കാട് രൂപത വൈദികനായ ഫാ. ജോബി കുന്നത്തേട്ട് റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബന്‍ കോളേജിന്റെ വൈസ് റെക്ടറായി നിയമിതനായി. നിയമനം അറിയിച്ചുകൊണ്ടുള്ള കല്പന പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് മനത്തോടത്തിന് ലഭിച്ചു. ആഗോള സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ കീഴിലുള്ളതാണ് പൊന്തിഫിക്കല്‍ ഉര്‍ബന്‍ കോളേജ്. ഈ പദവിയില്‍ നിയമിതനാകുന്ന മൂന്നാമത്തെ മലയാളി വൈദികനാണ് അദ്ദേഹം.
പാലാ രൂപതയുടെ മുന്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, ബ്രിട്ടനിലെ ബ്രിസ്റ്റണ്‍ ആസ്ഥാനമായുള്ള പുതിയ സീറോ മലബാര്‍ രൂപതയുടെ നിയുക്തമെത്രാന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എന്നിവരാണ് മലയാളികളായ മുന്‍ വൈസ് റെക്ടര്‍മാര്‍. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മെത്രാനാകുന്നതിനെത്തുടര്ന്നാണ് ഫാ. ജോബി കുന്നത്തേട്ട് നിയമിതനായിരിക്കുന്നത്.
കണ്ണമ്പ്രക്കടുത്ത് ജോസ്ഗിരി ഇടവകയില്‍ കുന്നത്തേട്ട് സേവ്യര്‍-ബര്‍ണദീത്ത ദമ്പതിമാരുടെ നാലാമത്തെ മകനാണ് അദ്ദേഹം. ഇപ്പോള്‍ വെള്ളപ്പാറയിലെ സാന്‍ജോ കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സ്റ്റഡീസിന്റെ ജോയിന്റ് ഡയറക്ടര്‍, സാന്‍ജോ സെന്‍ട്രല്‍ സ്കൂള്‍ മാനേജര്‍, പഴമ്പാലക്കോട് ഇടവക വികാരി എന്നീ നിലകളില്‍ സേവനമനുഷ്ഠിക്കുന്നു.
#SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള് ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക