India - 2026

മുനമ്പം ഭുപ്രശ്‌നം ജനാധിപത്യത്തിന്റെ അപചയം: ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ

പ്രവാചകശബ്ദം 31-10-2024 - Thursday

മുനമ്പം: മുനമ്പം ഭുപ്രശ്‌നം ജനാധിപത്യത്തിന്റെ അപചയമാണെന്നു കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ. ഭൂമിയുടെ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിച്ചു കിട്ടാൻ തീരദേശജനത നടത്തുന്ന റിലേ നിരാഹാര സത്യഗ്രഹത്തിന്റെ പതിനെട്ടാം ദിനത്തിൽ അവരെ സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിൻ്റെ കാവലാളാകേണ്ട മാധ്യമങ്ങളിൽ പലരും ഈ പ്രശ്‌നം തമസ്കരിക്കുമ്പോൾ അവയും അപചയത്തിന്റെ പാതയിലാണ്. മുനമ്പം ജനതയ്ക്ക് നീതി കിട്ടുവോളം താനും കോട്ടപ്പുറം രൂപതയും ഇവിടത്തെ ജനത്തോടൊപ്പമുണ്ടാകുമെന്നും ഡോ. പുത്തൻവീട്ടിൽ പറഞ്ഞു.

രതി അംബുജാക്ഷൻ, ഷൈനി മാർട്ടിൻ, ജൂഡി ആൻ്റണി, ഷീബ ടോമി, ജെസി ബേബി, മോളി റോക്കി, സിന്ധു ഹരിദാസ്, മേരി ജോസി, സൗമി വേണു, ഗ്രേയ്‌സി ജോയി, ബീന ഷാജൻ എന്നിവർ ഇന്നലെ നിരഹാരമനുഷ്ഠിച്ചു. കോട്ടപ്പുറം വികാരി ജനറാൾ മോൺ. റോക്കി റോബി കളത്തിൽ, ചാൻസലർ ഫാ. ഷാബു കുന്നത്തൂർ, ഫാ. അജയ് കൈതത്തറ, കൊല്ലം രൂപത പ്രതിനിധികൾ, എസ്എംവൈഎം, കേരള കോൺഗ്രസ് എം നേതാക്കൾ തുടങ്ങിയവർ ഇന്നലെ മുനമ്പത്തെത്തി സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

അല്ലെങ്കിൽ ബാങ്ക് ട്രാൻസ്ഫർ / UPI വഴി നേരിട്ട്:

Name
PRAVACHAKA SABDAM MISSION TRUST
A/c No.
120028904002
IFSC
CNRB0003870
Bank
CANARA BANK, AYARKUNNAM, KOTTAYAM
UPI
8075161181 (GPay / PhonePe / Paytm / any UPI app)

More Archives >>

Page 1 of 608