India

എഫ്ഫാത്ത ഗ്ലോബല്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിലുള്ള ഓണ്‍ലൈന്‍ വചനശുശ്രൂഷ ഇന്ന്

പ്രവാചകശബ്ദം 12-11-2024 - Tuesday

പരിശുദ്ധ കത്തോലിക്ക തിരുസഭയിലെ വൈദികരുടെ നേതൃത്വത്തിൽ ഒന്നരലക്ഷത്തിലധികം വരുന്ന ദൈവജനം ഒന്നിച്ച് സമ്പൂർണ്ണ ബൈബിൾ വായിക്കുന്ന കൂട്ടായ്മയായ എഫ്ഫാത്ത ഗ്ലോബല്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിലുള്ള ഓണ്‍ലൈന്‍ വചനശുശ്രൂഷ ഇന്ന്. എല്ലാ ചൊവ്വാഴ്ചകളിലും കേരള കത്തോലിക്ക സഭയിലെ പ്രമുഖരായ വചനപ്രഘോഷകർ നയിക്കുന്ന ദൈവവചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്നുണ്ട്.

ഇന്ന് ചൊവ്വാഴ്ച (12/11/24) ഒരുക്കുന്ന ശുശ്രൂഷയില്‍ ഫാ. സേവ്യർഖാൻ വട്ടായിൽ നേതൃത്വം നൽകുന്ന 'അഭിഷേകാഗ്നി'യുടെ യു‌കെ‌ ടീമംഗവും പ്രമുഖ വചനപ്രഘോഷകനുമായ ബ്രദര്‍ സെബാസ്റ്റ്യന്‍ സെയില്‍സ് വചനപ്രഘോഷണം നടത്തും. ഇന്ത്യൻ സമയം രാത്രി 9.00PM -നു ജപമാലയോടു കൂടി ആരംഭിച്ച് രാത്രി 10.30pm -നെ ദിവ്യകാരുണ്യ ആരാധനയോടു കൂടി സമാപിക്കുന്ന വിധത്തിലാണ് ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്. അനേകം കുടുംബങ്ങൾക്കും, സാന്ത്വനമേകുന്ന ഈ ശുശ്രൂഷയിലേക്ക് ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുകയാണെന്ന് എഫ്ഫാത്ത ഗ്ലോബല്‍ മിനിസ്ട്രി ടീം പറഞ്ഞു.

** ശുശ്രൂഷയിൽ പങ്കെടുക്കുവാനുള്ള ലിങ്ക്:

_______________________________

⧪ Zoom Link: https://us02web.zoom.us/j/7482567296?pwd=eE82ZytSUEd0bzRUdm1UazNrMmhqZz09 ‍

⧪ Youtube Channel Link: https://www.youtube.com/@EphphathaHolyRosary ‍

എഫ്ഫാത്ത ഗ്ലോബല്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ എല്ലാ ദിവസവും ഇന്ത്യൻ സമയം രാത്രി 9 മണിക്ക് ജപമാലയോടുകൂടി കൂടി ആരംഭിച്ച 10 മണിക്ക് അവസാനിക്കുന്ന വിധം വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും Zoom &YouTube വഴി നടത്തുന്നുണ്ട്.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

അല്ലെങ്കിൽ ബാങ്ക് ട്രാൻസ്ഫർ / UPI വഴി നേരിട്ട്:

Name
PRAVACHAKA SABDAM MISSION TRUST
A/c No.
120028904002
IFSC
CNRB0003870
Bank
CANARA BANK, AYARKUNNAM, KOTTAYAM
UPI
8075161181 (GPay / PhonePe / Paytm / any UPI app)

More Archives >>

Page 1 of 610