News - 2026

അപ്പസ്തോലിക കൊട്ടാരത്തിലെ പാപ്പയുടെ മുറി വീണ്ടും തുറന്നു

പ്രവാചകശബ്ദം 13-05-2025 - Tuesday

ഫ്രാൻസിസ് പാപ്പാ കാലം ചെയ്തതോടെ, മുദ്രവച്ചുകൊണ്ട് അടച്ച അപ്പസ്തോലിക കൊട്ടാരത്തിലെ പാപ്പായുടെ മുറി വീണ്ടും തുറന്നു. ഏപ്രിൽ മാസം ഇരുപത്തിയൊന്നാം തീയതിയാണ് ഫ്രാന്‍സിസ് പാപ്പയുടെ വിയോഗാര്‍ത്ഥം പാരമ്പര്യത്തിന്റെ ഭാഗമായി വാതില്‍ അടച്ചു മുദ്ര ചെയ്തത്. മെയ് പതിനൊന്നാം തീയതി വത്തിക്കാനിലെ ചത്വരത്തിൽ ലെയോ പതിനാലാമന്‍ പാപ്പാ നയിച്ച മധ്യാഹ്ന പ്രാർത്ഥനയ്ക്ക് ശേഷമാണ്, മുറി വീണ്ടും തുറന്നത്. പാപ്പമാർ മരിക്കുമ്പോൾ, അവരുടെ മുറി മുദ്രകൾ വച്ചു പൂട്ടുന്നത്, പാരമ്പര്യത്തിന്റെ ഭാഗമാണ്. തുടർന്ന് പുതിയ പാപ്പാ തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമാണ്, ആ മുറികളിലെ മുദ്രകൾ നീക്കം ചെയ്തു കൊണ്ട് വീണ്ടും തുറക്കുന്നത്.

കാമർലെംഗോ കർദ്ദിനാൾ കെവിൻ ജോസഫ് ഫാരെൽ, സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിൻ, ആര്‍ച്ച് ബിഷപ്പ് പെന്ന പര, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങളുടെ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ഗല്ലാഘർ, പൊന്തിഫിക്കൽ ഭവനത്തിന്റെ റീജന്റ്‌ മോൺസിഞ്ഞോർ ലെയോനാർദോ സപിയൻസ എന്നിവരുടെ സാന്നിധ്യത്തിൽ ലിയോ പതിനാലാമൻ പാപ്പ അപ്പസ്തോലിക കൊട്ടാരത്തിലെ പാപ്പയുടെ മുറി വീണ്ടും തുറന്നത്.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »