News
അഗസ്തീനിയൻ സന്യാസ സമൂഹാധ്യക്ഷന്റെ ജന്മദിനാഘോഷത്തില് പങ്കുചേര്‍ന്ന് ലെയോ പാപ്പ
പ്രവാചകശബ്ദം 03-06-2025 - Tuesday
വത്തിക്കാന്‍ സിറ്റി: അഗസ്തീനിയൻ സന്യാസ സമൂഹത്തിന്റെ പ്രിയർ ജനറലിന്റെ ജന്മദിനാഘോഷത്തില് പങ്കുചേര്‍ന്ന് ലെയോ പതിനാലാമന്‍ പാപ്പ. അഗസ്തീനിയൻ സമൂഹത്തിന്റെ അധ്യക്ഷന്‍ ഫാ. അലെഹാന്ദ്രോ മൊറാലിന്റെ എഴുപതാം ജന്മദിനത്തോടനുബന്ധിച്ചാണ് റോമിലെ സാന്ത മോണിക്ക അന്താരാഷ്ട്ര കോളജിൽ നടന്ന ലളിതമായ ആഘോഷങ്ങളിൽ ലെയോ പതിനാലാമൻ പാപ്പയും പങ്കുചേര്‍ന്നത്.
ലെയോ പതിനാലാമൻ പാപ്പ അംഗമായിരിക്കുന്ന സന്യാസ സമൂഹമാണ് അഗസ്തീനിയൻ സമൂഹം. ലെയോ പാപ്പയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാള്‍ കൂടിയാണ് ഫാ. അലെഹാന്ദ്രോ. കുടുംബങ്ങളുടെയും കുട്ടികളുടെയും മുത്തശ്ശീമുത്തച്ഛന്മാരുടെയും വയോധികരുടെയും ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂൺ മാസം ഒന്നാം തീയതി നടന്ന വിശുദ്ധബലിക്കു ശേഷമാണ് പാപ്പ ആഘോഷങ്ങൾക്കായി എത്തിച്ചേർന്നത്. 1955 ജൂൺ 1ന് സ്പെയിനിൽ ജനിച്ച ഫാ. അലെഹാന്ദ്രോ, 1980-കളിൽ റോമിലെ സാന്ത മോണിക്ക അന്താരാഷ്ട്ര കോളജിൽ വച്ചാണ്, ലിയോ പതിനാലാമൻ പാപ്പായെ കണ്ടുമുട്ടുന്നതും സൗഹൃദം ആരംഭിക്കുന്നതും.
സന്യാസ സമൂഹത്തിന്റെ അധ്യക്ഷനായി ഫാ. പ്രെവോസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ (ഇപ്പോള്‍ ലെയോ പതിനാലാമൻ പാപ്പ), തന്റെ വികാരിയായി നിയോഗിച്ചത് ഫാ. അലെഹാന്ദ്രോ മൊറാലിനെയായിരിന്നു. 12 വർഷക്കാലം അവർ ഒരുമിച്ച് പ്രവർത്തിച്ചതിനാൽ, അവർക്കിടയിലെ സൗഹൃദവും ഹൃദ്യമായിരിന്നു. ഫാ. പ്രെവോസ്റ്റിന്റെ കാലാവധി അവസാനിച്ചപ്പോഴാണ്, ഫാ. അലെഹാന്ദ്രോ മോറലിനെ 97-ാമത് പ്രിയോര്‍ ജനറലായി നിയമിച്ചു. തുർന്നാണ്, ഫാ പ്രെവോസ്റ്റ് പെറുവിലെ ചിക്ളായോ രൂപതയുടെ മെത്രാനായി നിയമിക്കപ്പെടുന്നതുന്നതും, കർദ്ദിനാളായി ഫ്രാൻസിസ് പാപ്പ ഉയർത്തുന്നതും.
⧪ പ്രവാചകശബ്ദത്തെ സഹായിക്കാമോ?