News - 2026

പൊതുവിദ്യാലയങ്ങളിൽ പ്രാർത്ഥന തടയാന്‍ പാടില്ല: ട്രംപ് ഭരണകൂടത്തിന്റെ നിര്‍ദ്ദേശം

പ്രവാചകശബ്ദം 07-02-2026 - Saturday

വാഷിംഗ്ടണ്‍ ഡി‌.സി: അമേരിക്കൻ ഭരണഘടന പ്രകാരം അമേരിക്കയിലെ പൊതുവിദ്യാലയങ്ങളില്‍ വിദ്യാർത്ഥികളെയും ജീവനക്കാരെയും പ്രാർത്ഥിക്കാൻ അനുവദിക്കുന്ന കാര്യത്തില്‍ മറ്റുവിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി സർക്കാര്‍. സ്കൂൾ സൗകര്യങ്ങളിൽ പ്രാര്‍ത്ഥന നിരോധിക്കരുതെന്ന് ട്രംപ് ഭരണകൂടം സ്കൂള്‍ അധികൃതരെ ഓർമ്മിപ്പിച്ചിട്ടുണ്ട്. പൊതുവിദ്യാലയ സമൂഹത്തിലെ വ്യക്തികളെ അവരുടെ വിശ്വാസത്തിനനുസരിച്ച് പ്രവർത്തിക്കാനും സംസാരിക്കാനും അനുവദിക്കണമെന്നു ഫെബ്രുവരി 5ന് യു.എസ് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ ഓഫീസ് കൗൺസിലര്‍ ജോഷ് ക്ലീൻഫെൽഡ് വ്യക്തമാക്കി.

വിശ്വാസത്തിന്റെ കാര്യത്തിൽ സ്കൂളുകൾ നിഷ്പക്ഷതയുടെ നിലപാട് സ്വീകരിക്കണമെന്നും മാർഗ്ഗനിർദ്ദേശമുണ്ട്. മറ്റ് വിദ്യാർത്ഥികളുടെ അവകാശങ്ങളെ ലംഘിക്കാത്തിടത്തോളം കാലം, സ്കൂൾ തന്നെ ഒരു മതത്തോട് അല്ലെങ്കിൽ മറ്റൊരു മതത്തോട് പക്ഷപാതം കാണിക്കാത്തിടത്തോളം കാലം, അധ്യാപകർ പൊതുവായ നിര്‍ദ്ദേശങ്ങള്‍ പിന്തുടരേണ്ടതെന്നും വിശ്വാസത്തെ മാനിക്കണമെന്നും നിർദ്ദേശമുണ്ട്. അധികാരം ലഭിച്ച നാള്‍ മുതല്‍ തന്നെ ക്രിസ്തീയ വിശ്വാസത്തിനും മതസ്വാതന്ത്ര്യത്തിനും പ്രത്യേക പരിഗണനയും മുന്‍തൂക്കവും ട്രംപ് ഭരണകൂടം നല്‍കിവരുന്നുണ്ട്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍


Related Articles »